“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 30 September 2013

ഹൃദയം വലതുഭാഗത്തൊളിപ്പിച്ച് ബക്കര്‍


കുറ്റിക്കാട്ടൂര്‍: പ്രിയപ്പെട്ടവരെ നാം ഇടതുഭാഗത്ത് ഹൃദയത്തോട് ചേര്‍ത്തുവെക്കാറുണ്ടെങ്കിലും വെള്ളിപറമ്പ് മുളയത്ത് അബൂബക്കര്‍ പ്രിയമേറിയവര്‍ക്ക് വലതുഭാഗത്തേ ഇടംനല്‍കൂ. കാരണം ഇദ്ദേഹത്തിന്‍െറ ഹൃദയം കുടികൊള്ളുന്നത് വലതുഭാഗത്താണ്. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഡെക്സ്ട്രോകാര്‍ഡിയ (വലതുഭാഗത്തെ ഹൃദയം) എന്ന പ്രതിഭാസം കണ്ടുവരാറുള്ളതെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.
തലകറക്കത്തെ തുടര്‍ന്ന് ഇദ്ദേഹം 2005ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി ഇ.സി.ജി എടുത്തപ്പോള്‍ നഴ്സുമാര്‍ ‘ഹൃദയം കാണാതെ’ അദ്ഭുതപ്പെട്ടു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വലതുഭാഗത്ത് പരിശോധിച്ചപ്പോഴാണ് സജീവമായി മിടിക്കുന്ന ഹൃദയം കാണപ്പെട്ടത്.
55 വയസ്സുകാരനായ അബൂബക്കര്‍ വെള്ളിപറമ്പില്‍ നാളികേര-പലചരക്ക് കട നടത്തിവരുകയാണ്.
പരേതനായ മുളയത്ത് ബീരാന്‍കോയ-ഫാത്തിമ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് ഇദ്ദേഹം. കലാ-സാംസ്കാരികരംഗങ്ങളിലും സജീവമാണ്.
ബക്കര്‍ വെള്ളിപറമ്പ് എന്ന തൂലികാനാമത്തില്‍ കലാസൃഷ്ടികള്‍ നടത്തുന്ന ഇദ്ദേഹം തനിമ കലാസാഹിത്യ വേദി പ്രവര്‍ത്തകനുമാണ്.
ബലിപെരുന്നാളിനോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ തനിമയൊരുക്കുന്ന പെരുന്നാള്‍ വിരുന്നില്‍ ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ‘നിയ്യത്ത്’ എന്ന നാടകം അരങ്ങേറും

Friday 27 September 2013

കോടതിയുടെ ഒന്നാം നിലയില്‍നിന്ന് ചാടിയ പെരിങ്ങൊളം സ്വദേശി അറസ്റ്റില്‍


 കുറ്റിക്കാട്ടൂര്‍: വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതി പെരിങ്ങൊളം മണ്ണംപറമ്പത്ത് ഷിജു എന്ന ടിങ്കു (26) പൊലീസിനെ ഭയന്ന് കോഴിക്കോട് ഒന്നാം കോടതിയുടെ ഒന്നാം നിലയില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവുന്നുണ്ടെന്നറിഞ്ഞാണ് ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്‍െറയും കുന്ദമംഗലം എസ്.ഐ കെ. സജീവന്‍െറയും നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ കോടതിയിലത്തെിയത്. ഗുണ്ടാനിയമം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്‍െറ കൂട്ടാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് അറസ്റ്റ്. പെരിങ്ങൊളം അങ്ങാടിയില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് മുസ്ലിം പള്ളിക്ക് കല്ളെറിഞ്ഞ കേസിലും പ്രതിയാണ്. ഗുണ്ടാ ആക്ടില്‍പെട്ട പ്രതിയായതിനാല്‍ കോടതിയില്‍ ഹാജരാക്കാതെ ഇയാളെ ജയിലിലടക്കുമെന്ന് കുന്ദമംഗലം എസ്.ഐ കെ. സജീവന്‍ പറഞ്ഞു.

