“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 30 October 2013

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ്


കുറ്റിക്കാട്ടൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉത്ഘാടനം  കുറ്റിക്കാട്ടൂര്‍ കെ കെ കെ ബില്‍ഡിങ്ങില്‍ കുന്ന മംഗലം മണ്ഡലം വൈസ് പ്രസിഡന്റ്റ്‌ ടി ടി സുലൈമാന്‍ നിര്‍വഹിച്ചു . പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്റ്‌ കെ പി റിയാസ് അദ്ധ്യക്ഷനായിരുന്നു .അനീഷ്‌ മുണ്ടോട്ട് .ബാബുരാജ്‌ എം ,ടി പി ഷാ ഹുല്‍ഹമീദ് മാമുകോയ  സി  കോയ സി എന്നിവര്‍ സംസാരിച്ചു .

Tuesday 22 October 2013

വരന്‍ കുതിരപ്പുറത്തും വധു പല്ലക്കിലും എത്തും ! കല്യാണമായാല്‍ ഇങ്ങനെ വേണം ;


കല്യാണത്തിന്‍റെ മഹിമയും പൊങ്ങച്ചവും നാലാള്‍  അറിഞ്ഞാല്‍  കിട്ടുന്ന മനസ്സുഖം സമുദാ യത്തിലെ നവോഥാന വാദികള്‍ ക്കും ഷെയ്ഖ്‌ മുഹമ്മദിനെ  പോലുള്ള വര്‍ക്കും മനസ്സിലാവില്ല .ഗള്‍ഫ് പണവും കണ്ണൂര് ജില്ലയുമാണെങ്കില്‍പത്ര ത്തില്‍ പരസ്യം കൊടുത്തും ജീവ ചരിത്ര വും സാമൂഹ്യ പ്രതി ബദ്ധ തയും ഇവര്‍ നാട്ടുകാരെ അറിയിക്കും .അതിനു നേരെ കണ്ണ് കടി അസൂയ ഇവ കൊണ്ട് നടന്നിട്ട് കാര്യമില്ല. കല്യാണ  കത്തിന്‍റെ ചിലവിനെ കുറിച്ച് ഷെയ്ഖ്‌ മാധ്യമത്തില്‍  എഴുതിയത് ഇങ്ങനെ 'കഴിഞ്ഞദിവസം എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറിനെ വീട്ടില്‍ചെന്നു കണ്ടപ്പോള്‍ അദ്ദേഹം രണ്ടു കല്യാണക്കത്തുകള്‍ കാണിച്ചുതന്നു. ആ ഓരോ കത്തിനും ചുരുങ്ങിയത് അഞ്ഞൂറു രൂപയെങ്കിലും ചെലവുവരും. വിവാഹ ക്ഷണക്കത്തിന് ഇത്ര ഭീമമായ സംഖ്യ ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്ന് അങ്ങനെ ചെയ്യുന്നവര്‍ ആലോചിക്കാറില്ല. അതുവഴി അവര്‍ക്ക് തങ്ങളുടെ പൊങ്ങച്ച വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞേക്കാം. അതിലപ്പുറം അത് സാമൂഹിക ബോധമുള്ള ആരിലും ഒട്ടും മതിപ്പുണ്ടാക്കുകയില്ല. പരമപുച്ഛമാണ് അതുളവാക്കുക. വിവേകശാലികള്‍ അതിനെ വന്‍ വിഡ്ഢിത്തമായേ വിലയിരുത്തുകയുള്ളൂ" പക്ഷെ ഒരു കല്യാണ കത്ത് വിഡ്ഢിത്ത മായി കാണുമെങ്കില്‍   പത്രത്തില്‍ വന്തുക പരസ്യം നല്കി സ്വന്തം മികവു വെളിപ്പെടുത്തുകയും പങ്കെടുക്കുന്ന മത രാഷ്ട്രീയ നേതാക്കളുടെ പേര് പരസ്യത്തില്‍  ചേര്ക്കുകയും ചെയ്തു കല്യാണം വിളം പരപ്പെടുത്തുന്നത്  സാമാന്യ നൈതിക ബോധത്തിന്റെ അതിര് ലങ്ഘനം തന്നെയല്ലേ .
കല്യാണത്തി ല്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം 
കണ്ണൂര് ജില്ലയിലെ പനൂരിനടുത്തു നടന്ന കല്യാണത്തിന്റെ പത്ര പരസ്യം കണ്ടു ഇനി വിലയിരുത്തുക .വരന്‍  കുതിരപ്പുറത്തും വധു പല്ലക്കിലും എത്തും എന്ന അറിയിപ്പും സല്ക്കാരത്തിന്റെ രീതിയും  സ്ഥലവും എല്ലാം ഉണ്ട് .ഇത് കണ്ടപ്പോള്‍  പുര നിറഞ്ഞു നില്ക്കുന്ന 18കഴിഞ്ഞ യുവതികളെ കാണാതെ 16 നു വേണ്ടി കോടതിയ്ല്‍  പോകുമെന്ന് ഭീഷണി പെടുത്തുന്ന മത നേതാക്കളുടെ അവസ്ത്ത ഓര്‍ ത്ത്‌ പോയി... മത നേതാക്കളും രാഷ്ട്രീയക്കാരും ഇത്തരം വിവാഹത്തെ എങ്ങനെ കാണുന്നു എന്നതാണ് വ്യക്തമാക്കേണ്ടത് ..മേല്പറഞ്ഞ കല്യാണത്തിനു പങ്കെടുക്കുന്നവരുടെ പേര് പത്ര പരസ്യത്തില്‍  കാണാം ..ഇനി പറയു ആര്ക്കാണ് ഉറുക്ക് കെട്ടേണ്ടത് ?

