“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 30 September 2014

ഒമ്പത് വര്‍ഷത്തെ തടവില്‍ നിന്ന് മോചനം; അബ്ദുറഹ്മാന് ഇത് രണ്ടാം ജന്മം

 
ഇടത്ത് -അബ്ദുറഹ്മാൻ കുടുമ്പത്തോടൊപ്പം 

കുറ്റിക്കാട്ടൂർ : ഇരുളടഞ്ഞ ജയിലറക്കുള്ളിലെ ഒരു ദശാബ്ദത്തോളം നീണ്ട തടവു ജീവിതത്തിന് ശേഷം മോചിതനായി നാട്ടിലേക്കത്തെിയപ്പോള്‍ മാവൂര്‍ പാറമ്മല്‍ പുന്നോത്ത് അബ്ദുറഹ്മാന് അത് രണ്ടാം ജന്മമായി. ചെയ്യാത്ത തെറ്റിന് ഒമ്പത് വര്‍ഷത്തിലധികം നീണ്ട കഠിന തടവാണ് പുരുഷായുസ്സില്‍ ഇയാള്‍ അനുഭവിച്ചത്. എന്നാല്‍, തടവിലെ നീറുന്ന കൊടിയ പീഡനങ്ങള്‍ക്കിടയിലും സഹായിക്കേണ്ടവരൊക്കെ മുഖം തിരിച്ചപ്പോള്‍ പാഴായത് ഇയാളുടെ ജീവിതത്തിന്‍െറ നല്ല കാലം.
2003ലാണ് ഏറെ സ്വപ്നങ്ങളുമായി സൗദിയിലേക്ക് വിമാനം കയറിയത്. മൂന്നു വര്‍ഷത്തോളം പലവിധ ജോലികള്‍ ചെയ്തു. അതിനിടയില്‍ റിയാദിലെ അല്‍സബര്‍ കമ്പനിയില്‍ ജോലി കിട്ടി.
ജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം ഒരുവിധം തള്ളിനീക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍െറ ജീവിതത്തിന് ഇരുള്‍പടര്‍ത്തി കമ്പനിയിലെ പാകിസ്താനി ജീവനക്കാരന്‍ മരിച്ചത്. മരണത്തിനുത്തരവാദിയെന്നാരോപിച്ച് അബ്ദുറഹ്മാനെയും ഹൈദരാബാദ് സ്വദേശിയെയുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യത്തെ ആറുമാസം പൊലീസ് സ്റ്റേഷനിലെ സെല്ലിലും, പിന്നീട്, മലാസ് ജയിലിലേക്കും മാറ്റി. അതിനിടയില്‍ മോചനത്തിന് വേണ്ടി പലതവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരാള്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയില്ലത്രെ. അതിനിടയില്‍ അവിടത്തെ കോടതി പിടിക്കപ്പെട്ടവരാരും കുറ്റവാളികളല്ളെന്ന് കണ്ടത്തെിയെങ്കിലും ഇടപെടേണ്ടവര്‍ സഹായിക്കാത്തതിനാല്‍ മോചനം നീണ്ടു. നിരവധി തവണ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവരോടും ബന്ധുക്കളും സുഹൃത്തുക്കളും രേഖാമൂലം സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, അവരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാരായ അഫ്സല്‍, മുനീഫ് എന്നീ സുഹൃത്തുക്കള്‍ സഹായവുമായത്തെിയത്.
ഇവരുടെ നിരന്തര ശ്രമഫലമായാണ് ഒമ്പത് വര്‍ഷത്തെ തടവിനു ശേഷം 28ാം തീയതി ഞായറാഴ്ച അബ്ദുറഹ്മാന്‍ ഇരുമ്പഴിക്കുള്ളില്‍നിന്ന് പുറത്തത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ സക്കീന, മക്കളായ ഫാത്തിമ, റജില്‍ബാന്‍, പിതാവ് അബു, മാതാവ് ഫാത്തിമ, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരാണ് സ്വീകരിക്കാനത്തെിയത്.
ഇനി ആര്‍ക്കും തന്നെ പോലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും ഇനിയുള്ള കാലം നാട്ടില്‍തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

Sunday 28 September 2014

പാറപ്പുറായിൽ അബൂബക്കർ നിര്യാതനായി


കുറ്റിക്കാട്ടൂർ : പാറപ്പുറായിൽ അബൂബക്കർ (72) നിര്യാതനായി .ഭാര്യ ;ബിചീവി .മക്കൾ :റഷീദ് ,ഉബൈദ് ,സിയാദ് ,ഷംസാദ് ,മരുമക്കൾ :സുബൈർ ചെറുവണ്ണൂർ ,മിസ്‌രിയ .ശബ്ന ,പർവീൻ .  സഹോദരങ്ങൾ ;ആമിന പെരുമണ്ണ .പരേതരായ കോയക്കുട്ടി .പരീകുട്ടി ,മുഹമ്മദ്‌ ,ആയിഷ .

