“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 31 May 2013

ചെരിപ്പൊട്ടിക്കുന്ന പശയും വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തു


 കുറ്റിക്കാട്ടൂർ ; വൈറ്റ്നറില്‍ ലഹരി കണ്ടെത്തിയ കുട്ടികള്‍ അത് കിട്ടാതായതോടെ ചെരുപ്പ് ഒട്ടിക്കുന്ന പശയിലും ലഹരി ‘കണ്ടുപിടിച്ചു’. നഗരത്തിലെ രണ്ട് പ്രമുഖ സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ പശലഹരി ഉപയോഗിച്ച് മത്തുപിടിച്ച അവസ്ഥയില്‍ വെള്ളിമാട്കുന്നില്‍ നാട്ടുകാര്‍ പിടികൂടി. ലഹരിയുടെ മയക്കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.
പശയും പ്ളാസ്റ്റിക്കും പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഗന്ധമാണത്രെ ഇവരെ ദീര്‍ഘനേരം ലഹരിയുടെ ലോകത്ത് കഴിയാന്‍ സഹായിക്കുന്നത്. പത്തു രൂപയുടെ ഒരു പശ ട്യൂബ് മതി രണ്ടോ മൂന്നോ പേര്‍ക്ക് ലഹരി നുകരാന്‍. ഇതുപയോഗിച്ചാല്‍ ഷട്ടില്‍ കളിക്കാനൊക്കെ നല്ല ‘എനര്‍ജി’ കിട്ടുമെന്ന് പ്ളസ് വണിന് പടിക്കുന്ന മിടുക്കനാണ് പറയുന്നത്. ഇവര്‍ നഗരത്തിലെ ഗവ സ്കൂള്‍ അധ്യാപികയുടെ മകനാണ്. എസ്.എസ്.എല്‍.സിക്ക് 83 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
ദിവസേന ഒരു തവണയെങ്കിലും ഈ ലഹരി ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കുട്ടി പറയുന്നത്. തന്‍െറ നിരവധി കൂട്ടുകാര്‍ ഇതുപയോഗിക്കുന്നുണ്ടെന്നും അവന്‍ വെളിപ്പെടുത്തി. പ്രമുഖ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് 10ാം ക്ളാസ് കഴിഞ്ഞിറങ്ങിയതാണ് കൂടെയുള്ള കുട്ടി. ഇവന്‍ ലഹരിയുടെ മയക്കത്തില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബേപ്പൂര്‍ പുലിമുട്ടില്‍ വെച്ചാണത്രെ അവന് ഈ ‘ഐഡിയ’ പഠിക്കാനായത്. ഇവനും ഇതുപയോഗിക്കുന്ന നിരവധി കൂട്ടുകാരുണ്ട്. നാട്ടുകാര്‍ ഇവരുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ചുവരുത്തി തൊണ്ടി സഹിതം കുട്ടികളെ കൈമാറി. പശയുടെ ട്യൂബ് കണ്ട പിതാവ് ഞെട്ടി. സ്കൂള്‍ ഷൂ ഒട്ടിക്കാന്‍ വേണ്ടി പിതാവിനെക്കൊണ്ടുതന്നെയാണത്രെ ഇവന്‍ പശ വാങ്ങിച്ചത്.
മാത്തോട്ടത്തെ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവാണ് ഈ ലഹരി പരിചയപ്പെടുത്തിയതെന്ന് വിദ്യാര്‍ഥി പിതാവിനോട് പറഞ്ഞു. ലഹരി വിപത്തിനെതിരെ കാമ്പയിന്‍ നടത്തുന്ന ‘ജിയോസ’ (ജെ.ഡി.ടി ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പിച്ചത്.
ഇതിന്‍െറ വിവരങ്ങള്‍ സംഘടന പൊലീസിനും കൈമാറി. കുട്ടികളെ മയക്കുമരുന്ന് വലയിലകപ്പെടുത്തുന്നതിന്‍െറ ആദ്യ പടിയാണ് ഇത്തരം ലഹരി ഉപയോഗമെന്ന് പൊലീസ് പറയുന്നു. ഇതിന്‍െറ പിന്നില്‍ വലിയ റാക്കറ്റുള്ളതായാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം ലഹരി ഉപയോഗിക്കുന്നവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Thursday 30 May 2013

