Just in....!!!!!!
Thursday, 24 January 2013
കാത്തിരുപ്പ് കേന്ദ്രത്തില്‍ ഏകനായി മൂസകുട്ടി
കുറ്റിക്കാട്ടൂര്‍: ആരും കൂട്ടിനില്ലാത്ത മൂസക്കുട്ടി മൂന്ന് മാസമായി താമസിക്കുന്നത് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍. മെഡി. കോളജ് റഹ്മാനിയ വികലാംഗ വിദ്യാലയത്തിന് മുന്നിലെ മുളകൊണ്ട് മറച്ച ഓലഷെഡില്‍ രണ്ടു കമുകുതടിക്കു മേലാണ് ദിവസങ്ങളായി അന്തിയുറക്കം. ആരോടും സംസാരിക്കാതെ രോഗവും പട്ടിണിയും കാര്‍ന്നുതിന്നുന്ന ജീവിതം തള്ളിനീക്കുകയാണ് മൂസക്കുട്ടി. വിശപ്പടക്കുന്നത് ആരെങ്കിലും അറിഞ്ഞ് നല്‍കുന്ന ഭക്ഷണംകൊണ്ടുമാത്രം. അതിനായി ആരുടെയും മുന്നില്‍ കൈനീട്ടാന്‍ തയാറല്ല.
പരിഭവം പറയാനോ സഹായത്തിനായി യാചിക്കാനോ ഇയാള്‍ തയാറല്ല. റഹ്മാനിയ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൗണ്‍സലിങ് നല്‍കുകയും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഏതെങ്കിലും അഭയകേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. 25 വര്‍ഷം മുമ്പ് ഭാര്യ സുലൈഖയെ ഉപേക്ഷിച്ചതാണെന്നും ഏക മകള്‍ മുഫ്സിന എവിടെയാണെന്ന് അറിയില്ലെന്നും മൂസക്കുട്ടി പറയുന്നു. തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് വെങ്ങാട്ടുചാലില്‍ മൂസക്കുട്ടി എന്നാണ് വിലാസം പറയുന്നത്.
നേരത്തേ രണ്ടു വര്‍ഷം തലശ്ശേരിയില്‍ ഓട്ടോഡ്രൈവറായും പല സ്ഥലങ്ങളിലായി സെക്യൂരിറ്റിക്കാരനായും ജോലിയും ചെയ്തിരുന്നുവത്രെ. ഇപ്പോള്‍ ജോലിയൊന്നും ചെയ്യാന്‍ സാധിക്കാത്തവിധത്തില്‍ കൈകാലുകള്‍ക്കും മരവിപ്പ് ബാധിച്ചിട്ടുണ്ട്.

Subscribe to:
Post Comments (Atom)

No comments:
Post a Comment