“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 31 October 2011

നാടിനു അക്ഷര വെളിച്ചം നല്‍കിയ പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപിചു

പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന ഉത്ഘാടനം  വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ അബ്ദുറബ്ബ്  നിര്‍വഹിക്കുന്നു
 കുറ്റിക്കാട്ടൂര്‍ : നാടിനു അക്ഷര വെളിച്ചം നല്‍കിയ  പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന ഉത്ഘാടനം  വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ അബ്ദുറബ്ബ്  നിര്‍വഹിച്ചു . സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസമാണ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു .കോഴിക്കോട്
രൂപതയുടെ അഡമിനിസ്ട്രെറ്റര്‍ ജോണ്‍ വിന്‍സെന്റ് അറക്കല്‍ അദ്ധ്യക്ഷനായിരുന്നു .വിരമിച്ച അദ്ധ്യപകര്‍ക്കുള്ള ഉപഹാരം പി ടി എ.റഹീം എം എല്‍ എ നല്‍കി   .
ന്യൂസ്‌ ബുള്ളറ്റിന്‍ പ്രകാശനം ന്യൂസ്‌ കേരള എഡിറ്റര്‍  സി  എം പണിക്കര്‍ നിര്‍വഹിച്ചു .കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ്‌ കെ ബാലകൃഷ്ണന്‍ നായര്‍ ,പെരുവയല്‍
പഞ്ചായത്ത് പ്രസി ;അസ്മാബി ,ദിനേശ് പെരുമന്ന, ഹെഡ് മാസ്റ്റര്‍ മേരി ജോഷി എന്നിവര്‍ സംസാരിച്ചു .

Sunday 30 October 2011

അന്തരിച്ചു

           അറോത്ത് കുട്ടി ഹസ്സന്‍ ഹാജി 
കുറ്റിക്കാട്ടൂര്‍ : അറോത്ത് കുട്ടി ഹസ്സന്‍ ഹാജി 83 നിര്യാതനായി .ഭാര്യ :മണലൊടി സൈനബ ,മക്കള്‍ ;ഖദീജ ,ആരിഫ ,മരുമകന്‍ ;റഫീഖ് ,(റോളക്സ് ,മക്ക ,)
                                  മുഹമ്മദ്‌ ഹാജി 
കുറ്റിക്കാട്ടൂര്‍ : ആനകുഴിക്കര പി എം ഫ്ലോര്‍ മില്‍ ഉടമ പുതിയോട്ടില്‍  മുഹമ്മദ്‌ ഹാജി 68 നിര്യാതനായി  ഭാര്യ :ഹലീമ , മക്കള്‍ ;അബ്ദുല്‍ കരീം സുബൈദ ,റംലത്ത് ,ഹസീന ,ഹാജറ  ,മരുമക്കള്‍ :അബ്ദുസ്സലാം ,യു എ ഇ ,മുഹമ്മദ്‌ ബഷീര്‍ ,ജിദ്ധ ,അഷ്‌റഫ്‌ മടവൂര്‍ ജാരിസ്,ഹാരിഫ്

Saturday 29 October 2011

എരഞ്ഞിക്കല്‍ സൈതലവി മക്കയില്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :പുവ്വാട്ടു പറമ്പ് എരഞ്ഞിക്കല്‍ സൈതലവി59 മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു കഴിഞ്ഞ മാസം ഭാര്യ
ഫാത്തിമ  യോടൊപ്പം ഹജ്ജിനു പുറപ്പെട്ട ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് മക്കയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചു.മക്കള്‍;മുഹമ്മദ്‌ ,നസീമ ,റംല ,സഫിയ ,

15 കാരനെ കാണ്മാനില്ല

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍  പരപ്പനിലം ഹുസൈന്റെ മകന്‍ സല്‍മാനുല്‍ ഫാരിസിനെ 15  കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി .കഴിഞ്ഞ 18  നു വീട്ടില്‍ നിന്നും പുറത്ത് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല .ചുവപ്പ് കള്ളി ഷര്‍ട്ടും നീലജീന്സുമാണ് വേഷം .അഞ്ചര അടി പൊക്കവും വെളുത്ത നിറവും മെലിഞ്ഞ ശരീരവുമാണ് .കണ്ടെത്തുന്നവര്‍ അടുത്ത പോലീസെസ്റ്റെഷനിലോ 0495 -2883124 ,9497980716 ,എന്നീ നമ്പറിലോ അറിയിക്കുക .

മലബാര്‍ നിവര്‍ത്തന പ്രക്ഷോപം" സോളിഡാരിറ്റി വാഹന പ്രചാരണ ജാഥ നടത്തി

 മലബാര്‍ നിവര്‍ത്തന പ്രക്ഷോ പത്തിന്റെ ഭാഗമായി സോളിഡാരിറ്റി പെരുവയല്‍ പഞ്ചായത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥയില്‍ സംസ്ത്ഥാന സമിതി അംഗം ഖയ്യൂം പ്രസങ്ങിക്കുന്നു

കുറ്റിക്കാട്ടൂര്‍ :മലബാര്‍ നിവര്‍ത്തന പ്രക്ഷോ പത്തിന്റെ ഭാഗമായി സോളിഡാരിറ്റി പെരുവയല്‍ പഞ്ചായത്തില്‍ വാഹന  പ്രചാരണ ജാഥ നടത്തി .മലബാരിനോടുള്ള
വിവേചനം അവസാനിപ്പിക്കുക .ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്തത്തിന്റെയും ഗൂഡാലോചന തിരിച്ചറിയുക .മലബാര്‍ വിവേചനത്തിന്റെ കണക്കുകള്‍ നിരത്തിയുള്ള പ്രചരണം ജനങ്ങളെ ആകര്‍ഷിച്ചു .ബൈക്കില്‍ പ്രവര്‍ത്തകര്‍ പ്രചാരണ വാഹനത്തെ അനുഗമിച്ചു .സംസ്ത്ഥാന സമിതി അംഗം ഖയ്യൂം പ്രസംഗിച്ചു .
കുറ്റിക്കാട്ടൂര്‍,പുവ്വാട്ടു പറമ്പ ,പെരു മന്ന,പുത്തൂര്‍ മഠം എന്നിവടങ്ങളില്‍ സീകരണം ഏറ്റു വാങ്ങി .നവംബര്‍ 19 നു സെക്രട്ടറിയേറ്റ് വളയുന്ന പരിപാടിയോടെ കാമ്പയിന്‍ ഒന്നാം ഘട്ടം പിന്നിടും

Friday 28 October 2011

കുറ്റിക്കാട്ടൂരില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വേണം ;എം .എല്‍ എ ക്കും മുഖ്യ മന്ത്രിക്കും നിവേദനം

കുറ്റിക്കാട്ടൂര്‍ :കോവൂര്‍ സെക്ഷന് വിഭജിച്ചു കുറ്റിക്കാട്ടൂര്‍ കേന്ദ്രമായി വൈദ്യുതിസെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന് കുറ്റിക്കാട്ടൂര്‍ പൌരാവലിയുടെ യോഗം
ആവശ്യപെട്ടു .ഇത് സംബന്ധിച്ച നിവേദനം സ്ഥലം
എം .എല്‍  എ ,പി ടി എ റഹീമിനും മുഖ്യ മന്ത്രിക്കും  നല്‍കാന്‍ യോഗം തീരു മാനിച്ചു .കോവൂര്‍കോവൂര്‍ സെക്ഷന്
കീഴില്‍ ഇപ്പോള്‍ 25000 
ത്തിലേറെ ഉഭ പോക്താക്ക ളുന്ദ്. ഇതില്‍  എണ്ണായിരത്തിലേറെ കണക്ഷന്‍ വെള്ളി പറംബ് കുറ്റിക്കാട്ടൂര്‍ ഭാഗങ്ങളിലാണ്  .അത് കൊണ്ട് തന്നെ
പുതിയ
സെക്ഷന്‍ ഓഫീസ് കുറ്റി ക്കാട്ടൂരില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ബോര്‍ഡിന്‍റെ സേവനം കൃത്യമായി നാട്ടുകാര്‍ക്ക് ലഭിക്കാനും ഇതാവശ്യമാണ്
യോഗത്തില്‍ വാര്‍ഡ്‌ മെമ്പര്‍മാരായ പോതാത് മുഹമ്മദ്‌ ,അനീഷ്‌ പാലാട്ട് ,വ്യാപാരി വ്യവസായി പ്രധിനിതികള്‍ ,സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടു

ഇനി പോസ്റ്റ്‌ ഓഫീസില്‍ നിന്നും സ്വര്‍ണ നാണയം

  കുറ്റിക്കാട്ടൂര്‍:  ദീപാവലിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ മുഖേന സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്യുന്നു. 0.59, ഒരുഗ്രാം, 5, 8, 10, 20, 50 ഗ്രാം തൂക്കമുള്ള തപാല്‍ വകുപ്പ് ലോഗോ മുദ്രണം ചെയ്ത സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വര്‍ണമാണ് നല്‍കുന്നത്. വിവിധ തൂക്കത്തിന് അഞ്ചുമുതല്‍ ഏഴുശതമാനംവരെ ഡിസ്കൗണ്ട് അനുവദിക്കും. വാങ്ങുന്ന നാണയത്തിനൊപ്പം ‘ഞാന്‍ ഇന്ത്യാ പോസ്റ്റിന്‍െറ സ്വര്‍ണം വാങ്ങുവാന്‍ ഇഷ്ടപ്പെടുന്നു, എന്തുകൊണ്ടെന്നാല്‍’ എന്ന ബിസിനസ് കാര്‍ഡും നല്‍കും. പരസ്യവാചകം പൂരിപ്പിച്ച് തിരിച്ചയക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന 100 പരസ്യവാചകങ്ങള്‍ക്ക് അഞ്ചുഗ്രാം സ്വര്‍ണനാണയം വീതം സമ്മാനം നല്‍കും. ജില്ലയില്‍ ഹെഡ്പോസ്റ്റ് ഓഫിസ്, സിവില്‍സ്റ്റേഷന്‍ ഹെഡ്പോസ്റ്റ് ഓഫിസ്, ബീച്ച്, ഫറോക്ക്, കല്ലായ്, കുന്ദമംഗലം പോസ്റ്റ് ഓഫിസുകളില്‍  സ്വര്‍ണനാണയം ലഭിക്കും.

