“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Sunday 31 July 2011

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു നാളെ മുതല്‍ റമദാന്‍ വ്രതാരംഭം..

കോഴിക്കോട്:കാപ്പാട് കടപ്പുറത്ത് മാസപ്പിറവികണ്ടു നാളെ മുതല്‍ റമദാന്‍ വ്രതാരംഭം . നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അറിയിച്ചു.


Saturday 30 July 2011

കുറ്റിക്കാട്ടൂര്‍ ന്യൂസ് നാടിനു സമര്‍പ്പിച്ചു.

കുറ്റിക്കാട്ടൂര്‍: നാടിന്റെ വിശേഷങ്ങളും വാര്‍ത്തകളുമായി പ്ലസ് ടു വിദ്യര്‍ഥിനി ഹെന്ന റഹ്മാന്‍ നിര്‍മിച്ച കുറ്റിക്കാട്ടൂര്‍ ന്യൂസ് എന്ന വെബ്‌സൈറ്റ് നാടിനു സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മണി സൈറ്റ് ഉദ്ഘാടനം ചെയ്തു.
പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ പൂര്‍ണ വിവരങ്ങള്‍, നാട്ടിലെ ഡോക്ടര്‍മാരുടെ നമ്പറുകള്‍, ക്ലിനിക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്‌സിന്റെയും വിവരങ്ങള്‍,ചരമവാര്‍ത്തകള്‍ തുടങ്ങിയവ സൈറ്റില്‍ ലഭ്യമാണ്.  വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും മറ്റും ഹെന്ന റഹ്മാനാണ്. കൂട്ടിന് സഹോദരി ഹനീനയുമുണ്ട്.

വാര്‍ഡ് മെംബര്‍ അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊതാത്ത് മുഹമ്മദ് ഹാജി, വാര്‍ഡ് മെംബര്‍മാരായ രാധാകൃഷ്ണന്‍ പേജാട്ടില്‍, കെ. ഗണേശന്‍, പി.കെ. ശറഫുദ്ദീന്‍, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി കെ. കോയ, രാജന്‍ ചോലക്കല്‍, മുജീബ് ഇടക്കണ്ടി, ടി.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും സി. റഫീഖ് നന്ദിയും പറഞ്ഞു. സൈറ്റ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Thursday 28 July 2011

മാമ്പുഴ സര്‍വേ നടപടിക്കു പഞ്ചായത്ത്‌ ഒരുങ്ങുന്നു.

കുറ്റിക്കാട്ടൂര്‍ ;മാമ്പുഴ സര്‍വേ ചെയ്തു കയ്യേറ്റം കണ്ടെത്താന്‍    പെരുവയല്‍ പഞ്ചായത്ത്‌ സര്‍വേ വിഭാഗത്തോട്‌ ശിപാര്‍ശ ചെയ്തു .ഇതിനു ആവശ്യമായ തുക വകയിരുത്താനും ഭരണസമിതി തീരുമാനിച്ചു .മാമ്പുഴ കയ്യേറ്റം നിയമസഭയില്‍   ഉന്നയിക്ക പെട്ടപ്പോള്‍ സര്‍വേക്കുള്ള തുക പഞ്ചായത്ത്‌ നല്‍കണമെന്ന്  മന്ത്രി തിരുവഞ്ചൂര്‍ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നു .ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത്‌ ഇക്കാര്യത്തില്‍ നടപടി സ്വീ കരിച്ചത് . പെരുമണ്ണ ,ഒളവണ്ണ.പഞ്ചായത്തുകള്‍ കൂടി നടപടി സ്വീ കരിച്ചാല്‍ സര്‍വേ ആരംഭിക്കാന്‍ കഴിയൂ  . 
 

Wednesday 27 July 2011

മുടി മാലിന്യം റോഡിലും തള്ളും!മാമ്പുഴ ശുചീകരണം ബാര്‍ബര്‍ ഷാപുകാര്‍ക്ക് മണ്ണാങ്കട്ട !

