“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 30 July 2013

സൌഹ്രതത്തിന്റെ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം

ജോന്സന്‍ നെല്ലിക്കുന്ന് ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുന്നു


 കുറ്റിക്കാട്ടൂര്‍ : ഹിറസെന്റര്‍കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച   ഇഫ്താര്‍സംഗമം സൌഹ്രതത്തിന്റെ വിരുന്നായി മാറി . ആരാധനകളുടെ ആത്മീയ സൌരഭ്യം ഇതര സമുദായങ്ങള്‍ക്ക് കൂടി ലഭിക്കുന്നതാണ് റമദാന്‍ നമുക്ക് നല്കുന്ന സന്ദേഷമെന്ന് ചടങ്ങില്‍സംസാരിച്ചവര്‍ പറഞ്ഞു .  ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രടറി ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .ഡോക്ടര്‍ കെ അബ്ദുറഹ്മാന്‍ റമദാന്‍  സന്ദേശംനടത്തി . പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി അംഗം പൊതാത്തു മുഹമ്മദ്‌ പെരുവയല്‍ പഞ്ചായത്ത്  അംഗങ്ങളായ അനീഷ്‌ പാലാട്ടു ,ശറഫുദ്ധീന്‍ എന്നിവരും ടി ടി മെഹബൂബ് .രാജന്‍ ചോലക്കല്‍ ,ജോന്സന്‍ നെല്ലിക്കുന്ന് ,കെ എം .കോയ തുടങ്ങിയവര്‍ സംസാരിച്ചു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും ടി പി സിദ്ധീക്ക് നന്ദിയും പറഞ്ഞു .

Tuesday 23 July 2013

ബ്ലാക്മാന്‍" ഭീതി ആസൂത്രിതം


കുറ്റിക്കാട്ടൂര്‍: എട്ടടി ഉയരമുള്ള കറുത്ത മനുഷ്യന്‍ കുട്ടികളെ പേടിപ്പെടുത്തുന്നു .ചിലരുടെ വ്യാജ പ്രചാരണമാണ് ഇല്ലാത്ത മനുഷ്യന്റെ പേരില്‍ നാട്ടുകാരില്‍ ഭീതി പരത്തുന്നത് .രാത്രിയില്‍ കറുത്ത നിറമുള്ള വസ്ത്രം ധരിച്ച മനുഷ്യന്‍ഇറങ്ങി നടക്കുന്നതായും ഇവ ര്‍ ചിലരെ അക്രമിചതായുമുള്ള വാര്തകളാണ് പ്രചരിക്കുന്നത്. ഇത് കൂടതലും സ്കൂള്‍ കുട്ടികളിലാണ് ഭീതിയുണ്ടാക്കുന്നത് .കുട്ടികള്‍ ഇതുകാരണം വീട്ടില് നിന്നും പുറത്തി റങ്ങാനും ഒറ്റയ്ക്ക് നടക്കുന്നതിനും മടിക്കുകയാണ്.  ഈ മനുഷ്യനെകുറിച്ച  പൊടിപ്പുംതൊങ്ങലും വെച്ച വാര്ത്തകള്‍ അധികവും സ്കൂള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.അതു കാരണം വീട്ടുകാര്‍ ഈപ്രചരണത്തെ മാറി കടക്കാന്‍ പ്രയാസപ്പെടുകയാണ്.ഇത് ചില കേന്ദ്രങ്ങളില്‍ നിന്നും പടച്ചു
വിടുന്ന വ്യജ പ്രചാരണമാണെന്ന് പോലീസ് പറഞ്ഞു.ഇത് വരെ ഇത്തരം കേസുകള്‍ എത്തിട്ടില്ലെന്ന്  ഇവര്‍ പറഞ്ഞു.