Thursday 27 October 2011

കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ സ്കൂളില്‍ രക്ഷിതാക്കളുടെ അസോസിയേഷന്‍ രൂപീകരിച്ചു

കുറ്റിക്കാട്ടൂര്‍ :കുട്ടികളുടെ മാനസികമായ വളര്‍ച്ചയും  സ്ഥാപനത്തിന്റെ പുരോഗതിയും ലക്‌ഷ്യം വെച്ച്  കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ പുബ്ലിക് സ്കൂളിലെ ക്ഷിതാക്കളുടെ കൂട്ടായ്മക്ക് വേദി രൂപീകരിച്ചു .പാരന്റ് അസോസിയേഷന്‍ പ്രസിഡന്റായി പുവ്വാട്ടു അബ്ദുല്‍ ഹമീദ് മാസ്റര്‍ ,ജനറല്‍ സെക്രടറി രവീന്ദ്രന്‍ കെ ,വൈ ;പ്രസിഡന്റ്‌ ഹസ്സന്‍ മാസ്റര്‍ ,ഖജാന്‍ജി ;മോയിദീന്‍ കുട്ടി പി ,എന്നിവരെ തെരഞ്ഞെടുത്തു .സി .ബി .എസ് .ഇ .സ്കൂളുകളില്‍ വ്യവസ്ഥാപിതമായി മുഴുവന്‍ രക്ഷിതാക്കളെയും വിളിച്ചു ചേര്‍ത്തു ജനാതിപത്യ രീതിയില്‍  പി ടി .എ രൂപീകരിക്കുവാന്‍ ബന്ധ പെട്ടവര്‍ ത്തയ്യാരാകണമെന്നു യോഗം ആവശ്യപെട്ടു .ഇതിനിടെ സ്കൂളില്‍ മാനേജ്‌മന്റ്‌  മുഴുവന്‍ രക്ഷിതാക്കളെയും വിവരം അറിയിക്കാതെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പി ടി .എ രൂപീകരിച്ചത് ജനാതിപത്യ വിരുദ്ധ മാണന്നു പരക്കെ വിമര്‍ശന മുണ്ട്

Tuesday 25 October 2011

സഫിയ കാസിം അന്തരിച്ചു

കുറ്റിക്കാട്ടൂര്‍ :കൊയിലാണ്ടി ഊരള്ളൂര്‍  സ്വദേശിയായ പാറക്കോട്ട്  താഴം താമസിക്കുന്ന എഞ്ജിനീയര്‍ കാസിമിന്റെ ഭാര്യ സഫിയ (65 )
നിര്യാതയായി .മക്കള്‍ :ഡോ: നജീബ് ,(കുവൈറ്റ്‌)ശിഫ ,ത്വാഹിറ.മരുമക്കള്‍ :പി കെ അബ്ദു റസാക്ക് ,പി ടി .യൂനുസ് (ചേന്ന മങ്ങല്ലൂര്‍ )സമീന (ഇ .ടി .മുഹമ്മദ്‌ ബഷീര്‍ .എം പി യുടെ  പുത്രി )സഹോദരങ്ങള്‍ :വി കെ ഇബ്രാഹിം കുട്ടി .ജാബിര്‍ ,നഫീസ ,റുഖിയ ,ജമീല ,മൈമൂന ,അസ്മ .ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി .സെക്രട്ടറി എം കെ മുഹമ്മദലി.എന്നിവര്‍ പരേതയുടെ വീട് സന്ദര്‍ശിച്ചു .കുറ്റിക്കാട്ടൂരില്‍
ഇ .ടി .മുഹമ്മദ്‌ ബഷീര്‍ .എം പി യുടെ  പുത്രി സമീനയോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത് .

Monday 24 October 2011

ഇടിമിന്നല്‍വ്യാപക നാശം വീണ്ടും ; രണ്ടുകുട്ടികള്‍ക്ക് പരിക്ക് ,

കുറ്റിക്കാട്ടൂര്‍ :ഇന്നലെ വൈകീട്ട്  ഉണ്ടായ ഇടി മിന്നലില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക് . പെരു മണ്ണയില്‍ വീട് തകര്‍ന്നു .കുറ്റിക്കാട്ടൂര്‍  മാക്കിനിയാട്ടു നജീബിന്റെ മകള്‍ നിദ
ഫാത്തിമ (എട്ടു )പെരുവയല്‍ മേലെ പുതപ്പുരട്ത് രാഘവന്റെ മകന്‍ റമീന്‍ രാജ് (11 )എന്നിവരെയാണ്  പരിക്കുകളോടെ  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് .
പെരു മണ്ണ പാറമ്മല്‍ വിഷ്ണു ക്ഷേത്രം പൂജാരി കളത്തില്‍ മധു സൂദനാന്‍ നമ്പൂടിരിയുടെ വീടിനാണ് മിന്നല്‍ ഏറ്റത് .വീടിന്റെ ചുമരും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു .വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു .വെള്ളിപ്പരമ്പ് സബ് സ്ടഷനില്‍ നിന്നുള്ള ലൈന്‍ പെരു മണ്ണ-പന്തീരാങ്കാവ് റൂട്ടില്‍ പൊട്ടി വീണതിനാല്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു .കുറ്റിക്കാട്ടൂരിലെ പല വീടുകളിലും    മിന്നല്‍കാരണം ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട് .ചാലിയിറക്കല്‍ ജബ്ബാറിന്റെ മകളുടെ വീട് കഴിഞ്ഞ ദിവസം ഉണ്ടായ ഇടി മിന്നലില്‍ തകര്‍ന്നിരുന്നു .

Friday 21 October 2011

മത്സ്യത്തിന് തീ വില വന്നപ്പോള്‍ ജനകീയ മത്സ്യ കച്ചവടവുമായി നാട്ടുകാര്‍

കുറ്റിക്കാട്ടൂര്‍ :മത്സ്യത്തിന് തീ വില വന്നപ്പോള്‍ മാര്‍ക്ക റ്റിന് പുറത്തു മാന്യ വിലക്ക് മത്സ്യ കച്ചവടം .പുവ്വാട്ടു പറമ്പില്‍ തുടക്കം കുറിച്ച ഈ മാന്യ വില മാര്‍ക്കറ്റു  മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു .മാര്‍ക്കറ്റില്‍ ആകോലിക്കും കോരക്കും,അയലക്കും ഇരട്ടി വില വാങ്ങിയപ്പോള്‍ ബദല്‍ കച്ചവടവുമായി വാഹനത്തില്‍ മത്സ്യവുമായി വന്നവര്‍ വില കുറച്ചു വിറ്റതാണ്ഇതിന്റെ തുടക്കം .ആദ്യം മാര്‍ക്ക റ്റിലെ കച്ചവടക്കാര്‍ പ്രതിഷേ ധവുമായി രംഗത്ത് വന്നു . ഇതിനെ തുടര്‍ന്ന്പെരുവയല്‍  പഞ്ചായത്ത്പൊതു സ്ഥലത്ത് വെച്ച് വില്‍ക്കുന്നത് തടഞ്ഞു ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നു .മത്സ്യ കച്ചവടം നാട്ടുകാരുടെ നേന്ത്ര ത്വത്തില്‍ പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു .ഇപ്പോള്‍ നാട്ടുകാര്‍ക്ക് വലിയ മത്സ്യം കുറഞ്ഞ വിലക്ക്  കിട്ടുമ്പോള്‍ തിരക്ക് ഇവിടെയും കൂടുന്നു .പാറയില്‍ .ആനകുഴിക്കര ഭാഗങ്ങളിലും ഇപ്പോള്‍ ബദല്‍ മത്സ്യ വിപണി തുടങ്ങിയിട്ടുണ്ട് .

Thursday 20 October 2011

സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോ:29 നു .

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോ:29 നു നടക്കുമെന്ന് ബന്ദ്ധ പെട്ടവര്‍ അറിയിച്ചു .ഒരുവര്ഷംമുന്പ്
തുടക്കം കുറിച്ച ആഘോഷത്തിന്റെ സമാപന സമ്മേളനം വിദ്യാ:മന്ത്രി പി കെ .അബ്ദുറബ്ബ് ഉത് ഘാടനം ചെയ്യും .പ്രദേശത്തെ ആദ്യത്തെ യു .പി സ്കൂളാണ് ഇത്.ജുബിലിയോടെ സ്കൂളിനു പുതിയ മുഖം കൈ വന്നിട്ടുണ്ട് .കുട്ടികള്‍ വിതച്ച നെല്‍ വിത്തുകളും .പച്ചകറി തോട്ടവും വിളഞ്ഞു നില്‍ക്കുമ്പോള്‍ കുട്ടികളില്‍ പുതിയ സംസ്കാരം വളര്‍ത്താന്‍ അധ്യാപകര്‍ സദാ സന്നദ്ധ സേവകരെ പോലെ ഇവരോടൊപ്പമുണ്ട് .

