“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 29 November 2012

ടാറിംഗ് പ്രവര്‍ത്തി റോഡ്‌ കുളമാക്കി ;മെഡിക്കല്‍ കോളേജ് -മാവൂര്‍ റൂട്ടില്‍ അപകടം കൂടുന്നു

കുറ്റിക്കാട്ടൂര്‍: മെഡിക്കല്‍ കോളജ് മുതല്‍ മാവൂര്‍ വരെ റോഡ് പ്രവൃത്തി തുടങ്ങിയിട്ട് രണ്ടു മാസം. പൂര്‍ത്തിയാവാത്ത റോഡടിലൂടെ വാഹനങ്ങള്‍ക്ക് ദുരിതയാത്രയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്. ഉഴുതുമറിച്ച റോഡിനു മീതെ മെറ്റല്‍ പാതി താല്‍ക്കാലിക ടാറിങ് നടത്തിയതുകൊണ്ട് രൂപപ്പെട്ട ചെറിയ വരമ്പുകള്‍ താണ്ടിവേണം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. ഫലം റോഡപകടങ്ങള്‍ കൂടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം പുവാട്ടുപറമ്പില്‍ ബൈക്കപകടത്തില്‍പെട്ട് യുവാവ് ആശുപത്രിയിലായി.
കുറ്റിക്കാട്ടൂരില്‍ ദിനേനെയെന്നോണം ബൈക്കുള്‍ തെന്നിവീഴുന്നു. റഹ്മാനിയക്കടുത്ത് ഓട്ടോറിക്ഷി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇരുഭാഗത്തും ഓവുചാലുകളും കലുങ്കുനിര്‍മാണവും പൂര്‍ത്തീകരിച്ചതിനു ശേഷമേ റോഡുപണി പൂര്‍ത്തിയാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ചില അങ്ങാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം കാരണം റോഡ് ഉയര്‍ത്തുന്നതിന്‍െറ മാനദണ്ഡം പാലിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

Tuesday 27 November 2012

കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ നിന്നും മുങ്ങിയ പ്രതി കയ്പമംഗലം സ്വദേശി

 വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി  ഹനീഫ കയ്പമാങ്ങലത്ത്
 തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍    

കുറ്റിക്കാട്ടൂര്‍ :  വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി  ഹനീഫ കയ്പമംഗലം    സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു .വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഹനീഫയെ കഴിഞ്ഞ 13 നു പാലക്കാടു വെച്ചാണ്‌ അനേഷണ സംഘത്തിന്റെ പിടിയിലായത് .കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ ജോലി ചെയ്യുന്നതിനിടയില്‍ പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവും പണവുമായി മുങ്ങുകയായിരുന്നു .ഇതിനെ തുടര്‍ന്ന അന്വേഷണത്തിലാണ്പോലീസ് പിടിയിലാകുന്നത് .ഏറ്റുമാനൂര്‍ പട്ടിതാനം ഇബ്നു  എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .വിലാസത്തില്‍ സംശയം തോന്നി അനെഷിച്ചപ്പോയാണ് ഇയാള്‍ കയ്പമംഗലം    സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത് .14 വര്ഷം മുന്‍പ് ചളി ങ്ങട് സ്വദേശിനിയെ വിവാഹം ചെയ്തു ആഭരണവുമായി  മുങ്ങിയ പ്രതിയെ നാട്ടുകാര്‍  തിരിച്ചറിയുകയായിരുന്നു .വിലയില്‍ എരുമേലി ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി .ഇതില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയുടെ വൃക്ക വിട്ടു പത്തു ലക്ഷം തട്ടി മുങ്ങിയിരുന്നു .പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവുമായി മുങ്ങിയ ശേഷം ഇയാള്‍ മലപ്പുറം വിളയില്‍  സ്വദേശിനിയെ വിവാഹം ചെയ്തു മുങ്ങിയതായിരുന്നു . പണവുമായി മുങ്ങുകയായിരുന്നു .

