“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 7 November 2011

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍

ത്യാഗസുരഭിലമായ മഹദ് ജീവിതത്തിന്‍റ ഓര്‍മകള്‍ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രപഞ്ച നാഥന്‍െറ വിളിക്ക് ഉത്തരം നല്‍കി, ദൈവത്തിന്‍റ കുട്ടുകാരനെന്ന വിശേഷണം നേടിയെടുത്ത മഹാനായ പ്രവാചകന്‍ ഇബ്രാഹീമും മകന്‍ ഇസ്മാഈലും പടുത്തുയര്‍ത്തിയ വിശുദ്ധഗേഹത്തിന് ചുറ്റും തീര്‍ഥാടക ലക്ഷങ്ങള്‍ ദൈവ സ്തോത്രങ്ങളുമായി ഒത്തുചേരുന്നതിന് ലോക വിശ്വാസി സമൂഹത്തിന്‍െറ ഐക്യദാര്‍ഢ്യം. ജീവിതസായാഹ്നത്തില്‍ പിറന്ന അരുമമകന്‍ ഇസ്മാഈലിനെ പ്രപഞ്ചനാഥന്‍െറ കല്‍പനക്ക് ഉത്തരമായി ബലിയറുക്കാന്‍ പുറപ്പെട്ട പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്‍െറയും ത്യാഗസ്മരണകള്‍ നെഞ്ചേറ്റിയാണ് ഇന്ന് ലോക മുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
സ്രഷ്ടാവിന്‍െറ മഹത്വവും ഏകത്വവും ഉദ്ഘോഷിക്കുന്ന തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശ്വാസി സമൂഹം ഇന്ന് രാവിലെ പുതുവസ്ത്രത്തിന്‍െറ മോടിയോടെ ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്കാരത്തിനെത്തും. ഒരേ മനസും ശരീരവുമായി വിശ്വസാഹോദര്യം ഉദ്ഘോഷിച്ച്തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെ അറഫയില്‍ സംഗമിച്ച് ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയതിന്‍െറ ആഗോള ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍  ഐച്ഛിക വ്രതമെടുത്തു. ഇന്ന് പെരുന്നാള്‍ നമസ്കാരാനന്തരം സമര്‍പ്പണത്തിന്‍െറ പ്രതീകമായി ആടുമാടുകളെ ബലിനല്‍കി മാംസം അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചുനല്‍കാനും എങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കികഴിഞ്ഞു.

 ഇന്ന് രാവിലെ 6.45 മുതല്‍ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്കാരം നടക്കും.ഇന്നലെ ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു .പെരുന്നാള്‍ രാവ് കനത്ത മഴയിലായിരുന്നു . മഴ തുടര്‍ച്ചയായി പെയ്താല്‍   ഈദുഗാഹുകള്‍ മാറ്റി വെക്കേണ്ടി വരും .ഇന്ന് വൈകുന്നേരം 6 30 നു  സോളിഡാരിറ്റി  കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഈദ്  സായാഹ്നവും ഗസല്‍ മഹ്ഫിലും ഒരുക്കിയിട്ടുണ്ട് .എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ന്റെ പെരുന്നാള്‍ ആശംസകള്‍

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More