Just in....!!!!!!
Thursday, 10 November 2011
വ്യാജ ഡോക്ടര്‍ പിടിയില്‍
കുറ്റിക്കാട്ടൂര്‍ : 30 വര്‍ഷത്തോളമായി ആയുര്‍വേദ, ഹോമിയോ, യൂനാനി ചികിത്സ നടത്തുന്ന വ്യാജന്‍ പിടിയില്‍. പുത്തൂര്‍മഠം സ്വകാര്യ കെട്ടിടത്തിനു മുകളില്‍ ഷാഫി ഫാര്‍മസി എന്നപേരില്‍ ക്ളിനിക് നടത്തുന്ന പൂവാട്ട്പറമ്പ് പൂളപ്പറമ്പ് മുഹമ്മദ് മുസ്തഫ കുഞ്ഞിതങ്ങളാണ് (56) പൊലീസ് പിടിയിലായത്.രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം എ.സി. ജോസി ചെറിയാന്‍െറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് പിടികൂടി നല്ലളം പൊലീസിന് കൈമാറുകയായിരുന്നു.1983 മുതല്‍ ഇയാള്‍ പുത്തൂര്‍മഠത്തില്‍ ചികിത്സ നടത്തിവരുകയായിരുന്നു. ആയുര്‍വേദ, ഹോമിയോ, യൂനാനി മരുന്നുകള്‍ക്കൊപ്പം ഏലസുകളും മന്ത്ര തകിടുകളും ഉറുക്കും രോഗികള്‍ക്ക് നല്‍കിയതായി പൊലീസ് പറഞ്ഞു. പിടികൂടിയപ്പോള്‍, 2006ല്‍ പട്നയില്‍ നിന്ന് ലഭിച്ച ഇലക്ട്രോ ഹോമിയോപ്പതിക് ബോഡിന്‍െറ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ചത്. ഈ സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ അംഗീകാരമില്ളെന്ന് നല്ലളം എസ്.ഐ കെ.എ. ജോസ് പറഞ്ഞു.ബോര്‍ഡില്‍ ഡോക്ടര്‍ എന്ന് എഴുതിവെച്ച ഇയാള്‍ എസ്.എസ്.എല്‍.സി പോലും പാസായിട്ടില്ലത്രേ. ബി.ഇ.എം.എച്ച്. രജിസ്ട്രേഷന്‍ എഴുതിച്ചേര്‍ത്ത ബോര്‍ഡില്‍ ചില ഡിഗ്രികള്‍ എഴുതി പിന്നീട് സ്റ്റിക്കറൊട്ടിച്ച് മറച്ച നിലയിലാണ്.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment