“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 30 April 2016

സ്കൂൾ വിദ്യാർഥിനിയെ ലൈകികമായിപീഡിപ്പിച്ച പ്രതികൾ മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ .

കുറ്റിക്കാട്ടൂർ :സ്കൂൾ വിദ്യാർഥി നിയെ തട്ടി കൊണ്ട് പോയി മയക്കു മരുന്ന് നൽകി ലൈകികമായി പീഡിപ്പിച്ച പ്രതികൾ പ്രദേശത്തെ മയക്കു മരുന്ന് വിതരണത്തിലെ  മുഖ്യ കണ്ണികളായ ക്രിമിനലുകൾ .
ഇന്നലെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്ത മുണ്ടക്കൽ മർക്കണങ്ങോട് വിഷ്ണു (20 )പെരിങ്ങളം പുൽ പറമ്പിൽ ജിഷ്ണു(20) എന്നിവർ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെബലമായിതട്ടിക്കൊണ്ടുപോയി ലൈകികമായി പീഡിപ്പിക്കുകയായിരുന്നു. പൈങ്ങോട്ടു പുറം , കൊട്ടാം പറമ്പ് .കുറ്റിക്കാട്ടൂർ,പെരിങ്ങളം എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു  വിദ്യാർഥികൾക്കിടയിൽ മയക്കു മരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.ഇവിടങ്ങളിലെ നിരവധി പേർ
ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നു . കുട്ടികളെ പലവിധത്തിൽ മയക്കുമരുന്ന് നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക്‌ വരുതിയിലാക്കി വരുന്ന പ്രധാന കണ്ണികളാണ് പിടിക്കപ്പെട്ട പ്രതികൾ .സ്കൂളുകളിൽ നിന്നും ഇതിനു വേണ്ടി കുട്ടികളെ വശീകരിച്ച് ഇതിൽ കണ്ണി ചേർക്കുകയും ഇവരെ മയക്കു മരുന്നിനു അടിമകളാക്കുകയും ചെയ്യുന്നതിലൂടെ മയക്കു മരുന്ന് വിതരണം വ്യാപിപ്പിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട് .പെൺകുട്ടികളെ വശീകരിച്ചു ഇതിൽ കണ്ണി ചേർക്കുന്നത്  പ്രണയം  അഭിനയിച്ചാണ്‌ .കുറേകാലമായി ഈ പ്രദേശത്തു മയക്കു മരുന്ന് വ്യാപാരം കോളേജ് ഹോസ്റ്റ ലുകൾ .മൈതാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടന്നു വരുന്നു .പെൺ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ്‌ ഇവരെ അറസ്റ്റ് ചെയ്തത് .

Tuesday 26 April 2016

ലഹരിക്കെതിരെ ജാഗ്രത സമ്മേളനം ;ഒറ്റക്കെട്ടാവാൻ ആഹ്വാനം .

പി.ടി.എ റഹീം എം.എൽ.എ സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ :മയക്കു മരുന്നും മദ്യവും ആയുധ വിപണിയുമാണ് ലോകത്തെ നിയന്ത്രിക്കുന്ന ശക്തികളെന്നും ഏതൊരു ഭീകരതയും ഇതുമായി ബന്ദ്ധപ്പെട്ടതാണെന്നും ഇതിനെ ചെറുക്കാൻ ശക്തമായ നടപടിയും ബോധ വത്കരണവുമാണ് വേണ്ടതന്ന് ഗ്രീൻ കാസിൽ ക്ലബ് ലഹരിക്കെതിരെ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തിയ  ജാഗ്രത സമ്മേളനത്തിൽ സംസാരിച്ചവർ  അഭിപ്രായപ്പെട്ടു .
കുന്നമംഗലം മണ്ഡലത്തിൽ മത്സരിക്കുന്ന സി. കെ പത്മ നാഭൻ ,പി. ടി. എ റഹീം എം.എൽ  എ ,ടി .സിദ്ധീഖ് തുടങ്ങിയസ്ഥാനാർഥികളും   എ ടി ബഷീർ , എം .ടി മാമുകോയ .എന്നിവരും  സംസാരിച്ചു .ഇതിനിടയിൽ.ടി .സിദ്ധീഖ് വേദി രാഷ്ട്രീയ പ്രസംഗത്തിനു ഉപയോഗിച്ചത് വിവാദമായിരുന്നു
 ഇ .മുജീബുറഹ്മാൻ അദ്ധ്യക്ഷനായിരുന്നു .എം .പി സലിം സ്വാഗതം പറഞ്ഞു .

ദൈവത്തുംകണ്ടിയിൽ ശിവദാസൻ നിര്യാതനായി .


                   കുറ്റിക്കാട്ടൂർ :ദൈവത്തുംകണ്ടിയിൽപരേതരായ രാരുക്കുട്ടി
                      നാരായണി ദമ്പതികളുടെ  മകൻ ശിവദാസൻ
(67 )നിര്യാതനായി .
                      ഭാര്യ :ഗിരിജ ,മക്കൾ :സുജിത് ,ജിതേഷ് ,മരുമക്കൾ :ദിവ്യ ,ജിഷ്
                            സഹോദരങ്ങൾ :ഹരിദാസൻ ,കൃഷ്ണൻ ,വത്സല ,പുഷ്പ ,ചന്ദ്രൻ  സുരൻ   ,ദിനേശ് ,വിനോദ് .സഞ്ചയനം വ്യയാഴ്ച .

