“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 30 May 2012

ലോക നിലവാരത്തിലുള്ള സര്‍വകലാശാല: മാവൂരിന് പ്രതീക്ഷ _ രഞ്ജിത്ത് മാവൂര്‍

മാവൂര്‍: സ്വകാര്യ പങ്കാളിത്തത്തോടെ മാവൂരില്‍ ലോക നിലവാരത്തിലുള്ള ഹെല്‍ത്ത് സയന്‍സ് ടെക്നോളജി സര്‍വകലാശാല സ്ഥാപിക്കുമെന്ന് ദേശീയ ഇന്നൊവേഷന്‍ കൗണ്‍സില്‍ വാഗ്ദാനം മാവൂരിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ദേശീയ ഇന്നൊവേഷന്‍ കൗണ്‍സില്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് മാവൂരിന്റെ വികസന പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നത്. കൗണ്‍സില്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ സാം പിത്രോഡയുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടി 11 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് മാവൂരിന് മാത്രമല്ല കോഴിക്കോടിനുതന്നെ വന്‍ പ്രതീക്ഷയാണ്. 2001 ജൂലൈ ഏഴിനാണ് ലോക വ്യവസായ ഭൂപടത്തില്‍ മാവൂരിന് സ്ഥാനം നല്‍കിയ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയത്. പിന്നീട് 2007ല്‍ ഫാക്ടറിയുടെ യന്ത്ര സാമഗ്രികള്‍ പൊളിച്ചുനീക്കുന്നതിനും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുമാരംഭിച്ചു. അത് രണ്ടു വര്‍ഷം മുമ്പുതന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. ഫാക്ടറി പൊളിച്ചുനീക്കിയിട്ടും വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ഒരു നീക്കവും സര്‍ക്കാറിന്റെയോ മാനേജ്മെന്റിന്റെയോ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കിടയിലും മാവൂരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലുമെല്ലാം വലിയ മുറുമുറുപ്പുയര്‍ന്നിരുന്നു. ഒരു മാസം മുമ്പ് മാവൂരില്‍ വ്യവസായം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ 10 ദിവസം സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. അന്ന് വ്യവസായ മന്ത്രിയടക്കം നാലു മന്ത്രിമാരും എം.പി, എം.എല്‍.എമാര്‍ എന്നിവരുമെല്ലാം എത്തിയിരുന്നുവെങ്കിലും മാവൂരില്‍ വ്യവസായം എന്നതിന് ഒരുറപ്പും നല്‍കിയിരുന്നില്ല.അതിനിടക്കാണ്, ഇപ്പോള്‍ സാം പിത്രോഡയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. എല്ലാ ഭൗതിക സാഹചര്യങ്ങളുമൊത്തിണങ്ങിയ മാവൂരില്‍ ലോക നിലവാരത്തിലുള്ള സര്‍വകലാശാല കൊണ്ടുവരുന്നതിനുവേണ്ടിയുള്ള പദ്ധതി സാം പിത്രോഡ സര്‍ക്കാറില്‍ സമര്‍പ്പിച്ചപ്പോള്‍ ഒരു ദശാബ്ദത്തിലേറെയായി വ്യവസായം എന്ന സ്വപ്നവുമായി കാത്തിരുന്ന മാവൂരിലെ ജനങ്ങള്‍ അത് ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

Tuesday 29 May 2012

കുറ്റിക്കാട്ടൂര്‍ വില്ലേജ് ഒഫീസറടക്കം ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റം .ജനം വലയുന്നു .

