“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday, 25 March 2021

 പോലീസിൻറെ അന്വേഷണം ഫലം കണ്ടു ;ആദിലിനെ  ഇടിച്ച കാർ കണ്ടെത്തി.

കുറ്റിക്കാട്ടൂർ :പന്തീരാങ്കാവ് ബൈ പാസിൽ  കുറ്റിക്കാട്ടൂർ പേര്യ  ആദിലിനെ ഇടിച്ചു തെറിപ്പിച്ചു കടന്നു പോയ കാർ കണ്ടെത്തി ഡ്രൈവറെ അറസ്റ് ചെയ്തു .കൊല്ലം ഇരവിപുരം സ്വേദേശി രഞ്ജിത്ത് രാ മചന്ദ്രനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ് ചെയ്തത് .ആദിലിനെ ഇടിച്ചിട്ട കാറിനു വേണ്ടി പോലീസ് അന്ന് മുതൽ അന്വേഷണം ആരംഭിച്ചിരുന്നു .കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോട്ടയം പാലായിൽ നിന്ന് കാർ കണ്ടെത്തിയത് ഫെബ്രുവരി 24 നാണ് ആദിലിൻറെ മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. 

Wednesday, 24 March 2021

ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ലോട്ടറി കച്ചവടം .

കുറ്റിക്കാട്ടൂർ : യാത്രക്കാർക്ക് കയറി നിൽക്കാനുണ്ടാക്കിയ ബസ് ബസ് കാത്തിരുപ്പു  കേന്ദ്രം ലോട്ടറി കച്ചവട ക്കാരൻ കയ്യടക്കി .ഗതാഗത കുരുക്കും ജനങ്ങളുടെ തിരക്കും അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂർ  കിഴക്കെ  ബസ് സ്റ്റോപ്പിലാണ് ലോട്ടറി കച്ചവടം നടക്കുന്നത് .ഇത് കാരണം ആളുകൾ ഇവിടെ നിന്നും മാറി നിന്നാണ് ബസ് കാത്തിരിക്കുന്നത് .മാത്രമല്ല കുന്നമംഗലം ജംഗ്ഷനിൽ  നിന്നും വരുന്ന വാഹനങ്ങൾ കാരണം എപ്പോഴു ഗതാഗത തടസ്സം നേരിടുന്ന ഇവിടെ ആളുകൾക്ക് നടന്നു പോകാനുള്ള വഴി തടസ്സപെടുത്തിയാണ് ലോട്ടറി കച്ചവടം നടക്കുന്നത് .കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാർ വിവിധ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചു നടത്തുന്ന കച്ചവടത്തിൻറെ ഭാഗമാണ് ലോട്ടറി വില്പന എന്നാണ് അറിയുന്നത്.

Wednesday, 19 August 2020

 kerlam kathu





















Monday, 17 September 2018

മികവിന്റെ വിദ്യാലയത്തിന് നാട്ടുകാരുടെ കൂട്ടായ്മ .

"മികവിന്റെ  വിദ്യാലയം" നാട്ടുകാരുടെ കൂട്ടായ്മ  പി. ടി .എ  റഹീം എം .എൽ .
എ ഉത്‌ഘാടനം ചെയ്യുന്നു .

കുറ്റിക്കാട്ടൂർ :സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മികവിന്റെ വിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിക്കാട്ടൂർ ഗവ :ഹൈസ്‌കൂളിന്റെ  സമ്പൂർണ വികസനത്തിന് നാടിന്റെ കൂട്ടായ്‌മ .സ്‌കൂളിലെ വിദ്യാഭ്യാസ വികസന സമിതി വിളിച്ചു ചേർത്ത യോഗത്തിലാണ് സർക്കാർ നടപ്പാക്കുന്ന പദ്ധതിക്ക് പുറമെ സ്‌കൂളിന്റെ മറ്റു പ്രവർത്തികൾ പൂർത്തീകരിക്കാൻ നാട്ടുകാർ രംഗത്തിറങ്ങുന്നത് .വികസന സമിതി യോഗം പി. ടി .എ  റഹീം എം .എൽ .എ ഉത്‌ഘാടനം ചെയ്തു .പി. ടി .എപ്രസിഡന്റ് കെ .മൂസ മൗലവി അദ്ധ്യക്ഷനായിരുന്നു .
   3 കോടി 27 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത് .ഇതിൽ 27 ലക്ഷം രൂപ പി. ടി .എ  റഹീം എം .എൽ .എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നാണ് നൽകുന്നത് .മുപ്പത് ക്‌ളാസ്‌ മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത് .രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ അസൗകര്യങ്ങൾ ഏറെയാണ്.കുടി വെള്ളത്തിന് വേണ്ടി ബാലാവകാശകമ്മീഷൻ ഉത്തരവിട്ടിട്ടും ഇത് വരെ സംവിധാനം ഒരുക്കാൻ സാധിച്ചിട്ടില്ല .മാത്രമല്ല മികച്ച ലൈബ്രറിയും ഓഡിറ്റോറിയവും നിലവിലില്ല .ഇത്തരം പോരായ്മകൾ പരിഹരിക്കാനാണ് നാട്ടുകാരുടെ തീരുമാനം .യോഗത്തിൽ ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആശ റിപ്പോർട്ട് അവതരിപ്പിച്ചു .പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്ത ,കുന്നമംഗലം പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ പി കോയ, ജില്ലാ  പഞ്ചായത്തു മെമ്പർ രജനി തടത്തിൽ ,മുൻ അദ്ധ്യാപകരായ ഉണ്ണി കൃഷ്ണൻ ,മുരളി ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാധകൃഷ്ണൻ ,മാമുക്കോയ,
ടി .പി ശാഹുൽ ഹമീദ് ,മുജീബ് റഹ്‌മാൻ ഇ ,അനീഷ് പാലാട്ട്, വി .മുഹമ്മദ്  എന്നിവർ സംസാരിച്ചു .
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സുഗത കുമാരി സ്വാഗതവും  ,ഡെപ്യൂട്ടി എച് .എം അജിത നന്ദിയും പറഞ്ഞു


