“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 30 July 2012

സപ്ലൈ കോയില്‍ വില നിലവാര ബോര്‍ഡില്‍ മന്ത്രിമാരും അരിയുമുണ്ട് !വാങ്ങാന്‍ സ്റ്റോക്കില്ല .

കുറ്റിക്കാട്ടൂര്‍ :മാര്‍കറ്റില്‍ അരി വില കുതിച്ചുയരുമ്പോള്‍ വിലക പിടിച്ചു നിര്‍ത്താന്‍ നിലവില്‍ വന്ന സപ്ലൈ കോ സുപര്‍ മാര്‍ക്കറ്റില്‍ അരിയും പഞ്ച സാരയും പ്രദര്‍ശന ബോര്‍ഡില്‍ മാത്രം .കുറ്റിക്കാട്ടൂര്‍ സപ്ലൈ കോയില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഭക്ഷ്യ മന്ത്രി അനൂപ്‌ ജേക്കബിന്റെയും ഫോടോ പതിച്ച വില നിലാവര ബോര്‍ഡില്‍ അരിയും പഞ്ചസാരയും ഉണ്ടെങ്കിലും ഇവ സ്റ്റൊക്കില്ലന്നാണ് ബന്ധപെട്ടവര്‍ പറയുന്നത്  . പെരുവയല്‍ പഞ്ചായത്തിലെ സര്‍ക്കാരിന്റെ  ഏക സപ്ലൈകോ യാണ് ഇത് .റേഷന്‍ കാര്‍ഡ്നു  ഒരു കിലോ പഞ്ചസാരയും 5  കിലോ അരിയുമാണ് ലഭിക്കുക .അരിക്ക് ജയക്ക് 21  രൂപയും പഞ്ചസാരക്ക് 25 രൂപയുമാണ് വില .ഓപ്പന്‍ മാര്‍ക്കറ്റില്‍ അരി വില 30  ല്‍ എത്തിയിരിക്കയാണ് .പഞ്ചസാരക്ക്37  രൂപയുമാണ് .ഇനിയും വില കൂടാനാണ് സാദ്ധ്യത .ഇതിനിടയില്‍ സാധാരണ ക്കാരന് ആശ്യാസം പകരാന്‍ നിലവില്‍ വന്ന സപ്ലൈ കോ വില കുതിച്ചുയരുമ്പോള്‍ മന്ത്രിമാരുടെ പടം വെച്ച് എന്ത് ജനസേവനമാണ്‌ ചെയുന്നത് എന്നാണ് ജനം ചോദിക്കുന്നത് .

Friday 27 July 2012

കുറ്റിക്കാട്ടൂര്‍ സാകാത് $റിലീഫ് കമ്മറ്റി ശ്രെദ്ധെയമായ സേവനം നടത്തി .

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ സാകാത് $റിലീഫ് കമ്മറ്റി 2011  -2012  വര്‍ഷത്തില്‍ 1 .89  ലക്ഷം രൂപ ചെലവഴിച്ചു ശ്രേദ്ധേയമായ സേവനം നടത്തി.ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ തുകയാണ് .വീട് റിപയര്‍ ,ചികിത്സ ,റേഷന്‍ ,വിദ്യാഭ്യാസ സഹായം ,കടാശ്യാസം എന്നീ ഇനങ്ങളിലാണ് കൂടുതല്‍ തുക ചിലവഴിച്ചത് .
അര്ഹരെ നേരിട്ട് കണ്ടെത്തിയും അപേക്ഷകള്‍ പരിഗണിച്ചുമാണ് സഹായം നല്‍കുന്നത് ,1999  ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്മറ്റി പ്രദേശത്തെ വ്യക്തികളെ കണ്ടെത്തിയാണ് തുക ശേഖരിക്കുന്നത് .ഓരോ വര്‍ഷവും ആളുകളില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ബന്ധെപെട്ടവര്‍ പറഞ്ഞു.
ചികിത്സക്ക് പ്രയാസം നേരിടുന്നവരാണ്നാട്ടില്‍ പലരും .ഇത് കൂടാതെ സ്വന്തമായി വീട് ഇല്ലാത്തവര് ഏറെയാണ്‌ .221  പേര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഹായം നല്‍കിയിട്ടുണ്ട് .കുറ്റിക്കാട്ടൂര്‍ മസ്ജിദുല്‍ ഹിറയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അംഗങ്ങളാണ് .എല്ലാ വര്‍ഷവും  റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പു നടത്തി പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത് .2012 -13 വര്‍ഷത്തെ ഭാര വാഹികളായി ടി പി ഷാഹുല്‍ ഹമീദ് {പ്രസിഡന്റ്റ്} റഫീക്ക് {സെക്രടറി } എന്നിവരെ തെരഞ്ഞെടുത്തു .

Tuesday 24 July 2012

സമസ്ത കയ്യൊഴിഞ്ഞു ഖാസിമിയുടെ പ്രഭാഷണംപാഴൂരില്‍ ; തെരീഖത് ബന്ധെമെന്നു ആരോപണം (exclusive).

