“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Sunday 29 December 2013

വെൽഫെയർ പാർടി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പോരാടും :പി സി ഭാസ്കരൻ

വെല്‍ഫെയര്‍ പാര്‍ടി അംഗ ത്വ  വിതരണം പറക്കോളില്‍ സജീന്ദ്രനു നല്കി പി സി ഭാസ്കരന്‍നിര്‍വഹിക്കുന്നു 

കുറ്റിക്കാട്ടൂര്‍  :    ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന ജനങ്ങളുടെ ചെറുത്തു നില്പ് രാഷ്ട്രീയം ഉയർത്തി പ്പിടിക്കുന്ന പ്രസ്ഥാനമാണ് വെല്‍ഫെയര്‍  പാര്‍ടി .ജനാധിപത്യത്തെ  കോര്‍ പ റേറ്റ്  താല്പര്യം സംരക്ഷിക്കുന്നത്തിനു വേണ്ടിഉ പയോഗിക്കുന്ന ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു മൂല്യാതിഷ്ടിത രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്ന്  വെൽ ൽഫെയർ പാർടി കോഴിക്കോട് ജില്ല പ്രസിഡണ്ട്‌പി സി ഭാസ്കരൻ പറഞ്ഞു .വെൽഫെയർ പാർടി പെരുവയൽ പഞ്ചായത്ത്കണ്‍വെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പഞ്ചായത്ത്പ്രസിഡണ്ട്‌ കെ പി റിയാസ് അദ്ധ്യക്ഷനായിരുന്നു .അസ്ലം ചെറുവാടി .ജോന്സൻ നെല്ലിക്കുന്ന് ,എന്നിവർ  സംസാരിച്ചു . പുതുതായി പാർടിയിൽ ചേർ ന്നവർക്കുള്ള    മെമ്പര് ഷിപ്‌ വിതരണം പി സി ഭാസ്കരൻ നിർവഹിച്ചു .ജനുവരി 4 നു നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു .ഷാഹുൽ ഹമീദ് സ്വാഗതവും പ്രൊഫസർ ഇമ്പിചികോയ നന്ദിയും പറഞ്ഞു .





സദസ്സ് >

Friday 27 December 2013

വെല്‍ഫെയര്‍പാര്‍ടി പെരുവയല്‍പഞ്ചായത്ത് കണ്‍ വന്‍ഷന്‍ ഡിസം ;29 നു


വെല്‍ഫെയര്‍പാര്‍ടി ദേശീയ പ്രസിഡന്റ്റ് മുജ്തബ ഫാറൂഖി ആം ആദ്മി പാര്‍ടിനേതാവ് കെജിരിവാലിനൊപ്പൊം 
 കുറ്റിക്കാട്ടൂര്‍ : വെല്‍ഫെയര്‍പാര്‍ടി പെരുവയല്‍പഞ്ചായത്ത് കണ്‍ വന്‍ഷന്‍ ഡിസം ;29 നു   രാവിലെ 10 മണിക്ക് കുറ്റിക്കാട്ടൂര്‍ അമാന ടവറി ല്‍ ജില്ല പ്രസിഡന്റ്റ് പി സി ഭാസ്കരന്‍ ഉത്ഘാടനം ചെയ്യും .ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി തെളിഞ്ഞു വരുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വെല്‍ഫെയര്‍പാര്‍ടിക്ക് ഇടമുണ്ടെന്ന് പ്രഖ്യാപിക്കുന്ന കോഴികോട് ജില്ല റാലി 24 നു താമരശ്ശേരിയില്‍ നടക്കും ഇതിന്റെ ഭാഗമാണ്  കണ്‍ വന്‍ഷന്‍ .എന്ന് ബന്ദ്ധപെട്ടവര്‍.അറിയിച്ചു 