Thursday 26 September 2013

വെള്ളിപറമ്പിലെ ക്വട്ടേഷന്‍ ആക്രമണം: പിന്നില്‍ മകളുടെ ഭര്‍ത്താവെന്ന് പിതാവ്

കുറ്റിക്കാട്ടൂര്‍: ഞായറാഴ്ച വെള്ളിപറമ്പില്‍ ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി ആക്രമിച്ചത് കുടുംബ പ്രശ്നങ്ങളുടെ തുടര്‍ച്ചയെന്ന് കാമ്പുറത്ത് അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിചു . മകളുടെ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് വാളപ്രിയാണ് ഇതിനു പിന്നില്‍. മകള്‍ സാലിഹത്തുമായുള്ള വിവാഹ പ്രശ്നങ്ങളാണ് കാരണം. അബ്ദുല്‍ ലത്തീഫിന്‍െറ മോശം സ്വഭാവം കാരണം വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു. അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ ലത്തീഫ് ഭീഷണിപ്പെടുത്തി. ഭീഷണിക്കെതിരെ ഏപ്രിലില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന്‍െറ പകപോക്കലാണ് നടന്നത്. ഇളയമകനെയും മൂത്ത മകന്‍െറ ഭാര്യയെയും കുട്ടിയെയും ക്വട്ടേഷന്‍ സംഘം ആക്രമിച്ചു ഇതില്‍ ക്വട്ടേഷന്‍ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പന്തീരാങ്കാവ് പുളക്കര കൊതുക്കാട്ട് നിജാസിനെ (28) ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്വട്ടേഷന്‍ സംഘത്തില്‍പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെള്ളിപറമ്പ് പടിഞ്ഞാറെകണ്ടി കാമ്പുറത്ത് അബ്ദുല്‍ സാലിഹിനെയാണ് വീട്ടില്‍ കയറി മര്‍ദിച്ചത്. സാലിഹ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.. അബ്ദുല്‍ ലത്തീഫിനെ കൂടി കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്ന് അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. അഹമ്മദ് സലാഹ്, സാലിഹത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday 15 September 2013

ഓണം : വില വര്ധന മാര്‍ക്കറ്റില്‍ തിരക്കില്ല

കുറ്റിക്കാട്ടൂരിലെ  ഓണ വിപണി

കുറ്റിക്കാട്ടൂര്‍ :  പച്ചക്കറി  സാധനങ്ങളുടെ  വില വര്ധന ഓണം വിപണിയെ ബാധിച്ചു  .അങ്ങാടികളില്‍ഓണത്തിന്റെ തലേ ദിവസം അനുഭവപ്പെടുന്ന തിരക്ക് ഇക്കുറി ഇല്ലന്നു കച്ചവടക്കാര്‍ .പൂവിനും വില വര്‍ധിച്ചിട്ടുണ്ട്.മഴ വിട്ടു മാറാത്തതു കൂലി തൊഴിലാളികളെ ബാധിച്ചതു ഓണത്തിന്റെ പകിട്ട് കുറച്ചു .ഇതിനിടെ സര്‍ക്കര്‍ മാവേലി സ്റ്റൊറുകളിലെ  സാധനങ്ങള്‍ക്ക് വില കൂട്ടുകയും ചെയ്തു ഏതായാലും തമിഴ് നാട്ടില്‍  നിന്നും  വരുന്ന വിഭവങ്ങള്‍ കൊണ്ട് മലയാളിക്ക് ഓണമൊരുക്കാം ..എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂ സിന്റെ ഓണം ആശംസകള്‍...

ഹിറ സെന്റര്‍ ഹജ്ജ് യാത്രയയപ്പ് നല്കി


ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രടറി ഷരീഫ് മാസ്റ്റര്‍ സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ : പ്രദേശത്തു നിന്നും ഹജ്ജിനു പോകുന്നവര്ക്ക് ഹിറ സെന്റര്‍കുറ്റിക്കാട്ടൂര്‍ ഹജ്ജ് യാത്രയയപ്പ് നല്കി .ചടങ്ങില്‍  ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രടറി ഷരീഫ് മാസ്റ്റര്‍ സന്ദേശം നല്‍കി .ടി കെ അബ്ദുള്ള അദ്ധ്യക്ഷനായിരുന്നു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,ഡോ :കെ അബ്ദു റഹ്മാന്‍.ടി ഇബ്രാഹിം ,ഹമീദ് തടപറമ്പ .ടി ടി
കുഞ്ഞഹമ്മദ് ,അബ്ദുള്ളകോയ ചാലിയിറക്കല്‍,ആബിദ് എന്നിവര്‍ സംസാരിച്ചു .

