“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 25 March 2021

 പോലീസിൻറെ അന്വേഷണം ഫലം കണ്ടു ;ആദിലിനെ  ഇടിച്ച കാർ കണ്ടെത്തി.

കുറ്റിക്കാട്ടൂർ :പന്തീരാങ്കാവ് ബൈ പാസിൽ  കുറ്റിക്കാട്ടൂർ പേര്യ  ആദിലിനെ ഇടിച്ചു തെറിപ്പിച്ചു കടന്നു പോയ കാർ കണ്ടെത്തി ഡ്രൈവറെ അറസ്റ് ചെയ്തു .കൊല്ലം ഇരവിപുരം സ്വേദേശി രഞ്ജിത്ത് രാ മചന്ദ്രനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ് ചെയ്തത് .ആദിലിനെ ഇടിച്ചിട്ട കാറിനു വേണ്ടി പോലീസ് അന്ന് മുതൽ അന്വേഷണം ആരംഭിച്ചിരുന്നു .കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോട്ടയം പാലായിൽ നിന്ന് കാർ കണ്ടെത്തിയത് ഫെബ്രുവരി 24 നാണ് ആദിലിൻറെ മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. 

Wednesday 24 March 2021

ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ലോട്ടറി കച്ചവടം .

കുറ്റിക്കാട്ടൂർ : യാത്രക്കാർക്ക് കയറി നിൽക്കാനുണ്ടാക്കിയ ബസ് ബസ് കാത്തിരുപ്പു  കേന്ദ്രം ലോട്ടറി കച്ചവട ക്കാരൻ കയ്യടക്കി .ഗതാഗത കുരുക്കും ജനങ്ങളുടെ തിരക്കും അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂർ  കിഴക്കെ  ബസ് സ്റ്റോപ്പിലാണ് ലോട്ടറി കച്ചവടം നടക്കുന്നത് .ഇത് കാരണം ആളുകൾ ഇവിടെ നിന്നും മാറി നിന്നാണ് ബസ് കാത്തിരിക്കുന്നത് .മാത്രമല്ല കുന്നമംഗലം ജംഗ്ഷനിൽ  നിന്നും വരുന്ന വാഹനങ്ങൾ കാരണം എപ്പോഴു ഗതാഗത തടസ്സം നേരിടുന്ന ഇവിടെ ആളുകൾക്ക് നടന്നു പോകാനുള്ള വഴി തടസ്സപെടുത്തിയാണ് ലോട്ടറി കച്ചവടം നടക്കുന്നത് .കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാർ വിവിധ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചു നടത്തുന്ന കച്ചവടത്തിൻറെ ഭാഗമാണ് ലോട്ടറി വില്പന എന്നാണ് അറിയുന്നത്.

Wednesday 19 August 2020

 kerlam kathu





















Monday 17 September 2018

മികവിന്റെ വിദ്യാലയത്തിന് നാട്ടുകാരുടെ കൂട്ടായ്മ .

"മികവിന്റെ  വിദ്യാലയം" നാട്ടുകാരുടെ കൂട്ടായ്മ  പി. ടി .എ  റഹീം എം .എൽ .
എ ഉത്‌ഘാടനം ചെയ്യുന്നു .

