“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 29 March 2013

പോത്തന്നൂരില്‍ റെയില്‍ ട്രാക്കില്‍ യുവാവിന്റെ മൃത ദേഹം ; മരണത്തില്‍ ദുരൂഹത :;പിതാവ് പോലീസില്‍ പരാതി നല്കി.



കുറ്റിക്കാട്ടൂര്‍ : പെരുമണ്ണ മുണ്ട്പാലം സ്വദേശിയുടെ മൃത ദേഹം പോത്തന്നൂര്‍  സുലൂറി നടുത്ത്  റെയില്‍ ട്രാക്കില്‍ കണ്ടെത്തിയ സമ്പവത്തില്‍ ദുരൂഹത ഏറുന്നു .മുണ്ടുപാലം പിലാ തോട്ടത്തി ല്‍ മായിന്റെ  മകന്‍ മുഹമ്മദ്‌ മുഹ്ത്തിയെ (25 ആണ്  ബുധനാഴ്ച രാത്രി റെയില്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കോയമ്പത്തൂര്‍ പോലീസ് വീട്ടുകാരെ അറിയിച്ചത് .യുവാവ് തിങ്കളാഴ്ച്ച വീട്ടില്‍ നിന്നും ഇറങ്ങിയതാണ് .പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല .വീട്ടില് നിന്നും കാസര് കോട് ലേക്ക് എന്ന് പറഞ്ഞാണ് പോയെതുന്നു വീട്ടുകാര്‍പറഞ്ഞു .ഇതിനിടെ എങ്ങിനെ  പോത്തന്നൂര്‍ എത്തി എന്നത് ദുരൂഹമാണ് ..മകന്റെ മരണത്തില്‍ ദുരൂഹത യുന്ടെന്നു കാണിച്ചു മായിന്‍ നല്ലളം പോലീസില്‍ പരാതി  കൊടുത്തിട്ടുണ്ട് .  വെള്ളിയാഴ്ച നാട്ടില എത്തിച്ച മയ്യത് വന്‍  ജനാവലിയുടെ സാനിധ്യത്തില്‍ അമ്പിലോളി പള്ളി ഖബര് സ്ഥാനി ല്‍ ഖബറടക്കി .  മാതാവ് :ബല്ക്കീസ് ,സഹോദരങ്ങള്‍ :മുര്ഷിദ് ,മുബീന്‍ ,അജ്മല്‍ .

പുതിയോട്ടില്‍ ആലി നിര്യാതനായി



കുറ്റിക്കാട്ടൂര്‍ : പുതിയോട്ടി ല്‍ ആലി (75 )നിര്യാതനായി .ഇന്ന് രാവിലെ 9
മണിക്കായിരുന്നു മരണം .ഭാര്യ :ആമിന ,മക്കള്‍ :മൊ യിദീന്‍ കുട്ടി ,മുഹമ്മദ്‌ ,ബഷീര് ,ഖദീജ ,നഫീസ ,മരുമക്കള്‍ :അഷ്‌റഫ്‌ ,നൌഷാദ് ,സാജിത ,ജുബൈരിയ ,സൗദ .

Tuesday 26 March 2013

മനോരമക്ക് ഈജിപ്ത് എവിടെയാണെന്ന് അറിയില്ല ! ബണ്ടി ചോറു ള്ളപ്പോള്‍ എന്ത് മുര്‍സി ?

മലയാളത്തിലെ മുത്തശ്ശിപ്പത്രമെന്ന് അറിയപ്പെടുന്ന മനോരമ നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് നടന്നത്. മറ്റൊരു മുത്തശ്ശിയായ മാതൃഭൂമിക്ക് പ്രായം തൊണ്ണൂറ് കഴിഞ്ഞു. പ്രായം കൂടുന്തോറും പക്വത കൂടുമെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും മാധ്യമങ്ങളെ സംബന്ധിച്ച് അതൊരു അസംബന്ധ പ്രസ്താവന മാത്രമാണെന്ന് വീണ്ടും ബോധ്യപ്പെടുത്തിത്തരികയാണ് ഈ വൃദ്ധമാധ്യമങ്ങള്‍. വയസ്സാവുമ്പോള്‍ ഓര്‍മ്മക്കുറവ് സംഭവിക്കുന്നത് മനുഷ്യന്‍മാരുടെ കാര്യത്തില്‍ സാമാന്യമാണ്. പക്ഷെ,തലച്ചോറിനു പകരം ഹാര്‍ഡ്‌ ഡിസ്കും മറ്റു മെമ്മറി ഉപകരണങ്ങളും ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഓര്‍മക്കുറവും സ്ഥിരകാല ബോധവും നഷ്ടമാവുന്നുവന്നത് മറ്റെന്തിന്റെയോ സൂചനയാണ്. കട്ടിക്കണ്ണട വെച്ച് അക്ഷരങ്ങള്‍ നുള്ളിപ്പെറുക്കി കമ്പോസ്‌ ചെയ്യുന്ന ലെറ്റര്‍ പ്രസ്സില്‍ നിന്നും അത്യാധുനിക ഓട്ടോമാറ്റിക്‌ മള്‍ട്ടി കളര്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജിയിലേക്ക്‌ വളര്‍ന്നതിന്റെ ക്രഡിറ്റ്‌ മാത്രമേ 'പ്രായമായെന്ന' അവകാശവാദത്തിനുള്ളൂവെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന മുര്‍സിയുടെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത പൂഴ്ത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. 
 ഒരു രാജ്യത്ത്‌ ഒരു വിദേശ പ്രതിനിധി - അതൊരു കേവല വ്യാപാര സംഘമായാല്‍ പോലും - വന്നാല്‍ അതേക്കുറിച്ച് മാലോകരെ അറിയിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കില്‍ പിന്നെ സമകാലിക ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ്‌ മുര്‍സി ഇന്ത്യയില്‍ വന്നത് മാത്രം മലയാളികളെ അറിയിക്കേണ്ട എന്ന് ഈ മുത്തശ്ശി പത്രങ്ങള്‍ വാശി പിടിച്ചത് എന്തിനാണ്? ഒരു പെട്ടിക്കോളം വാര്‍ത്ത പത്രത്തിന്റെ മൂലയില്‍ പോലും കൊടുക്കാതെ ഈയൊരു മുഖ്യവാര്‍ത്തയെ 'മുക്കിയ' വാര്‍ത്തയാക്കി മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ച ചേതോവികാരമേന്താണ്.
ഈജിപ്തില്‍ ആഞ്ഞടിച്ച മുല്ലപ്പൂ കൊടുങ്കാറ്റും അതിന്റെ തുടര്‍ച്ചകളും ലോകത്തെ സമയാസമയം അറിയിക്കാന്‍ ഈ 'മ'ധ്യമങ്ങള്‍ മടിച്ചിരുന്നില്ല. എന്നാല്‍ വിപ്ലവത്തിന്റെ അന്ത്യ ഘട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ എത്തുമെന്ന് വന്നപ്പോള്‍ വാര്‍ത്തകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ചു ഇവര്‍ കുഴയുന്നത് കണ്ടു വായനക്കാര്‍ ചിരിച്ചു കുഴഞ്ഞിട്ടുമുണ്ട്. മുര്‍സിയുടെ അധികാരലബ്ധിയുടെ നാളുകള്‍ വരെ തീവ്രവാദികള്‍ എന്ന വിശേഷണം കൂടാതെ ഇവര്‍ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പേരെഴുതാറുണ്ടായിരുന്നില്ല. എന്നാല്‍ വിപ്ലവത്തിന്റെ ഒടുവില്‍ അവരുടെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റ്റിസ്‌ പാര്‍ട്ടി' അധികാരത്തില്‍ എത്തുമെന്ന ഘട്ടം വന്നപ്പോള്‍ വാര്‍ത്തയെഴുത്തില്‍ മുത്തശ്ശിപത്രങ്ങള്‍ കാര്യമായ 'വിപ്ലവം' പ്രകടമാക്കി. അങ്ങനെ ബ്രദര്‍ ഹുഡ് മിതവാദി സംഘടനയായി. ഇനിയേതായാലും ഇങ്ങനെയൊക്കെ തന്നെ വാര്‍ത്തകള്‍ കൊടുത്തുകളയാമെന്ന് ആവര്‍ തീരുമാനിച്ച ഘട്ടത്തിലാണ് മുബാറക്കിന്റെ അനുയായികളും ഒരുപറ്റം അരാജകവാദികളും ഈജിപ്തില്‍ മുര്‍സിക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്‌. അത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ സുവര്‍ണാവസരമായി. ഭരണകൂടത്തിനെതിരെ നടക്കുന്ന 'പടുകൂറ്റന്‍' റാലികളും 'മഹത്തായ' അക്രമസമരങ്ങളും ബഹുവര്‍ണ ചിത്രങ്ങളുടെ അകമ്പടിയോടെ മലയാളികള്‍ക്ക്‌ മുമ്പില്‍ വിളമ്പിത്തുടങ്ങി അവര്‍. ചില വാര്‍ത്തകള്‍ വായിച്ചു കഴിയുമ്പോഴേക്കും മുര്‍സി പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച് ഉഗാണ്ടയിലേക്ക് ഒളിച്ചോടിയിട്ടുണ്ടാവും എന്നുവരെ വായനക്കാര്‍ ചിന്തിച്ചു. ബ്രദര്‍ ഹുഡ് ഈജിപ്തിനെ താലിബാന്‍ രാഷ്ട്രമാക്കി പിരമിഡുകള്‍ തല്ലിത്തകര്‍ത്തുകളഞ്ഞിട്ടുണ്ടാവുമെന്നവര്‍ ശങ്കിച്ചു. പക്ഷെ ഒക്കെയും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒരു മൂലയില്‍ തുടരുന്നുവെന്നല്ലാതെ അവിടെ കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നു ചില മാധ്യമങ്ങളെങ്കിലും വെളിപ്പെടുത്തി. വ്യാപകമായ മുര്‍സി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ലോക മാധ്യമങ്ങള്‍ തന്നെ ബോധപൂര്‍വം നേതൃത്വം കൊടുത്തുവെന്ന് പിന്നീട് പലരും അടക്കം പറഞ്ഞു. ഏതായാലും ഫ്രീഡം ആന്റ് ജസ്റ്റിസ്‌ പാര്‍ട്ടി തന്നെയാണ് ഇന്നും ഈജിപ്ത് ഭരിക്കുന്നത്. അവരുടെ നേതാവ് മുഹമ്മദ്‌ മുര്‍സി തന്നെയാണ് ഈജിപ്തിന്റെ പ്രസിഡണ്ട്. 

