“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 30 December 2011

പൈപ്പ് ചോര്‍ച്ച :വിദഗ്ധര്‍ എത്തിയില്ല .


മാവൂര്‍: കൂളിമാട് പമ്പിംങ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് കുടി വെള്ളമെതികുന്ന പൈപ്പ് ലൈനിലെ ചോർച്ചയടക്കാന്‍ കൊച്ചിയില്‍ നിന്നെതുമെന്നറിയിച്ച സംഘം ഇന്നലെ എത്തിയില്ല.ഇതോടെ നഗരത്തിലെ ജല്ല വിതരണം ഇന്നും മുടങ്ങുമെന്നുറപ്പായി .ചോര്ച്ചയടക്കുന്നതിന് കൊണ്ടുവരേണ്ട യ ന്ത്ര ങ്ങ ളുടെ തകരാര്‍ കാരണമാന്നു വരാതിരുന്നതെന്ന് ബന്ധപെട്ടവര്‍ അറിച്ചു.

Thursday 29 December 2011

മാമ്പുഴ ശുചീകരണം : സേവനത്തിനു സ്നേഹം നല്‍കി നാട്എന്‍ എസ് എസ് വിദ്യാര്‍ത്ഥിക ളെ ആദരിച്ചു

പഞ്ചായത്തു സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പൊതാത് മുഹമ്മദ്‌ ഹാജിപഞ്ചായത്തിന്റെ ഉപഹാരം എന്‍ എസ് എസ് സെക്രടറി അബ്ദുല്‍ ജസീതിനു നല്‍കു ന്നു
മാമ്പുഴ സംരക്ഷണ സമിതിയുടെ ഉപഹാരം പാലത്തിങ്ങല്‍ കോയ നല്‍കു ന്
കുറ്റിക്കാട്ടൂര്‍ : നാടിനു സേവനം നല്‍കിയ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് മാമ്പുഴ കമ്മറ്റിയും പെരുവയല്‍  പഞ്ചായത്തും ചേര്‍ന്ന്ആദരം നല്‍കി
മാമ്പുഴ ശുചീകരണത്തിനിറങ്ങിയ  എ ഡബ്ലിയു എച് എഞ്ചി:കോളേജ്
എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ക്കാണ് കുറ്റിക്കാട്ടൂര്‍ എല്‍ പി സ്കൂളിലെ കേമ്പില്‍
വെച്ച് അനുമോദനം നല്‍കിയത് .ഒരാഴ്ചയായി ഇവിടെ കേമ്പ് ചെയ്തു ഇവര്‍ അധ്വാനവും പഠനവും കലയാക്കി മാറ്റുകയായിരുന്നു .  വ്യാഴാഴ്ചരാവിലെ  നടന്ന കേമ്പ് സമാപനം
പെരുവയല്‍  പഞ്ചായത്തു സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പൊതാത് മുഹമ്മദ്‌ ഹാജിപഞ്ചായത്തിന്റെ ഉപഹാരം എന്‍ എസ് എസ് സെക്രടറി അബ്ദുല്‍ ജസീതിനു നല്‍കി   ഉത്ഘാടനം നിര്‍വഹിച്ചു .മാമ്പുഴ സംരക്ഷണ സമിതിയുടെ ഉപഹാരം പാലത്തിങ്ങല്‍ കോയ  യും നല്‍കി.ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട് അധ്യക്ഷനായിരുന്നു.സ്കൂള്‍ എച് എം ഉഷ . ടി കെ അസീസ്‌.കെ പി അബ്ദു ല്ലതീഫ് പാലത്തിങ്ങല്‍ കോയ,മുജീബ് ഇ ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ .ശ്രീധരന്‍ പാലാട്ടു.ഇര്‍ഷാദ്.മോയിദീന്‍ ഹാജി കേമ്പ്അംഗങ്ങളായ ഷമീര്‍ .ജംഷാദ് . .ശിബിലി.മുനീര്‍ .രേഷ്മ .ജസ്ന .എന്നവര്‍ പ്രസംഗിച്ചു . എന്‍ എസ് എസ് സെക്രടറി അബ്ദുല്‍ ജസീത് സ്വാഗതവും  അജ്ശാദ് നന്ദിയും പറഞ്ഞു .കുട്ടികള്‍ക്കുള്ള മെഡല്‍ ചടങ്ങില്‍ നല്‍കി .

കോണ്ഗ്രസ് ജന്മദിനം ആഘോഷിച്ചു

കോണ്ഗ്രസ് 126 - മത് ജന്മദിനം ഡി സി സി സെക്രടറി സി മാധവദാസ് ഉത്ഘാടനം ചെയുന്
പെരുവയല്‍ : കോണ്ഗ്രസ് 126 - മത് ജന്മദിനം ഡി സി സി സെക്രടറി സി മാധവദാസ് ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ മണ്ഡലം വൈസ് പ്രസി :എന്‍ അബൂബകര്‍ അശ്യക്ഷനായിരുന്നു .ലാത്തി കുമാര്‍ പനോളി മുഖ്യ പ്രഭാഷണം നടത്തി .ബിനു എഡ വേര്‍ഡ് .രാധ ഹരിദാസ്‌ .രമ്യ ഹരിദാസ് .എം പി എ റഹ്മാന്‍ കുട്ടി .രമ്യ ഹരി ദാസ് .അനീഷ്‌ പാലാട്ടു .ശ്രീധരന്‍ പാലാട്ടു .മുഹമ്മദ്‌ കുഞ്ഞി .വിനോദ് ഇളവനസലിം കരിമ്പാല.എന്നിവര്‍ പ്രസംഗിച്ചു .ഇ രാമചന്ദ്രന്‍ സ്വാഗതവും പ്രദീപ്‌ കായലം നന്ദിയും പറഞ്ഞു .

Wednesday 28 December 2011

മാലിന്യം നീക്കാന്‍ അവര്‍ മാമ്പുഴയിലിറങ്ങി


കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക കള്‍  കൊളക്കാടത്ത് താഴത്തുനിന്ന് പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍   നീക്കം ചെയ്യുന്നു
കുറ്റിക്കാട്ടൂര്‍: മാലിന്യം നിറഞ്ഞ പുഴയെ രക്ഷിക്കാന്‍ സേവനത്തിന്‍െറ സപ്തദിനങ്ങളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാമ്പുഴയില്‍.
ഡിസംബര്‍ 23 മുതല്‍ മാമ്പുഴയുടെ തീരങ്ങളില്‍ കാടുവെട്ടിയും ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തും കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളാകുന്നത്. പുഴയുടെ നീരൊഴുക്ക് ശക്തിപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ഭാഗത്തുനിന്നാണ് ശുചീകരണം തുടങ്ങിയത്.
കൊളക്കാടത്ത് താഴത്തുനിന്ന് പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തിങ്കളാഴ്ച  നീക്കം ചെയ്തു.
മൂന്നു ലോഡ് മാലിന്യമാണ് കരക്കെത്തിച്ചത്. ഉച്ചവരെ നടക്കുന്ന സേവനത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 52 പേരുണ്ട്.
കുറ്റിക്കാട്ടൂര്‍ എല്‍.പി സ്കൂളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ അനീഷ് പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ മുജീബ് ഇടക്കണ്ടി, ചിക്കു റിഷാദ്, മൊയ്തീന്‍ ഹാജി, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പാലാട്ട് ശ്രീധരന്‍ എന്നിവര്‍ ഇവരോടൊപ്പമുണ്ട്.
 ക്യാമ്പ് 29ന് അവസാനിക്കും. എന്‍.എസ്.എസ് സെക്രട്ടറി അബ്ദുല്‍ ജസീദ്, കോഓഡിനേറ്റര്‍ ഇ. മുഹമ്മദ് റാഫി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

ഗോഷാലി കുന്നുമ്മല്‍ പാത്തുമ്മയി നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :ഗോഷാലി കുന്നുമ്മല്‍പരേതനായ പോക്കറിന്റെ ഭാര്യ പാത്തുമ്മ (61 ) നിര്യാതയായി.മക്കള്‍ :ബഷീര്‍ .സൈന.ജമീല.റംല .സീനത് .ഫൌസിയ .അഷ്‌റഫ്‌ സമീറ.മരു മക്കള്‍ :അബ്ദു സലിം .അക്ബര്‍ പാഷ.റഫീക്ക് .സലിം .മയ്യത് നമസ്കാരം ഇന്ന് മൂന്ന് മണിക്ക് ചാലിയിറക്കല്‍ ജുമാ മസ്ജിദില്‍ .

Tuesday 27 December 2011

തെങ്ങിലക്കടവിലെ അപകടം: നിലച്ചത് ‘സേവന’യുടെ സേവനം - രജിത്ത് മാവൂര്‍

മാവൂര്‍: ഏതു പാതിരാസമയത്ത് വിളിച്ചാലും തെങ്ങിലക്കടവില്‍ സേവന ഓട്ടോ  സഹായത്തിനെത്തുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കൊന്നും ഓട്ടോയുടെ ഉടമ അനില്‍കുമാറിനെയും സേവന സന്നദ്ധനെന്നപേരിലെ ഓര്‍ക്കാന്‍ കഴിയൂ. നാട്ടിലും അയല്‍പക്കത്തുമുണ്ടാകുന്ന എല്ലാതരം സുഖ ദുഃഖങ്ങളിലും അനില്‍കുമാറും സജീവ പങ്കാളിയായിരുന്നു.തിങ്കളാഴ്ച തെങ്ങിലക്കടവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആംബിലേരി കുണ്ട്യോട്ട് അനില്‍കുമാര്‍ വീടിനടുത്ത കല്യാണ വീട്ടില്‍ സജീവമായിരിക്കുമ്പോഴാണ് മെഡിക്കല്‍ കോളജില്‍നിന്നു  ഓര്‍ഡര്‍വന്നത്.രാവിലെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍  നാട്ടുകാരിയായ കരികാതൊടി പഴുക്കയെ ഓട്ടോയില്‍ കൊണ്ടുവിട്ടതായിരുന്നു. ഇവര്‍ക്ക് തിരിച്ചുപോരാനായിരുന്നു വിളി. കല്യാണവീടില്‍ ഉച്ചയൂണ് വിളിമ്പുന്നുണ്ടായിരുന്നെങ്കിലും രോഗിയായ പഴുക്കയെയും ബന്ധുക്കളെയും തിരിച്ചുകൊണ്ടുവരാന്‍ തന്നെ തീരുമാനിച്ചെങ്കിലും ഉച്ചയൂണ് വഴിമാറിയത് മരണത്തിന്‍െറ പിടിയിലേക്കായിരുന്നു.
അപകടത്തില്‍ മരിച്ച പഴുക്കയാകട്ടെ നാലുമാസം മുമ്പ് ഏക മകളുടെ മരണത്തോടെ തലച്ചോറിന് ആഘാതമുണ്ടായി  ചികില്‍സയിലായിരുന്നു. മകള്‍ തങ്ക ഭര്‍തൃവീടായ ചെലവൂരിലേക്കുള്ള യാത്രക്കിടെ കുന്ദമംഗലം പോസ്റ്റോഫിസിനു മുന്നില്‍ യാത്ര ചെയ്ത ബസ് തന്നെ കയറി ദാരുണമായി മരിക്കുകയായിരുന്നു. തെങ്ങിലക്കടവിലെ അപകടത്തിലാകട്ടെ പഴുക്കയുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പുറമെ ഒരു മകനും രണ്ട് മരുമക്കള്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

