“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 29 April 2013

തണല്‍ മരം മുറിച്ചു മാറ്റി ;പ്രതിഷേധം ശക്തം

 
മഴു വീണമരം

കുറ്റിക്കാട്ടൂര്‍ ;ചൂടിനു നേരെ തല ഉയറ്ത്തി നിന്ന തണല്‍  മരത്തി ല്‍ മഴു വീണു . കിഴക്കേ  ബസ്‌ സ്റ്റൊപ്പിലെ പാല  മരമാണ് രാത്രിയുടെ മറവില്‍ സ്വകാര്യ വ്യക്തിക ള്‍ മുറിച്ചു വീഴ്ത്തിയത്‌  ഇതിനു പിന്നില്‍ ചില കടക്കാരുടെ താല്‍പര്യ മാണുള്ളത്‌  ഇതില്‍ പ്രതിഷേധിച്ചു സോളി ഡാരിറ്റി ,യുവ മോര്ച്ച എന്നീ  സംഘടനകള്‍ ബോര്‍ഡുകള്‍ വെച്ചു . മരം മുറിക്കണമെങ്കില്‍ വനം വകുപ്പിന്റെയും  പിഡബ്ളിയു വിന്റെയും അനുമതി വേണം  ഇതില്ലാതെ യാണ് മരം മുറിച്ചത് . ബസ്‌  കാത്തിരുന്നവര്‍ക്ക് ഏറെ തണ ല്‍നല്‍കിയാതായിരുന്നു  പാല മരം . ഡ്രൈ നെജ് നിര്‍ മാണത്തിന്റെ മറവിലാണ് ഈ ക്രൂര കൃത്യം നടന്നത് .

'യൂത്ത് സ്പ്രിംഗ്' സോളിഡാരി റ്റി ഏക ദിന ഫൈവ്സ് പിപ്പെക്സ് പാലാഴി ജേതാക്കളായി .

 
ഒളവണ്ണ പഞ്ചായത്ത് വാർഡ്‌ മെമ്പ ര്‍ കെ കെ കോയ പിപ്പെക്സ് പാലാഴിക്ക്  ട്രോഫി നല്കുന്നു
കുറ്റിക്കാട്ടൂ ര്‍ : സോളിഡാരി റ്റി യുള്ള കേരളത്തിനു 10  വയസ് പ്രമേയത്തി ല്‍ നടക്കുന്ന 'യൂത്ത് സ്പ്രിംഗ് ' പരിപാടിയുടെ ഭാഗ മായി കോഴിക്കോട് ഏരിയ  പാലാഴിയി ല്‍  നടത്തിയ ഫുട് ബാൾ ടൂർണമെന്റിൽ  പിപ്പെക്സ് പാലാഴി ജേതാക്കളായി . എതിരില്ലാത്ത 3 ഗോളുക ള്‍ക്ക് പ്ലേ സ്റ്റാര്‍പന്നിയൻ കര യെയാണ് പരാജയപ്പെടുത്തിയത് .രാവിലെ  തുടങ്ങിയ മത്സരത്തി ല്‍ പതിനാറ് ടീമുക ള്‍ പങ്കെടുത്തു . സമാപന പരിപാടിയില്‍ ഒളവണ്ണ പഞ്ചായത്ത് വാർഡ്‌ മെമ്പ ര്‍ കെ കെ കോയ ട്രോഫികൾ വിതരണം ചെയ്തു . ജില്ലാ പ്രസി ഡന്റ്റ് സുബ്ഹന്‍ ബാബു, ജമാഅത്തെഇസ്‌ലാമി  ജില്ല സെക്രടറി ഷരീഫ്കുറ്റിക്കാട്ടൂ ര്‍,സകീർ ,ഫൈസൽ കുറ്റിക്കാട്ടൂ ര്‍ എന്നിവര്‍ സംബന്ധിചു

Saturday 27 April 2013

ബാല ലൈംഗിക പീഡനം പെരുകുന്നു :യു.ഡി.എഫ്‌. അധികാരമേറ്റശേഷം രജിസ്‌റ്റര്‍ ചെയ്‌തത്‌ 672 കേസുകള്‍