Sunday 25 November 2012

കുറ്റിക്കാട്ടൂര്‍ പോസ്റ്റ്‌ ഓഫീസില്‍ എസ ബി മേള

കുറ്റിക്കാട്ടൂര്‍ :ക്ഷേമ പെന്ഷനുകള്‍ വാങ്ങിക്കുന്നവര്‍ക്ക് എക്കൌണ്ട് തുടങ്ങുന്നതിനു  കുറ്റിക്കാട്ടൂര്‍ പോസ്റ്റ്‌ ഓഫീസില്‍ ഈ മാസം 25 26 തിയ്യതികളില്‍  എസ് ബി മേള നടത്തുന്നു. പെന്‍ഷന്‍ കാര്‍ രണ്ടു പാസ്പോര്ട് സൈസ് ഫോടോ ,50 രൂപ തിരിച്ചറിയല്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ്,ഒറിജിനലും പകര്‍പ്പും എന്നിവ സഹിതം ഹാജരാവണം .

Wednesday 21 November 2012

അജ്മല്‍ കസബിനെ തൂക്കിക്കൊന്നു

2008 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതി പാക്കിസ്ഥാന്‍ പൌരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നു രാവിലെ 7.30 ന് പൂണെ യേര്‍വാഡ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. രണ്ടു ദിവസം മുമ്പാണ് കസബിനെ അതീവരഹസ്യമായി ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും യേര്‍വാഡയിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അന്നുതന്നെയാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.

കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ താണ്ഡവമാടിയ 2008 നവംബര്‍ 26 ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. 304 പേര്‍ക്കു പരുക്കേറ്റു. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം (എടിഎസ്) തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായ ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബാളെ എന്നിവര്‍ ഉള്‍പ്പെടെ 59 പേരെയെങ്കിലും വധിച്ചതു കസബാണെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ശരിവച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുകളായ ടാജ് മഹല്‍, ഒബ്റോയി  ട്രൈഡന്റ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൌസ്, 'കാമാ ആശുപത്രി, വിദേശികളുടെ ഇഷ്ടസങ്കേതമായ കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ ആക്രമണം നടത്തി 166 പേരെ കൊന്നൊടുക്കിയെന്നാണു കസബിനെതിരെയുള്ള കേസ്. മരിക്കുന്നതുവരെ യുദ്ധം ചെയ്യാനാണു പാക്ക് ഭീകരനേതാക്കള്‍ കസബ് ഉള്‍പ്പെട്ട പത്തംഗ സംഘത്തിനു നിര്‍ദേശം നല്‍കിയത്.

വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു അജ്മല്‍ കസബ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കാളിയായ കസബിനോട് ഒരു ദയയും കാട്ടേണ്ടെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജിയില്‍ നേരത്തെ മഹാരാഷ്ട്ര സംസ്ഥാന ആഭ്യന്തര വകുപ്പും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി വന്‍ തുക ചെലവാക്കിയാണ് കനത്ത സുരക്ഷ സംവിധാനം ഒരുക്കി കസബിനെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപയാണു സുരക്ഷയ്ക്കും മറ്റുമായി ഇതുവരെ ചെലവാക്കിയത്.  പ്രത്യേക സുരക്ഷാ സെല്‍ നിര്‍മിക്കാന്‍ തന്നെ എട്ടുകോടി രൂപ ചെലവായി. ഒന്നരക്കോടി രൂപ ചെലവാക്കി ജെജെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് നിര്‍മിച്ചു. ജയിലിനു ചുറ്റും അടിസ്ഥാന സൌകര്യ വികസനത്തിനും പ്രത്യേക വാഹനങ്ങള്‍ക്കുമായി ഒരു കോടി രൂപ  ചെലവാക്കി.

