“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 26 September 2015

കായലം മഹല്ലിന്‍െറ വിചിത്രതീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

പള്ളി കമ്മറ്റിക്കാർ ഊര് വിലക്ക് അറിയിച്ചു കൊണ്ട് സ്ഥാപിച്ച ബോർഡ്‌

 കുറ്റിക്കാട്ടൂർ :സുന്നി പ്രസ്ഥാനത്തില്‍പെടാത്ത മുസ്ലിംകള്‍ക്ക് മഹല്ലിലെ പൊതുസൗകര്യങ്ങള്‍ നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള കായലം മുഹമ്മദിയ്യ ജുമുഅത്ത്പള്ളി പരിപാലനകമ്മിറ്റിയുടെ വിചിത്രതീരുമാനത്തിനെതിരെ വഖഫ് ബോര്‍ഡിനും ന്യൂനപക്ഷ-മനുഷ്യാവകാശ കമീഷനുകള്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചു. എ.പി, ഇ.കെ സുന്നിവിഭാഗങ്ങള്‍ ഭരിക്കുന്ന മഹല്ലില്‍ തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. മരണം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ മഹല്ല് തീരുമാനത്തിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായി. വിവാദ തീരുമാനം അറിയിച്ച് ഉപമഹല്ലുകളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ അംഗങ്ങള്‍തന്നെ നീക്കംചെയ്തു. പള്ളിക്ക് സ്ഥലം വഖഫ് ചെയ്ത പള്ളിയാറം കുന്നത്ത് ചേക്കുഹാജിയുടെ പേരമകനും മഹല്ല് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ പി.കെ.എം. ചേക്കു വിവാദ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മഹല്ലിലെ മുസ്ലീംകള്‍ മരിച്ചാല്‍ എല്ലാവിധ സഹായവും മഹല്ല് കമ്മിറ്റി നല്‍കണമെന്നാണ് തന്‍െറ പിതാവ് എഴുതിവെച്ചതെന്നും മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന മഹല്ല് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹല്ലിന്‍െറ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളാവരുതെന്നും കമ്മിറ്റി അംഗങ്ങളോട് തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡന്‍റ് കെ. മൂസമൗലവി പറഞ്ഞു.

Monday 21 September 2015

കായലം പള്ളിത്താഴത്ത് പള്ളി മുതലാളിമാരുടെ ഊര് വിലക്ക്. .വിലക്കിനെതിരെ റശീദലി ശിഹാബ് തങ്ങള്


