“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 29 June 2013

മൊബൈല്‍ വഴി ഇനി ട്രെയിന്‍ ടിക്കറ്റ്

ട്രെയിന്‍ ടിക്കറ്റ് ഇന്നുമുതല്‍ എസ്എംഎസ് വഴി ലഭിക്കും. 139, 5676714 എന്നീ നമ്പരുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ സന്ദേശം വഴി ടിക്കറ്റുകള്‍ ലഭിക്കുക. ഇതിനായി ഫോണില്‍ ഇന്റര്‍നെറ്റ് സൌകര്യം ആവശ്യമില്ല.

ഇന്റര്‍നെറ്റും സ്മാര്‍ട്ഫോണും ഇല്ലാത്ത സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് മൊബൈല്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതെന്ന് റയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് ലഭിക്കുന്നതിനുള്ള സൌകര്യമാണ് റയില്‍വേ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനിലും (ഐആര്‍സിടിസി) ഏതെങ്കിലും ബാങ്കിലും റജിസ്റ്റര്‍ ചെയ്യണം.

തുടര്‍ന്ന് ബാങ്ക് മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി), ടിക്കറ്റു തുക അടയ്ക്കാനുള്ള വണ്‍ടൈം പാസ്വേഡും (ഒടിപി) നല്‍കും. ഇവ കിട്ടിയാല്‍ യാത്രക്കാരനു ടിക്കറ്റിനുള്ള സന്ദേശം അയയ്ക്കാം. തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍, പോകുന്ന സ്ഥലം, യാത്രാ തീയതി, ഏതു ക്ളാസ് എന്നിവയും യാത്രക്കാരന്റെ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ എന്നീ വിവരങ്ങളും അയയ്ക്കണം. മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ (ന്ധത്സന്റnന്ഥന്റ്യന്ധദ്ധഗ്നn ണ്ട.) ലഭിക്കും. ഇതിനു മറുപടിയായി പേ (ണ്മന്റത്ന) എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐഡിയും എംഎംഐഡിയും പാസ്വേഡും അയയ്ക്കണം.

അതോടെ ടിക്കറ്റ് ബുക്ക് ചെയ്യും. ടിക്കറ്റിന്റെ വിവരങ്ങള്‍ അടങ്ങുന്ന സന്ദേശവും ലഭിക്കും. മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്നു രൂപയും 5000 രൂപ വരെയുള്ള ടിക്കറ്റിന് അഞ്ചു രൂപയും 5000 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്തു രൂപയും റയില്‍വേ ഇൌടാക്കും. ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ടു സന്ദേശങ്ങള്‍ വേണ്ടിവരും. നിയമപ്രകാരമുള്ള തിരിച്ചറിയല്‍ രേഖയും ഇൌ സന്ദേശവും ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.

ഇരുപത്തഞ്ചോളം ബാങ്കുകള്‍ മൊബൈല്‍ വഴി ടിക്കറ്റെടുക്കാന്‍ സൌകര്യം നല്‍കും. നിലവില്‍ രാജ്യത്തെ 10% പേര്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ഉള്ളത്. അതേസമയം 80% പേര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഇപ്പോള്‍ 45 ശതമാനത്തോളം പേര്‍ ഒാണ്‍ലൈന്‍ ആയി ടിക്കറ്റെടുക്കുന്നവരാണ്. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ സൌകര്യം ഉപയോഗിച്ച് ടിക്കറ്റിന്റെ തുക നല്‍കാനുള്ള സൌകര്യവും റയില്‍വേ അറിയിപ്പുകളും നല്‍കുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ പറഞ്ഞു.