മാവൂര് പഞ്ചായത്ത് സാരഥ്യം വനിതകള്‍ക്ക്



കുറ്റിക്കാട്ടൂര്‍ : മാവൂര് പഞ്ചായത്ത് സാരഥ്യം വനിതകള്‍ നേടി . പഞ്ചായത്ത് പ്രസിഡന്റ്റ് .വൈസ് പ്രസിഡന്റ്റ് സ്ഥാ നത്തെക്ക് യഥാക്രമം കോണ്ഗ്രസ്സിന്റെ ദീപികയും ലീഗിന്റെ ഫാത്തിമ സുഹറയും തെരഞ്ഞെടുക്കപ്പെട്ടു . മുന്നണി ധാരണയനുസരിച്ച് നിലവിലുള്ളവർ  ഒഴിഞ്ഞത് കൊണ്ടാണ്  ഇവര്ക്ക് നറുക്ക്   വീണത്‌ .  പ്രസിഡന്റ്റ് . സ്ഥാ നത്തെക്ക്  പട്ടിക ജാ തി സം വരണവും വൈസ് പ്രസിഡന്റ്റ് സ്ഥാ നത്തെക്ക് വനിതാ സം വരണവും ഉള്ളത് കൊണ്ടാണ് സാരഥ്യം വനിതകള്ക്ക് ലഭിച്ചത് .

Monday 27 May 2013

ആംവെ ഇന്ത്യ ചെയര്‍മാന്‍ അറസ്റ്റില്‍



മൾടി  ലെവൽ  മാർ ക്കറ്റിങ്ങിലൂടെ ആളുകളെ വഞ്ചിച്ച അമേരിക്കന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ 'ആംവെ'യുടെ ഇന്ത്യന്‍ സി.ഇ.ഒ പിക്നി കോട്ട് വില്യം അറസ്റ്റിലായി. നെറ്റ് വര്‍ക്കിങ് മാര്‍ക്കറ്റിങിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് അമേരിക്കന്‍ പൗരനായ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ടര്‍മാരായ അഞ്ജു പുത്രാജ്, സഞ്ജയ് മല്‍ഹോത്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം കോഴിക്കോട്ട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കഴിഞ്ഞ വര്‍ഷം ആംവെയുടെ കേരളത്തിലെ സി.ഇ.ഒയെ അറസ്റ്റ് ചെയ്തിരുന്നു.

നീന്തല്‍ ബോണസ് മാര്‍ക്ക്: പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ആശങ്ക

കുറ്റിക്കാട്ടൂർ :പ്ള സ്വണ്‍ പ്രവേശത്തിന് നീന്തലിന്‍െറ ബോണസ് മാര്‍ക്ക് പരിഗണിക്കാന്‍ പഞ്ചായത്തുതല സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ സീലുള്ള ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം പല പഞ്ചായത്തുകളും അട്ടിമറിക്കുന്നു.
പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിലുകളുടെ സീലോടുകൂടിയ ലെറ്റര്‍പാഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിരിക്കെ, ഇതറിയാത്ത പല പഞ്ചായത്ത് പ്രസിഡന്‍റുമാരും സ്വന്തം ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സ്കൂളുകള്‍ പരിഗണിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ബോണസ് മാര്‍ക്ക് നഷ്ടപ്പെടാനിടയാകും. എന്‍.സി.സി , സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, നീന്തല്‍ അറിവ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നീ കാറ്റഗറിയില്‍ മൊത്തം രണ്ടു മാര്‍ക്കാണ് ബോണസായി പരിഗണിക്കുക.
കാറ്റഗറിയിലെ ഒരിനത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബോണസ് മാര്‍ക്ക് ലഭിക്കും.
നഗരസഭയില്‍ മേയറും ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്‍റുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍, പല പഞ്ചായത്തുകളിലും സ്പോര്‍ട്സ് കൗണ്‍സില്‍ രൂപവത്കരിച്ചിട്ടില്ല. ഇതേക്കുറിച്ച് അറിയാത്ത ചില പ്രസിഡന്‍റുമാര്‍ നീന്തല്‍ അറിയാത്തവര്‍ക്കുവരെ സ്വന്തം ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി ആക്ഷേപമുണ്ട്.
സ്പോര്‍ട്സ് കൗണ്‍സിലിന്‍േറതല്ലാത്ത ലെറ്റര്‍പാഡില്‍ ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സ്കൂളുകള്‍ അത് സ്വീകരിക്കാനിടയില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്.