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഒഫീസറടക്കം ജീവനക്കാ രെ കൂട്ട സ്ഥലം മാറ്റിയത് കാരണം ജനം സേവനം കിട്ടാതെ വലയുന്നു .കുറ്റിക്കാട്ടൂര്‍ വില്ലേജ് ഒഫീസറടക്കം നാല് ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത് . ഇതില്‍ കൈക്കൂലിയുടെ അത്യഗ്രഹിയും പെടും .വില്ലേജില്‍ വ്യാപകമായ മണ്ണിട്ട്‌ നികത്തല്‍ കൈമടക്കിനു അവസരമായി ഉപയോഗിക്കുകയായിരുന്നു ഇവരില്‍ ചിലര്‍ .മദ്യപാനിയായ ഈ ജീവനക്കാരനെതിരെ ജില്ലാ  ഭര ണാധി കാരിക്ക് പരാതി  ലഭിച്ചിരുന്നു .മുന്‍ ഭര ണാധി കാരി നടപടി എടുക്കാന്‍ തയ്യാറായിരുന്നില്ല .കെടു കാര്യസ്തത കാരണം നാട്ടുകാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ച സംഭവം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .ഇവര്‍ക്ക്   പകരം ജീവനക്കാര്‍ എത്താത്തത് കാരണം രേഖകള്‍ സാകഷ്യപെടുത്താന്‍ ആളില്ലാത്ത അവസ്ഥയാണ് .സ്കൂള്‍ പ്രവേശനത്തിന് ആവശ്യമായ രേഖകള്‍ മറ്റു അടിയന്തിര സര്ടിഫിക്ക റ്റുകള്‍  എന്നിവക്കാണ് ഇപ്പോള്‍ ജനം കാത്തു നില്‍ക്കുന്നത് . വില്ലേജ് ഓഫീസര്‍ക്ക് പകരം ചാര്‍ജ് വില്ലേജ് അസിസ് ട്ടണ്ടിനാണ് നല്‍കുക .ഇപ്പോള്‍ ഇവരും  മാറിയത്   കാരണം  ഫലത്തില്‍ വില്ലേജ് അനാഥമാണ് .പുതിയ ജീവനക്കാര്‍ അടുത്ത ദിവസം എത്തുമെന്ന് ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു .

Monday 28 May 2012

പെട്രോള്‍ വിലവര്‍ധനക്കെതിരെ മാമ്പുഴയില്‍ തോണിയാത്ര

കുറ്റിക്കാട്ടൂര്‍ : പെട്രോള്‍ വിലവര്‍ധനക്കെതിരെ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. മാമ്പുഴയില്‍ തോണിയാത്ര നടത്തിയാണ് പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനെതിരെ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഒളവണ്ണ പഞ്ചായത്ത് ഉപഭോക്തൃ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്ര ജില്ലാ പ്രസിഡന്‍റ് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. വി. രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ വില്യം, പി. കോയ, എന്‍. മനോജ്, യു. അഖിലേഷ്, മഠത്തില്‍ അബ്ദുല്‍ അസീസ്, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

മൂന്ന് പതിറ്റാണ്ടുമുമ്പ് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ തേടി കുടുംബമെത്തി


പന്തീരാങ്കാവ്: മൂന്നു പതിറ്റാണ്ടുമുമ്പ് നാടുവിട്ട ഗൃഹനാഥനെ തേടി കുടുംബമെത്തി. പാലക്കാട് കൂറ്റനാട് വാണിവീട്ടില്‍ ദേവയാനിയും മകന്‍ കൃഷ്ണകുമാറുമാണ് കഴിഞ്ഞദിവസം കോഴിക്കോട് പെരുമണ്ണയില്‍ താമസിക്കുന്ന വേലായുധനെ തേടിയെത്തിയത്.
ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന കൃഷ്ണകുമാറിന് കുടയും ബാഗും വാങ്ങാനെന്ന് പറഞ്ഞ് പോയ വേലായുധന്‍ പിന്നീട് തിരികെ എത്തിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചുവരാതായതോടെ ദേവയാനിയും ബന്ധുക്കളും പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്തിയില്ല. അമ്പലങ്ങളിലും ആശ്രമങ്ങളിലും അന്വേഷിച്ചെങ്കിലും സൂചനകളൊന്നും കിട്ടിയില്ല.
‘മരണപ്പെട്ട’ വേലായുധന്‍െറ സ്വത്തുക്കള്‍ ഭാഗംവെക്കാന്‍ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യം കണ്ട് സംശയം തോന്നിയാണ് ദേവയാനിയും മകനും വീണ്ടും ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയത്. ചിലരില്‍നിന്ന് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കല്ലായിയില്‍ ഹോട്ടല്‍ നടത്തുന്നതായി വ്യക്തമായി. മറ്റൊരു വിവാഹം ചെയ്ത് ഇദ്ദേഹം വര്‍ഷങ്ങളായി പെരുമണ്ണയിലാണ് താമസം.
ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പി. കൃഷ്ണന്‍ മാസ്റ്റര്‍, ചാലില്‍ അശോകന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് ദേവയാനിയും കൃഷ്ണകുമാറും ബന്ധുക്കളും കഴിഞ്ഞദിവസം വേലായുധനെ കാണാനെത്തിയത്.
പെരുമണ്ണയിലെ വീട്ടിലെത്തിയ ഇവര്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരസ്പരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് പിരിഞ്ഞത്.