കുറ്റിക്കാട്ടൂർ :സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മികവിന്റെ വിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിക്കാട്ടൂർ ഗവ :ഹൈസ്‌കൂളിന്റെ  സമ്പൂർണ വികസനത്തിന് നാടിന്റെ കൂട്ടായ്‌മ .സ്‌കൂളിലെ വിദ്യാഭ്യാസ വികസന സമിതി വിളിച്ചു ചേർത്ത യോഗത്തിലാണ് സർക്കാർ നടപ്പാക്കുന്ന പദ്ധതിക്ക് പുറമെ സ്‌കൂളിന്റെ മറ്റു പ്രവർത്തികൾ പൂർത്തീകരിക്കാൻ നാട്ടുകാർ രംഗത്തിറങ്ങുന്നത് .വികസന സമിതി യോഗം പി. ടി .എ  റഹീം എം .എൽ .എ ഉത്‌ഘാടനം ചെയ്തു .പി. ടി .എപ്രസിഡന്റ് കെ .മൂസ മൗലവി അദ്ധ്യക്ഷനായിരുന്നു .
   3 കോടി 27 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത് .ഇതിൽ 27 ലക്ഷം രൂപ പി. ടി .എ  റഹീം എം .എൽ .എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നാണ് നൽകുന്നത് .മുപ്പത് ക്‌ളാസ്‌ മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത് .രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ അസൗകര്യങ്ങൾ ഏറെയാണ്.കുടി വെള്ളത്തിന് വേണ്ടി ബാലാവകാശകമ്മീഷൻ ഉത്തരവിട്ടിട്ടും ഇത് വരെ സംവിധാനം ഒരുക്കാൻ സാധിച്ചിട്ടില്ല .മാത്രമല്ല മികച്ച ലൈബ്രറിയും ഓഡിറ്റോറിയവും നിലവിലില്ല .ഇത്തരം പോരായ്മകൾ പരിഹരിക്കാനാണ് നാട്ടുകാരുടെ തീരുമാനം .യോഗത്തിൽ ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആശ റിപ്പോർട്ട് അവതരിപ്പിച്ചു .പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്ത ,കുന്നമംഗലം പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ പി കോയ, ജില്ലാ  പഞ്ചായത്തു മെമ്പർ രജനി തടത്തിൽ ,മുൻ അദ്ധ്യാപകരായ ഉണ്ണി കൃഷ്ണൻ ,മുരളി ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാധകൃഷ്ണൻ ,മാമുക്കോയ,
ടി .പി ശാഹുൽ ഹമീദ് ,മുജീബ് റഹ്‌മാൻ ഇ ,അനീഷ് പാലാട്ട്, വി .മുഹമ്മദ്  എന്നിവർ സംസാരിച്ചു .
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സുഗത കുമാരി സ്വാഗതവും  ,ഡെപ്യൂട്ടി എച് .എം അജിത നന്ദിയും പറഞ്ഞു


Wednesday 5 September 2018

ഷബിൽ. ടി. പി യുടെ ട്രാവൽ ഫിലിം ശ്രേദ്ധേയമാവുന്നു


കുറ്റിക്കാട്ടൂർ : മുസ് ലിം സ്ത്രീയുടെ ഏകാന്ത യാത്രയുടെ  നോവും വിചാരവും പകർത്തിയ "ലീവേ" ശ്രേദ്ധേയമാവുന്നു .കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ ഷബിലാണ് മൂന്ന് മിനിറ്റും 24 സെകന്റുമുള്ള  "ലീവേ" ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ഒറ്റക്ക് സഞ്ചരിക്കുന്ന ഒരു പെൺകുട്ടി അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ പ്രകൃതിയുടെ നിഷ് കളങ്കതയിൽ ഒപ്പിയെടുത്ത പശ്ചാത്തല സീനുകളാണ് ലീ വേ യിലുള്ളത്.
ഫോട്ടോ ഗ്രാഫിയിൽ താല്പര്യമുള്ള ഷബിൽ ഇന്ത്യയിലെയും നേപ്പാളിലെയും  വിവിധ സ്ഥലങ്ങളിൽ ക്യാമറയുമായി സഞ്ചരിച്ചു നിരവധി ചിത്രങ്ങൾ എടുത്തിട്ടുണ്ട് .ഷബിൽ സംവിധാനം നിർവഹിച്ച ആദ്യ ഫിലിമാണ് ലീ വേ . സുഹൃത്തുക്കളായ ഇർഷാദിയ കോളേജ് വിദ്യാർത്ഥികളായ  ഷഹൻ,യഹ്‌യ , സമീഹ എന്നിവരും പിന്നണിയിലുണ്ട് .ഷിബിലിന്റെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നത്  ഫാറൂഖ്  ഇർഷാദിയ കോളേജ് സ്റ്റുഡന്റ് ഡീൻ പി. ബി. എം ഫർമീസാണ് ..ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നിത മിർഷായണ് .ശബ്ദം നൽകിയത് റിസ്‌വ എറണാകുളമാണ് .ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ഷൂട് ചെയ്തത് കോഴിക്കോട് ഗുജറാത്തി തെരുവ് ,ബീച് ,ജാനകിക്കാട് എന്നിവിടങ്ങളിലാണ് .തടപ്പറമ്പ് ശാഹുൽ ഹമീദ് -ബല്കീസ് ദമ്പതികളുടെ മകനാണ് ഷബിൽ . 