Sunday 26 May 2013

മാമ്പുഴ യില്‍ മുടി മാലിന്യം

 മാമ്പുഴ യില്‍ നിന്നും പുറത്തെടുത്ത മുടി കെട്ടുകള്‍ 
 
കുറ്റിക്കാട്ടൂര്‍ :മാലിന്യ മുക്തമായ മാമ്പുഴക്ക്‌ ഒരു ഭാഗത്ത് പ്രവര്ത്തനം നടക്കുമ്പോള്‍ ബാര്ബര് ശാപ്പുകാര്‍  മുടി കെട്ടുകള്‍ മാമ്പുഴ യില്‍ തള്ളുന്നത് .തുടരുന്നു . കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ സര്‍ വീസ് സ്റെഷനടുത്തുള്ള കണ്‍ വേര് ടിനടിയില്‍ നിന്നും പത്തു ചാക്ക് മുടികെട്ടാണ് കിട്ടിയത് . കണ്‍ വെര്‍ട്ട് നന്നാക്കുന്നതിനു വേണ്ടി പുഴ നന്നക്കിയപ്പോഴാണ് മുടി കിട്ടിയത് .ഇവ പരിസരത്തെയും മെഡിക്ക ല്‍ കോളേജിലെയും കടകളില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കരുതുന്നു .നേരത്തെ   മുടി കെട്ടു    മാമ്പുഴ യില്‍ തള്ളുന്നത് നാട്ടുകാര് പിടി കൂടിയിരുന്നു . ഇപ്പോള്‍ കേസ് കോടതിയി ല്‍ നടക്കുകയാണ് .

Monday 20 May 2013

കാഴ്ചകള്‍ കലാപങ്ങളായും പാട്ടുകള്‍ പോരാട്ടമായും മാറ്റിയ സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ്

 പ്രശസ്ത പക്ഷിമെശ്യ വിശകലന വിധക്തൻ പ്രൊഫ : ൻ.  രാമകൃഷ്ണൻ സംസാരിക്കുന്നു

മെയ്‌ 17 മുതൽ മൂന്നുദിവസം കോഴിക്കോട് കടപ്പുറം സംവാദങ്ങളുടെയും പോരാട്ടത്തിന്റെയും സമര രീതികളുടെ ആവിഷ്കാരങ്ങളായി മാറി. സോളിഡാരിറ്റിയുള്ള 10  വര്ഷം   സര്ഗാത്മക യൗവ്വനത്തിന്റെ കേരള മായിരുന്നുവെന്നു യൂത്ത് സ്പ്രിംഗ് സാകഷ്യ പ്പെടുത്തി . ലോകത്തിന്റെ  വിവിത ഭാഗങ്ങളിൽ നടക്കുന്ന ചെറുത്തു നില്പ്പ് സമരങ്ങളുടെ   നൂതന ആവിഷ്കാരത്തെക്കുറിച്ച സംവാദം .കവി സദസ്സ് ,കഥ പറയൽ ,യുത്ത് ബിനലെ ,യുവജന രാഷ്ട്രീയം എന്നിവയിൽ  വിമര്ഷിച്ചും പിന്തുണച്ചും വിവിത വീക്ഷണമുള്ള സാംസ്‌കാരിക ,രാഷ്ട്രീയ പ്രതിനിധികൾ സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ് നു തുടര്ച്ച നല്കി . ഇന്നലെ നടന്ന സമാപന പരിപാടിയിൽ ആക്ടിവിസ്റ്റും റസ്പക്റ്റ് പാര്ട്ടിയുടെ മുന് ചെയർ
പെഴ്സനുമായ സൽമ  യാക്കൂബിനെ കേൾക്കാൻ കടപ്പുറം തിങ്ങി നിറഞ്ഞു .പൊരുതാനും അതിജീവിക്കാനും കരുത്തു നല്കുന്ന ദർശന മാണ്  ഇസ്‌ലാം  എന്ന് അവർ പറഞ്ഞു .അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്മൻ ഫിങ്കിസ്റ്റീൻ യുവതയുടെ പുതിയ ഉയ്ര്തെഴുന്നെൽപ്പു കാലത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞു . പോരാട്ട ഭൂമികളിലെ പാട്ടുകൾ സമരത്തിന്റെ ഊര്ജങ്ങളാ ണെന്ന് പോരാളികളുടെ പാട്ടുകൾ നമ്മെ ഒര്മാപ്പെടുത്തി . സോളിഡാരിറ്റിഒരു പുതിയ രാഷ്ട്രീയ ത്തിലെക്കു കടക്കുമെന്ന സൂച നയും സമ്മേളനത്തിൽ നല്കി കൊണ്ടാണ് യൂത്ത് സ്പ്രിംഗ് സമാപിച്ചത് .