Wednesday, 5 September 2018

ഷബിൽ. ടി. പി യുടെ ട്രാവൽ ഫിലിം ശ്രേദ്ധേയമാവുന്നു


കുറ്റിക്കാട്ടൂർ : മുസ് ലിം സ്ത്രീയുടെ ഏകാന്ത യാത്രയുടെ  നോവും വിചാരവും പകർത്തിയ "ലീവേ" ശ്രേദ്ധേയമാവുന്നു .കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ ഷബിലാണ് മൂന്ന് മിനിറ്റും 24 സെകന്റുമുള്ള  "ലീവേ" ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ഒറ്റക്ക് സഞ്ചരിക്കുന്ന ഒരു പെൺകുട്ടി അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ പ്രകൃതിയുടെ നിഷ് കളങ്കതയിൽ ഒപ്പിയെടുത്ത പശ്ചാത്തല സീനുകളാണ് ലീ വേ യിലുള്ളത്.
ഫോട്ടോ ഗ്രാഫിയിൽ താല്പര്യമുള്ള ഷബിൽ ഇന്ത്യയിലെയും നേപ്പാളിലെയും  വിവിധ സ്ഥലങ്ങളിൽ ക്യാമറയുമായി സഞ്ചരിച്ചു നിരവധി ചിത്രങ്ങൾ എടുത്തിട്ടുണ്ട് .ഷബിൽ സംവിധാനം നിർവഹിച്ച ആദ്യ ഫിലിമാണ് ലീ വേ . സുഹൃത്തുക്കളായ ഇർഷാദിയ കോളേജ് വിദ്യാർത്ഥികളായ  ഷഹൻ,യഹ്‌യ , സമീഹ എന്നിവരും പിന്നണിയിലുണ്ട് .ഷിബിലിന്റെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നത്  ഫാറൂഖ്  ഇർഷാദിയ കോളേജ് സ്റ്റുഡന്റ് ഡീൻ പി. ബി. എം ഫർമീസാണ് ..ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നിത മിർഷായണ് .ശബ്ദം നൽകിയത് റിസ്‌വ എറണാകുളമാണ് .ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ഷൂട് ചെയ്തത് കോഴിക്കോട് ഗുജറാത്തി തെരുവ് ,ബീച് ,ജാനകിക്കാട് എന്നിവിടങ്ങളിലാണ് .തടപ്പറമ്പ് ശാഹുൽ ഹമീദ് -ബല്കീസ് ദമ്പതികളുടെ മകനാണ് ഷബിൽ . 

Tuesday, 4 September 2018

കുറ്റിക്കാട്ടൂരിൽ പ്രത്യേക ആരോഗ്യ കേന്ദ്രം തുടങ്ങി.


കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ :പ്രളയക്കെടുതിക്ക് ശേഷം പകർച്ച രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിൽ  കൊണാറമ്പിലെ ആരോഗ്യ കേന്ദ്രത്തിനു പുറമെ പ്രത്യേക ആരോഗ്യ കേന്ദ്രം  കുറ്റിക്കാട്ടുർ ആരംഭിച്ചു.പഞ്ചായത്തിൽ  നാലു പേർക്ക് എലിപ്പനിസ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഇവിടെ ആരോഗ്യകേന്ദ്രം തുടങ്ങിയത് .കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിലാണ് കേന്ദ്രം ആരംഭിച്ചത്.പ്രധിരോധ ഗുളികകൾ ഇവിടെ നിന്നും വിതരണം ചെയ്യും . രാവിലെ 9 മുതൽ 2 മണി വരെയാണ് പ്രവർത്തിക്കുക.  ഡോക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സ് എന്നിവരും കേന്ദ്രത്തി.ലുണ്ടാകും.
 പെരുവയൽഗ്രാമ പഞ്ചായത്ത്ആരോഗ്യ  കേന്ദ്രം   പ്രസിഡണ്ട് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു.  ചെയ്തു. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ മാക്കിനിയാട്ട് സഫിയ,  മെമ്പർമാരായ ടി എം  ചന്ദ്രശേഖരൻ , എ .എം ആശിഖ്,  മുനീർ ,മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ, ഡോ.  നൗമിൽ, ഹെൽത്ത് ഇൻസ്പക്ടർ എം. കൃഷ്ണൻഎന്നിവർ   പ്രസംഗിച്ചു.

Monday, 3 September 2018

ഐലൻ കുർദിയുടെ ഓർമകളിൽ സെപ്റ്റംബർ 2.