Tuesday 4 September 2018

കുറ്റിക്കാട്ടൂരിൽ പ്രത്യേക ആരോഗ്യ കേന്ദ്രം തുടങ്ങി.


കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ :പ്രളയക്കെടുതിക്ക് ശേഷം പകർച്ച രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിൽ  കൊണാറമ്പിലെ ആരോഗ്യ കേന്ദ്രത്തിനു പുറമെ പ്രത്യേക ആരോഗ്യ കേന്ദ്രം  കുറ്റിക്കാട്ടുർ ആരംഭിച്ചു.പഞ്ചായത്തിൽ  നാലു പേർക്ക് എലിപ്പനിസ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഇവിടെ ആരോഗ്യകേന്ദ്രം തുടങ്ങിയത് .കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിലാണ് കേന്ദ്രം ആരംഭിച്ചത്.പ്രധിരോധ ഗുളികകൾ ഇവിടെ നിന്നും വിതരണം ചെയ്യും . രാവിലെ 9 മുതൽ 2 മണി വരെയാണ് പ്രവർത്തിക്കുക.  ഡോക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സ് എന്നിവരും കേന്ദ്രത്തി.ലുണ്ടാകും.
 പെരുവയൽഗ്രാമ പഞ്ചായത്ത്ആരോഗ്യ  കേന്ദ്രം   പ്രസിഡണ്ട് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു.  ചെയ്തു. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ മാക്കിനിയാട്ട് സഫിയ,  മെമ്പർമാരായ ടി എം  ചന്ദ്രശേഖരൻ , എ .എം ആശിഖ്,  മുനീർ ,മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ, ഡോ.  നൗമിൽ, ഹെൽത്ത് ഇൻസ്പക്ടർ എം. കൃഷ്ണൻഎന്നിവർ   പ്രസംഗിച്ചു.

Monday 3 September 2018

ഐലൻ കുർദിയുടെ ഓർമകളിൽ സെപ്റ്റംബർ 2.