കുറ്റിക്കാട്ടൂര്‍ ;മാമ്പുഴ മാലിന്യ മുക്തമാക്കി സംരക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി സൂചന .കഴിഞ്ഞ ദിവസം റോഡരികിലും മാമ്പുഴ പരിസരത്തും ബാര്‍ബര്‍ ഷാപിലെ മുടിക്കെട്ടുകല്‍
ചാക്കില്‍ കൊണ്ടിട്ടത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.കുറ്റിക്കാട്ടൂര്‍ സര്‍വീസ് സ്റ്റെഷനടുതാണ് മുടി ചാക്കില്‍  നിന്നും ചിതറിയ നിലയില്‍ റോഡില്‍ ഒഴുകി നടന്നത് .മഴ പെയ്തത് കൊണ്ട് പരിസരത്തെ കിണറുകളി ല്‍ പറന്നു      എത്തിയില്ല  എന്ന ആശ്യാസത്തിലാണ്  നാട്ടുകാര്‍ .മാമ്പുഴ ശുജീകരണം നടത്തിയപ്പോള്‍ പുഴയില്‍നിന്നു ഏറയും കിട്ടിയത് മുടിക്കെട്ടുകളയിരുന്നു.മാമ്പുഴ സംരക്ഷണ സമിതി ബന്ത പെട്ട കേന്ദ്രങ്ങളില്‍ ശക്തമായി നടത്തിയ ഇടപെടല്‍ നടത്തിയതിന്റെ ഫലമായി പഞ്ചായത്ത് മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍  വെച്ചിരുന്നു .ഇതിനെ പരിഹസിക്കുകയാണ് മാലിന്യം തല്ലുന്നതിലൂടെ ബാര്‍ബര്‍ ശാപുകാര്‍ നടത്തുന്നത് .ഇതിനെതിരെ     .ഇതിനെതിരെ     ശക്തമായി പ്രതികരിക്കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി പി.കോയ പറഞ്ഞു .
                   




 

Saturday 23 July 2011

റോഡ്‌ തകര്‍ന്നു : ഗതാഗതം ദുരിതത്തില്‍ .

കുറ്റിക്കാട്ടൂര്‍ :വെള്ളത്തില്‍ ഒലിച്ചു പോയ  റോഡില്‍  ഗതാഗതം ദുരിതമായി . കുറ്റിക്കാട്ടൂര്‍ - കുന്നമംഗലം എ൦.എൽ.എ റോഡിലേക്ക് തോട് 
കരകവിഞ്ഞു ഒഴുകിയത് കാരണം റോഡിന്‍റെ മിക്ക ഭാഗങളും അടര്‍ന്നു ഒലിച്ചു പോയി .ഈ റോഡില്‍ വാഹനം വളരെ അപകടാവസ്തയിലാണ് ഓടുന്നത് .കുന്നമംഗലത്ത് നിന്നും കുറ്റിക്കാട്ടൂര്‍ ,രാമനാട്ടുകര ബൈപാസിലേക്കുള്ള എളുപ്പ മാര്‍ഗമാണിത് . ഈ റോഡ്‌ സംരക്ഷികുന്നതില്‍ ബനധപെട്ടവര്‍ ശ്രദധികാത്തതാണ് റോഡിന്‍റെ പൂര്‍ണ തകര്‍ചക്ക്‌  കാരണം .




ഇതിന്‍റെ വശത്തിലുടെ ഒഴുകുന്ന തോട് നിറഞ്ഞു ഒഴുകുന്ന വെള്ളം 
റോഡിലൂടെയാണ് ഒലി ചിറങ്ങുന്നത് . റോഡ്‌ ഉയരം കൂട്ടാതെയാണ് പലപ്പോഴും റിപ്പയര്‍ നടത്തിയത് . മാത്രമല്ല വെള്ളം ഒഴികി പ്പോവാന്‍  വേണ്ടത്ര  ഡ്രൈനെജ് സംവി ധാനം റോഡിനില്ല . പെരിങ്ങോളം
, കുന്നമംഗലം , പെരുവഴികടവ് ബസ്സുകള്‍ മിക്കതും ഈ   വഴിയാണ് ഓടുന്നത് . അടിയന്തിരമായി
റോഡ്‌ നന്നാക്കിയില്ലെങ്കില്‍ പൂര്‍ണമായും ഗതാഗതം നിലക്കും.  
തകര്‍ന്ന റോഡ്‌ അടിയന്തിരമായ് പുനര്‍ നിര്മിചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്  ഐ .എന്‍.എല്‍ മണ്ഡലം പ്രസിഡന്റ്‌ ടി .ടി മെഹബൂബ് പറഞ്ഞു .തോടിന്റെ ഒഴുക്ക് തടസപെടുത്തി വയല്‍ നികതിയതാണ് റോഡ്‌ തകരാന്‍ കാരണമെന്നു സോളിഡാരിറ്റി പ്രസിഡന്റ്‌ കെ .ഫൈസല്‍ പറഞ്ഞു .

