“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 24 January 2013

മരാമത്ത് പ്രവൃത്തികള്‍ സ്വന്തമാക്കാന്‍ ഉദ്യോഗസ്ഥ-കരാര്‍ ലോബി ഒത്തുകളി

പന്തീരാങ്കാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്കുള്ള ടെണ്ടര്‍ പൊതുപരസ്യം ചെയ്യാതെ ചില കാരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വന്തമാക്കുന്നതായി ആരോപണം. നഗരത്തോട് ചേര്‍ന്ന ചില ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തികളാണ് അസി. എന്‍ജിനീയറും കരാറുകാരും ചേര്‍ന്ന് വീതംവെക്കുന്നതായി ആരോപണമുയര്‍ന്നത്.
നേരത്തേ ഓരോ പ്രവൃത്തിയും എസ്റ്റിമേറ്റ് തുകയും സ്വഭാവവും വിശദമായി പരസ്യം ചെയ്താണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. പരസ്യ ഇനത്തില്‍ വരുന്ന ഭാരിച്ച ചെലവ് ഒഴിവാക്കാന്‍ ഇപ്പോള്‍ മിക്ക പഞ്ചായത്തുകളും ജോലിയുടെ വിശദവിവരങ്ങള്‍ ചേര്‍ക്കാതെ മൊത്തം എണ്ണം മാത്രമാണ് പരസ്യത്തില്‍ ചേര്‍ക്കുന്നത്. വിശദവിവരങ്ങള്‍ നോട്ടീസ് ബോര്‍ഡിലോ ഗ്രാമപഞ്ചായത്ത് ഓഫിസില്‍നിന്നോ ലഭിക്കുമെന്നാണ് പരസ്യത്തിലുണ്ടാവുക.
ടെണ്ടര്‍ ഫോറം വിതരണം, സ്വീകരിക്കുന്ന അവസാന ദിവസം, ടെണ്ടര്‍ തുറക്കല്‍ എന്നിവക്കെല്ലാം ഒരേ തീയതി തന്നെ കാണിച്ച് പരസ്യം നല്‍കുന്ന പ്രവൃത്തികളിലാണ് വന്‍ അഴിമതി നടക്കുന്നത്. പരസ്യം ചെയ്തിട്ടും ടെണ്ടറാവാത്ത ജോലികളുടെ സ്ഥാനത്ത് പരസ്യം ചെയ്യാത്ത  ലാഭകരമായ ജോലികള്‍ തിരുകിക്കയറ്റി ഉദ്യോഗസ്ഥരും കരാറുകാരും വീതംവെക്കുകയാണ്. ടെണ്ടര്‍ തുറക്കുന്ന ദിവസം രാത്രിയിലാണ് ഈ കൃത്രിമം നടത്തുന്നത്.
വിശദവിവരങ്ങള്‍ വളരെ കുറഞ്ഞ സമയത്തേക്ക്  മാത്രം നോട്ടീസ് ബോര്‍ഡില്‍ തൂക്കുകയോ ടെണ്ടര്‍ ഫയലില്‍ മാത്രം ഈ നോട്ടീസ് ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതിനാല്‍ രേഖകളിലെ കൃത്രിമം പുറത്തറിയുന്നില്ല.
മൊത്തം സംഖ്യയുടെ 10 ശതമാനംവരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് കരാര്‍ ഉറപ്പിക്കുന്നത്.  കോണ്‍ക്രീറ്റ് നടവഴികള്‍, കലുങ്കുകള്‍ തുടങ്ങി വളരെ പെട്ടെന്ന് തീര്‍ക്കുന്ന ജോലികളിലാണ് ഈ ഒത്തുകളി ഏറെയും. രേഖകളില്‍ കൃത്രിമം കണ്ടെത്താനാവാത്തതിനാല്‍ ഭരണസമിതിയോ സെക്രട്ടറി അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരോ ഇതറിയുന്നില്ല.
സ്വന്തം വാര്‍ഡില്‍ നടക്കാറുള്ള പ്രവൃത്തികള്‍ തങ്ങളറിയാതെ പൂര്‍ത്തിയായത് ശ്രദ്ധയില്‍പ്പെട്ട ചില ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള വീതംവെപ്പ് പുറത്തായത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More