സംസ്‌ഥാനത്ത്‌ ബാലലൈംഗിക പീഡനം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. പോലീസില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്‌കൂളുകളിലും വീടുകളിലുമായി നടന്ന ബാല-ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌ 672 കേസുകളാണ്‌. ഇതില്‍ 467 കേസിന്റെ നിയമനടപടികള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 18 പേര്‍ ശിക്ഷാനടപടികള്‍ക്ക്‌ വിധേയരായിട്ടുമുണ്ട്‌.
ഏറ്റവും കൂടുതല്‍ ബാല-ലൈംഗിക പീഡനക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത ഇടുക്കി ജില്ലയില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവിടെ 92 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 65 എണ്ണത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയില്‍ 64 കേസുകള്‍ നിയമ നടപടി പൂര്‍ത്തിയായപ്പോള്‍ ഒരു പ്രതി മാത്രമാണു ശിക്ഷിക്കപ്പെട്ടത്‌.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം കേരളത്തില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കഴിഞ്ഞ മാസം നിയമസഭയില്‍ പറഞ്ഞത്‌. വേനല്‍ അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളില്‍ താമസിക്കാന്‍ മത്സരിക്കുന്ന കുട്ടികള്‍ വ്യാപകമായി ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രായമായവരില്‍ നിന്നും സമപ്രായക്കാരില്‍ നിന്നുമാണു കുട്ടികള്‍ക്ക്‌ ലൈംഗിക അതിക്രമങ്ങളേല്‍ക്കേണ്ടിവരുന്നത്‌.

പീഡനം ;കുട്ടിയെ ഇന്ന് മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും



കുറ്റിക്കാട്ടൂര്‍ :മുതിരര്‍ന്ന വിദ്യാര്‍ഥികള്‍ ലൈംകികമായി പീഡിപ്പിച്ച എട്ടു വയസുകാരനെ ഇന്ന് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കും . പ്രധികളാ യ മുതി ര്‍ ന്ന കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട് .ഈവരെയും  ഇന്ന് ജുവനൈ കോടതിയിൽ ഹാജരാക്കും .  ഇന്നലെ  കുട്ടിയെ യത്തീം ഖാനയില്‍ കൊണ്ട് വന്നു പോലീസ് തെളിവെടുത്തു .  കുറ്റിക്കാട്ടൂര്‍ മുസ്ലിം യത്തീം ഖാനയിലെ രണ്ടാം ക്ലാസ്  വിദ്യാര്‍ഥിയായിരുന്ന കുട്ടിയെയാണ്  ഇതേ സ്ഥാപനത്തിലെ  മുതിര്‍ന്ന കുട്ടികള്‍  പീഡിപ്പിച്ചത് . കുട്ടിക്ക് പീഡനം ഏറ്റവിവരം വീട്ടുകാര്‍ യത്തീം ഖാനയിലെ ബന്ധപെട്ടവരെ   അറിയിച്ചിട്ടും മുതിര്‍ന്ന കുട്ടികള്‍  പീഡനം തുട ര്‍ ന്നതാണ് പ്രശ്നം ഗുരുതരമാവാന്‍ കാരണം . കുട്ടി യുടെ പിതാവുഹുസ്സൈന്‍ ഒരു മാസം മുമ്പ് കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു .മാതാവ്   റസീന ഇദ്ധ ഇരിക്കുന്നത് കാരണം ഇവരുടെ മാതാവ് ബീവ്ജാനാണ് പോലീസില്‍ പരാതി നല്കിയത് .

Friday 26 April 2013

എട്ടു വയസ്സുകാരന് പീഡനം :പോലീസ് യതീം ഖാനയില്‍ തെളിവെടുത്തു .