Saturday 19 October 2013

ബക്കര്‍വെള്ളിപറമ്പി ന്‍റെ" നിയ്യത്ത് ' അരങ്ങേറി


  നിയ്യത്തില്‍ ഹാജിയുടെ വേഷമിട്ട ബക്കര്‍


  കുറ്റിക്കാട്ടൂര്‍ :   തേങ്ങാകച്ചവടവുംപലചരക്കു കടയും ബക്കര്‍വെള്ളിപറമ്പിനെ  ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തള്ളിവിടുമ്പോഴും  അരങ്ങിനെ സ്വപ്നം കാണുകയാണ്ഇദ്ദേഹം .ഈ സ്വപ്നത്തിന്‍റെ അരങ്ങേറ്റമായിരുന്നു വെള്ളിയാഴ്ച ടാഗോര്‍ ഹാളില്‍ നടന്ന  തനിമയുടെ ഇശല്‍ വിരുന്നില്‍ അവതരിപ്പിച്ച ബക്കര്‍വെള്ളിപറമ്പി ന്‍റെ" നിയ്യത്ത് ' എന്ന നാടകം. ചരിത്രത്തിന്റെ ഏടില്‍ നിന്നും പകര്ന്ന രച നയായിരുന്നു ഇത് .സൈനുദ്ധീന്‍ മഖ് ദൂമിന്റെ കൃ തി യെ അവലമ്പി ചാണ് ബക്കര്‍ രചന നടത്തിയത് .നടനും സംവിധായകനായും ഇദ്ദേഹം തന്നെയാണ്.
ഹജ്ജിന്റെസ്വപ്‌നങ്ങള്‍ക്ക് കരുതി വെച്ചദിര്‍ഹം അയല്‍ വാസിയായായ ദരിദ്ര   വിധവയ്ക്ക് നല്കി ഹജ്ജ് മോഹം ബാക്കി വെച്ചഒരു ചെരുപ്പ് കുത്തിയുടെ കഥ പറയുകയാണ്‌" നിയ്യത്ത്. ഇതില്‍ ഹാജിയുടെ വേഷമിട്ടത് ബക്കറാണ്.മൂന്നു കഥാ പാത്രങ്ങളുള്ള നാടകത്തില്‍ കോഴികോട് ആലി കോയയയും പ്രമീള യും വേഷമിട്ടിട്ടുണ്ട് .നാട്ടിലെ കലവേദികളില്‍ചെറുപ്പം മുതലേ ബക്കര്‍ ഉണ്ടാവും .നാടകവും ജീവിതവും  ഒന്നിച്ചു കൊണ്ടുപോവാനും ഇതിനുള്ള ഇടം മത രംഗത്ത് ആവിഷ്കരിക്കാനുംകഴിയുമെന്നു ബക്കര്‍  കരുതുന്നു . ഒരു നല്ല മനുഷ്യന് മതം നല്കുന്ന ഊര്ജം ഒരു നല്ല രചനക്ക് നല്കാന്‍ കഴിയുമെന്ന സന്ദേശമാണ് നിയ്യത്ത്.

