“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 31 August 2011

ഹാഫിള് നൂറുല്‍ ഹസ്സന്റെ മരണം കുറ്റിക്കാട്ടൂരിനെ ദുഃഖത്തിലാഴ്ത്തി

കുറ്റിക്കാട്ടൂര്‍ ;പെരുന്നാള്‍ തലേന്ന് എ.ആര്‍ .നഗരിനടുത് ഇരുമ്പ് ചോലഅങ്ങാടിയിലെ ദേശീയ പാതയില്‍ കാറിടിച്ച് മരിച്ച നൂറുല്‍ ഹസന്റെ (13 )വേര്പാട് കുറ്റിക്കാട്ടൂര്‍ ആരിഫിയ്യ അന്‍വാരിയ്യ അറബിക് കോളേജ് നെ ദുഃഖതിലാഴ്ത്തി .കോളേജിലെ മിടുക്കനായ
വിദ്യാര്‍ഥിയായിരുന്നു നൂറുല്‍ ഹസന്‍ .വളരെ ചെറുപ്പത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാടമാക്കിയ നൂറുല്‍ ഹസനെ ക്കുറിച്ച് അധ്യാ
പകര്‍ക്കും കുട്ടികള്‍ക്കും നല്ലതേ പറയാനുള്ളൂ .പെരുന്നാളിനുള്ള വസ്ത്രം തയ്പിച്ചത് വാങ്ങാന്‍ കടയിലേക്ക് പോകുമ്പോഴാണ് ഇരുമ്പു
ചോല അങ്ങാടിയില്‍ ദേശീയ പാത മുറിച്ചു കടക്കുമ്പോള്‍ കാര്‍ ഇടിച്ചത് .ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണപെട്ടിരുന്നു ..ഇരുമ്പ്
ചോല പാലത്തിനു അടുത്ത വലിയാട് മുജീബ്- നൂറുന്നിസ ദമ്പതികളുടെ ഏക മകനാണ് .ഉമ്മ നൂരുന്നിസയുടെ വീട് കുറ്റികാട്ടൂരിലുള്ള അന്‍വാരിയ്യകോളേജ് സ്ഥിതി ചെയുന്നിടതായിരുന്നു .സഹപാടികളുടെ നിറഞ്ഞ കണ്ണീര്‍ഏറ്റുവാങ്ങിയാണ്പെരുന്നാള്‍ ഉടുപ്പുകള്‍ ബാക്കി വെച്ച് നൂറുല്‍ഹസ്സന്‍വിടവാങ്ങിയത് .

Tuesday 30 August 2011

വ്രത വിശുദ്ധിയുടെ നാള്‍ പിന്നിട്ട് പെരുന്നാള്‍ ആഘോഷത്തിലേക്ക് . കുറ്റിക്കാട്ടൂര്‍ ന്യൂസിന്റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍

റമദാന്‍ നല്‍കിയ വിശുദ്ധിയുമായി  മുസ്‌ലിങ്ങള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്  .ഗള്‍ഫ്‌ മലയാളികള്‍ക്ക്  ഇന്നാണ്  ചെറിയ പെരുന്നാള്‍................
നോമ്പ്  നല്‍കിയ ജീവിതത്തിന്റെ സൂക്ഷ്മത യും സഹജീവികളോടുള്ള കാരുണ്യവും ആഘോഷങ്ങളിലും കാത്തു വെക്കുകുന്നവര്‍ക്ക് ത്യാഗം സഫലമായി
എന്ന് ആശ്യസിക്കാം.മൊയി ലാഞ്ചി ചുവപ്പണിഞ്ഞ കൈകള്‍ ഒപ്പന പാടി വീടിന്റെ അകത്തളങ്ങളില്‍ സ്നേഹ  പൂത്തിരി കത്തിച്ച പഴയ കൂട്ട് കുടുംബങ്ങള്‍
കൊഴിഞ്ഞു പോയ കാലത്ത് ആഘോഷങ്ങള്‍ ആശംസകള്‍ നേര്‍ന്നു വഴി മാറി നടക്കുന്നോ എന്നും ചിലര്‍ സന്ദേഹിക്കുന്നു .പുതു തലമുറയ്ക്ക് പറയാന്‍
പുതുമയുള്ള പലതു മുണ്ട് .സാംസ്കാരിക ബന്ധങ്ങള്‍ നിലച്ചു പോയിടത് ഉറവു തേടുകയാണവര്‍ .സംഘടിത സക്കാത് സംരംഭങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും
യുവാക്കളുടെ കൂട്ടയ്മയില്‍ പലേടത്തും സജീവമാണിന്ന്.കാലത്തിന്റെ വേനലില്‍ കരിഞ്ഞു പോകുന്നിടത്ത്  പ്രതീക്ഷ യുടെ നാമ്പുകള്‍
കിളിര്‍ത്തു വരുന്നത് നാം
കാണാതിരുന്നു കുട. യുവത്വം
  ചാര്‍ത്തിയ കയ്യൊപ്പ്  ലോകത്തിനു ബോധ്യപെട്ടു വരുന്ന സന്ദര്‍ഭം കൂടിയാണിത്.കെയ്റോയിലെ സ്വതന്ത്ര
ചത്വരത്തില്‍ തുടങ്ങിയ മാറ്റത്തിന്റെ കാറ്റ് പുതിയ ലോകം പണിയാന്‍ ആഞ്ഞു വീശാതിരിക്കില്ല .മറുവശം നമുക്ക് നിരാശ തന്നാലും ആത്മ ത്യാഗത്തിന്റെ കരുത്തില്‍
പ്രതീക്ഷകള്‍ പുലരുമെന്ന് വിശ്യസികള്‍ക്ക് ആശ്യസിക്കാം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസിന്റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ .




കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്ച ..

കുറ്റിക്കാട്ടൂര്‍ :കേരളത്തില്‍ എവിടെയും മാസ പിറവി കണ്ടിട്ടില്ലാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ആഗസ്റ്റ്‌ 31 ബുധനാഴ്ച
ആയിരിക്കുമെന്ന് പാളയം പള്ളി ഇമാം ജമാല്‍ മങ്കടയും കോഴിക്കോട് ഖാദിയും അറിയിച്ചു .

Monday 29 August 2011

ഗള്‍ഫില്‍ നാളെ ഈദുല്‍ ഫിത്ര്‍


 
      കുറ്റിക്കാട്ടൂര്‍ :സൗദി അറേബ്യയിലും അയല്‍ ഗള്‍ഫ് രാജ്യങ്ങളിലും നാളെ ഈദുല്‍ ഫിത്ര്‍ ദിനമായി പ്രഖ്യാപിച്ചു. സൗദിയുടെ വിവിധ മേഖലകളില്‍നിന്ന് ഒന്നിലധികം വിശ്വാസയോഗ്യമായ സാക്ഷ്യങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് ഈദുല്‍ ഫിത്‌റായി പ്രഖ്യാപിക്കുന്നതെന്ന് സൗദി സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

സുപ്രീം കോടതി സ്ഥിരീകരിച്ചതനുസരിച്ച് ദീവാനുല്‍ മലകിയുടെ പ്രഖ്യാപനം പ്രാദേശിക സമയം രാത്രി എട്ടിന് മുമ്പ് സൗദി ടെലിവിഷനും മറ്റു വാര്‍ത്താ മാധ്യമങ്ങളും പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് മക്കയിലെയും മദീനയിലെയും ഹറമുകളില്‍നിന്നും രാജ്യത്തെ ആയിരക്കണക്കിന് പള്ളികളില്‍നിന്നും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു.
റമദാന്‍ 29 ആയിരുന്ന ഇന്നലെ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഇമാറയുടെ ഓഫിസിലോ തങ്ങളുടെ സാക്ഷ്യം ബോധ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളോട് വിവിധ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ശഖ്‌റാ, സുദൈര്‍ എന്നീ പ്രദേശങ്ങളില്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചു പരിക്കേ റ്റു

കുറ്റിക്കാട്ടൂര്‍ :റോഡില്‍ കുഴി വെട്ടിക്കുന്നതിനിടെ  ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു .കുറ്റിക്കാട്ടൂര്‍ കിഴക്കേ ബുസ്സ്റൊപ്പിനടുത്
നടന്ന അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ നവാസിനാണ് നിസ്സാര പരിക്കേറ്റത് .മാസങ്ങളായി ഈ ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടു .ഒരു ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുകയും
ചെയ്യുന്നത് കാരണം വാഹനം കുഴി ഒഴിവാക്കിയാണ് പോകുന്നത് ,ഇത് കാരണം യാത്രക്കാര്‍ക്ക് മാറി നില്‍ക്കാനും ഇവിടെ സൗകാര്യമില്ല .വന്‍ അപകടം നാട്ടുകാര്‍ പ്രതീക്ഷി ചിരിക്കെ ആണ് ഇത് സംഭവിച്ചത് .ബന്ധ പെട്ടവര്‍ തിരിഞ്ഞു നോക്കാത്തതില്‍ പരക്കെ ആക്ഷേപമുണ്ട് .

മില്ലത്ത് ടൈംസ്‌ പുറത്തിറങ്ങി

കുറ്റിക്കാട്ടൂര്‍ ;ചെറിയ  പെരുന്നാ ളിനോടനുബന്ധിച്ചു   ഐ .എന്‍ .എല്‍ .  മില്ലത്ത് ടൈംസ്‌ മാഗസിന്‍ പുറത്തിറക്കി  .പെരുന്നാള്‍ വിശേഷങ്ങളും
റിലീഫ് വാര്‍ത്തകളും അടങ്ങിയതാണ് ഉള്ളടക്കം .