കുറ്റിക്കാട്ടൂര്‍ മുസ്ലിം യത്തീം ഖാനയിലെ ബീ ലൈന്‍ പബ്ലിക് സ്കൂള്‍
കുറ്റിക്കാട്ടൂര്‍ :മുതിരര്‍ന്ന വിദ്യാര്‍ഥികള്‍ ലൈംകികമായി പീഡിപ്പിച്ച എട്ടു വയസുകാരന്റെ മൊഴി ജുവനൈല്‍ ആക്ട്‌ പ്രകാരം പോലീസ് രേഖപെടുത്തി . ഇന്ന് കുട്ടിയെ യത്തീം ഖാനയില്‍ കൊണ്ട് വന്നു പോലീസ് തെളിവെടുത്തു . കുറ്റിക്കാട്ടൂര്‍ മുസ്ലിം യത്തീം ഖാനയിലെ രണ്ടാം ക്ലാസ്  വിദ്യാര്‍ഥിയായിരുന്ന കുട്ടിയെയാണ്  ഇതേ സ്ഥാപനത്തിലെ  മുതിര്‍ന്ന കുട്ടികള്‍  പീഡിപ്പിച്ചത് . കുട്ടിക്ക് പീഡനം ഏറ്റവിവരം വീട്ടുകാര്‍ യത്തീം ഖാന ഭാര വാഹികളെ അറിയിച്ചിട്ടും നടപടി എടുക്കാത്തതിനെ തുടര്ന്നാണ് ഇവര്‍ ഇന്നലെ മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്കിയത്. പരാതിയില്‍ വേണ്ടത്ര അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളെജ് പൊലീസ് തയ്യാറാവാത്തതിനെ ത്ടര്ന്നു ഇവര്‍  ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കുകയായിരുന്നു . കുട്ടി യുടെ പിതാവുഹുസ്സൈന്‍ ഒരു മാസം മുമ്പ് കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു .മാതാവ്   റസീന ഇദ്ധ ഇരിക്കുന്നത് കാരണം ഇവരുടെ മാതാവ് ബീവ്ജാനാണ് പോലീസില്‍ പരാതി നല്കിയത് . ഇതിനിടെ സ്ഥാപനത്തിലെ ചില ര്‍  ഇന്നലെ രാത്രി കുട്ടിയുടെ വീട്ടിലെത്തിയത്‌ നാട്ടുകാരുമായി നേരിയ സംഘര്ഷം സൃഷ്ടിച്ചിരുന്നു.കുട്ടിയെ തട്ടി കൊണ്ട് പോവാനുള്ള ശ്രമമെന്നരോപിചായിരുന്നു സംഘര്ഷം .യത്തീം ഖാനയിലെ കുട്ടിള്‍ക്ക് വേണ്ടത്ര  പരിഗണന ലഭിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങള്ക്ക് കാരണം  എന്ന് പറയപ്പെടുന്നു .  നേരത്തെ  യത്തീം ഖാനയും കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാത്ത്‌ കമ്മറ്റിയും തമ്മില്‍  ഉടമസ്ഥ തര്ക്കം നില നില്ക്കുന്നുണ്ട്  . ഈ കേസ് ഇപ്പൊള്‍ വഖഫ് ബോര്ഡില്‍ നടക്കുകയാണ് . യത്തീം ഖാന  സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയതിനെതിരെയാണ് കേസ്   . 

Thursday 25 April 2013

യത്തീം ഖാനയില്‍ മുതിര്‍ന്ന കുട്ടികളുടെ പീഡനം ;എട്ടു വയസ്സുകാരന് പരിക്ക്

        എക്സ് ക്ലൂസീവ്

കുറ്റിക്കാട്ടൂർ :അനാഥാ ലയത്തിൽ   പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർഥി സീനിയർ വിദ്യാര്‍ഥികളുടെ   ക്രൂര പീഡനത്തിൽ നിന്നും രക്ഷ തേടി പോലീസിൽ പരാതി നല്കി . കുറ്റിക്കാട്ടൂർപെരിങ്ങൊളം  റോഡിൽ മാൻകുനി  കോട്ടേഴ്സിൽ  താമസിക്കുന്ന കുട്ടിയുടെ മാതാവാണ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നല്കി യത് .കുറ്റിക്കാട്ടൂർ യതീം ഖാനയിൽ പഠിക്കുന്ന കുട്ടിയെ ഇതേ സ്ഥാപനത്തിലെ   സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിപീഡനം നടത്തുകയും    ഇത് കാരണം കുട്ടിക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്നാണ് മാതാവ് നല്കിയ പരാതിയിൽ  പറയുന്നത് . മാത്രമല്ല സ്ഥാപനത്തിൽ നിന്നും ടി സി ലഭിക്കാൻ പോലീസിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട് .ഡോക്ടർമാർ അഡ്മി റ്റ്ചെയ്യാൻ നിർദേശിച്ചിട്ടും ഭയം കാരണം കുട്ടി ഇതിനു തയ്യാറായില്ല .രണ്ടു മാസം മുന്‍മ്പ് കുട്ടിയുടെ പിതാവ് ഹുസൈന്‍ കൊയിലാണ്ടിയില്‍ വെച്ച് കുഴഞ്ഞു വീണു മരണ പെട്ടിരുന്നു
ഉമ്മ ഇദ്ധ ഇരിക്കുന്നത് കാരണം വലിയു മ്മ യാണ് സ്റ്റെഷനില്‍ പരാതി കൊടുക്കാന്‍   എത്തിയത്   പിതാവ് മരിച്ച കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് ,മുന്പും ഇത് പോലെ ഉപദ്രവം ഏറ്റി ട്ടുണ്ടെന്നു ഇവര്‍പറഞ്ഞു  .പീഡന വിവരം  ബന്ദ്ധ പെട്ടവരുടെ  ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെയുമായി സ്റെഷനില്‍  എത്തിയത്  ഇത് വരെ പുറത്തു പറയാതിരുന്നത് സ്ഥാപനം ടി സി നല്കാതെ പിടിച്ചു വെക്കുമെന്ന ഭയം കാരണമാണെന്ന് ഇവര്‍പറഞ്ഞു .   ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ കുട്ടിയെ ചികിത്സക്ക് കൊണ്ട് വന്നപോഴാണ് പീഡന വിവരം പുറത്തറിയുന്നത് .  മെഡിക്കൽ കോളേജ് പോലീസ് റസി പ്റ്റ് നമ്പർ 40 / 2013 പ്രകാരം മാതാവ് ബീവിജാന്റെ  പരാതി കൈപറ്റി. അന്വേഷണം നടത്തുമെന്ന്  പോലീസ് അറിയിച്ചു .