കുറ്റിക്കാട്ടൂർ :കായലം പള്ളിത്താഴത്ത്  ഇ ,കെ എ .പി സുന്നികൾ നേന്ത്രത്വം നല്കുന്ന മഹല്ല് കമ്മറ്റി  മുസലിങ്ങളിലെ സുന്നികളല്ലാത്ത മറ്റു സംഘടനകളിൽ പെട്ടവരെ ഊര് വിലക്കിയതായി പരസ്യ പ്രഖ്യാപനം .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി ,തബ് ലീഗ് എന്നീ സംഘടനകളിൽ പെട്ടവരെയാണ് ഊര് വിലക്കി ബഹിഷ്കരണം ഏർപ്പെടുത്തിയതായി അറിയിച്ചുള്ള ഫ്ലെക്സ് ബോർഡുകൾ പ്രദർശിപ്പിച്ചത്. മരണാന്തര ശേഷക്രിയകളിൽ  സഹകരിക്കരുതെന്നും മയ്യത്തിനു മറവുചെയ്യുന്നതിനു ഉപകരണങ്ങൾ ,കട്ടിൽ ,തുടങ്ങിയവ വിലക്കുമെന്നും പ്രഖ്യപനത്തിലുണ്ട് .ഈ കുടുംബങ്ങളുമായി സഹകരിക്കുന്നവരേയും ബഹിഷ്കരിക്കുമെന്നും ഭീഷണി യുണ്ട് .
എന്നാൽ ഇത്തരം അറിയിപ്പുകളൊന്നും .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി പ്രവർത്തകരെ അറിയിച്ചിട്ടില്ലെന്നും പരസ്യമായി അവഹേളിക്കുന്ന രീതിയിൽ ഇത്തരം പ്രഖ്യാപനം നടത്തിയവർക്കെതിരെ വഖഫ്  ബോഡി നെ  സമീപിക്കുമെന്നും 
സ്ഥലത്തെ  ബന്ദ്ധപ്പെട്ട മുജാഹിദ് വൃ ത്തങ്ങൾ പറഞ്ഞു .എന്നാൽ 
ഇത്തരം വിലക്കുകൾക്കെതിരെ  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നു .ജിദ്ദയിൽ നിന്നും അദ്ദേഹം മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ മഹല്ല് ജമാഅത്തുകളില്‍ നിന്ന് വ്യക്തികളെ ഊരുവിലക്കുകയും പള്ളി ശ്മശാനങ്ങളില്‍ ഇടം നിഷേധിക്കുകയും ചെയ്യുന്ന നടപടിഅംഗീകരിക്കാനാവില്ലെന്നും  ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും . ഒരു വ്യക്തിയെ മഹല്ലില്‍ നിന്നു ഊരുവിലക്കാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ല. ഇത്തരം നടപടി ഒരു നിയമസംവിധാനവും അനുവദിക്കില്ല. ഊരുവിലക്കിയാല്‍ കമ്മിറ്റിക്കെതിരെ ബോര്‍ഡ് തന്നെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും അടുത്തിടെ എടപ്പാളില്‍ നടന്ന ശ്മശാന വിലക്ക് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗദി രാജാവിന്‍െറ അതിഥിയായി ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. എടപ്പാള്‍ കേസിനു മുമ്പുതന്നെ രണ്ടു മൂന്നു കേസുകളില്‍ വേറെയും വിധി വന്നിരുന്നു. കേരളത്തില്‍തെക്കന്‍ ജില്ലകളിലാണ് ഊരുവിലക്ക് കൂടുതല്‍. എടപ്പാളിനു പിന്നാലെ കൊല്ലത്തും ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവമുണ്ടായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഭാരവാഹികളെ തിരുത്തിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം സമുദായത്തിലെ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടെന്നും അവിടെ നീതിക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ രാഷ്ട്രീയപാര്‍ട്ടിക്കും മതസംഘടനക്കും അതീതനാണ്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായേ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. മറ്റു ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കില്ല. അതിന്‍െറ അടിസ്ഥാനത്തിലാണ് എടപ്പാള്‍ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഒരു മുസ്ലിം മരിച്ചാല്‍ ഖബറടക്കേണ്ടത് സമുദായത്തിന്‍െറ പൊതുബാധ്യതയാണ്. അത് നിറവേറ്റാന്‍ മുസ്ലിംകള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം .
പക്ഷെ ഇത്തരം ബഹിഷ്കരണ നടപടിയെ  പ്രാദേശികമായി ഇ, കെ വിഭാഗം സുന്നികൾ അടങ്ങിയ ലീഗ് നേൻ തൃ ത്വം അനുകൂലിക്കുനതിൽ ലീഗിലെ മുജാഹിദ് പ്രവർത്തകർ 
ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട് .വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് ലീഗ് വിരുദ്ധ വികാരമായി പ്രതിഫലിക്കും 
എ.പി വിഭാഗവും സംയുക്ത മഹല്ലായി പ്രവര്ത്തിക്കുന്ന പള്ളിത്താഴത്തു യാഥാസ്ഥിക നിലപാടുകളുമായി ഈ കക്ഷികൾ
പണ്ട് മുതലേ രംഗത്തുണ്ട് .നേരത്തെ പെരിങ്ങൊളം മഹല്ലിൽ ജമാത്ത്‌ പ്രവർത്തകന്റെ മയ്യത്ത് മറവു ചെയ്യാൻ കട്ടിലും മറ്റു ഉപകരണങ്ങളും നൽകാതെ മഹല്ല് കമ്മറ്റി ബഹിഷ്കരണം നടത്തിയിരുന്നു .ഇവിടെയും ലീഗ്  നേൻ തൃ ത്വത്തിലുള്ള   ഇ, കെ വിഭാഗം സുന്നികൾ തന്നെയായിരുന്നു ഇത്തരം നടപടിക്കു തുനിഞ്ഞത് .ഇത് ലീഗിന്റെ സമുദായ ഐക്യത്തിന്റെ കപട മുഖമാണ് വെളിവാക്കുന്നത് .ഒരു മഹല്ലിൽ വിവിധ സംഘടനകൾക്ക്   പ്രവര്ത്തന സ്വാതന്ത്ര്യം വിലക്കുന്നതിനു തുല്യമാണ് ഇത്തരം ബഹിഷ്കരണം .വഖഫ് ബോഡ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ചെയർമാന്റെ പ്രസ്താവന വ്യക്തമാക്കുന്നത് .മറ്റു സമുദായ സംഘടനകൾ ഇത്തരം ബഹിഷ്കരണ നടപടിക്കെതിരെ രംഗത്ത് വരാത്തതും ശക്തമായി പ്രതികരിക്കാത്തതുമാണ്  പള്ളി മുതലാളിമാരുടെ ഇത്തരം നടപടിക്കു വളമാകുന്നെത് .

