“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 30 November 2011

എം എസ എഫ് പച്ച മരം" പരിപാടി ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ :എം എസ് .എഫ് നേന്ത്ര ത്വത്തില്‍ തണല്‍ മരം വെച്ച് പിടിപ്പിക്കുന്ന പച്ച മരം "കാംപൈന്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ അസ്മാബി അത്തി മരം നട്ടു കുറ്റിക്കട്ടൂരില്‍ ഉദ്ഘാടനം നിര്‍വഹിച്ചു .പ്രദേശത്തെ വിവിത വിദ്യാലയങ്ങള്‍ക്കുള്ള വൃക്ഷ തൈ വിതരണ ഉദ്ഘാടനം  ചന്ദ്രിക പത്രാധിപര്‍ ടി പി ചെറൂപ്പ  നിര്‍വഹിച്ചു .എം എസ് എഫ് സംസ്ഥാന സെക്രടറി ആഷിഖ് ചെലവൂര്‍ ജില്ല യുത്ത് ലീഗ് സെക്രടറി കെ എം റഷീദ് ,ബ്ലോക്ക് മെമ്പര്‍ കെ പി കോയ ,വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് ,പേന്‍ക്കാട്ടില്‍അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഇര്‍ഷാദ് അഹമ്മദ് അധ്യക്ഷനായിരുന്നു .അല്‍താഫ് എ .എം .സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു .

മാമ്പുഴ ഭാരവാഹികള്‍ മന്ത്രിയെ കണ്ടു ;ബജറ്റില്‍ ഫണ്ട് വകയിര്യ്തുമെന്നു മന്ത്രിഉറപ്പു നല്‍കി

 കുറ്റിക്കാട്ടൂര്‍ ; മാമ്പുഴ  സംരക്ഷണത്തിനും നവീകരണത്തിനുംവേണ്ടി 2012ലെ ബജറ്റില്‍ തുക ഉള്‍ക്കൊള്ളിക്കുന്ന കാര്യം: പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി ഉറപ്പു നല്‍കിയതായി മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.മാമ്പുഴ കൈയേറ്റം കണ്ടെത്തുന്നതിനും പദ്ധതി സമര്‍പ്പിക്കുന്നതിനും സര്‍വേ നടത്താന്‍ നേരത്തേ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍വേക്കുള്ള നടപടികള്‍ നടന്നുവരികയാണ്.പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴക്ക് പരിസ്ഥിതി പ്രാധാന്യം ഏറെയാണ്. ഈ സാഹചര്യത്തിലാണ് പുഴ നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തണമെന്ന് കാണിച്ച് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, ടി.കെ. അസീസ്, പി. കോയ, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ മന്ത്രി മാണിയെ കണ്ട് നിവേദനം നല്‍കിയത്.

Tuesday 29 November 2011

യുത്ത് കോണ്ഗ്രസ് ഭാരവാഹികളുടെ ദേശീയ സമ്മേളനത്തില്‍ നാടിന്റെ രാഷ്ട്രീയ അഭിമാനമായി രമ്യഹരിദാസ്

രമ്യയെ വേദിയില്‍വെച്ചു രാഹുല്‍ അഭിനന്ദി ക്കുന്നു
കുറ്റിക്കാട്ടൂര്‍ : ഡല്‍ഹിയില്‍ നടന്ന യൂത്ത്‌കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളുടെ സമ്മേളനത്തില്‍ കേരളത്തിന് ശ്രദ്ധേയമായ പ്രാതിനിധ്യം. സമ്മേളനത്തിനെത്തിയ എണ്ണായിരത്തോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍നിന്ന് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ വേദിയില്‍ എത്തി പങ്കുവെക്കാന്‍ അവസരം ലഭിച്ചത് അഞ്ചുപേര്‍ക്കാണ്. ഇവരിലൊരാള്‍കുറ്റിക്കാട്ടൂര്‍ ല്‍നിന്നുള്ള രമ്യാ ഹരിദാസായിരുന്നു.യുത്ത് കോണ്ഗ്രസ് കോഴിക്കോട് ജില്ല സെക്രടരിയായ രമ്യ ഡല്‍ഹിയില്‍ എത്തിയത് രാഹുല്‍ ഗാന്ധിയുടെ കോര്‍ കമ്മറ്റി അംഗ മായിട്ടാണ് .ഡല്‍ഹിയില്‍ ലഭിച്ച വേദി രമ്യാ ഹരിദാസ്‌ ശരിക്കും ശ്രദ്ധേയമാക്കി .യൂത്ത് കോണ്‍ഗ്രസ്സില്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് വഴി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായംമൂലമുണ്ടായ മാറ്റമാണ് തന്നെയും മന്ത്രി പി.കെ. ജയലക്ഷ്മിയെയും പോലുള്ളവര്‍ക്ക് ഈ സമ്മേളനവേദിയിലെത്താന്‍ അവസരമൊരുക്കിയതെന്ന രമ്യാ ഹരിദാസിന്റെ വാക്കുകളെ സമ്മേളന പ്രതിനിധികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. ''സാധാരണ പശ്ചാത്തലത്തില്‍നിന്നുള്ള തനിക്ക് യൂത്ത് കോണ്‍ഗ്രസ്സിന്റെ ഭാരവാഹിയാകാന്‍ സാധിച്ചത് രാഹുല്‍ സംഘടനയില്‍ കൊണ്ടുവന്ന മാറ്റമാണെന്ന് രമ്യ പറഞ്ഞു. രാഹുലിനെ കാണുക എന്നത് തനിക്ക് വളരെക്കാലമായുള്ള ആഗ്രഹമാണ്. അദ്ദേഹത്തോടൊപ്പം ഈ സമ്മേളനത്തില്‍ പങ്കെടുക്കാനും സംസാരിക്കാനും കഴിഞ്ഞു''-ഹിന്ദിയിലും പിന്നീട് മലയാളത്തിലുമായി നടത്തിയ പ്രസംഗത്തില്‍ രമ്യ പറഞ്ഞു.പ്രസംഗം തീര്‍ന്നയുടന്‍ രമ്യയെ വേദിയില്‍വെച്ചുതന്നെ രാഹുല്‍ അഭിനന്ദിച്ചു.   യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം സെക്രട്ടറിയായ രമ്യ കുറ്റിക്കാട്ടൂര്‍ പാലാട്ട്‌മേത്തല്‍  ഹരിദാസന്റെയും കുന്നമംഗലം ബ്ലോക്ക് മെമ്പര്‍ രാധയുടെയും മകളാണ് .ബി എ  കഴിഞ്ഞ ഇവര്‍ സജീവ രാഷ്ട്രീയത്തില്‍ നേരത്തെ ഉണ്ന്ദ് .   