മേല്‍ ഖണ്ഡികയുടെ അവസാന രണ്ടു വരികള്‍ പ്രിയപ്പെട്ട 'മ'നോരമയാദി പത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരു പത്തുവട്ടം ആവര്‍ത്തിച്ചു വായിക്കണം. എന്നിട്ടും ബോധ്യം വന്നില്ലെങ്കില്‍ ഒരു നൂറു പ്രാവശ്യം എഴുതിപ്പഠിക്കണം. എന്നിട്ട് നമ്മുടെ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും  അടക്കമുള്ള മാധ്യമങ്ങള്‍ ഒന്നെടുത്തു പരിശോധിക്കണം. മലയാളത്തിലെ മാധ്യമവും തേജസും എന്തിന് കേരള കൗമുദി വരെ ഒന്നു കാണണം. അപ്പോള്‍ മനസ്സിലാവും നിങ്ങള്‍ കാണിച്ച മാധ്യമപ്രവര്‍ത്തനം ജേര്‍ണലിസമാണോ അതല്ല ജീര്‍ണലിസമാണോ എന്ന്. 
 നൂറ്റി ഇരുപത്തിയഞ്ചു വയസ്സുകാരി മനോരമയമ്മമ്മയുടെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ത്യയിലെ വ്യാപാരി സമൂഹവും അടക്കം മുര്‍സിയുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിട്ടും മൂന്നു ദിവസങ്ങളോളം അദ്ദേഹം ഇന്ത്യയില്‍ ചെലവഴിച്ചിട്ടും ഒരു ഫോട്ടോ പോലും ഇവര്‍ക്ക്‌ കിട്ടിയില്ല എന്നത് അത്ഭുതകരം തന്നെയാണ്. അവിടെയാണ് ജീര്‍ണലിസം ബാധിച്ച മനോരമയുടെയും മാതൃഭൂമിയുടെയും പുഴുത്തു നാറിയ അകക്കാമ്പ്‌ പുറത്തു വരുന്നത്. ഒരു ഇസ്ലാമിസ്റ്റ്‌ കക്ഷിയുടെ സാരഥി ഒരു രാജ്യത്തിന്റെ ചെങ്കോലേന്തി ഭാരതത്തില്‍ വരുമ്പോള്‍ ആ വാര്‍ത്ത രാജ്യനിവാസികളെ അറിയിച്ചാല്‍ ആളുകള്‍ക്ക് മുര്‍സിയെ കുറിച്ചുള്ള മതിപ്പ്‌ കൂടുമെന്നു ഇവര്‍ക്കറിയാം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിട്ടുവെന്നു തങ്ങള്‍ പ്രചരിപ്പിച്ചയാള്‍ ഒരു മാന്യനായ ഭരണാധികാരിയാണെന്നു തുറന്നെഴുതേണ്ടി വന്നാല്‍ ഇതുവരെ പറഞ്ഞു പരത്തിയതൊക്കെ തകര്‍ന്നു തരിപ്പണമാവുമെന്നും ഇവര്‍ക്ക്‌ ബോധ്യമുണ്ട്. പിന്നെയുള്ള ഏക വഴി വാര്‍ത്ത മുക്കലാണ്. ഏതു മുര്‍സി? എന്ത് മുര്‍സി? ഞങ്ങളൊന്നുമറിയില്ലേ രാമനാരായണ!ബണ്ടി ചോര്‍ എന്ന കാട്ടുകള്ളന്റെ അടിവസ്ത്രത്തിന്റെ മഹത്വം വരെ വായനക്കാരെ അറിയിച്ചവരുടെ വാര്‍ത്താ നിലവാരം മറന്നു കൊണ്ടല്ല ഇതൊന്നും പറയുന്നത്. ഒരു വ്യക്തിയോടോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടോ ഉള്ള വെറുപ്പ്‌ മുത്തശ്ശിപത്രങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കുന്നുവന്നതിന്റെ ഏറ്റവും പുതിയ തെളിവ് വായനക്കാരെ അറിയിച്ചുവെന്നു മാത്രം. നാളെ ഏതെങ്കിലും അറബ് ഭരണാധികാരികള്‍ ഇന്ത്യയില്‍ വന്നാല്‍ ആ വാര്‍ത്തയും മുക്കുമെന്നു ആരും ധരിക്കേണ്ടതില്ല. കാരണം അവരൊക്കെയും രാജാക്കന്‍മാരാണ്. പാരമ്പര്യമായി അധികാരം പങ്കിടുന്ന രാജകുടുംബങ്ങള്‍. പക്ഷെ മുര്‍സി അങ്ങനെയല്ല. അദ്ദേഹം ഇസ്ലാമിക രാഷ്ട്രീയ ബോധത്തിന്റെ പ്രതിനിധിയാണ്. ഇസ്ലാമാകാം, രാഷ്ട്രീയമാകാം. രണ്ടുപദങ്ങളും ഒരുമിച്ചു കേള്‍ക്കുമ്പോഴുള്ള അലര്‍ജി മാത്രമാണത്‌. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം ചൊറിച്ചില്‍. നിര്‍ഭാഗ്യകരമെന്നല്ലാതെ എന്ത് പറയാന്‍ , കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത പോലെ കണ്ണും കാതും അടച്ചു വെച്ച് മുറിയടച്ചിരുന്ന് ചൊറിഞ്ഞു തീര്‍ക്കുകയല്ലാതെ വൈദ്യശാസ്ത്രത്തില്‍ ഈ അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലല്ലോ!