Thursday 21 July 2011

മാമ്പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വേ ടീമിനെ ചുമതലപ്പെടുത്തും -മന്ത്രി

കുറ്റിക്കാട്ടൂര്‍: മാമ്പുഴ കൈയേറ്റം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സ്ഥലം സര്‍വേ ചെയ്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിന് പ്രത്യേക സര്‍വേ ടീമിനെ ചുമതലപ്പെടുത്തുമെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
മാമ്പുഴ സംരക്ഷണ സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ പ്രാഥമിക സര്‍വേ നടത്തിയപ്പോഴും കൈയേറ്റം കണ്ടെത്തിയിരുന്നു. മാത്രമല്ല നിയമം ലംഘിച്ച് പുഴക്ക് ഇരുവശവും നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള അനുമതി നല്‍കിയതും കണ്ടെത്തിയിരുന്നു. സമ്പൂര്‍ണ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംരക്ഷണ സമിതി ഉന്നത തലങ്ങളില്‍ നിവേദനം നല്‍കിയത്. സര്‍വേക്ക് വേണ്ടത്ര ഫണ്ടില്ലെന്നാണ് സര്‍വേ വിഭാഗം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനം സര്‍വേക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളാണ് സര്‍വേക്ക് വേണ്ട തുക അനുവദിക്കേണ്ടത്. സംരക്ഷണ സമിതി ഇവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.


മാമ്പുഴ കൈയേറ്റം: ഫണ്ടില്ലാത്തത് കാരണം സര്‍വേ വൈകുന്നു

കുറ്റിക്കാട്ടൂര്‍: മാമ്പുഴകൈയേറ്റം കണ്ടെത്തി റിപ്പോട്ട്സമര്‍പ്പിക്കാന്‍നിര്‍ദേശം ലഭിച്ചിട്ടുംവേണ്ടത്ര ഫണ്ടില്ലാത്തത്കാരണം സര്‍വേ പ്രവറത്തനം മുടങ്ങി.മാമ്പുഴസംരക്ഷണസമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍സര്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്നിറദേശം നല്‍കിയത്. ഇതനുസരിച്ച് സര്‍വേ വിഭാഗം പ്രാഥമിക വിവരം നല്‍കിയപ്പോള്‍സമ്പൂര്‍ണസര്‍വേനടത്തി കൈയേറ്റം ഒഴിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് പുഴകൈയേറിയ ഭാഗങ്ങള്‍ കണ്ടെത്താന്‍ മാമ്പുഴസംരക്ഷണ സമിതി ചീഫ്സര്‍വേ വിഭാഗം ഉദ്യോഗസഥരെ സമീപിച്ചത്.വേണ്ടത്ര സ്റ്റാഫും ഫണ്ടും ഇല്ലെന്നാണ് ഇവര്‍അറിയിച്ചത്.പെരുവയല്‍,പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂ ടഒഴുകുന്ന മാമ്പുഴമിക്ക ഭാഗങ്ങളിലും കൈയേറുകയും ഗതി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഫണ്ട്അനുവദിച്ചാല്‍ സര്‍വേപൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതിനുവേണ്ടി പഞ്ചായത്ത് അധികൃതര്‍സംരക്ഷണ സമിതി നിവേദനം നല്‍കിയിരിക്കയാണ്.
 ഓരോ പഞ്ചായത്തും മുപ്പത്തയ്യായിരം രൂപ അനുവദിച്ചാല്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Wednesday 20 July 2011

