“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 24 January 2013

മരാമത്ത് പ്രവൃത്തികള്‍ സ്വന്തമാക്കാന്‍ ഉദ്യോഗസ്ഥ-കരാര്‍ ലോബി ഒത്തുകളി

പന്തീരാങ്കാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്കുള്ള ടെണ്ടര്‍ പൊതുപരസ്യം ചെയ്യാതെ ചില കാരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വന്തമാക്കുന്നതായി ആരോപണം. നഗരത്തോട് ചേര്‍ന്ന ചില ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തികളാണ് അസി. എന്‍ജിനീയറും കരാറുകാരും ചേര്‍ന്ന് വീതംവെക്കുന്നതായി ആരോപണമുയര്‍ന്നത്.
നേരത്തേ ഓരോ പ്രവൃത്തിയും എസ്റ്റിമേറ്റ് തുകയും സ്വഭാവവും വിശദമായി പരസ്യം ചെയ്താണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. പരസ്യ ഇനത്തില്‍ വരുന്ന ഭാരിച്ച ചെലവ് ഒഴിവാക്കാന്‍ ഇപ്പോള്‍ മിക്ക പഞ്ചായത്തുകളും ജോലിയുടെ വിശദവിവരങ്ങള്‍ ചേര്‍ക്കാതെ മൊത്തം എണ്ണം മാത്രമാണ് പരസ്യത്തില്‍ ചേര്‍ക്കുന്നത്. വിശദവിവരങ്ങള്‍ നോട്ടീസ് ബോര്‍ഡിലോ ഗ്രാമപഞ്ചായത്ത് ഓഫിസില്‍നിന്നോ ലഭിക്കുമെന്നാണ് പരസ്യത്തിലുണ്ടാവുക.
ടെണ്ടര്‍ ഫോറം വിതരണം, സ്വീകരിക്കുന്ന അവസാന ദിവസം, ടെണ്ടര്‍ തുറക്കല്‍ എന്നിവക്കെല്ലാം ഒരേ തീയതി തന്നെ കാണിച്ച് പരസ്യം നല്‍കുന്ന പ്രവൃത്തികളിലാണ് വന്‍ അഴിമതി നടക്കുന്നത്. പരസ്യം ചെയ്തിട്ടും ടെണ്ടറാവാത്ത ജോലികളുടെ സ്ഥാനത്ത് പരസ്യം ചെയ്യാത്ത  ലാഭകരമായ ജോലികള്‍ തിരുകിക്കയറ്റി ഉദ്യോഗസ്ഥരും കരാറുകാരും വീതംവെക്കുകയാണ്. ടെണ്ടര്‍ തുറക്കുന്ന ദിവസം രാത്രിയിലാണ് ഈ കൃത്രിമം നടത്തുന്നത്.
വിശദവിവരങ്ങള്‍ വളരെ കുറഞ്ഞ സമയത്തേക്ക്  മാത്രം നോട്ടീസ് ബോര്‍ഡില്‍ തൂക്കുകയോ ടെണ്ടര്‍ ഫയലില്‍ മാത്രം ഈ നോട്ടീസ് ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതിനാല്‍ രേഖകളിലെ കൃത്രിമം പുറത്തറിയുന്നില്ല.
മൊത്തം സംഖ്യയുടെ 10 ശതമാനംവരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് കരാര്‍ ഉറപ്പിക്കുന്നത്.  കോണ്‍ക്രീറ്റ് നടവഴികള്‍, കലുങ്കുകള്‍ തുടങ്ങി വളരെ പെട്ടെന്ന് തീര്‍ക്കുന്ന ജോലികളിലാണ് ഈ ഒത്തുകളി ഏറെയും. രേഖകളില്‍ കൃത്രിമം കണ്ടെത്താനാവാത്തതിനാല്‍ ഭരണസമിതിയോ സെക്രട്ടറി അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരോ ഇതറിയുന്നില്ല.
സ്വന്തം വാര്‍ഡില്‍ നടക്കാറുള്ള പ്രവൃത്തികള്‍ തങ്ങളറിയാതെ പൂര്‍ത്തിയായത് ശ്രദ്ധയില്‍പ്പെട്ട ചില ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള വീതംവെപ്പ് പുറത്തായത്.