ചന്ദ്രദാസന് വായന അതിജീവനത്തിനു :സോഡാ കച്ചവടം ജീവിതത്തിനും :

കുറ്റിക്കാട്ടൂര്‍: സോഡ വില്‍പനയുമായി കടകള്‍ കയറിയിറ
ങ്ങുമ്പോഴും സാഹിത്യ കൃതികളുമായുള്ള ചങ്ങാത്തം പെരുങ്കുഴിപ്പാടം സി. ചന്ദ്രദാസന് ഒരു ലഹരിയാണ്. ഉപജീവനത്തിനാണ് സോഡ വില്‍പനയെങ്കില്‍ വായന അതിജീവനത്തിനുള്ള ഉപാധിയായി കാണുന്ന ഇദ്ദേഹം സ്വന്തമായി മികച്ച ഒരു ലൈബ്രറിക്ക് ഉടമ കൂടിയാണ്.
ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് അച്ഛന്‍ ചിറക്കല്‍ ചന്ദ്രന്‍െറ ഉച്ചത്തിലുള്ള പുസ്തകവായനയില്‍ വിശപ്പിന്‍െറ വിളിക്ക് ഉത്തരമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്‍െറ പുസ്തകപ്രേമം കണ്ടാണ് ചന്ദ്രദാസന്‍ വളര്‍ന്നത്. സ്കൂള്‍ പഠനത്തിനൊപ്പം അച്ഛന് സോഡാ വില്‍പനയില്‍ സഹായിയായി. പത്താം ക്ളാസ് വരെയേ പഠിക്കാനായുള്ളൂവെങ്കിലും വായനയോടുള്ള കമ്പം ഉപേക്ഷിച്ചില്ല. സോഡാ നിര്‍മാണത്തില്‍നിന്ന് ലഭിക്കുന്ന ചില്ലറകള്‍ സ്വരുക്കൂട്ടി ലിയോ ടോള്‍സ്റ്റോയി, ചെക്കോവ്, മാക്സിം ഗോര്‍ക്കി, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഒ.വി. വിജയന്‍ എന്നിവരുടെയെല്ലാം കൃതികള്‍ ചന്ദ്രദാസന്‍ വീട്ടിലെത്തിച്ചു.
റഷ്യന്‍ കമ്യൂണിസവും സാഹിത്യവും കമ്യൂണിസത്തോട് ആഭിമുഖ്യമുണ്ടാക്കി. ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ മനുഷ്യസ്നേഹം അന്യം നിന്നുപോയിട്ടുണ്ട് എന്നാണ് ചന്ദ്രദാസന്‍െറ അഭിപ്രായം.‘വായിക്കുക, പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്‍െറ നാഥന്‍െറ നാമത്തില്‍’ എന്ന ഖുര്‍ആനിന്‍െറ ശബ്ദത്തിന് പകരം വെക്കാന്‍ വേറെയൊന്നില്ല. വായനക്കും വിജ്ഞാനത്തിനും പ്രോത്സാഹനം നല്‍കുന്ന ഖുര്‍ആനെപ്പോലൊരു ഗ്രന്ഥം കാണാന്‍ കഴിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത ചന്ദ്രദാസന്‍െറ അഭിപ്രായം. ശാസ്ത്രകൃതികള്‍, സാഹിത്യകൃതികള്‍, പുരാണങ്ങള്‍ എല്ലാം ഇദ്ദേഹത്തിന്‍െറ വായനാപ്രപഞ്ചത്തിലെ വിളക്കുകളാണ്. പുസ്തകശേഖരം പോലെ തന്നെ നല്ല സീഡികളും സ്വന്തമാക്കുന്ന ചന്ദ്രദാസന്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ മടി കാണിക്കാറില്ല.
മികച്ച വായനക്കാരന്‍ എന്നതിനൊപ്പം പ്രസാധകനും കൂടിയാണ് ഇദ്ദേഹം. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’, ചെക്കോവിന്‍െറ ‘മൂന്നു വര്‍ഷം’, ‘ആറാം വാര്‍ഡ്’, ടോള്‍സ്റ്റോയിയുടെ ‘മുടന്തന്‍ രാജകുമാരന്‍’ തുടങ്ങി എട്ടോളം കൃതികള്‍ ചന്ദ്രദാസന്‍െറ യൂനിവേഴ്സല്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോഡാ നിര്‍മാണത്തിലും പുസ്തക വില്‍പനയിലും ഭാര്യ ലതയും മക്കളായ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന യാനൂസ്, പ്ളസ് വണ്‍ വിദ്യാര്‍ഥി യതുന്‍ എന്നിവരും സഹായത്തിനുണ്ട്.

Saturday 23 March 2013

തരിശു വയലിൽ ഹരിത വിപ്ലവം തീര്ത്തു തൊഴിലുറപ്പ് മാതൃക .

അദ്ധ്വാനത്തിന്റെ ഹരിത ഫലം
കുറ്റിക്കാട്ടൂർ ;തരിശു വയലില്‍  കൃഷി യിറക്കി തൊഴിലുറപ്പ് വനിതകൾ കൃഷി പാടത്തു നൂറു മേനി കൊയ്തു .പെരുവയൽ പഞ്ചായത്തിലെ 11 ആം വാർഡിലെ പുഞ്ച പാടത്താണ് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ വിത്തിട്ടു വിളവെടുത്തത്.കൂട്ടായ്മയിലെ 50 വനിതകൾ ചേർന്ന് നടത്തിയ അദ്ധ്വാനമാണ് നാടിനെ പച്ചപ്പിന്റെ കുളിര് നല്കിയത് .3 ഏക്കര് വയലി ല്‍  .പാവല്‍ .വെണ്ട ,ചീര .വെള്ളരി എന്നിവയും 2 ഏക്കറി ല്‍ നെൽകൃഷിയുമാണ്‌ കൊയ്തെടുത്തത് .കൂടാതെ നേന്ത്ര വാഴയും കൃഷി ചെയ്തിട്ടുണ്ട്.വിളവെടുപ്പ് ഉത്സവം പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് ;പ്രസി ;കെ സദാശിവ ന്‍ ഉത്ഘാ ദാനം ചെയ്തു .പഞ്ചായത്തംഗം സീമ ഹരീഷ് ,കൃഷി ഓഫീസര് കെ നീന ,തൊഴിലുറപ്പ് കോഡി നേ ററര് നാസര് ബാബു .എ ഡി എസ്‌ തങ്കമണി തുടങ്ങിയവര പങ്കെടുത്തു .

