“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 30 January 2014

നൂറ്റി നാലില്‍ അയിഷുമ്മക്കു പെന്‍ഷനും വോടേ ഴ്സ് കാര്‍ഡും


ആയിഷുമ്മ ഐ ഡി കാര്‍ഡു ഏറ്റു  വാങ്ങുന്നു
കുറ്റിക്കാട്ടൂര്‍ :ഒരു നൂറ്റാണ്ടിന്‍റെ ഇരുട്ടും വെളിച്ചവും കണ്ട പേരാട്ടു ആയിഷുമ്മക്കു ഐ ഡി കാര്‍ഡും വാര്‍ധക്യ പെന്‍ഷനും ലഭിച്ചപ്പോള്‍ പേരാട്ടു വീട്ടില്‍  ഇരട്ടി മധുരം .നൂറ്റി നാല്  പിന്നിട്ട 15 വര്‍ഷമായി വോട്ടര്‍  പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍  കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ്‌ ഐ ഡിലഭിക്കുന്നത്‌ .നേരത്തെ അവശത കാരണം വോട്ടര്‍  പട്ടികയി ല്‍ പേര് ചെക്കാന്‍  പോവാതിരുന്നത് കൊണ്ടാണ് തിരിച്ചറിയല്‍  കാര്ഡ് ലഭിക്കാതിരുന്നത് .ഇതിനിടക്കാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പില്‍ വരുത്തിയ പുതിയ മാറ്റം ആയിഷുമ്മക്കു തുണയായത് .ഓണ്‍ ലൈന്‍  രജിസ്ട്രേഷനും ബി ല്‍  ഒ ഹിയറിങ്ങും വഴിയാണ്  ആയിഷുമ്മയെ പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍  വീട്ടില്‍ ചെന്ന്  വോട്ടര്‍ ലിസ്റ്റില്‍ ചേര്ത്തത് . കഴിഞ്ഞ  വോടേഴ്സ് ദിനത്തി ല്‍ പെരുവയ ല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ്‌ അംഗം ഷറഫുദ്ധീനും ബി ല്‍ ഒ പറക്കോളില്‍ ജംഷീറും   വീട്ടിലെത്തിയാണ് കാര്‍ഡ് കൈമാറിയത് .പെന്‍ഷനുള്ള  നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാര്‍ധക്യത്തിന്റെ അവശത പേറുന്നത്തിനിടയില്‍ പെന്ഷന്‍ ലഭിക്കുന്നത് .32 വര്‍ഷം മുന്‍പ് ഭര്ത്താവ് മരിച്ച ആയിഷുമ്മ മകന്‍  സുലൈമാനോടൊപ്പമാണ്  താമസിക്കുന്നത് .

Wednesday 29 January 2014

മദ്യം ,മയക്കു മരുന്ന് ,വ്യാപകം ;വിദ്യാര്‍ഥി കളും ഇട നിലക്കാര്‍


 കുറ്റിക്കാട്ടൂര്‍: മദ്യം ,മയക്കു മരുന്ന് ഉപയോഗം എല്ലാ നിയന്ത്രണങ്ങളും മറി കടന്നു വ്യാപകമാകുന്നു .കുറ്റിക്കാട്ടൂര്‍,ആനക്കുഴിക്കര എ.ഡബ്ള്യു.എച്ച് എഞ്ച് നീയറിന്‍ഗ് കോളേജ് പരിസരം എന്നിവിടങ്ങളിലും കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ചില സ്വകാര്യ ഹൊസ്റ്റലുകള്‍ കേന്ദ്രീകരിച്ചുമാണ് ഇതിന്‍റെ ഉപയോഗവും വിതരണവും നടക്കുന്നത് .മൊത്തമായി മദ്യം ചില കേന്ദ്രങ്ങളില്‍ എത്തിച്ചു ആവശ്യക്കാര്‍ക്ക്   നല്‍കുകയാണ്  ചെയ്യുന്നത് . വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്ന് ഉപയോഗം വര്ധിച്ചതായി പറയപ്പെടുന്നു .അധികവും വീട് വിട്ടു നില്ക്കുന്ന വരിലാണ് ഈ പ്രവണത. രാത്രിയായാല്‍ കോളേജിന്റെ പരിസരം ബഹള മാണെ ന്നു പരിസര വാസികള്‍  പറയുന്നു .മാത്രമല്ല ഹൈസ്കൂള്‍  കുട്ടികളെ ലക്‌ഷ്യം വെച്ച് പാന്‍  മസാല ഉല്പന്നങ്ങളും കടകളില്‍ രഹസ്യമായി വില്പന തുടരുന്നു . ആനക്കുഴിക്കര കേന്ദ്രീകരിച്ചാണ് നിരോധിത ഉല്പന്നങ്ങളുടെ വില്‍പന നടക്കുന്നത് .കഴിഞ്ഞ ദിവസം   ചില കടകളില്‍ നിന്ന് പോലീസ് ഇവ പിടിച്ചെടുത്തിരുന്നു  . അന്യ സംസ്ഥാന തൊഴിലാളികളുടെ പെരുപ്പം മയക്കു മരുന്ന് മാഫിയക്ക് കൂടുതല്‍ അവസരം ഒരുക്കുകയാണ് .ഇതിനിടെ നാട്ടുകാരുടെ നിസന്ഗത  പരക്കെ വിമര്ശിക്കപ്പെടുന്നു .

