“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 26 September 2012

മേലെ ചന്തപറമ്പത് എം സി അഹമ്മദ് ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;പാറയില്‍ മേലെ ചന്തപറമ്പത് എം സി അഹമ്മദ് ഹാജി നിര്യാതനായി  57 (ഹാജിയാര്‍ )ഭാര്യ ;ഫാത്തിമ പാലാഴി ,മക്കള്‍ ;ഫംഷിദ് ,ഫഹദ് ,ഫസ്മിത ,ഫഹ്മിത , മരുമകന്‍ :നജീബ് എളമരം  

Monday 24 September 2012

സര്‍വേയര്‍മാരില്ല; മാമ്പുഴ വീണ്ടെടുപ്പിന് അകാലചരമം

അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുന്നു 
കുറ്റിക്കാട്ടൂര്‍ :  ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മാമ്പുഴ സര്‍വേക്ക് ‘അകാലചരമം’. പുഴ വീണ്ടെടുപ്പിനായി മാമ്പുഴ സംരക്ഷണസമിതിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 17നാണ് സര്‍വേ തുടങ്ങിയത്. എം.പിയും എം.എല്‍.എയുമുള്‍പ്പെടെ ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് സര്‍വേ തുടങ്ങിയത്. എന്നാല്‍ സര്‍വേയര്‍മാരില്ലാത്തതിനാല്‍ 10 ദിവസം പോലും പൂര്‍ത്തിയാക്കാനാവാതെയാണ് സര്‍വേ നിലച്ചത്.
സര്‍വേ തുടങ്ങിയ ഒളവണ്ണയില്‍ നിരവധി കൈയേറ്റ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. അവസാനം സര്‍വേ നടത്തിയ സ്ഥലത്ത് 45 സെന്‍േറാളം ഭൂമിയാണ് പുഴ പുറമ്പോക്കായി രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് സര്‍വേ നിലക്കുന്നത്.
അളവ് പൂര്‍ത്തിയായ ഭാഗം സര്‍വേകല്ല് നാട്ടി പുറമ്പോക്ക് വേര്‍തിരിക്കാത്തതിനാല്‍ കൈയേറ്റം പഴയപടി തുടരുമെന്ന ആശങ്ക മാമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കുണ്ട്.
അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുകയാണ്.
മാമ്പുഴ സര്‍വേക്കായി അളവ് പൂര്‍ത്തിയാവുന്നതുവരെ സ്ഥിരം ടീമിനെ നിയമിക്കുക മാത്രമാണ് പരിഹാരം.
പുഴ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ എട്ടുപേരടങ്ങിയ സര്‍വേടീമിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ കോഴിക്കോട് ജില്ലാ കലക്ടര്‍ സര്‍വേ ഡയറക്ടര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പുഴയുമായി ബന്ധപ്പെട്ട വികസനപദ്ധതികള്‍ക്കും സര്‍വേ പൂര്‍ത്തിയാവാത്തതാണ് പ്രധാന പ്രതിസന്ധി. ടൂറിസം, ഇറിഗേഷന്‍ വകുപ്പുകള്‍ പുഴയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
വിദ്യാര്‍ഥികള്‍ക്ക് അടിയൊഴുക്ക് കുറഞ്ഞ മാമ്പുഴയില്‍ നീന്തല്‍പരിശീലനത്തിന് സൗകര്യമൊരുക്കി പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

Thursday 20 September 2012

സ്കോളര്‍ഷിപ്പ് സ്കീം 2011-12 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

ജമാഅത്തെ ഇസ് ലാമി കേരള ഘടകത്തിന്‌ കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ നല്‍കിവരുന്ന സ്കോളര്‍ഷിപ്പ്/ പലിശ രഹിത വിദ്യാഭ്യാസ ലോണിന്‌ 2011-12 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പിജി, ഡിപ്ലോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ്‌ അപേക്ഷിക്കേണ്ടത് . യോഗ്യമായ
അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് 2011 നവംബര്‍ 25ന്‌ മുമ്പ് ജമാഅത്തെ ഇസ് ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്കോളര്‍ഷിപ്പ് ഓഫീസിലേക്ക് അയക്കേണ്ടതില്ല.
More Details: 9847539070, 9895677348,04952724881

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് കേരളാ ജമാഅത്തെ ഇസ്ലാമി നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി.