Monday 19 November 2012

ക്രൂരം ഈ നിസ്സംഗത ;പത്രത്തിനും ആക്ഷേപം

മലയാള മനോരമ പ്രസിദ്ധീകരിച്ച ഫോടൊ
കുറ്റിക്കാട്ടൂര്‍ :മെഡിക്കല്‍ കോളേജ് റ ഹ് മാനിയ സ്കൂളിനു അടുത്തു ഓട്ടോ മറിഞ്ഞു രക്തം വാര്‍ന്നു മരി ച കുഴിമയില്‍ കോയയുടെ മരണം ജനം നിസന്ഗമായി നോക്കി നിന്നതാണെന്ന് വെളിപ്പെടുന്നു .അപകടം നടന്ന ഉടനെ കേമറയില്‍ പകര്‍ത്തിയ രംഗം പിറ്റേ ദിവസം മലയാള മനോരമ കൌതുക പൂര്‍വ്വം വാര്‍ത്തയാക്കി നല്‍കിയപ്പോള്‍ അടിക്കുറുപ്പില്‍ ഈ ക്രൂരതക്കെതിരെ ഒരു വരി ചേര്‍ക്കാതിരുന്നത് പരക്കെ വിമര്‍ശിക്കപ്പെടുന്നു .മാത്രമല്ല ആരുടേയും കരളലിയിക്കുന്ന രംഗം പ്രസിദ്ധീകരിച്ചത് പത്ര പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ആക്ഷേപമുണ്ട് .നവംബര്‍ 14  ന് ഉച്ചക്ക് രണ്ടു മണിക്ക് ഓട്ടോ മറിഞ്ഞു അതിനടിയില്‍ രക്തം വാര്‍ന്നു കിടന്നിട്ടും തല സമയം കേമറയില്‍ പകര്‍ത്തിയവനും അത് വഴി വന്നവരും നോക്കി നില്‍ക്കുകയായിരുന്നു എന്ന് ചിത്രത്തില്‍ നിന്നും കാണാം .ഇതിനിടയില്‍ ഇത് വഴി വന്ന മെഡിക്കല്‍ കോളേജിലെ  ജീവനക്കാരന്‍ സ്വന്തം കാറില്‍മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . തല പൊട്ടി രക്തം വാര്‍ന്നു റോഡില്‍ കുറെ നേരം കിടന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം .പത്രം എക്സ് ക്ലൂസീ വ് എന്ന  നിലക്ക് ഈവാര്‍ത്ത നല്‍കിയപ്പോള്‍ കണ്ടു നിസംഗ മായി നില്‍ക്കുന്ന ക്രൂരത പത്രത്തിനു വിഷയമായില്ല .മാത്രമല്ല മന്കൂനയുടെ കൂടെ കൊയയെയും കാണാം എന്നത്    വളരെ മോശമായ അടിക്കുറി പായിരുന്നു .ബന്ധുക്കളും നാട്ടുകാരും ഇതിനെതിരെ ബന്ദ്ധെപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് .ഇത്തരം രംഗങ്ങള്‍ പകര്‍ത്തുന്നവര്‍ക്കുള്ള പ്രോത്സാഹനമാന് പത്രം ചെയ്തത് എന്നും വിമര്ഷിക്കപെടുന്നു .

Saturday 17 November 2012

മക്കിനിയാട്ട് മരക്കാര്‍ നിര്യാതനായി


                                                                
സര്‍വീസ് സ്റ്റേഷന്‍ അടുത്ത് മക്കിനിയാട്ട്  മരക്കാര്‍ (70)നിര്യാതനായി  . ഭാര്യ:നഫീസ.മക്കള്‍:കോയട്ടി,ഹസീന,മുഹമ്മദ്‌,ജാഫര്‍,റുബീന,സഫീര്‍,ഇര്‍ഷാദ്
 മരുമക്കള്‍:മുസ്തഫ,നിഷാദ്,ഷഹീബ,സാജിര,ഫര്‍സീന .

Friday 16 November 2012

ഓട്ടോ കോയക്കും കുട്ട്യേന്‍ കോയ സാഹിബിനും നാടിന്റെ അനുശോചനം

കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ബ്ലോക്ക് മെമ്പര്‍ കെ പി കോയ പ്രസങ്ങിക്കുന്നു
കുറ്റിക്കാട്ടൂര്‍ :നാടിന്റെ നന്മയുടെ ഓട്ടോക്കാരന്‍ കോയ ക്കും  രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിര സാന്നിധ്യമായ കുട്ട്യേന്‍ കോയ സാഹിബിനും നാട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു .ഇന്നലെ വൈകുന്നേരം 
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .ബ്ലോക്ക് മെമ്പര്‍ കെ പി കോയ , വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ടു , പേന്‍ കാട്ടില്‍ രാധാകൃഷ്ണന്‍ ,എന്നിവരും 
 പേന്‍ കാട്ടില്‍ അഹമ്മദ്‌ ,ടി ടി ചന്ദ്രന്‍ ,കെ പി സുരേന്ദ്രന്‍ ,സി പി റസാക്ക് ,ബാബു എം എം ,വി മുഹമ്മദ്‌ ,ജോന്സന്‍ നെല്ലിക്കുന്ന് ,പവിത്രന്‍ എന്നിവര്‍ സംസാരിച്ചു