മണല്‍മാഫിയക്കെതിരെ നടപടി: എസ്.ഐക്ക് സ്ഥലംമാറ്റം

മാവൂര്‍: ഇരുവഴിഞ്ഞി, ചെറുപുഴ, ചാലിയാര്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി മണലൂറ്റുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം. മാവൂര്‍ എസ്.ഐ ഡി. രജീഷ്‌കുമാറിനെയാണ് സ്ഥലംമാറ്റിയത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ വേഷം മാറിയും ഗുഡ്‌സ് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സഞ്ചരിച്ച് മണല്‍ കടത്തുന്ന ലോറികളും തോണികളും പിടികൂടി അല്‍പകാലംകൊണ്ട് നാട്ടുകാരുടെ അംഗീകാരം നേടിയിരുന്നു.
ഇതോടെ ഇത്തരം മാഫിയാ സംഘങ്ങള്‍ സ്വാധീനമുപയോഗിച്ച് എസ്.ഐയെ മാറ്റാന്‍ ശ്രമം നടത്തുന്നതായി നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. അതിനിടക്കാണ് അഞ്ചുമാസം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പേ എസ്.ഐയെ സ്ഥലംമാറ്റിയത്.(mavoor report)

അധികാര ദുര്‍ വിനിയോഗം , ആരാധനാലയങ്ങളുടെ മറവില്‍ മണല്‍ പാസ്‌ ;പ്രതിഷേധം വ്യാപകമാവുന്നു .

കുറ്റിക്കാട്ടൂര്‍ :പൂഴിക്കു വേണ്ടി നാട്ടുകാര്‍ കാത്തിരിക്കുമ്പോള്‍ ആരാധനാലയങ്ങളുടെ മറവില്‍ ഭരണകക്ഷി യ്ല്പെട്ടവര്‍ പൂഴി വ്യാപകമായി കടത്തുന്നതായി ആക്ഷേപം .
പെരുവയല്‍ പഞ്ചായത്തിലാണ് അധികാരത്തില്‍ പൂഴി മാഫിയ സ്വാധീനം ചെലുത്തി ആരാധനാലയങ്ങളുടെ ഇളവുകള്‍ മുതലാക്കി പൂഴി കടത്തുന്നത്.സര്‍ക്കാര്‍ ആരാധനാലയങ്ങുടെ 
റിപ്പ യരിനും  നിര്‍മാണത്തിനും വേണ്ടി കാല താമസം കൂടാതെ പൂഴി നല്‍കാന്‍ ഉണ്ടാക്കിയ നിയമത്തിന്റെ മറവിലാണ് രാഷ്ട്രീയ രംഗത്തെ ചിലര്‍ മണല്‍ കൊള്ള ചെയ്യുന്നത് . ഇപ്പോള്‍ വ്യാപകമായി ഭരണ  ക ക്ഷി യില്‍  പെട്ട ചിലരെ ക്കുറിച്ചാണ് ആക്ഷേപം വന്നിരിക്കുന്നത് .പൊതു ജനം പൂഴി കിട്ടാതെ പ്രയാസപ്പെടുമ്പോഴാണ് നാടിലെ ചിലര്‍ പൂഴി കൊള്ള വിലക്ക്  മറിച്ചു വില്‍ക്കുന്നത് .ഇവര്‍ ആരാധനാലയങ്ങളുടെ ആവിശ്യ തിനാണെന്ന് രേഖകള്‍ ഉണ്ടാക്കിയാണ് വാര്‍ഡ്‌ മെമ്പര്‍മാരുടെ സഹകരണത്തോടെ പൂഴിക്ക് അപേക്ഷ നല്‍കുന്നത് .ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത സമയങ്ങളില്‍ കടവില്‍ നിന്ന് നേരിട്ട് പഞ്ചായത്തിന്റെ ഇ.എം .എസ് ഭവന
പദ്ധതികള്‍ക്ക് പൂഴി നല്‍കിയിരുന്നു .ഈ സമയത്ത്  ആരാധനാലയങ്ങളുടെ അപേക്ഷയില്‍ പൂഴി കടത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .
 .ഇതിനിടയില്‍ പൂഴി അനധികിര്തമായി സ്ഥലത്തെ വന്‍ കെട്ടിട നിര്‍മാണത്തിന് മറിച്ചു നല്കുനതായി
നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട് .ഇത് ചില പാര്‍ടിക്കുള്ളില്‍ പ്രശ്നം  ശ്രിഷ്ടി ച്ചിട്ടുണ്ട്  .സാധാരണ പ്രവര്‍ത്തകര്‍ പലരും ഇത്തരം വഴി വിട്ട നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു .പൂഴി അഴിമതിക്കെതിരെ ഡി .വൈ .എഫ് .ഐ .പ്രക്ഷോപവുമായി.രംഗത്ത് വര്രാനുള്ള ഒരുക്കത്തിലാണ് .സാധാരണക്കാരന് 
പൂഴി നല്‍കാതെ നടക്കുന്ന
തൊരു അഴിമതിയും അനുവതിക്കില്ലന്നും ഇതിനു കൂട്ട് നില്‍ക്കുന്നവരെ പിന്തുണക്കില്ലെന്ന്   അനീഷ്‌ പാലാട്ടു പറഞ്ഞു .

Saturday 27 August 2011

എന്‍ .എസ്. എസ്.കിണര്‍ വെള്ളം പരിശോധിച്ചു

കുറ്റിക്കാട്ടൂര്‍:കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ട്രി സ്കൂള്‍ എന്‍ .എസ് .എസ് .യുണിറ്റ് പെരുവയല്‍ പഞ്ചായത്തിലെ നൂറു വീടുകളിലെ കിണറുകളില്‍ നടത്തിയ വെള്ളം പരിശോധന
പരിപാടിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമന്ന നിര്‍വഹിച്ചു .ചടങ്ങില്‍ പി .ടി.എ .പ്രസിഡന്റ്‌ കെ .പി കോയ അധ്യക്ഷനായിരുന്നു .ബഷീര്‍ പെരുമന്ന
സംസാരിച്ചു പ്രിന്‍സി ;എം .ഒ .പ്രകാശ് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ കെ. റിയാസ് നന്ദിയും പറഞ്ഞു .

സ്‌നേഹപൂര്‍വം, പ്രതീക്ഷയോടെ ആദ്യ ഉപവാസം

കോഴിക്കോട്: കീബോര്‍ഡുകള്‍ മാറ്റിവെച്ച് അവര്‍ തെരുവിലിറങ്ങി. ഇറോം ശര്‍മളിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍. മണിപ്പൂരിലെ പ്രത്യേക പട്ടാള അധികാരം എടുത്തുമാറ്റാന്‍ 11 വര്‍ഷമായി പോരാടുന്ന ഇറോം ശര്‍മിളയെ പിന്തുണച്ച് മാനാഞ്ചിറ സ്‌ക്വയറില്‍ 'സ്‌നേഹപൂര്‍വം പ്രതീക്ഷയോടെ' എന്നു പേരിട്ട ഫേസ്ബുക് കൂട്ടായ്മയാണ് ഉപവാസം നടത്തിയത്. ഫേസ്ബുക് വഴി ആശയം കൈമാറിയവര്‍ തീര്‍ത്ത കേരളത്തിലെ  ആദ്യ പ്രക്ഷോഭമായി ഇത് മാറി. മോണിറ്ററുകള്‍ക്കു മുന്നിലൂടെയല്ലാതെ മിക്ക പേരുടെയും ആദ്യപരിചയപ്പെടലും സമരപ്പന്തലില്‍ നടന്നു. എറണാകുളത്തെ ഗ്രാഫിക് ഡിസൈനര്‍ രഞ്ജിത്ത് മുതല്‍ തിരുവനന്തപുരത്തുകാരന്‍ ഡോ. രമേശ് കുമാര്‍വരെ തിരക്കിട്ട ജോലികള്‍ മാറ്റിവെച്ച് കോഴിക്കോട്ടെത്തി. 'മാധ്യമ'ത്തില്‍ പി.കെ. പാറക്കടവ് ഇറോം ഷര്‍മളിയെപ്പറ്റി കുറിച്ചിട്ടതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഗ്രൂപ്പ് ഉടലെടുത്തത്. ലോകം മുഴുവന്‍ ആറായിരത്തോളം അംഗങ്ങള്‍ കൂട്ടായ്മക്ക്  ഇതിനകമുണ്ടായി.
പതിനായിരക്കണക്കിന് പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. രാവിലെ പത്തിന് ആരംഭിച്ച ഉപവാസത്തെപ്പറ്റിയുള്ള വിവരങ്ങളും പടങ്ങളും തത്സമയം നെറ്റില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു. തൃശൂരില്‍ നടത്താനിരുന്ന പ്രക്ഷോഭം കോഴിക്കോട്ടായത് ഇവിടെയാണ് കൂടുതല്‍ സജീവാംഗങ്ങളുള്ളത് എന്നതുകൊണ്ടാണ്. അഭിലാഷ് 'അഭി' ചെയര്‍മാനും രഞ്ജിത്ത് കോഓഡിനേറ്ററും അജ്മല്‍ കൊടിയത്തൂര്‍ ജനറല്‍ സെക്രട്ടറിയും മന്‍സൂര്‍ പെരുവള്ളൂര്‍, ഇര്‍ഷാദ് കൊടിയത്തൂര്‍ എന്നിവര്‍ മറ്റു ഭാരവാഹികളുമായി ഫേസ്ബുക് വഴി രൂപവത്കരിച്ച സമിതിക്കാണ് പ്രക്ഷോഭത്തിന്റെ നടത്തിപ്പു ചുമതല.
ഉപവാസം വൈകുന്നേരം സാറാ ജോസഫ് നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. പതിവുഭരണകൂടങ്ങള്‍ക്കും രാഷട്രീയ കക്ഷികള്‍ക്കും പരിചിതമല്ലാത്ത അണ്ണാ ഹസാരെയുടെയും ഇറോം ഷര്‍മിളയുടെയുമൊക്കെ സമരങ്ങള്‍ ഭരണകൂടങ്ങളെ വിറളിയിലാക്കിയെന്ന് സാറാ ജോസഫ് പറഞ്ഞു. ഗാന്ധിജിക്കുശേഷം ഭാരതത്തിന്റെതായ സമരമുറ ഉപയോഗിച്ചിട്ടില്ലായിരുന്നു. പട്ടാളനിയമം കേരളമടക്കം എവിടെയും വരാമെന്ന സ്ഥിതിയായി. ഭക്ഷണമില്ലാതെ ആത്മബലംകൊണ്ട് ഭരണകൂട തന്ത്രങ്ങളെ തകര്‍ക്കുന്ന ആത്മീയതന്ത്രം ഇറോം ശര്‍മിള വളര്‍ത്തിയെടുത്തു. പുണെയില്‍നിന്നുള്ള അധ്യാപികയും ആക്ടിവിസ്റ്റുമായ എസ്.വി. ഓജസിന്റെ 'ലെ ഷോലെ' (പന്തമേന്തിയ വനിതകള്‍) എന്ന നാടകവും അരങ്ങേറി.
പി.കെ.പാറക്കടവ് കഥയും കല്‍പറ്റ നാരായണന്‍ കവിതയും അവ