Friday 17 May 2013

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സ്വയം ഇ-ആധാര്‍ നേടാം


ആധാര്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാറിന് രജിസ്റ്റര്‍ ചെയ്യാനുമായി പ്രാദേശിക തലത്തില്‍ പെര്‍മനന്‍റ് എന്‍റോള്‍മെന്‍റ് ആന്‍ഡ് അപ്ഡേഷന്‍ സെന്‍റര്‍ സജ്ജീകരിക്കാന്‍ ഐ.ടി മിഷന്‍ നടപടി സ്വീകരിച്ചു. എന്‍റോള്‍മെന്‍റ് കഴിഞ്ഞവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിക്കുന്നതിന് മുമ്പ് ഇ-ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ യു.ഐ.ഡി.എ.ഐ സൗകര്യമൊരുക്കിയിരുന്നു. ഇ-ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് www.uidai.gov.in സന്ദര്‍ശിച്ച് റസിഡന്‍റ് പോര്‍ട്ടല്‍ എന്ന ലിങ്കിലേക്ക് എന്‍റോള്‍മെന്‍റ് നമ്പര്‍, തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഇ-ആധാര്‍ പ്രിന്‍റ് എടുക്കാം. ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഇ-ആധാറിനുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍ എന്നിവയാണ് ആധാര്‍ എന്‍റോള്‍മെന്‍റിനായി ഐ.ടി മിഷന്‍ നിയോഗിച്ച ഏജന്‍സികള്‍. എഴുന്നൂറോളം എന്‍റോള്‍മെന്‍റ് കേന്ദ്രങ്ങളില്‍ സൗജന്യ ആധാര്‍ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ 1800-4251-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. സര്‍ക്കാറിന്‍െറ സിറ്റിസണ്‍ കോള്‍സെന്‍റര്‍ (നമ്പര്‍: 0471 155300, 2474200) വഴി ആധാര്‍ എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.

Thursday 16 May 2013

പാത യൊരുക്കി കാത്തിരുന്നു ;ഒടുവിൽ കെ. എസ്. ആർ. ടി. സി എത്തി


കുറ്റിക്കാട്ടൂർ :നിലമ്പൂർ -ഊട്ടി പാതപണിതു കാത്തിരുന്നതിന് ഒടുവിൽ കെ. എസ്. ആർ. ടി. സി എത്തി.കോഴിക്കോട് നിന്നും  മാവൂര് വഴി ചെറുവാടി റൂടി ലൂടെ നിലമ്പൂർലേക്കുള്ള എളുപ്പ വഴി യായ ഈ റൂട്ടിൽ ബസ്‌ ഓടി തുടങ്ങിയപ്പോൾ  കൂളിമാട് ഗ്രാമത്തിനു ഉത്സവമായി .ഈ മുഹൂര്ത്തം കെ. എസ്. ആർ. ടി. സി ഡയരക്ടരായി ചുമതല ഏറ്റ ചാത്ത മംഗലം പഞ്ചായത്ത് അംഗം കെ എ ഖാദർ മാസ്റ്റർക്കും അഭിമാനമായി .  കൂളിമാട് അങ്ങാടിയിൽ നിന്നും ബസിനു കന്നി യാത്രക്ക്  കെ എ ഖാദർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു . പഞ്ചായത്ത് അംഗം ഇ പി വത്സല അദ്ധ്യക്ഷയായിരുന്നു .ഡി ടി ഒ  രാഘവൻ  തുടങ്ങിയവർ പങ്കെടുത്തു