 2015 സെപ്റ്റംബർ 2 നാണ്  വേദനയോടെ ലോകം ആ ചിത്രം കണ്ടത്. കരയിച്ച ഈചിത്രത്തെ  ഓർമിച്ചു കൊണ്ട് ഒരിക്കൽ കൂടി സപ്തംബർ കടന്നു പോയി.
2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു.ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള ആ കുഞ്ഞു ശരീരം വാരിയെടുത്തു.ചേതനയറ്റ ശരീരമാണെന്നറിഞ്ഞ ആ പോലീസ്കാരന്റെ ഹൃദയം തകർന്ന നിമിഷങ്ങൾ.പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു.ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു.ചിലർ കാണാനാവാതെ കണ്ണുപൊത്തി.
നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി.ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത്  ഇരുവരുടേയും അമ്മ റീഹാന്റെയും.തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം.അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്.സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി.2010 ൽ റീഹാനെ നിക്കാഹ് ചെയ്തു.2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്.ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി.തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു.തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നില്ല.കാനഡയിലേക്ക് 20 വർഷം മുൻപ് കുടിയേറിയ സഹോദരി തിമ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്.തിമയും ഹെയർ ഡ്രസറാണ്.കടൽ കടന്ന് ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താം,അതിനു സഹായിച്ചതും തിമയാണ്.ഇതേ രീതിയിൽ ജീവിതം മെച്ചപ്പെടുത്തിയതാണ് സഹോദരൻ മുഹമ്മദ്.റീഹാന് പേടിയായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തലറിയില്ലെന്നും തിമയോട് യാത്രക്കു മുൻപ് പറഞ്ഞിരുന്നു.പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരുമായാണ് ബോട്ട് യാത്ര തുടങ്ങിയത്.ഏറെ കഴിയും മുമ്പേ കടൽ പ്രക്ഷുബ്ദമായി.ബോട്ട് ആടിയുലഞ്ഞു.യാത്രക്കാരെ ഉപേക്ഷിച്ച് ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുള്ളയായിരുന്നു.തന്റെ ഭാര്യയേയും മക്കളേയും ഒരു കയ്യിൽ ചേർത്തു പിടിച്ച് മറുകയ്യിൽ അദ്ദേഹം സ്റ്റിയറിംഗ് നിയന്ത്രിച്ചു.എന്നാൽ പ്രിയപ്പെട്ടവരെ ഓരോരുത്തരായി തിരമാലകൾ കവർന്നു.അടുത്ത പ്രഭാതത്തിൽ തുർക്കിയുടെ തീരത്ത് ആ സിറിയൻ കുട്ടികളുടേയും അമ്മയുടേയും മൃതദേഹങ്ങൾ കരക്കടിഞ്ഞു.തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന അബ്ദുള്ളയേയും മറ്റു ചിലരേയും മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി.'എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു.അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു.പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.' സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.
തന്റെ രണ്ട് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങൾ അബ്ദുള്ള തന്നെയാണ് തുർക്കിയിൽ നിന്ന് ഏറ്റുവാങ്ങിയത്.ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ കരഞ്ഞു തളർന്ന അദ്ദേഹം ബോധരഹിതനായി.തങ്ങളുടെ ദുരിതം ലോകം കാണണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അവസാനത്തെ അനുഭവമാകണമെന്നും മറ്റൊരാൾക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.തുർക്കിയിൽ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങൾ കൊബാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം ചെയ്തു.

Thursday, 3 May 2018

ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലികയിൽ പ്രമുഖർ പങ്കെടുക്കും .


കുറ്റിക്കാട്ടൂർ : കനലെരിയുന്ന കാലത്ത് സ്നേഹത്തിന്റെ കൂട്ടായ്മയായി മാറുന്ന ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലികയിൽ സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും .മെയ് നാലിന് നടക്കുന്ന പരിപാടിയുടെ ഉത്‌ഘാടനം പി ടി എ റഹീം എം എൽ എ നിർവഹിക്കും .
 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.പി രാമനുണ്ണി , സാഹിത്യത്തിലെസമഗ്ര സംഭാവനക്കു സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ പി കെ പാറക്കടവ് ,പാട്ടു ജീവിതത്തിന്റെ മുപ്പതു വർഷം പിന്നിടുന്ന  ഗായിക രഹ്ന ,ജീവകാരുണ്യ പ്രവർത്തകൻ  മഠത്തിൽ അസീസ് തുടങ്ങി  വിവിധ രംഗ ങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും .
തനിമ കല സാഹിത്യ വേദി  കുറ്റിക്കാട്ടൂർ  പ്രദേശത്തെ സർഗാത്മക കൂട്ടായ്മയിൽ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ് പരിസരത്തെ മൈതാനത്താണ് വേദി ഒരുക്കിയത് .
രാഹുൽ സത്യനാഥ്‌ . കലാഭവൻ സതീഷ് .കീർത്തന,ഗോപിക  ജിതിൻ തുടങ്ങിയ ഗായകർ നയിക്കുന്ന സംഗീത പരിപാടിക്കൊപ്പം .മെയ്‌വഴക്കത്തിന്റെ  ആഫ്രിക്കൻ കലാ രൂപമായ അക്രോബാറ്റ് പെർഫോമൻസ് കാഴ്ചയും ശബ്ദവുമായി ഡിജിറ്റൽ സ്‌ക്രീനിൽ വിസ്മയമാകും .
വെറുപ്പിന്റെ കാലത്ത് മധുര സംഗീതത്തിന്റെ  വിരുന്നൊരുക്കുന്ന പരിപാടിയാണ് രാഗമാലിക എന്ന് രാഗമാലിക സംഘാടക സമിതി ചെയർമാൻ ഷമീർ പറഞ്ഞു .