Friday 22 March 2013

മഞ്ഞ പിത്തം ബാധിച്ചു യുവതി മരിച്ചു

കുറ്റിക്കാട്ടൂര്‍:മഞ്ഞ പിത്തം ബാധിച്ചു ഒന്നര വയസ്സായ കുട്ടിയുടെ മാതാവ്‌ മരിച്ചു .കൊള ക്കാടത്തു  താഴം മുഹമ്മദിന്റെ മകളും എരഞ്ഞിമാവ്  കസീറിന്റെ ഭാര്യയുമായ റസീന(21)യാണ് മരിച്ചത് .രണ്ടു ദിവസം മു ന്‍ മ്പ്‌  മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചിരുന്നു ..മാതാവ്‌ ;പാത്തുമ്മൈ .:സഹോ ദ രങ്ങള്‍ :നാസര് ,റാഷിദ് ,റാഹിദ ,സൌജത് ,ലഫ്സിദ .മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 .30 നു ചാലിയിറ ക്കല്‍ ജുമാ മസ്ജിദില്‍ .

Wednesday 20 March 2013

പെണ്‍ കൂട്ടായ്മയിൽ തണ്ണീർ തോടിനു പുനര് ജനി


കുറ്റിക്കാട്ടൂര്‍ :കടുത്ത ചൂടിൽ നീരുറവകൾ വറ്റുമ്പോൾ വിസ്മ്രിതിയിലാണ്ട പെരിങ്ങള ത്തെ പനംപിലാക്ക ൽ -ഇരുമ്പം തോട്ടിൽ പെണ് കൂട്ടായ്മയുടെ  തെളി നീർ ഒഴുക്ക് .വര്ഷങ്ങളായി നീരൊഴുക്ക് നിലച്ചു കയ്യേറ്റം ചെയ്യപെട്ട ഈ തോട് തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീ കൂട്ടായ്മ രംഗത്തിരങ്ങിയാണ് മാലിന്യം നീക്കം ചെയ്തു നീരൊഴുക്കിന് വഴി തുറന്നത് പ്രദേശത്തെ പ്രധാന വയലുകളിൽ കൃഷി ചെയ്തിരുന്നത് ഈ തോടിനെ ആശ്രയിച്ചായിരുന്നു .ഇതിന്റെ ഒഴുക്ക് തടസ്സ പെട്ടതോടെ കൃഷി നാട് നീങ്ങി .ഇപ്പോൾ നല്ല തെളിനീർ ഒഴികിയപ്പോൾ പെരിങ്ങ ള ത്തുകാരുടെ മനസ്സില് പെണ് കൂട്ടായ്മക്ക് അംഗീകാര ത്തിന്റെ  ഇടം കിട്ടി .

Friday 15 March 2013

മൂര്ഖ ന്‍ പരാക്രമം ; കടിച്ചവനെ പിടിച്ചപ്പോള്‍ പിടിച്ചവരെ കടിച്ചു

 കുറ്റിക്കാട്ടൂര്‍ :പച്ചക്കറിക്കട ജീവനക്കാരനെ കടിച്ച പുല്ലാനി മൂര്‍ഖനുമായി കാറില്‍ കോഴിക്കോട് മെഡി. കോളജിലേക്ക് പോകവെ, പ്ളാസ്റ്റിക് ചാക്കില്‍നിന്ന് പുറത്തുചാടിയ മൂര്‍ഖന്‍ കാറിലുള്ളവരെയും കാഴ്ചക്കാരെയും രണ്ടര മണിക്കൂറോളം മുള്‍മുനയിലാക്കി. സാഹസികമായി പിടികൂടുന്നതിനിടെ കാണികളുടെ തിക്കിലും തിരക്കിലും പാമ്പുപിടിത്തക്കാരന് കടിയുമേറ്റു.
വ്യാഴാഴ്ച രാവിലെ പൊറ്റമ്മല്‍ ജങ്ഷനിലാണ് സംഭവം. വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്കയെ (46) ഇടതുകൈവിരലിന് കടിയേറ്റ നിലയില്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ കടിച്ച മൂര്‍ഖനെയും മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പരപ്പനങ്ങാടി പി.പി.എ വെജിറ്റബ്ള്‍ സ്റ്റാള്‍ ജീവനക്കാരന്‍ കറുത്തേടത്ത് മുഹമ്മദിന് (42) വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കടയില്‍വെച്ച് മൂര്‍ഖന്‍െറ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോട് മെഡി. കോളജില്‍ എത്തിച്ചപ്പോള്‍ പാമ്പിനെക്കൂടി കൊണ്ടുവരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കടയില്‍നിന്ന് പാമ്പിനെ പിടികൂടി പ്ളാസ്റ്റിക് ചാക്കിലാക്കി സുഹൃത്തുക്കളായ ഷൈജുവും കോയയും ടാക്സി കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. കാര്‍ പൊറ്റമ്മലിന് അടുത്തെത്തിയപ്പോള്‍ ചാക്ക് തുളച്ച് പുറത്തുചാടിയ മൂര്‍ഖനെ കണ്ട ഇവര്‍ അലറി വിളിച്ചു. പരപ്പനങ്ങാടിക്കാരനായ ഡ്രൈവര്‍ അബൂബക്കര്‍ (61) കാര്‍ പൊറ്റമ്മല്‍ ജങ്ഷനടുത്ത് റോഡില്‍ നിര്‍ത്തിയിട്ടു. ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ പൊലീസ് നിര്‍ദേശ പ്രകാരം കാര്‍ വ്യാപാര സമുച്ചയത്തിന് മുന്നിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി. ഇതിനിടെ ആരോ വിവരമറിയിച്ച് വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്ക ഇരുചക്ര വാഹനത്തില്‍ കുതിച്ചെത്തി. തൊട്ടടുത്ത് ബിവറേജസ് സ്റ്റാളിനു സമീപം നിന്നിരുന്ന ഏതാനും പേരും ബാവുക്കയെ സഹായിക്കാന്‍ ഒപ്പം കൂടി. സീറ്റുകളും മാറ്റുമെല്ലാം അഴിച്ചുമാറ്റി കാറിനുള്ളും പുറവും അരിച്ചു പെറുക്കിയിട്ടും മൂര്‍ഖനെ മാത്രം കണ്ടില്ല.
ഒടുവില്‍, കാറിലാകെ മണ്ണെണ്ണ തളിച്ച് അല്‍പനേരം കാത്തുനിന്ന ബാവുക്ക, മൂര്‍ഖന്‍ കാറില്‍ ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി.
സീറ്റുകളും മാറ്റും റെഡിയാക്കി അബൂബക്കര്‍ 12.25നോടെ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ്, ‘അതാ പാമ്പെന്ന്’ ആരോ വിളിച്ചുപറഞ്ഞു. സ്റ്റിയറിങ്ങിന് താഴെ ഇഴയുന്ന പാമ്പിനെ കണ്ടതോടെ പിരിഞ്ഞുപോയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച് തിരിച്ചെത്തി. മടങ്ങിപ്പോകാന്‍ തുടങ്ങിയ ബാവുക്ക ഓടിയെത്തി വാതില്‍ തുറന്ന് മൂര്‍ഖന്‍െറ വാലില്‍ പിടിത്തമിട്ടു. തലഭാഗം സ്റ്റിയറിങ്ങിന് താഴെ ചുറ്റിയ മൂര്‍ഖനെ സാഹസപ്പെട്ട് വലിച്ച് പുറത്തെടുത്തു. ഇതിനിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നവരുടെ തിക്കും തിരക്കുമായി. ഏതാനും മിനിറ്റ് പാമ്പിനെ പ്രദര്‍ശിപ്പിച്ച ശേഷം തുണിസഞ്ചിയിലാക്കുമ്പോഴാണ് ബാവുക്കയുടെ ഇടതുകൈവിരലില്‍ കടിയേറ്റത്. മുറിവിന് മുകളിലായി ചരടുകൊണ്ട് കെട്ടിയ ബാവുക്കയേയും കടിച്ച മൂര്‍ഖനുമായി അതേ കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. ബാവുക്കയും പരപ്പനങ്ങാടിയിലെ മുഹമ്മദും ഐ.സി.യുവില്‍ ചികിത്സയിലാണ്. മൂര്‍ഖനെ പിന്നീട്, താമരശ്ശേരിയില്‍ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാര്‍ കൊണ്ടുപോയി.

Thursday 14 March 2013

മൂന്നുതവണ വൃക്ക മാറ്റിവെച്ചിട്ടും തളരാതെ ബഷീര്‍

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

ബഷീര്‍
കുറ്റിക്കാട്ടൂര്‍ : വൃക്കകള്‍ ഇനിയെത്ര പണിമുടക്കിയാലും ബഷീര്‍ തളരില്ല. പ്രതിസന്ധികളില്‍ അരിച്ചെടുത്ത ജീവിതം അത്രമേല്‍ ആത്മവിശ്വാസമാണ് ബഷീറിന് സമ്മാനിച്ചത്. വൃക്കരോഗം തിരിച്ചറിയുമ്പോള്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണ കഥകളാണ് രോഗികള്‍ പറയാറുള്ളത്. 13 വര്‍ഷത്തിനിടെ മൂന്നു തവണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഈ 49കാരന് പക്ഷേ വിസ്മയകരമായ വിജയകഥകളാണ് പറയാനുള്ളത്. ’91ല്‍ വിവാഹം കഴിഞ്ഞ് മധുവിധുവിനിടെയാണ് കാട്ടില്‍പീടികയിലെ ടി.ടി. ബഷീര്‍ വൃക്കരോഗം തിരിച്ചറിഞ്ഞത്. ഭാര്യ സഫിയയുടെ മുഖത്ത് നോക്കുമ്പോള്‍ മാത്രമാണ് ബഷീറിന് സങ്കടം തോന്നിയത്. എന്നാല്‍, അവള്‍ ഒട്ടും നിരാശപ്പെടാതെ ഭര്‍ത്താവിന് ആത്മധൈര്യം പകര്‍ന്നു. ബഷീര്‍ ചികിത്സയുടെ വഴികള്‍ തേടി ആറു മാസത്തോളം മരുന്നു കഴിച്ചു. അതിനിടെ കോഴിക്കോട്ടെ ശ്രീഹരി ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. അപ്പോഴേക്കും ഉമ്മ മകന് വൃക്ക നല്‍കാന്‍ തയാറായി. നാട്ടുകാരുടെയും കുടുംബത്തിന്‍െറയും സ
ഹായത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോഴേക്കും മാറ്റിവെച്ച വൃക്ക പണിമുടക്കി.
ചെന്നൈയിലെ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, വൃക്ക ആരു നല്‍കുമെന്ന ആലോചനക്കിടയില്‍ തമിഴ്നാട് സ്വദേശിനിയായ ഇന്ദ്രാണിയുടെ സഹായം കിട്ടി. ബന്ധുവിന് വൃക്കദാനത്തിന് തയാറായി വന്നതായിരുന്നു ഇന്ദ്രാണി. എന്നാല്‍, ഇന്ദ്രാണിയുടെ വൃക്ക ബന്ധുവിന് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ബഷീര്‍ ഇവരുമായി ബന്ധപ്പെട്ടു. യുവതി വൃക്കദാനത്തിന് സമ്മതിച്ചു. പരിശോധനയില്‍ ഇന്ദ്രാണിയുടെ വൃക്ക ബഷീറിന് ചേരുമെന്ന് കണ്ടെത്തി. ശസ്ത്രക്രിയക്കു ശേഷം ബഷീര്‍ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപ്പോഴേക്കും സാമ്പത്തിക ബാധ്യതകള്‍ കുന്നുകൂടിയിരുന്നു. പക്ഷേ, ബഷീര്‍ തളര്‍ന്നില്ല. ആരോഗ്യത്തിന്‍െറ പരിമിതികള്‍ക്കിടയിലും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഷാര്‍ജയില്‍ പോയി. രോഗം വരുന്നതിനു മുമ്പ് കുവൈത്തില്‍ ജോലി ചെയ്ത പരിചയമുണ്ടായിരുന്നു. ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് പ്രതിസന്ധി വൃക്കരോഗത്തിന്‍െറ രൂപത്തില്‍ ബഷീറിനെ നേരിട്ടത്. ഷാര്‍ജയിലെത്തി ടെക്സ്റ്റൈല്‍ ബിസിനസിലേര്‍പ്പെട്ട ബഷീറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കുറഞ്ഞ കാലം കൊണ്ട് ഒമാനിലും വ്യാപാരം തുടങ്ങാനായി.
ഇതിനിടെ ബഷീര്‍-സഫിയ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മിസ്ബാഹും ഷര്‍ഹബീലും. രണ്ടാമത്തെ വൃക്ക മാറ്റിവെക്കലിനുശേഷം 18 വര്‍ഷം വലിയ പ്രയാസങ്ങളില്ലാതെ കടന്നുപോയി. 19ാമത്തെ വര്‍ഷമായപ്പോഴേക്കും വൃക്ക പൂര്‍ണമായും പണിമുടക്കി. ഇത്തവണ ബഷീറിന് വൃക്ക നല്‍കാന്‍ സഹോദരന്‍ കാസിമാണ് തയാറായത്. ഒരു വര്‍ഷം മുമ്പ് ചെന്നൈയിലെ ആശുപത്രിയില്‍ ബഷീറിന് മൂന്നാമതും വൃക്ക മാറ്റിവെച്ചു. മൂന്നാമത്തെ ശസ്ത്രക്രിയ വിജയിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ബഷീറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവര്‍ പരീക്ഷണത്തിന് തയാറാവുകയായിരുന്നു.
ബഷീറിന് വൃക്ക നല്‍കിയ ഉമ്മയും സഹോദരനും തമിഴ്നാട്ടിലെ ഇന്ദ്രാണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സമാന രോഗമുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ കാപ്പാട്ടെ ‘തണല്‍ ഹെല്‍ത്ത് കെയറി’ന്‍െറ പ്രവര്‍ത്തകന്‍ കൂടിയാണ് ബഷീറിപ്പോള്‍.





Wednesday 13 March 2013

പറമ്പടി ഉമ്മാത്തു നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :പരേതനായ പറമ്പടി മൊയിദീന്‍ കുട്ടിയുടെ ഭാര്യ ഉമ്മാത്തു (85) നിര്യാതനായി.മക്കള്‍ ;മരക്കാര്‍ , കുഞ്ഞോയി , കോയക്കുട്ടി ,കുഞാമുട്ടി ,ഖബറടക്കം ഇന്ന് രാവിലെ പത്തു മണിക്ക് കണി യാത്തു ജുമത്തു പള്ളിയില്‍ നടന്നു

Saturday 9 March 2013

കേബിള്‍ ഓപറേറ്റര്‍മാരുടെ പിടിവാശി മീഡിയ വന്‍ ചാനല്‍ നാട്ടുകാര്‍ക്കില്ല .