Friday 26 August 2011

ഈ ആര്‍ജവം മറ്റാര്ക്കുണ്ട്?

                         അച്യുതാനന്ദന്റെ 'രാജനിന്ദ'

കഴിഞ്ഞ ജൂലൈ 26ന് കാര്‍ഗില്‍ വിജയദിനത്തില്‍ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തീര്‍ത്തും ഔദ്യോഗികമായ ആ പരിപാടിയിലെ മുഖ്യാതിഥി ജില്ലാ കലക്ടറോ സ്ഥലം എം.എല്‍.എയോ പട്ടാള ഉദ്യോഗസ്ഥനോ ഒന്നുമല്ല; മറിച്ച്, ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 'മഹാരാജാവ്'! ഉമ്മന്‍ചാണ്ടി വേണോ ഉത്രാടം തിരുനാള്‍ വേണോ എന്നൊരു റഫറണ്ടം തിരുവനന്തപുരത്ത് നടത്തിയാല്‍ നല്ലൊരു ശതമാനം ഉത്രാടം തിരുനാളിനെ തെരഞ്ഞെടുത്തുകളയുമെന്നൊരു തമാശ ഈയിടെ ആരോ പറഞ്ഞിരുന്നു. രാജവാഴ്ചയും നാടുവാഴിത്തവും അവസാനിപ്പിച്ച് നമ്മുടെ രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ദീര്‍ഘവും നിരന്തരവും ത്യാഗപൂര്‍ണവുമായ സമരങ്ങളിലൂടെ നാം തച്ചുടച്ചതും കുടഞ്ഞുതെറിപ്പിച്ചതുമായ ഫ്യൂഡല്‍, നാടുവാഴിത്ത കാലത്തിന്റെ അവശിഷ്ടങ്ങള്‍ പഴംപുരാണങ്ങളുടെ അകമ്പടിയോടെ നമ്മുടെ പൊതുമണ്ഡലത്തിലേക്ക് ഇപ്പോള്‍ ആഘോഷപൂര്‍വം ആനയിക്കപ്പെടുന്നുണ്ട്. ഇത്തരം വേലകളുടെ ഭാഗമായാണ് എന്നോ കഴിഞ്ഞുപോയ രാജകുടുംബങ്ങളുടെ അവശിഷ്ടങ്ങള്‍ 'മഹാരാജാക്കന്മാരാ'യി നമ്മുടെ ഔദ്യോഗിക പരിപാടികളില്‍പോലും മുഖ്യാതിഥികളായി നിറഞ്ഞാടുന്നത്. ഇന്ത്യ റിപ്പബ്ലിക് ആവുകയും തുല്യപൗരത്വം നമ്മുടെ രാഷ്ട്രീയ തത്ത്വസംഹിതയുടെ അടിസ്ഥാനമായി സ്വീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും 'മഹാരാജാവ്' എന്നൊരു പ്രയോഗം ചില പൗരന്മാരെക്കുറിച്ച് ഉപയോഗിക്കുന്നതിലെ അസാംഗത്യവും വിഡ്ഢിത്തവും വലിയ 'വിവര'മുള്ള ആളുകള്‍പോലും മറന്നുപോകുന്നു. ഫ്യൂഡല്‍, നാടുവാഴിത്ത മൂല്യങ്ങളില്‍ അഭിരമിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാകട്ടെ, ഇത്തരം കെട്ടുകാഴ്ചകളെ സിദ്ധാന്തീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും അധികസമയം ജോലി ചെയ്യുന്നുമുണ്ട്.
എന്നേ നിലംപതിച്ചുപോയ രാജവംശങ്ങളിലെ കാരണവന്മാരെ 'മഹാരാജാക്കന്മാരാ'യി എഴുന്നള്ളിക്കുന്നുവെന്നു മാത്രമല്ല,  അവരെയും അവരുടെ ചെയ്തികളെയും വിമര്‍ശിക്കാന്‍പോലും പാടില്ല എന്ന മട്ടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് വലിയ അദ്ഭുതം തന്നെയാണ്. നമുക്ക് നമ്മുടെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും എത്ര വേണമെങ്കിലും വിമര്‍ശിക്കാം; കുറ്റപ്പെടുത്താം. പക്ഷേ, ഈ മഹാരാജാക്കന്മാരെ ഒന്നും പറഞ്ഞേക്കരുത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും വിമര്‍ശമുന്നയിച്ചുകഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയക്കാരും സംഘ്പരിവാര്‍ ശക്തികളും ആക്രോശങ്ങളുടെ കോറസ് തീര്‍ക്കുകയായി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബഹുകോടികള്‍ വിലവരുന്ന നിധിശേഖരത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നതിനുശേഷമാണ് രാജാവിനോടുള്ള ഈ അതിഭക്തിയും വിമര്‍ശകരോടുള്ള ആക്രോശവും പരിധിവിട്ട് നിറഞ്ഞാടാന്‍ തുടങ്ങിയത്. നിധിശേഖരവുമായി ബന്ധപ്പെട്ട്, ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ കോവളം എം.എല്‍.എ ജമീല പ്രകാശം നിയമസഭയില്‍ ശ്രദ്ധേയമായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പതിതരും അധഃസ്ഥിതരുമായ തിരുവിതാംകൂറിലെ ജനങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത് സമാഹരിച്ച സമ്പദ്‌ശേഖരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേത്; അതിനാല്‍ അത് അവരുടെ ഉന്നമനത്തിനായി വിട്ടുകൊടുക്കുക -ഇതായിരുന്നു അവരുടെ പ്രഭാഷണത്തിന്റെ കാതല്‍. എന്നാല്‍, അവരുടെ പ്രഭാഷണത്തിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ആരും സന്നദ്ധമായില്ല. ഒരുവിഭാഗം ആ പ്രഭാഷണം തമസ്‌കരിച്ചു. അതേസമയം, രാജഭക്തരും സംഘ്പരിവാര്‍ ശക്തികളും അവര്‍ക്കെതിരെ ആക്രോശങ്ങളുമായി  രംഗത്തുവന്നു. ഹിന്ദു ഐക്യവേദിക്കാര്‍ അവരുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകവരെ ചെയ്തു! ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് പ്രസംഗിച്ചവരുടെ വീട്ടിലേക്ക് നാമാരും മാര്‍ച്ച് നടത്താറില്ല. എന്നാല്‍, നാം കുഴിച്ചുമൂടിയ പഴയൊരു രാജവംശത്തിന്റെ നെറികേടുകളെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി, ജനാധിപത്യറിപ്പബ്ലിക്കിലെ നിയമസഭയില്‍ പ്രസംഗിച്ചവരുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ചും -ഇതാണ് രാജഭക്തിയുടെ പുത്തന്‍ അവതാരങ്ങള്‍.
മധ്യകാല മൂല്യങ്ങളെയും നാടുവാഴിത്ത സമ്പ്രദായങ്ങളെയും ഒളിച്ചുകടത്താന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ശനിയാഴ്ച വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ട പുറംലോകമറിഞ്ഞത് മുതല്‍ തിരുവിതാംകൂര്‍ 'മഹാരാജാവി'നെ അമാനുഷിക പദവിയിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തെ അമാനുഷനായി കാണണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെയാവാം. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നും അദ്ദേഹം വിമര്‍ശാതീതനാണെന്നും തീട്ടൂരമിറക്കിയാല്‍ അത് ശരിയാവില്ല. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ 'മഹാരാജാവ്' ശ്രമിച്ചുവരികയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഉത്തരവാദബോധത്തോടെ പറഞ്ഞിരിക്കുന്നത്. ഇത് തടയാന്‍ ശ്രമിച്ച ഒരു ശാന്തിക്കാരന്‍ ആക്രമിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നിലവറകളില്‍ പരിശോധന നടന്നത്. പ്രസ്തുത പരിശോധനയെ തടയാന്‍വേണ്ടിയാണ് രാജകുടുംബത്തിന്റെ ഒത്താശയോടെ ദേവപ്രശ്‌നം വെക്കുകയും നിലവറ പരിശോധിക്കുന്നവര്‍ മുടിഞ്ഞുപോകുമെന്ന അന്ധവിശ്വാസ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് -ഇങ്ങനെ പോകുന്നു പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍. അച്യുതാനന്ദന്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ വസ്തുതാപരമായി അതിനെ ഖണ്ഡിക്കുകയോ നേരിടുകയോ ചെയ്യുന്നതിനു പകരം അദ്ദേഹം രാജകുടുംബത്തെ അപമാനിച്ചുകളഞ്ഞു എന്നമട്ടിലുള്ള പ്രചാരണങ്ങളാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. സംഘ്പരിവാര്‍ നേതൃത്വം ഇങ്ങനെ പറയുന്നത് സ്വാഭാവികം. പക്ഷേ, കോണ്‍ഗ്രസ് പോലുള്ള, ദേശീയ ബോധത്തിന്റെ ചാലകശക്തിയായ ഒരു പ്രസ്ഥാനം പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ബഹളം വെക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവിധം തെറ്റാവരണം അണിയിക്കപ്പെട്ട ഒരു സമ്പ്രദായത്തിനും സ്ഥാപനത്തിനും നേരെയാണ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. ഇത് പലരെയും അസ്വസ്ഥപ്പെടുത്തുമെങ്കിലും നമ്മുടെ പുരോഗമന ജനാധിപത്യ സംസ്‌കാരത്തെയാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശങ്ങളെ അതിന്റെ ഉള്ളടക്കത്തിലെടുത്ത് വിശകലനം ചെയ്യുകയാണ് കേരളീയ പൊതുസമൂഹത്തിന്റെ കര്‍ത്തവ്യം.