കുറ്റിക്കാട്ടൂര്‍ :പ്രാദേശിക ലീഗ് നേതാക്കളുടെ സഹായത്തോടെ റഹ്മത്തുള്ള ഖാസ്മിയുടെ പ്രഭാഷണം  പാഴൂരിലേക്ക് മാറ്റി യതിനു പിന്നില്‍  സമസ്ത നേതാക്കള്‍  ഖാസ്മിയെ  കൈ വിട്ടതിന്റെ സൂചന .ത്വരീഖത്ത് ബന്ധം വിവാദമായതോടെ റഹ്മത്തുല്ല ഖാസിമിയുടെ കോഴിക്കോട്ടെ റമദാന്‍ പ്രഭാഷണം പാഴൂരിലേക്ക് മാറ്റുകയായിരുന്നു .ഇതിന്റെ സംഘാടകരായി പ്രാദേശിക ലീഗ് നേതാക്കളാണ് ള്ളത് .കുന്നമംഗലം ബ്ലോക്ക് മെമ്പര്‍ കെ പി കോയയും മണ്ഡലത്തിലെ മറ്റു ലീഗുകാരെയും ചേര്‍ന്നാ ണ് ചെറുവാടി പരിപാടിക്ക് നേന്ത്രത്വം വഹിക്കുന്നത് .സമസ്ത കയ്യൊഴിഞ്ഞ കാസ്മിയെ ലീഗ് നേതാക്കള്‍ കൊണ്ട് നടക്കുന്നതിലും സമസ്തയില്‍ അതൃപ്തിയുണ്ട് .കോഴിക്കോട് അരയടത്ത് പാലത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ 10 വര്‍ഷമായി അദ്ദേഹം നടത്തിവന്ന പ്രഭാഷണമാണ് വിവാദത്തെ തുടര്‍ന്ന് ഇത്തവണ മാറ്റിവെച്ചത്.
സുന്നി യുവജന സംഘത്തിന്‍െറയും എസ്.കെ.എസ്.എസ്.എഫിന്‍െറയും നേതാക്കള്‍ അടങ്ങുന്ന സംഘാടക സമിതിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഖാസിമിയുടെ റമദാന്‍ പ്രഭാഷണം നടത്തിയിരുന്നത്. 11ാമത് പ്രഭാഷണത്തിനായി ഇത്തവണയും ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെന്‍ററില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നെങ്കിലും ഉടക്കി പിരിയുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ 1784ല്‍ രൂപം കൊണ്ട തിജാനിയ ത്വരീഖത്തില്‍ (ത്വരീഖിയ തിജാനിയ) ഖാസിമി ചേര്‍ന്നിട്ടുണ്ടെന്നാണ് സുന്നി നേതാക്കളുടെ ആക്ഷേ പം . ഇതിനായി ഈജിപ്തിലും സെനഗലിലും പോയെന്നും ത്വരീഖത്തിന്‍െറ പ്രധാന ഗുരുവായ ശൈഖ് ഹമദ് തിജാനി സയ്യിദി അലി സിസിയെ ഖാസിമി നേരില്‍ കണ്ടുവെന്നും ഇവര്‍ പറയുന്നു. തിജാനിയ ത്വരീഖത്തിന്‍െറ കേരളത്തിലെ പ്രധാന സംഘാടകനായ ഇന്ത്യനൂര്‍ അബൂബക്കറിനോടൊപ്പമായിരുന്നുവത്രെ ഈ യാത്രകള്‍.
റമദാന്‍ പ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് ഖാസിമി തന്നെ മുന്‍കൈയെടുത്താണ് എസ്.കെ.എസ്.എസ്.എഫിന്‍െറ ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെന്‍ററില്‍ യോഗം വിളിച്ചത്. യോഗത്തില്‍ ഒരു വിഭാഗം ഖാസിമിയുടെ ത്വരീഖത്ത് ബന്ധം എടുത്തിടുകയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം മതി റമദാന്‍ പ്രഭാഷണമെന്ന് തുറന്നടിക്കുകയും ചെയ്തു. ഖാസിമിയുടെ വിശദീകരണത്തില്‍ ഇവര്‍ തൃപ്തരാവാത്തതിനാല്‍ യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഇതിനിടെ ഒരു വിഭാഗം എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സമസ്ത നേതൃത്വത്തിന് ഖാസിമിയുടെ ത്വരീഖത്ത് ബന്ധം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതേതുടര്‍ന്ന് സമസ്ത ഉപാധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ഇരുകൂട്ടരേയും പാണക്കാട്ടേക്ക് വിളിച്ചുവരുത്തി. എസ്.വൈ.എസ് നേതാക്കളായ കെ. ആലിക്കുട്ടി മുസ്ലിയാരും കോട്ടുമല ബാപ്പു മുസ്ലിയാരും മറ്റു നേതാക്കളും പങ്കെടുത്ത ചര്‍ച്ചക്കുശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനമറിയിച്ചു. ഖാസിമി സമസ്തയുടെ നിര്‍ദേശങ്ങളും ശാസനകളും പൂര്‍ണമായി അംഗീകരിക്കണമെന്നും റമദാന്‍ പ്രഭാഷണം ഭംഗിയായി നടക്കട്ടെ എന്നുമായിരുന്നു തങ്ങളുടെ തീരുമാനം. ഇതേ തുടര്‍ന്നാണെന്ന്
പറയുന്നു കോഴിക്കോട് പരിപാടിയുടെ പോസ്ടരും പതിച്ചിരുന്നു . തങ്ങളുടെ നിര്‍ദേശം അന്‍ ഗീകരിക്കാമെന്നേറ്റ് പുറത്തിറങ്ങിയ ഖാസിമി നിലപാട് മാറ്റാതെ ത്വരീഖത്തിന്‍െറ പ്രചാരകനായിത്തന്നെ തുടര്‍ന്നു എന്നാണ് ഒരു വിഭാഗം സുന്നി യുവജന സംഘം നേതാക്കളുടെ ആക്ഷേപം.
ഇതേ നിലയില്‍ കോഴിക്കോട്ടെ റമദാന്‍ പ്രഭാഷണം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ കഴിഞ്ഞ ദിവസം സംഘാടകസമിതി യോഗം ചേര്‍ന്നു. കോഴിക്കോട്ടെ പ്രഭാഷണം നിര്‍ത്തിവെച്ച് പകരം ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘ദാറുല്‍ ഖുര്‍ആന്‍’ അങ്കണത്തില്‍ പ്രഭാഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ആഗസ്റ്റ് 11 മുതല്‍ 16 വരെയായിരിക്കും പരിപാടിയെന്നാണ് അറിയിപ്പ്. സംഘാടക സമിതി യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫിന്‍െറയോ സമസ്തയുടെയോ പ്രമുഖ നേതാക്കളാരും പങ്കെടുത്തിരുന്നില്ല.



Monday 23 July 2012

കുറ്റിക്കാട്ടൂര്‍ _മുണ്ട് പാലം റോഡിലെ അപകട മരണം നാടിനെ നടുക്കി

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡിലെ ആദ്യ അപകട മരണം നാടിനെ നടുക്കി .ശനിയാഴ്ച ഉച്ചക്ക് മാക്കിനിയാട്ടു താഴത്ത് വെച്ച്  പരേതനായ കളരിയില്‍ മുഹമ്മദിന്റെ മകള്‍ ഖദീജ (55  )യാണ് ബൈക്കിടിച്ചു മരിച്ചത് .മുണ്ട് പാലം റോഡില്‍ വാഹന ഗതാഗതം ഉണ്ടായതിനു ശേഷം ആദ്യമായുണ്ടായ അപകട മരണ മാണിത് .മര്‍കസില്‍ മത പഠന ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത് .പരേതയുടെ മയ്യത്ത് ഞായറാഴ്ച ഉച്ചക്ക് വന്‍ ജനാവലിയുടെ സാന്നി ധ്യത്തില്‍ ഖബറടക്കി ..ഭര്‍ത്താവ് കുഞ്ഞാലി 7  വര്‍ഷമായി തളര്‍ന്നു കിടപ്പിലാണ് .ഒരു മകന്‍ നേരത്തെ ഗള്‍ഫില്‍ വെച്ച് മരിച്ചിരുന്നു .കുടുമ്പത്തിനു ഇവരുടെ മരണം ആഘാ തമായി .മക്കള്‍ പരേതനായ അഷ്‌റഫ്‌ ,മുനീര്‍ ജമീല ,ആയിഷ ,മറു മക്കള്‍ :അബ്ദു റഹ്മാന്‍ ,അയ്യൂബ് ,തസ്‌ലി .

