“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 30 June 2016

സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ.


കുറ്റിക്കാട്ടൂർ :സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ നാലു പതിറ്റാണ്ടു പിന്നിടുന്നു .പുവ്വാട്ടുപറമ്പ് എടത്തിൽ ഖാദർ മുസ്‌ലിയാർഅദ്ധ്യാപകജീവിതത്തോടൊപ്പംതുടങ്ങിയതാണ്  സൈക്കിൾ യാത്ര.
 കർമനിരതമായജീവിതത്തോടൊപ്പമുള്ള വ്യായാമം കൂടിയാണ് ഇദ്ദേഹത്തിന് സൈക്കിളോട്ടം .
ഓത്തു പള്ളിയിൽ കാത്തിരുന്ന കുട്ടികൾക്ക്   അക്ഷരം പഠിപ്പിക്കാൻ പോയിതുടങ്ങിയതാണ് സൈക്കിൾ യാത്രയുടെ തുടക്കം .1975 ൽ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തു നടത്തുന്ന കണിയാത്ത് മദ്രസയിൽ അധ്യാപകനായി ജോലിക്കു കയറിയ മുതൽ ഇതു വരെ  യാത്ര മുഴുവൻ സൈക്കിളിൽ തന്നെ. അന്ന് സൈക്കിളിൽ വരുന്ന ഉസ്താദ്നെ കാണാൻ കുട്ടികൾക്ക്   കൗതുകമായിരുന്നു .അപൂർവം ആളുകളായിരുന്നു അന്ന് സൈക്കിൾ ഉപയോഗിച്ചിരുന്നത് .രാവിലെ 6 മണിക്ക്
വീട്ടിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മദ്രസയിലെത്തുന്നത് .ഇന്നും അതേ സൈക്കിളിൽ ഈ യാത്ര ഖാദർ മുസ്‌ലിയാർ തുടരുകയാണ് .
20 രൂപ ശമ്പളമായിരുന്നു അന്ന് ശമ്പളമായി ലഭിച്ചത്.തുടക്കത്തിൽ മൂന്നാം ക്‌ളാസ് വരെയുള്ള മദ്രസ ഇപ്പോൾ പ്ലസ്‌ടു  വരെയായി .41 വർഷം പിന്നിടുമ്പോഴും ശമ്പളം നാലക്കം കടന്നിട്ടില്ല .പക്ഷേ  യാത്ര സൈക്കിളിലായതു കൊണ്ട് യാത്രാ കൂലി വർദ്ധിച്ചതൊന്നും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല .മാത്രമല്ല  ആരോഗ്യത്തെ ഈ യാത്ര ബലപ്പെടുത്തുകയും ചെയ്തു എന്നാണ്
മുസ്‌ലിയാരുടെ  അഭിപ്രായം .
   മഴക്കാലത്ത് പ്രളയം വരുമ്പോൾ മദ്റസയിലേക്കുള്ള ഒറ്റയടിപ്പാതയിൽ വെള്ളം കയറും,അപ്പോൾ മാത്രമാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള യാത്ര. .നാട്ടിലും അയൽ പ്രദേശത്തുമായി  ഇദ്ദേഹത്തിൽ  നിന്നും ആദ്യാക്ഷരം പഠിച്ചവർ ഒരു തലമുറ പിന്നിടുമ്പോൾ ഖാദർ മുസ്‌ലിയാർക്ക്  64 വയസ്സായി. അക്കാലത്ത് പലരും അര മുറുക്കിയുടുത്തുള്ള ജീവിതത്തോടൊപ്പമാണ് മത പഠനത്തിന്  സമയം കണ്ടെത്തിയത് . പള്ളി ദർസിൽ നിന്നും മത പഠനം കഴിഞ്ഞാണ്ഇദ്ദേഹം  അധ്യാപകനായി മദ്രസയിൽ സേവനത്തിനെത്തിയത് .ഇന്ന് ഈ രംഗത്ത്ഇത്തരം ദർസ് വിദ്യാഭ്യാസം നേടിയവർ കുറഞ്ഞു വരികയാണ്.   .
   