Monday 26 December 2011

ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

മാവൂര്‍(തെങ്ങിലക്കടവ്) : കോഴിക്കോട്-മാവൂര്‍ റോഡില്‍ തെങ്ങിലക്കടവ് പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ തെങ്ങിലക്കടവ് ആമ്പിലേരി കുണ്ട്യോട്ട് അനില്‍കുമാര്‍ എന്ന ഉണ്ണി (38), ഓട്ടോ യാത്രക്കാരി മേച്ചേരിക്കുന്ന് കരിക്കതൊടി പഴുക്ക (65) എന്നിവരാണ് മരിച്ചത്. പഴുക്കയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
അനില്‍കുമാര്‍ എന്ന ഉണ്ണി
പഴുക്ക
സാരമായി പരിക്കേറ്റ ഓട്ടോയാത്രക്കാരായ മേച്ചേരിക്കുന്ന് കരിക്കതൊടി സാവിത്രി, ലളിത, കാല്‍നടയാത്രക്കാരനായ കൃഷ്ണന്‍കുട്ടി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പാലത്തിന് പടിഞ്ഞാറുഭാഗത്ത് അപകടം നടന്നത്. മാവൂരില്‍നിന്ന് ചെറൂപ്പ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍ച്യൂണ്‍ കാറും മെഡിക്കല്‍ കോളജില്‍നിന്നും തെങ്ങിലക്കടവിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ പാടെ തകര്‍ന്നു. തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയവരെ മാവൂര്‍ പൊലീസും നാട്ടുകാരും അരമണിക്കൂറിലേറെ പാടുപെട്ട് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പരേതനായ ഗംഗാധരന്‍ നായരുടെയും രാധാമണിയുടെയും മകനാണ് മരിച്ച അനില്‍കുമാര്‍. ഭാര്യ: ബിന്ദു (അങ്കണവാടി തെങ്ങിലക്കടവ്). അബിജ ഏക മകളാണ്. സഹോദരന്‍ സുനില്‍കുമാര്‍.
പരേതനായ വെള്ളനാണ് മരിച്ച പഴുക്കയുടെ ഭര്‍ത്താവ്. മക്കള്‍: രാഘവന്‍, രവി, സുബ്രഹ്മണ്യന്‍, കൃഷ്ണന്‍കുട്ടി, ഗോപി, പരേതയായ തങ്ക. മരുമക്കള്‍: ലളിത, സാവിത്രി, ലീല, ജിഷ, ബീന.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്കരിക്കും.( report-renjith mavoor)

യതീം ഖാന വാര്‍ഷിക സമാപനം മന്ത്രി കുഞ്ഞാലി കുട്ടി ഉല്‍ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ : നാല് ദിവസമായി നടന്നു വരുന്ന  കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീം ഖാന വാര്‍ഷിക  സമ്മേളനത്തിന്റെ സമാപനം  ഞായറാഴ്ച വൈകുന്നേരം  മന്ത്രി പി കെ കുഞ്ഞാലി കുട്ടി ഉല്‍ഘാടനം ചെയ്തു .  നേരത്തെ  ഷിഹാബു തങ്ങള്‍ സ്മാരക  കെട്ടിടത്തില്‍ നിര്‍മിച്ച കെമിസ്ട്രി ലാബിന്റെഉല്‍ഘാടനം മന്ത്രി നിര്‍വഹിച്ചു . ചടങ്ങില്‍  പി ടി എ റഹീം എം. എല്‍. എ. ബി ടെക് വിദ്യാര്‍ഥി മുനീറിന് അവാര്‍ഡ്‌ നല്‍കി.സി മോയിന്‍ കുട്ടി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി .ശനിയാഴ്ച നടന്ന പരിപാടിയില്‍ കേന്ത്ര സഹ മന്ത്രി ഇ അഹമ്മദ് ഷിഹാബു തങ്ങള്‍ സ്മാരക  കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചിരുന്നു.പൊതു ജനങ്ങളുടെ സന്ദര്‍ശനവും ദുആ സമ്മേളനവും നടന്നു .എ ടി ബഷീര്‍ അധ്യക്ഷത വഹിച്ചു.ഇ എം കൊയഹാജി സ്വാഗതവും എന്‍ പി കോയ ഹാജി നന്ദിയും പറഞ്ഞു .

 

എന്‍ എസ് എസ് മാമ്പുഴ ശുചീകരണം തുടങ്ങി

കുറ്റിക്കാട്ടൂര്‍ :എ ഡബ്ലിയു .എച് .എന്ജ്ജി ;കോളേജ് എന്‍ എസ്  എസ്  വിദ്യാ ര്‍ത്തി കള്‍ കേമ്പിന്റെ ഭാഗമായി മാമ്പുഴ ശുചീകരണം തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി  കുറ്റിക്കാട്ടൂര്‍ ഭാഗത്ത്‌ നിന്നുംപുഴടുടെ കരകളില്‍  നിന്ന് കാട് വെട്ടിയും   മാലിന്യം നീക്കം ചെയ്തും സേവനത്തിന്റെ പുതിയ പാത തുറക്കുകയാണ് .രാവിലെ മുതല്‍ ഉച്ച വരെ നടക്കുന്ന സേവനത്തില്‍ 50 പതിലേറെ വിധ്യാര്തികള്‍ പങ്കെടുക്കുന്നുണ്ട് .ഉച്ചക്ക് ശേഷം ഇവരുടെ കേമ്പില്‍ സാംസ്കാരിക പരിപാടിയും പഠനവും സംവാദ വുമാണ് .അധ്വാനാവും അറിവും ഒരു കലയായി ഇവര്‍ കൂട്ടായി പങ്കു വെക്കുന്നു .മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടും ഇവരോടൊപ്പം ഉണ്ട് . ഇളംപിലശ്ശേരി മൊയിദീന്‍ ഹാജി .മാമ്പുഴ സംരക്ഷണ സമിതി പ്രസിഡാണ്ട് പാലത്തിങ്ങല്‍ കോയ .കെ പി അബ്ദുല്ലത്തീഫ് ,മുജീബ് ഇടക്കണ്ടി .റഹമാന്‍ കുറ്റിക്കാട്ടൂര്‍ ചിക്കു ഇര്‍ഷാദ് ,കെ പി സുരേന്ദ്രന്‍ .തുടങ്ങിയവര്‍ ശുചീകര നത്തിന് നേന്ത്ര ത്തം വഹിക്കുന്നു  എന്‍ എസ്  എസ്.സെക്രടറി ജഫീദ് മൂഴിക്കല്‍ കേമ്പ് ലീഡര്‍ .

Sunday 25 December 2011

മുല്ല പെരിയാര്‍ ;ചിതംപരത്തെ ഒഴി വാക്കണം -ഐ .എന്‍ എല്‍

കുറ്റിക്കാട്ടൂര്‍ :സുപ്രീം കോടതി വിധി തമിഴ് നാടിനു അനുകൂലമാണെന്ന് പ്രസ്താവിച്ച ചിതംപരത്തെ കേന്ത്ര മന്ത്രി സഭയില്‍ നിന്നും  ഒഴി വാക്കണമെന്നു ഐ .എന്‍. എല്‍ കുന്നമംഗലം മണ്ഡലംകണ്‍വന്‍ഷന്‍ പ്രധാന മന്ത്രിയോട് ആവശ്യപെട്ടു .സംസ്ഥാന സെക്രടറി എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു . മണ്ഡലം ഭാരവാഹികള്‍ :അബ്ദുറഹ്മാന്‍ ഹാജി വെണ്ണ ക്കോട് (പ്രസി)മെഹബൂബ്കുറ്റിക്കാട്ടൂര്‍ (ജനറല്‍സെക്ര )അബ്ദുള്ള കുട്ടി മണക്കടവ് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.അബ്ദു റഹ്മാന്‍ അധ്യക്ഷനായിരുന്നു .ഐ .എന്‍ എല്‍ ജില്ല സെക്രടറി ശര് മദു ഖാന്‍ ,വി പി സി കോയ ,വി പി അസീസ്‌ ,വി ഉമ്മര്‍ ,സി പി റസാക് ,എന്നിവര്‍ പ്രസംഗിച്ചു .മെഹബൂബ് സ്വാഗതവും സുലൈമാന്‍നന്ദിയും പറഞ്ഞു .