Monday 22 September 2014

ആദരം ,അനുമോദനം .വെൽഫെയർ പാർടി യുണിറ്റ് സമ്മേളനം ആഘോഷമായി .

ശംസുദ്ധീൻ ചെറുവാടി  ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ ;സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ ആദരിച്ചും വിദ്യാർഥികളെ അനുമോദിച്ചും ചെറുത്തു നിൽപു രാഷ്ട്രീയത്തിന്റെ സംഘ ബോധം ഉണർ ത്തിയ    വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ യുണിറ്റ് സമ്മേളനം വിവിധ ജന വിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .   .നാട്ടിലെ കർ ഷക  തൊഴിലാളികളായ  മയൂരം കുന്നുമ്മൽ അമ്മാളു ,വെള്ളായി ,ഒടുക്കത്തി എന്നിവർകകുള്ള ആദരംവെൽഫെയർ പാർടി ജില്ല സെക്രടറി പൊന്നമ്മ ജോന്സൻ  നൽകി  ,പാടത്ത് വിത്തെറിഞ്ഞു ഞാറു നട്ട കൈകൾ കൊണ്ട് അന്ഗീകാര ത്തിന്റെ ഉപഹാരം അവർ ഏറ്റു  വാങ്ങി . വിദ്യഭ്യാസ പ്രവർത്തകനുള്ളഉപഹാരം  കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് നൽകി .അധ്യാപക പ്രതിഭ മാനവേദൻമാസ്റ്റർക്കുള്ള  ഉപഹാരം  ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി നല്കി .കലാ സേവനത്തിനുള്ള  ഉപഹാരം റഷീദ് നാസ് ,വിദ്യാർഥികളായ നീതു ,റീമ എന്നിവരും .  ഉപഹാരം സീകരിച്ചു.
ഒടുക്കത്തി ഉപഹാരം എട്ടു വാങ്ങുന്നു .
ശംസുദ്ധീൻ ചെറുവാടി സമ്മേളനം ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ സ്വാഗത സംഘം കണ്‍ വീനർ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു വെൽഫെയർ പാർടി നന്മ ആഗ്രഹിക്കുന്നവരുടെ സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. പൊന്നമ്മ ജോന്സൻ ,ജോണ്സൻ മാസ്റ്റർ .വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്ത് പ്രസിഡൻട്  ടി ടി സുലൈമാൻ എന്നിവർ  സംസാരിച്ചു .ഹബീബ് റെയിൻബോ , നൌഫൽ എന്നിവർ ഗാനം ആലപിച്ചു . സുരേഷ് കുമാർ മിമിക്രി അവതരിപ്പിച്ചു ചടങ്ങിൽ വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്സെക്രടറി ടി പി ശാഹുൽ ഹമീദ് മാനിയമ്പലം  രാധ കൃഷ്ണന് പാർടി മെമ്പർ  ഷിപ് നല്കി  .  യുണിറ്റ്  പ്രസിഡൻട്അനീസ്‌ സ്വാഗതവും യുണിറ്റ് സെക്രടറി ഫിറോസ്‌ കട്ടയാട്ട് നന്ദിയും പറഞ്ഞു .

Sunday 21 September 2014

വിവാഹധൂർത്തിനെതിരെ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു .

മുസ്‌ലിം ലീഗ്കുന്നമംഗലം മണ്ഡലം  പ്രസിഡ ന്റ്റ് അബൂബകർ മൗലവി   സംസാരിക്കുന്നു  
 കുറ്റിക്കാട്ടൂർ ;മുസ്‌ലിം  സമുദായത്തിലെ വിവാഹ രംഗത്തെ   ആർഭാടവും പൊങ്ങച്ചവും ഒഴിവാക്കാൻ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു.മുസ്‌ലിം ലീഗിന്റെ സംസ്ഥാന  ഘടകം പ്രഖ്യാപിച്ച ആർഭാട വിവാഹത്തിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മറ്റി പുവ്വാട്ടു  പറമ്പിൽ വിളിച്ചു ചേർത്ത സമുദായ സംഘ ടന പ്രതിനിധികളുടെ യോഗമാണ് ഒറ്റകെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രമാണിമാരും സമുദായ നേന്ത്ർ ത്വവും മാതൃ കയായാൽ സാധാരണക്കാർ ഇത് പിൻ  പറ്റുമെന്നു എല്ലാവരും അഭിപ്രായപെട്ടു .ഇതിനു മഹല്ല് ഒരു പെരുമാറ്റ ചട്ടം ആവിഷ്കരിക്കനമെന്നും നിർദേശിച്ചു . .മുസ്‌ലിം ലീഗ് ജില്ല സെക്രടറി ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു .കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി    അദ്ധ്യകഷനായിരുന്നു .ആർ .വി കുട്ടിഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി .മൂസ സഖാഫി (എസ് വൈ എസ് )റഷീദ് ഒള വണ്ണ (കെ എൻ എം )റഫീഖ് റഹ്മാൻ മൂഴിക്കൽ (ജമാഅത്തെ ഇസ്‌ലാമി )മുസ്തഫ നസ്റി (നദ് വത് )ഇദ് രീസ് (എസ എം എ )ശുകൂർ മാസ്റ്റെർ (മഹല്ല് ഫെഡ് റേഷൻ )സി മരക്കാരുട്ടി ,കെ മൂസ മൗലവി എന്നിവര്‍  സംസാരിച്ചു.കെ പി കോയ .റഹ്മാൻ കുറ്റിക്കാട്ടൂർ ,ടി പി സിദ്ധീഖ് എന്നിവർ സമ്പന്ദിചു . 

Wednesday 17 September 2014

വെൽഫെയർ പാർടി യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന്


കുറ്റിക്കാട്ടൂർ : വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ  യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന് നടക്കും .വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനം ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി ഉത്ഘാടനം നിർവഹിക്കും .പൊന്നമ്മ ജോണ്‍ ,ജോണ്സൻ നെല്ലിക്കുന്ന് ,അൻവർ സാദത്ത്‌ തുടങ്ങിയവർ സംസാരിക്കും .പ്രദേശത്തെ മാതൃ ക കർഷക തൊഴിലാളി .കർഷകൻ ,വിദ്യഭ്യാസ പ്രതിഭ ,വിദ്യഭ്യാസ പ്രവർത്തകൻ ,ആക്ടി വിസ്റ്റ് ,തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും .

മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

മിൽമ ജലം 

കുറ്റിക്കാട്ടൂർ : പെരിങ്ങൊളം  മില്‍മയില്‍ നിന്ന് മലിനജലം പുറംതള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മില്‍മയുടെ മലബാര്‍ മേഖലാ കാര്യാലയത്തിലെ ഐസ്‌ക്രീം പ്ലാന്റില്‍നിന്ന് പുറംതള്ളുന്ന മലിനജലമാണ് സമീപത്ത് കെട്ടിനിന്ന് വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 
സമീപപ്രദേശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് ശല്യംരൂക്ഷമാകുകയും മലിനജലം കിനിഞ്ഞിറങ്ങി കിണര്‍ ഉപയോഗശുന്യമാവുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. നേതാക്കളായ സി. അബ്ദുറഹ്മാന്‍, ടി.ടി. സുലൈമാന്‍, ഇ.പി. അന്‍വര്‍ സാദത്ത്, അനീസ്, പി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സമര സംഗമം സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു.

Tuesday 16 September 2014

വീഥികളെ അമ്പാടിയാക്കി ഉണ്ണി കണ്ണന്മാർ ചിലങ്കയ ണിഞ്ഞു .


കുറ്റിക്കാട്ടൂർ ;മയിൽ‌പീലി തിരുമുടിയിൽ തിരുകി പോന്നോടകുഴലൂതി  ഉണ്ണി
 കണ്ണന്മാർ  ചിലങ്കയ ണിഞ്ഞു വീഥികളെ അമ്പാടിയാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ദ്ധിച്ചു നടന്ന ഘോഷ യാത്ര കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു ,വെള്ളിപറമ്പ ,കീഴ്മാട് ,ചെമ്മലത്തൂർ ,തുടങ്ങിയ ഭാഗത്തുള്ള ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര കമ്മറ്റി കളുടെയും ആഭി മുഖ്യത്തിലായിരുന്നു ,ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും ഇതോടൊപ്പം നടന്നു ,  തെരുവുകളിൽ ആളുകൾ  നിറഞ്ഞു .വാഹന ഗതാഗതം  മണിക്കൂറിലേറെ തടസ്സപെട്ടു .