Monday 28 November 2011

നാടിന്റെ ഉത്സവമായി മീഡിയ വന്‍ ചാനല്‍ ആസ്ഥാനത്തിനു വെള്ളി പറമ്പില്‍ മുഖ്യ മന്ത്രി തറക്കല്ലിട്ടു .

കുറ്റിക്കാട്ടൂര്‍ :മീഡിയ വന്‍ ചാനലിന്റെ തറക്കല്ലിടല്‍ ചടങ്ങ് നാടിന്റെ ഉത്സവമായി . മലബാറില്‍ ആദ്യമായി ആസ്ഥാനമാക്കുന്ന ടി വി ചാനലായ  മീഡിയ വന്‍  നാട്ടുകാരുടെയും പൌര പ്രമുഖരുടെയും നിറ സാന്നിധ്യത്തില്‍   വെള്ളി പറമ്പില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടു. . സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ മുഖ്യാതിഥി യായിരുന്നു .മാധ്യമം പത്രം സാമൂഹ്യ ധര്‍മം നിര്‍വഹിച്ച പോലെ ചാനലിനും അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു .മാധ്യമം ചെയര്‍മാന്‍ ടി ആരിഫലി അധ്യക്ഷനായിരുന്നു .  വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകാനും വളര്‍ച്ചയില്‍ നൂതന രീതികള്‍ കൊണ്ട് വരാനും ഇതിനു കഴിയുമെന്ന് മുനീര്‍ പറഞ്ഞു .എം കെ രാഘവന്‍ എം പി.,പി ടി എ .റഹീം എം എല്‍ എ ,പ്രദീപ്‌ കുമാര്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസി ഡാന്റ്റ് കാനത്തില്‍ ജമീല ,പെരുവയല്‍ പഞ്ചായത്ത് പ്രസി ഡാന്ട് അസ്മാബി ,വി കെ ഹംസ അബ്ബാസ്‌ ,ഒ അബ്ദു റഹ്മാന്‍ ,യാസീന്‍ അഷ്‌റഫ്‌ ,ഖാലിദ്‌ മൂസ്സ നദവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. .ചാനലിന്റെ സി ഇ ഒ അബ്ദുസ്സലാം അഹമ്മദ് സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ ഡോക്ടര്‍ .അബ്ദുള്ള ചിറ യക്കാട്ടു നന്ദിയും പറഞ്ഞു .

പാല്‍പാക്കറ്റില്‍ മുന്‍കൂറായി പാക്കിംഗ് തിയ്യതികള്‍ നല്‍കി വിപണിയിലിറക്കിയ കമ്പനിക്കെതിരെ.ഡി വൈ.എഫ്.ഐ ഉപരോധം

പാല്‍ പാക്കറ്റില്‍ മുന്‍കൂറായി പാക്കിംഗ് തിയ്യതി പ്രിന്റ്‌ ചെയ്തു ഉപപോക്താക്കളെ കബളിപ്പിക്കുന്ന അമൃത പാല്‍ കമ്പനി  ഡി വൈ  എഫ് ഐ ഉപരോധിക്കുന്നു.
 പന്തീരാന്‍കാവ്‌ :വിപണിയിലിറക്കിയ പാല്‍ പാക്കറ്റില്‍ മുന്‍കൂറായി പാക്കിംഗ് തിയ്യതി പ്രിന്റ്‌ ചെയ്തു ഉപപോക്താക്കളെ കബളിപ്പിക്കുന്ന അമൃത പാല്‍ കമ്പനി  ഡി വൈ  എഫ് ഐ ഉപരോധിച്ചു .കഴിഞ്ഞ ദിവസം പന്തീരങ്കവില്‍ നിന്നും വാങ്ങിയ പാലില്‍ പാക്കറ്റി ലാണ് ഡിസമ്പര്‍ 27 തിയ്യതി മുന്‍കൂറായി പ്രിന്റ്‌ ചെയ്തത് .ഇതില്‍ തന്നെ ഉപയോഗ കാലാവധി രണ്ടു ദിവസം എന്ന് എഴുതിയിരുന്നു .പാക്കറ്റിലെ വൈരുധ്യം കണ്ടെത്തിയ തിനെ തുടര്‍ന്നാണ്  പന്തീരാന്‍ കാവിലെ വൈറ്റ് ഫീല്‍ഡ് ഡയറി കമ്പനി ഡി വൈ  എഫ് ഐ ഉപരോധിച്ചത് ..ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി പാല്‍ റിജിനല്‍ലാബിലേക്ക് പരിശോധനക്ക് അയച്ചു .ഒളവണ്ണ പഞ്ചായത്ത് പാല്‍ വിതരണം നിര്‍ത്തി വെക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി . 

Thursday 24 November 2011

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരം വെള്ളി പറമ്പില്‍ ശിലാസ്ഥാപനം 28ന്

കുറ്റിക്കാട്ടൂര്‍ : മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറകീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്‍െറ ആസ്ഥാനമന്ദിരത്തിന്‍െറയും സ്റ്റുഡിയോ സമുച്ചയത്തിന്‍െറയും ശിലാസ്ഥാപനം 28ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ വെള്ളിപ്പറമ്പിലാണ് മീഡിയ വണ്‍ ആസ്ഥാനമന്ദിരം പണിയുന്നത്.വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശിലയിടല്‍ ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി.ആരിഫലി അധ്യക്ഷത വഹിക്കും. പഞ്ചായത്ത്-സാമൂഹിക ക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, നഗരസഭാ മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, എളമരം കരീം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസ്മാബി, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി മിംസ് ആശുപത്രി എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് ചെയര്‍മാനും എ.എം. അബ്ദുല്‍ മജീദ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അനൂപ് നാരായണന്‍, മുന്‍ പ്രസിഡന്‍റ് പി. സക്കീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് ചാനലിനെക്കുറിച്ച് വിശദീകരിച്ചു. എഡിറ്റര്‍-പ്രോഗ്രാംസ് ബാബു ഭരദ്വാജ് സ്വാഗതവും എഡിറ്റര്‍-ന്യൂസ് കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.