തെരുവുനായ ശല്യം രൂക്ഷം


കുറ്റിക്കാട്ടൂര്‍: പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍, ആനക്കുഴിക്ക, പൂവാട്ടുപറമ്പ്, പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുനായ്ക്കളുടെ ശല്യം വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ഉറക്കംകെടുത്തുന്നു.
ആനക്കുഴിക്കര, പെരുവയല്‍ എന്നീ സ്ഥലങ്ങളില്‍ അറവുമാലിന്യങ്ങള്‍ കടക്കു മുന്നില്‍ കണ്ടതു കാരണം കൂടുതല്‍ പട്ടികള്‍ ഇവിടങ്ങളില്‍ ശല്യം തുടരുകയാണ്.
കഴിഞ്ഞ ദിവസം പേയിളകിയ പട്ടികടിച്ച് പെരുവയലില്‍ ആടും പശവും ചത്തിരുന്നു. പലരെയും പട്ടികടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് പരിഹാരമായി പഞ്ചായത്ത് അധികൃതര്‍ പട്ടിപിടുത്തക്കാരെ ഏല്‍പിച്ചുവെങ്കിലും മതിയായ വേതനവും വേണ്ടത്ര പരിചയവുമില്ലാത്തതുകാരണം അവര്‍ പിന്മാറിയിരിക്കുകയാണ്.
എന്നാല്‍, പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കാര്യക്ഷമമായ പരിപാടി ഭരണകര്‍ത്താക്കള്‍ ചെയ്തില്ലെങ്കില്‍ പെരുകുന്ന തെരുവുനായശല്യത്തിന് മോചനമുണ്ടാവില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം

മാമ്പുഴ കയ്യേറ്റം നിയമസഭയില്‍ , സര്‍വേക്കുള്ള ഫണ്ട്‌ തദ്ദേശ സ്ഥാപനം നല്‍കണം .മന്ത്രി

റേഷന്‍ കാര്‍ഡ് വിതരണം

കുറ്റിക്കാട്ടൂര്‍ ;  കേരള സര്‍ക്കാറിന്റെ  നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കോഴിക്കോട് താലൂക്ക് സപ്ലൈ  ഓഫിസില്‍ 2011 ജൂണ്‍ 30 വരെ റേഷന്‍ കാര്‍ഡിന് അപേക്ഷ  സമര്‍പ്പിച്ചവര്‍ക്ക് താഴെ പറയുന്ന തീയതികളില്‍ താലൂക്ക് സപ്ലൈ  ഓഫിസില്‍  റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷകര്‍ നിലവില്‍ പേരുള്‍പ്പെട്ട റേഷന്‍ കാര്‍ഡ്, അപേക്ഷയുടെ രശീതി എന്നിവ സഹിതം ഹാജരായി റേഷന്‍കാര്‍ഡ് നിശ്ചിത ദിവസം തന്നെ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വിതരണക്രമം രശീതി നമ്പര്‍ 880 മുതല്‍ 1100 വരെ ആഗസ്റ്റ് അഞ്ച് വെള്ളി, 1101 മുതല്‍ 1300 വരെ ആഗസ്റ്റ് 9 ചൊവ്വ, 1301 മുതല്‍ 1500 വരെ ആഗസ്റ്റ് 18 വ്യാഴം, 1501 മുതല്‍ 1700 വരെ ആഗസ്റ്റ് 20 ശനി, 1701 മുതല്‍ 2000 വരെ ആഗസ്റ്റ് 26 വെള്ളി.

ലഗേജ് നീക്കത്തിന് എളുപ്പവിദ്യയുമായി എന്‍ജി. വിദ്യാര്‍ഥികള്‍

  ‍. കുറ്റിക്കാട്ടൂര്‍;  വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ലഗേജ് നീക്കം എളുപ്പമാക്കാന്‍ സ്മാര്‍ട്ട് കണ്‍വെയര്‍ സിസ്റ്റവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളാണ് ലഗേജ് കൈകാര്യം ചെയ്യാന്‍ പുതിയ പ്രോജക്ടുമായി രംഗത്തെത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട് ഘടിപ്പിച്ചുള്ള സാങ്കേതികവിദ്യയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വിമാനത്താവളങ്ങളില്‍ ലഗേജ് നീക്കുന്നതിന് ഏറെ സമയമെടുക്കുന്നത് പരിഹരിക്കാന്‍ സംവിധാനം വഴി സാധിക്കുമെന്ന് പ്രോജക്ട് അംഗങ്ങളായ റിഷി ജീവന്‍, ജോണ്‍ ഫ്രെഡറിക് ഡി കോട്ടോ, റിസ്‌വാന്‍, എന്‍. രാഹുല്‍, പോള്‍ എസ്. ചിറമല്‍ എന്നിവര്‍ പറഞ്ഞു.
കുറഞ്ഞ പരിപാലന ചെലവ്, കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരേസമയം ഉല്‍യോഗപ്പെടുത്താന്‍ അവസരം തുടങ്ങിയവ ഇതിന്റെ പ്രത്യേകതയാണ്.
പതിനായിരം രൂപക്കു താഴെയാണ് ചെലവ്. വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനും പേറ്റന്റ് നേടാനുമാണ് വിദ്യാര്‍ഥികളുടെ ശ്രമം.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്താനും ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു. മെക്കാനിക്കല്‍ വിഭാഗം ലെക്ചറര്‍ ഇ.ബി.എം ഷാഫിയുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്.