Wednesday 10 July 2013

കുളിക്കടവിലേക്ക് സി.സി.ടി.വി: റിസോര്‍ട്ട് ഉടമക്കെതിരെ പരാതി

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനാട് ചാലിയാര്‍ തീരത്തെ കടവില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ച സ്വകാര്യ റിസോര്‍ട്ടിനെതിരെ കുടുംബശ്രീയുടെ പരാതി. നല്ലളം പൊലീസിന് ഒരുമാസംമുമ്പ് നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ കലക്ടര്‍ക്കും സിറ്റി പൊലീസ് കമീഷണര്‍, വനിതാ കമീഷന്‍ എന്നിവര്‍ക്കുമാണ് പരാതി നല്‍കിയത്. പുഴയില്‍ കെട്ടിയിട്ട മണല്‍തോണി അനധികൃത മണല്‍തൊഴിലാളികളുടേതാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് നശിപ്പിച്ചതായി റിസോര്‍ട്ട് ഉടമക്കെതിരെ പ്രദേശത്തെ മണല്‍ തൊഴിലാളികളും കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ നാട്ടുകാര്‍ തീരദേശ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രതികരിച്ചിരുന്നു. ഇതിന്‍െറ വിരോധം തീര്‍ക്കാനാണ് സമിതിയില്‍ അംഗങ്ങളായ മണല്‍ തൊഴിലാളികളുടെ തോണി പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിശുദ്ധ റമദാന്‍ വീണ്ടും



വിശുദ്ധിയുടെനാളുകളും സമര്‍പ്പണത്തിന്റെ രാവുകളു മായി റമദാന്‍ ആരംഭിച്ചു .വയനാട്ടില്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച റമദാന്‍ നോമ്പ് ആരംഭിക്കുമെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജമലുലൈ്ളലി അറിയിച്ചു. ബുധനാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു .വര്‍ണശബളമായ ഈ ലോകത്തിനപ്പുറം ഇല്ലായ്മകളുടെ ചെളിക്കുണ്ടുകളുണ്ടെന്ന് സമൂഹം വിസ്മരിക്കുകയോ അത്തരമൊരു മറവിയിലേക്ക് സ്വയം രക്ഷപ്പെടുകയോ ചെയ്യുകയാണ്. ഇച്ഛകളെ തിരസ്‌കരിക്കാനുള്ള മനസ്സാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്. ശരീരം ആവശ്യപ്പെടുന്നതിന് വഴങ്ങിക്കൊടുക്കില്ലെന്ന പ്രഖ്യാപനമാണത്. പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിശപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിശപ്പനുഭവിക്കുന്നവന്റെ മാനസിക സ്ഥിതി മനസ്സിലാക്കാന്‍ അതുമൂലം അവന് സാധിക്കുകയും ചെയ്യുന്നു..നോമ്പ് തുടങ്ങുന്ന ദിവസം തന്നെ കേരളം ഹര്‍ത്താലിലെ ക്ക് ഉണര്ന്നത് ഒരു അവധി  ദിനത്തിന്റെ പരിസരമാണ് തോന്നിപ്പിച്ചത്  സൗദിയും ഒമാനുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം ബുധനാഴ്ച ആരംഭിചു .


Thursday 4 July 2013

വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്കാന്‍ സഞ്ചരിക്കുന്ന കമ്പുട്ടര് ടീം

 
വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്ക ല്‍ ചടങ്ങ് ഇ  ടി മുഹമ്മദ്‌ ബഷീര് നിര്‍വഹിക്കുന്നു 