Wednesday 24 April 2013

കുടി വെള്ള ക്ഷാമം രൂക്ഷമാകുന്നു :സി പി എം മാർച്


കുറ്റിക്കാട്ടൂർ :രൂക്ഷമായ കുടി വെള്ള ക്ഷാമം പരിഹരിക്കുക ,മണൽ വിതരണ രംഗത്തെ അഴിമതി അവസാനിപ്പിക്കുക ,പഞ്ചായത്ത് ദുര് ഭരണത്തിനു അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച് പെരുവയൽ പഞ്ചായത്ത് സി പി എം കമ്മറ്റിയുടെ  നേന്ത്ര ത്വത്തിൽ പഞ്ചായത്ത് ഓഫീസ്  മാർച് നടത്തി . ധർണ സി പി എം കുന്ന മംഗലം ഏരിയ സെക്രടറി ടി ബാലൻ  ഉത്ഘാടനം ചെയ്തു . പി ബാലന അദ്ധ്യക്ഷത വഹിച്ചു . കെ ആർ . സുബ്ര മണ്യൻ ,ചന്ദ്ര ശേഖരൻ എന്നിവര് സംസാരിച്ചു .

ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം




എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍  വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍  എന്ന കൊച്ചു ഗ്രാമം.    ...  പണ്ട്  ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു
ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട്‌ മാലിന്യങ്ങള്‍  കൊണ്ട് വന്നു മൂടാനൊ രിടമായി .   മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി  പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ  വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍   വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി  വിശപ്പിനെ തിളപ്പിച്ച്‌ നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍  ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍  കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ...   സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും   ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
 കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു .  സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി  വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു  .
 ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍  ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ
അന്ന്   ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു  . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു ..  പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍  നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍  ഇരുന്നു കനല്‍  ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍  ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍  പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ  ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍  നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു .  കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ  അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
   വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍  കട നടത്തിയുരുന്ന ബീരന്ക്ക വിഷു
ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍  പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി  വെടുത്തു മേലേടത്തു പരീ  കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍  അങ്ങാടിയില്‍  നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു  .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത്  പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു  അഭിമാനത്തിന്റെയും അഹം

Tuesday 23 April 2013

വൈദ്യുതിബില്‍ ഇനി ഓണ്‍ലൈനായി അടക്കാം


വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടക്കേണ്ട വിധം
വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം സംസ്ഥാന വൈദ്യുത ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (kseb.in) തയാറായി. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങി 36 ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാം.
വെബ്സൈറ്റിലെ 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഒപ്ഷന്‍ ക്ളിക്ക് ചെയ്തു കൊണ്ടാണ് പേമെന്‍റ് ആരംഭിക്കേണ്ടത്.
ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനു മുമ്പ് ഒടുവില്‍ അടച്ച ബില്‍ കൈയ്യില്‍ വെക്കുക. ഇതില്‍ കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറും ലഭിക്കും. 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ എത്തുന്ന വിന്‍ഡോയിലെ നിര്‍ദിഷ്ട കോളത്തില്‍ ഈ രണ്ട് നമ്പറുകളും ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും നല്‍കുക.

തുടര്‍ന്ന് പണം അടക്കാന്‍ ആഗ്രഹിക്കുന്ന വിധം തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഒപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
നെറ്റ്ബാങ്കിങ് വഴി പണം അടക്കുന്നവരില്‍ നിന്നും ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്‍െറ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. വിശദാംശങ്ങള്‍ ആദ്യം നല്‍കിയ ഇ-മെയിലല്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് വിശദാംശങ്ങള്‍ പ്രിന്‍റ് എടുക്കാവുന്നതുമാണ്.
പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കിയാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇ-മെയില്‍ വിലാസം: itpaymentsupport@ksebnet.com