Tuesday 15 October 2013

വളുത്തറംപത് ആലി ഹാജി നിര്യാതനായി


കുറ്റിക്കാട്ടൂര്‍ :വളുത്തറംപത് ആലി ഹാജി (82 )  നിര്യാതനായി.ഭാര്യ :പാത്തൈ ,മക്കള്‍;മുഹമ്മദ് ,മരക്കാര് .അബൂബകര്‍ ,മറിയ , മയ്യത്ത് നമസ്ക്കാരം  ബുധനാഴ്ച  രാവി ല് 9 മണിക്ക് മാനിയമ്പലം പള്ളിയില്‍

Monday 14 October 2013

കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ യുണിറ്റ് ഉത്ഘാടനം

 .മെമ്പര്ഷിപ് വിതരണം പി ടി അബൂബക്കര്‍ഹാജി  കെ .മര ക്കാര്‍ഹാജിക്ക് നല്കി ഉത്ഘാടനം നിര്‍വഹിച്ചു

കുറ്റിക്കാട്ടൂര്‍ :  വാടക , നികുതി നിയമ പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ കെട്ടിട ഉടമകളുടെ ന്യായമായ ആവശ്യങ്ങള്‍ ബില്ലില്‍  ഉള്‍പെടുത്തണമെന്ന്   കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍(കെ ബി ഒ ഡബ്ലി എ )   കുറ്റിക്കാട്ടൂര്‍ മേഖല സമ്മേളനം സര്‍ക്കാരിനോട്  ആവശ്യപെട്ടു .കുറ്റിക്കാട്ടൂര്‍ യുണിറ്റ്     ഉത്ഘാടനം  പെരുവയല്‍ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്‍റ് അസ്മാബി നിര്‍വ ഹിച്ചു . അസോസിയേഷന്‍ സംസ്ഥാന സെക്രടറി ഇല്യാസ് വടക്കന്‍  മുഖ്യ പ്രഭാഷണം നടത്തി .എന്‍  കെ യൂസുഫ് ഹാജി അധ്യക്ഷനായിരുന്നു ., കുന്ന മംഗലംബ്ലോക്ക് പഞ്ചായത്ത് അംഗം  കെ പി കോയ  പെരുവയല്‍ ഗ്രാമ  പഞ്ചായത്ത് മെമ്പര്‍മാരായ പൊതാത്തു മുഹമ്മദ് ഹാജി ,അനീഷ്‌ പാലാട്ട് ,ഗണേഷ് ,രാധാകൃഷ്ണന്‍ പേന്‍കാട്ടില്‍,തുടങ്ങിയവരും   തയ്യില്‍ഹംസ ,സി പി അബൂബക്കര്‍ എന്നിവരും സംസാരിച്ചു .മെമ്പര്ഷിപ് വിതരണം പി ടി അബൂബക്കർ ഹാജി  കെ .മര ക്കാര്‍ഹാജിക്ക് നല്കി ഉത്ഘാടനം നിര്‍വഹിച്ചു .എം സലിം സ്വാഗതവും ഹരിദാസന്‍നന്ദിയും പറഞ്ഞു .

