“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 23 May 2014

കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ


കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ സ്കൂള്‍ ഓഡി റ്റൊറിയത്തില്‍ നടക്കും.1974 മുതല്‍  2005 വരെയുള്ള പൂര്‍വ വിദ്യാര്‍ഥികളാണ് ഒത്തു ചേരുന്നത് .സ്കൂളില്‍  നിന്നും വിട്ടു പോയ വിവിധ മേഘലകളിലുള്ളവര്‍ ഇവിടെ സംഗമിക്കും .സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നം ചര്ച്ച ചെയ്യും .സ്ഥലത്തെ പ്റമുഖ വ്യക്തികള്‍ പങ്കെടുക്കും .

Sunday 18 May 2014

ഹുസൈൻ കോവൂർ ,വട്ടക്കാട്ടു ജയരാജൻ നിര്യാതനായി

ഹുസൈൻ

കുറ്റിക്കാട്ടൂർ :കോവൂർ സ്വദേശി കൂടല്ലൂർ താഴം ഹുസൈൻ (63)നിര്യാതനായി
ഭാര്യ ;ആയിഷ ,മക്കൾ ;ഫൈസൽ ,തസ്‌ലി ,ഫൗസിയ .
മരുമക്കൾ ;സൽ മത് (വെള്ളിപരംപ് )ഹനീഫ പാലാഴി ,നാസർ മായനാട്

 വട്ടക്കാട്ടു  ജയരാജൻ

കുറ്റിക്കാട്ടൂർ: പരേതനായ രാരുകുട്ടിയുടെ   മകൻ  വട്ടക്കാട്ടു  ജയരാജൻ (50) നിര്യാതനായി ,മാതാവ്‌ പരേതയായ സരോജിനി ,ഭാര്യ ;സുധ ,മക്കൾ ;അനാമിഘ രാജ് ,അനഘ രാജ് ,സഹോദരങ്ങൾ ;സീത മണി
സത്യൻ ,മോഹനൻ ,ശിവ ദാസൻ ,ആനന്ദ കുമാർ .

Monday 12 May 2014

പ്രിയപ്പെട്ട ഉമ്മക്ക് ഞാന്‍ പോകുകയാണ് ' നിസ്‌ലയുടെ അവസാന വാക്കുകള്‍കണ്ടെത്തി


അരീക്കോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
‘അസ്സലാമു അലൈകും… എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട, മാഷോട് കാലുപിടിച്ച് പറഞ്ഞു ഒന്ന് ജയിപ്പിച്ച് വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് ഞാന്‍പോകില്ല. എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടാക്കിക്കൂടെ…? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല… കാക്കാനോടും താത്താനോടും പറയണം അവരോട് ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍… ഞാന്‍ പോകുകയാണ് ആരും എന്നെ ഓര്‍ത്ത് വിഷമിക്കരുത്.
എന്ന് ഉമ്മാന്റെ മകള്‍ നിസ്‌ല…’
രണ്ട് വര്‍ഷം തുടര്‍ച്ചയായി തൊല്‍പ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത നിസ്‌ലയുടെ അവസാന വാക്കുകളാണിത്. നിസ്ലയുടെ മൂത്തസഹോദരിയായ തസ്‌നിയാണ് വീട്ടില്‍നിന്നും കുറിപ്പ് കണ്ടെത്തിയത്. നിസ്ല നാണയങ്ങള്‍ ശേഖരിച്ചിരുന്ന പാത്രത്തില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. കൂട്ടുകാരിയുടെ ഉപ്പയോട് ജയിക്കാതെ ടി സി തരാന്‍ പറ്റില്ലെന്ന് ഹെഡ് മാസ്റ്റര്‍ പറഞ്ഞതായും കുറിപ്പിലുണ്ട്. പ്രാഥമിക പരിശോധനയില്‍ കുറിപ്പ് നിസ്‌ലയുടെ കൈയ്യക്ഷരം തന്നെയാണെന്ന് പോലീസ് പറഞ്ഞു.
സ്വപ്‌നങ്ങള്‍  നെയ്തു  പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല   സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍  ഇരിക്കാന്‍  ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍  ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍  നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍  നില്ക്കാതെ  അവള്‍  ജീവിതത്തില്‍  നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍   ഉയരങ്ങള്‍  എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാവുകയായിരുന്നു  ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു  മുകളില്‍  വെച്ച് അതില്‍  ചവിട്ടിയാണ് അവള്‍  ജീവിതം അവസാനിപ്പിച്ചത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ  വീട്ടില് നിന്നും നാല് കിലോമീറ്റര്‍  ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍  തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍  പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍  വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍  പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍  പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍  ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ  അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍  അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍  ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍  കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍  അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍  ടീച്ചര്‍ മാര്‍  ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍  എന്റെ മോള്‍  പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍  നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍  പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട്   വരുമ്പോള്‍  ഞെട്ടണമെന്നു അവള്‍  പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക്‌ നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍  കൂടുതല്‍  എ പ്ലസ്‌ നേടുന്നവരെ ഇരുത്തിയാല്‍  മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍  പരീക്ഷയില്‍  നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?