Monday 27 June 2016

സ്വാശ്രയ സംഘം വക പാലിയേറ്റിവിനു വീൽചെയർ


കുറ്റിക്കാട്ടൂർ: കിടപ്പിലായ ആളുകൾക്ക് വെള്ളിപ്പറമ്പ് 6 / 2  ഐശ്വര്യ സ്വാശ്രയസംഘം നൽകിയ വീൽചെയർ കുറ്റിക്കാട്ടൂർ
പാലിയേറ്റിവ് കെയർ പ്രവർത്തകർ ഏറ്റു  വാങ്ങി .
പാലിയേറ്റിവ് കെയർ ഓഫീസിൽ നടന്നചടങ്ങിൽ സ്വാശ്രയസംഘം പ്രതിനിധി മോഹനൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കൈമാറി .പാലിയേറ്റിവ് കെയർ ചെയർമാൻ എ . പ്രദീപ് കുമാർ ,മിനാർ ടി എം ടി സ്റ്റീൽ മാനേജർ സുൾഫിക്കർ  പാലിയേറ്റിവ് കെയർ ട്രഷറർ എം .കുഞ്ഞഹമ്മദ് ,രഘു ,ബക്കർ വെള്ളി പറമ്പ ,പ്രശാന്ത് ,സുധീഷ് ,അലി പുത്തലത്ത് ,ടി പി ശാഹുൽ ഹമീദ് തുടങ്ങിയവർ സമ്പന്ധിച്ചു .


Thursday 23 June 2016

സ്‌കൂൾ മുറ്റത്തുമരം വീണു:കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷിതാവിന് ഗുരുതര പരിക്ക് .

കുറ്റിക്കാട്ടൂർ :കടപുഴകിയ മരം സ്‌കൂൾ മുറ്റത്തു വീണു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മകളെ കൂട്ടാൻ വന്ന മാതാവ്കരിമ്പന്നൂർ ഫാത്തിമക്ക് തലക്കുഗുരുതരമായി പരിക്കേറ്റു.ഇവരെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പുതിയേടത്ത് എ.എൽ.പി സ്‌കൂളിലാണ് വൻ അപകടം വഴിമാറിയ മരം വീണത് .സ്‌കൂൾ ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തായിരുന്നു അപകടം .ഭക്ഷണം വാങ്ങാൻ കുട്ടികളെ വരി നിർത്തിയത് കൊണ്ടു കുട്ടികൾ എല്ലാം ഒരുഭാഗത്തായിരുന്നു .അതിനാൽ മുറ്റത്തു കളിക്കുന്ന കുട്ടികൾഭക്ഷണം വാങ്ങാൻ വന്ന നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം .അദ്ധ്യാപകരും രക്ഷിതാക്കളും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല . മരത്തിന്റെ ചില്ലകൾ അടുത്തുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടി നിന്നതു കൊണ്ടാണ് കുട്ടികൾക്ക് നിൽക്കുന്ന ഭാഗത്തും സ്‌കൂളിനുമേലും പതിക്കാതിരുന്നത് .മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് മുകളിൽ പതിച്ചു സ്‌കൂളിന് ഭാഗികമായി കേടു പറ്റിയിട്ടുണ്ട് .തൊട്ടടുത്ത പറമ്പിലെ ഉണങ്ങിയ ഉപ്പൂത്തിയാണ് മറിഞ്ഞു വീണത് .ഇതു സ്‌കൂൾ മാനേജരുടെ അടുത്തുള്ള പറമ്പിലുള്ളതാണ് .സ്‌കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിട്ടും ഉടമകൾ ശ്രദ്ധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു .വെളിച്ചവും നല്ല ടോയ്‌ലെറ്റും ഇല്ലാത്ത സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു .സംഭവ സ്ഥലം വില്ലേജ് ഓഫീസർ മുരളീധരൻ സന്ദർശിച്ചു .

Monday 20 June 2016

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി .


കുറ്റിക്കാട്ടൂർ:പരിചരണവും സ്വാന്തനവുമായി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് ജൂൺ 19 നു തുടക്കം കുറിച്ചു .പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മുതൽ വെള്ളി പറമ്പ് കോർപറേഷൻ അതിർത്തി വരെയും കുന്നമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടു പുറം 16, 17 വാർഡുകളും പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡും കുറ്റിക്കാട്ടൂർ പാലിയേറ്റീവ് പ്രവർത്തന പരിധിയിൽ വരും .
 പരിശീലനം ലഭിച്ച വളണ്ടിയർമാരും നേഴ്സും ചേർന്നാണ് കിടപ്പിലായ രോഗികൾക്ക്  ഹോം കെയർ നടത്തുന്നത് .
ഹോം കെയറി നുള്ള വാഹനം പാലിയേറ്റീവ് കെയർ ട്രഷറർ മായിൻ കോട്ട് കുഞ്ഞഹമ്മദ് സ്പോൺ സർ ചെയ്തിരുന്നു .മെഡിസിൻ ,നഴ്സ് സേവനം മറ്റു ഉപകരണങ്ങൾ, നിത്യ ജീവിതത്തിനു പ്രയാസ പ്പെടുന്നവർക്കുള്ള ഭക്ഷണ കിറ്റ്  എന്നീ ഇനങ്ങളിലായി മാസത്തിൽ 35000 രൂപയോളം ചുരുങ്ങിയ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്.നാട്ടിലെ സഹായ സന്നദ്ധരായ വ്യക്തികളും വിദേശത്തുള്ള സുഹൃ ത്തുക്കളും മാസ വരിസംഖ്യയായി നൽകുന്ന തുകയാണ് ഇതിന്റെ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത് .
ആദ്യദിന ഹോം കെയർ ഡ്യൂട്ടിക്ക് സിസ്റ്റർ സിമി ,വളണ്ടിയര്മാരായ
മുസ്ലിഹ്പെരിങ്ങൊളം ,പ്രശാന്ത് ,നയന ,ബുഷ്ര മുണ്ടോട്ട് ,എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ എ .പ്രദീപ്‌ കുമാർ ,കുഞ്ഞഹമ്മദ് മായൻ കോട്ട്, ടി ടി  സുലൈമാൻ ,ബാബു കാമ്പുറത്ത് ,റഹ്മാൻ കുറ്റിക്കാട്ടൂർ ,സിവാനന്ദൻ ,ഹമീദ് തടപറമ്പിൽ
റഫീഖ്സി,രഘു,തുടങ്ങിയവർ സംബന്ദിചു .
 പാലിയേറ്റീവ് കെയർ ഓഫീസ് കുറ്റിക്കാട്ടൂർ ഓർഫനേജിനു മുൻപിലുള്ള ശ്രീഹരി ബിൽഡിങ്ങിലെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുന്നത് .
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ  എക്കൌണ്ട് കനറാ ബാങ്ക്കുറ്റിക്കാട്ടൂർ ശാഖയിൽ  തുടങ്ങിയിട്ടുണ്ട് .എക്കൌണ്ട്നമ്പർ 4690101005668 IFC CNRB0004690.

  

Wednesday 15 June 2016

മകനെ അനുമോദിക്കുന്ന ചടങ്ങിൽ പിതാവ് മരണപ്പെട്ടു.


കുറ്റിക്കാട്ടൂർ: എസ്.എസ്. എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മകനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിതാവ് നെഞ്ച് വേദന അനുഭവപ്പെട്ടു മരിച്ചു.
വെളുത്തേടത്ത്  അബൂബക്കറിന്റെ
മകൻ മൊയ്തീൻ കുട്ടി (46) യാണ്
ചടങ്ങിനിടെ മരണപ്പെട്ടത്.
പുവ്വാട്ട് പറമ്പിൽ ചെറുകിട വ്യവസായ അസോസിയേഷൻ മകൻ ആഖിബിനെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: സുബീന .
മക്കൾ: ആഖിബ്'ആദിൽ. അമൽ
സഹോദരങ്ങൾ: ഫൈസൽ, സുലൈഖ, സാജിറ.മയ്യത്ത് നമസ്കാരം ചാലിയിറക്കൽ ജുമാമസ്ജിദിൽ ബുധൻ രാത്രി 8 മണിക്ക് 

Friday 3 June 2016

കുറ്റിക്കാട്ടൂർ റാങ്ക് തിളക്കം .


കുറ്റിക്കാട്ടൂർ: കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ സർക്കാർ ക്വാട്ടയിൽ എം. ബി. ബി .എസ് യോഗ്യത നേടിയ ഫാത്തിമ ജസ്നക്ക്  നാടിന്റെ അനുമോദന പ്രവാഹം .375 ന്റെ  റാങ്ക് തിളക്കമാണ് ജസ്നക്ക്  ലഭിച്ചത് .കഴിഞ്ഞ വര്ഷം റാങ്ക് ഉണ്ടായിരുന്നങ്കിലും പണം കൊടുത്ത് മെഡിസിനു പോവേണ്ടതില്ല എന്ന് തീരുമാനിച്ചാണ് ഇക്കുറി ജസ്ന   പ്രവേശന പരീക്ഷ എഴുതിയത്
അവളുടെ നിക്ഷയ ദാർഡ്യമാണ് ഇക്കുറി ഈ വിജയത്തിലെത്തിച്ചത് .ഇതിൽ
കുടുമ്പം ഏറെ സന്തോഷത്തിലാണ് .ഇക്കുറി പ്രദേശത്തെ ഉയർന്ന റാങ്കാ ണിത് .നാട്ടിലെ വിവിധ സംഘടനകൾ ജസ്നയെ അനുമോദിച്ചു . കുറ്റിക്കാട്ടൂർ ചാലിയിറക്കൽ ജാസ്മിൻ -നൌഷാദ് ദമ്പതികളുടെ മകളാണ് ജസ്ന . 

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More