Saturday 12 October 2013

പതിനാറുകാരന്‍ ശിവാജിയും പതിനൊന്നുകാരിസുശീലയും വിവാഹിതരായി ;വിവാദം മാത്രം ഉണ്ടായില്ല !


പതിനാറുകാരന്‍   ശിവാജിയും പതിനൊന്നുകാരിസുശീലയും താലി ചാരത്തി നില്ക്കുന്ന രംഗം അന്ന് വാട്ര്ത്ത വന്ന ഫയല്‍ ചിത്രം

    റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ 

അറബി കല്യാണവും ശൈശവ വിവാഹവും ചേര്ത്തു നിര്‍ത്തുമ്പോള്‍  ഒരു പ്രത്യേക സമുദായം പ്രതി കൂട്ടില്‍  വരികയും ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ ദയനീയ അവസ്ഥ മറച്ചു വെക്കപ്പെടുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?ഇപ്പോഴും   ഇന്ത്യയിലെചില ഹിന്ദു സമുദാ യത്തിലെ ചില  ജാതികളില്‍   കുട്ടികളെ വളരെ ചെറുപ്പത്തില്‍ താലി ചാര്‍ത്തി വധൂ വരന്മാരാക്കി വാഴിക്കുന്നുണ്ട് .ഈ ലേഖകന്‍  തൊണ്ണൂറില് കേരളത്തില്‍ നടന്ന ഇത്തരം താലി കേട്ട് ചിത്ര സഹിതം വാര്തയാക്കിയിരുന്നു .കുറ്റിക്കാട്ടൂരില്‍ താമസമാക്കിയ മഹാരാഷ്ട്രയില്‍ നിന്നുള്ള ക്ഷത്രിയ ജാതിയില്‍ പെട്ട  പതിനാറുകാരന്‍   ശിവാജിയും പതിനൊന്നുകാരിസുശീലയുമാണ്  അന്ന് താലി ചാര്ത്തിയത് .ഈ വാര്ത്തയും പടവും മാധ്യമത്തില്‍ ഒന്നാം പേജില്‍ വന്നിരുന്നു .ഇതേ സമയത്ത് ഹൈദ്രാബാദിലെ രുക്സാന എന്ന 1 2 കാരിയെ ഒരു അറബി പൌരന്‍ വിവാഹം ചെയ്തതു വന്‍ വാര്ത്തയും വിവാദവും ഉണ്ടാക്കിയിരുന്നു .പക്ഷെ പതിനാറുകാരന്‍   ശിവാജിയുടെയും പതിനൊന്നുകാരിസുശീലയുടെയും വിവാഹം മറച്ചു വെക്കപ്പെടുകയും ചെയ്തു .ഇപ്പോള്‍  ഇത് ഓര്‍ മ്മിക്കാന്‍  കാരണം ശൈശവ വിവാഹ ചര്‍ ച്ചയില്‍ ഒരു പ്രത്യേക സമുദായ പ്രധിനിതി കളെ കൊണ്ട് ഉത്തരം എഴുതിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നത്   കണ്ടത് കൊണ്ടാണ് . ദാരിദ്ര്യവും ജാതി വ്യവസ്ഥയും ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളിലെ സ്ത്രീകളെ പൊതു വിലും പെണ് കുട്ടികളെ പ്രത്യേകിച്ചും ദുരിതത്തിലാക്കുന്നുണ്ട് .മാത്രമല്ല മുസ്ലിം സമുദായത്തിലെ സ്ത്രീധനവും പെണ്‍കുട്ടികളെ വരിഞ്ഞു മുരുക്കുന്നുന്ദ് .ഈ ദുരിത പര്‍വം താണ്ടാനാണ് ഇടയ്ക്കു കയറി വരുന്ന അറബിക്ക് പെണ് കുട്ടികളെ  വിവാഹം ചെയ്തു കൊടുക്കുന്നത് .ഇത്തരം ഗൌരവമേറിയ പ്രശ്നങ്ങളെ അഭി മുഖീകരിക്കതെയാണ് വിവാഹ പ്രായം പതിനട്ടു വെച്ചുള്ള ചര്ച്ച നടക്കുന്നത് .