Saturday 10 May 2014

പ്രകൃതി ചികിത്സകന്‍ തിരിച്ചെത്തി; ദുരൂഹത ബാക്കി

അബ്ദുല്‍ റസാഖ്

കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ പ്രകൃതി ചികിത്സകന്‍ പയ്യടിമത്തേല്‍ സ്വദേശി അബ്ദുല്‍ റസാഖ് വീട്ടില്‍ മടങ്ങിയത്തെി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇദ്ദേഹം പയ്യടിമത്തേലിലെ വീട്ടിലത്തെിയത്. മേയ് മൂന്നിന് വൈകീട്ട് നഗരത്തില്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് അബ്ദുല്‍ റസാഖ് തന്‍െറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മയക്കുമരുന്ന് മാഫിയയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും തന്‍െറ ജീവന്‍ അപകടത്തിലാണെന്നുമുള്ള വിശദമായ ഫേസ്ബുക് വിവരണവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരമറിയിക്കാതെ ഒരു വിദ്യാര്‍ഥിക്ക് മാത്രം സന്ദേശമയച്ചതും സംശയം ജനിപ്പിച്ചിരുന്നു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ‘നാടകീയമായി’ വെള്ളിയാഴ്ച രാത്രി ഇയാള്‍ തിരിച്ചത്തെിയത്. ഒരാഴ്ചയോളം തന്നെ കസ്റ്റഡിയില്‍വെച്ച സംഘം വെള്ളിയാഴ്ച രാവിലെ രാമനാട്ടുകരയിലെ ഓവ്ചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അബ്ുദല്‍ റസാഖ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്.

Wednesday 7 May 2014

നൂറു മേനിക്കായി അവര്‍ നിസ് ലയെ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാക്കി .