Wednesday 20 April 2016

ലഹരിക്കെതിരെ ജാഗ്രതസമ്മേളനം;സ്ഥാനാർഥികൾ പങ്കെടുക്കും .


കുറ്റിക്കാട്ടൂർ :ലഹരി വിമുക്ത നാട് കാമ്പയിന്റെ ഭാഗമായി  ഗ്രീൻ കാസിൽ ആര്ട്സ് ആൻഡ്‌ സ്പോട്സ് ക്ലബ് നടത്തുന്ന ജാഗ്രത സമ്മേളനത്തിൽ കുന്നമംഗലം മണ്ഡലത്തിലെ ഇരു മുന്നണികളുടെയും ബി ജെ പി യുടെയും സ്ഥാനാർഥികൾ പങ്കെടുക്കും . ഏപ്രിൽ 23 നു വൈകുന്നേരം 7 മണിക്ക് കുറ്റിക്കാട്ടൂർ നടക്കുന്ന കാമ്പയിൻ ഉത്ഘാടന സമ്മേളനത്തിൽ സിറ്റിംഗ്
 എം.എൽ.എ യും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി. ടി. എ റഹീം    യു.ഡി.എഫ് സ്ഥാനാർഥി ടി സിദ്ധീഖ് ബി. ജെ .പി സ്ഥാനാർഥി സി കെ പത്മനാഭൻ എന്നിവർ പങ്കെടുക്കുമെന്ന് ബന്ദ്ധപ്പെട്ടവർ അറിയിച്ചു .
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമാണ്  ജാഗ്രത പരിപാടി ..

Wednesday 13 April 2016

ഭരണ തുടർച്ച അനിവാര്യം ;ഇ .ടി .


കുറ്റിക്കാട്ടൂർ :കേരളത്തിന്റെ  വികസന തുടർച്ചക്ക് യു. ഡി. എഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് ഇ .ടി മുഹമ്മദ്‌ ബഷീർ എം. പി പുവ്വാട്ട്പറമ്പിൽ നടന്ന കുന്ദ മംഗലം മണ്ഡലംയു. ഡി. എഫ്   തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരണ യോഗംഉത്ഘാടനം നിർവഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം .
കമ്മറ്റി ചെയർമാൻ മൊയിദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .പി കെ ഫിറോസ്‌ ,മൂസ മൗലവി ,ഖാദർമാസ്റ്റർ,സ്ഥാനാർഥി ടി സിദ്ധീഖ് ,ദിനേശ് പെരുമണ്ണ  എന്നിവർ സംസാരിച്ചു .

വിഷുവിനു കണി വെള്ളരി ഒരുക്കി കുറ്റിക്കാട്ടൂർ .

എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ  സമൃദ്ധിയുടെ  വിഷു ആശംസകൾ ..
കുറ്റിക്കാട്ടൂർ :ഇത്തവണയും സമൃദ്ധിയുടെ  നാളുകൾ കണികാണാൻ കുറ്റിക്കാട്ടൂർ പ്രദേശത്തെ വയലുകളിൽ കണി വെള്ളരിയുടെ വിളവെടുപ്പ് .മുണ്ടുപാലം റോഡിലെ  മാക്കിനിയാട്ടു താഴം ,പാറക്കോട്ട് താഴം
പെരിങ്ങോളം . പൈങ്ങോട്ടു പുറം വയലുകളിലും പെരുവയൽ പാടങ്ങളിലുമാണ്   കോഴിക്കോട് ജില്ലയിൽ വെള്ളരിയുടെ വിളവെടുപ്പ് കൂടുതലും നടക്കുന്നത് .
ഇതിൽ കണി വെള്ളരി കൃഷി ഈ ഭാഗങ്ങളിൽ മാത്രമാണുള്ളത് .കോഴിക്കോട് പാളയം മാർക്കറ്റിൽ എത്തുന്ന കണിവെള്ളരികൾക്ക് നല്ല ആവശ്യക്കാരാണ് .മറ്റു ജില്ലയിലെ  മൊത്ത കച്ചവടക്കാർ ഉത്പാദന കേന്ദ്രത്തിൽ  നേരിട്ട് വന്നുവെള്ളരി  വാങ്ങുന്നതു കൊണ്ട്  ഇതിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട് കിലോക്ക് 40 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 30 രൂപയായിട്ടുണ്ട് .ചില്ലറ വില അൻപതും അതിനു  മുകളിലുമാണ് .
ഇപ്രാവിശ്യം മഴപെയ്യാത്തത് കൊണ്ട് കർഷകർക്ക് വിളവ്‌ നഷ്ടം വന്നിട്ടില്ല .
കണി വെള്ളരി കൃഷി വർഷങ്ങളായി നാടിന്റെ പെരുമയായി കൊണ്ട് നടക്കുകയാണ് ഇവിടത്തെ കർഷകർ .എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ  സമൃദ്ധിയുടെ  വിഷു ആശംസകൾ ..