Monday 17 October 2011

മിന്നലില്‍ വീട് നെടുകെ പിളര്‍ന്നു; വന്‍ ദുരന്തം ഒഴിവായി

കുറ്റിക്കാട്ടൂര്‍: ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയുണ്ടായ ഇടിമിന്നലില്‍ വീട് നെടുകെ പിളര്‍ന്നു. ചാലിയറക്കല്‍ സല്‍മാന്‍െറ ഇരുനില വീടാണ് തകര്‍ന്നത്. വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് വയറിന് തീപിടിച്ച് വീട്ടിനകത്തെ മുഴുവന്‍ ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടുകാര്‍ പുറത്തുപോയ സമയമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കോണ്‍ക്രീറ്റ് വിണ്ടുകീറിയതിനാല്‍ മഴവെള്ളം വീട്ടിനകത്തേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയാണിപ്പോള്‍. മുറ്റത്തെ തെങ്ങും മിന്നലില്‍ കത്തിനശിച്ചു.പ്രദേശത്തെ മറ്റു ചില വീടുകളിലെ ഇലക്ടിക്ക് ഉപകരണങ്ങള്‍ക്കും കേടു പാടുകള്‍ സംഭവിച്ചു .ചേറ്റൂര്‍ കുഞ്ഞിയുടെ വീട്ടിലെ ടി വി  ട്യൂബ് എന്നിവ കത്തി പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊതാത്ത് മുഹമ്മദ്, വാര്‍ഡ് മെംബര്‍ അനീഷ് പാലാട്ട് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഉദ്ദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

Friday 14 October 2011

ബീ ലൈന്‍ പുബ്ലിക് സ്കൂള്‍ ര്ക്ഷിതാകളുടെ യോഗം ഒക്ടോ :16 നു

കുറ്റിക്കാട്ടൂര്‍ : ബീ ലൈന്‍ പുബ്ലിക് സ്കൂള്‍ ര്ക്ഷിതാകളുടെ യോഗം ഒക്ടോ :16  നു റിയല്‍ ഫര്‍ണീച്ചര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ
10 മണിക്ക് ചേരുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു .നിലവില്‍ പി ടി എ ഇല്ലാത്ത സ്കൂളില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍
രക്ഷിതാക്കളുടെ നേന്ത്ര ത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത് .സി ബി എസ് ഇ .സ്കൂളില്‍ പി .ടി .എ .നിര്‍ബന്ധമാണ്‌ .ഈ നിയമം
ഇത് വരെ നടപ്പാക്കാന്‍ സ്കൂള്‍ അധികാരികള്‍ തയ്യാറായിട്ടില്ല .ഇതില്‍ ശക്തമായ അമര്‍ഷം പരക്കെയുണ്ട്  .

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു നവംബര്‍ ഒന്ന് വരെ അവസരം


കുറ്റിക്കാട്ടൂര്‍ :2012 ജനു:1 നോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, ഇത് വരെപേര് ചേര്‍ത്തിട്ടില്ലാത്ത വര്‍ക്കും , .പുതിയ താമസ സ്ഥലം മാറി വന്നവര്‍ക്കും ,
വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വദേശത്തെ താമസ സ്ഥലത്തെ  .പേര്‍വോട്ടര്‍  പട്ടികയില്‍   ചേര്‍ക്കുന്നതിനും   നവംബര്‍ ഒന്ന് വരെ അവസരം .ഇപ്പോള്‍ പ്രസിദ്ധീകരിച്ച നിയമ സഭ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ വില്ലേജ്, താലൂക് കലക്ട്രേറ്റ്‌ എന്നിവിടങ്ങളില്‍ സംവിധാനമുണ്ട് .പുതുതായി പേര് ചേര്‍ക്കുന്നതിനും മറ്റു മണ്ഡലങ്ങളിലേക്ക് പേര് മാറുന്നതിനും ഫോറം നമ്പര്‍ 6 ,തെറ്റുകള്‍ തിരുത്തുന്നതിനുഫോറം നമ്പര്‍ 8 വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വദേശത്തെ താമസ സ്ഥലത്തെ പേര് വോട്ടര്‍  പട്ടികയില്‍   ചേര്‍ക്കുന്നതിനു ഫോറം നമ്പര്‍ 6 എ ,പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് /വില്ലേജ് ഓഫിസ് കളിലാണ് നല്‍കേണ്ടത് .കൂടാതെ ചീഫ് ഇലക്ടറല്‍ ഒഫിസരുടെ വെബ് സൈറ്റിലും ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം (.www.ceo.kerala.gov.in ) ഒക്ടോ :16 , 23 ,30 ,തിയ്യതികളില്‍ രാവിലെ ഒന്ബത്മുതല്‍ വൈകീട്ട് 5 വരെ പോളിംഗ് ബൂത്തുകളിലും അപേക്ഷ നല്‍കാവുന്നതാണ്.

Thursday 13 October 2011

ഇടക്കോട്ടു മീത്തല്‍ മുഹമ്മദ്‌ ഹാജിയുടെ മകള്‍ ഹസീന നിര്യാതയായി


കുറ്റിക്കാട്ടൂര്‍ ഇടക്കോട്ടു മീത്തല്‍ മുഹമ്മദ്‌ ഹാജിയുടെ- ഇ എം - മകള്‍ ഹസീന(28നിര്യാതയായി .മാതാവ്  :ഫാത്തിമ ,മക്കള്‍:പരേതനായഹബീബ് ,നജീബ് ,കബീര്‍ ,ആരിഫ് ,സമദ്, ആബിദ് ,സഫീര്‍,ഖമര്‍ന്നിസ ,

Wednesday 12 October 2011

വെള്ളിപറമ്പുകാര്‍ക്ക് റേഷനില്ല; കാര്‍ഡുടമകള്‍ വലയുന്നു

കുറ്റിക്കാട്ടൂര്‍: വെള്ളിപറമ്പ് പ്രദേശങ്ങളിലുള്ള രണ്ടായിരത്തോളം കാര്‍ഡുടമകള്‍ക്ക് ഒരുമാസത്തോളമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ വലയുന്നു. ബി.പി.എല്‍, എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ ഒരേപോലെ പ്രയാസമനുഭവിക്കാന്‍ കാരണം വെള്ളിപറമ്പ് അഞ്ചാംമൈലിലും ആറാം മൈലിലും പ്രവര്‍ത്തിച്ചിരുന്ന 98, 101  നമ്പര്‍ റേഷന്‍ ഷാപ്പുകളെ ജനങ്ങളുടെ പരാതിയെതുടര്‍ന്ന് റേഷനിങ് ഓഫിസര്‍ പൂട്ടിച്ചതാണ്. ബദല്‍ സംവിധാനമെന്നോണം കാര്‍ഡുടമകളോട്  കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ് റേഷന്‍ ഷാപ്പുകളെ അവലംബിക്കാനാണ് സപൈ്ള ഓഫിസര്‍ നിര്‍ദേശിച്ചത്.  എന്നാല്‍, ഇവിടങ്ങളിലെ റേഷന്‍ ഷാപ്പുടമകളാവട്ടെ വെള്ളിപറമ്പ് നിവാസികളായ കാര്‍ഡുടമകളെ ചേര്‍ത്താന്‍ കൂട്ടാക്കിയതുമില്ല. അതിനാല്‍, പെരുവയല്‍ പഞ്ചായത്തിലെ 17, 18, 19, 20, 21 വാര്‍ഡുകളിലെ രണ്ടായിരത്തോളം കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ റേഷന്‍ വിഹിതം ലഭിക്കാതെ ഒരുമാസത്തോളം തള്ളിനീക്കേണ്ടിവന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കെ.എം. ഗണേശന്‍, ടി.കെ. അഹമ്മദ്കോയ, പി. മുകുന്ദന്‍, ടി. അനിത, കെ.ടി. മിനി എന്നിവര്‍ രക്ഷാധികാരികളായി ഒരു ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിട്ടുണ്ട്. ചെയര്‍മാന്‍ പ്രഹ്ളാദക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ബാലന്‍ സംസാരിച്ചു.  അടിയന്തരമായി കാര്‍ഡുടമകളുടെ  പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും ജില്ലാ, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ക്കും ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്.

ജിദ്ധ ആസ്ഥാനമായ മലബാര്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബിന്റെ പുരസ്ക്കാരം ലഭിച്ച അബ്ദുല്‍ അസീസിന് ജന്മനാടിന്‍െറ ആദരം

 .അസീസിനെ ക്കുറിച്ച് മാധ്യമത്തില്‍ വന്ന ലേഖനം
ജിദ്ധ ആസ്ഥാനമായ മലബാര്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബിന്റെ ഉപഹാരം
ലഭിച്ച അസീസിനെ പൌരാവലിക്ക്  വേണ്ടി അസി : പോലീസ് കമ്മി:സി .എ.പ്രദീപ്കുമാര്‍ പൊന്നാട അണിയിക്കുന്നു .
കുറ്റിക്കാട്ടൂര്‍  : ജീവിതത്തിന്‍െറ തിരിച്ചുവരവിലേക്ക് ‘അവസാന കൈ’യായെത്തുന്ന ഒളവണ്ണ മഠത്തില്‍ അബ്ദുല്‍ അസീസിന് ജന്മനാടിന്‍െറ ആദരം.
ഒളവണ്ണയിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസിനെ പന്തീരാങ്കാവിലെ പൗരാവലിയാണ് ആദരിച്ചത്.
 ജൂലൈ 29ന് ‘കുടുംബ മാധ്യമ’ത്തില്‍ ‘അവസാനത്തെ കൈ’  എന്ന പേരില്‍ അസീസിനെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.ഈലേഖനം വായിച്ച  ജിദ്ധ ആസ്ഥാനമായ മലബാര്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് അസീസിന്  പുരസ്ക്കാരം നല്‍കിയത് .മാധ്യമം എഡിറ്റര്‍ ഓ .അബ്ദുറഹ്മാന്‍ ഈ ഉപഹാരം  മാധ്യമത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അസീസിന് നല്‍കിയിരുന്നു17ാം വയസ്സു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന  അസീസ് അപകട സ്ഥലങ്ങളിലും ആശുപത്രികളിലും മരണവീടുകളിലുമെല്ലാം നിത്യസാന്നിധ്യമാണ്.
മലയാള മനോരമ റസിഡന്‍റ്  എഡിറ്റര്‍ കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു.
ക്രൈംബ്രാഞ്ച് എസ്.പി സി.എം. പ്രദീപ് കുമാര്‍ പൊന്നാട അണിയിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍ പ്രശംസാപത്രം സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. തങ്കമണി, .ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ , ചോലക്കല്‍ രാജേന്ദ്രന്‍, ടി.ടി. പ്രശാന്ത്, കെ.കെ. കോയ, ബാബു പറശ്ശേരി, കെ.സി. ജയേഷ്, പി. കോയ, പി.  ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എം. സെയ്തലവി മാസ്റ്റര്‍ സ്വാഗതവും പുഷ്പോത്ത് സഹദേവന്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട്ടുകാര്‍ ' സ്ക്രീനില്‍ നിന്നിറങ്ങിവന്ന് നേരില്‍ കണ്ടു

കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ കണ്ണുനട്ടിരുന്ന് ഫേസ്ബുക്കിലൂടെ കളി പറയുകയും പിണങ്ങുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തവര്‍ കണ്ടുമുട്ടി. നേരിയ ചമ്മലോടെയാണ് പലരും നേരില്‍ കാണാന്‍ ഒത്തുകൂടിയത്. നേരില്‍ കണ്ടപ്പോള്‍ സൊറപറഞ്ഞ് നേരംപോയതറിഞ്ഞില്ല. ഫേസ്ബുക് സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റിലെ ‘കോഴിക്കോട്ടുകാര്‍’ എന്ന ഗ്രൂപ്പാണ് ഞായറാഴ്ച വൈകുന്നേരം റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലെ സരസ്വതി കലാകുഞ്ജില്‍ ഒത്തുകൂടിയത്.
ഒട്ടും ഒൗപചാരികതയില്ലാതെയാണ് സംഗമം നടന്നത്. ചലച്ചിത്രകാരന്‍ രഞ്ജിത്ത് മുഖ്യാതിഥിയായെത്തുമെന്ന് പ്രതീക്ഷിച്ച് അവര്‍ കുറെ കാത്തിരുന്നു.
അതിനിടയില്‍ ഈ കൂട്ടായ്മയെക്കുറിച്ച് ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. പോണ്ടിച്ചേരിയില്‍നിന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമെത്തിയ നിഷ കോഴിക്കോടിന്‍െറ നന്മകളെക്കുറിച്ച് എഴുതിയ ‘ലേഖനവു’മായാണെത്തിയത്.
ഫേസ്ബുക്കിലെ പാത്തൂട്ടി ഇതില്‍ അല്‍പം സാഹിത്യം കലര്‍ത്തി മാറ്റിയെഴുതി അവതരിപ്പിച്ച് കൈയടി നേടി.
കോഴിക്കോട്ടുകാരുടെ പേരില്‍ കേക്ക് മുറിച്ചു.
മനോരോഗിയായ അമ്മയെയും മകളെയും വര്‍ഷങ്ങളോളം നോക്കിവളര്‍ത്തിയ വെള്ളയിലെ ഇറച്ചിവെട്ടുകാരന്‍ ഹനീഫയെ ആദരിച്ചു. 5000 രൂപ ഹനീഫക്ക് ഉപഹാരവും നല്‍കി.
പാലിയേറ്റിവ് മേഖലയില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ഷിബു, കോഴിക്കോടിന്‍െറ പ്രിയപ്പെട്ട പഴയ പാട്ടുകാരി തങ്കം, ഫുട്ബാളില്‍ കോഴിക്കോടിന്‍െറ പ്രതീക്ഷയായി വളരുന്ന ജംഷാദ് എന്നിവരെയും ആദരിച്ചു. പോള്‍ കല്ലാനോടും വിനോദ് കോവൂരും കൂട്ടായ്മയിലെ ‘നേതാക്ക’ളായി.
നൂറോളം പേരാണ് സംഗമത്തിനെത്തിയത്. രഞ്ജിത്ത് വരുമെന്ന് അവസാനംവരെ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹമെത്തിയില്ല. ഒടുവില്‍ ഫോണിലൂടെ അദ്ദേഹം സന്ദേശം നല്‍കി.  ഗാനമേളയായിരുന്നു അവസാനത്തെ ഇനം. ഇതില്‍ എല്ലാവരും പാട്ടുകാരായി.  ഒമ്പതുമണിയോടെ കോഴിക്കോട്ടുകാര്‍ സ്ക്രീനില്‍ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു.

Sunday 9 October 2011

കുറ്റിക്കാട്ടൂര്‍ സൌഹൃദ റെസിഡാന്റ്റ്‌ അസോസിയേഷന്‍ ഉല്‍ ഘാടനം നവ ;13 നു

കുറ്റിക്കാട്ടൂര്‍;അമ്പതു വീടുകള്‍ അടങ്ങിയ കൂട്ടായ്മയായ സൌഹൃദ റെസിഡാന്റ്റ്‌ അസോസിയേഷന്‍
ഔദ്യോഗികമായി നവംബര്‍ പതിമൂന്നിനു തുടക്കം കുറിക്കുമെന്ന് ബന്തപ്പെട്ടവര്‍ അറിയിച്ചു .ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ്‌ ;വിപിന്‍ വി,പി.ജനറല്‍ സെക്രട്ടറി ;റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,ഗജാന്ജി;സല്‍മാന്‍ കെ .എന്നിവരെ തിരഞ്ഞെടുത്തു .യോഗത്തില്‍ വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് പ്രസംഗിച്ചു .
റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു
രാജന്‍ ചോലക്കല്‍ സ്വാഗതവും സല്‍മാന്‍ നന്ദിയും പറഞ്ഞു .

സഹോദരിയുടെ മരണം .മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കുറ്റിക്കാട്ടൂര്‍ ;പറക്കോളില്‍ ദിനേശന്റെ ഭാര്യ ഷിജി( 36 ).ആത്മഹത്യചെയ്തു .ഇതില്‍ മനം നൊന്തു  സഹോദരന്‍ ഷിജു കുറ്റിപ്പാടത്തുള്ള 
സ്വന്തം വീട്ടില്‍ തൂങ്ങി .നാട്ടുകാര്‍ വന്നു യുവാവിനെ  കയര്‍ അറുത്തു ആശുപത്രിയില്‍ എത്തിച്ചു .ഇപ്പോള്‍ സുഖം പ്രാപിക്കുന്നു .
ഇന്നലെ രാവിലെ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് ഷിജി തൂങ്ങി മരിച്ചത് .ഇവരുടെ മൃത ദേഹം ആശുപത്രിയില്‍ എത്തിച്ച ശേഷം
അവിടെ നിന്നും തിരിച്ചു വന്ന യുവാവ് വീട് പൂട്ടി തൂങ്ങുകയായിരുന്നു .അടുത്ത വീട്ടുകാര്‍ അടഞ്ഞ വീട്ടില്‍ നിന്നും ശബ്ദം കേട്ടു എത്തി വാതില്‍ പൊളിച്ചു അകത്ത് കയറി യുവാവിനെ രക്ഷിച്ചു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .മരിച്ച ഷിജിക്ക്‌ വിഷ്ണു ,വിസ്മയ  എന്നിവര്‍ മക്കളാണ് .പിതാവ്  പരേതനായ ശ്രീധരന്‍ .അമ്മ ;ഉഷ .

Saturday 8 October 2011

പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം പെരുവയല്‍ പഞ്ചായത്തില്‍

പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരെ നാട്ടുകാര്‍  ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തില്‍
ജമീലയോട്  പ്രതി ഷേധം അറിയിക്കു
ന്നു.
കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് ജില്ലയിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം പെരുവയല്‍ പഞ്ചായത്തിലെ കല്ലെരിയില്‍ സ്ഥാപിക്കുന്നു .ജില്ല പഞ്ചായത്ത് നിയന്ത്രണത്തില്‍ sസ്ഥാപിക്കുന്ന ഇതില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സംസ്കരിക്കും .ഇതില്‍ നിന്നും പ്ലാസ്റിക് നൂലുകള്‍ ,കവര്‍ എന്നിവ നിര്‍മിക്കാന്‍ കഴിയും .ഇതിനിടെ പ്രദേശ വാസികള്‍ കേന്ദ്രത്തിനെതിരെ രംഗത്ത്വന്നു .മലിനീകരണം സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഇവര്‍ രംഗത്ത് വരാന്‍ കാരണം .പ്രധിഷേതിച്ചവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തില്‍ ജമീല ശാന്തരാക്കി .മലിനീകരണ പ്രശ്നം ഉണ്ടാവുകയില്ലന്നു ഇവര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു പ്രശ്നം അവസാനിപ്പിച്ചു .യുണിറ്റ് സന്ദര്‍ശനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തില്‍ ജമീല.ദിനേശ് പെരുമന്ന.അനീഷ്‌ പാലാട്ട് .എന്നിവര്‍ പങ്കെടുത്തു .

Friday 7 October 2011

വില്ലേജ് ഓഫീസര്‍ ഒപ്പിട്ടു മുങ്ങി ;നാട്ടുകാര്‍ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് ഉപരോധിചു

വില്ലേജ് ഓഫീസറുടെ കസേരക്കരികെ ഡി വൈ എഫ് .ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടിയപ്പോള്‍