വിദ്യാര്‍ത്ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ ,
പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം
പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.

2002-03 വര്‍ഷത്തില്‍ 5,21,500/രൂപയും 2003-04 വര്‍ഷത്തില്‍ 100 വ്യക്തികള്‍ക്ക് 3,95,725/രൂപയും 2004-05 വര്‍ഷത്തില്‍ 4,30,035/ രൂപയും മെഡിക്കല്‍, എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കി. കൂടാതെ ജമാഅത്ത് അര്‍ഹരായ 100 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജന്‍സികളുടെ സ്കോളര്‍ഷിപ്പും വിതരണം ചെയ്യുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് ലക്നോ, ജാമിഅത്തുല്‍ ഫലാഹ്, ഉമറാബാദ് എന്നീ സ്ഥാപനങ്ങിലെ 9 കുട്ടിള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സ്ഥിരമായി സഹായം നല്‍കിവരുന്നു.

വിലാസം:
സ്കോളര്‍ഷിപ്പ്,
ഹിറാ സെന്റര്‍,
പോസ്റ് ബോക്സ്: 833,
കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com

Wednesday 19 September 2012

അമ്മയുടെയും കുഞ്ഞിന്‍െറയും ദുരൂഹമരണം; ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്

കുറ്റിക്കാട്ടൂര്‍ :  പെരുമണ്ണ പാറക്കോട്ട്താഴം വള്ളിയാട്ട് മത്തേല്‍ ബാലന്‍െറ മകള്‍ ഷീനയും മകള്‍ ശ്രാവണയും (രണ്ടര) ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. കപ്പിയും കാലുമില്ലാത്ത പൂര്‍ണമായും വലയിട്ട് മൂടിയ നിലയിലിരിക്കെയാണ് ജഡം കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്‍െറ അടയാളങ്ങളൊന്നും കിണറിന് സമീപം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല, കിണറ്റില്‍നിന്ന് പുറത്തെടുത്ത ജഡങ്ങളിലും വെള്ളം കുടിച്ച് മരിച്ചതിന്‍െറ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലത്രേ. ഭര്‍ത്താവില്‍നിന്ന് തനിക്ക് പീഡനങ്ങളേറ്റിരുന്നതായി ഷീന നേരത്തേ സഹോദരിയോട് പറഞ്ഞിരുന്നത്രെ.
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ മറവുചെയ്യണമെന്ന ഷീനയുടെ ബന്ധുക്കളുടെ ആവശ്യവും ഭര്‍ത്താവ് ചഷില്‍ കുമാറും ബന്ധുക്കളും സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
ഷീനയുടെയും മകളുടെയും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെംബര്‍ എം. രജനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ചേരൂര്‍ (ചെയ), പി.എം. ബാബുരാജ് (കണ്‍) തുടങ്ങിയവര്‍ ഭാരവാഹികളായാണ് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.

Monday 17 September 2012

കൂടം കുളം പ്രക്ഷോഭ ത്തിനു കടലില്‍ ഐക്യ ദാര്‍ ഡ്യം

കുറ്റിക്കാട്ടൂര്‍ :അധികാരി വര്‍ഗത്തിന്റെ ജന വിരുദ്ധ ഉരുക്ക് മുഷ്ടിക്കും അടിച്ചമര്‍ത്തലിനു മെതിരെ കരയിലും കടലിലും പോരാടുന്ന കൂടം കുളത്തെ ജനങ്ങള്‍ക്ക്‌ കോഴിക്കോട്ടു കടലിലിറങ്ങി സോളി ഡാ രിറ്റി യുവാക്കളുടെ ഐക്യ ദാര്‍ ഡ്യം.ആണവ നിലയത്തിനെതിരെ ബീച്ച് ഓപ്പണ്‍ സ്റ്റേജിനു സമീപം മുദ്രാവാക്യം വിളിച്ചു കടലില്റങ്ങി പ്രതിഷേധിച്ചു .ഗ്രോ വാസു പ്രതിഷേധം ഉത്ഘാടനം ചെയ്തു .സംസ്ഥാന പ്രസി ഡണ്ട് പി ഐ  നഔ ഷാദ് ഖാലിദ്‌ മൂസ്സ നദവി ,കെ പി എം ഹാരിസ് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ സംസാരിച്ചു .

മണിയന്നൂര്‍ കുഞ്ഞാലികുട്ടി ഹാജി നിര്യാതനായി


Saturday 15 September 2012

ശാരീരിക അവശതകള്‍കൊണ്ട് വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു

കുറ്റിക്കാട്ടൂര്‍: ശാരീരികാവശതകള്‍കൊണ്ടും രോഗംകൊണ്ടും വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരും തുണയില്ലാതെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കാപ്പാട് കനിവ് സ്നേഹതീരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. യൂസുഫ് ഹാജി എന്നാണ് പേരെന്നും കോഴിക്കോട് ജില്ലയിലാണ് വീടെന്നും നാലു മക്കളുണ്ടെന്നും ഇദ്ദേഹം പറയുന്നു. 80 വയസ്സു തോന്നിക്കുന്ന ഇദ്ദേഹത്തിന് ഓര്‍മക്കുറവുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഓട്ടോഡ്രൈവര്‍ ബീച്ചാശുപത്രിയിലെത്തിക്കുകയായിരുന്നുവത്രെ. പിന്നീട് ആരോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 9946343424 (സ്നേഹതീരം ചെയര്‍മാന്‍ അബ്ദുല്ലക്കോയ).

Friday 14 September 2012

ഡീസല്‍ വില വര്‍ധനവില്‍ വ്യാപക പ്രതിഷേധം; നാളെ ഹര്‍ത്താല്‍

കുറ്റിക്കാട്ടൂര്‍:ഡീസല്‍വില വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. സാധരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇന്ധനവില വലിയ തോതില്‍ വര്‍ധിപ്പിച്ചതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫും ബി.ജെ.പിയും സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. നാളെ സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചു.
ദേശീയതലത്തില്‍ യു.പി.എയുടെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കല്‍ക്കരി അഴിമതി വിഷയത്തില്‍ പ്രക്ഷോഭപാതയിലുള്ള ബി.ജെ.പി ഡീസല്‍ വില വര്‍ധന വിഷയം കൂടി ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ രാഷ്ട്രീയകാര്യ സമിതിയാണ് ഡീസല്‍ വില ലിറ്ററിനു അഞ്ചുരൂപ വര്‍ധിപ്പിക്കാനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്താനുമുള്ള തീരുമാനമെടുത്തത്. ഡീസല്‍ നിരക്ക് വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. 

Thursday 13 September 2012

വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തോട്ടിലേക്ക് തള്ളിയിട്ടു


കുറ്റിക്കാട്ടൂര്‍: വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തോട്ടിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചു. കോഴിക്കോട് മുക്കം റൂട്ടില്‍ ഓടുന്ന പി.വി. ബ്രദേഴ്സ് ബസിലെ ക്ളീനറാണ് വിദ്യാര്‍ഥിനിയെ പുറത്തേക്ക് തള്ളിയിട്ടത്. തോട്ടിലേക്ക് വീണ ചാലിയറക്കല്‍ മാമുക്കോയയുടെ മകള്‍ ഫഹ്മിദയെ ഉടന്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കം എം.എ.എം.ഒ കോളജില്‍നിന്ന് ക്ളാസ് കഴിഞ്ഞ് മടങ്ങവെ കുറ്റിക്കാട്ടൂര്‍ സ്റ്റോപ്പില്‍ ഇറങ്ങവെ പിടിച്ചുതള്ളുകയായിരുന്നു. ഡ്രൈവര്‍ ചാവി ഊരി ഓടിയതു കാരണം നടുറോഡിലായ ബസ് മാറ്റാന്‍ കഴിയാതെ അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന$സ്ഥാപിച്ചു.
വിദ്യാര്‍ഥികളുടെ സ്കൂള്‍ സമയങ്ങളില്‍ കുറ്റിക്കാട്ടൂരിലെ രണ്ട് ബസ്സ്റ്റോപ്പില്‍ നിന്നും അകലെയായാണ് ചില ബസുകള്‍ നിര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മെഡി. കോളജ് പൊലീസ് കേസെടുത്തു.