 2015 സെപ്റ്റംബർ 2 നാണ്  വേദനയോടെ ലോകം ആ ചിത്രം കണ്ടത്. കരയിച്ച ഈചിത്രത്തെ  ഓർമിച്ചു കൊണ്ട് ഒരിക്കൽ കൂടി സപ്തംബർ കടന്നു പോയി.
2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു.ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള ആ കുഞ്ഞു ശരീരം വാരിയെടുത്തു.ചേതനയറ്റ ശരീരമാണെന്നറിഞ്ഞ ആ പോലീസ്കാരന്റെ ഹൃദയം തകർന്ന നിമിഷങ്ങൾ.പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു.ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു.ചിലർ കാണാനാവാതെ കണ്ണുപൊത്തി.
നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി.ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത്  ഇരുവരുടേയും അമ്മ റീഹാന്റെയും.തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം.അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്.സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി.2010 ൽ റീഹാനെ നിക്കാഹ് ചെയ്തു.2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്.ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി.തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു.തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നില്ല.കാനഡയിലേക്ക് 20 വർഷം മുൻപ് കുടിയേറിയ സഹോദരി തിമ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്.തിമയും ഹെയർ ഡ്രസറാണ്.കടൽ കടന്ന് ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താം,അതിനു സഹായിച്ചതും തിമയാണ്.ഇതേ രീതിയിൽ ജീവിതം മെച്ചപ്പെടുത്തിയതാണ് സഹോദരൻ മുഹമ്മദ്.റീഹാന് പേടിയായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തലറിയില്ലെന്നും തിമയോട് യാത്രക്കു മുൻപ് പറഞ്ഞിരുന്നു.പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരുമായാണ് ബോട്ട് യാത്ര തുടങ്ങിയത്.ഏറെ കഴിയും മുമ്പേ കടൽ പ്രക്ഷുബ്ദമായി.ബോട്ട് ആടിയുലഞ്ഞു.യാത്രക്കാരെ ഉപേക്ഷിച്ച് ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുള്ളയായിരുന്നു.തന്റെ ഭാര്യയേയും മക്കളേയും ഒരു കയ്യിൽ ചേർത്തു പിടിച്ച് മറുകയ്യിൽ അദ്ദേഹം സ്റ്റിയറിംഗ് നിയന്ത്രിച്ചു.എന്നാൽ പ്രിയപ്പെട്ടവരെ ഓരോരുത്തരായി തിരമാലകൾ കവർന്നു.അടുത്ത പ്രഭാതത്തിൽ തുർക്കിയുടെ തീരത്ത് ആ സിറിയൻ കുട്ടികളുടേയും അമ്മയുടേയും മൃതദേഹങ്ങൾ കരക്കടിഞ്ഞു.തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന അബ്ദുള്ളയേയും മറ്റു ചിലരേയും മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി.'എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു.അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു.പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.' സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.
തന്റെ രണ്ട് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങൾ അബ്ദുള്ള തന്നെയാണ് തുർക്കിയിൽ നിന്ന് ഏറ്റുവാങ്ങിയത്.ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ കരഞ്ഞു തളർന്ന അദ്ദേഹം ബോധരഹിതനായി.തങ്ങളുടെ ദുരിതം ലോകം കാണണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അവസാനത്തെ അനുഭവമാകണമെന്നും മറ്റൊരാൾക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.തുർക്കിയിൽ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങൾ കൊബാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം ചെയ്തു.

Thursday 3 May 2018

ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലികയിൽ പ്രമുഖർ പങ്കെടുക്കും .


കുറ്റിക്കാട്ടൂർ : കനലെരിയുന്ന കാലത്ത് സ്നേഹത്തിന്റെ കൂട്ടായ്മയായി മാറുന്ന ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലികയിൽ സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും .മെയ് നാലിന് നടക്കുന്ന പരിപാടിയുടെ ഉത്‌ഘാടനം പി ടി എ റഹീം എം എൽ എ നിർവഹിക്കും .
 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.പി രാമനുണ്ണി , സാഹിത്യത്തിലെസമഗ്ര സംഭാവനക്കു സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ പി കെ പാറക്കടവ് ,പാട്ടു ജീവിതത്തിന്റെ മുപ്പതു വർഷം പിന്നിടുന്ന  ഗായിക രഹ്ന ,ജീവകാരുണ്യ പ്രവർത്തകൻ  മഠത്തിൽ അസീസ് തുടങ്ങി  വിവിധ രംഗ ങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും .
തനിമ കല സാഹിത്യ വേദി  കുറ്റിക്കാട്ടൂർ  പ്രദേശത്തെ സർഗാത്മക കൂട്ടായ്മയിൽ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ് പരിസരത്തെ മൈതാനത്താണ് വേദി ഒരുക്കിയത് .
രാഹുൽ സത്യനാഥ്‌ . കലാഭവൻ സതീഷ് .കീർത്തന,ഗോപിക  ജിതിൻ തുടങ്ങിയ ഗായകർ നയിക്കുന്ന സംഗീത പരിപാടിക്കൊപ്പം .മെയ്‌വഴക്കത്തിന്റെ  ആഫ്രിക്കൻ കലാ രൂപമായ അക്രോബാറ്റ് പെർഫോമൻസ് കാഴ്ചയും ശബ്ദവുമായി ഡിജിറ്റൽ സ്‌ക്രീനിൽ വിസ്മയമാകും .
വെറുപ്പിന്റെ കാലത്ത് മധുര സംഗീതത്തിന്റെ  വിരുന്നൊരുക്കുന്ന പരിപാടിയാണ് രാഗമാലിക എന്ന് രാഗമാലിക സംഘാടക സമിതി ചെയർമാൻ ഷമീർ പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More