Monday 21 November 2011

ജനാ ധി പത്യത്തെ ശക്തി പ്പെടുത്താന്‍ മൂല്യ രാഷ്ട്രീയത്തിന്റെ ബദല്‍ അനിവാര്യം

വെല്‍ഫയര്‍ പാര്‍ടി സംസ്ഥാന സമിതി അംഗം പി സി ഭാസ്കരന്‍പ്രസംഗിക്കുന്നു
കുറ്റിക്കാട്ടൂര്‍ :ജനാധി പത്ത്യത്തിന്റെ നില നില്‍പ്പിനും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനും പുതിയ രാഷ്ട്രീയ മുന്നേറ്റം
അനിവാര്യമാണെന്ന്
വെല്‍ഫയര്‍ പാര്‍ടി സംസ്ഥാന സമിതി അംഗം പി സി ഭാസ്കരന്‍ പറഞ്ഞു .  27 നു   വടകരയില്‍ നടക്കുന്ന  വെല്‍ഫയര്‍ പാര്‍ടിജില്ലാ പ്രഖ്യാപനത്തിന്റെ കുന്ന മംഗലം മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ആഗ്രഹിച്ച പ്രസ്ഥാനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു .ചടങ്ങില്‍ ശംസുദ്ധീന്‍ ചെറു വാടി അധ്യക്ഷനായിരുന്നു .സ്വാഗത സംഘം ചെയര്‍മാനായി പ്രൊഫസര്‍ :ഇമ്പിച്ചി കോയയെ യും കണ്‍ വീനറായി തടപറ മ്പില്‍ ബിജു വിനെയും തെരഞ്ഞെടുത്തു .രവീന്ദ്രന്‍ വെള്ളി പറമ്പ ,മാമു കോയ ചെറു കുന്നുമ്മല്‍ ,ബിജു ടി പി ,എന്നിവര്‍ സംസാരിച്ചു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും :ഇമ്പിച്ചി കോയ നന്ദിയും പറഞ്ഞു

അറബ് വസന്തം കൊണ്ട് വരുന്നത് ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ -നാസര്‍ ഫൈസി

കുറ്റിക്കാട്ടൂര്‍ :ഈജിപ്തിലും തുനീശ്യയിലും ലിബിയയിലും വിപ്ലവം നടന്നത് ഇസ്‌ലാമിക ജനാധി പത്യ വിജയമാണെന്ന് നാസര്‍ ഫൈസി
കൂടത്തായി  .ഇതിനെ  ജമാഅത്തെ ഇസ്‌ലാമി അവരുടെ വിപ്ലവമാക്കി മാറ്റാന്‍ ശ്രമിക്കേണ്ടെന്നും അവര്‍ കൊണ്ട് വന്ന ഇസ്ലാമല്ലഇവിടെ നടപ്പാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .ഈജിപ്തിലെ തീവ്രവാദ പ്രസ്ഥാന മാന് ഇഖ്‌വാന്‍.അവരെ അവിടെ ജനം സീകരിചിട്ടില്ലന്നും കിഫായയാണ് വിജയിക്കുകയെന്നും നാസര്‍ ഫൈസി പറഞ്ഞു . ദേശീയതയും ജനതിപത്യവും അന്ഗീകരിച്ചത് കൊണ്ടാണ് മുസ്ലിം ലീഗ് നേതാക്കളുടെ ഇസ്ലാമിക രാഷ്ട്രീയം വിജയിച്ചത് .എസ കെ എസ്
എസ്എഫ് .ക്ലെസ്ടര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൊടിയത്തൂര്‍ മോഡല്‍ മര്‍ദ്ദനം ;യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ .

കുറ്റിക്കാട്ടൂര്‍ :സ്ത്രീയെ പിന്‍ തുടര്‍ന്ന് എന്ന് സംശയിച്ചു യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു .
പുവ്വാട്ട് പറമ്പില്‍  കരുത്തേടം പറമ്പത്ത് പുറക്കാട്ട് റോഡില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ പെരുവയല്‍ നെരോത്ത് അബൂബക്കറിന്റെ
മകന്‍ ജാഫറിനെ(30 ) മാരകമായി പരിക്കേല്‍പ്പിച്ചത് . പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് പോലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്  . ഇന്ന് രാത്രി ഏഴു മണിക്ക്  ഈ റോഡിലുടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ ജാഫര്‍    പിന്തുടര്‍ന്നപ്പോള്‍ സ്ത്രീ ബഹളം വെക്കുകയും ചുറ്റു പാടുള്ള ആളുകള്‍ വന്നു മര്‍ദിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു .ഇതിനിടെ സ്ത്രീയുടെ ബഹളം കേട്ട് ഇയാള്‍
പേടിച്ചു ഒളിച്ചിരിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു .ഇവിടെ നിന്നും പിടികൂടിയാണ് സംഘം ചേര്‍ന്ന് ആളുകള്‍  ക്രൂരമായി മര്‍ദ്ദിചത്.
ഇയാള്‍ മദ്യപിച്ചു വഴി മാറി റോഡിലുടെ പോയ താണന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .ഇപ്പോള്‍ മെഡിക്കല്‍ കോളേജ് അത്യാഹിത
വിഭാഗത്തില്‍ അത്യാസന്ന നിലയിലാണ് ഇദ്ദേഹം .

Sunday 20 November 2011

സ്നേഹ സ്വാന്തനം ദുരിധാശ്വാസ നിധി ഉത്ഘാടനം ചെയ്തു

നിര്‍ധന രോഗികള്‍ക്ക് പെരുമണ്ണഗ്രാമ പഞ്ചായത്ത് ഒരുക്കുന്ന സ്നേഹ സ്വാന്തനം ദുരിധാശ്വാസ നിധിടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യുന്നു
പെരുമണ്ണ:നിര്‍ധന രോഗികള്‍ക്ക് പെരുമണ്ണഗ്രാമ പഞ്ചായത്ത് ഒരുക്കുന്ന സ്നേഹ സ്വാന്തനം ദുരിധാശ്വാസ നിധിടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ ഉത്ഘാടനം ചെയ്തു പെരുമണ്ണഗ്രാമ പഞ്ചായത്ത് പ്രസി ഡാന്റ്റ് എ .പി പീതാംപരന്‍ അധ്യക്ഷത വഹിച്ചു .89 രോഗികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ സഹായ വിതരണം അഡ്വ :പി ടി എ  റഹീം എം എല്‍ എ നിര്‍വഹിച്ചു .മാമ്പുഴ ഒഴുകുന്ന പെരുവയല്‍ ,പെരുമണ്ണ,ഒള വ ണ്ണ .പഞ്ചായത്തുകളിലെ ജനപ്രതി നിധികളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്ന് പുഴ സംരക്ഷണത്തിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അദ്ദേഹംഅറിയിച്ചു.കൈതപ്രംദാമോദരന്‍ നമ്പൂതിരി മുഖ്യാതി ധിയായിരുന്നു .