Tuesday 11 September 2012

യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയം :ഭര്‍ത്താവ് റിമാന്റില്‍ .


കുറ്റിക്കാട്ടൂര്‍ :വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ട കൊള ക്കാടത്തു മീത്തല്‍ അബ്ദു സലാമിന്റെ ഭാര്യ   ഉമൈ ബാനു വിന്റെ  24) മരണം കൊലപാതകമാണെന്ന് ബന്ദ്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു .ഉമൈബാനുവിന്റെ പിതാവ് പെരു മ ണ്ണ പാറ കണ്ടത്തില്‍ സൈദലവി നല്‍കിയ പരാതിയില്‍ അബ്ദുല്ലയെ പോലിസ് അറസ്റ്റു ചെയ്തു .കോടതി ഇയാളെ രണ്ടാഴ്ച ത്തേക്ക് റിമാണ്ട് ചെയ്തു .സെപ്തമ്പര്‍ മൂന്നിന് രാത്രി പത്തു മണിക്കാണ് ഉമൈബാന്‍ ഇവരുടെ പുതുതായി താമസമാക്കിയ 
വീട്ടില്‍ ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ മരിച്ചു കിടക്കുന്നത് കണ്ടത് .മരണ വിവരം ഭര്‍ത്താവ് തന്നെയാണ് അയല്‍  വീട്ടില്‍ അറിയിക്കുകയായിരുന്നു .ഈ സമയം മൂന്നു വയസ്സും ,ഒന്‍പതു മാസമായ മറ്റൊരു മകളും വീട്ടിലുണ്ടായിരുന്നു .മക്കളെ അടുത്ത വീട്ടിലാക്കിയ ശേഷമാണ് മരണ വിവരം ഇയാള്‍ ബന്ധു വീട്ടില്‍ അറിയിക്കുന്നത് .മൂന്നു വയസ്സായ മകള്‍ അബ്ദുള്ള  ഉമ്മയെ മര്‍ദിക്കുന്നത് കണ്ടിരുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നു .ഇതാണ് കൊലപതക്കത്തിലേക്ക് സംശയം നീളന്‍ കാരണം .അടുത്ത ബന്ധു വീട്ടിലെ യുവതിയുമായി അബ്ദുല്ലക്കുണ്ടായിരുന്ന അവിഹിത  ബന്ദ്ധമാണ് ഉമൈബാന്റെ കൊലബാതകത്തില്‍ കലാശിച്ചത് .ഈ വിവരം അയല്‍ വാസികള്‍ പോലീസിനു  മൊഴി കൊടുത്തിട്ടുണ്ടാന്നാണ് പറയുന്നത് . .ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ പീഡിപ്പി ക്കാറു ള്ളതായി പറയപ്പെടുന്നു   പെരു മ ണ്ണ യിലെ ദരിദ്ര കുടുംബത്തിലെ അങ്ങമാണ് മരിച്ച യുവതി .ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട് .