കുറ്റിക്കാട്ടൂര്‍ :വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്കുന്നതിന് വോട്ടര്‍മാര്ക്ക് സഹായവുമായി മുസ്ലിം ലീഗ് രംഗത്ത് .പെരുവയ ല്‍ പഞ്ചായത്ത് 12 ആം വാര്ഡ് മെമ്പര് ശറഫു ദ്ധീന്റെ നെന്ത്ര് ത്വ ത്തിലുള്ള പ്രവര്ത്തകരാണ്  കമ്പുട്ടറും കാമറയുമായി വീടുകളില ചെന്ന് ഓണ്‍ ലൈനായി പേര് ചേര് ക്കുന്നത്.18 വയസ്സ് പൂര്ത്തിയായവര്‍ക്ക്  വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ പേര് ചേര്ക്കാന്‍ ഇനി ഇവരുടെ സഹായം കിട്ടും .ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ബി  എല് ഒ മാര് വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുന്നതോടെ ഐ  ഡി കാര്ഡ് അടക്കമുള്ള രേഖകള്‍ ലഭിക്കും .ഇലക്ഷ ന്‍ കമ്മീഷന്റെ ഈ സംവിധാനത്തിലുടെ പ്രദേശത്തെ മുഴുവന്‍ അര്ഹരായവരെയും ചെര്ക്കാനാണ് ഇവരുടെ  തീരുമാനം .അക്ഷയ കേന്ദ്രത്തി ല്‍ ചെന്ന് വരി നില്ക്കാതെ പേര് ചേര്ക്കാന്‍ കഴിയുന്നത്‌ നാട്ടുകാര്ക്കും ആശ്വാസമായി .പദ്ധതിയുടെ ഉത്ഘാടനം മുസ്‌ലിം ലീഗ് ദേശീയ സെക്രടറി ഇ  ടി മുഹമ്മദ്‌ ബഷീര് നിര്‍വഹിച്ചു .ഈ പദ്ധതി സംസ്ഥാന ടി സ്ഥാന ത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു .എം .അബൂബക്കര്‍  അദ്ധ്യക്ഷ നായിരുന്നു .പഞ്ചായത്തംഗം ശറഫു ദ്ധീന്, കെ മൂസ മൗലവി ,പി അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു

Wednesday 3 July 2013

അധിവേഗംപണിതീര്‍ന്നറോഡ് ബഹുദൂരംഒലിച്ചു പോയി ! നാട്ടുകാര്‍പരാതി നല്‍കി ,

 
ക  ര്‍ന്ന റോഡി ന്‍റെ ചിത്രം വെച്ചുള്ള നാട്ടുകാരുടെ പ്രതി ഷേധം

കുറ്റിക്കാടൂര്‍: കൊട്ടിഘോഷിച്ചുടാറിംഗ്‌ നടത്തിയമക്കിനിയാട്ടുതാഴം മയൂറം കുന്നു റോഡ്പണി കഴിഞ്ഞു  ആഴ്ചകള്‍ക്കകം തകര്‍ന്നത്‌ അഴിമതിഎന്നു നാട്ടുകാര്‍ .മുണ്ട് പാലം റോ ഡില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരം ടാ റിംഗ്‌ നടത്തിയ  ഭാഗമാണ് പൂര്ണമായും തകര്ന്നത് .8 3 0 0 0 0 രൂപ ഫണ്ട് അനുവദി ചു കരാര് നല്കിയ റോഡില്‍ വന്‍ അഴിമതി നടന്നതാണ് റോഡ്‌ മഴയില്‍ ഒലി ച്ചു പോവാന്‍ കാരണം .ടാറില്‍ നടത്തിയ തിരിമറിയാണ് റോഡി ന്റെ ഉറപ്പിനെ ബാ ധിചത് . കുന്നമംഗലം ബ്ലോക്കും എം പി ഫണ്ടും ഉപയോഗിച്ചാണ് റോഡ്‌ നി ര്‍മി ച്ചത്‌ .
ആഘോഷമായി നടത്തിയ റോഡ്‌ ഉത്ഘാടനം കഴിഞ്ഞു ആഴ്ച്ച കള്‍ക്കകം റോഡ്‌ പൊളി ഞ്ഞത് പഞ്ചായത്ത് ഭരണ സമിതിക്കു നാണക്കെടായിട്ടുണ്ട് .മാത്രമല്ല പൊലിഞ്ഞ റോഡിന്‍റെ ചിത്രം എടുത്തു നാട്ടുകാര്‍ അഴിമതിയെ പരിഹസിച്ചു രംഗത്ത് വരികയും ബന്ദ്ധപെട്ടവ ര്‍ ക്ക് പരാതി നല്കുകയും ചെയ്തിട്ടുണ്ട് .പൊളി ഞ ഭാഗം റീ ടാറിംഗ് നടത്താന്‍ നടപടി എടിത്തിട്ടുന്ടെന്നു വാര്ഡ് മെമ്പര്‍ അനീഷ്‌ പാലാട്ടു പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More