“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 23 December 2016

നോട് നിരോധം രാജ്യം അടിയന്തിരാവസ്ഥയിലേക്ക് ; വെൽഫെയർ പാർട്ടി പ്രചരണ കാമ്പയിൻ .

പഞ്ചായത്തു തല ഉത്‌ഘാടനം പാർടി  സംസ്ഥാന സമിതി
 അംഗം  പി. കെ  അബ്ദു റഹിമാൻ നിർവഹിക്കുന്നു 

കുറ്റിക്കാട്ടൂർ :നോട് നിരോധം രാജ്യം  അടിയന്തിരാവസ്ഥയിലേക്ക് 'പ്രചരണ കാമ്പയിന്റെ ഭാഗമായി  വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം വാഹന  പ്രചരണ ജാഥ നടത്തി .പെരുവയൽ ,പെരുമണ്ണ  ,ഒളവണ്ണ പഞ്ചായത്തുകളിലെവിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി . പഞ്ചായത്തു തല ഉത്‌ഘാടനം കുറ്റിക്കാട്ടൂരിൽ  പാർടി  സംസ്ഥാന സമിതി അംഗം പി. കെ  അബ്ദു റഹിമാൻ നിർവഹിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട മോഡിജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും അടിയന്തിരാവസ്ഥയിലേക്ക് കൊണ്ട് പോകുകയുമാണെന്ന് അദ്ദേഹം പറഞ്ഞു .
 സുബൈദ കക്കോടി ,ഖയ്യൂം .വേലായുധൻ .പി കെ ,അസ്‌ലം ചെറുവാടി ,ഷാഹുൽ ഹമീദ് .ടി പി ,റഫീഖ് ചാത്തമ്പത്ത് ,അനീസ് മുണ്ടോട്ട് ,അൻവർ  സാദത് കുന്നമംഗലം,സുമയ്യ , അഷ്‌റഫ് വെള്ളിപ്പറമ്പ്  തുടങ്ങിയവർ പ്രസംഗിച്ചു .

Wednesday 21 December 2016

മാമ്പുഴ തോട്ടിൽ മാലിന്യം;നടപടി ആവശ്യപെട്ടു പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു .


കുറ്റിക്കാട്ടൂർ :മാമ്പുഴയുടെ കൈവഴിയായ കോഴിക്കോട് -മാവൂർ റോഡിനു സമാന്തരമായി ഒഴുകുന്ന കുറ്റിക്കാട്ടൂർ വലിയ തോട്ടിൽ മാലിന്യം ഒഴുക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പെരുവയൽ പഞ്ചായത്ത് സെക്രട്ടറി ഇ .കെ വിശ്വനാഥനെയും ഹെൽത് ഇൻസ്‌പെക്ടർ സമീറിനെയും ഉപരോധിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തു ഭീതിപ്പെടുത്തുന്ന വിധം  വലിയ തോട്ടിൽ മാലിന്യം കുമിഞ്ഞു കൂടിയിരുന്നു. .ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു മാമ്പുഴ സംരക്ഷണ സമിതിനൽകിയ  പരാതിയിൽ മാലിന്യം നീക്കം ചെയ്യുന്നതിന്  നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം .
രണ്ടു ദിവസത്തിനകം  മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ നൽകിയ   ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .മാലിന്യം കെട്ടിക്കിടക്കുന്ന തോട്ടിൽ നിന്നും   സംരക്ഷണ സമിതി ശേഖരിച്ച വെള്ളം കോഴിക്കോട് സി .ഡബ്ലി .യു ആർ .ഡി എമ്മിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു .ഇതിൽ മാരക രോഗം പരത്തുന്ന കോളി ഫാമ് ബാക്ടീരിയയുടെ അളവ് അറുപത്തി എട്ട് ശതമാണെന്നു കണ്ടെത്തിയിരുന്നു .ഇതിനെ കുറിച്ച വാർത്ത നേരെത്തെ മാധ്യമങ്ങളിൽ വന്നിട്ടും നടപടി എടുക്കാത്തത് കൊണ്ടാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്ന് മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ആനന്ദൻ പറഞ്ഞു .
ആരോഗ്യ രംഗത്തും ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പഞ്ചായത്തിന് വിപുലമായ അധികാരമുണ്ടായിട്ടും ബന്ധപ്പെട്ടവർ ഇതിനെതിരെ നടപടി എടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പെരുവയൽ .പെരുമണ്ണ ,ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും കയ്യേറ്റം കണ്ടെത്തി പുഴസംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകൾ

ഇത് വരെ  തയ്യാറായിട്ടില്ല .സർവ്വേ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണു പഞ്ചായത്ത്‌ അധികൃതർ പറയുന്നത് . ഇതിനിടയിൽ പുഴയോരത്തെ ഭൂമിയിൽ  തെങ്ങിന്  നമ്പറിട്ടു പഞ്ചായത്തുകൾ കയ്യേറ്റം ഏറ്റെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു .എന്നാൽ സർവ്വേ റിപ്പോർട്ടില്ലാതെ നടത്തിയ ഈ പരിപാടി ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത് .പുഴ സംരക്ഷിക്കാൻ  ജില്ലാ കലക്ടർ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് ഈ നടപടി . പ്രദേശത്തെ ജല സ്രോതസ്സായ മാമ്പുഴ ശുചീകരിക്കാൻ വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ .എസ് .എസ് യൂണിറ്റുകൾ തയ്യാറായിട്ടുണ്ട് .അതിനു മുൻപ് ഇതിൽ ഇറങ്ങുന്നവർക്ക് രോഗം പടരാതിരിക്കാൻ വലിയ തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .പെരുവയൽ പഞ്ചായത്ത് അംഗങ്ങൾ ,  സെക്രട്ടറി,ആരോഗ്യ ഇൻസ്പെക്ടർ എന്നിവരെ മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ  നേരിൽ കൊണ്ട് വന്ന്  മാലിന്യം നിറഞ്ഞ തോടിന്റെ ഭീതിതാവസ്ഥ ബോധ്യപ്പെടുത്തി .സമരത്തിന് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരായ ആനന്ദൻ ,പി കോയ ,രാജീവ് .സി ,ഷെയ്ഖ് ബാവ ,കെ പി അബ്ദുല്ലത്തീഫ് ,ഷാഫി,റഹ്മാൻ കുറ്റിക്കാട്ടൂർ ,സുരേന്ദ്രൻ എന്നിവർ നേന്ത്രു ത്വം നൽകി .

Saturday 17 December 2016

ചങ്ങരമ്പലത്ത് ഉമ്മേരിഹജ്ജുമ്മ നിര്യാതയായി.


കുറ്റിക്കാട്ടൂർ :പരേതനായ ചങ്ങരമ്പലത്ത് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഉമ്മേരി  ഹജ്ജുമ്മ (85)നിര്യാതയായി .മക്കൾ :കുഞ്ഞാമു മാസ്റ്റർ (റിട്ട :അധ്യാപകൻ മോഡൽ സ്‌കൂൾ )മൂസക്കോയ ഹാജി (ജാമിയ യമാനിയ വർക്കിങ് സെക്രട്ടറി ,ലീവാഹുൽ ഹഖ് മഹല്ല് പ്രസിഡണ്ട് )ആയിഷ ,ആമിന ,ഖദീജ ,അബ്ദുൽ ഗഫൂർ ,(സിംല സ്റ്റോർ )
മരുമക്കൾ :അരീക്കൽ മൊയ്‌തീൻ കോയ ഹാജി (വെള്ളി പറമ്പ്) അബ്ദുറസാഖ് (കുറ്റിക്കാട്ടൂർ)മുജീബ്റഹ്മാൻ (മാവൂർ )മറിയം (ഫറൂഖ് )ഫാത്തിമ (ഊർക്കടവ് )ജമീല (വില്യാപ്പള്ളി )ഹാജറ (പുളിക്കൽ )
സഹോദരങ്ങൾ:ആലി ഹാജി ,അബ്ദുൽ ഖാദർ മുസ്‌ലിയാർ ,പരേതരായ അഹമ്മദ് കോയ ,ആമിന ,ആയിഷ.
നമസ്കാരം ശനി വൈകീട്ടു 5 ന് വെള്ളിപ്പറമ്പ ആറാം മൈൽ ജുമാഅത് പള്ളിയിൽ .

Thursday 1 December 2016

മുൻഗണന ലിറ്റിൽ പേരില്ല ;നാട്ടുകാർ റേഷൻ കട ഉപരോധിച്ചു .