Wednesday 15 May 2013

വെല്‍ഫെയര്‍ പാര്‍ട്ടി വൈദ്യുദി ഓഫീസ് മാര്ച് നടത്തി



കുറ്റിക്കാട്ടൂര്‍ :ജീവിതം ദുസ്സഹമാക്കുന്ന വൈദ്യുദി ചാര്ജ് വര്ധനവിനും കെ .എസ് .ഇ  ബി യെ കമ്പനിയാക്കാനുള്ള തീരുമാനത്തിനും ഏതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ന മംഗലം മണ്ഡലം കമ്മറ്റി യുടെ നേന്ത്ര ത്വത്തില്‍ മാവൂര് ഇലക്ട്രി സിററി  ഓഫീസിലേക്ക് മാര്ച്ച് നടത്തി . അസ്‌ലം ചെറുവടി മാര്‍ച്ച്‌ ഉത്ഘാടനം ചെയ്തു .മണ്ഡലം സെക്രടറി അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു .നാസര് കണി യാത് .ലതിക മനോഹരന്‍ .ഉമ്മര് ഒള വണ്ണ എന്നിവര് സംസാരിച്ചു

Monday 13 May 2013

പ്രതിഭകള്‍ തിളങ്ങിയ എം .എസ് .എഫ്‌ 'മാറ്റ് '

 കുന്ദമംഗലം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ മാറ്റ്‌  കലോത്സവത്തിന്റെ  പ്രചരണാർത്ഥം നടന്ന സാംസ്കാരിക ഘോഷയാത്ര

കുറ്റിക്കാട്ടൂര്‍ :കുന്ദമംഗലം നിയോജകമണ്ഡലം എം .എസ് .എഫ്‌ സംഘടിപ്പിച്ച മാറ്റ്  കലോത്സവം പ്രത്യക്ഷത്തിൽ കലയുടേയും, സാഹിത്യത്തിന്റെയും ഉത്സവമായ്  മാറി. 126 ഇനങ്ങളിലായ് ആയിരത്തോളം പ്രതിഭകൾ മാറ്റുരചു .സി.ടി.മുഹമ്മദ്‌ ശരീഫ്, എ.പി.അബ്ദു സമദ്, സിറാജുദ്ദീൻ.വി.ഇ, റഹൂഫ് .കെ.പി, മുഹ്സിൻ.എ.പി, ഷമീർ.പി, ഹബീബ്  ചെറൂപ്പ, ഇർഷാദ്‌ കുറ്റിക്കാട്ടൂർ നേതൃത്വം നല്കി. ഘോഷയാത്രയിൽ ഇതര പഞ്ചായത്തുകളുടെ പ്ലോട്ടുകളും, ഇതര കലാരൂപങ്ങളും ബാന്റടി വാതത്തോടെ തുടര്ന്നു.
സമാപന സമ്മേളനം കെ.മൂസ മൗലവി ഉത്ഘാടനം ചെയ്തു. തുടർന്ന് പെങ്കാട്ടിൽ അഹമദ്, കെ.പി.കോയ, പോതാത്ത് മുഹമ്മദ്‌, സഫിയ, ഫാത്തിമ തഹ്ലീയ, എ.പി.ഷാഹുൽ ഹമീദ്, എ.പി.അബ്ദുൽ സമദ്, സിറാജുദ്ദീൻ.വി.ഇ, മുഹ്സിൻ.എ.പി, ഷമീർ.പി, ഇർഷാദ് അഹ്മദ്  സംസാരിച്ചു.
ഒ.എം.നൗഷാദ്  അധ്യക്ഷനായ പരിപാടിയിൽ സി.ടി.മുഹമ്മദ്‌ ശരീഫ്  സ്വാഗതവും റഹൂഫ്.കെ.പി നന്ദിയും പറഞ്ഞു .

അലിവു തേടി യുവാവ്


മാമ്പുഴ സര്‍വേ പുനരാരംഭിച്ചു

 