അച്യുതാനന്ദന്റെ 'രാജനിന്ദ'

Wednesday 24 August 2011

ഓടുന്ന ബസ്സില്‍ ചാടിക്കയറി വിദ്യാര്‍ഥി താക്കോല്‍ ഊരി ഓടി ; വാഹന ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു

കുറ്റിക്കാട്ടൂര്‍ :നിര്‍ത്താതെ  പോയ ബസ്സില്‍ എ.ഡബ്ലി യു എച് വിദ്യാര്‍ഥി സാഹസികമായി ചാടിക്കയറി ബസ്സിന്റെ കീ ബോര്‍ഡില്‍ നിന്നും താക്കോല്‍ ഊരി ഓടി .
 .എ.ഡബ്ലി യു എച്  വിദ്യാര്‍ഥി ആസിഫാണ് ഡ്രൈവറുടെ ഭാഗത്തുള്ള കമ്പിയില്‍ തൂങ്ങി ബസ്സിനുള്ളില്‍ കടന്നു ഡ്രൈവറെ
തള്ളി മാറ്റി താക്കോലുമായി ഓടിയത് .ഇതിനിടെ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ്‌ റോഡിനു കുറുകെ നിന്നു.ഇത് കാരണം 
കോഴിക്കോട്  മാവൂര്‍ ഭാഗത്തെക്കുള്ള വാഹന ഗതാഗതം ഒന്നര മണിക്കൂറിലേറെ തടസ്സപെട്ടു .നാട്ടുകാര്‍ ഏറെനേരം കഴിഞ്ഞു 
ബസ്‌ റോഡരി കിലേക്ക് തള്ളി മാറ്റിയാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ അവസര മൊരുക്കിയത് . കോഴിക്കോട് കുറ്റിക്കടവ് റൂട്ടിലോടുന്ന പി .എന്‍ കെ 2757 നമ്പര്‍ ബസ്സിലാണ് സംഭവം അരങ്ങേറിയത്. ഇതിനിടയില്‍ ബസ്‌ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും മുങ്ങി
വൈകിയെത്തിയ   പോലീസ്  നിയന്ത്രണം ഏറ്റെടുത്തു .പേരാമ്പ്ര സ്വദേശി നടുക്കണ്ടി വി .ടി ആസിഫിനെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും പിന്നീട് പിടി കൂടി .താക്കോല്‍ കണ്ടെടുക്കാനായില്ല .ഊരിഎറിഞ്ഞപ്പോള്‍ നഷ്ടപെട്ടതാകുമെന്നു പോലീസ് പറഞ്ഞു . സ്ഥലത്ത് നാടുകാരും 
വിദ്യാര്‍ഥികളും തടിച്ചു കൂടിയത്  ഗതാഗത കുരുക്കു വര്‍ദ്ധി ക്കാന്‍ കാരണമായി . എന്ജിനീയറിംഗ് കോളേജ് ,കുറ്റിക്കാട്ടൂര്‍ ഹയര്‍ സെകണ്ട്രി ,ബീ ലൈന്‍ ഇംഗ്ലീഷ് സ്കൂള്‍ ,എന്നിവിടങ്ങളിലെ നാലായിരത്തിലേറെ കുട്ടികള്‍ കടുത്ത യാത്ര പ്രശ്നം നേരിടുന്നുണ്ട് .
പലപ്പോഴും ബസ്സുകള്‍ കുട്ടികളെ കയറ്റാതെ പോകുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു

നിയമം അട്ടി മറിക്കുന്നു; സി .ബി .എസ്‌.ഇ.സ്കൂളില്‍ രക്ഷിതാക്കളില്ലാതെ രക്ഷാകൃത സമിതികള്‍ .

അണ്‍ എയ്ഡഡ് അടക്കം സ്‌കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) നിര്‍ബന്ധമായും രൂപവത്കരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം സി.ബി.എസ്.ഇ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് പി.ടി.എ ഇല്ലാതെ.
പി.ടി.എ, അധ്യാപകനിയമനം, ശമ്പളം, സ്‌കൂളിനുവേണ്ട ഭൗതിക സാഹചര്യം തുടങ്ങി നിരവധി ഘടകങ്ങള്‍ നിയമാവലിയില്‍ വ്യക്തമാക്കിയിരിക്കെ പി.ടി.എ ഇല്ലാതെയും അധ്യാപകര്‍ക്ക് കൃത്യമായ ശമ്പളം നല്‍കാതെയും വിദ്യാര്‍ഥികളില്‍നിന്ന് തലവരി ഈടാക്കിയും നിയമത്തെ വെല്ലുവിളിക്കുകയാണ് സ്‌കൂള്‍ നടത്തിപ്പുകാര്‍. നിയമാവലി ലംഘിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദ് ചെയ്യാന്‍ ബോര്‍ഡിന് അധികാരമുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഡസന്‍കണക്കിന് സി.ബി.എസ്.ഇ സ്‌കൂളുകളുണ്ടെങ്കിലും ഭൂരിപക്ഷത്തിലും പി.ടി.എ നിലവിലില്ല. പ്രിന്‍സിപ്പലും ഏതാനും അധ്യാപകരും ഉടമയും ഉള്‍പ്പെടുന്ന കമ്മിറ്റികളില്‍ രക്ഷിതാക്കളെ അടുപ്പിക്കാറില്ല. മിക്ക സ്‌കൂളുകളിലും വര്‍ഷാവര്‍ഷം ഫീസ് വര്‍ധിപ്പിക്കാറുണ്ടെന്നും  പി.ടി.എ ഇല്ലാത്തതിനാല്‍ ഫീസ് വര്‍ധനവ് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. പതിനായിരങ്ങള്‍ മുതല്‍ ലക്ഷം രൂപവരെ തലവരി വാങ്ങുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ ജില്ലയിലുണ്ട്.
സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളില്‍, എയ്ഡഡ്-അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ മാനേജിങ് കമ്മിറ്റി എന്നപേരില്‍ പി.ടി.എ രൂപവത്കരിക്കണമെന്ന് നിയമാവലിയില്‍ പറയുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ 15ല്‍ കൂടാതെയും  അണ്‍ എയ്ഡഡില്‍ 21ല്‍ കൂടാതെയും അംഗങ്ങള്‍ പി.ടി.എയില്‍ ഉണ്ടായിരിക്കണം. ഹെഡ്മാസ്റ്റര്‍ മെംബര്‍ സെക്രട്ടറിയാവുന്ന കമ്മിറ്റിയില്‍ രണ്ട് രക്ഷാകര്‍ത്താക്കള്‍, രണ്ട് അധ്യാപകര്‍, സ്‌കൂള്‍ ട്രസ്‌റ്റോ ബോര്‍ഡോ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം രണ്ടുപേര്‍ എന്നിങ്ങനെ നിര്‍ബന്ധമായും ഉണ്ടാവണമെന്നും ബാക്കിയുള്ളവരെ സ്‌കൂളിന്റെ നിയമാവലിയനുസരിച്ച് തെരഞ്ഞെടുക്കുകയോ നോമിനേറ്റ് ചെയ്യുകയോ വേണമെന്നും സി.ബി.എസ്.ഇയുടെ നിയമാവലിയിലുണ്ട്.
തുച്ഛമായ ശമ്പളം ലഭിക്കുന്നവരാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകരും.
അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്കും സി.ബി.എസ്.ഇ നിയമാവലിയില്‍ വ്യക്തമായ മാര്‍ഗരേഖകളുണ്ട്. അധ്യാപകരുടെയും അനധ്യാപകരുടെയും സര്‍വീസ് റെക്കോര്‍ഡുകള്‍ കൃത്യമായി സൂക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന നിരക്കിലെ ശമ്പള സ്‌കെയിലനുസരിച്ച് ശമ്പളം നല്‍കുക തുടങ്ങിയവയാണ് അധ്യാപക നിയമനം സംബന്ധിച്ച ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. എന്നാല്‍, പല സ്‌കൂളുകളും ഇവയൊന്നും പാലിക്കുന്നില്ല.
 