Saturday 21 July 2012

റൂട്ട് അനുവദിച്ചിട്ടും ബസ്‌ ഓടിയില്ല .ബി ജെ .പി സായാഹ്ന ധര്‍ണ നടത്തി .

ധര്‍ണ  ബി ജെ പി ജില്ല സെക്രടറി ടി പി സുരേഷ് ഉത്ഘാടനംചെയ്യുന്നു.
കുറ്റിക്കാട്ടൂര്‍ :ചെമ്മലത്തൂര്‍ -കുറ്റിക്കാട്ടൂര്‍ റൂട്ടില്‍ ബസ്‌ സര്‍വീസിനു റൂട്ട് അനുവദിച്ചിട്ടും ബസിനു ടൈമിംഗ് അനുവദി ക്കാത്തതില്‍ പ്രധിഷേതിച്ചു ബി ജെ .പി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍  സായാഹ്ന ധര്‍ണ നടത്തി .കഴിഞ്ഞ നവമ്പര്‍ മാസം ബസിനു പ്ര്മിട്ടു നല്‍കിയിരുന്നു .തുടര്‍ന്ന് ആര്‍ ടി ഒ  ബസിനു ടൈമിംഗ് നല്‍കാന്‍ ഇത് വരെ തയ്യാറാവാത്തത് കൊണ്ടാണ് ബസ്‌  യാത്ര എന്ന സ്വപ്നം ചെമ്മലത്തൂര്‍ കാര്‍ക്ക് പൂവണിയാത്തത്.ആര്‍ ടി ഒ നടപടിയില്‍  പ്രധിഷേതിച്ചു നടത്തിയ ധര്‍ണ  ബി ജെ പി ജില്ല സെക്രടറി ടി പി സുരേഷ് ഉത്ഘാടനം ചെയ്തു .വാര്‍ഡ്‌ മെമ്പര്‍ പെങ്കാട്ടില്‍ രാധാകൃഷ്ണന്‍ ,ബിജു കല്ലട കെ എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു .പി എം ബാബു അദ്ധ്യക്ഷനായിരുന്നു .

പുണ്യത്തിലേക്ക് വാതില്‍ തുറന്നു റമദാന്‍ വന്നു

കുറ്റിക്കാട്ടൂര്‍ :വിശ്യാസ വിശുദ്ധിയും ആത്മീയ ഉണര്‍വുമായി വീണ്ടും റമദാന്‍ വന്നു .വിശുദ്ധ ഖുര്‍ ആന്‍ ഇറങ്ങിയ റമദാനില്‍  പകല്‍ മുഴുവന്‍  നോമ്പ് അനുഷ്ടിച്ചും പാപ മുക്തിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകിയും വിശ്യാസികള്‍  പുണ്യത്തിനും വിശുദ്ധിക്കും  പരിശ്രമിക്കുന്നു .സൃഷ്ടാവില്‍ എല്ലാം അര്‍പ്പിച്ചു ആത്മീയ ഊര്‍ജം നേടുകയാണ്‌ ഓരോ വിശ്യാസിയും. ധാന ധര്മങ്ങളും നല്ല വാക്കും പ്രവര്‍ത്തിയും നോമ്പുകാരന് ഉണ്ടായിരിക്കണ മെന്നാണ് നോമ്പിന്റെ തേട്ടം .
   നോമ്പ് തുറപ്പിക്കാനും എല്ലാ പള്ളികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട് .പണ്ട് നഗരത്തിലെ പള്ളികളിലായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത് .നാട്ടിന്‍ പുറങ്ങളിലും പള്ളികളില്‍ തുറക്കാന്‍ വിഭവങ്ങള്‍ ഉണ്ട് .നോമ്പ് തുറപ്പിക്കാന്‍ വ്യക്തികള്‍ മുന്നോട്ടു വരുന്നത് കൊണ്ട് കമ്മറ്റിക്കാര്‍ക്ക് ഇത് വലിയ ബാധ്യത യാകുന്നില്ല .പഴ വര്‍ഗങ്ങളില്‍ വിഷാംശം കലര്‍ന്നത് പരിശോധനകളില്‍ കണ്ടെത്തിയത് കാരണം ഫ്രുട്സിനോടുള്ള കമ്പം കുറയാന്‍ കാരണമായിട്ടുണ്ട് .പകരം വില്ലന്‍ പലഹാരം ഇടം പിടിക്കും .മലബാറില്‍ നോമ്പ് അനുഷ്ടാനതോടൊപ്പം ആചാരവുമാകുന്നത് റമദാന്‍ ഭക്ഷണ ക്രമം കൂടി കൊണ്ട് വരുന്നത് കൊണ്ടാണ് .കുറ്റിക്കാട്ടൂര്‍ ഹിറ  മസ്ജിദ് .,കുറ്റിക്കാട്ടൂര്‍ സെന്‍ട്രല്‍ മസ്ജിത് തുടങ്ങിയ പള്ളികളില്‍ നോമ്പ് തുറക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് .

Friday 20 July 2012

പഴകിയ ഭക്ഷണം സമ്പന്ധിച്ച പരാതിക്ക് ഫുഡ് സേഫ്റ്റി കമീഷണറുടെ ടോള്‍ ഫ്രീയില്‍ വിളിക്കുക 1800 425 1125