Friday 8 April 2016

ബഷീർ ഇടപെട്ടു, യു.ഡി.എഫി ലെ യൂത്ത് ലീഗ് പ്രതിഷേധം കെട്ടടങ്ങി .


കുറ്റിക്കാട്ടൂർ:കുന്നമംഗലം സീറ്റ്കോൺ ഗ്രസുമായിവെച്ച്മാറിയതിൽ മുസ്‌ലിം ലീീഗിലും  മുന്നണിക്കുള്ളിലും യൂത്ത് ലീഗ് ഉയർത്തിയപ്രതിഷേധം ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി  ഇടപെട്ടു ഒത്തു തീർത്തു .
പി കെ ഫിറോസിനു സീറ്റ് നൽകാതെ ഈ സീറ്റ് കോൺ ഗ്രസിന്റെ ടി. സിദ്ധീഖിനു നൽകിയതിൽ  ലീഗിന്റെ  മണ്ഡലം കമ്മറ്റിയോഗത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു .ഇതേ തുടർന്ന്പുവ്വാട്ട്പറമ്പിൽനിശ്ചയിച്ചിരുന്ന 
ഉമ്മൻചാണ്ടിയുടെ മണ്ഡലം തെരഞ്ഞെടുപ്പു പ്രചരണ പരിപാടി മാറ്റി വെക്കുകയും ചെയ്തു .തുടർന്നാണ്‌ ലീഗ് നേതൃ ത്തം ഇടപെട്ടു ചർച്ചനടത്തിയത് .മണ്ഡലത്തിലെആറുപഞ്ചായത്തുകളിൽ  യു.ഡി.എഫ്  ഭരിക്കുന്ന   കുന്നമംഗലം , മാവൂർ പെരുവയൽ  പഞ്ചായത്തുകൾ കൂടാതെ ഇടതു ഭൂരിപക്ഷമുള്ള മറ്റിടങ്ങളിലും പി കെ ഫിറോസിനെ നിർത്തിയാൽ ഭൂരിപക്ഷം വർധി പ്പിച്ചു മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് യൂത്ത് ലീഗ് പറയുന്നത്.കഴിഞ്ഞ തവണ പി ടി എ റഹീം നേടിയ ഭൂരിപക്ഷം 3269 വോട്ടാണ് .2015ൽ  നടന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമായ മാവൂരിലും ഒരു  സീറ്റ് കൂടുതൽ നേടിയ പെരുവയലിലും വോട്ട്കൂടുതൽ നേടിയത് എൽ ഡി എഫാണ് .ആറ് പഞ്ചായത്തുകളിലായി എൽ ഡി എഫ് 71760 വോട്ടും യു . ഡി. എഫ് ന്  65197 വോടുമാണ് .ബി ജെ പി 31629 വോട്ടു നേടിയിട്ടുണ്ട് .ഈ പഞ്ചായത്തുകൾ ഉൾപെട്ട ജില്ല പഞ്ചായത്തിലും എൽ ഡി എഫ്നാണ് മുൻ‌തൂക്കം . ഇങ്ങനെ വോട്ടുകണക്കുകളിൽയൂത്തുലീ ഗ്പറയുന്നപോലെമണ്ഡലം തിരിച്ചു പിടിക്കുക  എളുപ്പമല്ലെന്നാണ് ലീഗിന്റെ കണക്കു കൂട്ടൽ .ഇതിനിടെ കെ സി അബുവിന് സീറ്റ് ധിച്ചതിൽ ഒരു വിഭാഗം കോണ്ഗ്ര സുകാർക്കിടയിൽ അസംതൃപ്തിയുള്ളതും പ്രശ്നം സൃഷ്ടിക്കും .ഇവിടെ സിദ്ധീഖിന്റെ വിജയം ഈ സീറ്റിൽ തുടർന്നും അവകാശം ഉന്നയിക്കാൻ കോൺഗ്രസിന് സഹായകമാകും .

Thursday 7 April 2016

"എന്റെ ഗതി ആർക്കും വരരുത്"നസീമ ടീച്ചറുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു.

