“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 18 November 2016

സംഘികൾ മലപ്പുറത്ത് ബംഗ്ലാദേശുകാരെ തിരയേണ്ട; ഒ .രാജഗോപാലിന്റെ പ്രസ്താവന വിവാദമാകുന്നു .കുത്തകകൾക്ക് നൽകിയതിന്റെ കണക്കിതാ..


 കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ പ്രസ്താവന അതിരു വിട്ട മുസ്‌ലിം വിരോധവും കേന്ദ്ര സർക്കാർ കുത്തകകൾക്ക് നൽകിയ ഔദാര്യം മറച്ചു വെക്കാനുള്ളതുമാണ് .
ഇക്കഴിഞ്ഞ  ദിവസങ്ങളിലായി  കോർപറേറ്റുകൾക്ക് വേണ്ടി ബാങ്കുകൾ  എഴുതിത്തള്ളിയ കണക്കുകൾ
പുറത്തു വന്നത് മോദിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു .  ഇതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ഇത് വരെ നിയമസഭയിൽ വാ തുറക്കാത്ത രാജഗോപാൽ മലപ്പുറവും ബംഗ്ലദേശും ഉയർത്തി വിവാദ പ്രസ്താവനയുമായി വന്നിരിക്കുന്നത് .  സഹകരണബാങ്കുകളിലെ പണം നിക്ഷേപിച്ച സാധാരണക്കാര്‍ അല്‍പം പ്രയാസം സഹിക്കേണ്ടിവരുമെന്നും വേണ്ടിവന്നാല്‍ ചികിത്സക്ക് കൈ വെട്ടിമാറ്റേണ്ടിവരുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു .എന്നാൽ കുത്തകകളെ സേവിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന മോദിക്കും ടീമിനും ഇപ്പോൾ കണക്കുകൾ കൊണ്ടാണ് ജനം മറുപടി കൊടുക്കുന്നത്  .
 വരുമാനത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധന കാണിച്ച് നിയമത്തെ പറ്റിക്കേണ്ടെന്ന് പറഞ്ഞ  ജെയ്റ്റ്‌ലിയുടെ കണക്കുകൾ ഒന്ന് നോക്കൂ .
2011 നവംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക്ക് റിഫോംര്‍മ്‌സ്(എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളനുസരിച്ച് 23.86 കോടിയായിരുന്നു ജെയ്റ്റ്‌ലിയുടെ ആസ്തി. 2003ലെ സുപ്രീകോടതി ഉത്തരവനുസരിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ നീരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ അഹമ്മദാബാദ് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് എ.ഡി.ആര്‍. എന്നാല്‍ 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെയ്റ്റ്‌ലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം തന്നെ കാണിച്ച ആസ്തി 120 കോടിയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ടുണ്ടായത് 5 ഇരട്ടി വര്‍ദ്ധന. - ഇനി കുത്തകളോടു രാജ ഗോപാലിന്റെ പാർട്ടി സ്വീകരിച്ച നയം മലപ്പുറത്തു വരി നിൽക്കുന്ന  പാവം ബംഗ്ലാദേശുകാർ  അറിഞ്ഞിരിക്കില്ല ,
കൈയില്‍ കാശില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍  ക്യൂനിന്ന് തളരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യാന്‍ സര്‍ക്കാറും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നതാണ്  7016  കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി കുത്തകമുതലാളിമാരുടെ കാലുകള്‍ തിരുമ്മിക്കൊടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  എടുത്ത തീരുമാനം. ഇത്തരക്കാരില്‍നിന്ന്  വായ്പ തിരിച്ചുപിടക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയമേലാളന്മാര്‍ ധൈര്യപ്പെടില്ളെന്നുറപ്പ്.
വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ച 63 വന്‍ വ്യവസായികളില്‍ കെ.എസ് ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെറ്റ് പവര്‍, സായ് ഇന്‍ഫോസിസുമൊക്കെ പെടുന്നുണ്ട്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. കിട്ടാക്കടത്തിന്‍െറ പട്ടികയില്‍പെടുത്തിയതോടെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇനി ശ്രമിക്കില്ളെന്ന് അര്‍ഥമാക്കേണ്ടതില്ല എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം കാപട്യത്തിന്‍േറതാണ്. 17 ബാങ്കുകള്‍ക്കായി ഏഴായിരം കോടിയോളം കൊടുക്കാനുള്ളപ്പോള്‍ മല്യയെ ലണ്ടനിലേക്ക് യാത്രയയച്ച ഭരണകൂടത്തിനു ഈ വിഷയത്തിലുള്ള ആത്മാര്‍ഥത എന്തുമാത്രമാണെന്ന് ജനത്തിന് നന്നായി അറിയാം.
. ഈ സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി  കിട്ടാക്കടമായി മാറുമെന്നതിനാല്‍ ബാലന്‍സ്ഷീറ്റ് വെടിപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണത്രെ. രാജ്യത്തെ ഒന്നാംനിരയിലുള്ള പത്ത് ബിസിനസ് സ്ഥാപനങ്ങളെല്ലാംകൂടി മാത്രം 5,00,000 കോടി രൂപ ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ട്. റോഡുകള്‍, വിമാനത്താവളം, സ്റ്റീല്‍ പ്ളാന്‍റ്, മാളുകള്‍ തുടങ്ങിയ വ്യത്യസ്ത ആസ്തികള്‍ വിറ്റിട്ടെങ്കിലും വായ്പ തിരിച്ചുപിടിക്കണമെന്ന് തീരുമാനമെടുക്കുമെങ്കിലും എല്ലാറ്റിനുമൊടുവില്‍ എഴുതിത്തള്ളിയ വാര്‍ത്തയായിരിക്കും പുറത്തുവരുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 1,87,070 കോടിയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് 1,21,000 കോടിയും. വാര്‍ഷിക പലിശ ഇനത്തില്‍ 8,299 കോടിയാണത്രെ അനില്‍ അടക്കേണ്ടത്. എസ്സാര്‍ ഗ്രൂപ്പിന്‍െറ കടബാധ്യത 1,01,461 കോടിയാണ്്. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടപ്പെട്ട ആളായ ഗൗതം അദാനിക്ക് 96,031 കോടിയുടെ ബാങ്ക് കടമുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടി വരുകയാണ്. 2002 മുതല്‍ 2013 വരെ കാലയളവില്‍ ഉണ്ടായ കിട്ടാക്കടങ്ങളുടെ ഇരട്ടിയാണത്രെ 2016ല്‍ മാത്രം ഉണ്ടായത്. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടം 15,551 കോടിയാണെങ്കില്‍ മോദിയുഗം ആരംഭിച്ചശേഷം 2015ല്‍ അത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടി വരെ എത്തി. 2013-2015 സാമ്പത്തിക വര്‍ഷത്തില്‍ 29 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് പത്രം ശേഖരിച്ച ഒൗദ്യോഗിക വിവരത്തില്‍ പറയുന്നു.

വിവിധ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍, ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വായ്പകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം. 2013ല്‍ 5,594 കോടിയാണ് കിട്ടാക്കടമെങ്കില്‍ 2015ല്‍ 21,313 കോടിയായി അത് പെരുകി. തൊട്ടടുത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക്് നില്‍ക്കുന്നു. 2015ല്‍ 6,587 കോടിയാണ് അതിന്‍െറ കിട്ടാക്കടം.

28 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് റദ്ദാക്കണമെന്നും അവ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ നേതൃത്വത്തിലുള്ള ‘പൊതുവ്യവഹാര കേന്ദ്രം’ സമര്‍പ്പിച്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കിട്ടാക്കടം വരുത്തിവെച്ച അതിസമ്പന്നരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.പക്ഷെ സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താൻ നോടീസുമായി നടക്കുന്ന ആദായ നികുതി വകുപ്പ് സാധാരണക്കാരന്റെ കഴുത്തിനു പിടിക്കാനാണ് ഓടുന്നത് .അത് കൊണ്ട് തന്നെ സംഘികൾക്ക് ജനരോഷം നേരിടാതെ മുന്നോട്ടു പോകാൻ കഴിയില്ല .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More