Tuesday 19 July 2011

അധികാരികളും കൈയൊഴിഞ്ഞു; വെള്ളക്കെട്ടിന് പരിഹാരമില്ല

കുറ്റിക്കാട്ടൂര്‍: ഓവുചാല്‍ സ്വകാര്യ വ്യക്തികള്‍ മണ്ണും കല്ലുമിട്ടടച്ച് തടസ്സപ്പെടുത്തിയതിനാല്‍ മലിനജലം കെട്ടിനിന്ന് താമസക്കാരുടെ വീടുകളില്‍ കയറുകയും സെപ്റ്റിക്ടാങ്ക് നിറഞ്ഞ് കവിയുകയും ചെയ്യുന്നു.
കുറ്റിക്കാട്ടൂര്‍ പെരിങ്ങൊളം എം.എല്‍.എ റോഡിനോട് ചേര്‍ന്നുള്ള വെളുത്തേടത്ത്താഴം, കുഴിമയില്‍താഴം, കരിക്കണ്ടിത്താഴം എന്നിവിടങ്ങളിലെ വയലുകളാണ് ജലജന്യ രോഗങ്ങള്‍ക്ക് വഴിയൊരുക്കി  താമസക്കാരുടെ ഉറക്കംകെടുത്തുന്നത്.
തൊട്ടടുത്ത കിണറുകളിലേക്കും മലിനജലം പടരുന്നു. ഓവുചാല്‍ അടച്ച സ്വകാര്യ വ്യക്തികള്‍ക്കെതിരെ പരിസരവാസികളും കുറ്റിക്കാട്ടൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വില്ലേജ്, ആര്‍.ഡി.ഒ, കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിക്ക് പരിഹാരമായിട്ടില്ല.
അഞ്ചുവര്‍ഷത്തിനിടെ പലതവണ ഇവര്‍ അധികാരികളുടെ ഓഫിസ് കയറിയിറങ്ങിയെങ്കിലും നടപടിയായില്ലെന്ന് പൗരസമിതി ചെയര്‍മാന്‍ ഇ. കോയ പറഞ്ഞു.
കുന്ദമംഗലം പഞ്ചായത്തിലെ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട സ്ഥലമുടമകള്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം രക്ഷപ്പെടുകയാണെന്നും ആക്ഷേപമുണ്ട്.
ഓവ് തൊട്ടടുത്ത മാമ്പുഴത്തോടിന്റെ കൈവഴിത്തോട്ടിലേക്ക് തുറന്നുവിട്ടാല്‍ വെള്ളക്കെട്ടിന് പരിഹാരമാവും.

Saturday 16 July 2011

റോഡ്‌ ഏറ്റെടുപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമം : എ൦.പിയെ ക്ഷുഭിതനാക്കി .