Wednesday 9 September 2015

മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുക ;പ്രതിഷേധം ഇരമ്പി.

മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെപെരുവയൽ ഗ്രാമ  മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിക്കുന്നു .  

കുറ്റിക്കാട്ടൂർ : ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ  ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം ഇരമ്പി .  മൂന്നു വര്‍ഷത്തിലധികമായി മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ കൈയേറ്റ ഭൂമി അളന്നുതിരിച്ച് അടയാളപ്പെടുത്തിയിട്ടും ഏറ്റെടുക്കാതെ അനങ്ങാപ്പാറനയം സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ നിലപാടിനെതിരെയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. പെരുവയൽ ഗ്രാമ  മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിച്ചു .ഒരു പുഴ നിർമിക്കാൻ ഒരു ഭരണ കൂടത്തിനും കഴിയില്ല പക്ഷെ ഇത് സംരക്ഷിക്കാൻ സ്വജന പക്ഷപാതം ഇല്ലാത്ത ഭരണ കൂടത്തിനു കഴിയുമെന്നും  അദ്ദേഹം പറഞ്ഞു .ചടങ്ങിൽ  മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ ണ്ട് ടി കെ എ അസീസ്‌ അദ്ധ്യക്ഷത വഹിച്ചു . പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും കോണ്ഗ്രസ് പ്രതിനിധിയുമായ കെ സദാശിവൻ ,വാർഡ്‌  അംഗങ്ങളായ കെ ഗണേശൻ (സി പി എം )രാധാകൃഷ്ണൻ (ബി ജെ പി )വെൽഫെയർ പാർടി പഞ്ചായത്ത് സെക്രടറി ടി പി ഷാഹുൽ ഹമീദ് ,ടി പി അബൂബക്കർ (എസ് ,ഡി ,പി ഐ )തുടങ്ങിയവർ സംസാരിച്ചു .കെ പി ആനന്ദൻ സ്വാഗതവും പി കെ സന്തോഷ്‌ നന്ദിയും പറഞ്ഞു .