കുറ്റിക്കാട്ടൂര്‍:വെള്ളിപറ മ്പില്‍ ആസ്ഥാനമുള്ള മീഡിയവന്‍ ചാനല്‍ നാട്ടില്‍ പല ഉപഭോ ക്താക്കള്‍ക്കും കിട്ടുന്നില്ലെന്ന് പരാതി .ചില കേബിള്‍ ഓപറേറ്റര്‍മാര്‍ ടുന്‍ ചെയ്തു നല്കാത്ത താണ് കിട്ടാതിരിക്കാന്‍ കാരണം .മാത്രമല്ല ഇവര്‍ നല്‍കുന്ന സെറ്റ് ബോക്സ്‌ വിപണ നടത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍ .സെറ്റ് ബോക്സ്‌ വാങ്ങുന്നവര്‍ക്ക് ചാനല്‍ ലഭിക്കുകയും ചെയ്യും .1500 രൂപക്കാണ് ഇത് നല്‍കുന്നത് .ഇതിനിടയില്‍ പ്രമുഖ കേബിള്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മീഡിയ വന്‍ അധി കൃ തര്‍ നീക്കം നടത്തുന്നുന്ടന്നു ബന്ദ്ധപ്പെട്ടവര്‍ അറിയിച്ചു .കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറംബ് ,വെള്ളി പറംബ് ഭാഗ ങ്ങ ളി  ല്‍ കെ .സി .എല്‍ കണക്ഷന്‍
എടുത്തവര്‍ക്കാന് ചാനല്‍ ലഭിക്കാത്തത് .നേരെമറിച്ചു പാലാഴി ആസ്ഥാനമായുള്ള സി സി .ടി .വി കണക്ഷനുള്ളവര്‍ക്ക് മീഡിയ വന്‍ ലഭിക്കുന്നുണ്ട് .ചാനലില്‍ ഷെയര്‍ എടുത്തവരും മറ്റുള്ളവര്‍ക്കും നാടിനു തൊട്ടടുത്ത്‌ ചാനല്‍ ആസ്ഥാനാം വന്നിട്ടും കണക്ഷന്‍ ലഭിക്കാത്തതില്‍ പ്രധിഷേതമുണ്ട് .

Friday 8 March 2013

വീട്ടില്‍ എത്തിയ ഈനാം പേചി നാട്ടുകാര്‍ക്ക് കൌതുകമായി

foto ijasaslam tp
കുറ്റിക്കാട്ടൂര്‍ :കാട്ടില്‍നിന്നും നാട്ടിലിറങ്ങിയ ഈനാം പേചി നാട്ടുകാര്‍ക്ക്‌  കൌതുകമായി .മുണ്ടുപാലം റോഡിലെ അരീക്കല്‍ താഴം  സുനില്‍ കുമാറിന്‍റെ  വീട്ടിലാണ്‌ ഈ അഥിതി എത്തിയത് .ഉറക്കത്തില്‍ നായകളുടെ  ശബ്ദം കേട്ട്  ഉണര്‍ന്ന സുനില്‍ ഇവനെ പിടികൂടുകയായിരുന്നു. മൂന്നടി നീളമുള്ള ഇവന്‍ തൊട്ടടുത്തുള്ള കുന്നില്‍ നിന്നും ഇറങ്ങി വന്നതാണെന്ന് കരുതുന്നു .അഥിതി നാട്ടുകാരുടെ കൗതുകമായി കൂട്ടില്‍ വിശ്രമിക്കുകയാണ് .വനം വകുപ്പിനെ വിവരം അറിയിച്ചിട്ടും അവര്‍ ഇത് വരെ വന്നിട്ടില്ല .

ഇന്ന് ലോക വനിതാ ദിനം ;സ്ത്രീ പീഡനത്തില്‍ സാക്ഷര കേരളം മുന്നേറുന്നു !

പുരുഷനോളം സമ്പത്തും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും സ്ത്രീക്കും നല്‍കുന്നതില്‍ മലയാള നാട് പുകള്‍പ്പെറ്റതാണ്. പെണ്‍ശിശു ഭ്രൂണഹത്യ കുറഞ്ഞതും ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിലും ഒന്നാമത് കേരളം തന്നെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു വേണ്ടി പേരാടുന്ന സ്ത്രീ സംഘടനകളുള്ളതും കേരളത്തിലാണെങ്കിലും പെണ്ണായി പിറന്ന കുഞ്ഞിനുപോലും സുരക്ഷിതയല്ലെന്ന് കാണാക്കഥ.തലസ്ഥാന നഗരമായ ദല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ 27 ശതമാനമാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2010 ലെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നു. സാക്ഷര കേരളത്തേക്കാള്‍ എല്ലാത്തിലും പതിമടങ്ങ് പുറകെ നില്‍ക്കുന്ന ബീഹാറാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായ സംസ്ഥാനം. ഇവിടെ 8.7 ശതമാനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍.
പെണ്‍കുട്ടികളെ വിവാഹമെന്ന സ്ഥാപനത്തിലേക്ക് പറിച്ചു നടുമ്പോള്‍ കൊടുക്കുന്ന സ്ത്രീധനത്തിന്റെപേരില്‍ ഏറ്റവും കൂടുതല്‍ അരുംകൊലകള്‍ നടന്നിട്ടുള്ളത് കേരളത്തിലാണ്. 2012 സെപ്റ്റംബര്‍ മാസം വരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് കേരളത്തില്‍ മൊത്തം 23 പെണ്‍കുട്ടികള്‍ സ്ത്രീധനമെന്ന അനാചാരത്തിന്റെപേരില്‍ ഭര്‍ത്താവിന്റെയാ ഭര്‍ത്താവിന്റെബന്ധുക്കളുടേയോ പീഡനത്തിനിരയായി മരണപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെയാണ് സ്ത്രീധനത്തിന്റെപേരിലുള്ള പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ കണക്ക്. പല പെണ്‍കുട്ടികളുടെ ആത്മഹത്യകളും പരപുരുഷ ബന്ധമോ, മാനസിക വൈകല്യമോ ആയി രേഖപ്പെടുത്തപ്പെടുന്നു വെന്നത് എഴുതാപ്പുറം. ഇലയനങ്ങുമ്പോഴെക്കും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും മുറവിളി കൂട്ടുന്ന തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീധന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏഴു മരണങ്ങളാണ് തിരുവനന്തപുരത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്ണിരുന്ന് പൂക്കേണ്ടത് കുടുംബങ്ങളിലാണെന്ന് പരമ്പരാഗത സങ്കല്‍പ്പം. എന്നാല്‍ കുടുംബത്തിന്റെഅകത്തളങ്ങളില്‍ നിന്ന് അവള്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നത് പുറംലോകം അറിഞ്ഞു തുടങ്ങിയപ്പോഴാണ് കുടുംബിനികള്‍ക്കു വേണ്ടി ഗാര്‍ഹിക പീഡന നിരോധനിയമം കൊണ്ടു വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ഏഴു വര്‍ഷം പിന്നിടുമ്പോഴും കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിനുള്ള നിയമം വരാന്‍ പോകുമ്പോള്‍ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ വിശിഷ്യാ സ്ത്രീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായി പ്രാബല്യത്തിലെത്തിയ ഗാര്‍ഹിക പീഡന നിരോധനിയമം നോക്കുകുത്തിയാകുന്നു. ഒന്‍മ്പതുമാസം കൊണ്ട് 4050 ഗാര്‍ഹിക പീഡനകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറത്തു നിന്ന് 508 കേസുകള്‍. വയനാട്ടില്‍ നിന്ന് 78 കേസുകള്‍. ഇവിടെ കുടുംബത്തിനകത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെന്നത് കുറവാണെന്ന് നമ്മുക്ക് പറയാന്‍ കഴില്ല. പലരും മാനം രക്ഷിക്കാന്‍ പീഡനം സഹിക്കുന്നവരാകും.
ലൈംഗികാതിക്രമത്തിന്റെകാര്യത്തിലും സാക്ഷര കേരളം ഒട്ടും പിറകിലല്ല. മൂന്നുവയസ്സുള്ള ബാലികയെ മുതല്‍ 60 കഴിഞ്ഞ മുതിര്‍ന്ന സ്ത്രീകള്‍ വരെ ക്രൂരമായ ബലാത്സംഗത്തിരയാകുന്നത് കേരളത്തിന്റെസ്വന്തം നാട്ടിലാണ്. 717 മാനഭംഗക്കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തിരുവനന്തപുരം തന്നെയാണ് അതിലും മുന്നില്‍. 25 മാനഭംഗക്കേസുകള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 66 എണ്ണം ജില്ലയുടെ മറ്റുഭാഗങ്ങളില്‍ നിന്നുമായി 91 കേസുകള്‍.തട്ടിക്കൊണ്ടുപോകലിലും കേരളം ഒട്ടും പിറകിലല്ല. ഒമ്പതുമാസം കൊണ്ട് 141തട്ടിക്കൊണ്ടുപോകല്‍ കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.കേരളം ഇങ്ങനെ മാറി കൊണ്ടിരിക്കുന്നു എന്നാ അറിവ് പൊതു സമൂഹത്തിനോ ഭരണ കൂടത്തിണോ ഇല്ല .സ്വാര്‍ഥതരും പ്രതികരണം നഷ്ടപെട്ടവരുമായി മാറുകയാണ് മലയാളി .