കാത്തിരുപ്പ് കേന്ദ്രത്തില്‍ ഏകനായി മൂസകുട്ടി

കുറ്റിക്കാട്ടൂര്‍: ആരും കൂട്ടിനില്ലാത്ത മൂസക്കുട്ടി മൂന്ന് മാസമായി താമസിക്കുന്നത് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍. മെഡി. കോളജ് റഹ്മാനിയ വികലാംഗ വിദ്യാലയത്തിന് മുന്നിലെ മുളകൊണ്ട് മറച്ച ഓലഷെഡില്‍ രണ്ടു കമുകുതടിക്കു മേലാണ് ദിവസങ്ങളായി അന്തിയുറക്കം. ആരോടും സംസാരിക്കാതെ രോഗവും പട്ടിണിയും കാര്‍ന്നുതിന്നുന്ന ജീവിതം തള്ളിനീക്കുകയാണ് മൂസക്കുട്ടി. വിശപ്പടക്കുന്നത് ആരെങ്കിലും അറിഞ്ഞ് നല്‍കുന്ന ഭക്ഷണംകൊണ്ടുമാത്രം. അതിനായി ആരുടെയും മുന്നില്‍ കൈനീട്ടാന്‍ തയാറല്ല.
പരിഭവം പറയാനോ സഹായത്തിനായി യാചിക്കാനോ ഇയാള്‍ തയാറല്ല. റഹ്മാനിയ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൗണ്‍സലിങ് നല്‍കുകയും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഏതെങ്കിലും അഭയകേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. 25 വര്‍ഷം മുമ്പ് ഭാര്യ സുലൈഖയെ ഉപേക്ഷിച്ചതാണെന്നും ഏക മകള്‍ മുഫ്സിന എവിടെയാണെന്ന് അറിയില്ലെന്നും മൂസക്കുട്ടി പറയുന്നു. തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് വെങ്ങാട്ടുചാലില്‍ മൂസക്കുട്ടി എന്നാണ് വിലാസം പറയുന്നത്.
നേരത്തേ രണ്ടു വര്‍ഷം തലശ്ശേരിയില്‍ ഓട്ടോഡ്രൈവറായും പല സ്ഥലങ്ങളിലായി സെക്യൂരിറ്റിക്കാരനായും ജോലിയും ചെയ്തിരുന്നുവത്രെ. ഇപ്പോള്‍ ജോലിയൊന്നും ചെയ്യാന്‍ സാധിക്കാത്തവിധത്തില്‍ കൈകാലുകള്‍ക്കും മരവിപ്പ് ബാധിച്ചിട്ടുണ്ട്.

Friday 18 January 2013

അച്യുതന്‍ നായര്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ : നന്ദനം ഹോട്ടല്‍ ഉടമ ഇരിക്കഞ്ചേരി അച്യുതന്‍ നായര്‍ (88) നിര്യാതനായി ,ഭാര്യ :ചന്ദ്രമതി അമ്മ ,മക്കള്‍ :സുഭദ്ര ,തങ്കമണി ,ലോഹിദാക്ഷന്‍ ,അരവിന്ദാക്ഷന്‍ ,മരുമക്കള്‍ :രാധാകൃഷ്ണന്‍ ,ബാലകൃഷ്ണന്‍ ,ബേബി ,ശ്രീ പ്രിയ .സംസ്കാരം വെള്ളിയാഴ്ച  രാവിലെ 10 മണി.വീട്ടു വളപ്പില്‍ 

Thursday 17 January 2013

പെരുവയല്‍പഞ്ചായത്തില്‍ സൌഹ്ര്ദത്തിന്റെ 'അയല്‍കൂട്ട'ത്തിനു അംഗീകാരം

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിനെ സമ്പൂര്‍ണ അയല്‍കൂട്ട ഗ്രാമമായി പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയിലെ കുടുമ്പ ശ്രീ മിഷന്‍ ആസൂത്രണം ചെയ്ത 'നന്മ 'കാമ്പയിനിന്റെ ഭാഗമായാണ് തെരഞ്ഞെടുത്തത് .13-ആം വാര്‍ഡ് നേരത്തെ സമ്പൂര്‍ണ അയല്‍കൂട്ട സേവന വാര്‍ ഡായി തെരഞ്ഞെടുത്തിരുന്നു .  കുടുമ്പ ശ്രീയില്‍ പുതുതായി 1472 പേരെ തെരഞ്ഞെടുത്തിരുന്നു .ഇതോടെയാണ് പഞ്ചായത്തിനു ഈ അംഗീകാരം കിട്ടിയത് .പുവ്വാട്ട്  പറമ്പില്‍ നടന്ന ചടങ്ങില്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍ പെഴ്സന്‍ കുല്‍സു ടീച്ചര്‍ പ്രഖ്യാപനം നടത്തി .പഞ്ചായത്ത് പ്രസി ഡാന്റ്റ് അസ്മപി അദ്ധ്യക്ഷത വഹിച്ചു .