Friday, 27 April 2018

സ്നേഹത്തിന്റെ വിരുന്നൊരുക്കിഹിന്ദുസ്ഥാൻ ഹമാരാ രാഗമാലിക.

കുറ്റിക്കാട്ടൂർ :സ്നേഹത്തിന്റെ  വിരുന്നൊരുക്കി മധുര ഗാനങ്ങളുടെ
ഈണങ്ങളുമായി  ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലിക.
തനിമ കുറ്റിക്കാട്ടൂർ പ്രദേശത്തെ സർഗാത്മക കൂട്ടായ്മയിലാണ് മെയ് നാലിന് വൈകീട്ട് 6 ന്   സാംസ്കാരിക സംഗീത പരിപാടിയായ രാഗമാലിക ഒരുക്കുന്നത് .
വേദിയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ. പി രാമനുണ്ണി .സാഹിത്യത്തിലെ സമഗ്ര സംഭാവനക്കു സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ പി കെ പാറക്കടവ് .പാട്ടു ജീവിതത്തിന്റെ മുപ്പതു വർഷം പിന്നിടുന്ന ഗായിക രഹ്‌ന ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അസീസ്
തുടങ്ങി വിവിധ രംഗ ങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും .
രഹ്‌ന .രാഹുൽ സത്യനാഥ്‌ . കലാഭവൻ സതീഷ് .കീർത്തന,ഗോപിക തുടങ്ങിയ ഗായകർ അണിനിരക്കും .മെയ് വഴക്കത്തിന്റെ ആഫ്രിക്കൻ കലാ രൂപമായ അക്രോബാറ്റ് പെർഫോമൻസ് കാഴ്ചയും ശബ്ദവുമായി ഡിജിറ്റൽ സ്‌ക്രീനിൽ വിസ്മയമാകും .
വെറുപ്പിന്റെ കാലത്ത് മധുര സംഗീതത്തിന്റെ  വിരുന്നൊരുക്കുന്ന പരിപാടിയാണ് രാഗമാലിക എന്ന് രാഗമാലിക സംഘാടക സമിതി ചെയർമാൻ ഷമീർ പറഞ്ഞു .

Saturday, 23 September 2017

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം;ബഹുജന റാലി .



കൂറ്റിക്കാട്ടൂർ :പീഡിതരായ മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്  കൂറ്റിക്കാട്ടൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  ബഹുജന റാലി നടത്തി .ഇന്ത്യയിലേക്ക് അഭയം തേടി വന്നവരെയും ഇവിടെ വസിക്കുന്നവരെയും ഒരുപോലെ സംരക്ഷിച്ച നമ്മുടെ ദേശീയ നയം മോഡി ഭരണ കൂടം തകർക്കാൻ ശ്രമിക്കുകയാണ് .രാജ്യത്ത് പൗരന്മാർക്കിടയിൽ വിവേചനം തുടരുന്ന സർക്കാർ നയംതിരുത്താൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണം . എസ് .വൈ .എസ് സംസ്‌ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു .റാലിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇ .അബൂബക്കർ വഹബി .പി ബാവഹാജി ,കെ .പി കോയ .ഒ .പി അഷ്‌റഫ് എന്നിവർ റാലിക്കു നേന്ത്രത്വം നൽകി .

Tuesday, 12 September 2017

കണ്ണന് പിറന്നാൾ ;നാടും നഗരവും അമ്പാടിയായി .


കുറ്റിക്കാട്ടൂർ :കണ്ണന്റെ ജന്മദിനത്തിൽ നാടും നഗരവും ഉണ്ണിക്കണ്ണന്മാർ നിറഞ്ഞ അമ്പാടിയായി .രാധയുടെയും, കുചേലന്റെയും ഗോപികമാരുടെയും അടക്കമുള്ള പുരാണ വേഷങ്ങൾ അണിഞ്ഞു കുട്ടികൾ  നടത്തിയ മഹാ ശോഭായാത്ര നാടിനു കുളിർമയായി .ശ്രീ കൃഷ്ണ ജയന്തിആഘോഷത്തിൽ  ആനകുഴിക്കര ,കുറ്റിക്കാട്ടൂർ ,വെള്ളിപ്പറമ്പ് ഭാഗങ്ങളിലെ ഭക്തർ അണിനിരന്ന ശോഭ യാത്ര കുറ്റിക്കാട്ടൂർ നരസിംഹ വാമന ക്ഷേത്രത്തിൽ സമാപിച്ചു .
നിരവധി പ്ലോട്ടുകൾ ഒരുക്കിയാണ്   അമ്പാടിയെയും കണ്ണനെയും കുറിച്ച ഓർമകളിലേക്ക് വർത്തമാന കാലത്തെ കൊണ്ട് പോയത് .റോഡരുകിൽ നിരവധി പേർ ശോഭ യാത്ര കാണാനെത്തിയിരുന്നു .