കുറ്റിക്കാട്ടൂര്‍ : പഴകിയ ഭക്ഷണം സമ്പന്ധിച്ച പരാതിക്ക്  ഫുഡ് സേഫ്റ്റി കമീഷണറുടെ ടോള്‍ ഫ്രീ നമ്പറില്‍ ( 1800 425 1125) വിളിക്കാന്‍ സൗകര്യം . പരാതി ലഭിക്കുന്ന ഹോട്ടലുകളിലാണ് ഇപ്പോള്‍  പരിശോധന നടത്തുന്നത് .ടോള്‍ ഫ്രീ നമ്പറായ   1800 425 1125 ലാണ് വിളിക്കേണ്ടത് .
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഭകഷ്യ കമീഷന്‍ പരിശോധന ആരംഭിച്ചത് .ഭക്ഷ്യ കമീഷന്‍ നടത്തിയ പരിശോധനയില്‍ ജില്ലയില്‍ രണ്ട് ഹോട്ടലുകള്‍ കൂടി അടപ്പിച്ചു. പേരാമ്പ്രയിലെ കോവളം, കൊയിലാണ്ടിയിലെ ഗ്രാന്‍റ് എന്നീ ഹോട്ടലുകളാണ് വ്യാഴാഴ്ച്ച അടപ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കിയതിനെ തുടര്‍ന്നാണ് ഈ ഹോട്ടലുകള്‍ അടപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാമനാട്ടുകര റോളക്സ് ഹോട്ടലില്‍ നിന്ന് മലിനമായ ഫ്രീസറില്‍ സൂക്ഷിച്ച 20 കിലോ കോഴിയിറച്ചിയും 15 കിലോ തൈരും രാമനാട്ടുകര ബൈപാസിലെ സ്കൈപാലസ് ഹോട്ടലില്‍ നിന്ന് അഞ്ച് കിലോ കോഴിയിറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ല.
നടക്കാവിലെ രത്നാകര, കമല എന്നീ ഹോട്ടലുകളില്‍ നിന്ന് നിറം ചേര്‍ത്ത ബീഫും നശിപ്പിച്ചു. ഗ്രാന്‍റ് ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ 15 പാക്കറ്റ് പാലും കണ്ടെടുത്തു.
കോവളം ഹോട്ടലിന് നേരത്തേ നോട്ടീസ് നല്‍കിയതായിരുന്നു. പരിശോധന ശക്തമായതറിഞ്ഞ് ഹോട്ടലുകളെല്ലാം അടുക്കള വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. വ്യാഴാഴ്ച രാമനാട്ടുകര, വാഴയൂര്‍, ഒളവണ്ണ, വെസ്റ്റ് ഹില്‍, പാവങ്ങാട്, നടക്കാവ്, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെ 29 ഹോട്ടലുകളിലാണ് ഫുഡ് സേഫ്റ്റി വിഭാഗം മൊബൈല്‍ സ്ക്വാഡ് പരിശോധന നടത്തിയത്. ഇതില്‍ ഒമ്പത് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ഹോട്ടലുകള്‍ക്ക് പീന്നീട് നല്‍കും. ഇതിന്‍െറ റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വൃത്തിയില്ലാത്ത തും പഴയ പാത്രങ്ങള്‍ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കുന്നത്.

Thursday 19 July 2012

നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും ഷവര്‍മ വിപണി ചൂടാറി

കുറ്റിക്കാട്ടൂര്‍ : തലസ്ഥാനത്ത് നടന്ന ‘ഷവര്‍മ വിവാദ’ത്തോടെ മലയാളിയുടെ പ്രിയപ്പെട്ട അറേബ്യന്‍ ഭക്ഷണമായ ഷവര്‍മയുടെ വില്‍പനക്ക് കോഴിക്കോട്നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും മങ്ങലേറ്റു.
ചീഞ്ഞളിഞ്ഞ ചിക്കന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ നഗരത്തിലെ ഒട്ടുമിക്ക ബേക്കറികളിലും ഹോട്ടലുകളിലും ഏറ്റവും കൂടുതല്‍ വിറ്റഴിച്ചുകൊണ്ടിരുന്ന ഷവര്‍മക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്.
ഷവര്‍മ ഉണ്ടാക്കുന്നതിനാവശ്യമായ വൃത്തിയാക്കിയ ചിക്കന്‍ ഏജന്‍റുമാര്‍ വഴിയാണ് ഹോട്ടലുകളിലും ബേക്കറികളിലും എത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. നഗരത്തിലെ മിക്ക ബേക്കറികളിലും ദിവസേന പത്ത് കിലോയില്‍ കൂടുതല്‍ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മയുണ്ടാക്കുന്നുണ്ട്.
നാലുമണിയോടെ സജീവമാകുന്ന തന്തൂര്‍ ഇനങ്ങളില്‍ ഷവര്‍മ തന്നെയാണ് രാജാവ്. പ്ളേറ്റ് ഷവര്‍മക്ക് 70-75 , ഷവര്‍മ റോളിന് 40-45 എന്ന നിരക്കിലാണ് വില്‍ക്കുന്നത്. ഷവര്‍മ പ്ളേറ്റ് കഴിക്കാന്‍ തന്നെയാണ് കൂടുതലാളുകളും എത്തുന്നത്. എന്നാല്‍, ഈ അന്താരാഷ്ട്ര ഭക്ഷണത്തിന്‍െറ വിപണിക്ക് ചെറുതായൊന്ന് ഇളക്കം തട്ടിയതായി നഗരത്തിലെ ബേക്കറി-ഹോട്ടല്‍ ഉടമകള്‍ പറയുന്നു. മൊഫ്യൂസല്‍ സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ ദിവസേന 10മുതല്‍ 15 വരെ കിലോ ചിക്കന്‍ ഷവര്‍മ ഉണ്ടാക്കുന്നു. എന്നാല്‍, പാകം ചെയ്യുന്ന ചിക്കന്‍ വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കാറുണ്ടെന്നും മിച്ചം വരാതെ വിറ്റുപോകാറുണ്ടെന്നും ഷവര്‍മ ഉണ്ടാക്കുന്ന അന്‍സുര്‍ പറഞ്ഞു.
കോഴിക്കോട് ബീച്ച് പരിസരത്തുള്ള പല ബേക്കറികളിലും റസ്റ്റോറന്‍റുകളിലും ഷവര്‍മ ഉണ്ടാക്കുന്നത് നിര്‍ത്തി. ബാക്കിയാകുന്ന ഷവര്‍മ ഫ്രീസറില്‍ വെച്ച് അടുത്ത ദിവസങ്ങളില്‍ വിളമ്പുന്നവരും നഗരത്തിലുണ്ട്.
എന്നാല്‍ ഇത് ഗുരുതരമായ ഭക്ഷ്യ വിഷബാധക്ക് ഇടയാക്കുമെന്ന് വില്‍പനക്കാര്‍ മറക്കുന്നു. തന്തൂര്‍ വിഭവങ്ങള്‍ പ്രിയഭോജനമാക്കിയ ആളുകള്‍ പിന്തിരിഞ്ഞതോടെ നഗരത്തിലെ വിപണിക്ക് ചൂടുകുറഞ്ഞു.

Sunday 15 July 2012

ജാനകി അമ്മ നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :മുഴക്കഞ്ചേരി പരേതനായ കേളുക്കുട്ടി നായരുടെ ഭാര്യ ജാനകി അമ്മ (83 )നിര്യാതയായി ,മക്കള്‍ നളിനി ,വിനോദിനി ,ചന്ദ്രന്‍ ,രാജന്‍ ,പരേതനായ ശ്രീനിവാസന്‍ ,മരുമക്കള്‍ സുശീല ,രാധ ,രാജി , 

Thursday 12 July 2012

‘മാധ്യമം’ വാര്‍ത്ത തുണയായി; സരളയെ ആശുപത്രിയിലേക്ക് മാറ്റി

സരളയുടെ വീട്
പന്തീരാങ്കാവ്: മൂന്നു വര്‍ഷത്തോളമായി വീടിനകത്തെ ഇരുട്ടില്‍ മാനസികാസ്വാസ്ഥ്യവുമായി കഴിഞ്ഞ കൂടത്തുംപാറ കളക്കണ്ടിപറമ്പ് സരളയെ (55) ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. തങ്കമണി, ഗ്രാമപഞ്ചായത്ത് മെംബര്‍ സി.കെ. കൃഷ്ണന്‍, ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. രാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹെലന്‍ എസ്. റാണി, വനിതാ പൊലീസ് ഹെല്‍പ്ലൈന്‍ ഉദ്യോഗസ്ഥര്‍, അയല്‍വാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ബലപ്രയോഗത്തിലൂടെ വീട് തുറന്ന് പുറത്തത്തെിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
വീടിനു ചുറ്റും കാടുമൂടി ഭീതിപരത്തുന്ന വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്ന സരളയുടെ ദൈന്യത കഴിഞ്ഞദിവസം ‘മാധ്യമം’ പുറംലോകത്തത്തെിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വീട്ടിലത്തെി വീടിന്‍െറ ചുറ്റും കാടുവെട്ടി വൃത്തിയാക്കുകയും നിലച്ചുപോയ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.