മുൻഗണ ലിസ്റ്റിൽ തഴയപ്പെട്ട ആക്ഷേപത്തിന് സിവിൽ സപ്ലൈ റേഷനിംഗ്
 ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ കടയിലെത്തി ആളുകൾക്ക് വിശദീകരണം നൽകുന്നു

കുറ്റിക്കാട്ടൂർ : നീണ്ട അനിശ്ചിതത്തത്തിനു  ശേഷം  പുറത്തിറക്കിയ റേഷൻ കാർഡിലെ  മുൻഗണനാ ലിസ്റ്റിൽ അർഹർ തഴയപ്പെട്ടതായി ആക്ഷേപം . റേഷൻ കടയിൽ സാധനം വാങ്ങാൻ എത്തിയവർ കട ഉപരോധിച്ചത് കാരണം റേഷൻ വിതരണം തടസ്സപ്പെട്ടു .കുറ്റിക്കാട്ടൂർ ആനക്കുഴിക്കര എ .ആർ .ഡി 362 നമ്പർ അബ്ദുൽ കരീമിന്റെ കടയാണ് നാട്ടുകാർ ഉപരോധിച്ചത് .
അർഹരായ പലരും മുൻഗണനാ പട്ടികയിൽനിന്നും തഴയപ്പെട്ടപ്പോൾ അനർഹർ പലരും ലിസ്റ്റിൽ ഇടം നേടിയതാണ് കടയിലെത്തിയവരെ ക്ഷുപിതരാക്കിയത് .ഇതുകാരണം കട തുറക്കാൻ  ഇവർ അനുവദിച്ചില്ല.
സിവിൽ സപ്ലൈ ഓഫീസിൽ നിന്നും റേഷനിംഗ് ഇൻസ്‌പെക്ടർ വന്നു വിശദീകരണം നൽകിയതിന് ശേഷമാണ് റേഷൻ വിതരണം നടത്താൻ അനുവദിച്ചത് .
നേരെത്തെ ഇവിടെ ഉണ്ടായിരുന്ന 970 പേരിൽ ഇപ്പോൾ പുതിയ ലിസ്റ്റ് പ്രകാരം മുന്നൂറ്റി മുപ്പത് പേർക്കാണ് റേഷൻ അനുവദിച്ചിട്ടുള്ളത് . ഇതിൽ മുൻഗണന മാനദണ്ഡ പ്രകാരം  40 ശതമാനം അനർഹരാണെന്നെന്നാണ് പറയുന്നത് .എന്നാൽ  ഏറെ പേർ   തഴയപ്പെട്ടവരിൽ പെടുന്നതാണ് ആക്ഷേപത്തിനിടയാക്കിയത് .ആയിരം സ്‌ക്വയർ ഫീറ്റ് വീടുള്ളവർ ,600 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത് .മുൻഗണന ലിസ്റ്റ് തെയ്യാറാക്കിയപ്പോൾ പിഴവുകളും അബദ്ധങ്ങളും കയറിക്കൂടിയത് തിരുത്താൻ മാസങ്ങളാണ് എടുത്തത് .മാത്രമല്ല ഇതിന്റെ പേരിൽ ജനങ്ങളെ ഏറെ  വട്ടം കറക്കുകയും ചെയ്തു .എന്നിട്ടും ബന്ധപ്പെട്ടവർ കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ കാണിച്ചതെന്നാണ് ഇപ്പോഴുള്ളആക്ഷേപം .
 രണ്ടു മാസത്തിനു ശേഷമാണ്  ഇപ്പോൾ റേഷൻ വിതരണം നടക്കുന്നത് .
ഇപ്പോൾ ലിസ്റ്റിൽ പെട്ടവർക്ക് കാർഡിലെ  ഓരോ അംഗത്തിനും  നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക .നേരെത്തെ രണ്ടു രൂപയ്ക്കു അരി ലഭിച്ചവർക്ക് ഇനി മുതൽ കാർഡിൽ രണ്ടു കിലോ അരി മാത്രമാണ് ലഭിക്കുക .റേഷൻ എത്തി തുടങ്ങിയതോടെ കടകൾക്കു മുൻപിൽ പ്രശ്നങ്ങൾക്ക് ഇത് തുടക്കമാകും .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More