യു എ ഇ പൌരന്‍റെ വിവാഹം വിവാദ മാക്കിയ ചാനലിനെതിരെ ബന്ധുക്കള്‍ മീഡിയ വണ്ണില്‍



കുറ്റിക്കാട്ടൂര്‍ :പുവ്വാട്ടു പറമ്പിലെ പ്രായപൂര്‍ത്തിയായ   യുവതിയെ വിവാഹം ചെയ്ത യു എ.ഇ പൌരനേയും കുടുമ്പത്തെയും അപമാനിക്കുന്ന തരത്തില്‍  വാര്‍ത്ത നല്കിയ ഏഷ്യ നെറ്റ്ചാനലി ന്‍റെ നിക്ഷിപ്ത താല്പ്പര്യം തുറന്നു കാട്ടി ബന്ധുക്കള്‍ മീഡിയ വണ്ണില്‍ .അറബികല്യാണം  എന്ന കേട്ട പാതി കാമറ യുമായി കുടുമ്പത്തിന്റെ പിറകെ കൂടി അവസാനം നാണം കെട്ടു പിന് വലിയുകയായിരുന്നു ചാനല്‍ . പുവ്വാട്ട്പറമ്പിലെനിര്‍ധന കുടുമ്പത്തിലെ 26 കാരിയായ യുവതിയെ പറ്റിയാണ് ചാനല്‍ ബാല്യ വിവാഹം എന്ന് വിശേഷിപ്പിച്ചത്‌ .യു എ ഇ പൌരനായ അബ്ദുറഹ്മാൻ റാഷിദ് അൽ സാലിഹ് അൽ മൻസൂരിയാണ്  പുവ്വാട്ട്പറമ്പിലെ തിരുത്തി പള്ളി മമ്മദ് കോയയുടെ മകൾ ജംഷീനയെ (24 )വിവാഹം ചെയ്തത് .നിയമപരമായ എല്ലാ നിബന്ദ്ധനകളും പാലിച്ചു നടന്ന വിവാഹം കോഴിക്കോട്‌ ഖാദി ജമലുല്ലൈലി തങ്ങളായിരുന്നു നടത്തിയത് .പക്ഷെ  വിദേശികള്‍ക്ക് നിയമപരാായി ഇന്ത്യയില്‍വന്നു വിവാഹം കഴിക്കാ മെന്നിരിക്കെയാണ് ഏഷ്യ നെറ് കുടുമ്പത്തെ .വേട്ടയാടിയത് . ഇതിനെതിരെയാണ് യുവതി  മീഡിയ വണ്ണില്‍ സംസാരിച്ചത് .

Thursday 26 December 2013

കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു


ഇജാസ് മുഹമ്മദ് 
 പെരുമണ്ണ : കൂട്ടുകാരോടൊപ്പം കുളത്തിൽ  നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു .മാങ്കാവ് തളിക്കുളങ്ങര കമ്പിളിയൻ വീട്ടിൽ നൂർജഹാന്റെയും പരേതനായ അബ്ദുസ്സമദിന്റെയും മകൻ ഇജാസ് മുഹമ്മദാണ്( 14 ) പെരുമണ്ണ അറത്തിൽ പറമ്പ് കവയാടു  കുളത്തിൽ മുങ്ങി മരിച്ചത് .ആഴ്ചവട്ടം ഹയർ സെകണ്ടറി എട്ടാം ക്ലാസ് വിദ്യാർഥിയാണ് .വ്യായാഴ്ച്ച  വൈകീട്ട് നാലരയോടെയാണ് സംഭവം .നീന്തുന്നതിനിടയിൽ മുങ്ങിപ്പോകുകയായിരുന്നു .കൂട്ടുകാരുടെ കരച്ചിൽ കേട്ട് നാടുകാർ വന്നു കുട്ടിയെ കരക്കെടുത്തപ്പോഴേക്കും മരിച്ചിരുന്നു .പിതാവ് നേരത്തെ മരിച്ച കുടുമ്പം പെരുമണ്ണയിലെ വാടക വീട്ടില് താമസമാക്കിയിട്ട് മാസങ്ങളെ ആയുള്ളൂ.സഹോദരങ്ങൾ : ഫാത്തിമ, സിമ്രീന, യാസർ മുഹമ്മദ്‌ .

കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീം ഖാന സിൽവർ ജൂബിലി


സി എച് മുഹമ്മദ്‌ കോയ സ്മാരക  ബിൽഡിങ്ങ് ഉത്ഘാടനം മന്ത്രി എം കെ മുനീർ നിർവഹിക്കുന്നു.
കുറ്റിക്കാട്ടൂർ:  അഞ്ചു ദിവസമായി നടന്നു വരുന്ന    കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീം ഖാന  സിൽവർ ജൂബിലി സമാപിച്ചു .സമാപന സമ്മേളനം ഉസ്മാൻ ബാഖവി ഉത്ഘാടനം ചെയ്തു . സി എച് മുഹമ്മദ്‌ കോയ സ്മാരക  ബിൽഡിങ്ങ് ഉത്ഘാടനം മന്ത്രി എം കെ മുനീർ നിർവഹിച്ചു .  ദിക്ർ ദുആ  പരിപാടിക്ക്  ഹംസ മുസ്‌ലിയാർ  നേന്ത്രത്വം നൽകി. അസ്ലം ബാഖവി അദ്ധ്യക്ഷനായിരുന്നു .രാവിലെ മുതൽ പൊതു ജനങ്ങളുടെ സന്ദർശനം നടന്നു .

Monday 23 December 2013

മിസ്റ്റർ കോഴിക്കോട്‌; മല്ലന്മാർ കയറിയ സ്റ്റേജ് തകർന്നു


കുറ്റിക്കാട്ടൂർ :മിസ്റ്റർ കോഴിക്കോടിനെ തിരഞ്ഞെടുക്കാൻ കുറ്റി ക്കാട്ടൂരിൽ ഒരുക്കിയ ബോഡി ബിൽ ഡിംഗ് പ്രദർശനത്തിന്റെ സ്റ്റേജ് തകർന്നു വീണു .ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം .ഒന്നാം സ്ഥാനത്തെത്തിയ കല്ലായി യിലെ ന്യൂ വേൾഡ് ജിമ്മിലെ ടീം ഒന്നിച്ചു  കയറിയതാണ് സ്റ്റേജ് തകരാൻ കാരണം .വൈകുന്നേരം തുടങ്ങിയ പ്രദര്ശനം രാത്രി വൈകിയാണ് അവസാനിപ്പിച്ചത് .മിസ്റ്റർ കോഴിക്കോടായി  റഹീ മിനെ തിരഞ്ഞെടുത്തു .ഇതിനിടെ രണ്ടാം സ്ഥാനം ലഭിച്ച ക്ല്ബ് അംഗങ്ങൾ പ്രശ്നം ഉണ്ടാക്കിയതു  സംഘർഷാവസ്ഥ സ്രഷ്ടിച്ചു . മെഡിക്കൽ കോളേജ് പോലീസ് എത്തി രംഗം ശാന്തമാക്കി . പരിപാടിയുടെ ഉത്ഘാടനം രാഘവൻ  എം .പി നിർവഹിച്ചു .സമ്മാന ദാനം വാർഡ്‌ അംഗം രാധാ കൃഷ്ണൻ നിർവഹിച്ചു .