Saturday 24 December 2011

യതീം ഖാനകള്‍ നിയമാനുസ്രതം പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം

കുറ്റിക്കാട്ടൂര്‍  മുസ്‌ലിം യതീം ഖാന  25 -മതു വാര്ഷിക  പരിപാടിയുടെ അനുസ്മരണ സമ്മേളനത്തില്‍ പൊതു മരാമത് മന്ത്രി ഇബ്രാഹിം കുഞ്ഞു സംസാരിക്കുന്നു 
കുറ്റിക്കാട്ടൂര്‍ :നമ്മുടെ നാട്ടിലെ യതീം ഖാനകള്‍ മാത്രക പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഇതിനു യോജിക്കാത്ത രീതികള്‍ അവലംപിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് പൊതു മരാമത് മന്ത്രി ഇബ്രാഹിം കുഞ്ഞു .കുറ്റിക്കാട്ടൂര്‍  മുസ്‌ലിം യതീം ഖാന  25 -മതു വാര്ഷിക  പരിപാടിയുടെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം വി എം ഉമ്മര്‍ മാസ്റര്‍ അദ്ധ്യക്ഷത വഹിച്ചു .യു സി രാമന്‍  കെ പി കോയ .സിദ്ധിക്ക്പാലായി .രണ്ടാര്കര മൌലവി .എന്നിവര്‍ സംസാരിച്ചു .വിദ്യാര്ദ്ധികല്‍ക്കുള്ള അവാര്‍ഡു ദാനം മന്ത്രി നിര്‍വഹിച്ചു .എ  ടി ബഷീര്‍ സ്വാഗതവും ഇ എം കോയ ഹാജിനന്ദിയുംപറഞ്ഞു .

എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപകര്‍ വീണ്ടും സമരത്തിന്

കുറ്റിക്കാട്ടൂര്‍: നിയമപ്രകാരമുള്ള ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപകര്‍ വീണ്ടും അനിശ്ചിതകാല സമരത്തിനൊങ്ങുന്നു.
സമരസഹായ സമിതിയുടെ അഭ്യര്‍ഥന മാനിച്ച്  കഴിഞ്ഞ എട്ടിന് നിര്‍ത്തിവെച്ച സമരം ജനുവരി രണ്ടാംവാരത്തില്‍ പുനരാരംഭിക്കാന്‍ സെല്‍ഫ് ഫിനാന്‍സിങ് പോളിടെക്നിക് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനുമുമ്പായി പ്രശ്നപരിഹാരത്തിന് ഹൈകോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളെടുക്കാന്‍ യോഗം രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്  ഡിസംബര്‍ ഒന്നിനാണ് അധ്യാപകര്‍ സമരം ആരംഭിച്ചത്. ഇതിനിടയില്‍ ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബര്‍ 15നകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് ധാരണയായിരുന്നു. ഇതേതുടര്‍ന്നാണ് സമരം നീട്ടിവെച്ചത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിഷ്കര്‍ഷിക്കുന്ന ശമ്പളം നല്‍കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ കഴിഞ്ഞ 13ന് എ.ഡബ്ള്യു.എച്ച് ഗവേണിങ് ബോഡി ചെയര്‍മാന് നിര്‍ദേശം  നല്‍കിയെങ്കിലും നടപ്പായില്ളെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭമാരംഭിക്കുന്നത്.  എ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.എസ്. സുനില്‍, കെ.ആര്‍. ജിതിന്‍, സന്ദീപ്, കെ.കെ. സജിത്, എം. ജാബിര്‍ എന്നിവര്‍ സംസാരിച്ചു.

എന്‍. എസ്. എസ് എ .ഡബ്ലിയു. എച് യുണിറ്റ് മാമ്പുഴ ശുചീകരണ കേമ്പ് ഉത്ഘാടനം പി ടി എ റഹീം എം.എല്‍.എ നിര്‍വഹിച്ചു

കുറ്റിക്കാട്ടൂര്‍ :മാമ്പുഴ മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനും നടക്കുന്ന ശ്രമങ്ങള്‍ക്ക് വിദ്യാ ര്‍ത്തികളുടെ പിന്തുണ .എന്‍. എസ്. എസ് എ .ഡബ്ലിയു. എച്, യുണിറ്പെരുവയല്‍ പഞ്ചായത്ത്മായി സഹകരിച്ചു നടത്തുന്ന ഒരാഴ്ച നീണ്ടു നിക്കുന്ന  മാമ്പുഴ ശുചീകരണത്തിന്റെ ഉത്ഘാടനം പി ടി എ റഹീം എം എല്‍ എ .നിര്‍വഹിച്ചു .ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് അസ്മാബി അദ്ധ്യക്ഷ യായിരുന്നു .ബ്ലോക്ക് മെമ്പര്‍ സി മാധവദാസ്‌,കെ സദാശിവന്‍ (പെരുവയല്‍ പഞ്ചായത്ത് വൈസ് : പ്രസിഡ) പോതാത് മുഹമ്മദ്‌ ,രാധ കൃഷ്ണന്‍  (വാര്‍ഡ്‌ മെമ്പര്‍ ) ,പ്രൊ :ഷൌകതലി. കെ പി സുരേന്ദ്രന്‍ ,പി കോയ ,മുജീബ്  ഇ .അബ്ദു ല്ലതീഫ് കെ പി .എന്നിവര്‍ സംസാരിച്ചു .അനീഷ്‌ പാലാട് സ്വാ ഗതവും വിപിന്‍ നന്ദിയും പറഞ്ഞു .

റെയില്‍വേ ജീവനക്കാരന്‍ അബൂബക്കര്‍ തീവണ്ടി തട്ടി മരിച്ചു .


കുറ്റിക്കാട്ടൂര്‍ (കുറ്റിക്കടവ്):കോഴിക്കോട് റെയില്‍വേ സ്റ്റേഷന് കീഴില്‍ ജോലിചെയുന്ന കുറ്റിക്കടവ് താഴെ പുതിയേടത്ത്  താമസിക്കും പൊറ്റമ്മല്‍
അബൂബക്കര്‍(54)തീവണ്ടി തട്ടി മരിച്ചു .വെള്ളിയാഴ്ച  പകല്‍ 11 മണിയോടെ പുതിയങ്ങാടി വില്ലേജ് ഓഫീസിനു സമീപം പതിവ് ട്രാക്ക് പരിശോധനക്കിടെ കണ്ണൂര്‍ - എറണാകുളം എക്സ്പ്രസ്സ്‌ ഇടിക്കുകയായിരുന്നു. പിതാവ്: പരേതനായ ആലി,മാതാവ്:സുല്‍മ.ഭാര്യ:മറിയം .
മക്കള്‍:അബ്ദുല്‍ ലത്തീഫ്,ജമീല, ഷഫ്ന.മരുമക്കള്‍ :ഷാഹുല്‍  ഹമീദ്,ജിര്‍ജാസ്,റഹ്മത്ത് .
ഇവര്‍ ഏറെകാലം കുട്ടിക്കാട്ടൂരില്‍ ആയിരുന്നു താമസം.

Thursday 22 December 2011

കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വാര്‍ഷികം ഹൈദരലി ഷിഹാബു തങ്ങള്‍ ഉത്ഘാടനം ചെയ്തു.

കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വാര്‍ഷികത്തില്‍ സിവര്‍  ജൂബിലി ബ്ലോകിനു  ഹൈദരലി ഷിഹാബു തങ്ങള്‍ ശിലാ സ്ഥാപനം  നടത്തുന്നു 

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വാര്‍ഷികം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസില്‍ നിര്‍മിക്കുന്ന സില്‍വര്‍ ജൂബിലി കെട്ടിടത്തിന് തങ്ങള്‍ ശിലാസ്ഥാപനം നടത്തി. എം.സി. മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ചാലിപ്പുറായില്‍ ബീരാന്‍ പതാക ഉയര്‍ത്തി. കെ. അബൂബക്കര്‍ മൗലവി, പുവ്വാട്ടു മൊയ്തീന്‍ ഹാജി, കെ.പി. കോയ, സി.എം. സദാശിവന്‍, ഒ. ഹുസൈന്‍കുട്ടി, സി.കെ. മുഹമ്മദ് ഹാജി, ഇ.കെ. ഹംസ എന്നിവര്‍ സംസാരിച്ചു. അലി അക്ബര്‍ ബാഖവി ഉദ്ബോധന പ്രസംഗം നടത്തി. യതീംഖാന പ്രസിഡന്‍റ് എ.ടി. ബഷീര്‍ സ്വാഗതവും പി. അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.രണ്ടാം ദിവസമായ വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് ശംസുല്‍ ഉലമ സ്മാരക ഇസ്ലാമിക് ലൈബ്രറി സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ചന്ദ്രിക പത്രാധിപര്‍ ടി.പി. ചെറൂപ്പ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കെ.എന്‍.എസ്. മൗലവി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം നടക്കും.

മൂളപ്പുറം-പുറ്റേക്കടവ് പാലം: നാട്ടുകാരുടെ പ്രതീക്ഷക്ക് ചിറക്

പെരുമണ്ണ: കടത്തുതോണി നിലച്ച് യാത്രാ ദുരിതമനുഭവിക്കുന്ന പെരുമണ്ണ-വാഴയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ചാലിയാര്‍ തീരവാസികളുടെ പാലത്തിനായുള്ള മുറവിളിക്ക് പ്രതീക്ഷയുടെ ചിറകടിയൊച്ച. ചാലിയാറിന് കുറുകെ പുറ്റേക്കടവ്-മൂളപ്പുറം കടവുകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉറപ്പ് നല്‍കി. 1994 ജനുവരി 26ന് നെച്ചിക്കട്ട്കടവില്‍ കടത്തുതോണി മറിഞ്ഞ് വിവാഹ സംഘത്തിലെ ആറു പേര്‍ മരിച്ചതോടെയാണ് ഇവിടെ കടത്തുതോണി നിലച്ചതും പാലത്തിനായുള്ള മുറവിളി ഉയര്‍ന്നതും. തുടര്‍ന്ന് ഇരു പഞ്ചായത്തുകളിലുമുള്ളവര്‍ ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പാലത്തിനായുള്ള സമര പാതയിലായിരുന്നു.