കാല്‍പന്തു കളത്തില്‍ ഇനി സലീമിന്റെ ഷൂട്ടുകളില്ല

ഫുട്ബോള്‍ താരം  സലീമിന്റെ അനുസ്മരണ ചടങ്ങില്‍   പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍ സംസാരിക്കുന്നു . 
പെരുമണ്ണ :  കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ മഴ മാറുന്നതും നോക്കി മനസ്സ് നിറയെ കാല്‍പന്ത് ലഹരിയുമായി നടന്ന അബ്ദുല്‍ സലീം (23) വേലിക്കെട്ടുകളില്ലാത്ത സൗഹൃദങ്ങളുടെ ലോകം ഭേദിച്ച് യാത്ര പറഞ്ഞു. പെരുമണ്ണയിലെ ചതുപ്പിലും ഇത്തിരി പോന്ന നെല്‍വയല്‍ 'ഗ്രൗണ്ടുകളിലും' പന്ത് തട്ടി പ്രാദേശിക ഫുട്ബാളിലൂടെ പ്രഫഷനല്‍ കളിക്കാരനായി വളര്‍ന്ന സലീമിന്റെ വിയോഗം ഒരു നാടിന്റെ വേദനയായി. വാഹനാപകടത്തില്‍പെട്ട് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെരുമണ്ണ പുതിയപറമ്പത്ത് മുഹമ്മദ്-ജമീല ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലീം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ഈ മാസം 18ന് വെള്ളിപറമ്പില്‍ വെച്ചാണ് സലീം സഞ്ചരിച്ച ബൈക്കും ലോറിയുമായി ഇടിച്ചത്. പെരുമണ്ണ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ (പാസ്‌ക്)സെക്രട്ടറിയായിരുന്നു സലീം. കാലിക്കറ്റ് യംങ്‌സ്‌റ്റേഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയ പ്രഫഷനല്‍ ടീമുകള്‍ക്ക് വേണ്ടി ജഴ്‌സി അണിയാന്‍ സലീമിനായി. ഗള്‍ഫില്‍ ജോലി ശരിയായി വരുന്നതിനിടയിലാണ് വിധി അപകടമായെത്തിയത്. പെരുമണ്ണയില്‍ നടന്ന യോഗം അനുശോചനം രേഖപ്പെടുത്തി. കെ.ഇ. ഫസല്‍ അധ്യക്ഷത വഹിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേഷ് പെരുമണ്ണ, ബ്ലോക് പഞ്ചായത്ത് മെംബര്‍ എ. പുരുഷോത്തമന്‍, വി.പി. ശ്യം കുമാര്‍, പി. ഷഫീഖ്, പി.എ. അബ്ദുള്‍റഹിമാന്‍, എം.എ. പ്രഭാകരന്‍, എം.പി. ഉമ്മര്‍കോയ, കെ. സുബ്രഹ്മണ്യന്‍, ഇ. സുരേന്ദ്രന്‍, കെ.ഇ. മന്‍സൂര്‍, ചെറുകയില്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി. സലാം സ്വാഗതവും കെ.ഇ. റിയാസ് നന്ദിയും പറഞ്ഞു. 

മണല്‍ രജിസ്ട്രേഷന്‍ തുടങ്ങി

കുറ്റിക്കാട്ടൂര്‍ :    നിര്‍മാണ്‍  ഓണ്‍ലൈന്‍ മണല്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍   ആരംഭിചു
പഴയ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏത് അക്ഷയ കേന്ദ്രം വഴിയും മണല്‍ ടോക്കണ്‍ ലഭിക്കുന്നതിനാവശ്യമായ രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രമായിരുന്നു മണല്‍ രജിസ്ട്രേഷനുള്ള അവസരമുണ്ടായിരുന്നത്. അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് മണല്‍ പാസ് ടോക്കണ്‍ ലഭിക്കുന്നതിനുള്ള തീയതി അക്ഷയകേന്ദ്രങ്ങളില്‍നിന്ന് പിന്നീട് അറിയാം.

Sunday 21 August 2011

തെരുവുകളില്‍ വര്‍ണം വിതറി ശോഭ യാത്ര


കുറ്റിക്കാട്ടൂര്‍ :കാര്‍ വര്‍ണന്റെ ഓര്‍മകളുമായി നിശ്ചല ദ്രിശ്യങ്ങള്‍ അണി നിരന്ന ശോഭ യാത്ര തെരുവുകളെ ഭക്തി നിറങ്ങളില്‍ ചാലിച്ചു.ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിന്ച് നടത്തിയ ശോഭ യാത്രകള്‍
പഞ്ചായത്തിലെ വിവിധ  പ്രദേശങ്ങളില്‍ നടന്നു .പെരുവയല്‍ ,പുവ്വാട്ട് പറമ്പ് .വെള്ളിപരമ്പ് ,പൈങ്ങോട്ടു പുറം .ഭാഗങ്ങളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഘോഷ യാത്രയായാണ്.കുറ്റിക്കാട്ടൂരിലെ പ്രധാന 
സ്ഥലത്തേക്ക്  എത്തിയത് .കുറ്റിക്കാട്ടൂര്‍ നരസിംഹ ക്ഷേത്ര പരിസരത് സംഗമിച്ചാണ് മുഖ്യ ഘോഷ യാത്ര പുറപെട്ടത്.   താല പൊലിയും മന്ന്ത്രോചാരണവും നിശ്ചല ദ്രിശ്യങ്ങളും ശ്രീ കൃഷ്ണ ജയന്തി
മഹാ ശോഭ യാക്കി മാറ്റി .

Saturday 20 August 2011

കുന്നമംഗലം ബ്ലോക്കില്‍ ആധാര്‍ പദ്ധതിക്ക് തുടക്കം

കുറ്റിക്കാട്ടൂര്‍ :  രാജ്യത്തെ പൗരന്മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ആധാര്‍ പദ്ധതിക്ക്  തുടക്കമായി.ഇതിന്റെ ഭാഗമായി കുന്നമംഗലം ബ്ലോക്കിലെ
പെരുവയല്‍ പഞ്ചായത്തിലും പദ്ധധി നടപ്പാക്കാന്‍ ശ്രമം തുടങ്ങി .

.
  ഇന്ത്യന്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) നല്‍കുന്ന 12അക്ക സംഖ്യയാണ് ആധാര്‍.  ഈ സംഖ്യ കേന്ദ്രീകൃത വിവരശേഖരണ യൂനിറ്റില്‍ രേഖപ്പെടുത്തിവെക്കും.  

ഇതില്‍ ഓരോ വ്യക്തിയുടെ സ്ഥിതിവിവരക്കണക്കുകളും ജീവശാസ്ത്രപരമായ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ആധാര്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കുന്നുമ്മല്‍, കൊടുവള്ളി, തൂണേരി, കുന്ദമംഗലം എന്നീ ബ്ലോക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങിയിരിക്കുന്നത്. മറ്റ് ബ്ലോക്കുകളിലും ഉടന്‍ ആരംഭിക്കും. അക്ഷയ സെന്ററുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം.
അപേക്ഷിക്കുന്നവരുടെ ഫോട്ടോയും വിരലടയാളവും എടുക്കുന്ന ദിവസം അക്ഷയ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി അറിയിക്കും.
എന്റോള്‍മെന്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ കാര്‍ഡ് തപാലില്‍ ലഭിക്കും. എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്ന ഓരോ ബി.പി.എല്‍ കുടുംബത്തിനും 150 രൂപ വീതം സര്‍ക്കാര്‍ നല്‍കും.
അഞ്ചുവയസ്സുമുതലുള്ളവര്‍ക്ക് രാജ്യത്തെവിടെയും  തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും പത്തുവിരലിന്റെ അടയാളം, കൃഷ്ണപടലം, ഫോട്ടോ, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ നമ്പറില്‍ ലഭ്യമായിരിക്കും.