എ.ഡബ്ള്യു.എച്ച് പോളിയില്‍ സംഘര്‍ഷം ; കോളജ് അടച്ചു.


എ.ഡബ്ള്യു.എച്ച്പോളി 
കുറ്റിക്കാട്ടൂര്‍: ഇരു മാനേജ്മെന്‍റുകളുടെ തര്‍ക്കം കാരണം റസീവര്‍ ഭരണത്തിലായ എ.ഡബ്ള്യു.എച്ച് പോളിയില്‍ വീണ്ടുംസംഘര്‍ഷം. അകാരണമായി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇയര്‍ ഔാട്ടാ ക്കിയെന്നാരോപിച്ച് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തുടങ്ങിയ വിദ്യാര്‍ഥി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അധികൃതര്‍ മറ്റൊരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇന്നലെ മെഡിക്കല്‍ കോളജ് പൊലീസ് എത്തിയാണ് രംഗം   ശാന്തമാക്കിയത്. ഇയര്‍ ഔാട്ടാ ക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന ആവശ്യം നിരാകരിച്ച പ്രിന്‍സിപ്പലുമായി ഒരു മാസത്തിലേറെയായി അസ്വാസ്ഥ്യം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ടെക്നിക്കല്‍ ബോര്‍ഡിന്‍െറ നിര്‍ദേശം മറികടന്ന് വകുപ്പുമേധാവിയായി ജോലിചെയ്യാത്ത ഒരാള്‍ പ്രിന്‍സിപ്പലായി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും ഇയര്‍ ഔാക്കിയ വിദ്യാര്‍ഥിയെയും സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെയും തിരിച്ചെടുക്കണമെന്നുമാണ് സമരക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍, പ്രിന്‍സിപ്പല്‍ ലീവുള്ള സമയത്ത് വിദ്യാര്‍ഥികള്‍ മോശമായ പോസ്റ്ററുകള്‍ പതിക്കുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്തതിനാണ് ഒരാളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്‍െറ നടപടി അറിഞ്ഞില്ലെന്ന് മറ്റധ്യാപകരും പറയുന്നു.
പരീക്ഷ അടുത്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികളും സ്ഥാപനാധികാരികളും നടത്തുന്ന കിടമത്സരത്തില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. അതിനിടെ, വിദ്യാര്‍ഥികളുമായി മെഡിക്കല്‍ കോളജ് സി.ഐ കെ. ഉല്ലാസ് നടത്തിയ അനുരഞ്ജനചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച മലാപ്പറമ്പിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇനി അറിയിപ്പു വരുന്നതുവരെ കോളജ് അടച്ചതായി പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Monday 27 January 2014

കുറ്റിക്കാട്ടൂര്‍ റോഡ്‌ വികസനം ;തണല്‍ നഷ്ടമാകുന്നു


കുറ്റിക്കാട്ടൂര്‍ :റോഡ്‌ വികസനത്തിന്‍റെ  അവസാന പ്രവര്‍ത്തികള്‍ തക്രതിയായി നടക്കുമ്പോള്‍ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു .ചെറൂപ്പ മുതല്‍ മെഡിക്കല്‍ കോളേജ് വരെയാണ് വികസനംനടക്കുന്നത് .നാട്ടുകാര്ക്ക് നടക്കാന്‍ഫുട് പാത്തുകള്‍ഡ്രൈനേജ് നു മുകളില്‍ സൗകര്യം ചെയ്തിട്ടുണ്ട് .ഇതിനിടെ കുറ്റിക്കാട്ടൂര്‍അങ്ങാടിക്ക്  തണല്‍ നല്കുന്ന12 ലേറെ മരംമുറിച്ചി നീക്കാനാണ് പരിപാടി . റോഡിന്‍റെ വീതി കൂടുമ്പോള്‍ മരം മുറിക്കുകയെ നിവ്ര്‍തിയുള്ളൂ എന്നാണു പറയുന്നത് .

Friday 24 January 2014

ഓര്‍മകളില്‍ മധുരം നിറച ഉമ്മ 1935-2014 ജനുവരി 20


ഓര്‍മകളില്‍ മധുരം നിറച്ചു, വേദനകളില്‍ എണ്ണ  പുരട്ടി, ചിരിയില്‍ വ്യഥകള്‍ ഒതുക്കി..
അതി ജീവനത്തിന്റെ കൂട്ടക്ഷരങ്ങള്‍ ചേര്‍ത്തു നിര്‍ത്തി,
വിശപ്പിന്‍റെ കനലില്‍ കണ്ണീരുറ്റിയ കാലത്തെ ഒരോര്‍മയായി  ഞങ്ങള്ക്ക് നല്‍കിയതുമ്മ ...
അപ്പോഴും പന്ത്രണ്ടു മക്കള്‍ക്ക്‌ തണ ലേകിയതും ഉപ്പയുടെ നെട്ടൊട്ടത്തിന്റെ നട്ടുച്ചയും കടലിരമ്പം വന്ന മനസ്സില്‍ ഞാന്‍ കണ്ടു ...
നേരത്തെ വിട പറഞ്ഞു പോയ നാലു പേര്‍ ഉപ്പയുടെ തോളിലിരുന്നുപുഞ്ചിരിയുടെ പൂത്തിരി വെട്ടംനിറച്ചു ഉമ്മയെ കാത്തിരുന്നു ...
ആരാമവും അരുവിയും വസന്തം നിറച്ച സ്വര്‍ഗത്തില്‍ അവര്‍ ഉമ്മയെ വരവെല്ക്കും ...
ഉമ്മറ ത്തെ ത്തുംമ്പോള്‍ ഓര്‍മകള്‍കടിച്ചിറക്കി മനസ്സ്  ശൂന്യതയിലേക്ക്  പായുകയാണ് ....
ബാക്കി വെച്ച കടമകള്‍ക്ക് മാപ്പ്  ..
- റഹ്മാന്‍  കുറ്റിക്കാട്ടൂര്‍-