Wednesday 21 December 2011

മഞ്ഞപ്പിത്തം: കോളജ് ഹോസ്റ്റല്‍ അടപ്പിച്ചു

കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടര്‍ന്നതിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു.  പൂവാട്ടുപറമ്പിലെ ഹോസ്റ്റല്‍ അടക്കാനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്‍സ് ജോര്‍ജ് നിര്‍ദേശിച്ചത്.  ശുചീകരണപ്രക്രിയ നടത്തിയശേഷം തുറന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു.  ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കോളജിലെയും പരിസരത്തെയും കിണറുകള്‍ ക്ളോറിനേഷന്‍ ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുകയും ചെയ്തു.

Tuesday 20 December 2011

ചെങ്കതിര്‍ ഫുട് ബോള്‍ മേളക്ക് തുടക്കമായി

സി പി എം ജില്ലാ സെക്രടറി രാമകൃഷ്ണന്‍ കളിക്കാരെ
പരിചയപ്പെടുന്നു
പെരുമണ്ണ:ചെങ്കതിര്‍ കലാ വേദി സംഘടിപ്പിക്കുന്ന കെ പി വേലായുധന്‍ സ്മാരക സെവന്‍സ് ഫുട്ബാള്‍ മത്സരത്തിന്റെ ഉത്ഘാടനം സി പി എം ജില്ലാ സെക്രടറി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക് മെമ്പര്‍ പുരുഷോത്തമന്‍ .ഷാജി പുത്തലത്ത് ,(വാര്‍ഡ്‌ മെമ്പര്‍ )രാജീവ് പെരുമന്‍ പുര .എന്നിവര്‍ സംബന്ധിച്ചു.ഉത്ഘാടന മത്സരത്തില്‍ മരിയന്‍ മലബാര്‍ പാസ്ക് പെരുമണ്ണയെ ഒരു ഗോളിന് പരാജയപെടുത്തി .ഇന്ന് വൈകീട്ട് 5 മണിക്ക് ടൌണ്‍ ടീം  അരകിണര്‍ അഭിലാഷു പുവ്വാട്ട് പറമ്പിനെ നേരിടും .

കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യത്തീം ഖാന വാര്‍ഷിക വും ദുആ സമ്മേളനവും നാളെ ആരംഭിക്കും

മന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന മുഹമ്മദലി ശിഹാബു തങ്ങള്‍ സ്മാരക ബില്‍ഡിംഗ്

കുറ്റിക്കാട്ടൂര്‍ :മുസ്‌ലിം അനാഥ അഗതികളുടെ സംരക്ഷണത്തിന് സ്ഥാപിച്ച കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യത്തീം ഖാനസില്‍വര്‍  ജൂബിലി പ്രഖ്യാപന ചടങ്ങും  വാര്‍ഷികവും നാളെ ആരംഭിക്കും.വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സില്‍വര്‍ ജൂബിലി ബ്ലോക്ക് ശിലാ സ്ഥാ പനം   ഹൈദരലി ശിഹാബു തങ്ങള്‍ നിര്‍വഹിക്കും. ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി പരിപാടികളും ചടങ്ങില്‍ പ്രഖ്യാപിക്കും .യത്തീം ഖാന ചെയര്‍മാന്‍ ബഷീര്‍ അലി ശിഹാബു തങ്ങള്‍ ഗള്‍ഫു കമ്മറ്റിയില്‍ നിന്നും ഫണ്ട്‌ ഏറ്റു വാങ്ങും .ബ്ലോക്ക് .വാര്‍ഡ്‌ മെമ്പര്‍ മാര്‍ സംബന്ധിക്കും .തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശംസുല്‍ ഉലമ ഇ കെ അബൂബകര്‍ മുസ്‌ലിയാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം .അനുസ്മരണ സമ്മേളനം ,മുഹമ്മദലി ശിഹാബു തങ്ങള്‍ സ്മാരക ബില്‍ഡിംഗ് ഉദ്ഘാടനം, യതീം ഖാന സന്ദര്‍ശനം എന്നിവ നടക്കും .പരിപാടിയില്‍ കേന്ദ്ര മാനവ വിഭവ വകുപ്പ് സഹ മന്ത്രി ഇ അഹമ്മദ് ,മന്ത്രിപി കെ കുഞ്ഞാലികുട്ടി   എം കെ  മുനീര്‍ ,എം കെ രാഘവന്‍ എം പി .ഇ ടി മുഹമ്മദ്‌  ബഷീര്‍ എം പി ,എം എല്‍ എ മാരായപി ടി എ റഹീം ,സി മോയിന്‍ കുട്ടി ,ടി പി ചെറൂപ.യു സി രാമന്‍ .ടി ഹംസ മുസ്‌ലിയാര്‍  സി മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുമെന്ന് യതീം ഖാന ഭാരവാഹികളായ എ ടി ബഷീര്‍ .ഇ എം കോയ ഹാജി എന്നിവര്‍ പറഞ്ഞു .

വല്ല്യാട്ടുവയലില്‍ വീണ്ടുംകൂട്ടായ്മയുടെ വിത്ത് വിതച്ചു-മുജീബ് പെരുമണ്ണ

പെരുമണ്ണ :വിതയും കൊയ്തും മാഞ്ഞു പോകുന്ന കാലത്തില്‍ കൂട്ടായ്മയുടെ വിത്ത് വിതച്ചു പാടശേഖര സമിതി .പാറകോട്ട് താഴം കര്‍ഷക കൂട്ടായ്മ യാണ് 25 ഏക്ര വയലില്‍ ഒറ്റ പുല്‍ പുഞ്ച കൃഷി ഒരുക്കുന്നത്.32 കര്‍ഷകര്‍  ചേര്‍ന്ന  കൂട്ടായ്മ വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നുണ്ട് .ഈ വയലിന് ചുറ്റുമുള്ള പ്രദേശം മണ്ണിട്ട്‌ മൂടിയപ്പോള്‍ ഇവര്‍ കൃഷി ഭൂമി മാമ്പുഴയിലെ ജല സ്രോതസ്സ് ഉപയോഗിച്ച് നില നിര്‍ത്തുകയായിരുന്നു .പെരുമണ്ണ പഞ്ചായത്തിലെ 3 -)൦ വാര്‍ഡില്‍ പെട്ട പാടശേഖര സമിതിക്ക്പെരുമണ്ണ കൃഷി ഭവനാണ് സൌജന്യമായി  വിത്ത്നല്‍കിയത് .ഈ വര്ഷം മുതല്‍ യന്ത്രമുപയോഗിച്ചാണ് ഞാറു നടുന്നത് .മെതിയുംയന്ത്രതിലാക്കാനാണ് ഇവര്‍ ഒരുങ്ങുന്നത് .പി എം വേലായുധന്‍ .ഹരിദാസന്‍. ബാലകൃഷ്ണന്‍ .കുറ്റിയില്‍ മൂസ്സ തുടങ്ങിയവരാണ് ഇതിനു നേന്ത്രത്തംവഹിക്കുന്നത് .

Monday 19 December 2011

മുല്ലപെരിയാര്‍ ;തമിഴ് നാട്ടുകാര്‍ക്ക് നേരെ ഭീഷണി, പലരും തിരിച്ചു പോക്കിന് ഒരുങ്ങുന്നു

കുറ്റിക്കാട്ടൂരിലെ തമിഴ് കോളനിയില്‍ ആശങ്കയോടെ നില്‍ക്കുന്നവര്‍
കുറ്റിക്കാട്ടൂര്‍ :മുല്ലപെരിയാര്‍ പ്രശ്നത്തില്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇരു  ഭാഗത്തെയും സാധാരണ ജനങ്ങള്‍ക്ക്‌ ഭീഷണിയായി മാറുന്നു.കുറ്റിക്കാട്ടൂരിലെ തമിഴ് നാട്ടുകാരായ തൊഴിലാളികളെ ഇന്നലെ രാത്രി ചിലര്‍ ഭീഷണി പെടുത്തുകയും സ്ഥലം വിടാന്‍ ആവശ്യപെടുകയും ചെയ്തതായി പോലീസില്‍ പരാതി ലഭിച്ചു  .പണിക്കര്‍ തൊടി അബൂബകരിന്റെ കോളനിയില്‍ താമസിക്കുന്ന തമിഴ് നാട്ടുകാരെയാണ് ഭീഷണി പെടുത്തിയത് . തമിഴ് നാട്ടില്‍ മലയാളികള്‍ക്ക് നേരെ അക്രമം നടക്കുന്നത് കൊണ്ട്  ഇവിടെ ഉള്ള തമിഴ് നാട്ടുകാര്‍  ഭീതി യിലായിരുന്നു  .ഏതുനിമിഷവും ഇവിടെ നിന്നും പോകേണ്ടി വരുമെന്ന ആശങ്ക കിടയിലാണ് ഇവരോട് നാട് വിടാന്‍  ചിലര്‍ ആവശ്യപെട്ടത്‌ . മധുര സ്വദേശിയായ രാജ ഗോപാലിനെ ഇന്നലെ രാത്രി ബൈക്കില്‍ വന്ന സംഘം  തടഞ്ഞു വെക്കുകയും തല്ലുകയും ചെയ്തതായി അദ്ദേഹം പോലീസിനോട് പറഞ്ഞു . ആയിരത്തിലേറെ വരുന്ന ഇവരുടെ ഒഴിച്ച് പോക്ക് നാട്ടുകാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് . ഇവരുടെ പെട്ടന്നുള്ള ഒഴിച്ച് പോക്ക്  നിര്‍മാണ മേഖലയില്‍ സ്തംഭനം ഉണ്ടാക്കും .മാത്രമല്ല ഇവരുടെ സംബാധ്യങ്ങള്‍ ചിലര്‍" റോളിങ്ങിനു"വാങ്ങിയത് പോകുമ്പോള്‍  പെട്ടെന്ന് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന   ആശങ്കയുംനാടുകാരില്‍   ചിലര്‍ക്കുണ്ട് .മുപ്പതു വര്ഷം വരെ കാലമായി ഇവിടെ താമസിക്കുന്നവര്‍   ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെകുട്ടികള്‍ഇവിടെത്തെസ്കൂളില്‍പഠിക്കുന്നവരായുണ്ട്.ഇവരുടെ വിദ്യാ ഭ്യാസത്തെ ഇത് കാര്യമായി ബാധിക്കും. നാട്ടുകാര്‍ക്ക്  ഇവരെ സംരക്ഷിക്കണമെന്ന നിലപാടാണുള്ളത് .ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പോലിസ് തമിഴ് കോളനിയിലെത്തി അവര്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കി .  പോലിസ് സഹായത്തിനു  ബന്ധപെടാന്‍ ഇവര്‍ക്ക് മെഡി:എസ്‌ ഐ ബാല ചന്ദ്രന്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് .കുരിക്കതൂര്‍ ഭാഗത്തെ ചില രാണ് ഭീഷണി പെടുതിയതന്നാണ് പോലീസിന്റെ സംശയം .