Tuesday 16 August 2011

ലോറി കൂട്ടി ഇടിച്ചു യുവാവ് മരിച്ചു


 കുറ്റിക്കാട്ടൂര്‍:  മുക്കത്തിനടുത്ത മുത്തേരിയില്‍ ടിപ്പര്‍ ലോറികള്‍ കൂട്ടി ഇടിച്ചു മിനി ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ മരണപെട്ടു .കുറ്റിക്കാട്ടൂര്‍ പടിഞ്ഞാറെ പൈങ്ങോട്ടു പുറം ഇടക്കണ്ടിയില്‍ ചന്ദ്രന്‍റെ മകന്‍  സജീഷാണ്(29 )മരണപെട്ടത് .ഇദ്ദേഹം ഓടിച്ചിരുന്ന മിനി ടിപ്പര്‍ ലോറിയില്‍
എതിരെ  വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു .മെഡിക്കല്‍ കോളേജി ലേക്കുള്ള വഴി മദ്ധ്യേ മരണം സംഭവിച്ചു . അമ്മ :വിലാസിനി ,സഹോദരിമാര്‍ സ്വപ്ന, ജിഷ ,സംസ്കാരം നാളെ രാവിലെ വീട്ടു വളപ്പില്‍ 

സൗഹൃദം പങ്കു വെച്ച് ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്നില്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് :പ്രസിഡന്റ്‌ കെ.സദാ ശിവന്‍ പ്രാസം ഗിക്കുന്നു .
കുറ്റിക്കാട്ടൂര്‍;സാഹോദ ര്യതിന്റെയുംസൗഹൃദ ത്തിന്റെയും സന്ദേശം പകര്‍ന്ന ഇഫ്താര്‍  വിരുന്നു നാടിനു നവ്യാനുഭവമായി
ജമാഅത്തെ ഇസ്‌ലാമി ഹിറ സെന്ററില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നാട്ടിലെ സാമൂഹ്യ ,രാഷ്ട്രീയ ,
രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു .ചടങ്ങില്‍ ടി .എം .ഷെരീഫ് ഇഫ്താര്‍ സന്ദേശം
നല്‍കി.പെരുവയല്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ് ;പ്രസിഡന്റ്‌ സദാശിവന്‍ മുഖ്യ പ്രഭാഷണം നടത്തി .വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ട് ,പി.കെ ശരഫു ദ്ധീന്‍,രാധാകൃഷ്ണന്‍ പേന്‍ കാട്ടില്‍,വി കെ മാമു ,കെ എം .ഗണേശന്‍ ,ബ്ലോക്ക് മെമ്പര്‍ സി .മാധവധാസ് ,വ്യപാരി വ്യവസായി കുറ്റിക്കാട്ടൂര്‍ യുണിറ്റ് പ്രസിഡന്റ്‌ വി . മുഹമ്മദ്‌, ഡോക്ടര്‍ .പീയുഷ് ,ജില്ല ഉപഭോകൃത
സംരക്ഷണ സമിതി പ്രസിഡന്റ്‌ ടി .കെ .എ.അസീസ്‌ .എന്നിവര്‍ പ്രസംഗിച്ചു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും ടി ടി സുലൈമാന്‍ നന്ദിയും പറഞ്ഞു

Monday 15 August 2011

പെരുവയല്‍ പഞ്ചായത്തില്‍ അയല്പക്ക വേദികള്‍ക്ക് തുടക്കം

കുറ്റിക്കാട്ടൂര്‍ :അന്യമായി കൊണ്ടിരിക്കുന്ന അയല്പക്ക ബന്ധങ്ങളുടെ വീണ്ടെടുപ്പിനുംവികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ
പങ്കാളിത്തം ഉറപ്പാക്കുന്നതിനും പെരുവയല്‍ പഞ്ചായത്തില്‍  വിവിധ വാര്‍ഡ്‌ കളിലായി അയല്പക്ക വേദി രൂപീകരണം ആരംഭിച്ചു .
നാല്‍പ്പതിനും അന്‍പതിനും ഇടക്കുള്ള വീടുകള്‍ ചേര്‍ന്നാണ് അയല്പക്ക വേദികള്‍ രൂപീകരിക്കുന്നത് .ഒരു വാര്‍ഡില്‍ ഏഴു മുതല്‍ 
പന്ത്രണ്ടു വരെ കൂട്ടായ്മകള്‍ ഉണ്ടാവും . പതിമൂന്നാം വാര്‍ഡിലെ  മുഴുവന്‍ വീടുകളും ചേര്‍ന്ന വേദികളുടെ രൂപീകരണം പൂര്‍ത്തിയാക്കി 
വാര്‍ഡ്‌ വികസന സമിതി നിലവില്‍ വന്നതായി വാര്‍ഡ്‌ മെമ്പര്‍ പി.കെ ശറഫുദ്ധീന്‍  പറഞ്ഞു .ഏഴു അംഗങ്ങള്‍ അടങ്ങിയ കമ്മറ്റിയാണ്
ഓരോ അയല്പക്കവേദികളുടെയും ഭരണസമിതി.വാര്‍ഡിലെ ഗുണഭോക്താക്കളെതിരഞ്ഞെടുക്കുന്നതിന് വേദിസഹായകരമായിരിക്കും   .ഇരുപത്തി രണ്ടാം വാര്‍ഡിലും വേദി 
രൂപീകരണം ആരംഭി ച്ചതായി വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് അറിയിച്ചു .ഇതിനിടെ നിലവില്‍ വരുന്ന കമ്മറ്റികളില്‍ ഏഴു പേരില്‍ 
വനിതകള്‍ ക്ക് പ്രാതി നിധ്യം കുറവാണന്ന പരാതി ഉയര്‍ന്നിട്ടുണ്ട് .ഭാരവാഹികളില്‍ സ്ത്രീ പ്രതി നിധികള്‍ ഇല്ലാത്തതാണ് വിമര്‍ശനത്തിനു 
കാരണം .എഴില്‍ രണ്ടു പേര്‍ മാത്രമാണ് വനിതകള്‍ .ഭാരവാഹികളാകുന്ന പുരഷന്‍ മാര്‍ മാത്രമേ വാര്‍ഡ്‌ വികസന സമിതികളില്‍ വരികയുള്ളൂ എന്നതും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട് .കുടുംബ ശ്രീകളില്‍ സ്ത്രീ പങ്കാളിത്തം ഉള്ളത് കൊണ്ടാണ് 
ഇതില്‍ പുരുഷന്മാര്‍ക്ക് പ്രാധി നിത്യം നല്‍കിയതെന്ന്   വാര്‍ഡ്‌ മെമ്പര്‍ ശറഫുദ്ധീന്‍    പറഞ്ഞു .  

Sunday 14 August 2011

സ്വാതന്ത്ര്യ ദിനാശംസകള്‍

നാളെ നമ്മുടെ ഭാരതം സ്വാതന്ത്ര്യ ദിനത്തിന്റെ  അറുപത്തി  നാലാംസ്വാതന്ത്ര്യ    ദിനം ആഘോഷിക്കുകയാണ് .അഴിമതിയില്‍ മുങ്ങിയ നാടിനെ രക്ഷിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ രണ്ടാം  സ്വാതന്ത്ര്യ സമരത്തിന്‌ ആഹ്വാനം ചെയ്യുന്നു .നഷ്ടപ്പെട്ടു പോകുന്ന സ്വാതന്ത്ര്യം തിരിച്ചു പിടിക്കാന്‍ ഈ ആഹ്വാന ത്തോടൊപ്പംനില്‍ക്കുക .ഗാന്ധിജിയുടെ ഇന്ത്യ ഇനിയും പുലരേണ്ടതുണ്ട് .ഓരോ സ്വാതന്ത്ര്യദിനത്തിലും ആ ഓര്‍മ്മകള്‍   നാം കാത്തു വെക്കുക .. എല്ലാവര്ക്കും  കുറ്റിക്കാട്ടൂര്‍ ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ ...

Saturday 13 August 2011

ബസ് ചാര്‍ജ് വര്‍ധനയിലെ അപാകതകള്‍ പരിഹരിച്ചു

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയിലെ അപാകതകള്‍ പരിഹരിച്ചതായി ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പരിഷ്‌കരിച്ച ബസ് ചാര്‍ജില്‍ എട്ടു രൂപയുടെ വര്‍ധന ഏഴു രൂപ ആയി കുറച്ച തീരുമാനം സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയതായും ഈ ഉത്തരവ് ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്കെല്ലാം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഏഴര മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് ഓര്‍ഡിനറി ബസുകളില്‍ ഈടാക്കി വരുന്ന നിരക്ക് എട്ടു രൂപയില്‍ നിന്ന് ഏഴു രൂപ ആയി കുറയുമെന്നും മന്ത്രി പറഞ്ഞു.

Friday 12 August 2011

കുറ്റിക്കാട്ടൂര്‍സക്കാത് &റിലീഫ് കമ്മറ്റി ശ്രെദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി .

കുറ്റിക്കാട്ടൂര്‍:കുറ്റിക്കാട്ടൂര്‍ സക്കാത് $റിലീഫ് കമ്മറ്റി 2010 -11 വര്ഷം ശ്രെദ്ധേയമായപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഹിറാ സെന്റെര്‍
ഭാര വാഹികള്‍ അറിയിച്ചു .167376 രൂപ 61 പേരില്‍ നിന്നും കമ്മറ്റിക്ക് ലഭിച്ചു ,ചികിത്സ ,വീടുനിര്‍മ്മാണം ,ഭക്ഷണ കിറ്റ്,വിദ്യാഭ്യാസ
സഹായം,  റേഷന്‍ ,കടാശ്വാസം ,കിണര്‍ റിപ്പയര്‍ ,വാട്ടര്‍  ബെഡ് ,പെന്‍ഷന്‍ ,എന്നീ ഇനങ്ങളിലായി 305 പേര്‍ക്ക് ചിലവഴിച്ചു .കഴിഞ്ഞ
പത്തു വര്‍ഷമായി ഹിറാ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട്ടൂരിലെ പ്രഥമ സംരംഭമാണ് ഇത് .കമ്മറ്റി നേരിട്ടല്ലാതെ
പുറമേ നിന്നും സഹായം സംഘ ടിപ്പിച്ചുനല്‍കുന്നത് കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട് .പെന്‍ഷന്‍ പദ്ധതി വിപുലീകരിച്ചു
നടപ്പാക്കാനും വിദ്യാഭ്യാസ സഹായം വര്ധിപ്പിക്കാനുമാണ്‌ ഈ വര്ഷം ലക്ശ്ച്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു .

Thursday 11 August 2011

എ .ഡബ്ലിയു .എച് . പോളിയില്‍ എം .എസ്.എഫ് മുന്നേറ്റം

 ‍

 ‍‍കുറ്റിക്കാട്ടൂര്‍ :എ .ഡബ്ലിയു .എച് . പോളി  യൂനിയന്‍ തെരഞ്ഞെടുപ്പില്‍   എം .എസ്. എഫ്നു ജയം
ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ ,ഫൈന്‍ ആര്‍ട്സ് സ്ഥാനങ്ങള്‍ എം .എസ് എഫ് നേടിയപ്പോള്‍ കെ . എസ്  യു വിനു പോളി യുനിയന്‍ ചെയര്‍മാന്‍ സ്ഥാനവും   ഒരു ജനറല്‍ സീറ്റും ലഭിച്ചു .എസ് .എഫ് .ഐ .ക്ക് നാല്   ക്ലാസ്  സീറ്റുകളും   , സ്വതെന്ത്രര്‍ രണ്ടു   ക്ലാസ്  സീറ്റില്‍ വിജയിച്ചപ്പോള്‍  .എബി .വി ,പി ക്ക് ഒരു  സീറ്റാണ് കിട്ടിയത് .  ,ചെയര്‍മാനായി അല്‍താഫ് എ .എം ,തെരഞ്ഞെടുക്കപ്പെട്ടു .മറ്റു ഭാര വാഹികള്‍ :അബ്ദുല്‍ മുനീര്‍ (വൈസ് :ചെയര്‍മാന്‍ )ഷഹന (ചെയര്‍ പെര്‍സണ്‍)മുഹമ്മദ്‌ ശാമില്‍ (മാഗസിന്‍ എഡിറ്റര്‍ )ശബീബ് പി (ഫൈന്‍ ആര്‍ട്സ് ) തുടങ്ങിയവര്‍ വിജയിച്ച എം എസ് എഫ് .സ്ഥാനാര്‍ഥികള്‍ ആണ് .പോളി യുനിയന്‍ ചെയര്‍മാനായി കെ എസ് ,യു വിലെ  ജിത്തു ദാസ് തെരഞ്ഞെടുക്കപ്പെട്ടു .മുന്നണി യില്ലാതെയാണ് എല്ലാവരും മത്സരിച്ചത് .ക്ലാസ് സീറ്റിലും എം എസ് എഫിനാണ്‌ നേട്ടം .അഞ്ചു സീറ്റുകള്‍ ഇവര്‍ക്ക് ലഭിച്ചു .   


Sunday 7 August 2011

മാമ്പുഴയില്‍ മുടി കെട്ട് തള്ളിയവരെ ജനം പിടികൂടി

കുറ്റിക്കാട്ടൂര്‍ ':മാമ്പുഴയില്‍ ബാര്‍ബര്‍ ഷാപ്പിലെ മുടിക്കെട്ടു തള്ളിയവരെ ശനിയാഴ്ച രാത്രി പത്തു മണിക്ക് നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്പിച്ചു .
ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മുടി അടങ്ങിയ ചാക്ക്  സര്‍വീസ് സ്റെഷനടുത്ത പുഴയിലേക്ക് വലിച്ചെറിയുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞു
നിര്‍ത്തുകയായിരുന്നു .പുവ്വാട്ട് പറമ്പ് അറിപ്പുരത്ബിനു ,നിവേദ്‌ ,പെരുവയല്‍ തെക്കേ കോന്നാരമ്പ് ഷിമ്ജിത്.എന്നിവരെയാണ് മെഡിക്കല്‍ കോളേജ്
പോലീസ് അറസ്റ്റ് ചെയ്തത് .പന്തീരാങ്കാവിലെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നാണ് മുടി കെട്ട് കൊണ്ട് വന്നതന്നു ഇവര്‍ പറഞ്ഞു .കഴിഞ്ഞ ദിവസം വലിചെരി യുന്നതിനിടയില്‍ മുടികെട്ടു റോഡില്‍ ചിതറി പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു .മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 
മാലിന്യം തള്ളുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു .ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത് .കഴിഞ്ഞ ദിവസം ചിത്ര സഹിതം ഞങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു 
ചെയ്തിരുന്നു . 

Friday 5 August 2011

നന്മ മരിക്കുന്നില്ല; ജസ്‌നക്ക് സാന്ത്വനമായി തണലിന്റെ കൂട്ടായ്മ

പന്തീരാങ്കാവ്: നന്മയുടെ ഉറവ വറ്റാത്ത മനസ്സുകളുടെ കാരുണ്യത്തില്‍, ശാരീരിക-മാനസിക വൈകല്യമുള്ള പതിനൊന്നുകാരിക്ക് സാന്ത്വനസ്‌പര്‍ശം. പെരുമണ്ണ തെക്കേ പൊയ്യേരി ഉസ്മാന്റെ മകള്‍ ജസ്‌നക്കാണ് സര്‍വശിക്ഷാ അഭിയാന്‍ വിഭാവനം ചെയ്യുന്ന തണല്‍ അയല്‍പക്ക കൂട്ടായ്മയില്‍ വസ്ത്രങ്ങള്‍, സാനിറ്ററി ഉപകരണങ്ങള്‍, പ്രത്യേക സംവിധാനമുള്ള കസേര എന്നിവ നല്‍കിയത്.
രണ്ടര വയസ്സില്‍ വളര്‍ച്ചാവൈകല്യത്തെ തുടര്‍ന്ന് വിധിയുടെ തടവറയില്‍ കുരുങ്ങി ഒറ്റപ്പെട്ട ജസ്‌നയെക്കുറിച്ച് പുറംലോകമറിഞ്ഞത് എസ്.എസ്.എയുടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ്. തുടര്‍ന്ന് ചില സുമനസ്സുകള്‍ ജസ്‌നക്ക് വസ്ത്രങ്ങളും മറ്റും സംഭാവന നല്‍കാന്‍ തയാറാവുകയായിരുന്നു.
കഴിഞ്ഞദിവസം ഈ കുടുംബത്തിന്റെ പണി തീരാത്ത വീടിന്റെ മുറ്റത്തൊരുക്കിയ ചടങ്ങില്‍ വസ്ത്രങ്ങളും മറ്റുപകരണങ്ങളും ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ ജസ്‌നക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സ്ഥലസൗകര്യം ലഭ്യമായാല്‍ ഇത്തരം കുട്ടികളുടെ വീടുകളിലേക്ക് റോഡ് സൗകര്യമൊരുക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. അഹമ്മദ്, ടി. സൈതുട്ടി, വൈസ് പ്രസിഡന്റ് എം. സമീറ, ബി.പി.ഒ പി. സത്യനാരായണന്‍, എം. സതീഷ് ചന്ദ്രന്‍, മുല്ലേരി ശ്രീധരന്‍ മാസ്റ്റര്‍, എ. ബീരാന്‍കോയ, നന്ദകുമാര്‍, മാനിശ്ശേരി ജാഫര്‍, കെ. അബ്ദുല്‍ ജബ്ബാര്‍, ഖദീജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Thursday 4 August 2011