Saturday 19 November 2011

മസ്ജിദു നൂര്‍ പുതുക്കി പണിതു

കുറ്റിക്കാട്ടൂര്‍ :  വെള്ളിപ റമ്പ് സര്‍വീസ് സ്റ്റേഷന് അടുത്ത് പുതുക്കി പണിത നമസ്ക്കാര പള്ളിയുടെ ഉദ്ഘാടനം പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍   ഇന്നലെ മഗരിബ് നമസ്കാരത്തിന് നേത്രത്വം നല്‍കി നിര്‍വഹിച്ചു . നേരത്തെ പരിമിതമായ സൌകര്യമാണ് ഉണ്ടായിരുന്നത് .ഇപ്പോള്‍   രണ്ടു നിലകളിലായി ഉയര്‍ത്തിയ പള്ളി പ്രദേശത്തെ കൂട്ടായ പരിശ്രമത്തിന്റെ പൂര്‍ത്തീകരണ മാണ്.കാലികറ്റ് മുസ്ലിം അസോസിയേഷന്‍ കീഴിലാണ് ഇത്.ഇ .എം .കോയ ഹാജി  പ്രസിഡന്റും മൂസ്സ കോയ ഹാജി (സിംല) ) സെക്രടറിയും  ആണ്

Friday 18 November 2011

ഭൂമിക്കടിയിലെ ജലാംശം കണ്ടെത്താന്‍ ഭൂജല വകുപ്പിന് അപേക്ഷ നല്‍കി ഇരുപത്തി ഒന്ന് മാസം കാത്തിരുന്നിട്ടും മറുപടിയില്ല !

കുറ്റിക്കാട്ടൂര്‍ :വീട്ടിലെ കിണര്‍ വറ്റി യപ്പോള്‍  ജല സാന്നിധ്യം കണ്ടെത്താന്‍ സര്‍വേ നടത്തുന്നതിനു ഭൂജല വകുപ്പില്‍ അപേക്ഷ നല്‍കിയ വൃധക്ക് ഇരുപത്തി ഒന്ന് മാസം കാത്തിരുന്നിട്ടും മറുപടിയില്ല.രണ്ടായിരത്തി പത്തു  ഫെബ്രുവരി 11 നാണു  പറക്കൊളില്‍ യശോദ  ജില്ല ഭൂജല കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത് .ഈ വകുപ്പില്‍ നിന്നും ഇതേ വരെ സര്‍വേക്കുള്ള   യാതൊരു    നടപടിയും എടുത്തിട്ടില്ല ന്നു മാത്രമല്ല വ്യക്തമായ   മറുപടിയും  നല്‍കിയിട്ടില്ല .ഇപ്പോള്‍ ബന്ധപെട്ടപ്പോള്‍ തെരഞ്ഞടുപ്പ് തിരക്കുക ളാണ് വൈകാന്‍  കാരണമായി പറഞ്ഞത് .  20 അടി താഴ്ച യുള്ള ഇവരുടെ കിണറില്‍ ജൂലൈ കഴിഞ്ഞാല്‍ വെള്ളം ഉണ്ടാവാറില്ല .ഉയര്‍ന്ന സ്ഥലമായതിനാല്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി കിണര്‍ കുഴിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഭൂജല വകുപ്പിനെ സമീപിച്ചത് .  കഴിഞ്ഞ രണ്ടു മാസമായി  ഇവര്‍ ടാങ്കര്‍ ലോറിയില്‍ കുടി  വെള്ളം എത്തിക്കുകയാണ് . ഇതിനു മാസത്തില്‍ നല്ലൊരു തുക ചെലവ് വരുന്നുണ്ട് .   കിടപ്പിലായ അമ്മ യശോധയെ ചികില്‍സിക്കുന്നതിനിടയിലാണ്  യുവാവിനു  വെള്ളത്തിന്‌ വേണ്ടിനെട്ടോട്ടംഓടേണ്ടിവരുന്നത്അധികൃതരുടെവീഴ്ച്ചക്കെതിരെബന്ധപ്പെട്ടവര്‍ക്പരാതി   നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍ .

Wednesday 16 November 2011

ക്രിക്കറ്റ് കളി കഴിഞ്ഞു കുളിക്കാന്‍ പോയ യുവാവ് ചെട്ടിക്കടവ് പുഴയില്‍ മുങ്ങി മരിച്ചു

dileesh
കുറ്റിക്കാട്ടൂര്‍ :  ക്രിക്കറ്റ് കളി കഴിഞ്ഞു കൂ ട്ടുകാര്കൊപ്പം കുളിക്കാന്‍ പോയ യുവാവ് ചെട്ടിക്കടവ് പുഴയില്‍ മുങ്ങി മരിച്ചു .കുറ്റിക്കാട്ടൂര്‍ പറക്കൊളില്‍ ധര്മന്റെ മകന്‍ ദിലീഷ് (25 )ആണ് ഇന്ന് ഉച്ചക്ക് മുങ്ങി മരിച്ചത് . പെരുവയല്‍ പഞ്ചായത്തില്‍ ഇന്ന് നടന്ന  കേരളോത്സവത്തില്‍  ക്രിക്കറ്റ് കളി കഴിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനാണ്ഇവര്‍ പെരുവയല്‍ ഗ്രൗണ്ടില്‍  നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ചെട്ടിക്കടവിലെതിയത് .ആദ്യം പുഴയിലിറങ്ങിയ ദിലീഷ് താഴ്ന്നു പോകുന്നത് കണ്ടു കൂട്ടുകാര്‍  നില വിളിച്ചു .മറ്റുള്ളവര്‍ പുഴയിലേക്ക് രക്ഷപ്പെടുത്താന്‍ ഇറങ്ങിയെങ്കിലും ദിലീഷിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .പിന്നീട് യര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ദിലീഷിനെ പുഴയില്‍ നിന്നും മുങ്ങിയെടുത്തത് . കൂട്ടുകാര്‍ക്ക് മരണത്തിലേക്ക് ഊളി യിട്ട ദിലീഷിന്റെ ശരീരവുമായി തിരിച്ചു പോരേണ്ടി വന്നു .മൃത ദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്ടുമോട്ടം നടത്തി ഇന്ന് രാത്രി വീട്ടു വളപ്പില്‍ സംസ്കരിചു .  മാതാവ് ലീല . 
.സഹോദരങ്ങള്‍ :ധനേഷ് ,ലത ,ലീന ,ലിജി ,മരിച്ച ദിലീഷിനു  ആശാരിപണിയായിരുന്നു.

സഞ്ചാര സ്വാതന്ത്ര്യം തടയുന്ന റോഡ്‌ കയ്യേറ്റം ; തിരക്കുള്ള റോഡരുകില്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയുടെ എക്സ്ചേഞ്ച് മേള !