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഓഫീസര്‍ ഒപ്പിട്ടു മുങ്ങിയെന്നരോപിച് നാട്ടുകാര്‍ ഡി .വൈ .എഫ് .ഐ വില്ലേജ്ഓഫീസ് ഉപരോധിച്ചു .കുറ്റിക്കാട്ടൂര്‍  വില്ലേജ് ഓഫീസര്‍ പത്മ നാഭന്‍ ഓഫീസില്‍ വന്ന നാട്ടുകാര്‍ക്ക് സര്ടിഫി ക്കറ്റുകള്‍ ഒപ്പിട്ടു നല്‍കാതെ ഓഫീസില്‍ നിന്നും പുറത്ത് പോയതില്‍ പ്രതിഷേധിച്ചാണ്  ഡി .വൈ .എഫ് .ഐ നേന്ത്ര ത്തത്തില്‍ ഓഫീസ് ഉപരോധിച്ചത് .ഈ സമയം ഓഫീസിലുണ്ടായിരുന്നവര്‍ ഇദ്ദേഹം  എവിടെ പോയി എന്ന് വ്യക്തമായി ഉത്തരം നല്‍കാത്തതും ജനങ്ങളെ ക്ഷുപിതരാക്കി. ഡി .വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് മേഖല പ്രസിഡന്റ്‌ രജീഷ് കുമാറിന്റെ നേന്ത്ര ത്തത്തി ല്‍ജീവനക്കാരെ തടഞ്ഞു വെച്ച് മുദ്രാവാക്യം വിളിച്ചു .മെഡിക്കല്‍ കോളേജ് എസ ഐ .ഗോപ കുമാറിന്റെനേന്ത്ര ത്തത്തി ല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു .ഇതിനിടെ ഓഫീസില്‍ തിരിച്ചെത്തിയ ഓഫീസര്‍ ഇത് വരെ ഉള്ള
സര്ടിഫി ക്കറ്റുകള്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമരം അവ്സാനിപിച്ചു . .വിവിധ ആവശ്യങ്ങള്‍ക്കുള്ള
സര്ടിഫി ക്കറ്റുകള്‍ രേഖകള്‍ എന്നിവ ഇവിടെ നിന്നും  നല്‍കുന്നതില്‍ കാല താമസം വരുത്തുകയും ജനങ്ങളെ  ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു എന്ന് നേരെത്തെപരാതിയുണ്ടായിരുന്നു .കോടതിയില്‍ കേസ് ഉള്ളതിനാല്‍ പോയതാണെന്ന് വില്ലേജ് ഓഫീസര്‍ പത്മ നാഭന്‍ പറഞ്ഞു .ഇവിടെ സ്ഥിരമായി ആളില്ലാത്ത പരാധി ബന്ധപെട്ടവര്‍ പരിഹരിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം .മാത്രമല്ല രാത്രിയിലും പലപ്പോഴും ഓഫീസ് പ്രവര്‍ത്തിക്കുന്നത് ധുരൂഹധ ഉണ്ടാക്കിയിരുന്നു .താല്‍ക്കാലിക ജീവനക്കാരനായ നാട്ടുകാരനാണ് കാര്യങ്ങള്‍ "നിയന്ത്രിക്കുന്നത് .ഇതും സംശയത്തിന് ഇട വരുത്തിയിരുന്നു

മാമ്പുഴ കൈയേറ്റം: സര്‍വേ നടത്താന്‍ ജീവനക്കാരില്ല

കുറ്റിക്കാട്ടൂര്‍: മാമ്പുഴ കൈയേറ്റം കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണം വൈകുന്നു. റവന്യൂ വകുപ്പിനു കീഴില്‍ സര്‍വേ പൂര്‍ത്തീകരിച്ച് നടപടികള്‍ എടുക്കുമെന്ന് വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പ്രാഥമിക സര്‍വേ നടത്തി പുഴ കൈയേറ്റം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് സമ്പൂര്‍ണ സര്‍വേക്കുള്ള നടപടികള്‍ക്ക് പഞ്ചായത്തുകള്‍ ശിപാര്‍ശചെയ്തത്. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളില്‍ മിക്കയിടങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അടിയന്തരമായി സര്‍വേ പൂര്‍ത്തീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയത്.
റവന്യൂ വകുപ്പില്‍ സര്‍വേ വിഭാഗത്തില്‍ ഇപ്പോഴുള്ള ജീവനക്കാരെ അധികവും റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതുകൊണ്ടാണ് സര്‍വേ നടപടികള്‍ വൈകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രമല്ല, സര്‍വേ നടത്തി അതിര്‍ത്തിനിര്‍ണയിക്കുന്നതിനുള്ള കല്ലുകള്‍ ഇപ്പോള്‍ സ്റ്റോക്കില്ളെന്നും ഇവര്‍ പറഞ്ഞു. പുഴ സംരക്ഷണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കുറ്റിക്കാട്ടൂര്‍ മുതല്‍ ഒളവണ്ണ വരെയാണ് സര്‍വേ നടത്തേണ്ടത്. ഇതിനുള്ള ചെലവുകള്‍ പുഴ കടന്നുപോകുന്ന പഞ്ചായത്തുകള്‍ വഹിക്കുമെന്ന് റവന്യൂ വിഭാഗത്തെ അറിയിച്ചിരുന്നു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പിതാംബരന്‍, പുഴ സംരക്ഷണ സമിതി സെക്രട്ടറി പി. കോയ, അബ്ദുല്ലത്തീഫ് പയ്യടിമേത്തല്‍ എന്നിവര്‍ അസി. തഹസില്‍ദാര്‍ സുബ്രഹ്മണ്യനെ നേരില്‍ കണ്ട് സര്‍വേ നടത്താന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ ലഭിക്കുന്നതനുസരിച്ച് സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് അസി. തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