Tuesday 10 July 2012

ഹോട്ടലിലെ ആക്രമണം: 30 പേര്‍ക്കെതിരെ കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ബൈപ്പാസിനു സമീപം ഗോള്‍ഡന്‍ ബേക് ഹോട്ടലില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിനെതിരെ പന്തീരാങ്കാവില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ബൈക്കുകളിലത്തെിയ 30ഓളം പേര്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാനത്തെിയവരെയും ആക്രമിച്ചത്.
ഹെല്‍മറ്റ് ധരിച്ച് ഹോട്ടലിന്‍െറ മുന്നിലൂടെയും പിന്നിലൂടെയും ഒരേസമയം എത്തിയ അക്രമിസംഘം വടിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ ഹോട്ടല്‍ ഉടമ പുത്തന്‍ പള്ളിക്കല്‍ കല്ലിടുമ്പന്‍ അസൈനാര്‍(48)അടക്കം അഞ്ചുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെയാണ് നല്ലളം പൊലീസ് കേസെടുത്തത്. അക്രമി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രദേശത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്‍െറ നേതൃത്വത്തിലാണ് സംഘം ആക്രമണം നടത്തിയതെന്നാണ് സൂചന.
അതിനിടെ, അക്രമിസംഘത്തിലെ ചിലര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയെങ്കിലും പൊലീസ് എത്തുമ്പോഴേക്ക് രക്ഷപ്പെട്ടു. പയ്യടിമത്തേല്‍, മുണ്ടിപാലം, പന്തീരാങ്കാവ് ഭാഗങ്ങളിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് അക്രമത്തില്‍ പങ്കെടുത്തവരെന്ന് സംശയമുണ്ട്.
അക്രമി സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്‍റ് അസോസിയേഷന്‍േറയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍േറയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് പന്തീരാങ്കാവില്‍ പ്രകടനം നടത്തി.

കുറ്റക്കാരെ പിടികൂടണം
കോഴിക്കോട്: ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും ആക്രമിച്ചു പരിക്കേല്‍പിക്കുകയുംചെയ്ത സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു.
അന്വേഷണം ഉര്‍ജിതപ്പെടുത്തി അക്രമികളെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണമെന്നും കുറ്റക്കാരില്‍നിന്ന് ഹോട്ടലുടമക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍കോയ, ജില്ലാ ഭാരവാഹികളായ എന്‍.വി. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍റസാക്ക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എന്‍.വി. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍ റസാക്ക്, വി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് പവര്‍ലാന്‍ഡ് നന്ദിയും പറഞ്ഞു.

പ്രതിഷേധിച്ചു
പന്തീരാങ്കാവ്: ഹോട്ടല്‍ അക്രമത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍ഡ് അസോസിയേഷന്‍, പന്തീരാങ്കാവ് മര്‍ച്ചന്‍റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത യോഗം പ്രതിഷേധിച്ചു. പി. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു.
എന്‍. രവീന്ദ്രനാഥന്‍, ബി.കെ. കുഞ്ഞഹമ്മദ്, ഇ.എം. അബ്ദുല്‍ നസീര്‍, പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പന്തീരാങ്കാവ് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

നടപടി വേണം
കോഴിക്കോട്: ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ഉടമസ്ഥനെയും തൊഴിലാളികളെയും മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഐ.എന്‍.എല്‍ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എം. അയൂബ്ഖാന്‍, ടി. അഷ്റഫ്, റഊഫ് പാലാഴി, അബ്ദുല്ലക്കുട്ടി മണക്കടവ് എന്നിവര്‍ സംസാരിച്ചു.

Saturday 7 July 2012

വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി വില ക്കയ റ്റ ത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തി

കോഴിക്കോട് ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ ധര്‍ണ ഉത്ഘാടനം  ചെയ്യുന്നു
കുറ്റിക്കാട്ടൂര്‍ :വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി വില ക്കയ റ്റ ത്തിനെതിരെ കുറ്റിക്കാട്ടൂരില്‍ സായാഹ്ന ധര്‍ണ നടത്തി
കോഴിക്കോട് ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ ധര്‍ണ ഉത്ഘാടനം ചെയ്തു .സര്‍ക്കാര്‍ ഗോഡോണ്‌കളില്‍ ഭകഷ്യധാന്യങ്ങള്‍ പുഴുത്തു നശിക്കുമ്പോള്‍ കുത്തകകുളുടെ
ഗോഡോണ്‌കളില്‍ ഇവ പൂഴ്ത്തി വെക്കുകയാണ് .സര്‍ക്കാര്‍ കുത്തകളോട്പ്രീണന നയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു .ജോന്സന്‍ നെല്ലിക്കുന്ന് ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .സുധേശന്‍ പറക്കൊളില്‍  ചടങ്ങില്‍  അദ്ധ്യക്ഷനായിരുന്നു . 
  എന്‍ എം നജീബ് .ടി പി സുകുമാരന്‍ .മുനെര്‍ എന്നിവര്‍ ധാരണക്ക് നേന്ത്രത്വം  നല്‍കി    അനീഷ്‌ മുണ്ടോട്ടു സ്വാഗതവും പി സിദ്ധീക്ക് നന്ദിയും പറഞ്ഞു .