നിന്ന് തിരിയാന്‍ ഇടമില്ലാത്ത ബസ്‌ സ്റൊപ്പിനരികില്‍ റോഡ്‌ കയ്യേറി ബജാജ് മോട്ടോര്‍ കമ്പനിയുടെ വിപണന മേള യുടെ പന്തല്‍
കുറ്റിക്കാട്ടൂര്‍:നിന്ന് തിരിയാന്‍ ഇടമില്ലാത്ത ബസ്‌ സ്റൊപ്പിനരികില്‍ റോഡ്‌ കയ്യേറി ബജാജ് മോട്ടോര്‍ കമ്പനിയുടെ വിപണന മേള . കുറ്റിക്കാട്ടൂര്‍ കിഴക്കേ ബസ്‌ കാത്തിരുപ്പ് കേന്ദ്രതിനടുത്താണ് ആളുകള്‍ക്ക്  നടക്കാന്‍ കഴിയാത്ത വിധം പന്തലിട്ടു വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് .ബസ്സില്‍ ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും അപകടം ചാടികടന്നാണ് .ഇവിടെ ബസ്സിറങ്ങിയാല്‍ തിരക്കില്‍ നിന്നും മാറി നില്‍ക്കാനുള്ള വഴിയാണ് ഇവര്‍ തടസ്സപ്പെടുത്തിയത് .രാവിലെ ബീ  ലൈന്‍ സ്കൂള്‍ .ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ .എല്‍ പി സ്കൂള്‍ ,എ ഡബ്ലി യു എച് എന്ജ്ജിനീയരിംഗ് കോളേജ് .എന്നിവിടങ്ങളിലെ   കുട്ടികളും നാട്ടുകാരും തിങ്ങി നടക്കുന്ന ഇടം കയ്യേറിയത് വന്‍ അപകടം വരുത്തുന്നതിന് കാരണമാകും .ഇവിടെ കെട്ടിയ പന്തല്‍ പൊളിക്കാന്‍ ആവശ്യപെട്ടിട്ടും  രാവിലെ  ഇവര്‍ കൂട്ടാക്കിയിട്ടില്ല .റോഡ്‌ കയ്യേറി കച്ചവടക്കാര്‍ നടക്കാനുള്ള വഴി തടസ്സ പ്പെടുത്തുന്നതിനെതിരെ നാട്ടുകാരും ജനപ്രധിനിധികളും രംഗത്ത് വന്നിരുന്നു .അവര്‍ നേരത്തെ പഞ്ചായത്തിനു പരാതി  കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നു ആക്ഷേപമുണ്ട് .ചില പച്ച കറി കടകള്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടയോട് ചേര്‍ത്ത് കെട്ടിയാണ് കയ്യേറ്റം ഉറപ്പിച്ചിരിക്കുന്നത് .നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ടികളുടെയും നിസന്ഘത കയ്യേറ്റക്കാര്‍ക്ക് പണി എളുപ്പമാക്കുന്നുന്ദ് .



Saturday 12 November 2011

നാടിന്റെ ദുഃഖം ഏറ്റു വാങ്ങി നിസാര്‍ യാത്ര യായി

നിസാറിന്റെ മയ്യത്ത് ഖബറടക്കത്തിനു കൊണ്ട് പോകുന്നു
കുറ്റിക്കാട്ടൂര്‍ :വ്യായാഴ്ച്ച മസ്കത്തില്‍ നിര്യാതനായ കോയിക്കാം പറമ്പത്ത്പരേതനായ മുഹമ്മദ്‌ കുട്ടി ഹാജി(പൊതാത്) യുടെ മകന്‍ നിസാറിന്റെ  ( 32 )മയ്യത്ത് ഇന്ന് ഉച്ചക്ക് ഒമാന്‍ ഫ്ലൈറ്റില്‍ നാട്ടിലെത്തി .വൈകീട്ട് നാല്  മണിക്ക്  നാടിന്റെ നിറഞ്ഞ ദുഃഖം ഏറ്റു വാങ്ങികുറ്റിക്കാട്ടൂര്‍ കണിയാത്തു ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു . നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കെയാണ് നിസാറിനെ മരണം യാത്രയാക്കിയത് . നിസാറിന്റെ പിതാവ് മരണപെട്ടിട്ടു നാല് മാസം തികഞ്ഞിട്ടില്ല .അതിന്റെ വേദന മാറും മുമ്പാണ്  മകന്‍ നിസാറും വിട്ടു പിരിയുന്നത് .   മസ്കത്തില്‍ എത്തിയിട്ട് നാല് വര്ഷം കഴിഞ്ഞ നിസാര്‍ ഒരു വര്ഷം മുന്‍പാണ് നാട്ടില്‍ വന്നു മടങ്ങിയത് .താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞു വീണ നിസാറിനെ കൂട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മാതാവ്:ആസ്യ,ഭാര്യ:സാഹിറ.മകള്‍മെഹന(യുകെജിവിദ്യാര്‍ത്ഥിനി),സഹോദരങ്ങ:ള്‍സുബൈര്‍ (സൗദി അറേബ്യ )നസീര്‍ ,സഫിയ ,സൌദ റസിയ,മൈമൂന സീനത് 

പെരുവയല്‍ പഞ്ചായത്ത് കേരളോത്സവം നവ :16 -നു തുടങ്ങും

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്ത് കേരളോത്സവം നവ : 16 മുതല്‍ തുടങ്ങുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു .16 നു കായിക മത്സരം പെരുവയലില്‍ ആരംഭിക്കും .തുടര്‍ന്ന് 18 നു കലാമത്സരം പുവ്വട്ടു പറമ്പില്‍ നടക്കും .20 പതിനാണ് സമാപനം .വിവിധ ക്ലബ്ബുകള്‍ യുവജന സംഘ ടനകള്‍ എന്നിവയുടെ നേന്ത്ര ത്വത്തില്‍ ആളുകള്‍ക്ക് പങ്കെടുക്കാം .നേരത്തെ ഗ്രാമസഭകള്‍ .അയല്പക്ക വേദി എന്നിവ വിളിച്ചു ചേര്‍ത്ത് മത്സര ഇനം അറിയിച്ചിട്ടുണ്ട് .

വീട് കുത്തിത്തുറന്ന് നാശനഷ്ടമുണ്ടാക്കിയ ആള്‍ പിടിയില്‍

കുറ്റിക്കാട്ടൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അകത്തുകടന്ന് ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ച ശേഷം നാശനഷ്ടങ്ങള്‍ വരുത്തിയ ആളെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ്  ഗ്രൗണ്ടിനടുത്തുവെച്ചാണ് ലഹരിക്കടിമയായ  മായനാട് തയ്യില്‍ അബ്ദുല്ല എന്ന ബാവയെ എസ്.ഐ പ്രഭാകരനും സംഘവും പിടികൂടിയത്. മൂന്നു ദിവസമായി അടച്ചിട്ട, മായനാട് നടപ്പാലം ബീരാന്‍കോയയുടെ വീടിന്‍െറ പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തുകയറിയത്. വീട്ടുടമയുടെ പരാതിയെ തുടര്‍ന്ന്, ലഹരി ഉപയോഗവും വില്‍പനയും നടത്തുന്ന ഇയാളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി  സംസാരിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ രക്തം കട്ടപിടിച്ചുകിടക്കുന്നതും സിറിഞ്ച്,ബ്ളേഡ്,കത്തി,രണ്ടു പൊതി ബ്രൗണ്‍ഷുഗര്‍ എന്നിവയും കണ്ടെത്തി.ടുത്തിട്ടുണ്ട്.  പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Thursday 10 November 2011