Tuesday 16 April 2013

ഇന്ത്യന്‍ ഔഷധ മേഖല നവ ലിബറല്‍ നയങ്ങളുടെ രക്ത സാക്ഷി -ഡോ ,ബി ഇഖ്ബാല്‍


കേരള ശാസ്ത്ര സാഹിത്യ പരിഷത് പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിച്ച ഔഷധ വില വര്ധനയും ഡോ ,ബി ഇഖ്ബാല്‍ സംസാരിക്കുന്നു  ജനജീവിതവും
കുറ്റിക്കാട്ടൂര്‍: നവ ലിബറല്‍ നയങ്ങളുടെ ആദ്യത്തെ  രക്ത സാക്ഷിയാണ് ഇന്ത്യന്‍ ഔഷധ മേഖല എന്ന് ഡോ ,ബി ഇഖ്ബാല്‍ പറഞ്ഞു . കേരള ശാസ്ത്ര സാഹിത്യ പരിഷത് പുവ്വാട്ടു പറമ്പില്‍ സംഘടിപ്പിച്ച ഔഷധ വില വര്ധനയും ജനജീവിതവും എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ആധുനിക ചികിത്സ ഏറ്റവും കൂടുതല്‍ സീകരിക്കുന്നത് കേരളത്തിലാണ് . ഇത് കാരണം ജനങ്ങ ല്‍ ദാരിദ്ര്യത്തിലേക്ക് താഴുകയാണ്‌ . ഡോ,കെ സുഗതന്‍ അദ്ധ്യക്ഷനായിരുന്നു പരിഷത് ജില്ല ട്രഷറര്‍ എ പി പ്രേമാനന്ദ് ,ഡോ, ഖദീജ മുംതാസ്  . പി  കെ സന്തോഷ്‌ എന്നിവ ര്‍ സംസാരിച്ചു കെ ആര്‍ സുബ്ര മണ്യന്‍ സ്വാഗതവും ശശിധരന്‍ നന്ദിയും പറഞ്ഞു .

വിഷു -സമ്മര്‍ സൗഹ്ര്ദ കൂട്ടായ്മ

പുതിയേടത്ത് സ്കൂളില്‍ നടന്ന ചടങ്ങ് വാര്ഡ് മെമ്പര്‍ അനീഷ്‌ പാലാട്ട് ഉത്ഘാടനം ചെയ്യുന്നു

കുറ്റിക്കാട്ടൂര്‍ :നന്മയുടെയും സമ്ര് ദ്ധിയുടെയും പങ്കു വെക്കലുകളുമായി  സൗഹ്ര്ദ റസിഡന്റ്സ് അസോസിയേഷന്‍ കുറ്റിക്കാട്ടൂര്‍ വിഷു -സമ്മര്‍ സൗഹ്ര്ദ കൂട്ടായ്മ സംഘടിപ്പിച്ചു . പുതിയേടത്ത് സ്കൂളില്‍ നടന്ന ചടങ്ങ് വാര്ഡ് മെമ്പര്‍ അനീഷ്‌ പാലാട്ട് ഉത്ഘാടനം ചെയ്തു . അസോസിയേഷന്‍ സെക്രടറി റഹ് മാന്‍ കുറ്റിക്കാട്ടൂര്‍ ,സല്‍മാന്‍ ,ശ്രീജിത് എന്നിവര് സംസാരിച്ചു . പ്രസി :വിപിന്‍ കെ ടി അദ്ധ്യക്ഷനായിരുന്നു    അംഗങ്ങളുടെ  കായിക മത്സരങ്ങള്‍ , ചിട്ടി അംഗങ്ങളെ ചേര്‍ക്കല്‍ എന്നിവ ചടങ്ങില്‍ വെച്ച് നടന്നു . 

തടപറമ്പില്‍ അബ്ദുള്ള നിര്യാതനായി



കുറ്റിക്കാട്ടൂര്‍ :മുസ്‌ലിം ലീഗ് മുന്‍ വാര്ഡ് പ്രസിഡന്ടായിരുന്ന തടപറമ്പില്‍ അബ്ദുള്ള (റാതീബ് )74   നിര്യാതനായി. ഭാര്യ :ആയിഷ ,മക്കള്‍:പരേതനായ ഷറഫുദ്ധീന്‍,അബ്ദു റഷീദ് (നാസ് )അബ്ദുല്ലത്തീഫ് ,സിദ്ധീക്ക് ,സുഹറ ,ആമിന ബീവി ,

Saturday 13 April 2013

വെള്ളരി പാടം വിളവൊഴിഞ്ഞു ;നാട് വിഷു തിമര്‍പ്പിര്‍

 
വിളവെടുത്തു ഒഴിവാക്കുന്ന  വെള്ളരി പാടം പെരുവയലില്‍  നിന്നുള്ള ദൃശ്യം 

കുറ്റിക്കാട്ടൂര്‍ :കണി വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞു നാട്  വിഷു ആഘോഷ ത്തിലേക്ക് തിരിഞ്ഞു  നാളെ  വിഷുവിനു കണി കാണാന്‍ കണി കൊന്നയോടൊപ്പം കണി വെള്ളരിയും ഇടം പിടിക്കുമ്പോള്‍ കുറ്റി ക്കാട്ടൂ രിനും പെരുവയലിനും    അഭിമാനം  . നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണി വെള്ളരി നല്കി സായൂജ്യമടയുക യാണ് കഷകര്‍. സാധനങ്ങള്ക്ക് വില വര്‍ധിപ്പിച്ചപ്പോള്‍ വെള്ളരിക്ക്‌ ആനുപാധികമായി   വില കിട്ടുന്നില്ലന്നാണ് ഇവരുടെ പരാതി . വില വര്ധന നാട്ടുകാരുടെ മുതുകൊടിക്കുംപോള്‍ ആഘോഷത്തിന് മങ്ങലെല്ക്കുകയാണ് .കുറ്റിക്കാട്ടൂര്‍ സൌഹ്ര് ദ 'റെസി ഡെന്‍റ്റ് അസോസിയേഷന്‍ ഏപ്രില്‍ 15  ന്‌  2 മണിക്ക്  പുതിയേടത്ത് സ്കൂളി ല്‍   വിഷു- സമ്മര്‍ സൌഹ്ര്ദ കൂട്ടായ്മ ഒരുക്കിയിട്ടുണ്ടെന്ന്  സെക്രടറി
റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ പ്രസിഡ ന്റ്റ്  വിപിന്‍ കെ ടി എന്നിവര് അറിയിച്ചു .

Thursday 11 April 2013

ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം



എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍  വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍  എന്ന കൊച്ചു ഗ്രാമം.    ...  പണ്ട്  ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു
ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട്‌ മാലിന്യങ്ങള്‍  കൊണ്ട് വന്നു മൂടാനൊ രിടമായി .   മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി  പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ  വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍   വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി  വിശപ്പിനെ തിളപ്പിച്ച്‌ നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍  ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍  കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ...   സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും   ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
 കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു .  സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി  വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു  .
 ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍  ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ
അന്ന്   ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു  . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു ..  പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍  നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍  ഇരുന്നു കനല്‍  ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍  ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍  പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ  ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍  നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു .  കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ  അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
   വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍  കട നടത്തിയുരുന്ന ബീരന്ക്ക വിഷു
ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍  പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി  വെടുത്തു മേലേടത്തു പരീ  കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍  അങ്ങാടിയില്‍  നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു  .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത്  പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു  അഭിമാനത്തിന്റെയും അഹംഭാവത്തിന്റെയും  വീരസ്യമുണ്ടായിരുന്നു ..കോഴി കോട്ടെ ചന്തകളില്‍  കണിവെള്ളരി നിറച്ചത് ഞങ്ങളുടെ വയലുകളിള്‍ വിളവെടുത്താ യിരുന്നു  .  ഇന്നും ഈ പെരുമ കുറ്റിക്കാട്ടൂരിനുളളതാണ് .... പാട്ടും മെതിയും കൊയ്ത്തുമി ല്ലാത്ത  എന്റെ നാട് ഇന്ന്  പട്ടണം വിഴുങ്ങിയ ഗ്രാമമാണ്‌ ..ആര്‍ത്തിയിലേക്കുള്ള  വഴിയില്‍ ബന്തങ്ങളുടെ അടുപ്പം കുറഞ്ഞു വരുന്നത് ഞാന്‍ അറിയുന്നു...ഒരു  തിരിച്ചു പോക്കില്ലാത്ത ഉഷ്ണം  വന്നു വിഴുങ്ങും മുന്‍പ് ഒരു നീരുരവയെങ്കിലും പൊ ട്ടിയിരുന്നെങ്കില്‍ ...അല്ലെങ്കില്‍ അവസാനത്തെ തണുപ്പ് കോരി  തരാന്‍  ഇവിടേയ്ക്ക് ഒരു കാറ്റ്  വീശിയെങ്കില്‍ .... 