Saturday 18 January 2014

വെള്ളി പറമ്പ് വാഹന അപകടം ;ലബീബിനു കണ്ണീരോടെ യാത്ര മൊഴി ; വീട് വിട്ടിറങ്ങിയ കൌമാരങ്ങളുടെ യാത്ര ഇപ്പോഴും ദുരൂഹം .


മുഹമ്മദ് ലബീബ് 
 കുറ്റിക്കാട്ടൂര്‍ :  അര്‍ധ രാത്രിയില്‍ വീട് വിട്ടിറങ്ങിയ കുട്ടികള്‍ ഓടിച്ച കാര്‍ ലോറിയിലിടിച്ച് മരിച്ച ചിന്മയ സ്കൂളിന്‍െറ പ്രിയപ്പെട്ട കോല്‍ക്കളിക്കാരന്‍ മുഹമ്മദ് ലബീബിനു കണ്ണീര്‍ വാര്‍ത്ത് കാത്തിരുന്ന സഹപാഠികളുടെയും  അധ്യാപകരുടേയും വിങ്ങി നിറഞ്ഞ യാത്ര മൊഴി .മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മുഹമ്മദ് ലബീബിന്‍െറ മൃതദേഹം ചിന്മയ സ്കൂളിലെത്തിക്കുമ്പോള്‍ ബുധനാഴ്ച സഹപാഠികളെയെല്ലാം അവസാനമായി കാന്‍റീനില്‍ സല്‍ക്കരിച്ച് പടിയിറങ്ങിപ്പോയ മുഹമ്മദ് ലബീബിനെ ചേതനയറ്റ  മൃതദേഹം കണ്ടു അവര്‍ വിങ്ങി പൊട്ടി .
 അര്‍ധ രാത്രിയില്‍ വീട് വിട്ടിറങ്ങിയ കൌമാരങ്ങളുടെ യാത്ര  ദുരന്ത മായി  മാറിയത് വ്യയാഴ്ച പുലര്‍ചെ നാല് മണിക്ക്  വെള്ളിപറമ്പില്‍ വരമ്പിനടുത്താണ് . നിരത്തിയിട്ട ലോറിയില്‍ മുഹമ്മദ് ലബീബും കൂട്ടുകാരും സഞ്ചരിച്ച ഫോര്‍ഡ് ഇക്കോ സ്പോട്ട് കാര്‍  കാര്‍ ഇടിക്കുകയായിരുന്നു . ലബീബ് സമ്പവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായിപ്പോയ ലബീബിന്‍െറ കോല്‍ക്കളി ടീമിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ അപ്പീലിന് കോടതിയെ സമീപിച്ച ദിവസമായിരുന്നു ഇന്നലെ. അതിനിടെയാണ് സ്കൂളിന്‍െറ കോല്‍ക്കാരന്‍ വിടപറഞ്ഞത്.ഇവനോടൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കൂട്ടുകാരെയും ഇതുപോലെ കൊണ്ടുവരാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയായിരുന്നു സ്കൂളിനു .  ബന്ധുവീട്ടില്‍ താമസിക്കുന്ന ലബീബ് വീട്ടുകാര്‍ ഉറങ്ങിയശേഷം കാറെടുത്ത് നഗരത്തില്‍ കറങ്ങുകയായിരുന്നു.
വിങ്ങിപൊട്ടുന്ന സഹപാഠികള്‍ 
പിതാവ് മുജീബിന്‍െറ സഹോദരന്‍ ഇഖ്ബാലിന്‍െറ സിവില്‍ സ്റ്റേഷനിലെ വീട്ടില്‍ താമസിച്ചാണ് ലബീബ് നഗരത്തിലെ സ്കൂളില്‍ പോയിരുന്നത്. ബുധനാഴ്ച രാത്രി കാറുമായി ഇറങ്ങുമ്പോള്‍ ഇഖ്ബാലിന്‍െറ മകന്‍ വസീമിനെയും കൂടെ കൂട്ടി. കൂട്ടുകാരായ അമല്‍ വിനോദ്, റൂപന്‍ ജാക്സണ്‍, വിനീത് കിരണ്‍, അക്ഷയ് എന്നിവരെയും അവരുടെ വീടുകളില്‍ പോയി കൂട്ടി എന്നാണ് കരുതുന്നത്. നഗരത്തില്‍ ബീച്ചിലും പരിസരങ്ങളിലും കാറുമായി കറങ്ങിയ ഇവരെ മലാപ്പറമ്പില്‍ പൊലീസ് കൈ കാണിച്ചിരുന്നത്രേ. അമിതവേഗത്തില്‍ നിര്‍ത്താതെ പോയ കാര്‍ പിന്നീട് മെഡിക്കല്‍ കോളജിനു താഴെ വെള്ളിപറമ്പില്‍ അപകടത്തില്‍പെടുകയായിരുന്നു. കാര്‍ ഹമ്പിനു മുകളില്‍ കയറി നിയന്ത്രണം വിട്ടാണ് ലോറിയിലിടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും ലബീബ് മരിച്ചിരുന്നു. റൂപന്‍ ജാക്സണും വിനീത് കിരണും വസീം മുഹമ്മദും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അത്യാസന്നനിലയിലാണ്. മിംസ് ആശുപത്രിയില്‍ കഴിയുന്ന അനഘ് തേജസിന്‍െറ നിലയും ഗുരുതരമാണ്.
കുട്ടികള്‍ അര്‍ധരാത്രി വീടുകളില്‍നിന്നിറങ്ങിപ്പോയത് വീട്ടുകാരാരുമറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോള്‍ കുട്ടികള്‍ ഇവിടെയുണ്ടല്ലോ എന്നായിരുന്നു പല വീട്ടുകാരുടെയും പ്രതികരണം.
അപകടത്തില്‍പെട്ടവര്‍ക്കാര്‍ക്കും ബോധമില്ലാത്തതിനാല്‍ എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ ദുരൂഹമായ രാത്രിയാത്രയില്‍ ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും.
നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടവര്‍. മറ്റു രണ്ടു കുട്ടികള്‍കൂടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയിലിറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Tuesday 14 January 2014