പനിയുടെ രാഷ്ട്രീയം,ഡോ.പി.ഡി. സുമേഷ്

പനി കൊല്ലില്ല എന്നത് ഒരു പഴഞ്ചൊല്ലാണ്. ചികഞ്ഞെടുക്കാന്‍ ഇതില്‍ പതിരില്ല എന്നു പറയാം. എന്തെന്നാല്‍, പനി എന്നു പറയുന്ന അവസ്ഥയുണ്ടാക്കുന്നത് വൈറസ് അല്ല. മറിച്ച് ശരീരത്തിന്‍െറതന്നെ ഒരു പ്രതിരോധ സംവിധാനമാണ്.   ശരീരം നമ്മോട് വിശ്രമം ആവശ്യപ്പെടുന്നു. അതിനെ വിശ്രമിക്കാന്‍ അനുവദിക്കുക. ഏതു രോഗത്തിന്‍െറയും ഒന്നാമത്തെ ചികിത്സ വിശ്രമമാണ്. പരിചരണവും ഭക്ഷണ, പാനീയ  നിയന്ത്രണവുമെല്ലാം ഇതില്‍പ്പെടും. ഇന്‍ഫ്ളുവന്‍സ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, പന്നിപ്പനി (എച്ച്1 എന്‍1) തുടങ്ങിയ വൈറല്‍ രോഗങ്ങളുടെ പ്രത്യേകത മനസ്സിലാക്കേണ്ടതുണ്ട്. ഏതാണ്ട് ഒരേ ഗണത്തില്‍പ്പെട്ട ഈ പനികള്‍ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല.  ഏതു കാലത്തും ഏത് സീസണിലും സംഭവിക്കാവുന്നതാണ്. ഈ പനിയോ  വൈറസോ ഒരാളെയും  കൊല്ലാന്‍ ശേഷിയുള്ളതല്ല. പിന്നെന്തുകൊണ്ട്  ഇത്രയധികം  മരണങ്ങള്‍?  ഇതിന് വ്യക്തമായ ഒരുത്തരമുണ്ട്. പത്രഭാഷയില്‍  വൈദ്യശാസ്ത്രം ഇരുട്ടില്‍  തപ്പുന്നു എന്നൊക്കെ പറയാമെങ്കിലും ഇവിടെ ആരും ഇരുട്ടില്‍ തപ്പുന്നില്ല എന്നതാണ് സത്യം. നമ്മള്‍  തുറന്നു കാണുക. കൊലയാളികളെ തിരിച്ചറിയുക: മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ക്ക്് മരുന്നില്ല എന്നാണ് അലോപ്പതി വൈദ്യശാസ്ത്രം പറയുന്നത്. ആന്‍റി  വൈറല്‍  മരുന്നുകള്‍ക്കായി ഗവേഷണങ്ങള്‍ എത്രയോ  നടക്കുന്നുണ്ട്. അതൊക്കെ  പോകട്ടെ, സാധാരണ അംഗീകാരമുള്ള  ഏതൊരു അലോപ്പതി  ഡോക്ടറും പഠിക്കുന്ന ഒൗഷധപാഠത്തില്‍ ഇതിന് ഉദ്ദേശിക്കുന്ന ചികിത്സ എന്താണെന്ന് ജനങ്ങള്‍ അറിയണം. ‘വിരലിലെണ്ണാവുന്ന  ദിവസം മാത്രം മനുഷ്യശരീരത്തില്‍ ജീവിച്ചിട്ട് ഈ വൈറസ് സ്വയം നശിക്കുന്നു. അതോടെ രോഗി ക്ഷീണാവസ്ഥ കടന്ന് ആരോഗ്യവാനായി തീരുന്നു. ഇതാണ് സത്യം. രോഗാവസ്ഥയില്‍ പൂര്‍ണ വിശ്രമം മാത്രം മതിയാകും. ലഘുവായ ആഹാരം. അസഹനീയമായ വേദനയോ പനിയോ അനുഭവപ്പെട്ടാല്‍ വേണമെങ്കില്‍ പാരാസെറ്റമോള്‍ പോലെയുള്ള  മരുന്നുകള്‍ മിതമായി (തുടര്‍ച്ചയായിട്ടല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം) കൊടുക്കാം. പക്ഷേ, ഒരു കാരണവശാലും ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്.’ എല്ലാ രോഗങ്ങള്‍ക്കും ദിവ്യ ഒൗഷധമല്ല ആന്‍റി ബയോട്ടിക്കുകള്‍. വൈറസ് ബാധയില്‍ ക്ഷീണിതമായിരിക്കുന്ന  ശരീരത്തിന് അവ ഹാനികരമാണ്. ആന്‍റി ബയോട്ടിക്കുകളും  പാരാസെറ്റമോളിന്‍െറ അമിത ഉപയോഗവും കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ച് മരണകാരണമാകുമ്പോള്‍  എലിപ്പനി എന്നു മുദ്രകുത്തി  തടിതപ്പുകയല്ളേ  അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്നത്?ചികിത്സ ഇല്ല എന്ന് അലോപ്പതി വൈദ്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന  വൈറസിന് എന്തിന് ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നു? ഇന്‍ഫ്ളുവന്‍സ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിങ്ങനെയുള്ള  രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്  ശക്തിയേറിയ മരുന്നുകള്‍  അപകടം ഉണ്ടാക്കും എന്നുള്ള ഒൗഷധവിജ്ഞാനീയത്തെ അവഗണിക്കാന്‍ ഡോക്ടര്‍മാര്‍ക്കെങ്ങനെ  ധൈര്യം വന്നു. അവര്‍, മെഡിക്കല്‍ എത്തിക്സിനോടും ജനങ്ങളോടുമാണോ കൂറുപുലര്‍ത്തുന്നത്, അതോ മരുന്നു കമ്പനികളുടെ പ്രലോഭനങ്ങളോടോ?  മനുഷ്യന്‍െറ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഹോമിയോപ്പതിയും ആയുര്‍വേദവും പോലുള്ള മരുന്നുകളുടെ സാധ്യത എന്താണിവര്‍ അവഗണിക്കുന്നത്? ശാസ്ത്ര സാങ്കേതിക  വിജ്ഞാനങ്ങളെയും കണ്ടുപിടിത്തങ്ങളെയും സ്വന്തമാക്കിക്കൊണ്ട്, അതെല്ലാം  ജനങ്ങളുടെ പണം കവരാനും  സ്വന്തം നിലനില്‍പ്  ഭദ്രമാക്കാനുമുള്ള ഉപാധിയാക്കുകയല്ളേ ആധുനിക വ്യവസായ വൈദ്യം.ഭയം എന്ന വ്യാധി: രോഗത്തെപ്പറ്റിയുള്ള ഭയം ഒന്നിനുപിറകെ മറ്റൊന്നായി പരക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, എച്ച്1 എന്‍1, തുടങ്ങി ഏതൊക്കെ  വേഷങ്ങള്‍? ഇവയൊന്നും  മറ്റൊരു രാജ്യത്തും ഇത്രയധികം മരണകാരണങ്ങളുണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പധികാരികള്‍ മറുപടി  പറയേണ്ട മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഒട്ടും പേടിക്കാനില്ലാത്ത രോഗത്തെ  ഒരു ആളെക്കൊല്ലിയാക്കി പരിവര്‍ത്തിപ്പിച്ചതു കൂടാതെ, രോഗത്തെപ്പറ്റിയുള്ള  ഭയം പരത്തുകകൂടിയാണ് ചെയ്യുന്നത്. രാഷ്ട്രീയ പ്രസംഗകര്‍ മുതല്‍ മാധ്യമങ്ങള്‍ വരെ ഇതില്‍ അറിഞ്ഞോ അശ്രദ്ധകൊണ്ടോ പങ്കാളികളാകുന്നു.  രോഗഭയം  ഒരു ഹിസ്റ്റീരിയ പോലെ പടര്‍ന്നുപിടിക്കുന്നു. പനിയെയും ജലദോഷത്തെയും ജനം ഭയന്നുതുടങ്ങിയാല്‍ പിന്നെന്തിനാണ്  ചികിത്സാ സമ്പ്രദായങ്ങളും പുരോഗമനവും? ഈ ഫോബിയ  മൂലമുണ്ടാകുന്ന ശാരീരിക-മാനസിക  ക്ളേശങ്ങളും  പാര്‍ശ്വഫലങ്ങളും ആരുടെയെങ്കിലും  ഗവേഷണത്തിന് വിധേയമാകുന്നുണ്ടോ? ഇമ്യൂണിറ്റി: രോഗം ബാധിച്ച ശരീരത്തെ ശത്രുതയോടെ കാണുക, അതിന്മേല്‍ ശത്രുസേനക്കെതിരെയെന്നപോലെ  യുദ്ധം അഴിച്ചുവിടുകപണ്ടൊക്കെ പനിയെന്നു പറഞ്ഞ് ചെല്ലുന്ന രോഗികളോട് ഡോക്ടര്‍മാര്‍ പറയും: ‘സാരമില്ല...’ ഈ സാന്ത്വനം ഇന്ന് ഡോക്ടര്‍മാരില്‍നിന്നുണ്ടാകുന്നില്ല. ‘സാരമുണ്ട്’ എന്നാണവര്‍ പറയുക,  അല്ളെങ്കില്‍  അവര്‍ക്ക് ചുറ്റിലും നിരത്തിയിരിക്കുന്ന ഉപകരണങ്ങള്‍ പറയുക. അതും പോരെങ്കില്‍ ലബോറട്ടറി റൂമുകള്‍,  ആധുനികയന്ത്രങ്ങള്‍  ഒക്കെയും സാരമുണ്ടെന്നു  തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതൊരു മുതലാളിത്ത മിടുക്കാണ്. ചെറിയ മുറിവിനെയും പനിയെയും തുമ്മലിനെയുമൊക്കെ  സങ്കീര്‍ണമായ ഒരു രോഗാവസ്ഥയാക്കി മാറ്റുക, ഇങ്ങനെ രോഗികളാക്കി, പിന്നെ  ഇരകളാക്കി  നശിപ്പിക്കപ്പെടുന്നത് മലയാളികളാണ് എന്നത് അദ്ഭുതമാണ്. അഭ്യസ്ത വിദ്യരെന്നഭിമാനിക്കുകയും സമ്പാദിച്ചുകൂട്ടുന്ന പണത്തിന്‍െറ ഒരു പങ്കു കൊണ്ട് ഏതു നിമിഷവും വിലക്കുവാങ്ങാവുന്ന ഒന്നാണ് ‘ഇമ്യൂണിറ്റി’ അഥവാ രോഗ പ്രതിരോധശേഷി എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. ഈ പണത്തിനുമേല്‍ കണ്ണു വെച്ചുകൊണ്ടുയരുന്ന ബഹുനില  ചികിത്സാലയങ്ങളും അവയിലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളും കാറില്‍ കറങ്ങിനടന്ന് ടൈംടേബിള്‍ വെച്ച് വിസിറ്റ്  ചെയ്യുന്ന സ്പെഷലിസ്റ്റുകളുമെല്ലാം  വെറും മോക്ഷകാംക്ഷികള്‍ മാത്രമോ?
ഭീഷണികള്‍: ചികുന്‍ഗുനിയയും പന്നിപ്പനിയും നാളെ അവസാനിച്ചേക്കാം. പക്ഷേ, അടുത്ത രോഗാണു പിന്നാലെ വരും, മറ്റൊരു പേരുമായി. അതും ഒരു വൈറസിന്‍െറ വികൃതിയായി തന്നെ  ചിത്രീകരിക്കപ്പെടും. ചികിത്സയില്ലാത്ത  വൈറസിനെ  ചികിത്സിക്കാന്‍ മരുന്നുകളുമായി ആധുനിക  വൈദ്യന്മാരെത്തും. മരുന്നുല്‍പാദകര്‍  അവരുടെ ‘ടാര്‍ഗറ്റ്’ തികക്കുമ്പോള്‍ അസുഖങ്ങളും അരങ്ങൊഴിയും. ഇവയെ നേരിടാന്‍ കേന്ദ്രസഹായം പോയിട്ട് സാക്ഷാല്‍  ദൈവത്തിന്‍െറ സഹായംപോലും മതിയാവില്ല.
യഥാര്‍ഥ രോഗം മനസ്സിലാക്കാന്‍ കഴിവുള്ള ജനത, ഇച്ഛാശക്തിയും യാഥാര്‍ഥ്യ ബോധവുമുള്ള ഭരണനേതൃത്വം, മെഡിക്കല്‍ എത്തിക്സിനോട് അഥവാ മനുഷ്യരോട് പ്രതിബദ്ധതയുള്ള ചികിത്സകര്‍, സര്‍വോപരി ഇവരെയെല്ലാം നയിക്കാന്‍തക്ക ശക്തിയും തിരിച്ചറിവുമുള്ള മാധ്യമപ്രവര്‍ത്തനം- ഇത്രയും ഒരേപോലെ നിലനില്‍ക്കുന്ന സമൂഹത്തിനേ ആരോഗ്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമാകൂ. അനാവശ്യ മരുന്നുകളുടെയും വാക്സിനുകളുടെയും പ്രചാരണവും വില്‍പനയും തടയാനുള്ള ആര്‍ജവം നാം കാണിക്കണം.
മരുന്നിന്‍െറയും രോഗത്തിന്‍െറയും രാഷ്ട്രീയം നാം അവഗണിച്ചുകൂടാ. ഓരോ പുതിയ രോഗങ്ങളും മൂന്നാം ലോക രാജ്യങ്ങളിലേക്കാണ് ഇന്ന് വിക്ഷേപിക്കപ്പെടുന്നത്. അനാവശ്യമായ വിഷങ്ങളും രാസവസ്തുക്കളും മരുന്നുകളുടെയും  വാക്സിനുകളുടെയും രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് എറിയപ്പെടുന്നു. ലോകത്തെവിടെയും വാക്സിനേഷന്‍ വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കുണ്ടായിരിക്കെ  അതുപോലും അടിച്ചേല്‍പിക്കുന്നതിന് നമ്മള്‍ സാക്ഷികളാണ്. മരുന്നുകളുടെയും വാക്സിന്‍െറയും ദൂഷ്യഫലം  അനുഭവിച്ച ആളുകള്‍ ഓരോ  മനുഷ്യന്‍െറയും  പരിചയ വലയത്തിലുണ്ടാകും. വിദഗ്ധമായി അതു മറയ്ക്കപ്പെടുന്നു എന്നു മാത്രം. 2000ാമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യവും 2010ാമാണ്ടില്‍ എല്ലാവര്‍ക്കും രോഗവും എന്നതായിരുന്നോ ഡബ്ള്യു.എച്ച്.ഒയുടെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രോഗം മാറുന്നതുവരെ കിടക്കയില്‍തന്നെ വിശ്രമിക്കാനാണ് ഒൗഷധവിജ്ഞാനീയം ആവശ്യപ്പെടുന്നത്. പനിയുടെ ഒരു കോംപ്ളിക്കേഷന്‍ കുട്ടികളിലുണ്ടാക്കുന്ന ഫിറ്റ്സ് ആണ്. രണ്ടു വയസ്സിനു താഴെ ഫിറ്റ്സ് ഉണ്ടായ കുട്ടികളാണെങ്കില്‍  പനി കൂടുന്ന സമയത്ത് നെറ്റിയില്‍  തുണി നനച്ചിട്ടുകൊടുത്താല്‍ മതിയാകും. പനി കുറയുന്നതുവരെ അത് തുടരുക. നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പരിചരണം എന്ന സ്നേഹാംശത്തിന് പകരംനില്‍ക്കാന്‍ ഏതു മരുന്നാണ് തിരഞ്ഞെടുക്കുക!  ബന്ധനങ്ങളുടെയും മൂല്യങ്ങളുടെയും നഷ്ടത്തെപ്പറ്റി പ്രസംഗിച്ചാല്‍ മാത്രം മതിയോ മലയാളിക്ക്? പനിയിലെ രാഷ്ട്രീയത്തെ, അഥവാ ശരീരത്തിന്‍െറ  രാഷ്ട്രീയത്തെ ചികിത്സിച്ചാല്‍ മാത്രമേ നമുക്കും നാം തെരഞ്ഞെടുക്കുന്ന  ഭരണകൂടത്തിനും ചികുന്‍ഗുനിയയും എലിപ്പനിയുമൊക്കെ  ചികിത്സിച്ചുമാറ്റാന്‍ കഴിയൂ; ഇനി വരാനിരിക്കുന്ന രോഗങ്ങളെയും ചികിത്സിക്കാനും പ്രതിരോധിക്കാനുമാവൂ.(കോഴിക്കോട് മലാപറമ്പ് ഹോമിയോപ്പതി സ്പെഷ്യാലിറ്റി സെന്‍ററിലെ ഡോക്ടറാണ് ലേഖകന്‍)