കുറ്റിക്കാട്ടൂര്‍  : കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന മാമ്പുഴയുടെ സര്‍വേ നടപടികള്‍  പുനരാരംഭിച്ച. കുറ്റിക്കാട്ടൂ സര്‍വീര്‍സ് സ്റ്റെഷനു സമീപത്താണ് സവ്ര്‍വേ തുടങ്ങിയത്. മഴക്ക് മുമ്പ് സർവ്വെ തുടങ്ങി പൂത്ര്‍തീകരിക്കണമെന്നാവിശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി കളട്രേറ്റിന് മുമ്പിൽ സമരംര്‍ നടത്തിയിരുന്നു. 2012 ജനുവരിയില്‍  ആരംഭിച്ച സര്‍വേ  ഇതിനകം രണ്ടുതവണ മുടങ്ങിയിരുന്നു.   മാമ്പുഴ സംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകളാണ് സവ്ര്‍വേ പുനരാരന്ഭിക്കുന്നതിലേക്ക് എത്തിയത്.
പുനരാരംഭിച്ച സര്‍വേ, ഹെഡ് സ ര്‍വേയ മുര്‍രളി, സവേര്‍യമാര്‍രായ സുജേഷ്,അനൂജ് എന്നിവരാണ് നിർവ്വഹിച്ചത്. ഇന്ന് തുടങ്ങിയ സവ്വേക്ക് പെരുവയൽ പഞ്ചായത്ത്‌ വൈസ് സി.എം.സദാശിവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയമാര്‍ന്‍  പൊതാത്ത് മുഹമ്മദ്‌, പഞ്ചായത്ത്‌ മെമ്പ ര്‍  അനീഷ്‌ പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ നദ് ടി.കെ.എ.അസീസ്‌, സെക്രട്ടറി പി.കോയ, കെ.പി.അബ്ദുല്‍  ലത്തീഫ്, മുജീബ് റഹ്മാന്‍  ഇടക്കന്ടി, പാലാട്ട് ശ്രീധരന്‍ , ഇര്‍ഷാദ് കുറ്റിക്കാട്ടൂ ര്‍എന്നിവരാണ് നേതൃത്തം നല്കിയത്.
ര്‍ വേ വേഗം പൂര്ത്തിയക്കാന്‍  ടോട്ടല്‍  സ്റ്റേഷന്‍  യന്ത്രം അനുവദിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി അതികൃതരോട് ആവിശ്യപെട്ടു

Friday 10 May 2013

സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും പ്ളസ് വണ്‍ കോഴ്സിന് അനുമതി


പത്താം തരത്തില്‍ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും ഇനിമുതല്‍ കേരള സിലബസില്‍ പ്ളസ് വണ്‍ കോഴ്സിന് അപേക്ഷിക്കാം.
സംസ്ഥാന സിലബസ് പഠിച്ചവര്‍ക്കും സി.ബി.എസ്. ഇ ബോര്‍ഡ് പരീക്ഷ പാസാകുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്ളസ് വണ്‍ കോഴ്സിന് പ്രവേശനം ലഭിക്കുക. എന്നാല്‍ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസാവയവര്‍ക്ക് കേരള സിലബസില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ എഴുതിയവര്‍ക്കും പ്ളസ് വണിന് ചേരാവുന്നതാണ്.

Thursday 9 May 2013

മാമ്പുഴ സംരക്ഷണം :കളക്ട റേറ്റില്‍ ജനകീയ ധര്‍ണ

 
 പി ടി എ റഹീം  എം  എൽ എ ധര്‍ണ  ഉത്ഘാടനം ഉത്ഘാടനം ചെയ്യുന്നു

കുറ്റിക്കാട്ടൂര്‍ : ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി യുടെ നേന്ത്രത്വ ത്തിൽ ഇന്ന് നാട്ടുകാർ   കോഴിക്കോട് കളക്ട റേറ്റില്‍ ധര്‍ണ നടത്തി. കുന്ന മംഗലം എം  എൽ എ  പി ടി എ റഹീം  ധര്‍ണ  ഉത്ഘാടനം ചെയ്തു  . ടി കെ അസീസ്‌ അദ്ധ്യക്ഷനായിരുന്നു  , ഒളവണ്ണ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ സുഗതൻ .കുന്നമംഗലം ബ്ലോക്ക്പ്രസിഡണ്ട്  വി .ബാലകൃഷ്ണൻ ,ബ്ലോക്ക്മെമ്പർ കെ പി കോയ പ്രൊഫ :ശോബീന്ദ്രൻ ,സോളിഡാരിറ്റി ജില്ല സെക്രടറി ഖയ്യൂം ,കല്ലായി പുഴ സംരക്ഷണ സമിതി
സെക്രടറി ഫൈസൽ എന്നിവര് സംസാരിച്ചു .പി കോയ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു 
 ഗ്രാമപഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ പുഴ സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിക്കുന്നതിനെതിരെ ഒരുവര്‍ഷം മുമ്പാണ് ജനകീയ ചെറുത്തുനില്‍പ് തുടങ്ങിയത്.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.ഇതിനിടെ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മാമ്പുഴയിൽ പഠനം നടത്തി പൂനൂർ പുഴയുമായി ബന്ധിപ്പിച്ചു ജലഗതഗതത്തെ കുറിച്ച് പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നുണ്ട്
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.