Thursday 5 July 2012

വ്യവസായത്തിനുള്ള കാത്തിരിപ്പിന് 11 വര്‍ഷം; മാവൂരിന് പ്രതീക്ഷ അരികെ- രഞ്ജിത്ത് മാവൂര്‍

മാവൂര്‍: മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് ശനിയാഴ്ച 11 വര്‍ഷം പൂര്‍ത്തിയാകും. നിരവധി തൊഴില്‍ സമരങ്ങള്‍ക്കും പരിസ്ഥിതി സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കമ്പനി 2001 ജൂലൈ ഏഴിനാണ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയത്. സ്ഥിരം തൊഴിലാളികള്‍ക്കും കരാര്‍-കാഷ്വല്‍ ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കി ബാധ്യത അവസാനിപ്പിച്ച കമ്പനിയുടെ അവസാന അടയാളം വരെ പൊളിച്ചുനീക്കി കഴിഞ്ഞു.
സര്‍ക്കാര്‍ 1956ല്‍ നിര്‍ബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയതും മാനേജ്മെന്‍റ് പിന്നീട് വിലക്കുവാങ്ങിയതുമായ ഭൂമികള്‍ മാത്രമാണ് ചാലിയാര്‍ പുഴയുടെ തീരത്ത് ഇന്നുള്ളത്. കമ്പനി പൂര്‍ണമായി പൊളിച്ചുനീക്കിയതോടെ ഇവിടെയുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി മാലിന്യമുക്ത വ്യവസായ സംരംഭം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. മാസങ്ങള്‍ക്കകം തന്നെ പുതിയ വ്യവസായത്തിന്‍െറ പ്രാഥമിക ചിത്രം തെളിയും എന്നാണ് സര്‍ക്കാറും മാനേജ്മെന്‍റും നല്‍കുന്ന സൂചന.
2007ല്‍ തന്നെ മാവൂര്‍ റയോണ്‍സിന്‍െറ ഭൂമിയില്‍ വ്യവസായം വരുന്നതിനുള്ള നീക്കങ്ങള്‍ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എന്നാല്‍, മാനേജ്മെന്‍റ് സമര്‍പ്പിച്ചിരുന്ന പദ്ധതിയില്‍ വേണ്ടത്ര തൊഴില്‍ സാധ്യത ഉണ്ടായിരുന്നില്ല.
സര്‍ക്കാര്‍ മാറിയതോടെ ആ പദ്ധതി വ്യവസായ വകുപ്പ് നിരാകരിച്ചു. പകരം പുതിയ തലമുറയില്‍പെട്ട പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടു. അതിന്‍െറ ഭാഗമായി മാനേജ്മെന്‍റ് മൂന്നുതവണ ചര്‍ച്ച നടത്തി. മൂന്നാമത്തെ തവണത്തെ ചര്‍ച്ചയില്‍ മാനേജ്മെന്‍റിന്‍െറ ഉന്നത തലത്തില്‍പെട്ട പ്രതിനിധികളെ വെച്ച് പഠനം നടത്താന്‍ തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഇവര്‍ മാവൂരിലത്തെി കമ്പനിയുടെ സ്ഥലത്തെക്കുറിച്ച് പ്രാഥമിക പഠനം നടത്തി. ഇതിനുപുറമെ വ്യവസായ വകുപ്പ് മാവൂരില്‍ വ്യവസായം തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയ കിംഫ്രയുടെ ജനറല്‍ മാനേജറായ സുധാകരനും രണ്ടാഴ്ച മുമ്പ് മാവൂരിലത്തെി മാനേജ്മെന്‍റ് പ്രതിനിധികളുമായി ചര്‍ച്ചനടത്തി.കേന്ദ്ര സര്‍ക്കാറിന്‍െറ ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന സാം പിട്രോഡ കേരളത്തിന്‍െറ വികസനത്തിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ മാവൂരിലെ വ്യവസായത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
അതില്‍ യോജിക്കാവുന്ന നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാറില്‍ സമര്‍പ്പിക്കാന്‍ മാനേജ്മെന്‍റ് തയാറാക്കുന്ന പദ്ധതിയില്‍ മുഖ്യ പരിഗണന നല്‍കും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച തരത്തിലുള്ള വ്യവസായം ആരംഭിക്കണമെങ്കില്‍ വരുന്ന ചെലവിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ മാനേജ്മെന്‍റിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്. അതും അന്തിമഘട്ടത്തിലാണ്. മാനേജ്മെന്‍റ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ പൂര്‍ണരൂപം സെപ്റ്റംബറില്‍ എമര്‍ജിങ് കേരള മീറ്റില്‍ സമര്‍പ്പിക്കും. അതിനുള്ള ഊര്‍ജിത പ്രവര്‍ത്തനമാണ് നടന്നുവരുന്നതെന്ന് മാവൂരിലെ മാനേജ്മെന്‍റ് പ്രതിനിധിയായ കേണല്‍ കെ.കെ. മനു പറഞ്ഞു.

Wednesday 4 July 2012

നീന്തല്‍കുള നിര്‍മാണം അന്തിമ ഘട്ടത്തില്‍: കായിക താരങ്ങള്‍ ആവേശത്തില്‍

കുറ്റിക്കാട്ടൂര്‍ : നിരവധി നീന്തല്‍ താരങ്ങളെ സംഭാവനചെയ്ത പെരുവയല്‍, മാവൂര്‍ എന്നിവിടങ്ങളിലെ നീന്തല്‍ താരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി പെരുവയലില്‍ നിര്‍മിക്കുന്ന നീന്തല്‍ കുളത്തിന്‍െറ പ്രവൃത്തി അന്തിമ ഘട്ടത്തില്‍.
പെരുവയല്‍ ഗ്രാമ പഞ്ചായത്തും ചെറുകിട ജലസേചന വകുപ്പും സംയുക്തമായാണ് കുളം നിര്‍മിക്കുന്നത്. പത്തു ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്. 30 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും നാലു മീറ്റര്‍ ആഴത്തിലുമാണ് കുളം ഒരുങ്ങുന്നത്. കുളത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിന് ചാലുകളും കുളത്തിലെ മലിനജലം ഒഴുക്കിക്കളയുന്നതിന് അഴുക്കുചാലുകളും പൂര്‍ത്തിയായി. ഇനി ഡ്രസിങ് റൂമിന്‍െറയും ഇരിപ്പിടങ്ങളുടെയും നിര്‍മാണം മാത്രമാണുള്ളത്. അതോടൊപ്പം സുരക്ഷാ ഉപകരണങ്ങളും എത്തിക്കേണ്ടതുണ്ട്. കൂടാതെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം, നീന്തല്‍കുളം തയാറാകുന്നതോടെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ ഇതിന്‍െറ ചുമതല ഏല്‍പിക്കാനുള്ള നീക്കങ്ങളും പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Tuesday 3 July 2012