 .
നസീമ ടീച്ചറുടെ ഫേസ് ബുക്ക്‌

കുറ്റിക്കാട്ടൂർ ;ടി സിദ്ധീഖിന്റെമുൻ ഭാര്യനസീമ ടീച്ചറുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു .നസീമയുടെ ജന്മ ദിനമായ ഇന്നലെ അവർ പോസ്റ്റ്‌ ചെയ്ത വാക്കുകൾ ദുഃഖം ഉള്ളിൽ ഒതുക്കിയ പ്രത്യാശയും പ്രാർഥനയും നിറഞ്ഞതായിരുന്നു .അവരുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ലോകത്ത് ഒരാൾക്കും അവരുടെ ഗതി വരരുതെന്നും പോസ്റ്റിലുണ്ട് .
ഇപ്പോൾ കുന്ദ മംഗലം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുൻ ഭർത്താവ് ടി. സിദ്ധീഖ് ഇവരുമായുള്ള പ്രശ്നങ്ങൾ കഴിഞ്ഞ മാസം  ഒത്തു തീർപ്പാക്കിയതായി വെളിപ്പെടുത്തിയിരുന്നു .ഇവരുടെ രോഗത്തിന്റെ കാലത്ത് ഇവർ നേരിട്ട അനുഭവങ്ങൾ ഇവരുടെ പേജിൽ മറ്റൊരു പോസ്റ്റിലുണ്ട് .സിദ്ധീഖിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തെ ഈ പോസ്റ്റ്‌ ബാധിക്കാനിടയുണ്ട് .
മറ്റൊരു പോസ്റ്റിൽ കാസർകോട്‌ മത്സരിച്ചപ്പോൾ നസീമയുടെ രോഗം സഹതാപ തരംഗ മാക്കി മാറ്റാൻ ശ്രമം നടത്തിയത് ഷെയർചെയ്തിട്ടുണ്ട് .
സ്ത്രീ വോട്ടർ മാർക്കിടയിൽ നസീമയോടും കുടുമ്പ ത്തോടുമുള്ള സഹതാപം വർധിക്കുന്നത് സിദ്ധീഖിനെ കാര്യമായി ബാധിക്കും .അവരുടെ പോസ്റ്റ്‌ ഇങ്ങനെ .
 ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ എന്റെ പൊന്നുമക്കളോടൊപ്പം കുറച്ചു കാലം കൂടി ലഭിച്ചു. അൽഹംദുലില്ലാഹ്. മാനസിക പിന്തുണ തന്ന സുമനസ്സുകളോടുള്ള നന്ദി അറിയിക്കുന്നു. ലോകത്ത് ഒരാൾക്കും എന്റെ ഗതി വരരുതേയെന്നുള്ള പ്രാർഥയേയുള്ളൂ. ജന്മദിനാശംസ നേർന്ന എല്ലാ കൂട്ടുകാർക്കും നന്ദി. പ്രാർഥനകളിൽ ഇനിയും ഈ വിനീത യേയും പിഞ്ചുമക്കളേയും ഉൾപ്പെടുത്തണമെന്ന അഭ്യർഥനയോടെ - നസീമ

Wednesday 6 April 2016

മുസ്‌ലിംലീഗ് യോഗത്തിൽ സിദ്ധീഖിന്റെ നോടീസ് വലിച്ചെറിഞ്ഞു യൂത്ത് ലീഗ് പ്രതിഷേധം .

പെരുമണ്ണയിൽ  യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ലെക്സ് 

കുറ്റിക്കാട്ടൂർ:കുന്ദമംഗലം മണ്ഡലത്തിൽ ടി  സിദ്ധീഖ്  സീറ്റ് ഉറപ്പിച്ചതോടെ യൂത്ത് ലീഗ് കടുത്ത പ്രതിഷേധവുമായി രംഗത്ത് . ചൊവ്വാഴ്ച രാത്രി കുറ്റിക്കാട്ടൂർ യത്തീം ഖാനയിൽ ചേർന്ന മണ്ഡലം മുസ്ലിം ലീഗ് യോഗത്തിൽ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ യൂത്ത് ലീഗ് നേതൃത്തം ലീഗ്  സംസ്ഥാനനേതാക്കൾക്കെതിരെ രംഗത്ത് വരികയും മുകളിൽ നിന്നും അടിച്ചേൽപ്പിച്ച നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു .ഇതിനിടയിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്ന ടി. സിദ്ധീഖ്ന്റെ മണ്ഡലം തെരഞ്ഞെടുപ്പു  പ്രചരണ പരിപാടിയുടെ  നോടീസ് യൂത്ത് ലീഗ് പ്രവർത്തകർ പിടിച്ചു വാങ്ങി സദസ്സിൽ
 വലിച്ചെറിഞ്ഞു .ഇതോടെ ഉന്തും തള്ളും  ബഹളവുമായി യോഗം അലങ്കോലപെട്ടു .ബഹളം കേട്ട് അടുത്തുള്ള ഫ്ലാറ്റിൽ നിന്നും ആളുകൾ എത്തിയതിനെ തുടർന്ന് അദ്ധ്യക്ഷൻ യോഗം പിരിച്ചു വിട്ടു ..സംസ്ഥാന നേതൃത്തം ഇടപെട്ട്മുഖ്യമന്ത്രിയുടെ പുവ്വാട്ടുപറമ്പിലെ ഏപ്രിൽ 7 ന്റെ പരിപാടി മാറ്റി വെക്കുകയും ചെയ്തു .
പി കെ  ഫിറോസിനെ പിന്തുണയ്ക്കുന്ന യൂത്ത് ലീഗ് വിഭാഗം മണ്ഡലം വെച്ച് മാറി ബാലുശ്ശേരി രാമന് നൽകിയതിൽ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയ യിലൂടെയും അവസാനം കോണിക്ക് വോട്ടു ചോദിച്ചു ഫ്ലെക്സ് ഉയർത്തിയും
രേഖ പെടുത്തിയിരുന്നു .
ഇതൊക്കെ അവഗണിച്ച ലീഗ് നേ തൃത്തം സമസ്തയുടെ അനഭി മതനായ ഫിറോസിനു സീറ്റ് നൽകാതിരിക്കാൻ ഒത്തു കളിക്കുകയായിരുന്നു എന്നാണ് യൂത്ത് ലീഗ് പറയുന്നത് .മാത്രമല്ലനേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ ലീഗും കോൺ ഗ്രസുമായുള്ള പ്രശനം കെട്ടടങ്ങും മുന്പാണ് സീറ്റ് വെച്ച് മാറൽ വീണ്ടും മുന്നണിയിൽ പ്രതിസദ്ധി സൃ ഷ്ടിച്ചത് .യൂത്ത് കോണ്ഗ്ര സിന് മണ്ഡലം വിട്ടു കൊടുത്താൽ സമുദായത്തിലെ യുവാക്കൾ കൊണ്ഗ്രസ്സിലേക്ക് അടുക്കാൻ ഇടയാക്കും എന്നും ഇവർ ഭയപ്പെടുന്നുണ്ട് .ഏതായാലും സിദ്ധീഖിനു മണ്ഡലം കടുത്ത വെല്ലു വിളി .ഉയർത്തും .