കോയിക്കാം പറമ്പത്ത് നിസാര്‍ മസ്കത്തില്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കോയിക്കാം പറമ്പത്ത്പരേതനായ മുഹമ്മദ്‌ കുട്ടി ഹാജി(പൊതാത്) യുടെ മകന്‍ നിസാര്‍( 32 ) ഒമാനിലെ മസ്കത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു .ഇന്ന് ഉച്ചക്ക്  2 മണിക്കാണ് മസ്ക്കതിലുള്ള ഇദ്ദേഹത്തിന്റെ കുടുംബക്കാര്‍ നാട്ടില്‍ വിവരം അറിയിച്ചത് .റൂമിന് സമീപം കുഴഞ്ഞു വീണ നിസാറിനെ  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .ആശുപത്രിയില്‍ നിന്നാണ് മരിച്ചത് .ഒരു വര്ഷം മുന്പ് നാട്ടില്‍ വന്നു തിരിച്ചു പോയതായിരുന്നു .മയ്യത്ത് നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നു .മാതാവ്:ആസ്യ,ഭാര്യസാഹിറമകള്‍മെഹന(യുകെജിവിദ്യാര്‍ത്ഥിനി),സഹോദരങ്ങ:ള്‍സുബൈര്‍ (സൗദി അറേബ്യ )നസീര്‍ ,സഫിയ ,സൌദ ,റസിയ,മൈമൂന സീനത് ,

വ്യാജ ഡോക്ടര്‍ പിടിയില്‍

  കുറ്റിക്കാട്ടൂര്‍ : 30 വര്‍ഷത്തോളമായി ആയുര്‍വേദ, ഹോമിയോ, യൂനാനി ചികിത്സ നടത്തുന്ന വ്യാജന്‍ പിടിയില്‍. പുത്തൂര്‍മഠം സ്വകാര്യ കെട്ടിടത്തിനു മുകളില്‍ ഷാഫി ഫാര്‍മസി എന്നപേരില്‍ ക്ളിനിക് നടത്തുന്ന പൂവാട്ട്പറമ്പ് പൂളപ്പറമ്പ് മുഹമ്മദ് മുസ്തഫ കുഞ്ഞിതങ്ങളാണ് (56) പൊലീസ് പിടിയിലായത്.രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം എ.സി. ജോസി ചെറിയാന്‍െറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് പിടികൂടി നല്ലളം പൊലീസിന് കൈമാറുകയായിരുന്നു.1983 മുതല്‍ ഇയാള്‍ പുത്തൂര്‍മഠത്തില്‍ ചികിത്സ നടത്തിവരുകയായിരുന്നു. ആയുര്‍വേദ, ഹോമിയോ, യൂനാനി മരുന്നുകള്‍ക്കൊപ്പം ഏലസുകളും മന്ത്ര തകിടുകളും ഉറുക്കും രോഗികള്‍ക്ക് നല്‍കിയതായി പൊലീസ് പറഞ്ഞു. പിടികൂടിയപ്പോള്‍, 2006ല്‍ പട്നയില്‍ നിന്ന് ലഭിച്ച ഇലക്ട്രോ ഹോമിയോപ്പതിക് ബോഡിന്‍െറ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ചത്. ഈ സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ അംഗീകാരമില്ളെന്ന് നല്ലളം എസ്.ഐ കെ.എ. ജോസ് പറഞ്ഞു.ബോര്‍ഡില്‍ ഡോക്ടര്‍ എന്ന് എഴുതിവെച്ച ഇയാള്‍ എസ്.എസ്.എല്‍.സി പോലും പാസായിട്ടില്ലത്രേ. ബി.ഇ.എം.എച്ച്. രജിസ്ട്രേഷന്‍ എഴുതിച്ചേര്‍ത്ത ബോര്‍ഡില്‍ ചില ഡിഗ്രികള്‍ എഴുതി പിന്നീട് സ്റ്റിക്കറൊട്ടിച്ച് മറച്ച നിലയിലാണ്.

Wednesday 9 November 2011

സൌ ഹ്രദവിരുന്നൊരുക്കി ഈദ് സായാഹ്നം

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഈദ് ദിനത്തില്‍ സോളി ഡാ രിറ്റി കുറ്റിക്കാട്ടൂര്‍ സംഘ ടിപിച്ച ഈദ് സായാഹ്നത്തില്‍ പെണ്‍ കുട്ടികളുടെ കോല്‍കളി

Tuesday 8 November 2011

സൌഹൃത വിരുന്നൊരുക്കി ഈദ് സായാഹ്നം

കുറ്റിക്കാട്ടൂര്‍ :  ത്യാഗ സ്മരണയും  സാഹോദര്യവും പങ്കു വെച് സോളിഡാരിറ്റി കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഈദ് സായാഹ്നം നടത്തി.കൂട്ടുകാരും കുടുംബവും ഒത്തു ചേര്‍ന്ന ചടങ്ങില്‍ കോഴിക്കോടിന്റെ ഗസല്‍  ഗായകന്‍ അനില്‍ ദാസ്  ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗ മഴ പെയ്യിച്ചു.
പാടി പതിഞ്ഞ പാട്ടുകള്‍ക്ക് സ്വരം നല്‍കുന്ന മാമുകോയ ചെറുകുന്നുമ്മല്‍.സംഗീത രംഗത്തെ പ്രതീക്ഷയും
സോളിഡാരിറ്റി പ്രവര്‍ത്തകനുമായ   മുണ്ടോട്ടു നൌഫല്‍  . സ്കൂള്‍ യുവജനോത്സവ പ്രതിഭ ജസല ,എന്നിവര്‍ ഗാനങ്ങള്‍  ആലപിച്ചു.    
 
നിശബ്ദമായ രാവില്‍ നിന്നെ കുറിച്ച  ഓര്‍മ്മകള്‍ കണ്ണ് നീര്‍ തുള്ളിയായി പെയിതിറങ്ങുന്നു എന്ന ഗുലാം അലിയുടെ  ഗാനം പാടി  അനില്‍ ദാസ്  ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗ മഴ പെയ്യിച്ചു.   ഹിറ സെന്റര്‍  മദ്രസയിലെ കുട്ടികള്‍ ഒരുക്കിയ കലാ വിരുന്നില്‍ മൈമിംഗ് .
പഞ്ജാബി ഡാന്‍സ് .ഒപ്പന .എന്നിവ  അവതരിപ്പിച്ചു  .ചടങ്ങില്‍ ബലി പെരുന്നാള്‍ ആശംസകള്‍ കൈമാറി .ടി പി ഷാഹുല്‍ ഹമീദ് ,ടി പി ബാലന്‍ .,  ടി. ടിമെഹബൂബ്,  റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു . സിദ്ധീക്ക് പറക്കോളില്‍ സ്വാഗതവും ടി. പി  സിദ്ധീക്ക് നന്നിയും പറഞ്ഞു .