Saturday 26 May 2012

സനൂജ നസ്രീന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നാടിന്റെ അഭിമാനമായി

കുറ്റിക്കാട്ടൂര്‍ :മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 433 ആം റാങ്ക് നേടിസനൂജ നസ്രീന്‍  നാടിന്റെ  അഭിമാനമായി .നാട്ടില്‍ നിന്നും  ഈ വര്ഷം ഉയര്‍ന്ന റാങ്ക്  നേടുന്ന വിദ്ധ്യാര്‍ത്തി യാണ് നസ്രീന്‍ . ആയിരത്തില്‍ താഴെ റാങ്ക് ലിസ്റ്റില്‍ 189  പേര്‍  കോഴിക്കോട്  ജില്ലയില്‍ നിന്നുള്ളവരാണ് .ഇതില്‍ ഉയര്‍ന്ന റാങ്ക് ആണ് സനൂജക്ക് ലഭിച്ചത് .കുറ്റിക്കാട്ടൂര്‍ ടി കെ അബ്ദുള്ളയുടെയും ബുഷ റ യുടെയും മകളാണ് . ജി ഐ ഒ കുറ്റിക്കാട്ടൂര്‍ യുനിറ്റിലെ പ്രവര്‍ത്തകയാണ്  സനൂജ . മാധ്യമം റിക്രിയേഷന്‍ ക്ലബ്ബു  കോഴിക്കോട് യുനിട്ടു വക ഉപഹാരം മാധ്യമം എഡിറ്റര്‍ ഒ അബ്ദു റഹ്മാന്‍   സനൂജക്ക് നല്‍കി .

Wednesday 23 May 2012

കോളറ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം


മാവൂര്‍: വിനോദയാത്ര പോയി തിരിച്ചെത്തിയ സംഘത്തിന് കോളറ പിടിപെട്ടതിനെ തുടര്‍ന്നുണ്ടായ ആശങ്കയകറ്റാന്‍ ചെറൂപ്പ മലപ്രം ഭാഗത്ത് ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതില്‍ രണ്ടുപേര്‍ക്കാണ് ഗുരുതരമായി കോളറ ബാധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 41 പേര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ചികിത്സിച്ച് നിയന്ത്രണവിധേയമാക്കി. പ്രദേശത്ത് കോളറ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം, ചെറൂപ്പ ഹെല്‍ത്ത് യൂനിറ്റ്, മാവൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 12 ഗ്രൂപ് തിരിച്ച് കിണര്‍, കുടിവെള്ള പദ്ധതി എന്നിവ ക്ളോറിനേഷന്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. ചെറൂപ്പ ഹെല്‍ത്ത് യൂനിറ്റ് നേതൃത്വത്തില്‍ മലപ്രം ഭാഗത്ത് സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിന് ബോധവത്കരണവും നടത്തുന്നുണ്ട്. 17ാം തീയതി മുതല്‍ കിണറുകളില്‍ നിര്‍ബന്ധിത ക്ളോറിനേഷന്‍ നടത്തുന്നുണ്ട്. മാവൂരില്‍ കോളറ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍തന്നെ വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ ആലോചനയുണ്ട്.

Saturday 19 May 2012

മൂസഹാജി നിര്യാതനായി. (father of the editor,kuttikkattoornews.com)

കുറ്റിക്കാട്ടൂര്‍: പാറ്റയില്‍ മൂസഹാജി (85) 18/5/2012 (6pm)നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ആയിശ, മുഹമ്മദ് (സൗദി), ഫാത്തിമ, ഖദീജ, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ (മാധ്യമം), സൈനബ, മറിയ, മൈമൂന, പരേതനായ അബൂബക്കര്‍. മരുമക്കള്‍: അബൂബക്കര്‍, ബീരാന്‍കോയ, മൊയ്തീന്‍കോയ, അഷ്റഫ്, അബ്ദുല്ലക്കോയ, റസാഖ്, റഷീദ, ഉമ്മുകുല്‍സു.

Thursday 3 May 2012

പെരുവയല്‍ പഞ്ചായത്തില്‍ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയില്ല; കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളം.