കുറ്റിക്കാട്ടൂര്‍ ;തകര്‍ന്ന റോഡിനു ശാപമോക്ഷം ലഭിക്കാന്‍ എം .പി . യെ കൊണ്ട് വന്നു പ്രതീകാത് മക  ശേഷ ക്രിയ നടത്താനുള്ള നാട്ടുകാരുടെ ശ്രമം എം. പി യെ .ക്ഷുഭിതനാക്കി
ആനക്കുഴിക്കര- മാനിയംബലം റോഡിനു രാഘവന്‍ എം. പി യുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു കിട്ടാന്‍ പെരുവയല്‍ പഞ്ചായത്ത് അംഗം പി .കെ .ശരഫുദ്ധീന്റെ നേന്ത്രതത്തില്‍ റോഡിന്‍റെ ശോചനീയാവസ്ഥ കാണിക്കാനാണ്
രാഘവനെ കൊണ്ട് വന്നത് .നിവേദ നത്തിന്  പകരം റോഡിന്‍റെ ദുരിതം എഴുതിയ സ്ക്രീന്‍ അനചാധനം ചെയ്യാനാണ് എം പി യോട് അവശ്യ പെട്ടത് .ഇതില്‍ ക്ഷുഭിതനയാണ്‌ എം പി സ്ഥലം വിടാനോരുങ്ങിയത്‌.പോകാനൊരുങ്ങിയരാഘവനെ നാട്ടുകാര്‍  തടഞ്ഞു  വെക്കുകയായിരുന്നു.അവസാനം എം പി തുക റോഡിനു അനുവധിക്കുമെന്നു ഉറപ്പു നല്‍കിയ ശേഷമാണു എം പി യെ പോകനനുവതിച്ചത്.സംഭവം നടക്കുമ്പോള്‍ മുസ്ലിം ലീഗ് നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു .റോഡിന്‍റെ ശോച്ച നീയവസ്ഥ ന്രില്‍ കാണിക്കാന്‍ വേണ്ടിയാണു എം പി  യെ കൊണ്ട് വന്നതെന്ന് വാര്ഡ് മെമ്പര്‍ ശരഫുധീന്‍ പറഞ്ഞു .തെറ്റിധാരണ മൂലമാണ് എം പി .പിന്മാറാന്‍ ശ്രമിച്ചതന്നും അദ്ദേഹം പറഞ്ഞു .(reporter:muhajir ktkr)
 .

പെരുവയലിലും പൂവാട്ടുപറമ്പിലും ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.

കുറ്റിക്കാട്ടൂര്‍: വ്യത്യസ്ത കാരണങ്ങളാല്‍ പെരുവയലിലും പൂവാട്ടുപറമ്പിലും മണിക്കൂറുകളോളം ബസോട്ടം നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി
വെള്ളിയാഴ്ച രാവിലെ 8.30ഓടെ കൂളിമാട് ഭാഗത്തുനിന്ന് വന്ന പി.വി. ബ്രദേഴ്‌സ് ബസിലെ ക്ലീനര്‍ പെരുവയല്‍ ബസ്‌സ്‌റ്റോപ്പില്‍നിന്ന് വിദ്യാര്‍ഥികളെ കയറ്റാന്‍ കൂട്ടാക്കാഞ്ഞത് നാട്ടുകാരെ പ്രകോപിപ്പിച്ചു. ഇത് പിന്നീട് അടിയില്‍ കലാശിച്ചതിനാലാണ് ബസുകള്‍ പൊടുന്നനെ ഓട്ടം നിര്‍ത്തിയത്. ബസ്‌സ്‌റ്റോപ്പില്‍ പൊലീസുകാരനുണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാനായി മാറിനില്‍ക്കുകയാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

ഉച്ചയോടെ പൂവാട്ടുപറമ്പിലും ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ ജനം ബുദ്ധിമുട്ടിലായി. രണ്ടുദിവസംമുമ്പ് വാഴക്കാടുവെച്ച് എടവണ്ണപ്പാറ റൂട്ടിലോടുന്ന ജന്ന മോള്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ കയറുകയോ വേണ്ടത്ര വിദ്യാര്‍ഥികളെ കയറാനനുവദിക്കുകയോ ചെയ്യുന്നില്ലെന്നാരോപിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും ബസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സംഘട്ടനത്തില്‍ പരിക്കുപറ്റിയ ഡ്രൈവര്‍ അബ്ദുല്‍ ഖാദറിനെയും ചില വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വാഴക്കാട് എസ്.ഐ വേലായുധന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം ഒത്തുതീരാത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൂവാട്ടുപറമ്പില്‍ ബസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാവൂര്‍, കൂളിമാട്, മുക്കം, മെഡിക്കല്‍ കോളജ്, കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്രചെയ്ത ഒട്ടേറെ വിദ്യാര്‍ഥികളും നാട്ടുകാരും ബുദ്ധിമുട്ടിലായി. മെഡിക്കല്‍ കോളജ് പൊലീസും ട്രാഫിക് പൊലീസും എത്തിയെങ്കിലും ഭാഗികമായേ ബസ് സര്‍വീസ് നടത്തിയിരുന്നുള്ളൂ. മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെ ദുരിതത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മിന്നല്‍ പണിമുടക്കിന് കൂട്ടുനില്‍ക്കില്ലെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും അറിയിച്ചു.