Monday 7 November 2011

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍

ത്യാഗസുരഭിലമായ മഹദ് ജീവിതത്തിന്‍റ ഓര്‍മകള്‍ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രപഞ്ച നാഥന്‍െറ വിളിക്ക് ഉത്തരം നല്‍കി, ദൈവത്തിന്‍റ കുട്ടുകാരനെന്ന വിശേഷണം നേടിയെടുത്ത മഹാനായ പ്രവാചകന്‍ ഇബ്രാഹീമും മകന്‍ ഇസ്മാഈലും പടുത്തുയര്‍ത്തിയ വിശുദ്ധഗേഹത്തിന് ചുറ്റും തീര്‍ഥാടക ലക്ഷങ്ങള്‍ ദൈവ സ്തോത്രങ്ങളുമായി ഒത്തുചേരുന്നതിന് ലോക വിശ്വാസി സമൂഹത്തിന്‍െറ ഐക്യദാര്‍ഢ്യം. ജീവിതസായാഹ്നത്തില്‍ പിറന്ന അരുമമകന്‍ ഇസ്മാഈലിനെ പ്രപഞ്ചനാഥന്‍െറ കല്‍പനക്ക് ഉത്തരമായി ബലിയറുക്കാന്‍ പുറപ്പെട്ട പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്‍െറയും ത്യാഗസ്മരണകള്‍ നെഞ്ചേറ്റിയാണ് ഇന്ന് ലോക മുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
സ്രഷ്ടാവിന്‍െറ മഹത്വവും ഏകത്വവും ഉദ്ഘോഷിക്കുന്ന തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശ്വാസി സമൂഹം ഇന്ന് രാവിലെ പുതുവസ്ത്രത്തിന്‍െറ മോടിയോടെ ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്കാരത്തിനെത്തും. ഒരേ മനസും ശരീരവുമായി വിശ്വസാഹോദര്യം ഉദ്ഘോഷിച്ച്തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെ അറഫയില്‍ സംഗമിച്ച് ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയതിന്‍െറ ആഗോള ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍  ഐച്ഛിക വ്രതമെടുത്തു. ഇന്ന് പെരുന്നാള്‍ നമസ്കാരാനന്തരം സമര്‍പ്പണത്തിന്‍െറ പ്രതീകമായി ആടുമാടുകളെ ബലിനല്‍കി മാംസം അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചുനല്‍കാനും എങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കികഴിഞ്ഞു.

 ഇന്ന് രാവിലെ 6.45 മുതല്‍ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്കാരം നടക്കും.ഇന്നലെ ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു .പെരുന്നാള്‍ രാവ് കനത്ത മഴയിലായിരുന്നു . മഴ തുടര്‍ച്ചയായി പെയ്താല്‍   ഈദുഗാഹുകള്‍ മാറ്റി വെക്കേണ്ടി വരും .ഇന്ന് വൈകുന്നേരം 6 30 നു  സോളിഡാരിറ്റി  കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഈദ്  സായാഹ്നവും ഗസല്‍ മഹ്ഫിലും ഒരുക്കിയിട്ടുണ്ട് .എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ന്റെ പെരുന്നാള്‍ ആശംസകള്‍

Saturday 5 November 2011

നാട് ഈദ്‌ ഒരുങ്ങുമ്പോള്‍ പെട്രോള്‍ വിലകയറ്റവും പണിമുടക്കും ജനത്തെ പ്രഹരിക്കുന്നു

കുറ്റിക്കാട്ടൂര്‍ :ബലി പെരുന്നാളിന്റെ തൊട്ടു മുന്‍പ് പെട്രോള്‍ വില വര്‍ധിപ്പിച്ചതും തുടര്‍ന്ന് ഇന്ന് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ വാഹന പണി മുടക്കും ആഘോഷത്തിനു
ഒരുങ്ങുന്ന വര്‍ക്ക് ഇരട്ടി പ്രയാസം സൃഷ്ടിച്ചു .പെരുന്നാളിന് മുന്‍പ് പുതു വസ്ത്രം വാങ്ങേട്ടവര്‍ക്കും ആഴ്ചയുടെ അവസാനം വരെ കാതിരുന്നവര്‍ക്കും ഇന്ന് പെട്ടുന്നുണ്ടായ
പണിമുടക്ക്‌ കാരണം പെരുന്നാള്‍ തലേന്ന് ഇതിനു വേണ്ടി  മാറ്റി വെക്കേണ്ടി വന്നു .  ഇന്ന് ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്നത് കൊണ്ട് അവര്‍ക്ക് ഐക്യ ദാര്‍ ഡ്യം
പ്രക്യാപിച്ചു കൊണ്ട് വിശ്യസികള്‍ പലരും  ഇവിടെ  നോമ്പ് അനുഷ്ടിക്കുന്നുണ്ട് . ഈ സന്ദര്‍ഭത്തില്‍ പണി മുടക്ക് മാറ്റി വെക്കണമെന്ന് ചില സംഘ ടനകള്‍ ആവശ്യപെട്ടിരുന്നു .
ബന്ധപെട്ടവര്‍ ഇത് കേട്ടതായി നടിച്ചില്ല .ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ ആളുകള്‍ ഷോപ്പുകളില്‍ എത്തി തുടങ്ങിയിട്ടുണ്ട്  നഗരത്തിന്റെ തിരക്ക് രാത്രിയവുന്നതോടെ ഉണ്ടാവുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ .  

നാടന്‍ കന്നുകാലികള്‍ക്ക് ക്ഷാമം .തമിഴ്' നാടന്‍' സുലഭം

തിരു മംഗലത്ത് കോയയുടെ  കുറ്റിക്കാട്ടൂര്‍ കേന്ദ്രമായുള്ള കാലി വിപണി
കുറ്റിക്കാട്ടൂര്‍ : പെരുന്നാളിന് ബലി അറുക്കാന്‍ അന്യ  സംസ്ഥാന ങ്ങളില്‍  നിന്നും എത്തിയ കാലികള്‍ക്ക് വന്‍ ഡിമാന്റ് . നല്ല ഇനം കാളകളാണ്  കുറ്റിക്കാട്ടൂര്‍ കേന്ദ്രമായുള്ള കാലി വിപണി  കളില്‍ എത്തിയത് .കര്‍ണാടക .തമിഴ് നാട് എന്നിവടങ്ങളില്‍ നിന്നുമാണ് കൂടുതലും എത്തിയത് .ബലി മൃഗത്തിന്റെ എല്ലാ കൃത്യതകളും ഒത്തു വരുന്ന ഇനം
ഇവിടെവ് നിന്നും ലഭിക്കുന്നത് കൊണ്ട് മറ്റു ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്നുന്ടന്നു ഈ രംഗത്തെ മികച്ച കച്ചവടക്കാരന്‍ തിരു മംഗലത്ത് കോയ പറഞ്ഞു .
ഇക്കുറി  വെള്ളി പറമ്പിലും കാലി വിപണി തുറന്നിരുന്നു .കേരളത്തില്‍ കാലി വളര്‍ത്തല്‍ മേഖല തളര്‍ന്നതാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം .ഇപ്പോള്‍ വിപണിയില്‍ നല്ല കാഴ്ച തോന്നുന്ന ഇനത്തിനു കിന്റല്‍ 15000  വരെ വിലയുണ്ട് .മഹല്ലുകളും.ഗ്രൂപ്പുകളും .സ്വകാര്യ വ്യക്തികളും ബലി അറുക്കാന്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടി വരുന്നത് കൊണ്ട് ഈ രംഗത്ത് ഡിമാണ്ട് വര്‍ധിക്കുമെന്ന് കോയ പറഞ്ഞു .