ഇന്ന് നബി ദിനം

 
കുറ്റിക്കാട്ടൂരിൽ നടന്ന നബിദിന റാലി

 കുറ്റിക്കാട്ടൂർ : മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നാടെങ്ങും നബിദിന റാലികള്‍ നടന്നു . പലസ്ഥലങ്ങളിലും ഒരാഴ്ചമുമ്പുതന്നെ മതപ്രഭാഷണ പരിപാടികളും ആരംഭിച്ചിരുന്നു.
ഹിജ്റ വര്‍ഷം റബിഉല്‍ അവ്വല്‍ 12നാണ്​  ലോകത്തിനു  കാരുണ്യമായി പ്രവാചകന്‍ മുഹമ്മദ്​ ജനിച്ചത്​. കേരളത്തില്‍ വിവിധ പളളികളും മദ്രസകളും കേന്ദ്രീകരിച്ച്​ നബിദിന റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്​. 
 ലോകത്തിന്റെ മറ്റ്​ പലഭാഗങ്ങളിലും വിവിധ രീതിയില്‍ നബിദിന ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്​.ഇതിനിടയിലും മത്സരിച്ചുള്ള നബിദിന പരിപാടി ക്കിട യിൽ ഇരു   വിഭാഗംസുന്നികളുടെ വേദികളിൽ പരസ്പരം വിദ്വേഷ പ്രസംഗങ്ങൾ  അരങ്ങു തകർക്കുന്നുണ്ട്   .
കുറ്റിക്കാട്ടൂരിൽ കേന്ദ്ര മദ്രസ്സ ,ചാളിയിറക്കൽ മദ്രസ്സ ,കണിയാത്തു  മഹല്ല് എന്നിവയുടെ നെന്ത്ര്വത്ത്വ ത്തിൽ നബിദിന   പരിപാടികൾ നടന്നു .
നബിയുടെ ജീവിതം
ലാളിത്യ പൂര്‍ണമായ ജീവിതമായിരുന്നു തിരുദൂതരു(സ്വ) ടേത്. മറ്റു മനുഷ്യരില്‍ നിന്നും ഉന്നത സ്ഥാനം ഒരിക്കലും ആഗ്രഹിച്ചില്ല. മറ്റുള്ളവരെപ്പോലെ പള്ളിനിര്‍മാണത്തിലും കിടങ്ങു കുഴിക്കുന്നതിലും നബിയും പങ്കെടുത്തു. മണ്ണില്‍ ജോലിയെടുക്കുന്നതിന്ല്‍ അവിടുത്തെ നെറ്റിയിലും ശരീരത്തിലും ജോലിചെയ്യുന്ന അവസരത്തില്‍ മണ്ണിന്റെ അട്ടി തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ അനുചരന്‍മാരോടൊപ്പം ഒരു യാത്ര പുറപ്പെട്ടതായിരുന്നു പ്രവാചകന്‍ (സ്വ). യാത്രാസംഘത്തില്‍ ഉള്ളവരെല്ലാം ജോലികള്‍ പരസ്പരം പങ്കിട്ടെടുത്തു. വിറകു ശേഖരിക്കുന്ന ജോലി പ്രവാചകന്‍ (സ്വ) ഏറ്റെടുത്തു. സ്വഹാബാക്കള്‍ ആ ജോലി കൂടി തങ്ങള്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അതിനു മറുപടിയായി നബി(സ്വ) പറഞ്ഞതിങ്ങനെയാണ്:’അതു ശരിയാണ്, പക്ഷെ ഞാന്‍ നിങ്ങളെക്കാള്‍ ഉയര്‍ന്നവനാവാന്‍ ആഗ്രഹിക്കുന്നില്ല.തന്റെ സഖാക്കളില്‍ നിന്നും ഔന്നിത്യം ഭാവിക്കുന്ന ആളെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’
ബദര്‍ യുദ്ധത്തില്‍ പ്രവാചകന്റെ സംഘത്തില്‍ ഒട്ടകങ്ങള്‍ നന്നേകുറവായിരുന്നു. ചിലര്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചിലര്‍ നടക്കും. അങ്ങനെ മാറിമാറിയാണവര്‍ യാത്ര ചെയ്തിരുന്നത്. തിരുമേനി(സ്വ) നടക്കേണ്ട ഊഴം വരുമ്പോള്‍ മറ്റുസഖാക്കള്‍ നബിയോട് ഒട്ടകപ്പുറത്ത് തന്നെ യാത്ര തുടരാന്‍ പറയും. എന്നാല്‍ നബി(സ്വ) അങ്ങനെ ചെയ്യുകയില്ല, എന്നു മാത്രമല്ല ഇങ്ങനെ പ്രതിവചിക്കുകയും ചെയ്യുമായിരുന്നു: ‘എന്നെക്കാളധികം നന്നായി നടക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. മാത്രമല്ല നിങ്ങളേക്കാള്‍ പ്രതിഫലം കിട്ടണമെന്ന് എനിക്കാഗ്രഹവുമുണ്ട്.’ എന്നിട്ട് ഒട്ടകത്തിന്റെ കയറും പിടിച്ച് നടക്കും.(മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍)