അരിക് കവര്‍ന്നെടുത്തും മാലിന്യം നിക്ഷേപിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന മാമ്പുഴയെ വീണ്ടെടുക്കാന്‍ 2011ലാണ് മാമ്പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചത്. കൈയേറ്റ ഭൂമി കണ്ടത്തൊന്‍ 2012 ജനുവരിയില്‍ ജനപ്രതിനിധികളുടെയും കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സര്‍വേ തുടങ്ങി. പുഴ നിറഞ്ഞൊഴുകിയ മാലിന്യം പലതവണയായി നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി. ഇതിനിടെ പലതവണയായി മുടങ്ങിയ സര്‍വേ നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.
സര്‍വേയില്‍ കൈയേറ്റം കണ്ടത്തെിയ സ്ഥലങ്ങളില്‍ അടയാളമിട്ട് സ്കെച്ച് രേഖപ്പെടുത്തിയിട്ടും ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ താല്‍പര്യം കാട്ടിയില്ളെന്ന പരാതി ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കലക്ടറും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയും പങ്കെടുത്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ഒമ്പതു മാസം പിന്നിടുമ്പോഴും ഭൂമി ഏറ്റെടുക്കാന്‍ തുടര്‍നടപടികളൊന്നുമെടുക്കാ
 ത്ത സാഹചര്യത്തിലാണ് പെരുവയൽ ,ഒള വ ണ്ണ .പെരുമണ്ണ   ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍  പ്രതിഷേധ കൂ ട്ടായ്മനടത്തിയത് .പെരുമണ്ണ   ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്നപ്രതിഷേധ കൂ ട്ടായ്മ  പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീധരനും ഒളവണ്ണഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്ന പരിപാടിയുടെ ഉത്ഘാടനംപുഴ  സംരക്ഷണ സമിതി പ്രസിഡണ്ട് പി എച് താഹയും നിർവഹിച്ചു . 

Tuesday 8 September 2015

മാമ്പുഴ കയ്യേറ്റം; പ്രതിഷേധ കൂട്ടായ്മ നാളെ. പ്രൊഫസർ ശോബീന്ദ്രൻ ഉത്ഘാടനം ചെയ്യും.


കുറ്റിക്കാട്ടൂർ : മാമ്പുഴ കയ്യേറ്റം ഒഴിപ്പിക്കുക,സർവേ നടതതിയ സ്ഥലങ്ങളിൽ കല്ലുകൾ  നാട്ടുക ,മാമ്പുഴ പ്രശ്നത്തിൽ പഞ്ചായത്തുകളുടെ അവഗണന അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി മാമ്പുഴ സംരക്ഷണ സമിതി സപ്തംബർ  9 നു (ബുധൻ ) രാവിലെ പെരുവയൽ ,പെരുമ ണ്ണ ,ഒളവണ്ണ ,പഞ്ചായത്തുകൾക്ക് മുന്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു .പ്രമുഖ പരിസ്ഥി തി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻ  പ്രതിഷേധ കൂട്ടായ്മ
ഉത്ഘാടനം ചെയ്യും.
 മാമ്പുഴ സംരക്ഷണ സമിതി യുടെ വിവിധ ഏരിയ കമ്മറ്റികൾ  ബഹുജനങ്ങൾ വിവിധ രാഷ്ട്രീയപാർടി പ്രതിനിധികൾ തുടങ്ങിയവർ   പ്രതിഷേധ കൂട്ടായ്മയിൽ  പങ്കെടുക്കും. ഇതിനിടെ   മാമ്പുഴ സംരക്ഷണ സമിതികുറ്റിക്കാട്ടൂർ ഏരിയയിലെ ചിലർ രാഷ്ട്രീയ കാരണങ്ങളാൽ ഇതിൽ നിന്നും വിട്ടു നിക്കുന്നത് രാഷ്ട്രീയ പക്ഷ പാതിത്വം കൊണ്ടാണെന്ന് വിമര്ശം ഉയർന്നിട്ടുണ്ട്.

Friday 4 September 2015

കെ എസ് ആർ ടി സി അപകടം ;കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടു .

കുറ്റിക്കാട്ടൂർ :തിരുവനതപുരം  പാറ ശാലക്കടുത്തു തമിഴ്നാട്, കേരള ട്രാൻസ്പോർട്  ബസ്സുകൾ കൂടിയിടിച്ച്  മരിച്ച കെ  എസ് ആർ  ടി സി ഡ്രൈവർ   പുവ്വാട്ടുപറമ്പ് തൊട്ടു മുക്കിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ അബ്ദുൽ ഖാദറിന്റെ (33 )മയ്യത്ത് വെള്ളിയാഴ്ച രാവിലെ 7   മണിക്ക് അലും  പിലാക്കൽ ഖബർസ്ഥാനിൽ ഖബറടക്കി .ഇന്നലെ രാവിലെ 6 ,10 നാണ് അപകടം സംഭവിച്ചത് .കെ  എസ് ആർ  ടി സി പറവൂർ  ഡിപ്പോയിലെ ഡ്രൈവറായിരുന്നു .തമിഴ്നാട്,  ട്രാൻസ്പോർട്  ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം .അപകടത്തിൽ 8 പേര്ക്ക് സാരമായി പരിക്കേറ്റു 
രണ്ടര വർഷം  മുൻപാണ് ഖാദർ കെ എസ് ആർ  ടി സിയിൽ ഡ്രൈവറായി കയറിയത് .അബ്ദുൽ ഖാദറിന്റെ മരണം കുടുംബത്തിന്റെ ആശ്രയമാണ് നഷ്ടപ്പെടുത്തിയത് .ഭാര്യ റുബീനയുടെയും  പെരുവയൽ  സെൻറ് സേവിയേഴ്സ്  യു .പി സ്കൂളിൽ പഠിക്കുന്ന മകൾ  ഷഹന ഫാത്തിമയുടെയും  ഇളയ മകൻ ഇബ്രാഹിം ബാദുഷയുയുടെയും   അത്താണിയായിരുന്ന യുവാവിന്റെ മരണം നാട്ടുകാരെയും ദുഖത്തിലാാഴ്ത്തി .
ജോലി ലഭിച്ചതിൽ കുടുംബം  ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് മരണം യുവാവിനെ തട്ടിയെടുത്തത് .പരേതനായ അഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ് .

നിലവിളക്ക് കത്തിക്കാത്തവർ മനസ്സിൽ ഇരുട്ട് കയറിയവർ-അലി അക്ബർ

ബാലഗോകുലം സാംസ്കാരിക സമ്മേളനത്തിൽ അലി അക്ബർസംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ :മനസ്സിൽ ഇരുട്ടുള്ളവരാണ് നിലവിളക്ക് കത്തിക്കാൻ മടിക്കുന്നതെന്നും ഇവർ അന്തകാരം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് കത്തിക്കുന്നതിൽ നിന്ന് വിട്ടുനിക്കാനും വിമർ ശിക്കാനും തയ്യാറായതെന്നും സംവിധായകൻ അലി അക്ബർ പറഞ്ഞു .ബാലഗോകുലം കുറ്റിക്കാട്ടൂർ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം 
കുറെ കാലമായി ഞാൻ കൃ ഷ്ണ നോടോപ്പമാണ് .ഏതു പ്രധിസന്ധി നേരിടുമ്പോഴും ഞാൻ  ഗീതവായിക്കുകയാണ് ചെയ്യുന്നത് .അപ്പോൾ അതിൽ ഒരു പരി ഹാരം എനിക്ക് കിട്ടും .യുദ്ധം ചെയ്യാതെ മാറി നിന്ന അർജുനനോടു  യുദ്ധം ഒരു ധർമമായാണ് ഭഗവാൻ കൃഷ്ണൻ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിന്റെ ഉത് ഘാടനം ബാലനടിക്കുള്ള അവാർഡ്‌ നേടിയ അന്ന ഫാത്തിമ നിർ വഹിച്ചു ,സ്വാമി പരമാനന്ദ പുരി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി .സുരേന്ദ്ര മോഹന അദ്ധ്യക്ഷനായിരുന്നു .
.

Wednesday 2 September 2015

കയ്യേറ്റഭൂമി കണ്ടെത്തിയിട്ടും തിരിച്ചു പിടിചില്ല:മാമ്പുഴ സംരക്ഷണ സമിതി പഞ്ചായത്തുകൾക്ക് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സപ്തംബർ 9 നു .