സ്വപ്‌നങ്ങള്‍  നെയ്തു  പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല   സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍  ഇരിക്കാന്‍  ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍  ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍  നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍  നില്ക്കാതെ  അവള്‍  ജീവിതത്തില്‍  നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍   ഉയരങ്ങള്‍  എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയായി ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു  മുകളില്‍  വെച്ച് അതില്‍  ചവിട്ടിയാണ് അവള്‍  ജീവിതം അവസാനിപ്പിച്ചത് .ഇത് പറയുമ്പോള്‍  ഉമ്മയുടെ ഹ്രദയം പൊട്ടി കണ്ണീര്‍  വന്നു കൊണ്ടിരുന്നു .
തോല്പ്പിക്കരുതെന്നു പറഞ്ഞു ഹെഡ് മസ്ടരോടും ടീച്ചറോടും   ഒരു പാട് കെഞ്ചിയിരുന്നു .എല്ലാവരും കൂടി അവളെ ഇവിടെ നിന്നും പറഞ്ഞയച്ചു .കരഞ്ഞു കലങ്ങിയ കണ്ണോടെ ഉമ്മ  അസ്മാബി പറഞ്ഞു .എസ് .എസ് എല്‍ .സി യി നൂറു മേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റല്‍  സ്കൂള്‍  അധി കാരികള്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടു തവണ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് പതിനഞ്ചു കാരി  നിസല   ആത്മഹത്യ ചെയ്തത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ  വീട്ടില് നിന്നും നാല് കിലോമീറ്റര്‍  ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍  തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍  പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍  വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍  പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍  പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍  ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ  അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍  അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍  ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍  കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍  അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍  ടീച്ചര്‍ മാര്‍  ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍  എന്റെ മോള്‍  പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍  നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍  പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട്   വരുമ്പോള്‍  ഞെട്ടണമെന്നു അവള്‍  പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക്‌ നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍  കൂടുതല്‍  എ പ്ലസ്‌ നേടുന്നവരെ ഇരുത്തിയാല്‍  മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍  പരീക്ഷയില്‍  നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
(കടപ്പാട് :കേരള കൌമുദി )

.

Tuesday 6 May 2014

പ്രകൃതി ചികിത്സകന്‍െറ തിരോധാനം: ദുരൂഹത നീങ്ങുന്നില്ല


കുറ്റിക്കാട്ടൂര്‍ : പ്രകൃതി ചികിത്സകനും പ്രഭാഷകനുമായ പയ്യടിമത്തേല്‍ സ്വദേശി ഡോ. ടി.കെ. അബ്ദുല്‍റസാഖിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹത നീങ്ങിയില്ല. കോഴിക്കോട് നഗരത്തിലുള്ള ഇദ്ദേഹത്തിന്‍െറ കാലിക്കറ്റ് റിസര്‍ച് സെന്‍റര്‍ എന്ന സ്ഥാപനത്തിലും പയ്യടിമീത്തലിലെ വീട്ടിലും നല്ലളം എസ്.ഐ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ചയാണ് അബ്ദുല്‍റസാഖിനെ കാണാതായ വാര്‍ത്ത സ്വന്തം ഫേസ്ബുക്കിലൂടെ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തന്നെ കാറിലെത്തിയ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായും കൊല്ലാന്‍ പദ്ധതിയിട്ടതായുമാണ് ഇംഗ്ളീഷില്‍ വിശദമായെഴുതിയ പോസ്റ്റിലുള്ളത്. കൈവശമുള്ള ഫോണ്‍ സംഘം പിടിച്ചെടുത്തതിനാല്‍ മറ്റൊരു ഫോണില്‍നിന്നാണ് ടൈപ്പ് ചെയ്ത് പോസ്റ്റിട്ടതെന്ന് ഫേസ്ബുക്കില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ജീവന് ഭീഷണിയുള്ള ഒരാള്‍ക്ക് അക്ഷരത്തെറ്റില്ലാതെ വിശദമായി എങ്ങനെ ഫോണില്‍നിന്ന് ടൈപ് ചെയ്യാന്‍ കഴിഞ്ഞുവെന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഫേസ്ബുക് പോസ്റ്റിന് പുറമെ ഒരു വിദ്യാര്‍ഥിക്കും തനിക്ക് ക്ളാസെടുക്കാന്‍ വരാനാകില്ലെന്ന സന്ദേശമയച്ചിട്ടുണ്ട്.
ഇത്രക്ക് വിശദമായ പോസ്റ്റും ഫോണ്‍സന്ദേശവുമയച്ച ആള്‍, അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം വിവരങ്ങളൊന്നുമയക്കാത്തതും സംശയകരമാണ്. വിവാഹമോചിതനായി ഏറെക്കാലമായി ഒറ്റക്ക് താമസിക്കുന്ന ഡോക്ടര്‍ ഇടക്ക് വീട്ടില്‍നിന്ന് മാറിനില്‍ക്കാറുണ്ടത്രെ. ഇത്തരം സംശയങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Monday 5 May 2014