നേതാക്കന്‍മാരെ അമിതമായി ബഹുമാനിക്കുന്നതില്‍ നിന്ന് ബഹുദൈവാരാധന ഉണ്ടാവാനിടയുണ്ടെന്ന് പ്രവാചകന്(സ്വ) അറിയാമായിരുന്നു. അതുകൊണ്ട് പ്രവാചകന്‍ തന്റെ അനുയായികളെ താക്കീതു ചെയ്തു. ‘മറിയമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. ഞാന്‍ ദൈവത്തിന്റെ ഒരുദാസനും അവന്റെ ദൂതനും മാത്രമാണ്. അതിനപ്പുറമൊന്നുമില്ല.’ താഴ്മയുടെയും വിനയത്തിന്റെയും അതിരൂപമായിരുന്ന അവിടുന്ന് കടന്നു വരുമ്പോള്‍ നബിയെ ആദരിക്കാന്‍ വേണ്ടി എഴുന്നേറ്റ് നിന്നവരോട് തന്നെ ആദരിക്കാന്‍ എഴുന്നേറ്റു നില്‍ക്കരുതെന്ന് പറയുമായിരുന്നു.
നബി തങ്ങള്‍ സുഹൃത്തുക്കളോടൊപ്പം സംസാരച്ചിരിക്കുകയും തമാശപറയുകയും ചെയ്തിരുന്നു. നിങ്ങള്‍ ഞങ്ങളോട് തമാശ പറയുകയോ, ഒരക്കല്‍ അബൂഹുറൈറ(റ) അത്ഭുതത്തോടെ ചോദിച്ചു. അതെ, പക്ഷെ ഞാന്‍ സത്യ വിരുദ്ധമായി ഒന്നും പറയില്ല. നബി തങ്ങള്‍ പ്രതിവചിച്ചു. ഒരിക്കല്‍ പ്രവാചകനും ചില സഹാബത്തും കൂടി ഈത്തപ്പഴം തിന്നുകയായിരുന്നു. നബി(സ്വ) തിന്ന ഈത്തപ്പഴത്തിന്റെ കുരുകൂടി അലി(റ) യുടെ അടുത്തേക്കിട്ടു. കുറച്ചു കഴിഞ്ഞ് കുരുക്കള്‍ ചൂണ്ടി അലി കൂറേ ഈത്തപ്പഴം തിന്നല്ലോ എന്ന് പറഞ്ഞു. അലി(റ) ഉടനെ പ്രവാചകന്‍ കുരുകൂടി തിന്നുന്നുണ്ടോ, എന്നു തമാശ രൂപത്തില്‍ ചോദിച്ചു. ഇതുകേട്ട് എല്ലാവരും ചിരിച്ചു.
വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടു കൂടി നബി(സ്വ) വളരെ ലളിതവും ദരിദ്രവുമായ ജീവിതമാണ് നയിച്ചത്. പലരാത്രികളിലും പ്രവാചക(സ്വ)ന്റെ കുടുംബത്തിന് രാത്രി ഭക്ഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല മരണ വേളയില്‍ നബിതങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ചതായിരുന്നു.
ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ജീവിതത്തില്‍ ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യമായിരുന്നു കല്‍പിച്ചിരുന്നത്. ‘ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന് ഉല്‍ബോധിപ്പിച്ചു. പാറിപ്പറന്ന മുടിയുമായി പള്ളിയില്‍ വന്ന ഒരാളോട് മുടിചീകി വൃത്തിയായി വരാന്‍ നബി നിര്‍ദേശിച്ചു. സുഗന്ധദ്രവ്യം ഉപയോഗിക്കുകയും ദിവസത്തില്‍ പല തവണ പല്ല് വൃത്തിയാക്കുകയും താടിയും മുടിയും ചീകിമിനുക്കുകയും ചെയ്തിരുന്നു റസൂല്‍ (സ്വ). ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ ആദ്യം സലാം ചെല്ലിയിരുന്നത് നബിയായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടു കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ.