Thursday 6 October 2011

അബ്ദുല്‍ മജീദ്‌ എന്ന കുഞ്ഞി അന്തരിച്ചു

കുറ്റിക്കാട്ടൂര്‍ ;വെള്ളിപറമ്പ് ചിരുത പറമ്പിലെ പരേതനായ മരക്കാരുടെ  മകന്‍  അബ്ദുല്‍ മജീദ്‌ എന്ന കുഞ്ഞി (40 )നിര്യാതനായി കുറ്റിക്കാട്ടൂരിലെ മാര്‍ജിന്‍ ഫ്രീ മാര്‍കെറ്റ് ഉടമയായിയിരുന്നു. ഉമ്മ :ഖയ്യുമ്മ,ഭാര്യ:പെങ്കാട്ടില്‍ ഖദീജ ,മക്കള്‍:ഫാത്തിമ ശിഫാന ,മുഹമ്മദ്‌ഷാനിദ്സിയാഫാത്തിമ ,സഹോദരങ്ങള്‍ :അബ്ദുല്ലത്തീഫ് ,കബീര്‍ ,സയീറാബി ,സുഹറാബി,രൈഹനത്ത് ,അബ്ദുല്‍ ലത്തീഫ് .നമസ്ക്കാരം  വെള്ളി രാവിലെ 
10 .30 നു വെള്ളിപറമ്പ് ജുമാ മസ്ജിദില്‍  .

Wednesday 5 October 2011

ശാഫി സഖാഫി മുണ്ടം ബ്രയുടെ ഖുര്‍ ആന്‍ പഠന ക്ലാസ് തുടങ്ങി

കുറ്റിക്കാട്ടൂര്‍ :ഇ മിക് "കുറ്റിക്കാട്ടൂര്‍ നു കീഴില്‍ പ്രമുഖ പണ്ഡിതന്‍   .ശാഫിസഖാഫി മുണ്ടം ബ്രയുടെ ഖുര്‍ ആന്‍ പഠന ക്ലാസ് തുടങ്ങി .എല്ലാ ചൊവ്വാഴ്ചയും കുറ്റിക്കാട്ടൂര്‍ അമാന ടവ റില്‍ രാവിലെ  6 .30 നാണ് ക്ലാസ് .ഖുര്‍ ആന്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ഇ മിക് ചെയ്യുന്നതന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു .

പകര്‍ച്ച വ്യാധിക്കെതിരെ ശുചീകരണം ശക്തമാക്കി

വാര്‍ഡ്‌ മെമ്പര്‍ മാരായ അനീഷ്‌ പാലാട്ട് ,പെങ്കാട്ടില്‍ രാധ കൃഷ്ണന്‍ എന്നിവരുടെ നേന്ത്ര ത്തത്തില്‍  കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം ജങ്ക്ഷന്‍ ശുചീകരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടൌണും പരിസരവും ശുചീകരണം
നടത്തി .മാലിന്യം നിറഞ്ഞു കിടക്കുന്ന കുറ്റിക്കാട്ടൂര്‍ പരിസരം ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കിയത് കച്ചവടക്കാര്‍ വലിച്ചെറിയുന്നപ്ലാസ്ടിക് കവറുകളാണ് ഇതില്‍ഏറയും  .22 ,14 ,വാര്‍ഡ്‌ മെമ്പര്‍ മാരായ അനീഷ്‌ പാലാട്ട് ,പെങ്കാട്ടില്‍ രാധ കൃഷ്ണന്‍ തുടങ്ങിയവരുടെ നേന്ത്ര ത്തത്തില്‍ എ ഡി എസ്,സി ഡി എസ് ,അയല്പക്ക വേദി ഭാരവാഹികള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി ..കലക്ടറുടെ നേന്ത്ര ത്തത്തില്‍  പ്ലാസ്റ്റിക്ക്  വിമുക്ത ജില്ലയാക്കാനുള്ളകാമ്പയിന്‍ പരാജയപ്പെടാന്‍ 
കാരണം പ്ലാസ്റ്റിക്കായിരുന്നു. നേരെത്തെ ക്ലീന്‍ കുറ്റിക്കാട്ടൂര്‍ പദ്ധതിയും കച്ചവടക്കാരുടെ സഹകരണം കിട്ടാതെ പരാജയപ്പെട്ടിരുന്നു.ഇപ്പോഴുള്ള ശുചീകരനത്തിലും വ്യാപാരികളുടെ സഹകരണം ലഭി ച്ചില്ലന്നു പരാതിയുണ്ട്

Tuesday 4 October 2011

ഭക്തിലഹരിയില്‍ നവരാത്രി മണ്ഡപമൊരുങ്ങി

കുറ്റിക്കാട്ടൂര്‍ :  കേരളത്തിലെ ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവത്തിനു തുടക്കമായി. ക്ഷേത്രാങ്കണം ഭക്തജനങ്ങളുടെ ദേവീകീര്‍ത്തനത്താല്‍ മുഖരിതമായി.
വിശേഷാല്‍ പൂജകള്‍ ഭക്തിപ്രഭാഷണങ്ങള്‍ കലാപരിപാടികള്‍ ദിവസം മുഴുവനും അരങ്ങേറും നാലിനു പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കുവെക്കും. കേരളത്തിലെ എല്ലാ കളരിമുറ്റത്തും ആയുധം വെച്ചുള്ള പൂജകള്‍ നടക്കും. വാഹനപൂജയും ചില ക്ഷേത്രങ്ങളില്‍ ഉണ്ടാകും.
മഹാനവമി നാളായ അഞ്ചിനു അടച്ച പൂജയും ആറിനു വിദ്യാരംഭവും നടക്കും.
തളി ബ്രാഹ്മണ സമൂഹ മഠത്തില്‍ നവരാത്രി ഉത്സവം 28 മുതല്‍ ഒമ്പതുദിവസം നീണ്ടുനില്‍ക്കും. ബൊമ്മക്കൊലു, തിരുവിളക്ക് പൂജ, ജപഹോമം, ക്രമാര്‍ച്ചന, ലളിതാസഹസ്രനാമം എന്നിവയുണ്ടാകും.
കുറ്റിക്കാട്ടൂര്‍ ശ്രീ ലക്ഷ്മി  നരസിംഹ വാമന ക്ഷേത്രത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പൂജയുടെ ചടങ്ങുകള്‍ ഉണ്ട് .ഇന്ന് പൂജ വെപ്പ് .നാളെ ഗ്രന്ഥ പൂജ ,മറ്റന്നാള്‍ വിദ്യാരംഭം വിജയ ദശമി .ക്ഷേത്രം അലങ്കരിച്ചു ഭക്തര്‍ക്ക്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്

നിയമം ലംഘിചു സ്കൂള്‍ ബസ്സുകള്‍ ;പി .ടി.എ .ഇല്ലാത്ത സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ആശങ്കയില്‍

