“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

About us.

കുറ്റിക്കാട്ടൂര്‍
പട്ടണത്തിന്റെ ചന്തമുളള ഗ്രാമം
കോഴിക്കോട് നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ ദൂരം. കോഴിക്കോടിനും മാവൂരിനുംഇടയില്‍ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരവും ഗ്രാമവും ഉള്‍ചേര്‍ന്ന പ്രകൃതി സുന്ദരമായ പ്രദേശം.
പടിഞ്ഞാറ് വയല്‍ അവസാനിക്കുന്നിടത്ത് നരിമോറമല തലയുയര്‍ത്തി നില്‍ക്കുന്നു.
കൈത്തോടുകളുടെ അതിരപ്പുറത്ത് വയല്‍ .വയല്‍ അവസാനിക്കുന്നിടത്ത് കൊച്ചു കുന്നുകള്‍. തെക്ക് പടിഞ്ഞാറ് കാവല്‍ നില്‍ക്കുന്ന ഗോശാലികുന്നുകള്‍.
കടലിനെ ഉമ്മ വയ്ക്കുന്ന കല്ലായിപുഴയിലേക്ക് ശാന്തമായി ഒഴുകുന്ന മാമ്പുഴ അതിന്റെ കുഞ്ഞുപ്രവാഹത്തെ ഗതി തിരിച്ച് വിടുന്നത് ഇവിടെ നിന്നാണ്. തെരുവുകള്‍ അവസാനിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് വില്ലേജ് ഓഫീസ്.
പരമ്പരാഗത കച്ചവട കേന്ദ്രമായിരുന്ന കുറ്റിക്കാട്ടൂര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാടിന്റെ മുഖച്ചായ മാറ്റും വിധമാണ് ഫര്‍ണിച്ചര്‍ വ്യവസായരംഗത്തേക്കു കുതിച്ചത്. ഫര്‍ണിച്ചറുകളുടെ വ്യാപാര രംഗത്താണ് ആദ്യഘട്ടത്തില്‍ കുതിപ്പ് നടത്തിയതെങ്കില്‍ പിന്നീടത് നിര്‍മാണമേഖലയിലേക്ക് മുന്നേറി .ഇപ്പോള്‍ അന്‍പതിലേറെ ഫര്‍ണിച്ചര്‍സ്ഥാപനങ്ങള്‍ ഇവിടെ വാണിജ്യ പ്രൌഡിയോടെ നിലകൊള്ളുന്നു . കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാരമേഖലയായി കുറ്റിക്കാട്ടൂര്‍ കച്ചവടഭൂപടത്തില്‍ ഇടം നേടി .
പെരുവയല്‍ പഞ്ചായത്തിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രം നിറഞ്ഞ തെരുവുകള്‍ക്ക് പട്ടണത്തിന്റെ ചന്തമാണ് .
സ്റീല്‍ വ്യവസായം ,മര വ്യവസായം ,ചെരുപ്പ് നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങളും ഇവിടെ വളര്‍ച്ചയുടെ പടവുകളിലാണ്.
വിദ്യാഭ്യാസ മേഖലയില്‍ ഒരു കുതിച്ച് ചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന പുരോഗതി കുറ്റിക്കാട്ടൂരിനെ വിദ്യാഭ്യാസ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു.
എഞ്ചിനീയറിംഗ് കോളേജ് ,ഇംഗ്ളീഷ് മീഡിയം പബ്ളിക്ക് സ്ക്കൂള്‍, ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ,അറബിക്ക് കോളേജ് , തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലയിലായി നിലകൊള്ളുന്നു. ആരോഗ്യ ചികിത്സാ രംഗത്തും ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്.
പ്രകൃതി ചികിത്സാകേന്ദ്രം, സിദ്ധ ആയുര്‍വ്വേദ ചികിത്സാലയം, പ്രവാചക വൈദ്യം, അലോപതി, ഹോമിയോ, ആയുര്‍വ്വേദ ക്ളിനിക്കുകള്‍ ഇവ നാടിന്റെ ആരോഗ്യമേഖലക്ക് വിവിധ സേവനങ്ങള്‍ അര്‍പ്പിക്കുന്നു.
ബഹുസ്വരതയുടെ സ്വഛന്ദതയില്‍ വിളഞ്ഞുനില്‍ക്കുന്ന സ്നേഹത്തിന്റെ ഇടങ്ങള്‍ ഈ നാട് ധാരാളമായി പങ്കുവെക്കുന്നു. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ആരാധനാലയങ്ങളും പഠനകേന്ദ്രങ്ങളും ഈ നാടിന്റെ ആരോഗ്യകരമായ സംവേദനത്തില്‍ വലിയ പങ്കുവഹിക്കുന്നു. രാഷ്ട്രീയവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങള്‍ വൈകാരിക വിക്ഷോഭങ്ങളായി ഏറ്റുമുട്ടാതെ സൌഹാര്‍ദ്ദത്തിന്റെ തലങ്ങളില്‍ സഹവര്‍ത്തിത്വമായി മാറ്റിയെടുക്കാന്‍ ഈനാടിന് കഴിഞ്ഞു.
ഒരുതലമുറ കാത്തുസൂക്ഷിച്ച കരുതിവെപ്പുകളുടെ പൈതൃകമായിരുന്നു അത്. അങ്ങിനെ ചരിത്രത്തില്‍ ഇടം നേടുന്നതിന് കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ ഈ പൈതൃകം നമ്മുടെ നാടിന്റെ വികാസമായി മാറുന്നതിന് ജീവിക്കുന്ന തലമുറ സാക്ഷിയാവുകയാണ്. ഈ മുന്നേറ്റത്തില്‍ ചരിത്രമപരമായ ഒരു ഇടംതേടിയാണ് "കുറ്റിക്കാട്ടൂര്‍ ന്യൂസ്'' (Kuttikkatoor news.co.cc) നിങ്ങള്‍ക്ക് മുമ്പില്‍ "ഭൂലോക''ത്തിന്റെ വാതില്‍ തുറക്കുന്നത്.
നിര്‍ദ്ദേശവും സഹരണവും ഭാവുകങ്ങളും നല്‍കിയ എല്ലാവര്‍ക്കും സ്നേഹവായ്പ്പുകള്‍ സമര്‍പ്പിക്കുന്നു.....
കുറ്റിക്കാട്ടൂര്‍ ന്യൂസ്,
പിന്നണിപ്രവര്‍ത്തകര്‍.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More