Friday 15 July 2011

Thursday 14 July 2011

                   സ്കൂള്‍ കരാട്ടെ മത്സരത്തില്‍ ജില്ലാ ചാമ്പ്യന്‍ :
                                    
"ബീ ലൈന്‍ പബ്ലിക്‌ സ്കൂള്‍ കുറ്റിക്കാട്ടൂര്‍ "

Wednesday 6 July 2011

ക്ലീന്‍ കുറ്റിക്കാട്ടൂര് തുടര്‍ച്ച ...............

കുറ്റിക്കാട്ടൂര്‍'; മഴക്കാലമായാല്‍ ചളി യും വെള്ളവും കെട്ടി നിന്ന് നാറുന്ന തെരുവിന് എന്നാണാവോ ശാപ മോക്ഷം,നാട്ടുകാര്‍ ചോതിച്ചു മടുത്തപ്പോള്‍ അതും നിര്‍ത്തി .ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ ബസ്‌ കാത്തിരുപ്പ് കേന്ദ്രത്തിനടുത്ത് തന്നെയാണ് യാത്രക്കാര്‍ക്ക് ബസ്സില്‍ കയറാന്‍ പറ്റാത്ത വിധം ചളി നിറഞ്ഞു നില്‍ക്കുന്നത് .ഇതിനിടയില്‍ നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് പഞ്ചായത്ത് മെമ്പര്‍മാരുടെ നേന്ദ്ര ത്വ ത്തില്‍ വ്യാപാരികളോടും നാട്ടുകാരോടും ക്ലീന്‍ കുറ്റിക്കാട്ടൂരിനു സഹകരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയതിനു വേണ്ടത്ര സഹകരണം ലഭിചില്ലന്നു പറയപ്പെടുന്നു .
ഇപ്പോള്‍ ഇവിടെത്തെ കിഴക്ക് ഭാഗം എല്‍ പിസ്കൂള്‍ മുതല്‍ പെരിങ്ങ്ലും റോഡ്‌ ബസ്‌ സ്റ്റോപ്പ്‌ ,മാവൂര്‍ ബസ്‌ സ്റ്റോപ്പ്‌ ഇവിടെ മുഴു വന്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കയാണ്‌.വികസനം പുതിയ രൂപത്തില്‍ വന്നാലെ നാട്ടിന് ചളിയില്‍ നിന്നും മോചനമുണ്ടാവൂ.  
(Photo Praveen)

Sunday 3 July 2011

അന്യസംസ്ഥാന തൊഴിലാളികളെ തടഞ്ഞ് തിരിച്ചയച്ചു

കോഴിക്കോട്: അന്യസംസ്ഥാനങ്ങളില്‍നിന്ന തുച്ഛ വേതനത്തിന് തൊഴിലാളികളെ കൊണ്ടുവന്നത് നാട്ടുകാര്‍ തടഞ്ഞു.
ഇവരെ പിന്നീട് തിരിച്ചയച്ചു. 80ലധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എ.ഡബ്ല്യു.എച്ച്  കോളജിനടുത്ത ചെറിയ കെട്ടിടത്തിലേക്ക് കരാറുകാര്‍ കൂടുതല്‍ തൊഴിലാളികളെ താമസിപ്പിക്കാന്‍ കൊണ്ടുവന്നതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. തൊഴിലാളികള്‍ക്ക് മതിയായ  ഭക്ഷണമോ താമസസൗകര്യമോ ഒരുക്കാത്തതാണ്  നാട്ടുകാരെ രോഷാകുലരാക്കിയത്.
തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കിയ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച നിലയിലാണ്.
ഇത് ദുര്‍ഗന്ധം വമിക്കാനിടയാക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പൊലിസീല്‍ പരാതിപ്പെട്ടെങ്കിലും  വേണ്ടത്ര നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More