ഇത് കേട്ടാല്‍ തോന്നുക 1 8 കഴിയാത്തത് കൊണ്ടാണ് വിവാഹം നടക്കാത്തത് എന്ന് തോന്നും . വ്യവസ്ത്തിതി വരുത്തിയ പരിക്കുകള്‍  ഏറെയും എല്ക്കുന്നത് സ്ത്രീകല്ക്കാണ് എന്ന സത്യം മത നേതാക്കള്‍  പോലും മറച്ചു പിടിക്കുകയാണ് .മുസ്ലിം സംഘടനകളുടെ ചര്‍ ല്‍ച്ചയി പോലും സ്ത്രീകളുടെ അഭിപ്രായം പുറത്തു വന്നിട്ടീല്ല .ഇതിlല്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ നേതാക്കള്‍  മാത്രമാണ് പ്രതികരിച്ചത് .ഇപ്പോള്‍  ആര്ക്കും 1 6 :"വേണ്ടണാം" എന്ന അവസ്ഥ എത്തിയിട്ടുണ്ട് .പക്ഷെ നേരത്തെ ഇങ്ങനെ 1 6നു
മുന്‍പ് വിവാഹം കഴിഞ്ഞവര്‍ ക്ക് നിയമ പരിരക്ഷ കിട്ടണം എന്ന് പറയുമ്പോള്‍  അത് മുസ്ലിം സ്ത്രീകളെ ശരീഅത്തിന്റെ പേരില്‍ പീഡി പ്പിക്കാനാണെന്ന ആക്ഷേപം ശരിയല്ല .എല്ലാ സമുദായത്തിലും ഇത് നടന്നിട്ടുണ് എന്നത് ചില കണക്കുകള്‍ 
ശരി വെക്കുന്നു .
 2006 മുതല്‍ 2013വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18വയസ് പൂര്‍ത്തിയായ 236918 മുസ്‌ലിം വിവാഹങ്ങളും 479836 ഹിന്ദുവിവാഹങ്ങളും 217495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്തര്‍ ചെയ്യപ്പെട്ടു. ആകെ 934315. ഏകദേശം നൂറ് പഞ്ചായത്തിലേയും 3 കോര്‍പറേഷനുകളിലേയും 2 മുനിസിപ്പാലിറ്റികളുടെയും കണക്കുകള്‍ ലഭ്യമായിട്ടില്ല.
     18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ത്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്നുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിലേക്ക് വന്ന 299 ഹിന്ദു, 58 ക്രിസ്ത്യന്‍, 1070 മുസ്‌ലിം വിവാഹ പരാതികള്‍ പരിശോധിച്ചു 208 മുസ്‌ലിം, 8 ഹിന്ദു, 28 ക്രിസ്ത്യന്‍ വിവാഹങ്ങള്‍ രജിസ്തര്‍ ചെയ്തു.
     2008 മുതല്‍ 2013വരെ 18 വയസ് തികയാവാത്തതിന്റെ പേരില്‍ രജിസ്തര്‍ നടക്കാതിരിക്കുന്ന എല്ലാ സമുദായത്തിന്റെയും ജില്ലതിരിച്ച കണക്ക് ഇപ്രകാരമാണ്.
തിരുവനന്തപുരം 64, കൊല്ലം 19സ പത്തനംതിട്ട 33, ആലപ്പുഴ 9, കോട്ടയം 9, ഇടുക്കി 6, എറണാകുളം 10, തൃശൂര്‍ 33, പാലക്കാട് 59, മലപ്പുറം 224, കോഴിക്കോട് 30, വയനാട് 13, കണ്ണൂര്‍ 34, കാസര്‍ഗോഡ് 31, ആകെ 262.
ഇനി കണക്കെടുത്ത് പരിഹാരം കണ്ടെത്തേണ്ടത്‌ 1  8 കഴിഞ്ഞിട്ടും വീടുകളില്‍ കണ്ണീരണിഞ്ഞ ദാമ്പത്ത്യം സ്വപ്നമായി ബാക്കി കിടക്കുന്നവരെ കുറിച്ചാണ് അപ്പോള്‍  കാണാം ഹിന്ദു മുസ്ലിം  ഭായി  ഭായി ........!