റമദാന്‍ സന്ദേശം : സി ഡി കിറ്റ് പ്രകാശനം ചെയ്തു


കുറ്റിക്കാട്ടൂര്‍ : വിശുദ്ധ റമദാന്റെ പുണ്യദിനങ്ങള്‍ക്ക് ആത്മീയ ചൈതന്യം പകരാന്‍ ഡി ഫോര്‍ മീഡിയ ഒരുക്കിയ 'റമദാന്‍ സന്ദേശം' സി ഡി കിറ്റ് ജമാഅത്തെ ഇസ്ളാമി കേരള അമീര്‍ പ്രകാശനം ചെയ്തു. റമദാന് സ്വാഗതം, നോമ്പ് ആത്മ സംസ്കരണത്തിന് ,റമദാന്റെ പത്ത് നേട്ടങ്ങള്‍, പ്രാര്‍ഥനയുടെ പ്രാധാന്യം, നോമ്പിന്റെ കര്‍മശാസ്ത്രം, റമദാനും സ്ത്രീകളും, റമദാനും ജീവിത വിശുദ്ധിയും, നോമ്പും ആരോഗ്യവും, ഖുര്‍ആനും നമ്മളും, ഖുര്‍ആന്‍ പഠനത്തിന്റെ പ്രസക്തി, ബദറിന്റെ സന്ദേശം, പശ്ചാതാപത്തിന്റെ പ്രാധാന്യം, നരകവിമോചനം, ലൈലതുല്‍ ഖദ്ര്‍, സകാത്ത് ഫിത്ര്‍ സകാത്ത്, റമദാന്‍ വിടപറയുമ്പോള്‍, പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എന്നീ വിഷയങ്ങളില്‍ പതിനഞ്ച് പ്രമുഖ പണ്ഡിത•ാര്‍ നടത്തുന്ന പ്രഭാഷണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിറാ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രഥമ പ്രതി ആദ്യമായി ബുക്കിങ്ങ് ചെയ്ത കെ. മൊയ്തീന്‍ മാസ്റര്‍ ഏറ്റുവാങ്ങി. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി കെ അബ്ദു അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിക്കുള്ള ഓംബുഡ്സ്മാന്‍ ചുമതലയേറ്റു

 കുറ്റിക്കാട്ടൂര്‍ : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിലെ അഴിമതി ആരോപണങ്ങളും ചട്ടലംഘനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലയില്‍ നിയമിതനായ ഓംബുഡ്സ്മാന്‍ പി.കെ. കുഞ്ഞിരാമന്‍ ചുമതലയേറ്റു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന -ജില്ലാ തലങ്ങളില്‍ ഓംബുഡ്സ്മാന്‍മാരെ നിയമിച്ചത്. തൊഴിലാളികളുടെയും ജനങ്ങളുടെയും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യും പരാതികള്‍ സ്വീകരിച്ച് നടപടികളെടുക്കുകയാണ് പ്രധാന കര്‍ത്തവ്യം. സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോപണങ്ങളില്‍ എഫ്.ഐ.ആര്‍ തയാറാക്കും. കേസുകളെക്കുറിച്ച് ഓംബുഡ്സ്മാന്‍ ചീഫ് സെക്രട്ടറിക്ക് മാസം തോറും നേരിട്ട് റിപ്പോര്‍ട്ട് നല്‍കണം. വര്‍ഷാവസാനം പദ്ധതി നടത്തിപ്പ് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഗ്രാമസഭയില്‍ സ്വീകരിക്കുന്ന നടപടികള്‍, ജോബ് കാര്‍ഡ്, വേതനം, തൊഴില്‍ ലഭിക്കാത്തതിനുളള നഷ്ടപരിഹാരം, പ്രവര്‍ത്തന സ്ഥലങ്ങളിലെ സൗകര്യം, യന്ത്രസാമഗ്രികള്‍, കരാറുകാരുടെ ഇടപെടലുകള്‍, മസ്റ്ററോള്‍, ഫണ്ട് വിനിയോഗം, സോഷ്യല്‍ ഓഡിറ്റ്, ഫയലുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ ഓംബുഡ്സ്മാന്‍ സ്വീകരിക്കും. നേരിട്ടും പ്രതിനിധി മുഖേനയും പരാതി നല്‍കാം. ഇ-മെയില്‍ വഴിയും പരാതിപ്പെടാം. വിലാസം: ombudsmanmgnregakkd@gmail.com
സാധാരണ പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാവണം. സമയം ആവശ്യമുളള കേസുകളില്‍ തീര്‍പ്പുണ്ടാക്കാനുളള കാലാവധി 45 ദിവസമാണ്. അഴിമതി, കൈക്കൂലി, ക്രമക്കേട് എന്നിവ സംബന്ധിച്ച പരാതികളില്‍ തുടരന്വേഷണം വേണമെങ്കില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാം. ദാരിദ്ര ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍ -20, കോഴിക്കോട് എന്നാണ് ഓംബുഡ്സ്മാന്‍െറ വിലാസം.

Monday 2 July 2012

ശഹിന്‍ ഷായെ ഡി വൈ എഫ് ഐ അനുമോദിച്ചു .

കുറ്റിക്കാട്ടൂര്‍ :ഓള്‍  ഇന്ത്യ എഞ്ചി:എന്ട്രന്സില്‍ പതിനേഴാം റാങ്കും കേരളയില്‍ രണ്ടാം റാങ്കും നേടിയ കുറ്റിക്കാട്ടൂര്‍ പാറ കോട്ട് താഴം കെ വി ശഹിന്‍ ഷായെയും പ്രദേശത്തെ എസ എസ എല്‍ സി വിജയികളെയും പാറ കോട്ട് താഴം ഡി വൈ എഫ് ഐ യുനിട്ടു അനുമോദിച്ചു .പി ടി എ റഹീം എം  എല്‍ എ പുരസ്കാരം നല്‍കി .ചടങ്ങില്‍ സഫ്തര്‍ അദ്ധ്യക്ഷനായിരുന്നു.എ എം നിധീഷ് ഷാജി പുത്തലത്ത് ടി അശോകന്‍ അഭിജേഷ് .പി വാസുദേവന്‍‌ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു

കുന്ദമംഗലത്ത് കേരള ഫുട്ബാള്‍ ട്രെയ്നിങ് കേന്ദ്രം

കുറ്റിക്കാട്ടൂര്‍ :  ഒരു സായാഹ്നത്തില്‍ ഒരുപറ്റം ചെറുപ്പക്കാരുടെ മനസ്സില്‍ ഉദിച്ച ആശയം മറ്റൊരു വൈകുന്നേരത്തില്‍ യാഥാര്‍ഥ്യമായി. ഭാവിയില്‍ ഇന്ത്യ ലോകകപ്പ് ഫുട്ബാള്‍ കളിക്കുകയാണെങ്കില്‍ അതിലൊരാള്‍ കോഴിക്കോട് നിന്നുണ്ടാവുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ആസ്ഥാനമാക്കി കേരള ഫുട്ബാള്‍ ട്രെയ്നിങ് കേന്ദ്രം(കെ.എഫ്.ടി.സി) ആരംഭിച്ചു.
അഭിരുചിയുള്ള കുട്ടികളെ കണ്ടത്തെി ലോകോത്തര ഫുട്ബാളിന് കോഴിക്കോടന്‍ സംഭാവന നല്‍കുകയെന്ന ആഗ്രഹവുമായി ഇറങ്ങിയ നിയാസ്, പ്രസാദ് പന്നിയങ്കര, അമ്പദാസ് വര്‍മ, ഹരിഹരന്‍, വീനീത്, രാജീവ് എന്നീ ഫുട്ബാള്‍ കമ്പക്കാരുടെ മോഹമാണ് ഇതോടെ സഫലമായത്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കെ. പ്രദീപ് കുമാര്‍ എം.എല്‍.എ ജഴ്സി കെ.എഫ്.ടിസി സെക്രട്ടറി നിയാസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഫുട്ബാളിനെ സ്നേഹിക്കുന്ന മണ്ണില്‍നിന്ന് ഇന്ത്യന്‍ ഫുട്ബാളിനോ ലോക ഫുട്ബാളിനോ ഒന്നും നല്‍കാന്‍ സാധിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത കഴിഞ്ഞാല്‍ രാജ്യത്ത് ഫുട്ബാള്‍ ഇഷ്ടക്കാര്‍ കൂടുതലുള്ളത് കോഴിക്കോട്ടാണ്. ജില്ലയില്‍ കാല്‍പ്പന്ത് കളിയെ വ്യാപിപ്പിക്കാന്‍ ശ്രമം നടന്നിട്ടില്ല. പക്ഷേ, എല്ലാ വര്‍ഷവും കൃത്യമായി ജില്ലാലീഗ് മത്സരങ്ങള്‍ കോഴിക്കോട് മാത്രമേ നടക്കാറുള്ളൂവെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു. കോഴിക്കോടിന്‍െറ ഫുട്ബാള്‍ വികസനത്തിനായി പുതിയങ്ങാടി ബീച്ചില്‍ ഫുട്ബാള്‍ മൈതാനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 19 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഭട്ട് റോഡില്‍ ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിനായി ശ്രമിക്കുന്നുണ്ട്. ഇതിന്‍െറ പകുതി തുക അനുവദിച്ചു. ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ നയങ്ങള്‍ ഇന്ത്യന്‍ ഫുട്ബാളിനെ കൊല്ലാന്‍ മാത്രമേ ഉപകരിക്കൂവെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ക്ക് മുമ്പേ കോഴിക്കോടിന്‍െറ ഫുട്ബാള്‍പ്രേമം ലോകത്തിന് മുന്നിലത്തെിച്ച പഴയകാലതാരങ്ങളെ ആദരിച്ചു. മാനാഞ്ചിറ, വെസ്റ്റ്ഹില്‍ മൈതാനങ്ങളില്‍ കളിച്ചുവളര്‍ന്ന് രാജ്യമെമ്പാടും കോഴിക്കോടന്‍ ഫുട്ബാള്‍പ്പെരുമ അറിയിച്ച പഴയകാല താരങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തല്‍ കൂടിയായി ആദരിക്കല്‍ ചടങ്ങ്.
ഇവര്‍ക്കൊപ്പം വര്‍ത്തമാനകാലത്തിന്‍െറ ഭാവിതാരങ്ങളെയും, കമാല്‍ വരദൂറിനെയും കെ.എഫ്.ടി.സി ആദരിച്ചു. യൂറോകപ്പ് ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. കെ.എഫ്.ടി.സി പ്രസിഡന്‍റ് പ്രസാദ് പന്നിയങ്കര അധ്യക്ഷത വഹിച്ചു. ഭാസി മലാപ്പറമ്പ്, മുന്‍ കൗണ്‍സിലര്‍ ഗിരീഷ്, സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എഫ്.ടി.സി സെക്രട്ടറി നിയാസ് സ്വാഗതം പറഞ്ഞു. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് സമിപമാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.

പെട്രോളിലും ബാറ്ററിയിലും കുതിച്ചോടുന്ന ഹൈബ്രിഡ് ബൈക്ക്

കുറ്റിക്കാട്ടൂര്‍ : കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസമായി ഹൈബ്രിഡ് ബൈക്ക്. കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ മെക്കാനിക് വിഭാഗം വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തതാണ് പെട്രോളും ബാറ്ററിയുമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ബൈക്ക്.
പെട്രോളിലും ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സാങ്കേതികതയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. മെക്കാനിക് എന്‍ജിനീയറിങ് അവസാന വര്‍ഷ പ്രോജക്ടിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ബൈക്ക് ഉപഭോക്താവിന്‍െറ ഇഷ്ടാനുസരണം പെട്രോളിലേക്കോ ബാറ്ററിയിലേക്കോ മാറ്റാവുന്നതാണ്. പഴയ ടി.വി.എസ് ബൈക്കില്‍ ബാറ്ററി,മോട്ടോര്‍,ഗിയര്‍, പുള്ളി,ബെല്‍റ്റ്, കണ്‍ട്രോള്‍ സര്‍ക്യൂട്ട് എന്നിവ ഘടിപ്പിച്ചാണ് ഹൈബ്രിഡ് ബൈക്ക് നിര്‍മിച്ചത്. വാഹനം സാധാരണ രീതിയില്‍ പെട്രോള്‍ ഉപയോഗിച്ച് ഓടിത്തുടങ്ങിയാല്‍ റിലേ സ്വിച്ച് ഓണ്‍ ആക്കിയതിനുശേഷം ഗിയര്‍ ന്യൂട്ടറിലിട്ട് ബാറ്ററി പവറിലേക്ക് ചെയ്ഞ്ച് ചെയ്ത് ഓടിക്കാവുന്നതാണ്. ചെങ്കുത്തായ കയറ്റങ്ങളിലെ വലിവുമാറ്റാന്‍ റിലേ സ്വിച്ച് ഓഫാക്കി പെട്രോളില്‍ ആക്കി ഓടിക്കാം.
സാധാരണ പെട്രോള്‍ വാഹനത്തിന് ലിറ്ററില്‍ 50 കിലോമീറ്റര്‍ കണക്കാക്കുമ്പോള്‍ നിലവിലെ ഇന്ധനവിലയനുസരിച്ച് കിലോമീറ്ററിന് 1.44 രൂപയാകുമ്പോള്‍ ഹൈബ്രിഡ് ബൈക്കില്‍ 90 പൈസ മുതല്‍ 1.10 രൂപ വരെ മാത്രമേ ആകുന്നുള്ളൂ. സി. നിധിന്‍,സൂരജ് ലാല്‍,അജിഷാദ്,ജുനൈദ് ഇക്ബാല്‍,റിജോയ് ബാലകൃഷ്ണന്‍, വിജേഷ് കുടക്കാട് എന്നീ വിദ്യാര്‍ഥികളാണ് ഈ ‘സങ്കര ബൈക്കി’ന്‍െറ നിര്‍മാതാക്കള്‍.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More