Thursday 3 November 2011

ചര്‍ച്ച,മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍!

 നമ്മുടെ  ഇന്ത്യ തിളങ്ങുകയാണോ ?അഴിമതിയിലും വിലക്കയറ്റ ത്തിലും മുന്നേറുമ്പോള്‍ മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍ നില്‍ക്കുന്നു .കണക്കുകളുടെ കഥ ഇതാ .!വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക .

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍!

 മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ 134ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 187 രാജ്യങ്ങളെ ഉള്‍പ്പെടുത്തി യു.എന്‍ പുറപ്പെടുവിച്ച വികസന സൂചികയിലാണ് യുദ്ധങ്ങള്‍ കാര്‍ന്നുതിന്ന ഇറാഖും ദരിദ്രരാഷ്ട്രമായി കണക്കാക്കുന്ന ഫിലിപ്പൈന്‍സും ഇന്ത്യയെ പിന്തള്ളി മുന്നേറിയിരിക്കുന്നത്. 2010ല്‍ 169 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 119ാം സ്ഥാനമായിരുന്നു. ഇന്ത്യയെ പിന്തള്ളി ശ്രീലങ്ക 97, ചൈന 101, മാലദ്വീപ് 109 എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഭൂട്ടാന് 141ാം സ്ഥാനമാണ് സൂചികയില്‍ ലഭിച്ചത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, വരുമാന സൂചിക എന്നിവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യ വികസന സൂചിക തയാറാക്കുന്നത്. പാകിസ്താനും ബംഗ്ളാദേശും യഥാക്രമം 145, 146 സ്ഥാനങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ ഏറ്റവും ഒടുവിലത്തെ സ്ഥാനവും നേടി.
ലിംഗ അസമത്വം ഏറ്റവും കൂടുതലുള്ള തെക്കനേഷ്യന്‍ രാജ്യം ഇന്ത്യയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയില്‍ 61.2കോടി ജനങ്ങള്‍ ദരിദ്രരാണെന്നും സൂചിക വ്യക്തമാക്കുന്നു. എന്നാല്‍, വനനശീകരണം തടയല്‍, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും യു. എന്‍ വ്യക്തമാക്കി.


Wednesday 2 November 2011

മാമ്പുഴ കൈയേറ്റം: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

 കുറ്റിക്കാട്ടൂര്‍ : മാമ്പുഴ തീരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പുഴ വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരിസ്ഥിതി -പുഴ സംരക്ഷണ പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്ന് സര്‍വേ നടത്തി. പുഴഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും സര്‍വേയര്‍മാരില്ളെന്ന കാരണം പറഞ്ഞ്, ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ നടപടി വൈകുകയും പല സ്ഥലത്തും പുഴ കൈയേറ്റം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാമ്പുഴ സംരക്ഷണ സമിതി കുന്നത്ത്പാലം കമ്മിറ്റി പ്രസിഡന്‍റ് മഠത്തില്‍ അബ്ദുല്‍ അസീസാണ് ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയത്.
കോടിക്കണക്കിന് രൂപ ഉപയോഗിക്കാതെ കിടക്കുന്ന റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്ന് പുഴ സംരക്ഷണത്തിന് ഫണ്ട് ഉപയോഗിച്ച് പ്രൊജക്ട് നിര്‍മിക്കണമെന്നും തോണി ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ നിര്‍മിച്ച വി.സി.ബികള്‍ മാറ്റി ജലഗതാഗതത്തിന് സൗകര്യമൊരുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.പുഴ സംരക്ഷണത്തിന് വേണ്ടിയുള്ള നാട്ടുകാരുടെ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വ്യാപകമായി മാമ്പുഴതീരം കൈയേറി മണ്ണിട്ട് കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത്നിന്ന് നടപടിയുണ്ടാവുന്നില്ളെന്ന് ആക്ഷേപമുണ്ട്.എത്രയും പെട്ടെന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കൈയേറ്റം ഒഴിപ്പിച്ചെടുത്താല്‍ നശിച്ചുകൊണ്ടിരിക്കുന്ന മാമ്പുഴയെ വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ്ജനങ്ങള്‍.

വെളിച്ചം പകരാന്‍ ഒരു ഗ്രാമം കൂടി

പയ്യടിമേത്തല്‍ യുവദര്‍ശന കലാ കായിക വേദിയുടെഇരുപതാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ നേത്രദാന സമ്മതപത്ര
ഉത്ഘാടനം നോവലിസ്റ്റ് പി ആര്‍ നാഥ് നിര്‍വഹിക്കുന്നു

   കുറ്റിക്കാട്ടൂര്‍ : മരണശേഷം തങ്ങളുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമേകണമെന്നുറപ്പിച്ച് ഒരു ഗ്രാമം കൂടി. പയ്യടിമേത്തല്‍ യുവദര്‍ശന കലാ കായിക വേദിയുടെ പ്രവര്‍ത്തകരാണ് നന്മയുടെ മാതൃകയൊരുക്കിയത്.ഇരുപതാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ നേത്രദാന സമ്മതപത്രം സമര്‍പ്പണത്തില്‍ 135ഓളം ആളുകളാണ് അനുമതി നല്‍കിയത്.
സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, രക്തഗ്രൂപ്പ് നിര്‍ണയം, കാന്‍സര്‍ രോഗ നിര്‍ണയവും ബോധവത്കരണവും തുടങ്ങി ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നേത്രദാനം സന്നദ്ധ പ്രവര്‍ത്തനത്തിലിടംപിടിക്കുന്നത്.എഴുത്തുകാരന്‍ പി.ആര്‍. നഥന്‍ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍റ് കെ.പി. സന്തോഷ് അധ്യക്ഷതവഹിച്ചു. സമ്മതപത്രം മലബാര്‍ കണ്ണാശുപത്രി ചെയര്‍മാന്‍ ഡോ. ചന്ദ്രകാന്ത് ഏറ്റുവാങ്ങി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍, തേജസ് പെരുമണ്ണ, കെ. ജ്യോതിഷ്, എന്‍. രാഗേഷ്, എന്‍.കെ. ഷിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More