തണലും കുളിരുമായ മക്കള്‍ വിട പറഞ്ഞു,അഞ്ചുപേരില്‍ ആ ജീവന്‍ ഇനിയും തുടിക്കും


സചിന്‍കുമാര്‍ (21), സന്ദീപ് (18)
  കുറ്റിക്കാട്ടൂര്‍ : ഹൃദയം തണുത്തുറഞ്ഞുപോവുന്ന നിമിഷത്തിലും വേദന കടിച്ചമര്‍ത്തിയ ആ മാതാവ്, വെന്‍റിലേറ്ററില്‍ മരണത്തോടടുത്തുകൊണ്ടിരുന്ന സചിന് അന്ത്യചുംബനം നല്‍കി. പിന്നെ ദൃഢനിശ്ചയം സ്ഫുരിക്കുന്ന മനസ്സോടെ തീരുമാനമെടുത്തു, അവന്‍െറ കണ്ണും കരളും വൃക്കയും മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്ന്. പ്രതീക്ഷയുടെ ചെറിയൊരു തിരിനാളംപോലും ബാക്കിയില്ലെന്ന് രണ്ട് സമയങ്ങളായി ഡോക്ടര്‍മാരുടെ പാനല്‍ വിധിയെഴുതിയതോടെയായിരുന്നു ആ അമ്മയുടെ തീരുമാനം.
വെള്ളിയാഴ്ച സുല്‍ത്താന്‍ ബത്തേരി-ഊട്ടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് മരിച്ച ഒളവണ്ണ ഒടുമ്പ്ര കരുവള്ളി സചിന്‍കുമാര്‍ (21), സന്ദീപ് (18) എന്നിവരുടെ അമ്മ ഒടുമ്പ്ര എ.എല്‍.പി സ്കൂള്‍ അധ്യാപിക റജീനയാണ് നന്മയുടെ മറ്റൊരു പാഠം പകര്‍ന്നുനല്‍കിയത്. ആകെയുള്ള രണ്ട് മക്കളുടെ വേര്‍പാടിന്‍െറ വേദനക്കിടയിലും മസ്തിഷ്കമരണം സംഭവിച്ച മൂത്ത മകന്‍െറ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയാവട്ടെയെന്ന് ഈ അമ്മ തീരുമാനിക്കുകയായിരുന്നു. 2008ല്‍ രോഗബാധിതനായി മരിച്ച ഭര്‍ത്താവ് സഞ്ജീവ്കുമാറിന് പിറകെ മക്കള്‍ കൂടി യാത്രയായതോടെ ആ അമ്മക്ക് ഓര്‍ക്കാന്‍ ബാക്കിയായത് ഈ പുണ്യം. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ഏറെ വൈകാതെ മരിച്ചിരുന്നു. ശനിയാഴ്ച മോര്‍ച്ചറിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെത്തുന്ന സന്ദീപിന്‍െറ ചേതനയറ്റ ശരീരത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് സചിന്‍െറ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് റജീന ആശുപത്രിയിലെത്തി മകന്‍െറ അവയവങ്ങള്‍ ദാനംചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ നടത്തിയ ശസ്ത്രക്രിയയില്‍ സചിന്‍െറ ഇരു കണ്ണുകളും വൃക്കകളും കരളും നീക്കം ചെയ്തു. കരള്‍ മിംസില്‍ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 50കാരനും വൃക്കകളിലൊന്ന് രാമനാട്ടുകരയിലെ 35കാരിക്കുമാണ് മാറ്റിവെച്ചത്. മറ്റൊരു വൃക്ക മെഡിക്കല്‍ കോളജാശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. കണ്ണുകള്‍ രണ്ടും കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ രണ്ട് രോഗികള്‍ക്ക് കൈമാറി. പുലര്‍ച്ചയോളം നീണ്ട ശസ്ത്രക്രിയകള്‍ക്ക് മിംസിലെ ഡോക്ടര്‍മാരായ സജീഷ് സഹദേവന്‍, രാജേഷ് നമ്പ്യാര്‍, രോഹിത് രവീന്ദ്രന്‍, ശ്രീലക്ഷ്മി, അനീഷ്കുമാര്‍, ടോണി ജോസ്, ഹരിഗോവിന്ദ്, ആശിഷ് ജിന്‍ഡാല്‍, ഫിറോസ് അസീസ്, ബെനില്‍ ഹഫീഖ് തുടങ്ങി വലിയൊരു പാനല്‍ നേതൃത്വം നല്‍കി.
സചിന്‍കുമാറിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച അഞ്ചോടെ മാങ്കാവ് മാനാരി ശ്മശാനത്തില്‍ സംസ്കരിച്ചു. സചിന്‍ കോയമ്പത്തൂര്‍ സി.എം.എസ് കോളജ് അവസാനവര്‍ഷ വിദ്യാര്‍ഥിയും സന്ദീപ് കോഴിക്കോട് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയുമായിരുന്നു. 