Monday 4 April 2016

കുന്ദമംഗലവും കോണിഇഫെക്റ്റും.


കുന്ദമംഗലം മണ്ഡലത്തിൽ ടി  സിദ്ധീഖ്  സീറ്റ് ഉറപ്പിച്ചതോടെ മണ്ഡലത്തിലെ നിരാശരും കൈപ്പിടിയിലൊ തുക്കിയവരും തമ്മിലുള്ള മുന്നണിക്കുള്ളിലെ   പോരാട്ടത്തിന്റെ പോർ മുഖം തുറക്കുകയാണ് .സിദ്ധീഖിന് തന്നെ പാളയത്തിൽ പട ഒരുങ്ങി നിൽക്കുന്നതിനിടയിലാണ് കോണിക്കല്ലാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രയാസം മാലോകരെ അറിയിച്ച് പെരുമണ്ണയിൽ യൂത്ത് ലീഗുകാർ ഫ്ലെക്സ് തൂക്കിയത്‌ .മണ്ഡലത്തിൽ ആദ്യ ഭാര്യയുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത്‌ ആത്മ വിശ്വാസത്തോടെയാണ് സിദ്ധീഖ് വരുന്നത് .
ഒപ്പം കോൺ ഗ്രസിലെ വെയ്റ്റിംഗ്സീറ്റ് ക്വുവിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ പുറത്തു പോയ കെ സി അബുവിന് നേരിട്ട  ആഘാതം അവരുടെ അനുയാ യികളിലുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല . അബു ഫ്ലക്സ് അടിച്ചു വിതരണത്തിന്റെ കണക്കെടുത്ത് മരണ വീടുകൾ സന്ദർശിച്ചു ഇതാ നാളെ പ്രഖ്യാപിക്കും എന്ന രീതിയിൽ രംഗത്ത് ഇറങ്ങിയപ്പോഴാണ് ഹൈകമാണ്ട് അട്ടി മറി നടത്തി യുവ നേതാവിനെ രംഗത്തിറക്കിയത് .കാസർ കോഡ് അങ്കം വെട്ടിയ പരിചയം  പി ടി എ റഹീമിന്റെ പ്രകടനം മറി കടക്കാൻ സിദ്ധീഖ്നെ തുണക്കും എന്ന ആത്മ വിശ്വാസം കോൺഗ്രസ്കാർക്ക് ഉണ്ടെന്നു ഇപ്പോൾ ഹൈ കമാണ്ട് പോലും പറയില്ല .പിന്നെ പഴയ കോ -ലീ -ബി മോഡൽ ബി ജെ പി യുടെ സ്വന്തം പത്മനാഭൻ നിൽക്കുമ്പോൾ പരീക്ഷിക്കാനും കഴിയില്ല
  ഇത്തരം പ്രശ്നം  മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യൂത്ത്  ലീഗിലെ അസംതൃപ്തർ കോണിയും ചാരി വോട്ടു പിടിക്കാൻ ഫ്ലെക്സ് തൂക്കി പൊല്ലാപ്പു സൃഷ്ടിക്കുന്നത് .ലീഗുകാർ കുത്തിയാൽ അരി വെളുക്കുമെന്ന് ഉറപ്പുള്ളപ്പോൾ കുന്ദമംഗലത്തെ ഇപ്പണി കോൺ ഗ്രസിന് വിട്ടു കൊടുത്ത് ആരു കുത്തിയാലും അരി വെളുക്കുമെന്ന സിദ്ധാന്തം പറയുന്നവർക്ക് യൂത്ത് ലീഗുകാർ മറുപടി കൊടുക്കാൻ ഒരുങ്ങുകയാണ്. ഇതിനു വേണ്ടി കുഞ്ഞാലി കുട്ടി സാഹിബിനെ വരെ ബോധ്യ പ്പെടുത്താൻ സോഷ്യൽ മീഡിയയിലൂടെ ശ്രമം നടത്തി നോക്കി .മണ്ഡലത്തിലെ യൂത്ത് ലീഗ് ജില്ല കൌൺസിലർ ലീഗിന് സീറ്റ് കിട്ടിയില്ലങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും പഞ്ചായത്തുകൾ പിടിച്ചടക്കിയ ആത്മ വിശ്വാസം ഇപ്പോഴും ബാക്കിയുണ്ടന്നും എഴുതി ഫേസ്ബുക്ക്‌ പോസ്റ്റിട്ടു .കളികാര്യമാകുമെന്നുകണ്ടപ്പോൾ  ടിയാൻ പോസ്റ്റ്‌ പിൻവലിച്ചു. പിന്നീട് കണ്ടത്പുവ്വാട്ട്പറമ്പിൽ നടന്ന യൂത്ത് ലീഗ്   യോഗത്തിൽ അമർഷം പതഞ്ഞു പൊന്തിയതാണ് .ഇവർ പറയുന്നതിലും കാര്യമുണ്ട് .