നാഷണല്‍ സര്‍വിസ് സ്കീം മാമ്പുഴ ശുചീകരണതിനിറങ്ങുന്നു

കുറ്റിക്കാട്ടൂര്‍ : എ ഡബ്ലു എച്ച് എഞ്ചിനീയറിംഗ് കോളേജ് എന്‍ എസ് എസ്  യുണിറ്റ്  മാമ്പുഴ ശുചീകരണ കാംപ് ഒരുക്കുന്നു .ഡിസ;23 മുതല്‍ 29 വരെയാണ് മാമ്പുഴയിലെ മാലിന്യം നീക്കം  ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നത് .  വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പലാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ സ്വാഗത സംഘംരൂപീകരിച്ചു .വാര്‍ഡ്‌ മെമ്പര്‍ മാരായ പോതാത് മുഹമ്മദ്‌ ഹാജി പെന്കാട്ടില്‍ രാധാ കൃഷ്ണന്‍ .മിനി ,എന്നിവര്‍ ചെയര്‍മാന്മാരും   മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ കണ്‍ വീനറും മുജീബ് ഇടക്കണ്ടി ഖജാന്‍ ചിയുമായി തെരഞ്ഞെടുത്തു നാട്ടുകാരും മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു .

Sunday 18 December 2011

നീലന്‍ചേരി മീത്തല്‍ ഇയ്യാത് കുട്ടി നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :നീലന്‍ ചേരി പുറായില്‍  പരേതനായ കെ കെ മുഹമ്മദിന്റെ ഭാര്യ ഇയ്യാത് കുട്ടി (67 ) നിര്യാതയായി.മക്കള്‍ .ഇസ്ഹാക്ക്.(ദമാം ലത്തീഫ് .ജമീല .സുബൈദ .മരുമക്കള്‍: മുഹമ്മദാലി.അബ്ദുള്ള മയ്യത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10 .30 നു മാനിയംബലം ജുമാആത്തു പള്ളിയില്‍

Saturday 17 December 2011

കൂട്ട് മൂച്ചിക്കല്‍ രാജഗോപാലന്‍ നായര്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :ബി എസ എന്‍ എല്‍ മുന്‍ ജീവനക്കാരനായ കൂട്ട് മൂച്ചിക്കല്‍ രാജഗോപാലന്‍ നായര്‍ 65 നിര്യാതനായി .ഭാര്യ :രാഗിണി ,മക്കള്‍ :രജി
രജീഷ് ,മരുമക്കള്‍ :ഗിരീഷ്‌ കുമാര്‍ , ,സഹോദരങ്ങള്‍ :മുരളീധരന്‍ ,വത്സല കുമാരി ,സൌദാമിനി

Friday 16 December 2011

തിയ്യര്‍ തൊടികയില്‍ കോയ കിണറ്റില്‍ മരിച്ച നിലയില്‍

കോയയുടെ മൃത ദേഹം ഫയര്‍ ഫോഴ്സ് പുറത്തെടുത്തപ്പോള്‍
കുറ്റിക്കാട്ടൂര്‍ :തടപ്പറമ്പ് തിയ്യര്‍ തൊടികയില്‍ കോയയെ  49  വീടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു .ഇന്ന് രാവിലെ ജേഷ്ഠന്റെ വീട്ടില്‍ നിന്നും വെള്ളം കോരും മ്പോഴാണ്‌ വീട്ടുകാര്‍  കിണറ്റില്‍ മൃത ദേഹം കണ്ടത് .ഫയര്‍ ഫോഴ്സ് എത്തിയാണ് മൃത ദേഹംപുറത്തെടുത്തത് .മാനസിക ആരോഗ്യത്തിന് മരുന്ന് കഴിക്കുന്ന കോയയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു .ജേഷ്ടന്‍ മുഹമ്മദിന്റെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത് .പരേതനായ മാമുവിറെയും ആമിനയുടെയും മകനാണ് സഹോദരങ്ങള്‍ മുഹമ്മദ്‌ .ആലി.പാത്തുട്ടി .ആച്ചുമ്മ .സൈനബ .പരേതനായ പാതൈ.മകന്‍ ഒമാനില്‍ .പോസ്റ്റ്‌ മോര്ടതിനു ശേഷം ഖബറടക്കം  ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മാനിയംബലം ഖബര്‍സ്ഥാനില്‍  .

Thursday 15 December 2011

ദാഹമകറ്റാന്‍ കരിമ്പിന്‍ ജൂസ് പ്രിയമേറുന്നു .

പറക്കൊളില്‍ അഷ്‌റഫ്‌ ജൂസ് തയ്യാറാക്കുന്നു
കുറ്റിക്കാട്ടൂര്‍ :നഗരത്തില്‍ മാത്രം സ്ഥാനം പിടിച്ചിരുന്ന കരിമ്പ് പാനീയം ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളിലും .കുറ്റിക്കാട്ടൂരിലെ പ്രഥമ കരിമ്പ്‌ പാനീയ സ്റ്റാള്‍ കിഴക്ക്
ഭാഗത്ത്‌ എല്‍ പി സ്കൂളിനടുതാണ് തുടങ്ങിയത് .സ്കൂള്‍ വ്ദ്യാര്‍തികള്‍ക്കും യാത്രക്കാര്‍ക്കും കുറഞ്ഞ പൈസക്ക് ദാഹമകറ്റാന്‍ കഴിയുന്നത്‌ കൊണ്ട്ഇവിടെ  എപ്പോഴും തിരക്കാണ് .പത്തു രൂപയാണ് ഒരു ഗ്ലാസിനു ഈടാക്കുന്നത് .മറ്റു ജുസുകള്‍ ഈ തുകക്ക് ലഭിക്കാത്തതും ആവശ്യക്കാര്‍ക്ക് കാത്തിരിക്കാതെ ലഭിക്കുന്നത് കൊണ്ടും ജുസിനു ആളുകളുണ്ടാകുമെന്നാണ് ഇതിന്റെ ഉടമ പറക്കൊളില്‍ അഷ്‌റഫ്‌ പറയുന്നത് .  തണല്‍ മര ചുവട്ടിലെ ഈ മധുര വില്പന   ജീവിത ത്തിനു തണലാ കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രദീക്ഷ . 

മഞ്ഞപിത്തം:എ .ഡബ്ലു .എച് പോളിയും അടച്ചു

കുറ്റിക്കാട്ടൂര്‍ : കുട്ടികളില്‍ മഞ്ഞപിത്ത രോഗം പടര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ എ .ഡബ്ലു .എച് എഞ്ചിനീയറിംഗ് കോളേജ് അടച്ചതിനു പിറകെ
ഇന്ന് മുതല്‍ പോളിക്കും അവധി നല്‍കി .കഴിഞ്ഞ ദിവസം മുപ്പത്തിലേറെ കുട്ടികളില്‍ രോഗം കണ്ടതിനെ തുടര്‍ന്ന് പെരുവയല്‍പഞ്ചായത്ത്  ആരോഗ്യ വിഭാഗം പരിശോധന നടത്തിയുരുന്നു .കോളേജിലെ കിണറും പരിസരവും വൃത്തിയാക്കാന്‍ ബന്ധപെട്ടവര്‍ക്ക് ഹെല്‍ത്ത് വിഭാഗം നിര്‍ദേശം നല്‍കിയിരുന്നു .പരിസരത്തെ സാനിറ്റെസന്‍ പ്രശ്നവും രോഗത്തിന് കാരണ മാകാമെന്ന്ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജൈസണ്‍ പറഞ്ഞു .വാര്‍ഡ്‌ മെമ്പര്‍മാരായ പോതാതു മുഹമ്മദ്‌ ,അനീഷ്‌ പാലാട്ടു എന്നിവര്‍ ബോധ വല്കരണത്തിന് നേന്ത്രത്തംനല്‍കി .

ബി.പി.എല്‍ അപേക്ഷ പുതിയ മാനദണ്ഡം പ്രഖ്യാപിച്ച ശേഷം -കലക്ടര്‍

കുറ്റിക്കാട്ടൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച ശേഷമേ കലക്ടറേറ്റില്‍ എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് കലക്ടര്‍ ഡോ. പി.ബി. സലീം അറിയിച്ചു. ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുളള നിരവധി പേര്‍ക്ക് എ.പി.എല്‍ കാര്‍ഡുകളാണ് ലഭിച്ചതെന്ന് കലക്ടര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായവരുള്ള കുടുംബങ്ങള്‍, കാന്‍സര്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, മാരകരോഗം ബാധിച്ചവര്‍, പരാശ്രയമില്ലാത്ത വിധവകള്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ അടങ്ങിയ ദരിദ്രകുടുംബങ്ങള്‍ തുടങ്ങിയവരെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബി.പി.എല്‍ റേഷന്‍ കാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുമെന്ന് ഇതിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അര്‍ഹതക്കുള്ള ഒരു രേഖയുമില്ലാതെ  നൂറുകണക്കിനാളുകള്‍ ബി.പി.എല്‍ കാര്‍ഡിനായി കലക്ടറേറ്റില്‍ അപേക്ഷ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച ശേഷമേ അപേക്ഷ നല്‍കേണ്ടതുള്ളൂവെന്നും കലക്ടര്‍ വ്യക്തമാക്കി.