Monday 24 June 2013

അധിക മഴ വാട്ടർ ടാങ്ക്‌ വെള്ളത്തിൽ


കുറ്റിക്കാട്ടൂർ :മഴ ശക്തി പ്പെട്ടതോടെകിയ്യലത്താഴത്തു മാമ്പുഴക്കരികിൽ  നിര്മിച്ചനെടുംപറ മ്പ് കുന്നു കുടിവെള്ള പദ്ധതി യുടെ  കിണറും  വാട്ടർ ടാങ്കും  വെള്ളത്തിൽ മുങ്ങി .കിണറിലേക്ക് മാലിന്യം കലരാൻ ഇതിടയാക്കും .
വയലുകളിൽ നിര്മിച്ച വീടുകളിലെ കിണറുകൾ മഴ വെള്ളത്തിൽ   മുങ്ങിയത് പ്രദേശ ത്തു    . പകര്ച്ച വ്യാധികൾ വരാൻ കാരണമാകും .കക്കൂസ്  ടാങ്കുകളിലെ ജലനിരപ്പും കിണറുകളിലെ നിരപ്പും  തുല്യമാകുന്നതാണ്  കാരണം .കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ചില കടകളിൽ വെള്ളം കയറിയെങ്കിലും കഴിഞ്ഞ കൊല്ലത്തെ പോലെ രൂക്ഷമല്ല . പെരുവയൽ പഞ്ചായത്തിലെ വിവിത പ്രദേശങ്ങൾ വെള്ളത്തിനടിയിലായി .ആനക്കുഴിക്കര .പൈങ്ങോട്ടു പുറം ,മുണ്ടുപാലം .കുറ്റിക്കാട്ടൂർ ടൌൻ എന്നിവിടങ്ങളിൽ വീടുകളും ,കടകളും വെള്ളത്തിൻറെ ഭീ ഷ നണി യിലാണ് .

Wednesday 19 June 2013

മഴ കനത്തു ;വീടുകള്‍ വെള്ളത്തില്‍



കുറ്റിക്കാട്ടൂർ:കനത്ത മഴയി ല്‍ കുറ്റിക്കാട്ടൂ  പൈങ്ങോട് പുറം ഭാഗത്തെ റോഡും വീടുകളും വെള്ളത്തിനടിയിലായി  മാമ്പുഴ കര കവിഞ്ഞു ഒഴുകിയതും വയലില്‍ മണ്ണിട്ട്‌   നികത്തി യതും കാരണം   ഈ ഭാഗത്ത് വെള്ളം   കെ ട്ടി നില്ക്കുകയാണ് .
വയലിൽ വീട്  വെച്ച വർ വെള്ളം ഒഴിഞ്ഞു പോവാൻ ഓവ് കള്‍ ഇടാ ത്തതു കാരണം  പ്ര ദേശ  ത്ത് ഉള്ള വരക്കും ദുരിതമാണ് . കുറ്റിക്കാട്ടൂർ - കുന്നമംഗല റോഡിൻ റെ  ഭാഗത്തും വെള്ളത്തിനടിയിലാ ണ്

വന്‍ മരം കട പുഴകി വീണു ;ഗതാഗതം മുടങ്ങി ,വൈദ്യുദി നിലച്ചു .