Monday, 11 September 2017

അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം. സോഷ്യൽ മീഡിയകളിൽ സംഘി സന്തോഷം .


കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിലിൽ അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചത് സോഷ്യൽ മീഡിയയിൽ സംഘി  മനസ്സുള്ളവർ ആഘോഷമാക്കിയത് വിവാദമാകുന്നു.കുറ്റിക്കാട്ടൂർ ആനകുഴിക്കര വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ( കാനറാ ബാങ്ക് സീനിയർ അക്കൗണ്ടന്റ് ) മകൾ വിജിഷ (21 )എന്നിവരാണ്മരിച്ചത്   .ഇവരുടെ മരണം മറ്റൊരു ഹാദിയ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നന്നായി എന്ന് തുടങ്ങിയ പോസ്റ്റുകളുളാണ് പരിവാർ മനസ്സുള്ളവർ പ്രചരിപ്പിക്കുന്നത് .മറ്റൊരു കൂട്ടർ പ്രമുഖ ചാനലിന്റെ ജീവനക്കാരാണ് ഇവരെന്നും ചാനൽ കവറേജിന്‌ വയനാട്ടിലേക്ക് അയച്ചതാണെന്നും കാച്ചുകയാണ് .മാത്രമല്ല ദുരന്ത ചിത്രങ്ങൾ ലൈവായി പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കുടുമ്പത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയും ആഘാതവുമാണ് ഏൽപ്പിച്ചത് .ഇക്കാര്യത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട് .
മീഡിയ വൺ  നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
'കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ വാഹനാപകട മരണ വാർത്ത നിങ്ങളും അറിഞ്ഞു കാണും .സോഷ്യൽ മീഡിയയിലൂടെ യാതൊരു ദയയും ഇല്ലാതെ പ്രചരിച്ച ചിത്രങ്ങളും വാർത്തയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല .
നിങ്ങള്ക്ക് ഏത്ര പേർക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാം എന്ന് ബോധ്യമില്ല .
എങ്കിലും അറിയുന്ന സത്യം ലോകത്തെ അറിയിക്കാതിരിക്കുന്നത് കൊടിയ പാപം ആണെന്നുറപ്പുള്ളതിനാലും, ഇവരോട് ഈ ജന്മത്തിൽ ചെയ്യാൻ സാധിക്കുന്ന അവസാനത്തെ ഉത്തരവാദിത്തം ആയതിനാലും ഇവിടെ കാര്യം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു .
.4 വര്ഷം മുൻപ് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ തുശരഗിരി ഭാഗത്തുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷം ഒരു പ്ലസ്2 ഗെറ്റ് ടുഗെദർ പോലെ പങ്കെടുക്കാൻ പോയതാണ് . വീട്ടിൽ അറിയിച്ചുകൊണ്ടാണ് വിജിഷ പങ്കെടുത്തത് .
പരിപാടി കഴിഞ്ഞു മടങ്ങി വരാൻ സമയം കോഴിക്കോട് ഭാഗത്തേക്ക് ഒറ്റയ്ക്ക് ബൈക്കിൽ പോകുന്ന വഹാബിനോട് , പെട്ടെന്നു വീട്ടിൽ എത്തേണ്ട ആവശ്യമുണ്ടെന്ന് വിജിഷ മറ്റു സുഹൃത്താക്കളോട് അറിയിച്ചതിനെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വിജിഷയെയും കൂടെ കയറ്റാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ..
ഈ വിവരം കരഞ്ഞു കൊണ്ട് മോർച്ചറിയിൽ വച്ച് അവർ ബന്ധുക്കളോട് വിശദീകരിക്കുന്നതോടെയാനു ഉണ്ടായിരുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും മാറുന്നതും , നിഷകളങ്കരായ ആ മക്കളെ പറ്റി അൽപ നേരമെങ്കിലും തെറ്റിദ്ധരിച്ചവർ പോലും കുറ്റബോധത്തോടെ തിരുത്തിയത് .
കണ്ണിലെ നിസ്സഹായത നോക്കി നെഞ്ചിൽ ആഴത്തിൽ കത്തി കയറ്റി ഇറക്കി മുഖത്തു തെറിച്ച ചോര വടിക്കാതെ അടുത്ത വെട്ടു വെട്ടാൻ അറപ്പില്ലാത്ത മനുഷ്യരുടെ മറ്റൊരു അവതാരമാണ് സോഷ്യൽ മീഡിയയിൽ ആ ആത്മാക്കളെ ക്രൂശിക്കുന്നതും അപമാനിക്കുന്നതും ...
പ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങളുടെ നേരം പൊക്കിന്റെ ഊർജ്ജമാകുന്നത് ...
അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദാരുണമായ ചിത്രങ്ങളും വീഡിയോയും വാട്സാപ്പിലും മറ്റും ഷെയർ ചെയ്തു ഞാൻ ആണ് ഈ വലിയ സംഭവം ആദ്യം ഇത്രയും പേരിലേക്ക് അറിയിച്ചതെന്നു അഹങ്കരിക്കുന്ന മനോരോഗികളായ ആളുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ആഘാതമാണ് ഈ വാർത്തകൾ നേരിട്ട് കാണാനും അറിയാനും ഇടയാകുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ..

Saturday, 9 September 2017

കോഴിയിറച്ചിയിൽ പൂപ്പൽ' ഇറച്ചിക്കട പൂട്ടിച്ചു.