പ്രകൃതി ചികിത്സകന്‍ അങ്ഞാത കേന്ത്രത്തില്‍ തടവില്‍ .വിവരം നാട്ടുകാര്‍ അറിയുന്നത് ഫേസ് ബുക്ക്‌ വഴി !


ഡോ . ടി.കെ. അബ്ദുല്‍റസാഖ് 
കുറ്റിക്കാട്ടൂര്‍ :തട്ടി കൊണ്ട് പോയ അജ്ഞാത സംഘത്തിന്റെ തടവില്‍  നിന്നുംമോചിപ്പിക്കാന്‍  ആവശ്യപെട്ടു  പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ പയ്യടിമത്തേല്‍   സ്വദേശി കരെക്കാട് ഡോ . ടി.കെ. അബ്ദുല്‍റസാഖിന്റെ ഫേസ്ബുക് പോസ്റ് . മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി  ഇദ്ദേഹം തന്നെ പോസ്റ്റ്‌ ചെയ്ത സന്ദേശത്തില്‍ പറയുന്നു .ഇത് ശ്രദ്ധയില്‍  പെട്ട  ഫേസ്ബുക്സുഹ്ര്‍ത്തുക്കള്‍  തന്നെ യാണ് പോലീസില്‍  വിവരം അറിയിച്ചത് .പോലീസ് ബന്ദ്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു  .
ശനിയാഴ്ച രാവിലെ 9.02നാണ് അബ്ദുല്‍റസാഖിന്‍െറ പോസ്റ്റ് വന്നത്. ‘ഞാന്‍ അപകടത്തിലാണ്. ഈ പോസ്റ്റ് മുഴുമിപ്പിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് തുടരുന്ന പോസ്റ്റ് നാല് പേജോളം നീണ്ടതാണ്.
വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്ക് വരാന്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ പരിചിതരായ എന്നാല്‍, പേരറിയാത്ത ഒരുസംഘം തന്നെ കാറില്‍ കയറാന്‍ ക്ഷണിച്ചെന്നും യാത്രക്കിടയില്‍ ഭാവം മാറിയ ഇവര്‍ തന്നെ കണ്ണും കാതും മറച്ച് കൈകള്‍ പിന്നോട്ട് കെട്ടിയെന്നുമാണ് അബ്ദുല്‍റസാഖ് പറയുന്നത്. ഏറെ സമയത്തിനുശേഷം ഏതോ ഇരുട്ടറയില്‍ തള്ളിയ അബ്ദുല്‍ റസാഖിന്‍െറ മൊബൈല്‍ ഫോണും സംഘം പിടിച്ചെടുത്തിട്ടുണ്ട്. പാന്‍റ്സിന്‍െറ ഉള്ളിലെ പോക്കറ്റിലുള്ള മറ്റൊരു ഫോണുപയോഗിച്ചാണ് ടൈപ്പ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.ഇതിനിടെ സാമ്പത്തിക ഇടപാടുകളുമായി ബന്ദ്ധപ്പെട്ട മറ്റു വല്ലവരുമായിരിക്കുമോ എന്നും സംശയിക്കുന്നു ,
മരുന്ന് കമ്പനികളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രഭാഷണവും പുസ്തകവും എഴുതാറുള്ള അബ്ദുല്‍റസാഖ്, മരുന്ന് മാഫിയയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പറയുന്നുണ്ട്. മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.കെ. ഉമറിന്‍െറ സഹോദരനാണ് അബ്ദുല്‍റസാഖ്. ഡോ. ഉമറിന്‍െറ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.