പ്രവാചകന്‍(സ്വ) സാധിച്ചെടുത്ത സാമൂഹിക പരിഷ്‌കരണം
ഇലാഹീ ജീവിത വ്യവസ്ഥയുടെ സംസ്ഥാപനത്തിനും, ശരീഅത്തിലധിഷ്ഠിതമായ ജീവിത വ്യവസ്ഥിതിയുടെ സ്ഥായിയായ പ്രതിഷ്ഠക്കും അവിരാമം പ്രവര്‍ത്തിക്കുന്ന ഒരു കര്‍മയോഗിയായിരുന്നു തിരുനബി(സ്വ). തന്റെ സമൂഹഗാത്രത്തെ ഗ്രസിച്ചു കൊണ്ടിരുന്ന അജ്ഞതക്കും അന്ധവിശ്വാസത്തിനും ക്രൂരതക്കുമെതിരില്‍ അവിടുന്ന് നിരന്തരം സമരം ചെയ്തു. എതിരാളികളുടെ കല്ലേറ്, ആട്ട്, തുപ്പ്, പരിഹാസം എന്നിവയെല്ലാം തൃണവത്ഗണിച്ച് നബിതങ്ങള്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ പോലും ആ തിരുപാദങ്ങള്‍ തെല്ലിട പതറിയില്ല. അല്‍പം പോലും പിന്‍മാറിയില്ല.
സമൂലമായ സാമൂഹ്യ പരിവര്‍ത്തനവും പരിഷ്‌കരണവുമാണ് പ്രവാചകന്‍ (സ്വ) കേവല ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ സാധിച്ചെടുത്തത്. ജീവിതത്തിന്റെ നിസ്സാരങ്ങളെന്നു തോന്നുന്ന വശങ്ങള്‍ പോലും അവിടുത്തെ പരിഷ്‌കരണ പ്രക്രിയയ്ക്കു വിധേയമാക്കാതിരുന്നിട്ടില്ല. സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം എന്നുവേണ്ട ജീവിതത്തിന്റെ സകല വശങ്ങളും നബി(സ്വ)
പഠിപ്പിച്ചു.

Sunday 5 January 2014

ബദൽ രാഷ്ട്രീയത്തിന്റെ ശക്തി തെളിയിച്ചു വെൽഫെയർ പാർടി സമ്മേളനം


വെൽഫെയർ പാർടി സംസ്ഥാന  സെക്രടറി ഹമീദ് വാണിമേൽ   സമ്മേളനം ഉത്ഘാടനം ചെയ്യുന്നു
  കുറ്റിക്കാട്ടൂർ : ജനാധി പത്യത്തെ കോർപറേ റ്റുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയ പാർടികൾക്ക് താക്കീതായി   വെൽഫെയർ പാർടിസമ്മേളനം.   താമരശേരിയിൽ നടന്ന  കോഴിക്കോട്‌ ജില്ല രാഷ്ട്രീയ സമ്മേളനം  ബദൽ   രാഷ്ട്രീയത്തിന്റെ ശക്തി തെളിയിച്ചു.  വെൽഫെയർ പാർടി സംസ്ഥാന  സെക്രടറി ഹമീദ് വാണിമേൽ   സമ്മേളനം ഉത്ഘാടനം ചെയ്തു .ആധാർ അടിചേൽ പിച്ചും സബ്സിഡി വെട്ടിച്ചുരുക്കിയും എണ്ണ കമ്പനികൾക്ക് വേണ്ടി നിയമം നിര്മിച്ചും നാട് ഭരിക്കുന്നവർ ജനരോഷത്തിന് മുൻപിൽ തകർ ന്നു പോകുമെന്ന് ഹമീദ് വാണിമേൽപറഞ്ഞു . ജില്ലപ്രസിഡ ണ്ട് പി സി ഭാസ്കരൻ  
സദസ്സ്
അദ്ധ്യക്ഷനായിരുന്നു  സംസ്ഥാന പ്രസിഡണ്ട് കെ അമ്പുജാക്ഷൻ.തെന്നലാപുരം രാമ കൃഷ്ണൻ ,പൊന്നമ്മ ജേകബ് ,ശംസുദ്ധീൻ ചെറുവാടി എന്നിവർ സംസാരിച്ചു . ജില്ല  സെക്രടറി പി  കെ അബ്ദുറഹ്മാൻ സ്വാഗതവും അഡ്വ ;റഫീക്ക് നന്ദിയും പറഞ്ഞു .പതിനായിരത്തിലേറെ പേര് പങ്കെടുത്ത പ്രകടനം നടന്നു .

Friday 3 January 2014

Thursday 2 January 2014

പുതു വര്‍ഷം; സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും !


അഭ യാര്‍ഥി കാമ്പില്‍ നിന്നും ഇറക്കി വിട്ട അമ്മയും കുഞ്ഞും

    2014 , ജനുവരിയിലെ തണുപ്പിനെ പ്പോലും അത്യുഷ്ണത്തില്‍ നിര്‍ത്തുന്ന വാര്‍ത്തകളും വിശേഷങ്ങളുമായാണ് പുതു വര്‍ഷം നമ്മെ വരവേറ്റത് . സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും ചേര്ത്ത വാര്‍ത്തയും  കമന്റും പുതു ദിനത്തില്‍ നിറഞ്ഞു .  തണുത്തു വിറച്ചു അഭ യാര്‍ഥി കാമ്പില്‍ കഴിയുന്ന മുസഫര്‍നഗറിലെ  ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ലോയിയില്‍നിന്ന് മുഴുവന്‍ അഭയാര്‍ഥികളെയും ഒഴിപ്പിച്ച ക്രൂരത ഈദിനത്തെ വരവേ റ്റു . മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് 500ലേറെ വരുന്ന ആളുകളെ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടത്. ലോയി ക്യാമ്പില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട 20ഓളം കുടുംബങ്ങള്‍ മൂന്ന് കി.മീ. അകലെ നീംകേരിയിലെ ബസ് ഷെല്‍ട്ടറിന് സമീപം അഭയം തേടിയിരുന്നു. ചൊവ്വാഴ്ച പൊലീസ് എത്തി ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിലേക്ക് പുതപ്പുമായി വന്ന ട്രക്ക് പൊലീസ് തിരിച്ചയച്ചു. മീറത്ത്-മുസഫര്‍നഗര്‍ പാതയിലാണ് തടഞ്ഞത്. സ്വന്തം ജനതയോട് ഒരു ഭരണ കൂടം ചെയ്ത ക്രൂരത ഒരു ജനത ഇവിടെ എറ്റു വാങ്ങുന്നത് പ്രതീക്ഷയുടെ പുലരി കാത്തിരുന്ന നമ്മെ  നിരാശപ്പെടുത്തി ...തണുത്തു വിറച്ചു പിടഞ്ഞു മരിച്ച 35 ലേറെ കുട്ടികള്ക്ക് വേണ്ടി നമ്മുടെ പരമോന്നത പാര്‍ലിമെന്റ ഒരു നിമിഷം മൌനമാചരിച്ചു .ലക്ഷങ്ങള്‍  എണ്ണി  വാങ്ങുന്ന ഒരു ജനപ്രതിനിതിയും ഒരു കമ്പിളി പുതപ്പുമായി ഈ ജനതയ്ക്ക് നേരെ കൈ നീട്ടിയില്ല ..ഇവരുടെ ഹ്രദയം ആ ജനത അനുഭ വിച്ചതിനെക്കാള്‍ ഏറെ മരവിച്ചിരുന്നു .....540 പേര് ഒരു  പുതപ്പു നല്‍ കിയാല്‍ 34 കുട്ടികള്‍  വിട പറയില്ലായിരുന്നു .

2013 അവസാനിക്കുംപോൾ മോഡി നടത്തിയ  കുമ്പസാരത്തെ ക്കുറി ച്ച വാർത്തകലും കമന്റ്റു മായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് .ഗുജറാത്ത് വംശ ഹത്യയിൽ  ഇപ്പോഴുള്ള മോഡിയുടെ ഖേദ പ്രകടനം അടുത്ത തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളും കാപട്യ വുമായി മാത്രമായി കണ്ടാല്‍  മതിയെന്ന് ചില ചിത്രങ്ങൾ ഓർമപ്പെടുത്തി ...
ചില പുതു വത്സര തമാശ 
 മുസ്‌ലിം ലീഗ് കേരളത്തിലെ  ആം ആദ്മി പാര്‍ടിയാണെന്ന മന്ത്രി കുഞ്ഞാലികുട്ടിയുടെ
പ്രസ്താവന (തമാശ ) കേരളത്തിൽ പുതിയ രാഷ്ട്രീയ പാര്ടികളുടെ അരങ്ങേറ്റം കണ്ടാണെന്ന് പറയപ്പെടുന്നു .അപ്പോൾ പാർടിയിലെ കേജ്രിവാൾ ആരാണെന്ന് ജനം ചോദിക്കുന്നു . ഈ തമാശ പുതു വർഷത്തി ല്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചു ...
മൻമോഹൻ സിങ്ങ് ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ല എന്നതും ജനത്തിനു സന്തോ ഷം നല്കി .
അദ്ദേഹമെടുത്ത ജനപ്രിയ തീരുമാനമെന്നു ഫേസ് ബുക്ക്‌ പ്രതികരണ ത്തിലുടെ അറിയിച്ചു .....
ജനത്തിന്റെ ഒടിഞ്ഞ മുതുകിൽ ചാട്ടവാർ   
   ജനത്തിന്റെ ഒടിഞ്ഞ മുതുകിൽവീണ്ടും ആഞ്ഞു വീക്കിയാണ് കേന്ദ്രം  പുതു വര്‍ഷം ജനങ്ങൾക്ക്‌ സമ്മാനിച്ചത്‌ .വീട്ടമ്മയുടെ കണ്ണീരുപ്പു കലങ്ങിയ ബജറ്റിൽ തീ പിടിപ്പിക്കുന്ന രീതിയിൽ ഗ്യാസിനു വില വര്ധിപ്പിച്ചു കൊണ്ടാണ് ആശംസ നല്കിയത് .230 രൂപ വര്ധിപ്പിച്ച നടപടിയിൽ കേരളത്തിലെ കുഞ്ഞാലികുട്ടിയുടെ  ആം ആദ്മി പാര്‍ടി ഒന്നും പറഞ്ഞു കണ്ടില്ല .