പൂപ്പൽ പിടിച്ച കോഴി ഇറച്ചി 

കുറ്റിക്കാട്ടുർ:  കോഴിക്കടയിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പൂപ്പൽ.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.പെരുവയൽ ടി.എസ്.ചിക്കൻസ്റ്റാളിൽ നിന്ന് എരഞ്ഞം പറമ്പത്ത് ബബീഷ് വാങ്ങിയ ഇറച്ചി വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽ പെട്ടത്. ഉടനെ കടയിലെത്തി പ്രശ്നമാക്കുകയും ഉദ്യോ സ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
ഭക്ഷ്യ സുരക്ഷ പ്രവർത്തകരെത്തി നടത്തിയ അന്വേഷണത്തിൽ നാലു മാസമായി കടക്ക് ലൈസൻസില്ലെന്നും
വൃത്തിഹീനമായ നിലയിലാണ് കച്ചവടം നടത്തുന്നത് എന്നു o കണ്ടെത്തി .
കോഴിക്ക് നൽകുന്ന തീറ്റയിൽ വിഷാംശം അടങ്ങിയിട്ടുളളതിനാൽ ഇറച്ചിയിൽ പൂപ്പൽ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Friday, 8 September 2017

പുവ്വാട്ടു പറമ്പിൽ വിദേശ മദ്യ ഔട്ട് ലറ്റ് തുറക്കാൻ നീക്കം പ്രതിഷേധം ശക്തം

ഇ ടി മുഹമ്മദ് ബഷീർ എം പിഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ : സർക്കാരിന്റെമദ്യ നയത്തിന്റെ ഭാഗമായി  പുവ്വാട്ടു പറമ്പിൽ തുറക്കുന്ന വിദേശ മദ്യ ഔട്ട് ലറ്റിനെതിരെ വിവിധ സംഘടനകളുടെ നേന്ത്രത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു .ഇവിടെ ഔട്ട് ലറ്റ്തുറക്കാനുള്ള നീക്കം  ജനങ്ങളോട് കാണിക്കുന്ന വെല്ലു വിളിയാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു  . കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നടത്തിയ 24 മണിക്കൂർ ഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മ ദ്യ മാഫിയകൾ വിലക്കെടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി .ചടങ്ങിൽ പി പി അബ്ദു റഹ്മാൻ ഹാജി അദ്ധ്യക്ഷനായിരുന്നു .
.നേരെത്തെ വിവിധസംഘടനകൾ  ഇതിനെതിരെ രംഗത്തു വന്നിരുന്നു. മദ്യം വ്യാപകമാക്കാനുള്ള നടപടി ശക്തമായി ചെറുക്കുമെന്ന് മത -സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി .
മധ്യ ഷാപ്പുകൾ തുടങ്ങുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം സർക്കാർ എടുത്തുകളഞ്ഞത് മദ്യ ലോബിക്ക് എവിടെയും ബാറുകളും സർക്കാരിന്  ഔട്ട്ലറ്റുകളും തുടങ്ങാൻ അവസരമൊരുക്കാൻ വേണ്ടിയായിരുന്നു .

Thursday, 7 September 2017

ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു .മരിച്ചത് കുറ്റിക്കാട്ടൂർ സ്വദേശിയും .

അബ്ദുൽ വഹാബ്
കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിൽ ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ  വിദ്യാർഥികൾ മരിച്ചു .കുറ്റിക്കാട്ടൂർ വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ(സീനിയർ അക്കൗണ്ടന്റ് ) മകൾ  വിജിഷ (21 )എന്നിവരാണ്മരിച്ചത്   .കൈതപ്പൊയിൽ പാലത്തിനടുത്തു വെച്ചാണ് അപകടം .ടിപ്പറും കാറുംവയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു .
 ബൈക് എതിർ ദിശയിൽ വരികയായിരുന്നു .കാറിന്റെ ഇടിയേറ്റു ബൈക്കിലുള്ളവർ ടിപ്പറിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു കാർ നിർത്താതെ പോയി .  ഫറൂഖ് ചുങ്കം  എം .ബി .എൽ മീഡിയ സ്‌കൂൾ വിദ്യാർത്ഥിയാണ്  വഹാബ് .മാതാവ് ഫാത്തിമ (വെള്ളിപ്പറമ്പ )സഹോദരിമാർ ഷബ്‌ന ,ഷരീജ ,സലൂജ ,നമസ്കാരം  വെള്ളി ഉച്ചക്ക് മണിയമ്പലം പള്ളിയിൽ ,ബിന്ദുവാണ് വിജിഷയുടെ മാതാവ് ,സഹോദരി ബബിഷ .


Friday, 1 September 2017

കാരുണ്യത്തിന്റെ പൂക്കള മൊരുക്കി വിദ്യാർഥികൾ മാതൃകയായി.