അറബികല്യാണം :കയറെടുത്ത ചാനൽ മാപ്പ് പറഞ്ഞു


യു എ.ഇ പൌരനും വധുവും 
കുറ്റിക്കാട്ടൂർ :പ്രായം ചെന്ന യുവതിയെ വിവാഹം ചെയ്ത യു എ.ഇ പൌരനേയും കുടുമ്പത്തെയും അപമാനിക്കുന്ന തരത്തിൽ വാര്‍ത്ത നല്കിയ ഏഷ്യ നെറ്റ്ചാനൽ മാപ് പറഞ്ഞു .അറബികല്യാണം  എന്ന കേട്ട പാതി കാമറ യുമായി കുടുമ്പത്തിന്റെ പിറകെ കൂടി അവസാനം നാണം കെട്ടു  വാര്ത്ത തിരുത്തി യാണ് ഖേദ പ്രകടനം നടത്തിയത് .  പുവ്വാട്ട്പറമ്പിലെനിര്‍ധന കുടുമ്പത്തിലെ 26 കാരിയായ യുവതിയെ പറ്റിയാണ് ചാനല്‍ ബാല്യ വിവാഹം എന്ന് വിശേഷിപ്പിച്ചത്‌ .യു എ ഇ പൌരനായ അബ്ദുറഹ്മാൻ റാഷിദ് അൽ സാലിഹ് അൽ മൻസൂരിയാണ്  പുവ്വാട്ട്പറമ്പിലെ തിരുത്തി പള്ളി മമ്മദ് കോയയുടെ മകൾ ജംഷീനയെ (24 )വിവാഹം ചെയ്തത് .നിയമപരമായ എല്ലാ നിബന്ദ്ധനകളും പാലിച്ചു നടന്ന വിവാഹം കോഴിക്കോട്‌ ഖാദി ജമലുല്ലൈലി തങ്ങളാണ് നടത്തി കൊടുത്തത്  .പക്ഷെ ചാനലിന്  ഇതൊരു ബല്യ വിവാഹമായിരുന്നു .ചാനൽ വാര്‍ ത്തയെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം നടത്തി യപ്പോഴാണ്  കുടുമ്പം കാര്യം അറിയുന്നത് .ഇതേ തുടർന്ന് സാമൂഹ്യ പ്രവർത്തകയുംകുടുമ്പ സുഹുർത്തുമായ ഫാത്തിമ വാര്‍ത്ത തിരുത്തിയില്ലങ്കിൽ ചാനലിനു മുൻപിൽ നിരാഹാരം കിടക്കുമെന്ന് ഭീ ഷണി പ്പെടുത്തിയതിനെ തുടർന്ന് ചാനൽ വാര്‍ത്ത തിരുത്തി .അറബികല്യാണം ആഘോഷമാക്കുന്ന ചാനൽ രോഗത്തിനെതിരെയുള്ള ചെറുത്തു നില്പ്പിന്റെ വിജയ മാണ് ഫാത്തിമ നടത്തിയത് .

Tuesday 17 December 2013

ആഗ്രഹങ്ങള്‍ ബാക്കി വെച്ച് വിട പറഞ്ഞ കോയയുടെ കുടുമ്പത്തിനു വീട് .


വീടിന്‍റെ  താകോല്‍ ജമാഅത്തെ ഇസ്‌ലാമി  ജനസേവന വിഭാഗം   സംസ്ഥാന സെക്രടറി പി സി ബഷീര്‍ മകന്‍ റഈസിന് കൈമാറുന്നു 
കുറ്റിക്കാട്ടൂര്‍:ആഗ്രഹങ്ങള്‍ ബാക്കി വെച്ച് വിട പറഞ്ഞ കോയയുടെ   ഓര്‍മകള്‍ സാക്ഷി നിര്‍ത്തി കുഴിമയില്‍ വീടിന്‍റെ  താകോല്‍ കുടുമ്പത്തിനു കൈമാറി .കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററും സുഹുര്ത്തുക്കളും മുന്കയ്യെടുത്തു നിര്മാണം നടത്തിയ വീടിന്‍റെ  താകോല്‍ ജമാഅത്തെ ഇസ്‌ലാമി  ജനസേവന വിഭാഗം   സംസ്ഥാന സെക്രടറി പി സി ബഷീര്‍ മകന്‍ റഈസിന് കൈമാറി . നാടിന്‍റെ നന്മ നിറഞ
കോയ 
ഓടോക്കാരനായിരുന്ന  കുഴിമയില്‍ കോയ 2012 നവമ്പര്‍14 നാണ്സ്വന്തം ഓട്ടോ മറിഞ്ഞുമരണപ്പെട്ടത് . ഇദ്ദേഹം തുടങ്ങി വെച്ച വീടിന്‍റെ നിര്‍മാണം ആറു ലക്ഷം രൂപ സമാഹരിച്ചാണ് പണി നടത്തിയത് .
കോയയുടെ സൗഹ്രദ വും സ്നേഹവും അനുഭവിച്ച നാട്ടുകാര്‍ അദ്ദേഹത്തിന്റെ വിയോഗം എന്നും സ്മരിക്കും .ഏ തു പാതിരാവിലും വിളിച്ചാല്‍  കോയ ഓടോയുമായി എത്തും. പലരും  കുടുമ്പത്തിന്റെ യാത്ര  സുരക്ഷിതമാക്കിയത് ഈ ഓടോയിലായിരുന്നു .ഹിറ സെന്റ്റിന്‍റെ മുഴു സമയ പ്രവര്‍ ത്തകനായിരുന്നു .സൌമ്യവും ക്ഷമയും ജീവിതത്തോടൊപ്പം കൊണ്ട് നടക്കുമ്പോഴും പ്രയാസങ്ങളെ ഉള്ളു തുറന്ന ചിരിയില്‍  ഒതുക്കിനിര്‍ത്തിയ കോയ നന്മ നിറഞ ഓടോക്കാരനായി മാറിയിരുന്നു .വീടിന്‍റെ നിര്‍മാണത്തിനു ഹിറ സെന്റ വെല്‍ഫയര്‍ കമ്മറ്റി ഭാരവാഹികളായ ടി ഇബ്രാഹിം ,ടി പി ഷാഹുല്‍ഹമീദ് ,ഡോക്ടര്‍ അബ്ദു റഹ്മാന്‍ കെ ,എന്നിവര്‍ നേന്ത്ര്വത്വം നല്കി .   ഭാര്യ സൈനബ് മക്കള്‍ റഈസിന് ഷഫീഖ് ,ബാസിമ ,