   കുറ്റിക്കാട്ടൂര്‍ :വിദ്യാര്‍ഥികളുടെ  സുരക്ഷക്കും വളര്‍ച്ചക്കും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മിക്ക അണ്‍ എയ്ഡഡു സ്ഥാപനങ്ങളും ഇവ നടപ്പിലാക്കാന്‍
മടിക്കുന്നു .സംസ്ഥാനത്ത് കുട്ടികള്‍ ദുരന്തങ്ങല്‍ക്കിടയാവുമ്പോള്‍ മാത്രം ഇക്കാര്യം അധികിര്ധര്‍ കര്‍ശനമാക്കുകയും പിന്നീട് ഇവ അതിന്റെ വഴിക്ക് വിടുകയും ചെയ്യുന്നു .കുറ്റിക്കാട്ടൂര്‍
ബീ ലൈന്‍ പുബ്ലിക് സ്കൂളില്‍ ഇത് വരെ  :വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ബന്ധപെട്ട രക്ഷിധാക്കള്‍ ക്ക് പറയുവാനുള്ള അധ്യാപക രക്ഷാ സമിതി ഉണ്ടാക്കിയിട്ടില്ല .പലപ്പോഴും
രക്ഷിതാക്കളെ ഒറ്റയ്ക്ക് വിളിച്ചു കുട്ടികളെ ക്കുറിച്ച പരാതികള്‍ പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവം പ്രശ്നങ്ങള്‍ ക്കിടയാക്കിയിരുന്നു .സര്‍ക്കാറിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍
അനുസരിച്ച് വിദ്ധ്യാര്തികളുടെ യാത്രാ പ്രശ്നങ്ങള്‍ മുതല്‍ അക്കാദമിക നിലവാരം വരെ ചര്‍ച്ച ചെയ്യുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യേണ്ടത് പി. ടി.എ യുടെ ചുമതയാണ്‌ ..
ബീ ലൈന്‍ പുബ്ലിക് സ്കൂളില്‍ ഇത് വരെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ സന്നദ്ധ മായിട്ടില്ല .തിരു വനന്തപുരം ചാന്നാര്‍ ആറ്റിലേക്ക് സ്കൂള്‍ ബസ്‌ മറിഞ്ഞു നാല്
കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് സ്കൂള്‍ അധികാരികളുടെയും  യുടെയും വിവിധ  മീറ്റിങ്ങുകള്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായി
പക്ഷെ പി.ടി.എ ഇല്ലാത്ത ബീ ലൈന്‍ പുബ്ലിക് സ്കൂളില്‍ നിന്നും രക്ഷിതാക്കളുടെ പ്രധിനിധി കള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ലഭിചില്ലന്നു അറിയാന്‍ കഴിഞ്ഞു .വിദ്ധ്യാര്തികളുടെ
യാത്ര പ്രശ്നം രൂക്ഷമാണ് എന്നത് കഴിഞ്ഞ ദിവസം ആര്‍.ടി .എ .പരിശോധനയില്‍ തെളിഞ്ഞിരുന്നു . മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തിയ 30 സ്കൂള്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളെ കുത്തിനിറച്ച് കയറ്റുക, സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാതിരിക്കുക, വാതിലുകളില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കാതിരിക്കുക, 10 വര്‍ഷം ഡ്രൈവിങ് പരിചയിച്ചിട്ടില്ലാത്തവരെ ഡ്രൈവറാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കോഴിക്കോട്-വടകര ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസങ്ങളായി 15 വീതം വാഹനങ്ങള്‍ പിടികൂടിയത്. നഗരത്തിലെ പേരുകേട്ട സ്കൂളുകളുടെ വാഹനങ്ങളും ഇതില്‍പെടും. സ്കൂള്‍ ബസുകള്‍ക്ക് നിയമം കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായിട്ടാണ്  ജില്ലയില്‍ സ്കൂള്‍ ബസുള്ള സ്കൂളുകളിലെ പി.ടി.എ ഭാരവാഹികളുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം  കലക്ടര്‍  വിളിച്ചുചേര്‍ത്തത് .സ്കൂള്‍ ബസുകള്‍ക്ക് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പല ബസുകളിലും ഗവേണര്‍ വൈദ്യുതിബന്ധം വേര്‍പെടുത്തിയാണ് ഓടിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ബസിന്‍െറ ഓരോ വാതിലിലും അറ്റന്‍ഡര്‍മാരെ നിയോഗിച്ച് വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായിക്കണമെന്ന് സര്‍ക്കാറിന്‍െറ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ചില ബസുകളില്‍ രണ്ട് വാതിലുകള്‍ക്കും കൂടി ഒരു അറ്റന്‍ഡറെയാണ് നിയമിച്ചിട്ടുള്ളത്. ബസ് നിര്‍ത്തുന്നതിന്‍െറ മറുവശത്താണ് വിദ്യാര്‍ഥിയുടെ വീടെങ്കില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അറ്റന്‍ഡര്‍ വിദ്യാര്‍ഥിക്കൊപ്പം ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.ഇതൊന്നും ഇപ്പോള്‍ ബീ ലൈന്‍ പുബ്ലിക് സ്കൂളിലും
നടപ്പാക്കുന്നില്ല .മാത്രമല്ല പി.ടി.എ ഇല്ലാത്തത് കൊണ്ട് ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ചകള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുകയാണ് .ബന്ധപ്പെട്ട വരുടെ ഇക്കാര്യത്തിലുള്ളഅനാസ്ഥക്കെതിരെ
രക്ഷിതാക്കളുടെ ഒരു അസോസിയേഷന്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ബീ ലൈന്‍ പുബ്ലിക് സ്കൂളിലെ രക്ഷിതാക്കള്‍ .സി ബി എസ്.ഇ .സ്കൂളില്‍ പി.ടി.എ നിര്‍ബന്ധമാണെന്ന നിയമം നടപ്പിലാക്കാത്ത ത്തില്‍ പരക്കെ ആക്ഷേപമുണ്ട് .


Sunday 2 October 2011

പഞ്ചായത്ത് കെട്ടിട നികുതി പിരിവു ഒക്ടോ :10 ,21 ,

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ വീട് ,കെട്ടിട നികുതി  അടക്കാന്‍  കഴിയാത്തവര്‍ക്ക് ഒക്ടോ :10 ,21 ദിവസങ്ങളില്‍സൗകര്യം .ഒക്ടോ:10കുറ്റിക്കാട്ടൂര്‍ ടൌണ്‍ ,21ചാലിയിറക്കല്‍ എന്നിവടങ്ങളില്‍   നികുതി അടക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു .ഈ ദിവസം
രാവിലെ 10 .30 മുതല്‍ പണം സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

നായകള്‍ക്കും ലൈസന്‍സ് !!

 കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു .വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കിയതിനു ശേഷമാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത് .പേപ്പട്ടി ശല്യം രൂക്ഷ മായതിനെ തുടരനാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തത് .ഒട്ടേറെ പേര്‍ .പേപ്പട്ടികടിയേറ്റു ആശുപത്രികളില്‍
ചികിത്സ തേടിയിരുന്നു .നിയമപരമായി നായയെ കൊല്ലാന്‍ അനുമതി ഇല്ലാത്തതും പഞ്ചായത്തിനെ കുഴക്കിയിരുന്നു .ലൈസന്‍സ് ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവയെ കൊല്ലാനും
വാക്സിനേഷന്‍ ഉറപ്പു വരുത്താനും കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത് .ലൈസന്‍സില്ലാത്ത  വിവരം ഇനി എല്ലാ നായകളും അറിയുമോ എന്നറിയാന്‍ഇപ്പോള്‍ സംവിധാനം ഇല്ലാത്തത് കൊണ്ട് നായ ശല്യം കുറയുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ് .

ഗ്രാമ സഭയില്‍ ഗുണ ഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ചു

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 2011 -12 വര്‍ഷത്തേക്കുള്ള വിവിധ പദ്ധതികളുടെ സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ്  ഇന്ന്ചേര്‍ന്ന 22 ,15 ,വാര്‍ഡുകളുടെ
ഗ്രാമ സഭയില്‍ അംഗീകാരം നല്‍കി .നൂറ്റി അന്‍പതിലേറെ പേരാണ് ഗുണ ഭോക്താക്കളുടെ ലിസ്റ്റിലുള്ളത് .കിസാന്‍ കാര്‍ഡുള്ളവര്‍ക്ക്കാര്‍ഷിക ലോണ്‍ ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെ ലഭിക്കുമെന്ന് ബന്ധ പെട്ടവര്‍  അറിയിച്ചു .ഒക്ടോബര്‍ 5 സമ്പൂര്ണ ശുജീകരണ ദിനമായി ആചരിക്കും .വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് ,പോതാത് മുഹമ്മദ്‌ ,എന്നിവര്‍ അദ്ധ്യക്ഷനായിരുന്നു

പകലും വൈദ്യുതി നിയന്ത്രണം ;ജനത്തിന് ഇരുട്ടടി ,

കുറ്റിക്കാട്ടൂര്‍  :സംസ്ഥാനത്ത് എര്‍പ്പെടുത്തിയിരുന്ന രാത്രികാല ലോഡ്ഷെഡിങ്ങിന് പുറമെ പകലും വൈദ്യുതി നിയന്ത്രണം.ഇത്  ജനത്തിന് വീണ്ടും ഇരുട്ടടിയായി .ഇട വിട്ട മണിക്കൂറില്‍ വൈദ്യുതി മുടങ്ങിയിരുന്നത് ഇപ്പോള്‍ പകലും സാധാരണയായി .കേന്ദ്രവിഹിതത്തില്‍കുറവ്വന്നതിനെതുടര്‍ന്നാണ്നിയന്ത്രണംതുടങ്ങിയത് .ഇത് നേരെത്തെയുള്ള പവര്‍ കട്ടി നു പുറമേ യാണ് ഇപ്പോള്‍ ലോഡ് ഷെഡിംഗ്ഏര്‍പ്പെടുത്തിയിരിക്കുന്നത്  

തുടങ്ങിയത് . വൈകുന്നേരം 6.30മുതല്‍ രാത്രി 10.30വരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് പുറമെയാണ് പകല്‍ ലോഡ്ഷെഡിങ് വേണ്ടിവന്നത്.ഇത് കാരണം നാട്ടിലെ പൊടി മില്ലുകളില്‍ ആളുകള്‍ കൊണ്ട് വെച്ച ധാന്യങ്ങള്‍ ഊഴം നോക്കിയാണ് പൊടിക്കുന്നത് .രാവിലെ കൊടുത്ത ധാന്യം രാത്രിയിലും കൊടുക്കാന്‍ കഴിയില്ലന്നാണ് മില്ലുകാര്‍ പറയുന്നത് .ഉല്പ്പാതന

മേഖലയെ ഇത് കാര്യമായിബാധിക്കും ശനിയാഴ്ച രാത്രിയോടെ കേന്ദ്രപൂളില്‍ നിന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭിച്ച് തുടങ്ങുമെന്ന കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ വാഗ്ദാനം യാഥാര്‍ഥ്യമായാല്‍ നിയന്ത്രണത്തില്‍ ഇളവുണ്ടാകും.

Saturday 1 October 2011

ചരമം

മുണ്ട് പാലം :ഇടതൊടികയില്‍ കുഞ്ഞോതി ഹാജി 84 നിര്യാതനായി , ഭാര്യ :സൈനബ ,മക്കള്‍, കോയക്കുട്ടി ,മുഹമ്മദ്‌ ,മൊയിദീന്‍,ബഷീര്‍ ,ഫാത്തിമ ,
മയ്യത്ത് നമസ്ക്കാരം ഞായര്‍ രാവിലെ  9 മണിക്ക് .പനചിങ്ങള്‍ പള്ളിയില്‍

അശ്രദ്ധയുടെ ഇടി

കുറ്റിക്കാട്ടൂര്‍ മുണ്ട് പാലം റോഡില്‍ പോസ്റ്റില്‍ ഇടിച്ചു തകര്‍ന്ന ഓട്ടോ .ആര്‍ക്കും പരിക്കില്ല
ഫോട്ടോ പ്രവീണ്‍

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More