പാലിയേറ്റീവ് ജോയിന്റ്  കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങുന്നു  

കുറ്റിക്കാട്ടൂർ:പൂക്കള മൊരുക്കാൻ  വെച്ച തുകകിടപ്പിലായവർക്ക് നൽകി  കാരുണ്യത്തിന്റെ മാതൃകയായി വിദ്യാർഥികൾ.
 സന്തോഷം നിറഞ്ഞ ആഘോഷങ്ങൾ  അനുഭവിക്കാൻ കഴിയാത്തവരുടെ വേദനകൾ ഓർത്തപ്പോൾ കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയിലെ  സയൻസ് ഗ്രൂപ് എ ഡിവിഷനിലെ പ്ലസ് ടു വിദ്യാർഥികൾ പൂക്കളം മാറ്റി വെച്ച് വേദനിക്കൊന്നവർക്കൊപ്പം പങ്ക് ചേർന്നു.
പൂക്കളത്തിന് വേണ്ടി ക്ലാസിൽ സ്വരൂപിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് നൽകിയാണ് ഇവർ മാതൃകയായത്.ഇവരുടെ സന്നദ്ധതയെ അദ്ധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു . 
സ്കൂളിൽ നടന്ന ചടങ്ങിൽ  വിദ്യാർഥികളിൽ നിന്ന് പാലിയേറ്റീവ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റു വാങ്ങി.
ചടങ്ങിൽ മുഹ്സിൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ പ്രിയ പ്രോത്താഡിസ് മുഖ്യ പ്രഭാഷണം നടത്തി.
റഹ്മാൻ കുറ്റിക്കാട്ടൂർ, ക്ലാസ് ലീഡർ റിഥുൽ ,.അധ്യാപകരായ അബ്ദുൽറഹ്മാൻ ഇ കെ. ബഷീർ അഹമ്മദ്,എന്നിവർ സംസാരിച്ചു.

Friday, 18 August 2017

വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്ക് വിട;കാത്തിരിപ്പിനൊടുവിൽ ഹനിയും ഉമ്മയുംകണ്ടുമുട്ടി

  .
കുറ്റിക്കാട്ടൂർ : വേർപെട്ടു പോയ മകനെ കാത്തിരുന്ന ഉമ്മ നൂർജഹാന്റെ  വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്കും  പ്രാർഥനക്കും  സാഫല്യമായി കൊച്ചു കുട്ടിയായിരിക്കുമ്പോൾ സുഡാനിലേക്കു കൊണ്ടുപോയ മകൻ ഹനിയെ  16  വർഷത്തിനു ശേഷം ഉമ്മ കണ്ടെത്തി .സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കോഴിക്കോട്  പെരുമണ്ണയിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടിയത് ഷാർജയിൽ . ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും.
ഉമ്മ നൂർജഹാനും സഹോദരി ഷ മീറക്കുമൊപ്പം ഹനി
 സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച  ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു. മുമ്പ് സുഡാനിൽ നിന്ന് ഏറെ ത്യാഗം സഹിച്ച്​ ദുബൈയിലുള്ള സഹോദരി സമീറയുടെ അരികിലെത്തിയ ഹനിതനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതേതുടർന്ന് ഹനിയുടെ കഥ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാ സമൂഹവും അത് ഏറ്റെടുക്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പാകിസ്താൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത്.
സുഡാനിൽ നിന്ന്​ കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്​ 16 വർഷം മുൻപ്​ കൂട്ടിക്കൊണ്ടു പോകു​േമ്പാൾ ഹനി നടക്കാവിലെ നഴ്​സറിയിൽ  പഠിക്കുകയായിരുന്നു. ​പിന്നീട്​ നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും  വിവാഹ വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട്​ സ്വദേശി  ഫാറൂഖിനോട്​ ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു.ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ്​ സഹോദരങ്ങൾ വിവരമറിഞ്ഞത് .സു ഡാനി യുവാവ്​ കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ്​ ബന്ധുക്കളിലൊരാളായ ഷിഹാബ്​ ബന്ധപ്പെട്ടു .വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തി​െയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോട്ടെ  വീട്ടിലിരുന്ന്​ ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ​ജീവിത കഷ്​ടപ്പാടിന്​ അൽപമെങ്കിലുംആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്​തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത്​​ പിതാവ്​ അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർ​ശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്​.കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. . ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ​ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരും മുൻപ് യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർ​ശിക്കാനായിരുന്നു​ സുഹൃത്തുക്കളുടെ ഉപദേശം.ഒരിക്കലും കാണാനാവില്ലെന്ന്​ കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽനൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.