Thursday 7 March 2013

മഅദനിക്ക് അഞ്ചു ദിവസത്തെ ജാമ്യം

                              സ്പെഷല്‍ വാര്‍ത്ത
മൂന്നു വര്‍ഷമായി പരപ്പന ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 12 വരെ അഞ്ചു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മഅദിനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവാണ് മഅ്ദനിയെന്നും അദ്ദേഹത്തിന് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍െറ പ്രധാന വാദം. അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പൊലീസിന് ദിവസങ്ങള്‍ അധ്വാനിക്കേണ്ടി വന്നു. കേരളത്തിലേക്കു പോയാല്‍ കേസിന്‍െറ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇസ്ലാമിക നിയമപ്രകാരം മകളുടെ വിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടത് പിതാവാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ദു$ഖകരമാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ വാദിച്ചു. പൊലീസ് അകമ്പടിയോടെയുള്ള പരോളോ ജാമ്യമോ അനുവദിക്കണമെന്നും സ്വന്തം ചെലവില്‍ യാത്ര നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ളവര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കത്തയിച്ചിട്ടുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍െറ സ്വാധീനത്തിന് തെളിവാണെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം.
മഅ്ദനിയുടെ ആദ്യ ഭാര്യയിലുള്ള ഏക മകള്‍ ഷമീറയും കരുനാഗപ്പള്ളി സ്വദേശി നിസാമുദ്ദീനും തമ്മിലുള്ള വിവാഹം മാര്‍ച്ച് 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയമാണ് വിവാഹ വേദി.

കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡില്‍ ബസ്‌ മറിഞ്ഞു 25 പേര്‍ക്ക് പരിക്ക്

കുറ്റിക്കാട്ടൂര്‍  മുണ്ട് പാലം റോഡില്‍ ചാലിയിറക്കല്‍ താഴത് റോഡിനു കുറുകെ മറിഞ്ഞ ബസ്‌
കുറ്റിക്കാട്ടൂര്‍ :രാമനാട്ടുകരയില്‍ നിന്നും മെഡിക്കല്‍ കോളെജിലേക്ക് പോകുന്ന ബസ് കുറ്റി ക്കാ ട്ടൂരിനടുത്ത് മുണ്ട് പാലം റോഡില്‍  മറിഞ്ഞു വിദ്യാര്‍ഥി കളടക്കം 25 പേര്‍ക്ക് പരിക്ക്.നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ഫിഫ സഫാരി ബസാണ്  ഇന്ന് രാവിലെ 8 മണിക്ക്  ചാലിയിറക്കല്‍ താഴത്ത് മറിഞ്ഞത് .ഇത് കാരണം ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപെട്ടു . അമിത വേഗതയാണ് അപകട കാരണമെന്നു പറയപ്പെടുന്നു .പരീക്ഷക്ക്‌ പോകുകയായിരുന്ന കുറ്റിക്കാട്ടൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് പരിക്കേറ്റവരില്‍ കൂടുതലും 
ഇവരെ മെഡിക്കല്‍ കോളേജ് അത്യാ ഹിത വിഭാഗത്തില്‍പ്രവേശിപ്പിച്ചു .രാവിലെ റോഡില്‍ തിരക്ക് കൂടുതലുള്ള സമയമായിട്ടും നിയന്ത്രണം വിട്ട ബസ്‌ റോഡിനു കുറുകെ മറിഞ്ഞതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി .വീതി കുറഞ്ഞ റോഡില്‍ വന്‍ തിരക്ക് അനുഭ വപ്പെടുമ്പോഴും ബസ്സും ഓട്ടോയും അമിതവേഗതയിലാണ് പോകുന്നത് .ഭാഗ്യത്തിന്റെ നേര്‍ രേഖയിലാണ് അപകടം വഴി മാറി പോകുന്നത് .പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Wednesday 6 March 2013

കളി സ്ഥലം ചുരുങ്ങി ;കാല്‍പന്തു കളി "ത്രീസില്‍ "ഒതുങ്ങി

  കഴിഞ്ഞ ദിവസം മാക്കിനിയാട്ടു താഴം നടന്ന മത്സരങ്ങള്‍ വീക്ഷിക്കുന്ന കാണികള്‍.
കുറ്റിക്കാട്ടൂര്‍ : കളിയിടങ്ങള്‍ ചുരുങ്ങിയപ്പോള്‍ കളിക്കാരുടെ എണ്ണം കുറച്ചു കാല്‍പന്തു കളിയുടെ  സൌന്ദര്യം ചോര്‍ത്തുന്ന കളി രീതികള്‍ വ്യാപകമാകുന്നു.ഫുട്ബാളിനെ സ്നേഹിക്കുന്ന നാട്ടുകാര്‍ മുഴു നീള രാവുകള്‍ നിയോണ്‍ പ്രകാശത്തില്‍ പുലരും വരെ മത്സരം നടത്തിയാണ് ത്രീസ് മത്സരങ്ങള്‍ക്ക് വേദി ഒരുക്കുന്നത് .നാട്ടും പുറങ്ങളില്‍ മൂന്നു പേര്‍ പങ്കെടുക്കുന്ന നൈറ്റ് മത്സരങ്ങളാ ണ്  ഇപ്പോള്‍   കാല്‍പന്തു കളിയെ നില നിര്‍ത്തുന്നത് .നേരത്തെ സവന്സും പിന്നീട് ഫൈവ്സും നടത്തിയ കളിസ്ഥലങ്ങള്‍ കോണ്ക്രീറ്റ് കാടുകളായി മാറിയപ്പോള്‍ ഇപ്പോള്‍ സ്ഥലത്തിനനുസരിച്ച കളി രീതിയാണ്‌ പരീക്ഷിക്കുന്നത് .ഇരു ടീമുകള്‍ക്കും 20 മിനുട്ടില്‍ കളി അവസാനിക്കുന്ന മത്സരങ്ങളാണ് ഇങ്ങനെ നടത്തുന്നത് .കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന മത്സരം രാവിലെ വരെ നീളും .കുറ്റിക്കാട്ടൂര്‍ ഇന്നവേഷന്‍ കഴിഞ ദിവസം നടത്തിയ മത്സരം രാവിലെ ഏഴു മണിക്കാണ് അവസാനിച്ചത്‌ .രാത്രിയില്‍ നടത്തുന്ന ഫുട്ബാള്‍ മേളക്ക് എല്ലാവര്ക്കും കളി കാണാന്‍ അവസരം കിട്ടും എന്നത് കൊണ്ട്കാണികള്‍ ഏറയാണ്‌ .ഇന്നവേഷന്‍ മാക്കിനിയാടു താഴം നടത്തിയ ടൂര്‍ണമെന്റ്റ് പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പൊതാത്തു.മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു .അനീഷ്‌ പാലാട്ടു ആശംസകള്‍ നേര്‍ന്നു .