Thursday 12 December 2013

മനുഷ്യാവകാശം ;ചിത്ര രചന മത്സരം നടത്തുന്നു .


കുറ്റിക്കാട്ടൂര്‍ ;കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയം അന്താരാഷ്ട്ര മനുഷ്യാവകാശ  ദിനത്തിന്റെ ഭാഗമായി  യു പി .ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ;ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു .ഡിസമ്പര്‍ 14 നു രാവിലെ 10 മണിക്ക് കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയത്തില്‍ നടക്കും .പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ ബന്ദ്ധപ്പെടുക .ഫോണ്‍ 9946632167 ,9142672854 ,

Wednesday 11 December 2013

ഹുസൈന്‍റെ വേര്‍പാട് കുടുമ്പം നിരാലംപമായി

ഹുസൈന്‍

കുറ്റിക്കാട്ടൂര്‍ :  കഴിഞ്ഞ ദിവസം മരണപ്പെട്ട  പൈങ്ങോട്ടുപുറം വെള്ളക്കാട്ട്‌ഹുസൈന്‍റെ  (40)വേര്‍പാട് കുടുമ്പത്തിന്‍റെ അത്താണിയാണ്  നഷ്ടപ്പെടുത്തി യത് .വിദേശത്തു നിന്നും ആഴ്ച്ച കള്‍ക്ക് മുന്പ് എത്തിയ ഹുസൈന്‍ ഞായാറാഴ്ച രാത്രിയാണ് മരണപ്പെട്ടത്  ഹ്രദയ സ്തമ്പനം  കാരണമാണ് മരണകാരണം .പ്രയാസം അനുഭവിക്കുന്ന കുടുമ്പത്തിന്‍റെ  ആശ്രയമായിരുന്നു ഇദ്ദേഹം.പിതാവ് മമ്മദ് കോയ ഇരുപതു വര്ഷം മുന്‍പ്  മരണപെട്ടിരുന്നു. അതിനു ശേഷം കുടുമ്പം ഹുസൈന്‍റെ ചുമലിലായിരുന്നു .മാതാവും അനുജനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുമ്പത്തെ സഹായിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Wednesday 4 December 2013