Sunday 9 September 2012

കുറ്റിക്കാട്ടൂര്‍ അമ്പാടിയായി

കുറ്റിക്കാട്ടൂര്‍ : പീലിത്തിരുമുടിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി ഉണ്ണിക്കണ്ണന്മാര്‍ നഗരത്തെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്‍െറ മഹാശോഭായാത്രയില്‍ ശ്രീകൃഷ്ണന്‍െറയും ഗോപികമാരുടെയും വേഷമണിഞ്ഞ നിരവധിപേരാണ് അണിനിരന്നത്. നിശ്ചല ദൃശ്യങ്ങളും പഞ്ചവാദ്യവും ഭജനസംഘവുമെല്ലാം ആഘോഷയാത്രക്ക് പൊലിമകൂട്ടി. മത്സ്യാവതാരം, നരസിംഹാവതാരം തുടങ്ങിയ കൃഷ്ണന്‍െറ വിവിധ രൂപങ്ങള്‍ കാഴ്ചക്കാരുടെ മനംകവര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങിയപ്രാദേശിക ശോഭായാത്രകള്‍ കുറ്റി ക്കാട്ടൂരില്‍ സമാപിചു.വെള്ളി പറമ്പ് ,ആനശ്ശേരി  ഭാഗങ്ങളില്‍ നിന്നും തുടങ്ങിയ ഗോഷ യാത്ര കാണാന്‍ റോഡിന്‍റെ ഇരു വശവും ആളുകള്‍ നിറഞ്ഞു .ഇതിനിടെ രണ്ടു  മണിക്കൂര്‍   ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരില്‍ അമര്ഷമുണ്ടാക്കി .

Monday 3 September 2012

നിര്‍ത്തിയിട്ട ബസില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പന്തീരാങ്കാവ്: സര്‍വീസ് അവസാനിപ്പിച്ച് രാത്രി നിര്‍ത്തിയിടുന്ന ബസുകള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ശല്യം. കോഴിക്കോട് സിറ്റി-മണക്കടവ് റൂട്ടിലോടുന്ന ബസുകളാണ് നിരന്തരമായി ആക്രമണത്തിനിരയാവുന്നത്.
വ്യാഴാഴ്ച രാത്രി ട്രിപ് അവസാനിപ്പിച്ച് മണക്കടവില്‍ നിര്‍ത്തിയിട്ട മോണിങ്സ്റ്റാര്‍ ബസാണ് ഏറ്റവും അവസാനം ആക്രമണത്തിന് ഇരയായത്. ബസിലെ ബാറ്ററിയുടെ കേബ്ള്‍ മുറിച്ചുമാറ്റുകയും ജാക്കി ഉള്‍പ്പെടെ ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ബസിന്‍െറ എയര്‍പൈപ്പ് മുറിച്ചുമാറ്റിയത് പുലര്‍ച്ചെ 5.30ഓടെ ആദ്യ ട്രിപ്പെടുക്കാനെത്തിയ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
രാത്രി ട്രിപ് അവസാനിപ്പിച്ച് നിര്‍ത്തിയിടുന്ന ബസുകളില്‍നിന്ന് ഡീസല്‍ ചോര്‍ത്തുന്നതും ബസിന് കേടുപാട് വരുത്തുന്നതും നിത്യസംഭവമാണെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. ചില മദ്യപസംഘങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. രാവിലെ ട്രിപ്പെടുക്കാനെത്തുമ്പോഴാണ് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുന്നത്. അതിനാല്‍ ട്രിപ് മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലാവുന്നതും പതിവാണ്. ഈ സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കാത്തപക്ഷം മണക്കടവ് റൂട്ടിലെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് പന്തീരാങ്കാവ് യൂനിറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എന്‍.വി. അബ്ദുല്‍സത്താര്‍, വി.ടി. ശങ്കര രുദ്രന്‍, സി.കെ. അബ്ദുല്‍റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

പെരുവയലില്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു

കുറ്റിക്കാട്ടൂര്‍ : പെരുവയലില്‍ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. അത്തിക്കാട്ട് ജമാലുദ്ദീന്‍െറ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. അടുക്കള വാതിലിന്‍െറ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും മൂന്നു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. മോഷണ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡിലെ സിംബ എന്ന പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിലും പാരയിലും മണം പിടിച്ചശേഷം പൊലീസ് നായ സമീപത്തെ പറമ്പുകളിലൂടെ അല്‍പദൂരംഓടി ഒരു വീടിനു സമീപവും അതിനടുത്ത തെങ്ങിന്‍ ചുവട്ടിലും നിന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അവിടെ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More