Monday 7 October 2013

കരിങ്കല്‍ ക്വാറിയില്‍ വിളഞ്ഞത് നൂറുമേനി



ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നാടക പ്രവര്‍ത്തകനുമായ ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പന്തീരാങ്കാവ്: കരനെല്‍കൃഷി വ്യാപകമാവുന്ന കാലത്ത് വാസുദേവന്‍ പരീക്ഷിച്ചത് വേറിട്ടവഴി. ഉപയോമില്ലാതെ കിടന്ന പാറ ക്വാറിയില്‍ മണ്ണിട്ട് കൃത്രിമമായുണ്ടാക്കിയ ‘വയലില്‍’ ഈ കര്‍ഷകന്‍ കൊയ്തെടുത്തത് നൂറുമേനി.
പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസിന് സമീപം കൂടത്തുംപാറയിലെ കുന്നിന് മുകളിലെ 80 സെന്‍േറാളം സ്ഥലത്താണ് കുടത്തില്‍ വാസുദേവനും ഭാര്യ റീത്തയും നെല്ലും ചേനയും ചേമ്പും മഞ്ഞളും പയറും വെണ്ടയുമടക്കം പച്ചക്കറികളെല്ലാം പരീക്ഷിച്ചത്.
നെല്ലല്ലാത്തവയെല്ലാം കഴിഞ്ഞവര്‍ഷം തന്നെ കൃഷിചെയ്തിരുന്നു. കുഴിയായി കിടക്കുന്ന ഭാഗമെല്ലാം മണ്ണിട്ട് നികത്തി 52 സെന്‍റില്‍ നെല്‍വയലൊരുക്കിയാണ് വാസുദേവന്‍ ഈ വര്‍ഷം പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. നാലുമാസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ നെല്‍വിത്ത് പാലക്കാട്ടു നിന്ന് എത്തിച്ചാണ് വിതച്ചത്. തക്കസമയത്ത് മഴ ലഭിച്ചതോടെ പ്രകൃതിയും വാസുദേവനൊപ്പമായി.
വളവും പരിചരണവും നല്‍കി വളര്‍ത്തിയ കുന്നിന്‍മുകളിലെ നെല്‍വയല്‍ കാഴ്ചക്കാര്‍ക്ക് ആനന്ദം മാത്രമല്ല പലര്‍ക്കും പ്രചോദനവുമാണ്. 12 വര്‍ഷം മുമ്പ് കര നെല്‍കൃഷി പരീക്ഷണം നടത്തിയിരുന്നു ഈ കര്‍ഷകന്‍. അന്ന് വേണ്ടത്ര വിജയംകണ്ടില്ല. അന്നത്തെ അനുഭവ സമ്പത്തില്‍നിന്നാണ് ഈ വര്‍ഷം പരീക്ഷണം നടത്തിയത്.
ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നാടക പ്രവര്‍ത്തകനുമായ ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.


Music

Share

Twitter Delicious Facebook Digg Stumbleupon Favorites More