Saturday, 5 August 2017

രോഗ ഭീതിപരത്തി തമിഴ് കോളനി .ഉറക്കം നടിച്ചു പഞ്ചായത്ത് അധികൃതർ

കുറ്റിക്കാട്ടൂർ :ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് കോളറയും മലമ്പനിയും പടർന്നു പിടിക്കുന്ന വാർത്തകൾ   റിപ്പോർട്ടു ചെയ്തിട്ടും പെരുവയൽ പഞ്ചായത്ത്  രോഗ ഭീതി പടർത്തുന്ന വാസ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നു .  കുറ്റിക്കാട്ടൂരിലെ മാമ്പുഴയുടെ കൈത്തോടിന് ഇരു വശത്തുമുള്ള   തമിഴ് കോളനിയാണ് ഏതു സമയവും പകർച്ച വ്യാധികൾ പടർത്തുന്ന കേന്ദ്രമായി നിൽക്കുന്നത് .വൃത്തിഹീനമായ ചതുപ്പു നിലങ്ങളിൽ കെട്ടി ഉയർത്തിയ തകര ഷെഡ്ഡുകളിലാണ്  ഇരുനൂറിലേറെ തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്നത്   .മഴ ക്കാലമായതോടെ ശുചിമുറിയും കിടപ്പിടവും ചളി കെട്ടി നിൽക്കുന്ന മാലിന്യത്തിനു നടുവിലാണ് .ഇത്തരം ഷെഡ്ഡുകൾക്കു സ്ഥലം ഉടമകൾ ഒരാൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയും അതിനു മുകളിലുമാണ് വാങ്ങുന്നത് .പഞ്ചായത്തിന്റെ ഒത്താശയോടെയാണ് ഇത്തരം കേന്ദ്രങ്ങൾ നില നിൽക്കുന്നത് .മാത്രമല്ല മാമ്പുഴയുടെ കൈത്തോടിനടുത്തുള്ള കോഴി സ്റ്റാളും  ഇറച്ചിക്കടയും അവരുടെ മാലിന്യം തള്ളുന്നത് തോട്ടിലേക്കാണ് .ഇപ്പോൾ മഴക്കാലമായതോടെ എല്ലാ മാലിന്യവും ഇവിടേയ്ക്ക് തള്ളി വിടുകയാണ് .
കൈത്തോടിനടുത്തുള്ള കോഴിക്കട 
കുറ്റിക്കാട്ടൂരിലും പരിസരത്തും ഡെങ്കി പനിയും മറ്റു പകർച്ച വ്യാധികളും പടർന്നു പിടിച്ചിട്ടും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട് . തൊട്ടടുത്ത മാവൂർ പഞ്ചായത്തത്തിലെ തെങ്ങിലക്കടവിലെ ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് കോളറ റിപ്പോർട് ചെയ്തത് .ഇതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളിൽ ശക്തമായ ആരോഗ്യ ബോധവത്‌കരണ പ്രവർത്തനവും സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടിയും എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു .ഈ നിർദേശങ്ങൾ നടപ്പിലായില്ലെങ്കിൽ പ്രദേശം പകർച്ച വ്യാധികളുടെ കേന്ദ്രമാകും 

Thursday, 3 August 2017

Monday, 26 June 2017

സംഘ് പരിവാർ ഭീകരത;എസ് .ഐ .ഒ ദേശീയ കാംപയ്‌നൊരുങ്ങുന്നു.കുറ്റിക്കാട്ടൂരിൽ പ്രകടനം

"ഓ  ജുനൈദ് " നിൻ രക്തം പാഴാവില്ല .എസ് .ഐ .ഒ
പ്രവർത്തകർ പ്രതിഷേധ  പ്രകടനം നടത്തുന്നു .

 കുറ്റിക്കാട്ടൂർ :ഇന്ത്യയുടെ തലസ്ഥാന നഗരിക്കടുത്തു പെരുന്നാൾ വസ്ത്രം വാങ്ങി വരുന്ന ജുനൈദ് എന്ന  ചെറുപ്പക്കാരനെ ഹിന്ദുത്വ ഭ്രാന്തന്മാർ കുത്തി കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധയിൽ  കൊണ്ട് വരുന്നതിന് സ്റ്റുഡന്റ്സ്  ഇസ്‌ലാമിക് ഓർഗനൈസേഷൻ കാമ്പയിന് ഒരുങ്ങുന്നു .ഡൽഹി-മധുര ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ട ജുനൈദ് ഇന്ത്യയിൽ ഫാഷിസം നടപ്പാക്കുന്ന മുസ്‌ലിം  വംശഹത്യയുടെ അവസാന ഇരയാണ് .ആക്രമണത്തിൽ പരിക്കേറ്റ സഹോദരൻ ഗുരുതര നിലയിൽ ആശുപത്രിയിലാണ് .ഡൽഹിക്കടുത്ത  ബല്ലബ്‌ഗഡ്‌ നിവാസികളായ ഇവർ   പെരുന്നാൾ വസ്ത്രം വാങ്ങി വരുമ്പോഴാണ് ബീഫ് കഴിക്കുന്നവരെന്നുപറഞ്ഞു ഇവരെ ആക്രമിച്ചത് .ഇത് മുസ്‌ലിം യുവാക്കൾക്കിടയിൽ  ശക്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത് .പെരുന്നാൾ ആശംസകൾ ജുനൈദിനുള്ള പ്രാർത്ഥനയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഒഴുകുന്നത് .
 ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ  പ്രകടനം നടത്തി .  സംഘ് പരിവാർ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ  ഇരയാണ് ജുനൈദ്  . ഫാഷിസത്തിന്റെ ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ എല്ലാവരെയും ചേർത്തു വിശാലമായ കാമ്പയിനാണ് എസ് .ഐ .ഒ ദേശീയ നേന്ത്രത്വം ഒരുങ്ങുന്നത് .ഇതിന്റെ ഭാഗമായി പെരുന്നാൾ ദിവസം  ജുനൈദ് സംഗമങ്ങൾ .പ്രകടനം എന്നിവ സംഘടിപ്പിക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു  ഫാസിൽ ,ഷാഹിദ് ഇല്യാസ്,ഫയാസ് ,നിസാഫ് ,ഫാരിസ് ,അഷ്ഫാഖ് ,ഷബിൽ  സയ്യാഫ്, ഹാമീം , ,എന്നിവർ നേന്ത്രു ത്വംനൽകി .  

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More