“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 17 September 2018

മികവിന്റെ വിദ്യാലയത്തിന് നാട്ടുകാരുടെ കൂട്ടായ്മ .

"മികവിന്റെ  വിദ്യാലയം" നാട്ടുകാരുടെ കൂട്ടായ്മ  പി. ടി .എ  റഹീം എം .എൽ .
എ ഉത്‌ഘാടനം ചെയ്യുന്നു .

കുറ്റിക്കാട്ടൂർ :സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മികവിന്റെ വിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിക്കാട്ടൂർ ഗവ :ഹൈസ്‌കൂളിന്റെ  സമ്പൂർണ വികസനത്തിന് നാടിന്റെ കൂട്ടായ്‌മ .സ്‌കൂളിലെ വിദ്യാഭ്യാസ വികസന സമിതി വിളിച്ചു ചേർത്ത യോഗത്തിലാണ് സർക്കാർ നടപ്പാക്കുന്ന പദ്ധതിക്ക് പുറമെ സ്‌കൂളിന്റെ മറ്റു പ്രവർത്തികൾ പൂർത്തീകരിക്കാൻ നാട്ടുകാർ രംഗത്തിറങ്ങുന്നത് .വികസന സമിതി യോഗം പി. ടി .എ  റഹീം എം .എൽ .എ ഉത്‌ഘാടനം ചെയ്തു .പി. ടി .എപ്രസിഡന്റ് കെ .മൂസ മൗലവി അദ്ധ്യക്ഷനായിരുന്നു .
   3 കോടി 27 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത് .ഇതിൽ 27 ലക്ഷം രൂപ പി. ടി .എ  റഹീം എം .എൽ .എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നാണ് നൽകുന്നത് .മുപ്പത് ക്‌ളാസ്‌ മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത് .രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ അസൗകര്യങ്ങൾ ഏറെയാണ്.കുടി വെള്ളത്തിന് വേണ്ടി ബാലാവകാശകമ്മീഷൻ ഉത്തരവിട്ടിട്ടും ഇത് വരെ സംവിധാനം ഒരുക്കാൻ സാധിച്ചിട്ടില്ല .മാത്രമല്ല മികച്ച ലൈബ്രറിയും ഓഡിറ്റോറിയവും നിലവിലില്ല .ഇത്തരം പോരായ്മകൾ പരിഹരിക്കാനാണ് നാട്ടുകാരുടെ തീരുമാനം .യോഗത്തിൽ ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആശ റിപ്പോർട്ട് അവതരിപ്പിച്ചു .പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്ത ,കുന്നമംഗലം പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ പി കോയ, ജില്ലാ  പഞ്ചായത്തു മെമ്പർ രജനി തടത്തിൽ ,മുൻ അദ്ധ്യാപകരായ ഉണ്ണി കൃഷ്ണൻ ,മുരളി ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാധകൃഷ്ണൻ ,മാമുക്കോയ,
ടി .പി ശാഹുൽ ഹമീദ് ,മുജീബ് റഹ്‌മാൻ ഇ ,അനീഷ് പാലാട്ട്, വി .മുഹമ്മദ്  എന്നിവർ സംസാരിച്ചു .
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സുഗത കുമാരി സ്വാഗതവും  ,ഡെപ്യൂട്ടി എച് .എം അജിത നന്ദിയും പറഞ്ഞു


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More