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ്  ഭൂരിപക്ഷമുള്ള വാർഡുകളിൽ നിന്നാണ് കോൺ ഗ്രസുകാര് നേതാക്കളായി വളർന്നു വന്നത് ,അതിനുള്ള എല്ലാ അവസരവും 'മഹാമനസ്കരായ' ഇവർ ഒരുക്കി കൊടുക്കുകയും ചെയ്തു .പക്ഷെ ഇങ്ങനെയൊക്കെ ചെയ്തിട്ടും പെരുവയൽ പഞ്ചായത്തിൽ ലീഗിന്റെ സീറ്റ് എണ്ണം കുറച്ചു കോണ്ഗ്രസ് സീറ്റ് വർധിപ്പിച്ച് കൊണ്ടാണ് പഞ്ചായത്ത്പ്രസിഡന്ടു സ്ഥാനം കോൺഗ്രസ് നേടിയത്.അനുയായികൾ കുറവുള്ള കോണ്ഗ്രസ്കാർക്ക് നേതാവാകാൻ ലീഗ് വേണം എന്നത് കോൺ ഗ്രസ് കാര്ക്കും അറിയാം.എന്നിട്ടും ലീഗിന്റെ കയ്യിലുള്ള മണ്ഡലം പിടിച്ചു വാങ്ങുന്നതിലും അവർ വിജയിച്ചു .അതിനുള്ള കളി നടന്നത് അങ്ങ് പാണക്കാട് തന്നെയാണ് .യു സി രാമൻ ഒരു വട്ടം കൂടി കുന്നമങ്ങലത്തു വേരുറപ്പിക്കാൻ നോക്കിയപ്പോൾ മണ്ഡലത്തിലെ പ്രവർത്തകർ പഴയപോലെ  രാമൻ തരംഗത്തിനു ഇനി സാദ്ധ്യത യില്ലെന്ന് മേൽ ഘടകത്തെ ബോധിപ്പിച്ചത് രാമന് തിരിച്ചടിയായി. .ഇത് മുന്നിൽ  കണ്ടു മണ്ഡലം തന്നെ കോൺ ഗ്രസിന്  ദാനം ചെയ്യാൻ നേതൃ ത്വത്തിൽ പിടി മുറുക്കിയാണ് സംവരണ മണ്ഡലമായ ബാലുശേരിയിലേക്ക് രാമൻ പറന്നത് . മത്സരിക്കാൻ വരി നിന്ന ഒരു പടയെ ഒതുക്കാൻ മണ്ഡല മാറ്റം നേതൃ ത്വത്തിനു ഉപകാര പെടുകയും ചെയ്തു .ഇതാണ് ഇപ്പോൾ ലീഗിലെ രാമൻ ഇഫെക്റ്റ് ആയി പുകയുന്നത് .
യൂത്ത് ലീഗിന്റെ ദേശീയ നേതാവായ ഫിറോസിനു കന്നി അങ്കത്തിനുള്ള വടം വിരിക്കാൻ യൂത്ത്  ലീഗ്കചകെട്ടിയിറങ്ങിയത് പല വട്ടമായിരുന്നു .പക്ഷെ സമസ്ത ഇ. കെ . സുന്നി വിഭാഗം പിടി മുറുക്കിയ ലീഗിന്റെ നേതൃ ത്വത്തിന്ഫിറോസ്‌ അനഭിമതനായത്കൊണ്ട്  രാമന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സമയം അധികം പാഴാക്കേണ്ടിവന്നില്ല .അങ്ങനെ വൈദ്യർ കൽപ്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് തന്നെയായി മാറി .
  കുന്ദമംഗലം ആഗ്രഹം അവസാനിപ്പിച്ച ഫിറോസ്‌ അനുകൂലികളെ വീണ്ടും ഒരു കുത്ത് കൊടുക്കുന്ന രീതിയിലായിരുന്നു സമസ്തയുടെ നേതൃ ത്വത്തിൽ ഫിറോസിനെ മാമോദീസ മുക്കി നന്നാക്കാനുള്ള ശ്രമം നടന്നത്.
അല്ലങ്കിലും ലീഗിൽ മുജാഹിദുകൾ ഉണ്ടങ്കിലും അവരെ ഇവർ അത്ര കാര്യമാക്കാറില്ല .അതിന്റെ ഭാഗമാണ് സുന്നി  മതപ്രഭാഷകർ   ലീഗിന് വേണ്ടി മതരാഷ്ട്രീയം പറയുന്നത് .അത് കൊണ്ടാണ് ഫിറോസിനെ പോലുള്ളവർ സെകുലർ ഭരണ ഘടനയുള്ള സാമുദായിക രാഷ്ട്രീയപാർടി മതപ്രസംഗം നടത്തുന്നതിൽ വൈരുദ്ധ്യം കാണുന്നത് .
 പക്ഷെ അമ്മയോടൊപ്പം കിടക്കുകയും അച്ഛനോടൊപ്പം ഓടുകയും വേണമെന്ന കുട്ടിയുടെ വാശി  ഒരേ സമയം നടപ്പില്ലെന്ന് എല്ലാവർക്കും അറിയാം . ഇപ്പോൾ വിജയിച്ച കുന്നമംഗലം വെച്ച് മാറൽ ഒരു ഇടതു വലതു സിദ്ധാന്തമായി ഇനി കേരളം പരീക്ഷിക്കും .