Thursday 15 November 2012

നന്മയുടെ ഓട്ടോക്കാരന് നാടിന്‍റെ കണ്ണീര്‍ വിട

കുറ്റിക്കാട്ടൂര്‍ :നന്മയുടെ ഓട്ടോക്കാരന് നാട് കണ്ണീര്‍ തൂകി വിട നല്‍കി .ഇന്നലെ മെഡിക്കല്‍ കോളേജിനടുത്ത്  ഓട്ടോറിക്ഷ മറിഞ്ഞ് മരണപ്പെട്ട   കുഴിമയില്‍ കോയയുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി . ഏത്  സമയത്തും  മടിയേതുമില്ലാതെ  വിളിച്ചാല്‍  എത്തിപ്പെടുന്ന  ഓട്ടോ  കോയ  എന്ന  ഡ്രൈവറുടെ  അപകട  മരണം  കുറ്റിക്കാട്ടൂരിനെ ദുഖത്തിലായിത്തി  . ഇന്നലെ  ഉച്ചക്ക്  ഒരു  മണിയോടെ  മെഡിക്കല്‍  കോളേജ്  രഹ്മാനിയക്ക്  മുന്നില്‍  ഓട്ടോ  മറിഞ് അടിയില്പ്പെട്ടാണ് കോയ മരിച്ചത്  . കുട്ടിക്കാട്ടൂരിലെ സാമൂഹിക, സാംസ്കാരിക രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോയയെയാണ് മിക്ക വീട്ടുകാരും ഓര്‍ഡര്‍  പോവാന്‍ വിശ്വസിച്ചേല്‍പിക്കാര്‍ . വിവാഹവീട്ടിലേക്ക്‌ , മരണവീട്ടിലേക്ക്‌ , റെയില്‍വേ , എയര്‍പോര്‍ട്ട് എന്നിവടങ്ങളിലെക്കെല്ലാം കോയയുടെ ഓട്ടോയുണ്ടാവും.കുറ്റിക്കാട്ടൂര്‍ ഗവ.എച്ച് .എസ .എസിലെ പി.ടി.എയുടെ പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലെ സജീവ അംഗം കുടിയാണ്.കുറ്റിക്കാട്ടൂര്‍ ഹിറാ സെന്റര്‍ ട്രഷററും പലിശരഹിത നിധി  ഓര്‍ഗനെസിം സെക്രട്ടറിയുമായിരുന്നു.

Wednesday 14 November 2012

കുഴിമയില്‍ കോയ ഓടോ മറിഞ്ഞു മരിച്ചു

കുറ്റിക്കാട്ടൂര്‍: ::  മെഡിക്കല്‍കോളജ് റഹ്മാനിയക്കുമുമ്പില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ കുഴിമയില്‍ കോയ (43) ആണ് മരിച്ചത്. മാധ്യമം ഏജന്‍റാണ്.  ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 
ജമാഅത്തെ ഇസ്ലാമിയുടെ സജീവപ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ കുറ്റിക്കാട്ടൂര്‍ യൂണിറ്റ്് പ്രസിഡന്‍റുമാണ്. പരേതരായ കുഴിമയില്‍ അസ്സയിനാറിന്‍െറയും പാത്തുമ്മൈയുടെയും മകനാണ്. ഭാര്യ: സൈന. മക്കള്‍: റഹീസ്,ശഫീഖ്, ബാസിമ. മരുമകന്‍: സക്കീര്‍ ഹുസൈന്‍ കക്കോടി. സഹോദരങ്ങള്‍: മുഹമ്മദ് കുഴിമയില്‍, ഖദീജ, പരേതയായ ആയിശ.  മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 12 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍. വ്യാഴാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരില്‍ അനുശോചനയോഗം നടക്കും.

തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ (71 ) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9  മനീക്കായിരുന്നു മരണം .  കുന്നമംഗലം മുന്‍ നിയോജക മണ്ഡലം ഐ .എന്‍ എല്‍ പ്രസിഡണ്ട് ,കുറ്റിക്കാട്ടൂര്‍ ടൌണ്‍ മില്ലത്ത് റിലീഫ് ഫോറം പ്രസിഡണ്ട്.എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ഭാര്യ;ആസ്യ,മക്കള്‍ ;ടി ടി മെഹബൂബ് ,( ഐ .എന്‍ എല്‍ കുന്നമംഗലം മണ്ഡലം സെക്രടറി ]ഷാജഹാന്‍ .സുഹാര ,മുംതാസ് ,നൂര്‍ജഹാന്‍ ,ശഹര്ബാന്‍ ,മരുമക്കള്‍ :ബഷീര്‍ ,ഹനീഫ ,ശംസുദ്ധീന്‍ .

Sunday 11 November 2012

കേരളത്തിനു ഇരട്ടി മധുരമായി ദീപാവലിക് അന്യ സംസ്ഥാന തൊഴിലാളി കള്‍

കുറ്റിക്കാട്ടൂര്‍ :ഉത്തരേന്ത്യന്‍ ആഘോഷമായ    ദീപാവലി കേരളത്തില്‍ മധുരം കൊണ്ട് രുചി തീര്‍ക്കുമ്പോള്‍ ഇക്കുറി അന്യ സംസ്ഥാന തൊഴിലാളി കള്‍ വര്‍ധിച്ചത് കച്ചവടക്കാര്‍ക്ക് പ്രതീക്ഷയേറുന്നു . അന്യ സംസ്ഥാന തൊഴിലാളികളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പലഹാരങ്ങള്‍ കടകളില്‍ എത്തി തുടങ്ങി .ഉത്തരേന്ത്യന്‍ മിടായികളായ ബാദുഷ ,സോനാ ,സുവര്‍ണ ,എന്നിവയടങ്ങിയ ഒരു കിലോ പാക്കിന് 240  രൂപയാണ് വില ,ചോക്ലേറ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട് .പലഹാര നിര്‍മാണ രംഗത്തും മറ്റു    സംസ്ഥാനക്കാര്‍ തന്നെയാണ് ഉള്ളത് .മലയാളിയുടെ മധുരം പതുക്കെ ഇവിടെയും വഴി മാറുകയാണ് .ലടുവും .ദിലെബിയും നിറം മാറിയാണ് പതുക്കെ വഴി മാറി തുടങ്ങിയത് ,.ഇനി വെളിച്ചത്തിന്റെ ആഘോഷത്തിനുത്തരേന്ത്യന്‍ മധുരം നല്‍കി മലയാളി ഐക്യ ദാര് ഡ്യം കാണിക്കും

മേലേടത് ഇയ്യാത്തുട്ടി (80) നിര്യാതയായി

കുറ്റിക്കാട്ടൂര്‍ ; മേലേടത് പരേതനായ മുഹമ്മദിന്റെ ഭാര്യ  ഇയ്യാത്തുട്ടി (80) നിര്യാതയായി ,മക്കള്‍ :മൊയിദീന്‍ കോയ ,ആയിശ , 
ഫാത്തിമ ,ബാവുട്ടി ,സൈദാലി,ബഷീര്‍ ,മരുമക്കള്‍ ;സുബൈദ ,ആമിന ,സുഹറ  




Wednesday 7 November 2012

കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ സമഗ്ര നവീകരണത്തിന് തുടക്കമായി