 
നാട്ടുകാരും ഫ യര്‍   ഫൊഴ് സും രാത്രിയില്‍  ചീനി മുറിച്ചു മാ റ്റുന്നു

കുറ്റിക്കാട്ടൂർ :നാട്ടുകാർ കണ്ടു നില്ക്കെ  വൻ മരം റോഡിലേക്ക് കട പുഴകി  വീണു .വൻ ദുരന്തം ഒഴിവായി .ആനക്കുഴിക്കര റോഡരികിലെ ചീനി മരമാണ് ഇന്നലെ വൈകുന്നേരം മറിഞ്ഞു വീണത്‌ . ഇത് കാരണം വാഹന ഗതാഗതം 5 മണിക്കൂര്‍ മുടങ്ങി . വൈദ്യുദി ബന്ധം വിച്ചേ തിച്ചു .  രാവിലെ മുതൽ റോഡിലീക്ക് ചരിന്ഞ്ഞു തുടങ്ങിയ മരം വൻ ഭീ ഷണി ഉയര്ത്തിയിരുന്നു .
നാട്ടുകാര് ഫയർ ഫോഴ്സിനെ വിളിച്ചെങ്കിലും പൂര്ണമായും മറിഞ്ഞു വീ ഴാത്ത മരം മുറിക്കാൻ പി  ഡബ്ലി യു ഡി  അനുമതി വേണമെന്ന് പറഞ്ഞു ഇവർ തിരിച്ചു പോയി  .ഇത് കാരണം ദുരന്തം ഒഴിവാക്കാൻ നാട്ടുകാര ജാഗ്രത പുലര്ത്തി  വാഹന  ;ഗതാഗതം തിരിച്ചു വിട്ടു .ഇതിനിടയിൽ മരം അടുത്തുള്ള കെ വി ലൈനിൽ തട്ടി മറിഞ്ഞു വീണു . ഇതിനു ശേഷമാണ്  ഫയർ ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ 4 മണിക്കൂർ പണിയെടുത്തു  മരം മുറിച്ചു മാറ്റിയത് . ഇതിനു തൊട്ടടുത്തും റോഡിൻറെ മറ്റു  ഭാഗങ്ങളിലും ഭീഷണിയായി മരം നില്ക്കുന്നുണ്ട് .പി  ഡബ്ലി യു ഡി യുടെ അടയാളപ്പെടുത്തി ലേലം നടന്നാലേ ഇവ മുറിക്കാൻ പറ്റു .

Saturday 15 June 2013

അബു ഇസ്ഹാഖ് ഇസ്മയില്‍ മൗലവി നിര്യാതനായി



കുറ്റിക്കാട്ടൂര്‍  :പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ് മിയും ഗ്രന്ഥ കാരനുമായ ആനക്കുഴിക്കര മുണ്ടോട്ടു അബു ഇസ്ഹാഖ് ഇസ്മയില്‍ മൗലവി  (8 4 ) ഇന്ന് രാവിലെ  നിര്യാതനായി.ദീര്‍ ഘ കാലം ആലിയ അറബി കോളേജ് ,  ചേന്ന  മംഗല്ലൂര്‍ ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും മസ്ജിദ് രിവാഹ് ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട് . ഐനുല്‍   ഹുദ കാപ്പാട് കോളേജ്  പ്രിന്സിപലായിരുന്നു . .മയ്യത്ത് സംസ്കരണ മുറകള്‍  ,നമസ്കാരം ,വഹാബിസം ,എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .കേരളത്തില്‍  അറിയപ്പെടുന്ന പണ്ഡിതന്മാരില്‍   ഒരാളാണ് ഇദ്ദേഹം .മയ്യത്ത് നമസ്കാരം ഇന്ന് (ശനി )വൈകുന്നേരം 3 മണിക്ക് മാ ണി യമ്പലം ജുമത്തു പള്ളിയില്‍   നടക്കും. ഭാര്യ :ഖദീജ ,മക്കള്‍ ;ഇസ്ഹാഖ് ,(കെ എസ്  എ )ആയിഷ ,സാജിത ,ഹഫസ ,ഹബീബ .

Wednesday 5 June 2013

എ ഡബ്ലുഎച് കോളേജ് റോഡിൽ വിള്ളൽ ; വൻ ദുരന്തം ഒഴിവായി



കുറ്റിക്കാട്ടൂർ : മുണ്ട് പാലം റോഡിൽ നിന്നും എ ഡബ്ലുഎച് കോളേജ് ലേക്ക്  പോകുന്ന റോഡിൽ   മഴ വെള്ളം ഇറങ്ങി വിള്ളൽ വീണത്‌ അടുത്തുള്ള വീടുകള്ക്ക് ഭീ ഷണിയായി . ഇതി നെ തുടർന്ന് റോഡ്‌ പൊളിച്ചു  നീക്കി .മൂന്നു മീറ്റർ ഉയരത്തിൽ പോകുന്ന   റോഡിനു  ഇരു  വശവുമുള്ള ക രിങ്കൽ കെട്ടുകൾ  കോണ്‍ കോണ്‍ ക്രീറ്റ് ഉപയോഗിക്കാത്തതാണ്  ഭി ത്തി തക രാൻ ഇടയാക്കിയത് .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More