പെരുവയല്‍ പഞ്ചായത്തിലെ കൊണാറമ്പിലെ മരുമകുളങ്ങരയില്‍ നിര്‍മിച്ച ചെറുകുളത്തൂര്‍ ആരോഗ്യ ഉപകേന്ദ്ര
 കുറ്റിക്കാട്ടൂര്‍  : ഗ്രാമീണ മേഖലയിലെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കാന്‍ ആശുപത്രിക്കുവേണ്ടി കെട്ടിടം പണിതിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. കാടുകയറിയ കെട്ടിടം ഇപ്പോള്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു. പെരുവയല്‍ പഞ്ചായത്തിലെ കൊണാറമ്പിലെ മരുമകുളങ്ങരയില്‍ നിര്‍മിച്ച ചെറുകുളത്തൂര്‍ ആരോഗ്യ ഉപകേന്ദ്രമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ പെരുവയലില്‍ രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന് മറ്റൊരു സൗകര്യവും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.
നേരത്തേ പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളുടെ വിഭജനത്തിനുമുമ്പ് പെരുവയല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പെരുമണ്ണയിലായിരുന്നു പ്രവര്‍ത്തിച്ചത്. വിഭജനത്തിനുശേഷം അത് പെരുമണ്ണ പഞ്ചായത്തിന്‍െറതായി മാറി. അതോടെ പെരുവയലിന് പ്രാഥമികാരോഗ്യകേന്ദ്രം നഷ്ടമായി. അതിനിടക്ക് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് ആശുപത്രി സ്ഥാപിക്കുന്നതിന് ബജറ്റില്‍ ഫണ്ട് വകയിരുത്തിയിരുന്നു. അതിനെ തുടര്‍ന്ന് 2004ല്‍ കൊണാറമ്പില്‍ ആധുനിക സൗകര്യത്തോടുകൂടിയ കെട്ടിടം ആശുപത്രിക്കുവേണ്ടി പണിതു. അതിനുശേഷം എട്ടുവര്‍ഷം കഴിഞ്ഞിട്ടും രോഗികള്‍ക്ക് ചികിത്സാ സംവിധാനമൊരുക്കാന്‍ ഇതുവരെ ഒരു നടപടിയുമാകാത്തതാണ് പ്രശ്നം. ആശുപത്രിയില്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചായത്ത് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ധനകാര്യ വകുപ്പ് അംഗീകരിക്കാത്തതാണ് തടസ്സം. നിലവില്‍ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്‍െറ സബ് സെന്‍റര്‍ എന്ന നിലയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതുതന്നെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിനുകളോ മറ്റോ നല്‍കുന്ന സമയത്തു മാത്രവും. പെരുവയല്‍ പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇല്ലാതായതോടെ ഇവിടെയുള്ള രോഗികള്‍ മാവൂര്‍ ചെറൂപ്പയിലെ എം.സി.എച്ച് യൂനിറ്റിനെയാണ് ആശ്രയിക്കുന്നത്. അത് ചെറൂപ്പ എം.സി.എച്ച് യൂനിറ്റിലും രോഗികളുടെ വന്‍തിരക്കിനിടയാക്കുന്നു.

തിരിച്ചുപിടിച്ച ഭൂമി കൈയേറാനുള്ള ശ്രമം വില്ലേജ് ഓഫിസര്‍ തടഞ്ഞു

കുറ്റിക്കാട്ടൂര്‍: മാമ്പുഴയുടെ കൈവഴി കൈയേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫിസര്‍ തടഞ്ഞു. കുറ്റിക്കാട്ടൂരില്‍ പടിഞ്ഞാറുനിന്നും മാമ്പുഴയിലേക്ക് ഒഴുകുന്ന കനാലിന്‍െറ വീതി കൂട്ടിയ ഭാഗം വീണ്ടും കെട്ടിയെടുക്കാനുള്ള ശ്രമമാണ് തഹസില്‍ദാറുടെ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസര്‍ തടഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഈ കനാല്‍ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിച്ചു. വീതി കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം ആഴം കൂട്ടിയ ഭാഗമാണ് വീണ്ടും കെട്ടിയെടുക്കാന്‍ ശ്രമിച്ചത്. കുറ്റിക്കാട്ടൂര്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരുന്ന സ്ഥിതിക്ക് മാറ്റം വന്നത് ഈ കനാല്‍ വീതി കൂട്ടിയതിനുശേഷമാണ്. പലരും കൈയേറിയ ഭാഗം ഒഴിപ്പിച്ചതിനുശേഷമാണ് ഈ ഭാഗം വീതികൂട്ടിയത്. പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊതാറത്ത് മുഹമ്മദ് ഹാജി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വില്ലേജ് ഓഫിസറുടെ നടപടി.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More