മാവൂര്‍: ജപ്പാന്‍ കുടിവെള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ക്ളിയര്‍ വാട്ടര്‍ പമ്പ് ഹൗസും ജലസംഭരണിയും നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാവൂര്‍-കൂളിമാട് റോഡരികില്‍ ഇതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തി ഏറക്കുറെ പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കോയ ആന്‍ഡ് കോയ കമ്പനിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജെ.ബി.ഐ.സി ഫണ്ടില്‍നിന്നനുവദിച്ച 42.23 കോടി രൂപ ഉപയോഗിച്ചാണ് പമ്പ്ഹൗസിന്‍െറയും ഇതുമായി ബന്ധപ്പെട്ട കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നുവരുന്ന നിലമൊരുക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് പുതുതായി നിര്‍മിക്കുന്ന ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിന്‍െറയും ജലസംഭരണിയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതിനുശേഷം തകരാറിലായതും പഴക്കംചെന്നതുമായ റോ വാട്ടര്‍ പമ്പ്ഹൗസിലെ നാല് 250 എച്ച്.പിയുടെ മോട്ടോറുകളും ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിലെ 150 എച്ച്.പിയുടെ നാല് മോട്ടോറുകളും മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങും. അടിക്കടി താളംതെറ്റുന്ന റോ വാട്ടര്‍, ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും മറ്റു തകരാറുകളും കാരണം ജലവിതരണത്തിനുണ്ടാകുന്ന തടസ്സം ഒഴിവാക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. അതിനുവേണ്ടി പമ്പ്ഹൗസ് വളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന 66 കെ.വി. സബ്സ്റ്റേഷനിലെ തകരാറിലായ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. കൂടാതെ, എയര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മാറ്റി വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
കൂളിമാട് പമ്പിങ് സ്റ്റേഷനിലെ നവീകരണങ്ങള്‍ക്കൊപ്പംതന്നെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് 72 എം.എല്‍.ഡി വെള്ളമാണ് ദിവസവും പമ്പ് ചെയ്യുന്നത്. എന്നാല്‍, ഇടക്കിടെയുണ്ടാകുന്ന തകരാറുകളും ചോര്‍ച്ചയും കാരണം കൃത്യമായ അളവില്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റാറില്ല. പമ്പിങ് സ്റ്റേഷന്‍െറയും അനുബന്ധമായ യൂനിറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പമ്പ് ചെയ്യുന്ന വെള്ളത്തിന്‍െറ അളവ് ഉയര്‍ത്താനും അതുവഴി നഗരവാസികള്‍ക്കുണ്ടാകുന്ന ജലദൗര്‍ലഭ്യം ഒരു പരിധി വരെ കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ.



ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു;വിദ്യാര്‍ഥി കള്‍ക്ക് വന്‍ വര്‍ധന .


കുറ്റിക്കാട്ടൂര്‍ :ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ബസ് ചാര്‍ജ് മിനിമം അഞ്ചു രൂപയില്‍നിന്ന് ആറാക്കി. പതിനൊന്ന് വര്‍ഷത്തിനുശേഷം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു. 2001ലാണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടിയത്.ബസ് ചര്‍ജ്ജ് കിലോ മീറ്റിന് 55 പൈസയില്‍ നിന്ന് 58 രൂപയായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍െറ മിനമം ചാര്‍ജ്ജ് എട്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12രൂപയും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 17രൂപയുമാക്കി വര്‍ധിപ്പിച്ചു. ലക്ഷ്വറി വോള്‍വാ ബസ്സുകളുടെ മിനിമം നിരക്ക് 35 രൂപയാക്കി.നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭായോഗ തീരുമാനത്തെ ബസുടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. ഇന്ന് തീരുമാനം ഉണ്ടായില്ലങ്കെില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവാന്‍ ബസുടമകള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നിരക്കു വര്‍ധനക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

Tuesday 6 November 2012

മാമ്പുഴ വീണ്ടെടുപ്പിനായി ജനകീയ കണ്‍വെന്‍ഷന്‍

പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂര്‍ :ഒരു നാടും ജനതയും കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങിയിട്ടും മാമ്പുഴ സംരക്ഷണത്തിന് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധമുയര്‍ത്തി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍.
പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കാടും വയലും നദിയും കുളങ്ങളും നികത്തിയേ വികസനം സാധ്യമാവൂ എന്ന സര്‍ക്കാര്‍ സമീപനം പ്രകൃതിയോടും കാലത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെട്ടാലേ ഇനി റീസര്‍വേ നടത്തേണ്ടതുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനം മാമ്പുഴപോലുള്ള നദികള്‍ കൈയേറി നിയമവിരുദ്ധമായി കൈവശംവെച്ചവര്‍ക്ക് ഒത്താശചെയ്യുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. 2012 ജനുവരിയില്‍ തുടങ്ങി ഇടക്കാലത്ത് നിലച്ച സര്‍വേ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും കൈയേറ്റം കണ്ടെത്തിയ സ്ഥലം കല്ലു നാട്ടാതെ വീണ്ടും കൈയേറാനുള്ള അവസരമൊരുക്കരുതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഉമര്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു. പി. കോയ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More