Tuesday 9 April 2013

വിഷുവിനു കണിയൊരുക്കി കുറ്റിക്കാട്ടൂര്‍


കുറ്റിക്കാട്ടൂര്‍: വിഷുവിനു കണിയൊരുക്കാന്‍ കുറ്റിക്കാട്ടൂര്‍ വെള്ളരി തോട്ടം  ഒരുങ്ങി.  രണ്ടു മാസം മുന്പുതുടങ്ങിയ  കര്ഷകരുടെ അദ്ധ്വാനത്തിന്റെ  വിള വെടുപ്പാണ് ഇത് . അദ്ധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയില്ലങ്കിലും ആത്മ സായൂജ്യമായാണ്‌  കര്‍ഷകര്‍ കണി വെള്ളരി കൃഷി യെ കാണുന്നത്  നെല് പാടങ്ങള്‍ മണ്ണിട്ട്‌ നികത്തിയപ്പോള്‍ ഈ കൃഷിയില്‍  നിന്നും  ആളുകള്‍ മാറി തുടങ്ങി.  ഇപ്പൊ ള്‍ വെള്ളക്കാട്ടു  താഴം ,പേര്യ ,പൈങ്ങോട്ടു പുറം ഇവിടങ്ങളിലാണ് വെള്ളരി  കൃഷി ചെയ്യുന്നത് . വിഷുവിനു മുന്പേ മാര്‍ കറ്റി ല്‍ എത്തിയാല്‍ കണി വെള്ളരിക്ക്‌ വന്‍  ഡിമാന്റാണ്  കേരളത്തിന്റെ വിവിത ഭാഗങ്ങളിലേക്ക് എത്തുന്ന  കണി വെള്ളരി മിക്കതും  ഇവിടെ  നിന്നുള്ളതാണ്.  സാധാരണ വെള്ളരിയി ല്‍ നിന്നും വ്യത്യസ്ത മായി കണി വെള്ളരി ഉരുണ്ടു പാകമായതായിരിക്കും .ഈ  വെള്ളരിയാണ് കണി കാണാന്‍ വെക്കുന്നത്

മാമ്പുഴക്ക് വീണ്ടും മരണമണി


മാമ്പുഴ ജനകീയ ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര് വിനോദ് പടനിലം ഉത്ഘാടനം ചെയ്യുന്നു .(ഫയല്‍  ചിത്രം
 കുറ്റിക്കാട്ടൂര്‍ : പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്‍െറ പ്രതീകമായിരുന്ന മാമ്പുഴ, മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് മരണാസന്നമാവുന്നു. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുഴയുടെ വീണ്ടെടുപ്പിനായുള്ള ശ്രമങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും പുഴയില്‍ കുന്നുകൂടുന്ന മാലിന്യവുമാണ് മാമ്പുഴക്ക് വീണ്ടും മരണമണിയൊരുക്കുന്നത്.
2010 നവംബറിലാണ് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുഴ വീണ്ടെടുപ്പിന് തുടക്കമിട്ടത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാറുകളും ബോധവത്കരണവും മാലിന്യ നിര്‍മാര്‍ജനവുമായി നാട്ടുകാര്‍ ഏറെ ദൂരം പിന്നിട്ടതോടെ പുഴയുടെ അതിരുകള്‍ നിര്‍ണയിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ സര്‍വേ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളമായി തുടരുന്ന സര്‍വേ പലപ്പോഴും ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. മൂന്നു ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപ്പുഴയുമായി ചേരുന്ന പുഴയുടെ നല്ലൊരു ഭാഗം ഇനിയും സര്‍വേ നടക്കാന്‍ ബാക്കിയാണ്. പൂര്‍ത്തിയായ ഭാഗങ്ങളില്‍ വ്യാപകമായി കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിനൊരു നടപടിയില്ലാതെ പോവുന്നത് വീണ്ടുംകൈയേറ്റത്തിന് കളമൊരുക്കുമെന്ന ആശങ്ക പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുണ്ട്. പുഴയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ചില വന്‍ സ്വകാര്യ പദ്ധതികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
നാട്ടുകാര്‍ക്ക് പുറമെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും തൊഴിലുറപ്പ് പ്രവര്‍ത്തകരും വല്ലപ്പോഴുമെത്തി പ്ളാസ്റ്റിക് മാലിന്യംനീക്കുന്നതൊഴിച്ചാല്‍ മാലിന്യം പൂര്‍ണമായും വാരി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തല പദ്ധതികളൊന്നും നടപ്പായിട്ടില്ല. റവന്യൂ, ടൂറിസം, ജലവിഭവ മന്ത്രിമാര്‍ക്കെല്ലാം മാമ്പുഴ സംരക്ഷണ സമിതി നിരവധി തവണ പരാതി നല്‍കിയതാണ്.
എന്നാല്‍, പുതിയ വാര്‍ഷിക പദ്ധതിയിലും പുഴയുടെ വീണ്ടെടുപ്പിനായി ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലും മാമ്പുഴക്ക് പരിഗണന ലഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍െറ കോഴിക്കോട് മാസ്റ്റര്‍ പ്ളാനില്‍ മാമ്പുഴക്കായി നിര്‍ദേശം ഉയര്‍ന്നിരുന്നു. പുഴയിലെ വെള്ളത്തിന്‍െറ ഗുണനിലവാരവും മറ്റ് സാധ്യതകളും പരിശോധിക്കാന്‍ സി.ഡബ്ള്യു.ആര്‍.ഡി.എം നടത്തുന്ന പഠനത്തിന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ അഞ്ചു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് പുഴ സംരക്ഷണത്തിനായി ലഭിച്ചത്.
വേനല്‍ കടുത്തതോടെ പ്രഭവകേന്ദ്രങ്ങള്‍ വറ്റി ഒഴുക്കു നിലച്ച മാമ്പുഴ പൂര്‍ണമായും മാലിന്യം മൂടിയിട്ടുണ്ട്. ഇതിനിടയില്‍ വന്‍തോതില്‍ ജലമൂറ്റും നടക്കുന്നതായി ആക്ഷേപമുണ്ട്. വരണ്ടുണങ്ങുന്ന പുഴയില്‍ കക്കൂസ്, ഇറച്ചിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ ഈയിടെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്ന് പിടികൂടിയിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.
സര്‍വേ പൂര്‍ത്തിയാക്കാത്തതാണ് പുഴ സംരക്ഷണത്തിന് പദ്ധതികള്‍ കൊണ്ടുവരുന്നതിനുള്ള തടസ്സമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് മാമ്പുഴ സംരക്ഷണ സമിതി.