യുവാക്കളുടെ അപകട മരണം;വെള്ളിപറമ്പ് ഹമ്പിൽ മുന്നറിയിപ്പ് ബോർഡില്ല .


കുറ്റിക്കാട്ടൂർ :ഞായറാഴ്ച പുലർച്ചെ കൊയിലാണ്ടി സ്വദേശികളായ യുവാക്കൾ   വെള്ളിപറമ്പ് അഞ്ചാം മൈലിലെ ഹമ്പിൽ തട്ടിബൈക്ക് അപകടത്തിൽ തെറിച്ചു വീണു തൽക്ഷണം മരിച്ചത് റോഡിൽ  മുന്നറിയിപ്പ് ബോർഡില്ലാത്തത് കൊണ്ടാണെന്ന് ആക്ഷേപം .കൊയിലാണ്ടിയിലെ പിഷാരിക്കാവ് ഉത്സവം കഴിഞ്ഞു ചെറൂപ്പ യിലെ  സുഹൃത്തിന്റെ വീട്ടിലേക്കു പുറപ്പെട്ട പെരുവട്ടൂർ കുറുവങ്ങാട് ആണേല എരഞ്ഞോളി താഴെ കുനി സി കെ വാസുവിന്റെ മകൻ വൈശാഖ് (22 ) കൊയിലാണ്ടികൊല്ലം ചേരി കുഴി ഹരിതശ്രീയിൽ ദാസന്റെ മകൻ (20 )അതുൽ ദാസ് എന്നിവരാണ് മരിച്ചത് ഇവർ സഞ്ചരിച്ച ബൈക്ക് വെള്ളിപറമ്പ്  ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടതാണെന്ന് കരുതുന്നു .ഓടയിലേക്കു തെറിച്ചു വീണ ഇവരെ നാട്ടുകാരാണ് 
 ആശുപത്രിയില എത്തിച്ചത് .മെഡിക്കൽ കോളേജിൽ നിന്നും മാവൂരിലെക്കുള്ള റോഡിൽ ഇറക്കം ഉള്ള ഭാഗത്ത് സ്ഥാപിച്ച ഹമ്പിൽ തട്ടി ഇതിന് മുൻപും  വാഹനം അപകടത്തിൽ പെട്ടിരുന്നു .അന്ന്മലാപറമ്പിലെ യുവാക്കൾ സഞ്ചരിച്ച കാർ  നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടുപേർ മരിച്ചിരുന്നു . വരമ്പ് 
സ്ഥാപിക്കുമ്പോൾ ഹമ്പിനു 50 മീറ്റർ മുൻപായി രാത്രിയിലും ശ്രദ്ധയിൽ പെടുന്ന രീതിയിൽ മുന്നറിയിപ്പ്ബോർഡുകൾ വെക്കണ മെന്നാണ്‌നിയമം .ഇവിടെ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ല . അപരിചിതർക്ക് 
ഈ വരമ്പ് പെട്ടന്ന് ശ്രദ്ധയിൽ പെടാത്തതാണ്‌ ഇവിടെ അപകടമുണ്ടാകുന്നതിന് കാരണം .പി ഡബ്ലി യു ഡി റോഡ്സ് വിഭാഗത്തിന്റെ വീഴ്ചയാണ് ചോദ്യം 
ചെയ്യേണ്ടത് . 

Sunday 3 April 2016

പാലിയേറ്റീവ്കെയർ ബോധവൽകരണ ശിൽപ ശാല നടത്തി .


പാലിയേറ്റീവ്കെയർ സംസ്ഥാന  കോ -ഓഡിനേറ്റർ പ്രവീൺ എം ജി സംസാരിക്കുന്നു
കുറ്റിക്കാട്ടൂർ :പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക്‌ ആത്മ വിശ്വാസവും കരുത്തും നൽകുകയും വേദനിക്കുന്നവർക്ക് ആശ്യാസം പകരുകയുംചെയ്യുന്നതിന്പുതു തലമുറയെ പരിശീലിപ്പിക്കുന്നതിന്  കുറ്റിക്കാട്ടൂർ ഏരിയ  റസിഡൻസ് അസോസിയേഷൻ കോ -ഓഡിനേഷൻ കമ്മറ്റി ബോധവൽകരണ ശിൽപ ശാല നടത്തി .
ചടങ്ങിന്റെ ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ. വി. ശാന്ത നിർവഹിച്ചു . കോ -ഓഡിനേഷൻ കമ്മറ്റി ചെയർമാൻപ്രദീപ്‌ കുമാർ എ അദ്ധ്യക്ഷനായിരുന്നു .
 പാലിയേറ്റീവ്കെയർ സംസ്ഥാന കോ -ഓഡിനേറ്റർ പ്രവീൺ എം ജി .എം. ടി ജോസ് (പാലിയേറ്റീവ്കെയർ  പുവ്വാട്ടുപറമ്പ് )ശാന്ത പവിത്രൻ . അനീഷ്‌പാലാട്ട്.  റഹ്മാൻ കുറ്റിക്കാട്ടൂർ, സുരേന്ദ്രൻ കെ എന്നിവർ സംസാരിച്ചു.
 