മുളയതേടത്കാദര്‍ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :വെള്ളി പറമ്പ് ആറെ രണ്ടു  മുളയ ത്തേടത് കാദര്‍ഹാജി 62 നിര്യാതനായി .ഭാര്യ ;ആയിഷ
മക്കള്‍ :സകീര്‍ ,സലിം ,സറീന സാജിത ,മരുമക്കള്‍ :ജുമൈല ,റഹിയാബി.ഇമ്പിച്ചി കോയ മമ്മദ് കോയ 

Wednesday 14 December 2011

എ ഡബ്ലു എച് എഞ്ചിനിയറിംഗ് കോളേജില്‍ പരക്കെ മഞ്ഞപ്പിത്തം ;ഹെല്‍ത്ത് വിഭാഗം കോളേജ് സന്ദര്‍ശിച്ചു

കുറ്റിക്കാട്ടൂര്‍ :എ ഡബ്ലു എച് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്തികള്‍ ക്കിടയില്‍ മഞ്ഞപ്പിത്തം പടരുന്നു .കഴിഞ്ഞ ദിവസങ്ങളിലായി 50 തിലേറെ കുട്ടികള്‍ക്ക് ഇത് ബാ ധിച്ചതായ് പറയപ്പെടുന്നു .മഞ്ഞപിത്ത രോഗം പടരുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെരുവയല്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം കോളേജിലെത്തി റിപ്പോര്‍ട്ട്‌ തയ്യാറാകി.കോളേജിലെ പരിസരത്തെ കാന്റീനില്‍ നിന്നും മറ്റും ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട് .കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടികളില്‍ പനിയും ചര്ധിയും കണ്ടിരുന്നു ,തുടര്‍ന്ന് ഇത് വ്യാപക മായപ്പോഴാനു  മഞ്ഞ പിത്ത മാണന്നുതിരിച്ചറിഞ്ഞത് .വെള്ളത്തി ലൂടെയും കക്കൂസ് മാലിന്യത്തി ലൂടെയുമാണ് ഇത് പടരുന്നത് .കോളേജിന്റെ പരിസരത്തെ കാന്റീന്‍ , ഹോസ്റ്റല്‍  എന്നിവിടങ്ങളില്‍ വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെയാണ് ഇവ ഉപയോഗിക്കുന്നത് .മാത്രമല്ല പരിസരത്ത് മറ്റു അപാര്ടു മെന്റുകളില്‍ താമസിക്കുന്ന കുട്ടികളില്‍ ഇത് പടര്‍ന്നാല്‍ പ്രദേശത്തെ നാട്ടുകാര്‍ക്കും രോഗം പടരും .ഇതിനെതിരെ ബന്ധപെട്ടവര്‍ വേണ്ടത്ര നടപടികള്‍ ഇതേ വരെ എടുത്തിട്ടില്ല .

കണിയാത്തു - പയ്യടി താഴം റോഡിന്‍റെ പ്രവര്‍ത്തി ഉത്ഘാ ടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ : കണിയാത്തു  - പയ്യടി  താഴം റോഡിനു .പി ടി എ റഹീം എം എല്‍ എയുടെ  പ്രാദേശിക വികസന  ഫണ്ടില്‍ നിന്നും  അനുവദിച്ച 4 .60 ലക്ഷം രൂപയുടെ  പ്രവര്‍ത്തി ഉത്ഘാടനം കോടി ചിറയില്‍ എം എല്‍ എ റഹീം നിര്‍വഹിച്ചു .മഴക്കാലമായാല്‍ പയ്യടി താഴം നിന്നും കണിയാത് ഭാഗത്തേക്ക് യാത്രക്ക് ദുരിതമായിരുന്ന ഈ റോഡ്‌ ഉയരം കൂട്ടി ടാര്‍ ചെയ്യാനാണ് ഫണ്ട്‌ അനുവദിച്ചത് .ചടങ്ങില്‍ ബാല കൃഷ്ണന്‍ നായര്‍ (ബ്ലോക്ക് പ്രസി )അദ്ധ്യക്ഷനായിരുന്നു .ബ്ലോക്ക് മെമ്പര്‍ ദിനേശ് പെരു മണ്ണ,വരട് മെമ്പര്‍ മാരായ പോതാത് മുഹമ്മദ്‌ ഹാജി ,സകീന കിയ്യലത്ത്,എന്‍ വി ബാലന്‍ നായര്‍ കെ എം ,അബ്ദുല്‍ അസീസ്‌ പി റിയാസ് ,ഫാദ;മാര്‍ടിന്‍ .എന്നിവര്‍ സംസാരിച്ചു .സി മാദവദാസ് ,സ്വാഗതം പറഞ്ഞു .

Monday 12 December 2011

മാമ്പുഴ; ശുചീകരണത്തിന്റെ രണ്ടാം ഘട്ടവുമായി നാട്ടുകാര്‍

കുറ്റിക്കാട്ടൂര്‍ :പ്ലാസ്റ്റിക്കും ,ആഫ്രിക്കന്‍ പായലും നിറഞ്ഞ മാമ്പുഴയെ മാലിന്യ മുക്തമാക്കാന്‍ പന്തീരാന്കാവിനടുത്ത തിരുതിമ്മല്‍
താഴം ഭാഗത്ത്‌ മാമ്പുഴ സംരക്ഷണ സമിതിയുടെ നേന്ത്ര ത്തത്തില്‍ പുഴശുചീകരണംനടത്തി.ഒരു വര്ഷംപിന്നിട്ടകമ്മറ്റിയുടെ രണ്ടാം ഘട്ട
ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമാണ്‌ ഇത് .പെരുവയല്‍ .പെരുമണ്ണ,ഒളവ
ണ്ണ ,എന്നീ പഞ്ചായത്ത് കളിലുടെ ഒഴുകുന്ന മാമ്പുഴയുടെ നവീകരണത്തിന് കഴിഞ്ഞ ദിവസം എം എല്‍ എ പി ടി എ റഹീം ജനകീയ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു നടപടികള്‍ ആലോചിച്ചിരുന്നു ശുചീകരണത്തിന് മാമ്പുഴ ഭാരവാഹികള്‍ പി കോയ  ബി കെ മുരളി ,അസീസ്‌ മഠത്തില്‍ ,ടി കെ എ അസീസ്‌ , കെ പി അബ്ദുല്ലത്തീഫ് ഒളവണ്ണ പഞ്ചായത്ത് പ്രസി ;സുഗതന്‍ ,വാര്‍ഡ്‌ മെമ്പര്‍ ടി ടി പ്രശാന്ത്‌ എന്നിവര്‍ നേന്ത്രത്തം നല്‍കി .

Sunday 11 December 2011

കളിക്കളംനാട് നീങ്ങുമ്പോള്‍ രാത്രിയുടെ ആവേശമായി കാല്‍ പന്തിന്റെ മൂവര്‍ മത്സരം

അരീക്കല്‍ താഴം വയലില്‍ ഇന്നലെ രാത്രി വൈദ്യുതി വെളിച്ചത്തില്‍ നടന്ന മത്സരത്തില്‍ ഇന്നവേഷന്‍ മാക്കിനിയാടു താഴവും നാസ്ക് ആറാം മൈലും ഏറ്റു മുട്ടുന്നു
കുറ്റിക്കാട്ടൂര്‍ :കളി സ്ഥലങ്ങള്‍ നാട് നീങ്ങുന്ന നാട്ടില്‍  കാല്‍ പന്തിന്റെആവേശം പകര്‍ന്നു നൈറ്റ് ഫുട്ബോള്‍ മത്സരം .കുറ്റിക്കാട്ടൂര്‍ അരീക്കല്‍ താഴം വയലില്‍ ഇന്നലെ രാത്രി വൈദ്യുതി വെളിച്ചത്തില്‍ നടന്ന മത്സരം നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് വാരിയേഴ്സ് വെള്ളിപറമ്പിന് ട്രോഫി നല്‍കി കൊണ്ട് സമാപിച്ചു . പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍ കാല്കോന്‍ പെരുവയലിനെ യാണ് ഇവര്‍ പരാജയപ്പെടുത്തിയത് . വിന്നേഴ്സ്പേര്യ സംഘടിപ്പിച്ച ത്രീസ് മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു .അഞ്ച് അടി നീളവും രണ്ട് അടി ഉയരവുമുള്ള പോസ്റ്റില്‍ പറന്നു വരുന്ന ഗോള്‍ തട്ടി മാറ്റാന്‍  കൈ ഉപയോഗിക്കാന്‍ പാടില്ല . മാത്രമല്ല   പെനാല്‍ടി ഗ്രൌണ്ടിന്റെ മധ്യ
ഭാഗത്ത്‌ നിന്നുമാണ്  ഷൂട്ട്‌ ചെയ്യുക എന്നതും ഈ കളിയുടെ പ്രത്യേകതയാണ് . വിജയിച്ച ടീമിന് അയ്യായിരംരൂ പയും എതിര്‍ ടീമിന് രണ്ടായിരം രൂപയും സമ്മാനമായി ലഭിച്ചു . നാട്ടിലെ  വയലുകള്‍ മണ്ണിട്ട്‌ മൂടിയപ്പോള്‍ കാല്‍ പന്തുകളിക്കു ഇടം കിട്ടാതെ രംഗത്ത് നിന്നും പലരും പിന്‍ വാങ്ങിയിരുന്നു .അത് കൊണ്ട്തന്നെ ചെറിയ കളി സ്ഥലങ്ങളില്‍ വെച്ച് നടത്താന്‍ പറ്റിയ മത്സരമായി  
ത്രീസ് ഫുട്ബോള്‍ മത്സരം മാറിയിരിക്കയാണ് .ഒരു രാവിന്‍റെ ദൈര്‍ഘ്യത്തില്‍ അവസാനിക്കുന്നത് കൊണ്ട് കാണികള്‍ക്ക് ഇത് ആവേശമാണ് .നാട്ടിലെ ബാകി വെച്ച കാല്‍ പന്തിന്റെ ആവേശമായി ത്രീസ് ഇനി എത്ര കാലം നില്‍ക്കുമെന്ന് അറിയില്ല .
അതും  കളി ഓര്‍മയുടെവയലിനൊപ്പം മണ്ണി നടിയില്‍മറയാതിരിക്കടെ  .