 കുറ്റിക്കാട്ടൂർ :മാമ്പുഴയോട് ചേർന്ന് കയ്യേറ്റ ഭൂമിയായി സർവെയിൽ കണ്ടെത്തിയ സ്ഥലങ്ങൾ ഏറ്റെടുക്കാൻ ഗ്രാമ പഞ്ചായത്തുകൾ തയ്യാറാവത്തതിനെതിരെ മ്പുഴ സംരക്ഷണ സമിതി സപ്തംബർ 9 നു  പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകൾക്ക് മുൻപിൽ   പ്രതിഷേധ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു .  
 .നീണ്ട കാലത്തെ മുറ വിളികൽക്കൊടുവിൽ പൂർത്തിയാക്കിയ സർവേയിലാണ് പുഴകൾ ക്കിരു വശവും  കയ്യേറ്റ ഭൂമി കണ്ടെത്തിയത് .ഈ ഭൂമി ഏറ്റെടുത്തു സർവേ  കല്ലുകൾ സ്ഥാപിക്കേണ്ടത് പുഴ കടന്നു പോകുന്ന പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ്‌ .നിരന്തരം ഈ കാര്യം ഉണർത്തിയിട്ടും ഇക്കാര്യത്തിൽ കടുത്ത അവഗണന യാണ് ഇവർ  പുലർത്തുന്നത്  .ഇതിൽ പ്രതിഷേധിച്ചാണ്   മാമ്പുഴ സംരക്ഷണ സമിതി പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകൾക്ക് മുൻപിൽ   പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്  .
 .ടി കെ എ അസീസ്‌ ,അധ്യക്ഷത വഹിച്ചു .കെ പി ആനന്ദൻ .അഖി ലേഷ് .റഹ്മാൻ കുറ്റിക്കാട്ടൂർ ,അബ്ദുല്ലത്തീഫ് കെ പി ,പി കോയ എന്നിവർ സംസാരിച്ചു .

പ്രവർത്തന മികവിനുള്ള ഐ .എസ് .ഒ സർടിഫിക്കറ്റ് പെരുവയൽ പഞ്ചായത്തിന് കൈമാറി

പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരിക്ക് എക്സൈസ് മന്ത്രി കെ ബാബു ഐ .എസ് .ഒ   സർടിഫിക്കറ്റ് കൈ മാറുന്നു 

കുറ്റിക്കാട്ടൂർ :വികസനത്തിന് വേണ്ടി രാഷ്ട്രീയം  മാറ്റി  വെചുള്ള  കൂട്ടായ പ്രവർത്തനത്തനം  വിജയിച്ചപ്പോൾ പ്രവർത്തന മികവിനുള്ള ഐ .എസ് .ഒ 9001 -2008  സർടിഫിക്കറ്റ് പെരുവയൽ പഞ്ചായത്തിന്.
പൊതു ജനങ്ങൾക്ക്‌ ലഭിക്കേണ്ട സേവനങ്ങൾ വേഗത്തിലും സങ്കീർണ രഹിതമാക്കിയുമാണ് ഈ നേട്ടത്തിന് അർഹമായത് . പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരിക്ക്  എക്സൈസ് മന്ത്രി കെ ബാബു ഐ .എസ് .ഒ   സർടിഫിക്കറ്റ്    കൈമാറി .
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാനും സേവനങ്ങൾ വേഗം നല്കാനും ജനപ്രതിനിധികൾക്കാവണന്ന്  മന്ത്രി കെ ബാബു പറഞ്ഞു .പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരി അദ്ധ്യക്ഷത വഹിച്ചു
പൌരവകാശ രേ ഖയുടെ പ്രകാശനം പി ടി എ റഹീം എം എൽ എ നിർവഹിച്ചു .ജില്ല പഞ്ചായത്തംഗം ദിനേശ് പെരുമ ണ്ണ ,ബ്ലോക്ക് അംഗം മാധവദാസ് ,പഞ്ചായത്ത് വൈസ്  പ്രസിഡ ണ്ട് ശറ ഫുദ്ധീൻ, സദാശിവൻ ,കെ എം ഗണേശൻ എന്നിവർ പ്രസംഗിച്ചു

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More