Friday 1 April 2016

കുന്ദമംഗലം മണ്ഡലം ,പെരുമണ്ണയിൽ മുസ് ലിം ലീഗിന്‍റെ ഫ്ലക്സ്.

 പെരുമണ്ണയിൽ കോണിക്ക് വോട്ട്
അഭ്യർഥിച്ചുള്ള 
ഫ്ളക്സ് 

കുറ്റിക്കാട്ടൂർ :കുന്നമംഗലം മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ അസംതൃപ്തി മറനീക്കി പുറത്തേക്ക് .മണ്ഡലം കൊണ്ഗ്രസ്സിനു 
നൽകിയതിൽ  പ്രതിഷേധമുള്ള ലീഗ് അണികൾ കോണിക്ക് വോട്ടു ചോദിചാണ്  പെരുമണ്ണയിൽ ഫ്ലെക്സ് ഉയർത്തിയത്‌ .കോണ്ഗ്രസ് സ്ഥാനാർഥിയായി കെ സി അബു വരുമെന്ന് ഉറപ്പായ സന്ദർഭത്തിലാണ് മുന്നണി ബന്ധം 
തകർക്കുന്ന രീതിയിൽ ലീഗ് പ്രചരണം തുടങ്ങിയത് .നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ്  കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം  .കഴിഞ്ഞാഴ്ച പുവ്വാട്ട് പറമ്പിൽ  ചേര്‍ന്ന യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ലീഗ് മണ്ഡലം ജില്ലാ ഭാരവാഹികള്‍ക്കെതിരെയും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശമുയര്‍ന്നു.
2006ല്‍ മുസ്ലിം ലീഗിലെ യു.സി. രാമന്‍ വിജയിച്ച മണ്ഡലം 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ. പി.ടി.എ. റഹീം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ, ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ വോട്ടിങ് നില എല്‍.ഡി.എഫ് അനുകൂലമാണെങ്കിലും ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ് കുന്ദമംഗലമെന്ന വിലയിരുത്തലിലാണ് ലീഗ്. കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍തന്നെ യൂത്ത് ലീഗ് ജില്ലാ, സംസ്ഥാനനേതൃത്വത്തെ ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. .ലീഗുമായി വെച്ച് മാറിയ
 .ഇപ്പോൾ മണ്ഡലത്തിലെ എം. എൽ . എ പി .ടി .എ . റഹീം നേരെത്തെ ഇവിടെ പ്രചരണം തുടങ്ങിയിരുന്നു .കഴിഞ്ഞ തവണ മത്സരിച്ച എൻ പത്മ നാഭൻ തന്നെയാണ് ഇക്കുറി ബി ..ജെ  പി സ്ഥാനാർഥി.

ജാമിയ യമാനിയ സമ്മേളനം;ഹൈദരലി തങ്ങൾ ഉദ്ഘാടനംചെയ്തു .


കുറ്റിക്കാട്ടൂർ:ജാമിയ യമാനിയ പതിനാറാംവാർഷിക അഞ്ചാം സനദ് ദാന   സമ്മേളനംപാണക്കാട്ഹൈദരലിശിഹാബ് തങ്ങൾഉദ്ഘാടനംചെയ്തു.രാജ്യത്  വളർന്നു വരുന്ന അസഹിഷ്ണുതയെ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും കരുത്തു കൊണ്ട്നേരിടണമെന്ന്ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു .
സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന പണ്ഡിതർ മഹല്ലുകളിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി .
പഠനം പൂർത്തിയാക്കിയ  50 യമാനികൾക്കുള്ള  ബിരുദ ദാനം  തങ്ങൾ നിർവഹിച്ചു .
ചടങ്ങിൽ കോട്ടുമല ബാപ്പു മുസ്‌ലിയാർ അദ്ധ്യക്ഷനായിരുന്നു .
മന്ത്രി പി കെ.കുഞ്ഞാലി കുട്ടി .പി വി അബ്ദുൽ വഹാബ് എം പി ,സയ്യിദ് ഹംസ ബാഫഖി ,കെ ഉമർ ഫൈസി മുക്കം ,കെ എ റഹ്മാൻ ഫൈസി ,നാസർ ഫൈസി കൂടത്തായി ,മൂസകോയ ഹാജി ,എഞ്ചിനീയർ മാമുകോയ ഹാജി ,എന്നിവർ പ്രസംഗിച്ചു .
കുട്ടി ഹസ്സൻ ദാരിമി സ്വാഗതവും കെ പി കോയ നന്ദിയും പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More