Saturday 10 December 2011

ജില്ലാകേരളോത്സവം:കലാമത്സരങ്ങള്‍ക്ക് വര്‍ണാഭ മായ തുടക്കം

കുറ്റിക്കാട്ടൂര്‍ :സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ ജില്ലാ കേര ളോ ത്സവത്തിന്റെ കലാ മത്സരങ്ങള്‍ക്ക് പെരുവയലില്‍ വര്‍ ണാഭ മായ ചടങ്ങുകളോടെ  തുടക്കം .പുവ്വാട്ട് പറമ്പ് അങ്ങാടിയില്‍ നിന്ന് ചെണ്ട മേളം ,നിക്ഷല ദൃശ്യങ്ങള്‍ ,തനതു കലാ രൂപങ്ങള്‍ .സ്കൌട്ട് .ഗൈഡ് സ്ടുടന്റ്സ് പോലിസ് ,എന്നിവയുടെ അകമ്പടിയോടെ ജില്ലയിലെ വിവിത സ്കൂളുകളില്‍ നിന്നെത്തിയ നൂറു കണക്കിന് വിദ്യാര്‍ഥികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും അണി നിരന്ന വര്‍ ണാഭ മായ ഘോഷ യാത്രക്ക് ശേഷം പെരു വയല്‍ സാവിയോ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് ടി എ റസാക്ക് ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് പ്ര സി :കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു .കുന്ന മംഗലംബ്ലോക്ക് പ്രസി :വി ബാലന്‍ നായര്‍ ,ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരു മണ്ണസുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു .സ്ടുടന്റ്സ് പോലിസ്ഭാരതീയം അവതരപ്പിച്ചു ,ശനിയാഴ്ച രാവിലെ  മുതല്‍ നാല് വേദികളില്‍ കലാ മത്സരം നടക്കും .

Friday 9 December 2011

എ ഡബ്ലി യു എച് പോളി സമരം നിര്‍ത്തി വെച്ചു.

കുറ്റിക്കാട്ടൂര്‍ :ഡിസംബര്‍ 1 നു ജീവനക്കാര്‍ തുടങ്ങിയ സമരം അധ്യാപക രക്ഷാ കൃത സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു ഈ മാസം 31 വരെ സമരം നിര്‍ത്തി  വെച്ചതായി സമര സമതി ഭാരവാഹികള്‍പറഞ്ഞു .കഴിഞ്ഞ ദിവസം കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശനം പരിഹരിക്കാന്‍ മുന്നിട്ടിരങ്ങുമെന്നു അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു .കോളേജ് ഭരണം കോടതി നിയന്ത്രണത്തിലായതിനാല്‍മാനേജ്മെന്റിന് പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ല .ഇതിനിടെ പോളിയില്‍ പഠനം മിക്ക ദിവസങ്ങളിലും മുടക്കമായിരുന്നു .ഇത് രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു .ഈസാ ഹചര്യ ത്തിലാണ് രക്ഷിതാക്കള്‍ പ്രശ്നത്തില്‍ ഇട പെട്ടത് .

Wednesday 7 December 2011

മാമ്പുഴ സംരക്ഷണം;എം എല്‍ എ യുടെ സാന്നിധ്യത്തില്‍ തുടര്‍ നടപടിക്കു ജനകീയ കൂട്ടായ്മ ,കോര്‍ കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനം.

മാമ്പുഴസംരക്ഷണ ത്തിനു പെരുമണ്ണ പഞ്ചായത്തില്‍ എം. എല്‍. എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പി  ടി എ റഹീം  സംസാരിക്കുന്നു
  പെരുമണ്ണ ;മാമ്പുഴസംരക്ഷണസമിതിയുടെ പ്രവര്‍ത്തനം ഒരു      വര്ഷം പിന്നിടുമ്പോള്‍ ജന പ്രതി നിധികളുടെയും പരിസ്ഥിതി
  പ്രവര്‍ത്തകരുടെയും കൂട്ടായ്മക്കും തുടര്‍ പ്രവര്‍ത്തനത്തിനും എം എല്‍ എ  പി ടി എ .റഹീമിന്റെ നേന്ത്രത്തത്തില്‍ സംവിതാനം
   ഇന്ന്
പെരുമണ്ണ പഞ്ചായത്തില്‍ എം. എല്‍. എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനു മന്ത്രി എം കെ
   മുനീര്‍ ,രാഘവന്‍ എം പി , എളമരം കരീം
എം .എല്‍. എ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്  ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട എന്നിവര്‍   രക്ഷാധി കാരികളും പെരുവയല്‍ ,ഒളവണ്ണ , പഞ്ചായത്തു പ്രസിഡണ്ട്മാര്‍ ,മാമ്പുഴസംരക്ഷണസമിതി  ഭാരവാഹികള്‍  എന്നിവര്‍  കമ്മറ്റി അന്ഗന്‍ങ്ങളായും കോര്‍ കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത് .മാമ്പുഴയെ സംരക്ഷിക്കുന്നതിനു സര്‍വേ നടത്താന്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്തുകള്‍ പ്രമേയം പാസ്സക്കണമെന്നു പി ടി എ റഹീം പറഞ്ഞു .യോഗത്തില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പീതാംപരന്‍ അധ്യക്ഷനായിരുന്നു .പെരുവയല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട് അസ്മാബി ,ഒളവണ്ണ , പഞ്ചായത്തു പ്രസിഡണ്സുഗതന്‍ ,മാമ്പുഴസംരക്ഷണസമിതി പ്രവര്‍ത്തകരായ സി കെ എ അസീസ്‌ ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,പി കോയ ,അസീസ്‌ മഠത്തില്‍ പി ടി അബ്ദുല്‍ അസീസ്‌ , ജനപ്രധിനിതികളായ വി സമീറ,കെ അഹമ്മദ് ,സൈദുട്ടി,വിജയന്‍ ബാലന്‍ നായര്‍,എന്നിവര്‍ സംസാരിച്ചു .

Tuesday 6 December 2011

മാലിന്യ നിക്ഷേപം;ഹൈ കോടതി നിര്‍ദേശം നടപ്പാക്കാന്‍ ബന്ദ്ധപെട്ടവര്‍ ക്ക് മടി .

കുറ്റിക്കാട്ടൂര്‍ : പ്ളാസ്റ്റിക് ബാഗുകളില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ  ഹൈകോടതി പുറപ്പെടുവിച്ച വിധി കര്‍ശനമായി നടപ്പാക്കാനുള്ള പൊലീ സിന്റെ ശ്രമത്തിനു തിരിച്ചടി . പിടി കൂടുന്ന മാലിന്യം സംസ്കരിക്കാനുള്ള കേന്ദ്രം പഞ്ചായത്തുകളില്‍ ഇല്ലാത്തതാണ് പോലിസിനെ കുഴക്കുന്നത് .ഇതുകാരണം പോലീസ് നടപടിക്കു പഞ്ചായത്തിന്റെ സഹകരണം കിട്ടില്ലെന്നും ആക്ഷേപമുണ്ട് .പെരുവയല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ സംസ്കരണ കേന്ദ്രം ഇല്ലാന്നാണ്‌ മെഡിക്കല്‍ കോളേജ് പോലീസിനു കിട്ടിയ വിവരം .മാത്രമല്ല അറവു ശാലകളില്‍ നിന്നുള്ള അവശിഷ്ടം നേരിട്ട് ഓടകളില്‍ ഒഴുക്കിയിട്ടും ബന്ദ്ധപെട്ടവര്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട് .വില്‍ക്കാനുള്ള  ലൈസന്സ് പോലും എടുക്കാതെയാണ് ചിലര്‍ വില്പന കേന്ദ്രത്തില്‍ വെച്ച് തന്നെ കന്നു കാലികളെ   അറക്കുന്നത്‌. .മത്സ്യവാഹനങ്ങളില്‍നിന്ന് റോഡില്‍ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ 269ാം വകുപ്പുപ്രകാരം പൊലീസിന് വകുപ്പുണ്ട് .ഇത് പ്രകാരം ഓടയിലേക്കു അറവു മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും .ഇറച്ചി, മത്സ്യം എന്നിവയുടെ അവശിഷ്ടങ്ങള്‍, അറവുശാലാ മാലിന്യം, ഹോട്ടല്‍-ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങി സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്കരിക്കേണ്ടവയാണ്. ഇവയാണ്  പ്ളാസ്റ്റിക് കവറുകളിലാക്കി പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.  പരിസ്ഥിതിക്ക് ഹാനികരമാകുന്ന പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം, മാലിന്യം കത്തിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 269, 270 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. 269ാം വകുപ്പനുസരിച്ച കേസുകള്‍ക്ക് ആറുമാസം തടവോ കോടതി തീരുമാനിക്കുന്ന പിഴയോ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കണം. ശ്വാസകോശ അസുഖങ്ങള്‍ ഉണ്ടാക്കുംവിധം പ്ളാസ്റ്റിക്-രാസവസ്തുക്കള്‍ കത്തിച്ചാല്‍ 270ാം വകുപ്പുപ്രകാരം രണ്ടുവര്‍ഷം തടവോ കോടതി നിര്‍ദേശിക്കുന്ന പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മത്സ്യവാഹനങ്ങളില്‍നിന്ന് റോഡില്‍ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെയും 269ാം വകുപ്പുപ്രകാരം പൊലീസിന് കേസെടുക്കാം. പൊതുസ്ഥലത്തെ പുകവലിക്ക് ഐ.പി.സി 278ാം വകുപ്പുപ്രകാരവും മലമൂത്ര വിസര്‍ജനത്തിന് 290ാം വകുപ്പനസുരിച്ചുമാണ് കേസ്. വാഹനങ്ങളില്‍ മാലിന്യവുമായി വന്ന് പൊതുസ്ഥലത്ത് എറിഞ്ഞ് രക്ഷപ്പെടുന്നവരും സൂക്ഷിക്കുക. വാഹന നമ്പറടക്കം ആരെങ്കിലും പൊലീസില്‍ പരാതി നല്‍കിയാല്‍ അകത്താവും.ഇതിനു പുറമേ പഞ്ചായത്തി രാജ് ആക്റ്റ് പ്രകാരവും നടപടി എടുക്കാം .എന്നിട്ടും കോടതി വിധിയോടു ബന്ധപെട്ടവര്‍ വേണ്ടത്ര ജാഗ്രത
പുലര്‍ത്തുന്നില്ലെന്നു ആക്ഷേപമുണ്ട് .പെരുവയല്‍ പഞ്ചായത്തില്‍ മാലിന്യ സംസ്കരണ കേന്ദ്രം ഇല്ലാത്ത വിവരം പോലിസിനെ അറിയിചിട്ടുന്ടന്നു സെക്രടറി ചന്ദ്രന്‍ പറഞ്ഞു .