കാന്തപുരത്തിന്റെ നിലപാടുകൾ മത വിരുദ്ധം

അബ്ദു സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു

കുറ്റിക്കാട്ടൂർ :പ്രവാചകന്റെ പേരിൽ കള്ളം പറയുകയും സമസ്തയുടെ നേതാക്കളെ തള്ളി പറയുകയും ചെയ്ത കാന്തപുരം മത വിരുദ്ധ പ്രവർ ത്തികളാണ് ചെയ്യുന്നതെന്ന് എസ്  കെ എസ്  എസ്  എഫ് സമ്മേളനത്തിൽ അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു .വ്യാജ കേശം കൊണ്ട് വന്നു കച്ചവടം നടത്തി മാഫിയകളെ തോല്പ്പിക്കുകയാണ് ഇവർചെയ്യുന്നത് ."സുക്ർ തങ്ങളുടെസമുദ്ധാരണ ത്തിനു "കാമ്പയിനിന്റെ ഭാഗമായി എസ്  കെ എസ്  എസ്  എഫ് കുന്നമംഗലം മണ്ഡലം കുറ്റി ക്കാട്ടൂരിൽ നടത്തിയ സമ്മേളനം സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈ തങ്ങൾ ഉത്ഘാടനം ചെയ്തു
സദസ്സ്
.അബൂബക്കർ ഫൈസി മലയമ്മ .അയ്യൂബ് കൂളിമാട് .മുസ്തഫ അശ്രവി .സുബൈർ മാസ്റർ തുടങ്ങിയവർ സംസാരിച്ചു .വൈകുന്നേരം കുറ്റിക്കാട്ടൂർ ടൌണിൽ പ്രകടനം നടന്നു .സമ്മേളനത്തിന് സോളി ഡാരി റ്റി അഭിവാദ്യം അർപ്പിച്ചു കെട്ടിയ ബാനർ ശ്രദ്ധേയമായി

Monday 2 December 2013

മാമ്പുഴ സര്‍വേ പുനരാരംപിച്ചു


മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി
കുറ്റിക്കാട്ടൂര്‍ :മൂന്ന് വര്ഷമായി ഇഴഞ്ഞു നീങ്ങിയ മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി .കഴിഞ്ഞ ദിവസം കോഴികോട്  സര്‍വേ വിഭാഗത്തിന്റെ നേന്ത്ര ത്വത്തിലാണ് പെരുവയല്‍ പഞ്ചായത്തിലെ ക്ഴ്മാട് നിന്നും സര്‍വേതുടങ്ങിയത് .ഒളവണ്ണ , പെരുമ ണ്ണ , എന്നീ  പഞ്ചായത്തുകളില്‍പെട്ട ഭാഗങ്ങളില്‍ സര്‍വേപ്രവര്‍ത്തനം  ഏറെക്കുറെ നടന്നിരുന്നു .18 കിലോ മീറ്റര്‍ നീളമുള്ള മാമ്പുഴയുടെ മുഴുവന്‍ തീരവും അളന്നു തിട്ടപ്പെടുത്തിയാലെ നവീകരണ പദ്ധതികള്ക്ക് തുക ലഭിക്കു .  മാമ്പുഴ സംരക്ഷണ സമിതിയുടെയും .പി ടി എ റഹീം എം എല്‍ എ യുടെയും പഞ്ചായത്തു .ബ്ലോക്ക്അംഗംങ്ങ ളുടെയും ശ്രമ ഫലമായാണ് സര്‍വേക്ക് ബന്ധപ്പെട്ടവര്‍ നടപടി തുടങ്ങിയത് .ഇതിനിടയില്‍ സര്‍വേ അട്ടിമറിക്കാനും ശ്രമം നടന്നു. ഇപ്പോള്‍ അളന്നു തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ കല്ലുകള്‍ നാട്ടുന്നുണ്ട് . സര്‍വക്ക് തുടക്കിമിട്ട ചടങ്ങില്‍  പെരുവയല്‍ പഞ്ചായത്തു വൈസ് പ്രസി :സദാ ശിവന്‍ .ബ്ലോക്ക് അംഗം ദിനേശ് പെരുമണ്ണ ,വാര്‍ഡു മെമ്പര്‍ അനീഷ്  പാലാട്ടു ,നിസാര്‍,മുജീബു ,ഇര്ര്‍ശാദ് ,കോയ മാമ്പുഴ എന്നിവര്‍ പങ്കെടുത്തു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More