Saturday 3 May 2014

മാമ്പുഴ മാലിന്യം ; അധികാരികൾ കണ്ണടച്ചു ,ജനം ചൂട്ടുമായി പ്രതിഷേധിച്ചു

തലയില്‍ വെളിച്ചം കടക്കാത്തവര്‍ ക്കെതിരെ മാമ്പുഴ  സംരക്ഷണ സമിതി ചൂട്ടു കത്തിച്ചു  പ്രകടനം നടത്തുന്നു 

 കുറ്റിക്കാട്ടൂര്‍  : മലിനമാകുന്ന  മാമ്പുഴയെരക്ഷിക്കാന്‍ അധികാരികള്‍   നടപടിയെടുക്കാത്തതില്‍   പ്രതിഷേധിച്ചു  അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍   മാമ്പുഴ  സംരക്ഷണ സമിതി ചൂട്ടു കത്തിച്ചു  പ്രകടനം നടത്തി .കഴിഞ്ഞ ദിവസം മാമ്പുഴയുടെ    പരിസരത്തുള്ള കൈതോട്ടില്‍   കക്കൂസ്  മാലിന്യം തള്ളിയവര്‍ ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപെട്ടു മാമ്പുഴ  സംരക്ഷണ സമിതി പെരുവയല്‍  ഗ്രാമ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോര്‍  ഡിനും പരാതി നല്കിയിരുന്നു .
.ദിവസങ്ങള്‍  കഴ്ഞ്ഞിട്ടും ഇവർ ക്കെതിരെ  നടപടിയെടുക്കുകയോ മാലിന്യം നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല .കുറ്റിക്കാട്ടൂരിലെ പരിസരത്തുള്ള ഇറച്ചി മാലിന്യം, ബാർബര്‍ ഷാപ്പിലെ  മുടിക്കെട്ട്‌ കെട്ടിടങ്ങളിലെ അഴുക്കു വെള്ളം എന്നിവ ഒഴുക്ക് നിലച്ച കൈത്തോട്ടില്‍  കെട്ടിക്കിടക്കുന്നത് കാരണം   രോഗാണുക്കള്‍  തിളക്കുകയാണ് .പകർച്ച വ്യാധികള്‍  പകരാന്‍   ഇതിടയാക്കും .പൊതു സ്ഥലങ്ങളില്‍  മാലിന്യം    തള്ളുന്നത് ക്രിമിനല്‍  കുറ്റമാണ് .ഇതിനെതിരെ നടപടിയെടുക്കണ മെന്നവശ്യപെട്ടു    മാമ്പുഴ  സംരക്ഷണ സമിതി മെഡിക്കല്‍  കോളേജ് പോലീസില്‍  പരാതി നല്‍ കിയിട്ടുണ്ട് . കുറ്റിക്കാട്ടൂര്‍  ടൌണില്‍  നടന്ന   പ്രതിഷേ പ്രകടനത്തിന് ടി കെ എ അസീസ്‌ .പി കോയ .മുജീബ് ഇടക്കണ്ടി .ബാല ചന്ദ്രന്‍  .മനോജ് പയടിതാഴം .അനീഷ്‌ ആനകുഴിക്കര .രാജീവ് സി . .ടി പി ഷാഹുല്‍  ഹമീദ് .റഹ്മാന്‍   കുറ്റിക്കാട്ടൂര്‍  .ഷാഫി കെ എം ,എന്നിവര്‍ സംസാരിച്ചു  .
  

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More