Monday 5 December 2011

സെല്‍ഫ് സ്റ്റാര്‍ട്ടിന്‍െറ റഫീഖ് മാതൃക _മുജീബ് പെരുമണ്ണ

 പെരുമണ്ണ:സുഹൃത്തിന്‍െറ കടയില്‍ പൊളിച്ച് വില്‍ക്കാന്‍ കൂട്ടിയിട്ട വാഹനങ്ങളുടെ യന്ത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് റഫീഖിന് പഴയൊരു വെസ്പ സ്കൂട്ടറിന്‍െറ സ്റ്റാര്‍ട്ടിങ് മോട്ടോര്‍ കിട്ടിയത് പൊതിഞ്ഞെടുത്ത് കവറിലാക്കി, ജോലിചെയ്യുന്ന കടയിലെത്തിച്ചു. പിന്നെ ആലോചന സെല്‍ഫ് സ്റ്റാര്‍ട്ട് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകളെക്കുറിച്ചായി. അങ്ങനെയാണ് സ്വന്തം ഓട്ടോയില്‍ തന്നെ പരീക്ഷിച്ചത്.
പെരുമണ്ണ ഇളമനപ്പാടം പൊറമണ്ണില്‍ റഫീഖ് (36) എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്താണ്. ഒഴിവാക്കുന്ന എന്ത് യന്ത്രഭാഗവും റഫീഖിന്‍െറ കടയിലെത്തിയാല്‍ രൂപം മാറി മറ്റൊന്നാവും. വീട്ടില്‍ ഉപയോഗിക്കുന്ന മിനി ഫ്ളോര്‍മില്‍, കിണറില്‍നിന്ന് വെള്ളമെടുക്കുന്ന എയര്‍പമ്പ്, കുട്ടികള്‍ക്കായുള്ള കൊച്ചു വണ്ടി തുടങ്ങിയവ ഇങ്ങനെ നിര്‍മിച്ചവയാണ്. നേരത്തേ ഓട്ടോയിലും ട്രാക്ടറിലും ഡ്രൈവറായി ജോലിചെയ്ത റഫീഖ് ഇപ്പോള്‍ പുത്തൂര്‍മഠത്തെ ഓട്ടോ മൊബൈല്‍ കടയില്‍ ജീവനക്കാരനാണ്.
അഞ്ച് കിലോവരെ ധാന്യങ്ങള്‍ 15 മിനിറ്റുകൊണ്ട് പൊടിക്കാവുന്ന, വീട്ടിലുപയോഗിക്കുന്ന മിനി ഫ്ളോര്‍മില്‍ മിക്സിയുടെ ഭാഗങ്ങളുപയോഗിച്ച് നിര്‍മിച്ചതാണ്. പഴയൊരു ഫോട്ടോസ്റ്റാറ്റ് മെഷീനിന്‍െറ മോട്ടോര്‍ കിട്ടിയപ്പോഴാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന വണ്ടിയായി രൂപംമാറിയത്. വൈദ്യുതി ചെലവില്ലാതെ വെള്ളം മുകളിലെത്തിക്കാവുന്ന എയര്‍ പമ്പ് കുഴല്‍ക്കിണറിന്‍െറ മറ്റൊരു മാതൃകയാണ്.
ജീവിത സാഹചര്യങ്ങളുടെ പ്രതികൂലതയില്‍ പുത്തൂര്‍മഠം എ.എം.യു.പി സ്കൂളിന്‍െറ ഏഴാം ക്ളാസിലവസാനിച്ചതാണ് സ്കൂള്‍ ജീവിതം. ജോലിക്കിടയിലെ പ്രായോഗിക പാഠങ്ങള്‍ തന്നെയാണ് റഫീഖിന്‍െറ യോഗ്യത. റസീനയാണ് ഭാര്യ: മക്കള്‍: റാഷിദ്, റിന്‍ഷിദ

Saturday 3 December 2011

എ .ഡബ്ലി യു എച് പോളി ടെക്നിക്ക് സമരം ;ചര്‍ച്ച അലസി

കുറ്റിക്കാട്ടൂര്‍ :.എ .ഡബ്ലി യു എച് പോളി ടെക്നിക്കില്‍ ഡിസ :ഒന്ന് മുതല്‍ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാന മാകാതെ പിരിഞ്ഞു .പ്രശ്നം പരിഹരിക്കാതെ സമരം അവസാനിപ്പിക്കില്ലന്നു ജീവനക്കാര്‍ അറിയിച്ചു .സര്‍ക്കാര്‍ നിക്ശ്ചയിച്ച വേതനം ആവ്ശ്യപെട്ടാണ് സമരം തുടങ്ങിയത് .ഇരു മാനേജ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്‌ സ്ഥാപനം കോടതി ഏറ്റെടുത്ത തു  .ഇത് കാരണം പ്രശ്നത്തില്‍  ഇടപെടാന്‍ മാനേജ്മെന്റിന് കഴിയുന്നില്ല .ഇതിനിടയില്‍ പരീക്ഷ നടക്കുന്ന ഘട്ടത്തില്‍ സമരവുമായി ഇറങ്ങിയത്വിദ്യാര്‍ത്ഥികളുടെഭാവിആശങ്കയിലാക്കിയിട്ടുണ്ട് .

Friday 2 December 2011

മുല്ല പെരിയാര്‍ സുരക്ഷയ്ക്ക് മാമ്പുഴ സംരക്ഷണ സമിതിയുടെ ഐക്യ ദാര്‍ഡ്യം.

കുറ്റിക്കാട്ടൂര്‍ : കേരളത്തെ  ഭീതിയുടെ മുനയില്‍ നിര്‍ത്തുന്ന  മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ഭരണ കൂടവും നീതി ന്യായ സംവിതാനവും മുന്നിട്ടിങ്ങാന്‍ തയ്യാറാകണ  മെന്നാവശ്യപെട്ടു മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി .പയ്യടി മീത്തല്‍ നടന്ന പ്രതി ഷേധ യോഗത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ്‌ബാലന്‍ നായര്‍ സംസാരിച്ചു .ചടങ്ങില്‍ മാമ്പുഴ സംരക്ഷണ സമിതി പ്രസി ഡാന്റ്റ് ആനന്ദന്‍ അധ്യക്ഷനായിരുന്നു .മുജീബ് ഇടക്കണ്ടി ,അസീസ്‌ മഠത്തില്‍ ,സന്തോഷ്‌ ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ടി കെ എ അസീസ്‌ സ്വാഗതവും പി .കോയ നന്ദിയും പറഞ്ഞു .

കോഴിക്കോട് ജില്ല കേരളോത്സവം ഡിസ:5 -- 11 പെരുവയലില്‍

കുറ്റിക്കാട്ടൂര്‍ ;കോഴിക്കോടെ ജില്ല കേരളോത്സവം ഡിസ ;5 മുതല്‍ 11 വരെ പെരു വയല്‍ പഞ്ചായത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .അഞ്ചിനു കലാസാഹിത്യ മത്സരത്തിനു  തുടയ്ക്കും കുറിക്കും .കായിക മത്സരം 10 ,11 തിയ്യതികളില്‍ നടക്കും .ജില്ലയിലെ 75 പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും .സംഘാടക സമിതി കണ്‍ വീനറായി ദിനേശ് പെരു മ ണ്ണയും ചെയര്‍ മാനായി പെരു വയല്‍ പഞ്ചായത്തു പ്രേസിടന്റ്റ് അസ്മാബിയെയും തെരഞ്ഞെടുത്തു .



എ.ഡബ്ള്യു.എച്ച്: ജീവനക്കാര്‍ സമരം പിന്‍വലിച്ചു

കുറ്റിക്കാട്ടൂര്‍: ഇരു മാനേജ്മെന്‍റുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് റസീവര്‍ ഭരണത്തിലായ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജ് ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ചതായി സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്.എഫ്.സി.ടി.എസ്.എ) സെക്രട്ടറി കെ.പി. അബ്ദുല്‍ അസീസ് അറിയിച്ചു.ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും തീരുമാനിക്കാന്‍ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ 15ദിവസത്തിനകം സംവിധാനമുണ്ടാക്കാന്‍ ധാരണയായതായി അറിയുന്നു.സര്‍വകലാശാല പരീക്ഷ തുടങ്ങിയ സാഹചര്യത്തില്‍ അധ്യാപകരും ജീവനക്കാരും സമരത്തിനിറങ്ങുന്നതില്‍  രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലായിരുന്നു.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ച സേവനവേതന വ്യവസ്ഥകള്‍ റസീവര്‍ നടപ്പില്‍ വരുത്തുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രസവാവധിക്ക് ലീവില്‍ പോകുന്നവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ സമരത്തെ തുടര്‍ന്ന് കലക്ടര്‍ നവംബര്‍ 30നകം പരിഹാരം നിര്‍ദേശിക്കാമെന്നറിയിച്ചിരുന്നു. ഇതിന്‍െറയടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായത്

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More