Saturday 6 April 2013

ഇനി വില്ലേജ് ഓഫീസ് സേവനം അക്ഷയ വഴി


കുറ്റിക്കാട്ടൂ ര്‍ :വില്ലേജ് ഓഫീസുകളില്‍ നിന്നും നാട്ടുകാര്‍ക്കു ലഭിക്കുന്ന സേവനം ഇനി മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി യായിരിക്കും .നേരത്തെ പല വില്ലെജുകളിലും ഇത് നടപ്പാക്കിയിട്ടു ണ്ടങ്കിലും കുറ്റിക്കാട്ടൂര്‍ മാവൂര് വില്ലേജുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങി.ഇതിനിടെ ഇതില്‍  പരാതിയും വന്നു തുടങ്ങി .അക്ഷയ കേന്ദ്രങ്ങളില്‍ വേണ്ടത്ര ജീവനക്കാരും സൌകര്യവും  ഇല്ലാത്തതും ഉള്ളവര്ക്ക് ഇതിനെ കുറിച്ച അറിവില്ലാത്തതും നാട്ടുകാരെ വട്ടം കറക്കുന്നുന്ട്‌ .മാത്രമല്ല കൈവശാവകാശ സര്ടിഫിക്കറ്റ് .ആധാരം ആവശ്യമുള്ള മറ്റു രേഖകള്‍ എന്നിവയ്ക്ക് വില്ലെജിനെ തന്നെ നേരിട്ട് ആശ്രയിക്കണം ആധാരം സ്കാന്‍ ചെയ്‌താല്‍ വില്ലേജ് ഓഫീസില്‍ ഇയ്തിന്റെ  പ്രിന്റ്‌ വ്യക്തമായി കിട്ടുന്നില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്.അക്ഷയ കേന്ദ്രങ്ങളില്‍ സേവനം ഉപയോഗിക്കുന്നവര്ക്ക് ഒരു രെജിസ്റ്റ ര്‍ നമ്പര് തരും .പിന്നീടുള്ള സേവനത്തിനും ഈ നമ്പ ര്‍ മതിയാകും ..വരുമാന സര്ടിഫിക്കറ്റും മറ്റും കിട്ടുന്നതിന്റെ വിവരം നമ്മുടെ മോബിളിലേക്ക് എസ എം എസ് ആയി വരും .ഇത് സാധാരണക്കാര്ക്ക് എത്ര മാത്രം പ്രയോഗികമാണന്ന കാര്യം കാത്തിരുന്നു അറിയണം .

വയല്‍ നികത്തലിനെതിരെ കര്‍ഷക മാര്‍ച്ച്

    കുറ്റിക്കാട്ടൂ ര്‍ :പറക്കോട്ടു താഴം നെല്‍കൃഷി ചെയ്യുന്ന വയല്‍ മണ്ണിട്ട് നികത്താന്‍ കൂട്ടുനില്‍ക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വള്ള്യാട്ട് പാടശേഖര സമിതിയും പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി പെരുമണ്ണ വില്ലേജ് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
25 ഏക്കറോളം വരുന്ന പുഞ്ചകൃഷി പ്രദേശത്തേക്കുള്ള വഴിപോലും കൊട്ടിയടച്ച് അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന നികത്തല്‍ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാട്ടുകാരുടെ പരാതികളിലൊന്നും നടപടിയാവാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.മാര്‍ച്ച് മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. വള്ള്യാട്ട് പാടശേഖര സമിതി പ്രസിഡന്‍റ് പി.പി. വാസു, പി.കെ. ശശിധരന്‍, മഠത്തില്‍ അബ്ദുല്‍അസീസ്, കെ.പി. അബ്ദുല്ലത്തീഫ്, പി.എം. വേലായുധന്‍, പുത്തലത്ത് ഹരിദാസന്‍, പി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More