മുഹമ്മദ് അനസിന്‍െറ മരണം തകര്‍ത്തത് കുടുംബത്തിന്‍െറ പ്രതീക്ഷകളെ


കുറ്റിക്കാട്ടൂർ : പഠനവും ഒഴിവുസമയങ്ങളില്‍ ജോലിയും ചെയ്ത്, ഉമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു ഞായറാഴ്ച തിരൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ഒളവണ്ണ കോഴിക്കോടന്‍ കുന്ന് കളത്തില്‍ സുഹറയുടെ മകന്‍ മുഹമ്മദ് അനസ് (17). ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച അനസിനെയും സഹോദരിമാരേയും ജോലിചെയ്താണ് സുഹറ വളര്‍ത്തിയത്.
പാലാഴിയില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ അനസ് ഒഴിവുസമയങ്ങളില്‍ ജോലിക്ക് പോയിരുന്നു. സുഹൃത്തിന്‍െറ ബന്ധുവീട് സന്ദര്‍ശിച്ച് തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍നിന്ന് ബാഗും വാങ്ങി തിരിച്ച് പോരാനൊരുങ്ങുമ്പോഴാണ് അനസ് അപകടത്തില്‍പെട്ടത്.
നിര്‍ത്തിയിട്ട ട്രെയിനിന്‍െറ കമ്പാര്‍ട്ട്മെന്‍റിനുള്ളിലൂടെ ഒന്നാം ട്രാക്കിലേക്ക് കടക്കുമ്പോള്‍ തിരൂരില്‍ സ്റ്റോപ്പില്ലാത്ത ജമ്മുതാവി–മംഗലാപുരം എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തിരൂര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് നൂലിഴ വ്യത്യാസത്തിലാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി

Thursday 4 September 2014

സബ് സിഡികൾ വെട്ടിക്കുറക്കുന്നതിനെതിരെ സപ്ലൈകോക്ക് മുൻപിൽ വെൽഫയർ പാർടി ധർണ

 ധർണ ഉദ്ഘാടനം ചെയ്തു അൻവർ സാദത്ത്‌സംസാരിക്കുന്നു
കുറ്റിക്കാട്ടൂർ :സർക്കാർ പൊതു വിതരണ ഷാപ്പുകൾ വഴി  വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ സബ് സിഡികൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്   കുറ്റിക്കാട്ടൂർ സപ്ലൈകോക്ക്  മുൻപിൽ വെൽഫയർ പാർടി ധർണ നടത്തി .കോർപറേ റ്റു കൾക്ക് വേണ്ടി കോടികളുടെ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും പാവപെട്ടവനുള്ള സേവനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടി  ജനാധി പത്യ വിരുദ്ധവും
ജനദ്രോഹകരവുമാണെ ന്നു ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചവെൽഫയർ പാർടി കുന്നമംഗലം  മണ്ഡലം പ്രസി ഡ ന്റ് അൻവർ സാദത്ത്‌ പറഞ്ഞു.പെരുവയൽ പഞ്ചായത്ത്‌    പ്രസി ഡ ന്റ് ടി ടി സുലൈമാൻ അദ്ധ്യക്ഷനായിരുന്നു .യുണിറ്റ്പ്രസി ഡ ന്റ് അനീസ്‌ മുണ്ടോട്ട് .സെക്രടറി ഫിറോസ്‌ എ ടി .അഷ്‌റഫ്‌ പറക്കോളിൽ. ആഷ ,ഹമീദ് ടി പി  ഷാഹിദ് .റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു . 

Monday 1 September 2014

സാമൂഹ്യ വിരുദ്ധർ ഓട്ടോ തകർത്തു.


കുറ്റിക്കാട്ടൂർ :വീട്ടിൽ  നിർത്തിയിട്ട ഓട്ടോ റിക്ഷ സാമൂഹ്യ വിരുദ്ധർ തകർത്തു.  കൊണ്ടടമീത്തൽ ഷാഫിയുടെ കെ ,എൽ 57 ഡി 9883  ഓടോയാണ് ഇന്ന് പുലർച്ചെ വീട്ടു മുറ്റത്തു തകർക്കപ്പെട്ട നിലയിൽ  കണ്ടത് .മുൻ ഭാഗത്തെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ഓട്ടോ കേടു വരുത്തുകയും ചെയ്തിട്ടുണ്ട് .കുറ്റിക്കാട്ടൂരിലെ കയറ്റിറക്ക് തൊഴിലാളി കൂടിയാണ് ഷാഫി  .മെഡിക്കൽ കോളേജ് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More