Tuesday 5 March 2013

മാമ്പുഴ സര്‍വേ അട്ടി മറി ക്കപ്പെടുന്നു

കുറ്റിക്കാട്ടൂര്‍ :മാമ്പുഴയെ വീണ്ടെടുക്കാനുള്ള സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തണുത്ത പ്രതികരണം .സര്‍വേക്ക് എത്താതെ മാമ്പുഴ സംരക്ഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ആരോപിക്കുന്നു .ഈ ആരോപണം ശരി വെക്കുന്ന രീതിയിലാണ്‌ സര്‍വേ നടപടികള്‍ .കുന്നത് പാലത്ത് നിന്നും തുടങ്ങിയ സര്‍വേ ഒചിയഴുന്ന വേഗത്തിലാണ് നടക്കുന്നത് .തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസമായി നടന്ന
സര്‍വേ ഇപ്പോള്‍ രണ്ടു ദിവസമായി വെട്ടിക്കുറച്ചു .പല ദിവസങ്ങളിലും സര്‍വേ ടീമിനെ സഹായായിക്കാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എത്തിയാലും ഉദ്യോഗസ്ഥര്‍ വരാറില്ല .നേരത്തെ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സര്‍വേ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുവാന്‍ നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നു .മാത്രമല്ല ,പെരുവയല്‍ പെരുമണ്ണ ,ഒള വണ്ണ ,പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ സര്‍വേക്ക്  സഹായികളെയും കല്ലുകളും വാഹനവും നല്‍കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു .പക്ഷെ ഇത് പൂര്‍ണമായും പാലിക്കാനോ പുഴയുടെ സംരക്ഷണം ഉറപ്പു വരുത്താനോ ഇവര്‍ വെണ്ടത്ര താല്പര്യം കാണിക്കാത്തതാണ് ജില്ല ഭരണ കൂടത്തിന്റെ താല്പര്യം കുറയാന്‍ കാരണമെന്ന് ആക്ഷേപമുണ്ട് .

തണ്ണീര്‍ തടങ്ങളും പുഴയും സംരക്ഷിക്കേണ്ടത് പഞ്ചായത്ത് രാജ് നിയമ പ്രകാരം തദ്ദേശ ഭരണ കൂടത്തിന്റെ ബാദ്ധ്യത യായിട്ടും ഇവര്‍ ഇതില്‍ നിന്നും ഒളിച്ചോടുകയാണ് .ഇപ്പോള്‍ മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് സര്‍വേക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് .ഇതിനിടയില്‍ സര്‍വേ നടത്തി കയ്യേറ്റം കണ്ടെത്തിയ ഭാഗം വീണ്ടും ചിലര്‍ കയ്യേറാന്‍ മാഫിയക്ക് അവസരം ഉണ്ടാക്കുന്ന ത്തിനു വേണ്ടിയാണ് സര്‍വേക്ക് ചിലര്‍ സഹകരിക്കത്തതെന്നു പറയപ്പെടുന്നു .മഴക്കാലത്തിനു മുന്‍പേ സര്‍വേ പൂര്‍ത്തീകരിചില്ലങ്കില്‍ വീണ്ടും ഇത് നീണ്ടുപോകും.ഒരു ജനതയുടെ കൂട്ടായ്മയില്‍ നിന്നുണ്ടായ പുഴയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം അധികാരികള്‍ തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചു മാമ്പുഴ  സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കീഴ്മാട് മാട്ടുമ്മല്‍ പാലത്തിനു സമീപം കൂട്ടായ്മ സംഘടിപ്പിച്ചു .ടി കെ എ  അസീസ്‌ ,പി കോയ .കെ വി അബ്ദുല്ലത്തീഫ് ,സി ശിവദാസന്‍ ,പ്രമോദ് സി ചന്ദ്രന്‍ ,ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു .

Monday 4 March 2013

പണി തീരാത്ത വീടും രോഗവും ;നിസ്സഹായ മായി രാജന്‍ .


കുറ്റിക്കാട്ടൂര്‍ :സ്വപ്‌നങ്ങള്‍ പാതി വഴിയില്‍  ബാക്കി വെച്ച് പ്രവാസത്തില്‍ നിന്നും തിരിച്ചു വന്ന പൈങ്ങോട്ടുപുറം  പുറച്ചേരി രാജന് സമ്പാദ്യമായി  ലഭിച്ചത് പണി തീരാത്ത വീടും ഇരു വൃക്കകളും തകരാറിലാക്കിയ രോഗവും .    മൂന്നു സെന്‍റ് സ്ഥലത്ത് കല്ല്‌ കൊണ്ട് കെട്ടി ഉയര്‍ത്തിയ ഷീറ്റ് മറച്ച ചുവരുകള്‍ക്കിടയിലാണ് രാജന്‍റെ കുടുമ്പം . അന്തിയുറങുന്നത് .ഇതിനിടയില്‍ വന്നുപെട്ട മാരക  രോഗം ഈ കുടുമ്പത്തെ തളര്ത്തിയിരിക്കയാണ് .ഇരു വൃ ക്കകളും തകരാറിലായ രാജന് ചികിത്സക്ക് 10 ലക്ഷം രൂപയാണ് ചെലവ് .രണ്ടു മക്ക ളും ഭാര്യയുമടങ്ങുന്ന രാജന്റെ ചികിത്സക്കും വീടിനും വേണ്ടി കുന്ന മംഗലം വാര്‍ഡ്‌ മെമ്പര്‍ വെള്ളക്കാട്ടു സമീന മുഖ്യ രക്ഷാ ധികാരിയായി കമ്മറ്റി രൂപീകരിച്ചു. കെ .രാഘവന്‍ നായര്‍ (പ്രസിഡണ്ട് )വി .പി രാജന്‍ (സെക്രടറി )വി മുഹമ്മദ്‌ (ഖജാന്‍ജി )എന്നിവരടങ്ങിയ കമ്മറ്റി കുന്നമംഗലം പഞ്ചാബ്‌ നാഷനല്‍ ബാങ്ക്ശാഖയില്‍ 4304000105038886 എന്ന നമ്പറില്‍ എക്കൊണ്ട് തുടങ്ങിയിട്ടുണ്ട്.മൊബൈല്‍ :9387524856.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More