Monday 14 January 2013

ബൈക്കപകടത്തില്‍ മരിച്ച അമ്രതക്ക് കൂട്ടുകാരുടെ കണ്ണീര്‍ പൂക്കള്‍

കുറ്റിക്കാട്ടൂര്‍ :ഇന്നലെ പയ്യടി മീത്തല്‍ വെച്ച് സ്വന്തം ബൈക് മരത്തിലിടിച്ച്‌ മരണപെട്ട കുറ്റിക്കാട്ടൂര്‍ ഗവ ;ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി കുറ്റിക്കാട്ടൂര്‍ കുട്ടിച്ചാത്തന്‍ കണ്ടി ചന്ദ്ര ബാബുവിന്റെ മകള്‍ 13 അമ്രിതക്ക് നാട്ടുകാരും സഹപാഠികളും അശ്രു കണം  അര്‍പ്പിച്ചു .ബന്ധുവിന്റെ കൂടെ ബൈക്ക് പടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .ബന്ധു രാജനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് പോസ്റ്റു മോര്‍ട്ടത്തിനു ശേഷം വീട്ടില്‍ കൊണ്ട് വന്ന മ്ര് ത ദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു .മാതാവ്‌ ഷെര്‌ലി .സഹോദരന്‍ :അഭയ് ,ബാബു .

മുഹമ്മദ്‌ ഇളംബിലാശ്ശേരി 72 നിര്യാതനായി

കുറ്റിക്കാട്ടൂര്‍ : മുഹമ്മദ്‌ ഇളംബിലാശ്ശേരി 72 നിര്യാതനായി. ഭാര്യ :പരേതയായ പത്തുമ്മൈ .മക്കള്‍: അഷറഫ്, ജമീല, ബഷീര്‍.മരുമക്കള്‍: സനീം, റംല, ബഷീര്‍.     

Friday 11 January 2013

പൂവാലനെ പിടികൂടിയ വനിതാ പൊലീസിന് ‘വാര്‍ത്ത’യുടെ പേരില്‍ സ്ഥലംമാറ്റം

കുറ്റിക്കാട്ടൂര്‍ :  അനാശാസ്യത്തിന് ക്ഷണിച്ച യുവാവിനെ കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത കണക്കിലെടുത്ത് രണ്ട് വനിതാ പൊലീസുകാരെ സ്ഥലംമാറ്റി. കസബ സ്റ്റേഷനിലെ സിന്ധു, വന്ദന എന്നിവരെയാണ് ഭരണനിര്‍വഹണത്തിന്‍െറ പേരില്‍ മാറാട്ടേക്ക് മാറ്റിയത്. രണ്ടു മാസം മുമ്പ്, ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കവെ അനാശാസ്യത്തിന് ക്ഷണിച്ച പൂവാലനെ സിന്ധു തന്ത്രപൂര്‍വം ഓട്ടോറിക്ഷയില്‍ കയറ്റി കസബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇയാള്‍ക്കെതിരെ കേരള പൊലീസ് ആക്ട് 118 പ്രകാരം കേസെടുക്കുകയും ആള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍, സ്റ്റേഷനിലെ മറ്റൊരു വനിതാ പൊലീസുകാരിയുടെ അയല്‍വാസിയായ പൂവാലനെ വെറുതെ വിട്ടെന്നും കേസെടുക്കാതിരുന്നതിന് വനിതാ പൊലീസുകാരി സ്റ്റേഷനില്‍ മധുരം വിതരണം ചെയ്തെന്നും ഒരു പത്രം പിറ്റേന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് പത്രം ചര്‍ച്ചയും സംഘടിപ്പിച്ചു.
എന്നാല്‍, സ്പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പത്രവാര്‍ത്ത ശരിയല്ലെന്നും പൂവാലനെതിരെ നിയമാനുസൃത നടപടിയെടുത്തെന്നും കണ്ടെത്തി. ഇന്നലെ പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിനുപിന്നില്‍ പൊലീസ് അസോസിയേഷനിലെ ചിലരാണെന്ന് ഒരു വിഭാഗം പൊലീസുകാര്‍ ആരോപിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സിന്ധുവിനെ കസബ സ്റ്റേഷനില്‍നിന്ന് ഫറോക്കിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ സിന്ധുവടക്കം 20 പൊലീസുകാര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. അസോസിയേഷന്‍ നേതൃത്വത്തെ ഇത് ചൊടിപ്പിച്ചതായി പറയുന്നു. ഇതാണത്രെ പുതിയ സ്ഥലമാറ്റത്തിന് കാരണം. പൂവാലനെതിരെ കര്‍ശന നടപടിയെടുത്ത പൊലീസുകാരിയെ അകാരണമായി സ്ഥലംമാറ്റിയത് പൊലീസില്‍ ചര്‍ച്ചയായിട്ടുണ്ട്. പൂവാലന്‍െറ അയല്‍ക്കാരിയായി ചിത്രീകരിക്കപ്പെട്ടയാളാണ് വന്ദന. അതേസമയം, മാറാട് സ്റ്റേഷനില്‍ സ്ട്രെങ്ത് കുറവായതിനാലാണ് രണ്ടുപേരെ സ്ഥലംമാറ്റിയതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
 