മാധ്യമവും രണ്ടര പതിറ്റാണ്ടിനു ശേഷം പുതുക്കി
കേരളത്തിലെ മാധ്യമ രംഗത്ത് വഴിതിരുവായി രംഗത്ത് വന്നു വായനയുടെ  വേറിട്ട അനുഭവം മലയാളിക്ക് നല്കിയ മാധ്യമം 26 വര്ഷത്തിനു ശേഷം അതിന്റെ കെട്ടിലും മട്ടിലും മാറ്റ മുള്‍ കൊണ്ടാണ്പുതു വര്‍ഷത്തെ എതിരേറ്റത്‌ .പക്ഷെ ഈ മാറ്റം വായനക്കാര്‍ക്ക് ഉള്‍ കൊള്ളൂമൊ എന്ന് കണ്ടറിയണം . ലോഗോയും  മാറ്റവും ടൈറ്റില്‍ പ്രിന്റും പഴയത് തന്നെ പ്രൗഡി എന്നാണു പൊതു അഭിപ്രായം .എല്ലാം മാറുമ്പോൾ മാധ്യമത്തിനും അതില്‍ നിന്നും മാറി നില്ക്കാന്‍ കഴിയില്ലല്ലോ .

പ്രതീക്ഷ
 
 അരവിന്ദ് കെജ്രിവാളിന്‍െറ സത്യ പ്രതിക്ഞ

 ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ പുതു വർഷത്തിൽ പ്രതീക്ഷയുടെ കിരണം തരുന്നുണ്ട് .അഴിമതിക്കെതിരെ ബദൽ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുന്ന  ആം ആദ്മി പാര്‍ട്ടി  ഒരു പ്രതീക്ഷയാണ് .


 


Wednesday 1 January 2014

മൂക്ക് കുത്തി ബൈക്ക് ;പുതുവര്ഷ പുലരിയില്‍ അപകടം

പുതുവര്‍ഷ പുലരിയില്‍ ജനം കണ്ടത് കുറ്റിക്കാട്ടൂര്‍ റോഡരികില്‍ മൂക്ക് കുത്തിയ  ബൈക്ക്

കുറ്റിക്കാട്ടൂര്‍ :പുതുവര്‍ഷ പുലരിയില്‍ ജനം കണ്ടത് റോഡരികില്‍ മൂക്ക് കുത്തിയ  ബൈക്ക് ;പുതു വര്‍ ഷത്തിലെ ആഘോഷം തലയ്ക്കു പിടിച്ച രണ്ടു പേര് ഓടിച്ച ബൈക്കാണ് ഇതന്ന് പറയുന്നു .ഓടിച്ചവര്‍ പരിക്കേറ്റു ആശുപത്രിയിലാണെ ന്നു പറയുന്നു .ഏതായാലും ബൈക്കിന്റെ തലയും മുഖവും റോഡരികിലെ കുഴിയില്‍തന്നെയാണ് .ബന്ദ്ധപെട്ടവര്‍  വരാത്തത് കൊണ്ട് ആളെ തിരിച്ചറിഞ്ഞിട്ടില്ല .തൊട്ടരികിലെ തോട്ടിലേക്ക് മൂക്ക് കുത്തിയാല്‍ അപകടം ആള റിയാതെ പോകുമായിരുന്നു

ദാഹിച്ച കാത്തിരിപ്പിനു അറുതി ; പറകോളില്‍ കുടിവെള്ള മെത്തി

പറകോളില്‍ കുടിവെള്ളപദ്ധതിയുടെ  ഉത്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിക്കുന്നു 

കുറ്റിക്കാട്ടൂര്‍:    പറകോളില്‍ നിവാസികളുടെ കാത്തിരിപ്പിനു അറുതി യായി കുടിവെള്ള മെത്തി .പെരുവയല്‍ പഞ്ചായത്ത് കുറ്റിക്കാട്ടൂര്‍ വാര്ഡ് 22 ല്‍ നടപ്പാക്കിയ കുടിവള്ള പദ്ധതിയാണ് ദാഹിച്ച  കാത്തിരിപ്പിനു ആശ്വാസമായത് .പദ്ധതിയുടെ ഉത്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു .പഞ്ചായത്ത്പ്രസിഡന്റ്റ് അദ്ധ്യക്ഷയായിരുന്നു .ബ്ലോക്ക് അംഗങ്ങളായ വിനോദ് പടനിലം ,മാദവദാസ് ,.പഞ്ചായത്ത്വൈസ്  പ്രസിഡന്റ്റ് സദാശിവന്‍  വാര്ഡ്അംഗങ്ങളായ അനീഷ്‌ പാലാട്ടു ,സുലൈഖ കുന്നുമ്മല്‍ ,തുടങ്ങിയവരും അഹമ്മദ് പി ,പി എം ബാബു എന്‍   കെ യൂസുഫ്,തുടങ്ങിയവര സംസാരിച്ചു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More