കരിങ്കല്‍ കൂനയില്‍ തട്ടി അപകടം കരാര്‍ കമ്പനിക്കെതിരെ കേസെടുത്തു

കുറ്റിക്കാട്ടൂര്‍ :  റോഡരികിലെ കരിങ്കല്‍ കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ കീഴ്മാട് നാല് കണ്ടത്തില്‍ ആലിക്കോയ നല്കിയ പരാതിയില്‍റോഡ്‌ കരാര്‍ കമ്പനിക്കെതിരെ മെഡിക്കല്‍  കോളേജ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം  ഇവര്‍സഞ്ചരിച്ച  ബൈക് കുറ്റിക്കാട്ടൂര്‍ സര്‍വീസ് സ്റ്റേഷനടുത്ത്   റോഡരികില്‍കൂട്ടിയിട്ട കരിങ്കല്‍ കൂനയില്‍ തട്ടിബൈക്ക് മറിഞ്ഞു ആലി കൊയക്കും പേര മകനും പരിക്കേറ്റിരുന്നു .ഇവര നല്കിയ പരാതിയെ തുടര്ന്നാണ് നാഥ് കണ്‍ സ്ട്ര ക്ഷനും റോഡ്‌ എക്സി കുട്ടീവ് എഞ്ചിനീയര്‍ക്കും എതിരെ കേസെടുത്തത് .ഇത്തരം അപകടം നിരന്തരം ആവര്ത്തിച്ചിട്ടും ബന്ദ്ധപ്പെട്ടവര്‍ മൌനം പാലിക്കുകയായിരുന്നു .

Saturday 14 September 2013

പുഴയോരം കൈയേറി റോഡ് നിര്‍മിക്കുന്നത് തടഞ്ഞു

കുറ്റിക്കാട്ടൂര്‍ : പുഴകൈയേറ്റമായി അളന്നുതിട്ടപ്പെടുത്തിയ ഭൂമിയില്‍ റോഡ് നിര്‍മിക്കാന്‍ ശ്രമമെന്ന് പരാതി. പയ്യടിമത്തേല്‍-കീഴ്മാട് വെള്ളിപറമ്പ് റോഡില്‍നിന്ന് മാമ്പുഴയുടെ കരഭാഗം കൈയേറിയാണ് റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നത്.
മാമ്പുഴ കൈയേറ്റം അളക്കുന്ന സര്‍വേ ടീം ആഴ്ചകള്‍ക്കുമുമ്പ് ഇവിടെ പുഴയുടെ ഭാഗമായി അളന്നുതിട്ടപ്പെടുത്തിയിരുന്നു. നിലവിലുള്ള മാട്ടുമ്മല്‍-മൂലത്തുംകണ്ടിതാഴം റോഡ് പുഴ വിഭജിച്ചാണ് നിര്‍മിച്ചതെന്ന് സര്‍വേയില്‍ കണ്ടത്തെിയിട്ടുണ്ട്. 30 മീറ്റര്‍ വീതിയുള്ള പുഴ ഇപ്പോള്‍ ഏഴു മീറ്റര്‍ മാത്രമാണ്. വയലിലൂടെയുടെ റോഡില്‍ മഴക്കാലത്ത് വെള്ളം കയറി യാത്ര ചെയ്യാനാവില്ല. ഇതേതുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രദേശത്തുകാര്‍ റോഡ് മണ്ണിട്ടുയര്‍ത്താന്‍ ശ്രമിച്ചു.
റോഡ് അരികിലേക്ക് മാറ്റി പുഴ വീണ്ടെടുത്തില്ളെങ്കില്‍ കൈയേറ്റ ഭൂമിയായി കണ്ടത്തെിയ പുഴയോരം വീണ്ടും സ്വകാര്യ വ്യക്തികള്‍ കൈയേറുമെന്നും പുഴ നശിക്കുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണ് മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് മണ്ണിട്ടുയര്‍ത്തുന്നത് തടഞ്ഞത്. പുഴ കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് സമിതി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
നിലവിലെ റോഡ് അരികിലേക്ക് മാറ്റിനിര്‍മിക്കാനുള്ള സാമ്പത്തികബാധ്യത താങ്ങാനാവില്ളെന്ന നിലപാടിലാണ് റോഡിന്‍െറ ഗുണഭോക്താക്കള്‍. ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ച് റോഡ് പുനര്‍നിര്‍മിക്കാന്‍ സഹായിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Wednesday 4 September 2013

എ .ഡബ്ലി .യു. എച്. കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു .



കുറ്റിക്കാട്ടൂര്‍; എ .ഡബ്ലി .യു. എച്.എന്ജ്ജിനീയറിംഗ്   കോളേജ് വിദ്യാര്‍ഥിയെ  ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .കുറ്റിക്കാട്ടൂര്‍ എ .ഡബ്ലി .യു. എച്.നാലാം വര്‍ഷ വിദ്യാര്‍ഥി സുഗീഷിനെ (21 )യാണ് കൂട്ടുകാരുടെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത് . പുതിയറ ഗീത നിവാസില്‍ ബോസിന്റെ മകനാണ് . ഇന്നലെ കോളേജില്‍  നിന്നും കൂട്ടുകാരോട് വിശ്രമിക്കനാനെന്നു പറഞ്ഞാണ് റൂമിന്റെ താക്കോല്‍ വാങ്ങി യത് .പിന്നീട് സുഗീഷിനെ കാണാത്തതിനെ തുടര്‍ന്ന് സുഹ്രത്തുക്കള്‍ മുറി തുറന്നു നോക്കിയതായിരുന്നു .മെഡിക്കല്‍ കോളേജ് ഇങ്ക്വസ്റ്റ് നടത്തി .പോസ്റ്റ് മോര്ട്ടത്തിനു ശേഷം പുതിയറ ശ്മശാനത്തില്‍ സംസ്കരിച്ചു .അമ്മ ഗീത ,സഹോദരന്‍ ഭാഗേഷ്‌ .

Monday 2 September 2013

അവശ്യ സാധനങ്ങളുടെ വില കയറ്റം ;ഇന്ധന വില വര്ധന ;ജനത്തിന്റെ നടുവൊടിയുന്നു. ബുധനാഴ്ച വാഹന പണിമുടക്ക്‌.


സര്‍ക്കാരിന്റെ ഇന്ധന നയത്തില്‍ പ്രതിഷേധിച്ചു ബ്രിട്ടീഷ്‌പാര്‍ലി മെന്റിലീക്ക് നടത്തിയ ബഹുജന മാര്ച്ച് (1979 )
കുറ്റിക്കാട്ടൂര്‍ ;ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു ജനത്തിന്റെ നടുവൊടിക്കുന്ന സര്‍ക്കാര്‍ ക്രൂര നയം നടപ്പാക്കുമ്പോള്‍ രാജ്യം കൂടുതല്‍ സാമ്പത്തിക തകര്ച്ചയിലേക്ക് നീങ്ങുന്നു .ഈ വൈരുധ്യത്തിനു മുമ്പില്‍ രാഷ്ട്രീയ പാര്‍ടികളും സര്‍ക്കാര് എജന്സികളും പകച്ചു നില്ക്കുന്നത്   രാജ്യം കൂടുതല്‍  പ്രതിസന്ദ്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്കുന്നത് .ഇതിനിടെ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചതില്‍  പ്രതിഷേധിച്ചു ബുധനാഴ്ച വാഹന പണിമുടക്ക്‌ നടത്താന്‍  സംയുക്ത ട്രേഡ്യൂണിയന്‍ സമിതി ഒരുങ്ങുകയാണ് .  അസന്ഘടിത പൊതു ജനത്തിന്റെ നിസ്സന്ഗതയും രാഷ്ട്രീയ പാര്ട്ടികളുടെ നയമില്ലായ്മയും കാരണമാണ്ഇന്ത്യയില്‍  ഏ റ്റവും കൂടുതല്‍ ഉത് പാദ നമുണ്ടായിട്ടും അവശ്യ സാധനങ്ങള്ക്ക് വില വര്‍ദ്ധിച്ചത് . ഇടതുപക്ഷ് പ്രസ്ഥാനങ്ങള്‍  കോര്പ്പറേറ്റ് കളുടെ കടന്നു കയറ്റത്തിനെതിരെ മൌനം പാലിക്കുകയും മറ്റു പാര്‍ടികള്‍ ഇവര്ക്ക് ഒത്താശ നല്കുകയും  ചെയ്യുന്നത് കാരണം ജനം കൂടുത ല്‍ ദാരിദ്ര്യത്തിലേക് എടുത്തെറിയപ്പെടും .ഇടതുപക്ഷത്തിനു പാര്‍ടികള്‍ സരിതയിലും ശൈശവ വിവാഹവും പ്രശ്നമാകി യഥാര്ത വസ്ത്തുതകള്‍  ജനങ്ങളില്‍  നിന്നും മറച്ചു പിടിക്കുകയാണ് . ജനരോഷം പാര്‍ ലി മെന്റിലേക്ക് എത്തിക്കുന്നതില്‍  പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ് .ഈ സമരമുറ  ഇപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്നുണ്ട് . ജനം പാര്‍ ലി മെന്റ്റ് വളയുന്നത് അവിടെ  സാധാരണയാണ് . 


Music

Share

Twitter Delicious Facebook Digg Stumbleupon Favorites More