Wednesday 9 January 2013

പാറ ക്കോട്ട് മുഹമ്മദ്‌ ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :പാറ ക്കോട്ട് മുഹമ്മദ്‌ ഹാജി( 82 )നിര്യാതനായി ഭാര്യ :മറിയ ,മക്കള്‍:ഫാത്തിമ ,നഫീസ ,സൌദ ,സുബൈദ ,സുഹറ ,സീനത് ,റംല .മരുമക്കള്‍ :കുഞ്ഞി .മൊയി ദീന്‍ ,പരേതനായ ഉമ്മര്‍ കോയ ,മരക്കാര്‍ ഹാജി ,ഇബ്രാഹിം ,ഹുസ്സന്‍ ,അസൈന്‍ ,ഹുസൈന്‍ കുട്ടി ,മയ്യത് നമസ്കാരം വ്യയാഴ്ച രാവിലെ 11 മണിക്ക് പാറ ക്കോട്ട് താഴം പളളിയില്‍ .

Sunday 6 January 2013

തടപറ മ്പില്‍ ചേക്കു (97) നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :തടപറ മ്പില്‍ ചേക്കു (97) നിര്യാതനായി ,ഭാര്യ :ഇമ്പിച്ചി പാത്തുമ്മ ,മക്കള്‍ :മുഹമ്മദ്‌  കോയ ,(ഡ്രൈവര്‍ )ഹുസ്സന്‍ കോയ ,മറിയകുട്ടി ,ബീരാന്‍ ,നഫീസ ,സിദ്ധീഖ് ,(മാനേജര്‍ ,വചനം  ബുക്സ് ,കോഴിക്കോട് )ഇബ്രാഹിം ,സഫിയ ,മരുമക്കള്‍ :പരേതനായ പെരുവയല്‍ പൊന്‌പറ കുന്നുമ്മല്‍ ചെറിയ കോയസ്സന്‍ ,ബീരാന്‍ കുട്ടി മായനാട്,ഉമ്മര്‍ പൈമ്പാലശ്ശേരി ,ഇമ്പിച്ചി പാത്തുമ്മ മക്കട ,റുഖിയ ചേന്ന മംഗലൂര്‍ ,ജമീല മാങ്കാവ് ,മൈമൂന മാവൂര്‍ ,സാജിത മാവൂര്‍ .മയ്യത്ത് നമസ്ക്കാരം തിങ്കളാഴ്ച രാവിലെ 8.30 നു കുറ്റിക്കാട്ടൂര്‍ യതീം ഖാന പള്ളിയില്‍ .

Tuesday 1 January 2013

പച്ചകറി 'പാഠം' വിളവെടുത്തു അവര്‍ കര്‌ഷകരായി

കുറ്റിക്കാട്ടൂര്‍ :പാഠ പുസ്തകതിലെ കൃഷി പാഠം പെരുവയല്‍ സെന്‍റ് സേവിഎസ് സ്‌കൂളിലെ  കുട്ടികള്‍  വിത്തിറക്കി വിളവെടുത്തു പ്രയോഗികമാക്കി .കുട്ടികള്‍ നട്ട പയറും പടവലവും മത്തനും അവര്‍ കൊയ്തെടുക്കുംപോള്‍ അദ്ധ്വാനത്തിന്റെ മധുരം കുട്ടികളോടൊപ്പം അദ്ധ്യാപകരും നാട്ടുകാരും ആസ്വദിച്ചു .കഴിഞ്ഞ സീസണില്‍ കൃഷി വകുപ്പ് നല്‍കിയ നല്ല ഇനം വിത്തുകളാണ്‌ ഇവര്‍ നട്ടത് .വിളവെടുപ്പ് ഉത്സവം പെരുവയല്‍ പഞ്ചായത്ത് വൈസ് :പ്രസിഡണ്ട് സദാശിവന്‍ ഉത്ഘാടനം നിര്‍വഹിചു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More