വിജയ ട്രാക്കില്‍ ടിന്റു

ട്രാക്കില്‍ ഇന്ത്യയുടെ സുവര്‍ണസ്വപ്നത്തിന്റെ പേരാണ് ടിന്റു ലൂക്ക. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്ന്. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക് മെഡല്‍ തിരിച്ചെടുക്കുമെന്ന് പി. ടി. ഉഷ പ്രതിജ്ഞ ചെയ്യുന്നത് പ്രിയപ്പെട്ട ശിഷ്യയായ ടിന്റുവിന്റെ പേരിലാണ്. 800 മീറ്ററില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓട്ടക്കാരിയായ ടിന്റു, ലോകറാങ്കിങ്ങില്‍ 13-ാം സ്ഥാനത്തുനില്‍ക്കുന്നു. ഇരിട്ടി കരിക്കോട്ടക്കരിയിലെ പണിതീരാത്ത വീട്ടില്‍നിന്ന് ട്രാക്കിന്റെ രാജകുമാരിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ടിന്റുവിന്റെ കരിയറിലെ ഏറെ തിളക്കമുള്ളനേട്ടമാണ് ചൊവ്വാഴ്ച സ്വീഡനിലെ കാള്‍സ്റ്റാഡില്‍ നടന്ന ഗ്രാന്‍ഡ് പ്രീ മീറ്റിലെ സ്വര്‍ണം. തന്റെ മികച്ച പ്രകടനത്തിന് സമാനമായ കുതിപ്പ് കാഴ്ചവെക്കാനായില്ലെങ്കിലും അന്താരാഷ്ട്ര മീറ്റുകളുടെ സമ്മര്‍ദമില്ലാതെ സ്വര്‍ണത്തിലേക്ക് ഓടിക്കയറാന്‍ തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ടിന്റു ഇതോടെ. രണ്ടുമിനിറ്റ് 02.58 സെക്കന്‍ഡില്‍ 800 മീറ്റര്‍ ഫിനിഷ് ചെയ്താണ് ടിന്റു ഒന്നാമതെത്തിയത്. ലിത്വാനിയയുടെ എഗ്ലെ ബാല്‍സ്യുനേറ്റ് (2:02.72സെ.) വെള്ളിയും കാനഡയുടെ മെലിസ ബിഷപ്പ് (2:02.80 സെ.) വെങ്കലവും നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തിലൂടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ടിന്റുവിന്റെ മുന്നിലുള്ള പ്രഥമ ലക്ഷ്യം ഈ മാസമൊടുവില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ്. 2010-ല്‍ ക്രൊയേഷ്യയിലെ സ്പ്ലിറ്റില്‍ നടന്ന കോണ്ടിനെന്റല്‍ കപ്പില്‍ 1:59.17 സെക്കന്‍ഡില്‍ ലക്ഷ്യം താണ്ടിയ ടിന്റുവിന് സമാനമായ പ്രകടനം കാഴ്ചവെക്കാനായാല്‍ ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാനാവും. ഒളിമ്പിക്‌സിലെ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയേക്കാള്‍ (1:59.90 സെ.) മികച്ച പ്രകടനമാണ് കോണ്ടിനെന്റല്‍ കപ്പില്‍ ടിന്റു നടത്തിയത്.

അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുത്ത് മത്സരപരിചയമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിന്റുവും പി.ടി. ഉഷയും യൂറോപ്പില്‍ പര്യടനം നടത്തുന്നത്. കാള്‍സ്റ്റാഡിലെ സ്വര്‍ണത്തിന്റെ പകിട്ടോടെയാണ് ശേഷിക്കുന്ന മൂന്ന് മീറ്റുകള്‍ക്ക് ടിന്റുവെത്തുക. ആഗസ്ത് ആറിന് ഹോളണ്ടില്‍ നടക്കുന്ന ആംസ്റ്റര്‍ഡാം ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന ടിന്റു, 11ന് ഡെന്‍മാര്‍ക്കില്‍ നടക്കുന്ന കോപ്പന്‍ഹേഗന്‍ അത്‌ലറ്റിക് ഗെയിംസിലും 13ന് ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടക്കുന്ന മീറ്റിലും പങ്കെടുക്കും. സീസണിലെ മികച്ച രണ്ടാമത്തെ പ്രകടനമാണ് കാള്‍സ്റ്റാഡില്‍ ടിന്റു കാഴ്ചവെച്ചത്. കോബെയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ടുമിനിറ്റ് 02.58

 പെരുവയല്‍ പഞ്ചായത്ത് ഉപഭോക്തൃ കണ്‍വെന്‍ഷന്‍

കുറ്റിക്കാട്ടൂര്‍: കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പെരുവയല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പൂവാട്ടുപറമ്പില്‍ പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അളവുതൂക്ക ഉപകരണങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകള്‍ അടക്കം ഭക്ഷ്യപദാര്‍ഥങ്ങളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ചുമതല സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാനുള്ള കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രാലയത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണ സമിതി പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ കല്ലേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.എ. അസീസ്, യു. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമണ്ണ, വാര്‍ഡ് മെമ്പര്‍ കെ.എം. ഗണേശന്‍, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സ്വാമി പി. പരിയങ്ങാട് സ്വാഗതവും ബാബു കായലം നന്ദിയും പറഞ്ഞു.

Tuesday 2 August 2011

എ .ഡബ്ലിയു .എച് .കോളേജില്‍ ലഹരിക്കെതിരെ ക്ലബ്ബ്

കുറ്റിക്കാട്ടൂര്‍ ;മയക്കു മരുന്നിനും ലഹരിക്കുമെതിരെ എ .ഡബ്ലിയു .എച് വിദ്യാര്‍ഥികള്‍ ക്ലബ്ബ് രൂപീകരിച്ചു .ക്ലബിന്റെ ഉത്ഘാടനം പോലീസ്‌
 കമ്മീഷണര്‍ ജി .സ്പെര്‍ജന്‍ കുമാര്‍ നിര്‍വഹിച്ചു .ചടങ്ങില്‍ പ്രിസിപല്‍ ഡോ;ഷൌകതലി അധ്യക്ഷനായിരുന്നു .അസി ;എക്സൈസ് കമ്മിഷണര്‍ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി .പെരുവയല്‍ പഞ്ചായത്ത് പ്രസി ;അസ്മാബി വാര്‍ഡു മെമ്പര്‍ മാരായ പോതാത് ,അനീഷ്‌
പി ,എം എസ്.നമ്പീശന്‍ .പി കെ .നാരായണന്‍ ,സാജിത് എന്നിവര്‍ സംസാരിച്ചു .സൂരജ് ലാല്‍ സ്വാഗതവും ശബ നന്ദിയും പറഞ്ഞു .

Monday 1 August 2011

പള്ളിക്കണ്ടി കുത്ത്കല്ല്‌ സ്വദേശി യുടെ മൃത ദേഹം മാമ്പുഴയില്‍.

കുറ്റിക്കാട്ടൂര്‍ ;പള്ളിക്കണ്ടി  കുത്തുകല്ല് മേടപ്പറമ്പ്  അന്‍സാരിയുടെ [49 ]   മൃത ദേഹം മാമ്പുഴയില്‍ കണ്ടെത്തി  .ഓത്തിയില്‍ കൊട്ചിര യിലാണ്   മൃത ദേഹം ഇന്നു ഉച്ചക്ക്  നാട്ടുകാര്‍  കണ്ടത്  .വെള്ളിപറമ്പ്   കൈപുരത് മീത്തല്‍  വീട്ടില്‍ വാടകയ്ക്ക്    താമസിക്കുകയായിരുന്നു  അന്‍സാരിയും ഭാര്യയും  .കഴിഞ്ഞ  ശനിയാഴിച്ച  മുതല്‍  ഇദ്ദേഹത്തെ  കാണാനില്ലായിരുന്നു  .വീട്ടിലേക്കുള്ള  വഴിയില്‍ പാലത്തില്‍ നിന്ന്   കാല്‍  വഴുതി വീണതായിരിക്കുമെന്നു സംശയിക്കുന്നു  .മെഡിക്കല്‍ കോളേജു   പോലിസ് ഇന്കെസ്റ്റ്  നടത്തി   മൃത ദേഹംമോര്ച്ചരിയിലേക്ക് മാറ്റി  .

വഴി നന്നാക്കാന്‍ കൊണ്ടുവന്ന മട്ടി പാതി വഴിയില്‍.


കുറ്റിക്കാട്ടൂര്‍ : പെരുവയല്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തിന്റെ വഴി നന്നാക്കാന്‍ കൊണ്ടുവന്ന മട്ടി  റോഡില്‍  കിടക്കുന്നു  .മഴക്കാലമായതിനാല്‍ ചളി നിറഞ്ഞ വഴിയില്‍ വായനശാലയിലേക്ക് ആളുക്കള്‍ക്ക്   നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ .ഇത് പരിഹരിക്കാന്‍  വേണ്ടി  വാര്‍ഡ് മെമ്പര്‍ മുന്‍കയ്യെടുത്തു . ഇറക്കിയ  മട്ടിയാണ്  വഴിയിലെത്താതെ പാതി  വഴിയില്‍ നില്‍ക്കുന്നത്  .  (reporter irshad)




 കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ ചാലിയിറക്കല്‍ താഴത് നാട്ടുകാര്‍ക്കും വാഹനത്തിനും തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പോത്തിനെ കെട്ടിയിട്ടപ്പോള്‍

പുണ്യ മാസത്തിന്റെ പിറ കണ്ടു ,വിശ്യാസികള്‍ക്ക് ആത്മ വിശുദ്ധി യുടെ ദിനങ്ങള്‍,.

കുറ്റിക്കാട്ടൂര്‍ ;റമദാന്‍ മാസത്തിനു തുടക്കമായി.ഇന്നലെ  മാസപിറ കണ്ടതോടെ വിശ്യാസികള്‍ ആദ്മീയ ഉണെര്‍വിലേക്കും
 ജീവിതത്തിന്റെ വിശുദ്ധി വീണ്ടെടുക്കുന്നതിനും ഒരുങ്ങി .വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക് വഴികാട്ടിയായി അവതരിച്ച  മാസമായ
 റമദാന്‍ നന്മകള്‍ കൊണ്ടും വിശുദ്ധ ജീവിതം കൊണ്ടും കര്മരംഗം ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണ് .പകല്‍ പ്രാര്‍ഥനയും
രാത്രി നമസ്ക്കാരവും കൊണ്ട് ആത്മ സംസ്കരണത്തിന് വിശ്യാസികള്‍ സമയം കണ്ടെത്തുന്നു. നല്ലവാക്കും നല്ല കര്‍മവും
നല്ല മനസും നേടിയെടുക്കാന്‍ റമദാന്‍ വിശ്യാസികളെ സഹായിക്കും.നാട്ടിലെ പള്ളികള്‍ സജീവമായി തുടങ്ങുന്നതും റമദാന്‍
രാവുകളിലാണ്‌ .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More