Tuesday 7 May 2013

മാമ്പുഴ കയ്യേറ്റം ; മെയ്‌ 9 നു കളക്ട റേറ്റു ധര്‍ണ

 
മാമ്പുഴ സംരക്ഷണത്തിനു കൊടല്‍  നടക്കാവ് സ്കൂള്‍ കുട്ടികള്‍ നടത്തിയ യാത്ര (ഫയല്‍ ചിത്രം )

കുറ്റിക്കാട്ടൂര്‍ : ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി സമരം തുടങ്ങുന്നു.മെയ്‌ 9 നു  കോഴിക്കോട് കളക്ട റേറ്റില്‍  രാവിലെ 10  മണിക്ക് കുന്ന മംഗലം എം  എൽ എ  പി ടി എ റഹീം  ധര്‍ണ ഉത്ഘാടനം ചെയ്യും .  പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ
മലിനമായ മാമ്പുഴ 
ഗ്രാമപഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ പുഴ സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിക്കുന്നതിനെതിരെ ഒരുവര്‍ഷം മുമ്പാണ് ജനകീയ ചെറുത്തുനില്‍പ് തുടങ്ങിയത്.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.ഇതിനിടെ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മാമ്പുഴയിൽ പഠനം നടത്തി പൂനൂർ പുഴയുമായി ബന്ധിപ്പിച്ചു ജലഗതഗതത്തെ കുറിച്ച് പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നുണ്ട്
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.

അതിജീവനത്തിന്‍െറ പാതയില്‍ മുഹമ്മദലിയുടെ നിതാഖാത് ഹോട്ടല്‍

 മുജീബ് പെരുമണ്ണ
ഹോട്ടല്‍ നിതാക്കത്തിനു മുമ്പില്‍ മുഹമ്മദലി

പെരുമണ്ണ : സ്വദേശിവത്കരണത്തിന്‍െറ ‘ബലിയാടായി’ പ്രവാസജീവിതം പാതിവഴിയിലവസാനിപ്പിച്ച് തിരിച്ചെത്തിയ മുഹമ്മദലിക്ക് നാട്ടില്‍ തുടങ്ങിയ ചായക്കടക്ക് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘നിതാഖാത്’!
ഏഴുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി അടച്ചുതീര്‍ക്കാനാവാത്ത കടബാധ്യതകളുടെ ബാലന്‍സ്ഷീറ്റുമായി സൗദിയില്‍നിന്ന് തിരിച്ചെത്തിയ പെരുമണ്ണ പുളിക്കല്‍താഴം പുതിയോട്ടില്‍ മുഹമ്മദലിയാണ്(45) നാട്ടില്‍ തിരിച്ചെത്തി തന്‍െറ ഉപജീവന മാര്‍ഗമായ ഹോട്ടല്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍, പ്രവാസികളുടെ ‘വയറ്റത്തടിച്ച’ നിതാഖാത് ഹോട്ടലിന്‍െറ പേരായിട്ടത്.
നേരത്തേ പുളിക്കല്‍താഴത്ത് ഹോട്ടല്‍ നടത്തിയിരുന്ന മുഹമ്മദലി വീട് നിര്‍മാണവും മകളുടെ വിവാഹവും ഒപ്പമെത്തിയതോടെയാണ് കടംകയറി സൗദിയിലെ ദമ്മാമിലെത്തിയത്. വിസ പരിചയമുള്ള ജോലിക്ക് തന്നെയായിരുന്നു. ഹോട്ടല്‍ തൊഴിലാളി. പക്ഷേ, ശമ്പളം കുറവായതിനാല്‍ സ്പോണ്‍സറുടെ സമ്മതത്തോടെ മറ്റു ഹോട്ടലുകളില്‍ ജോലിക്ക് പോയിത്തുടങ്ങി.
ഏഴുവര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് കടബാധ്യതകളുടെ പകുതിയോളമേ തീര്‍ക്കാനായുള്ളൂ. വീടിന്‍െറ ആധാരമടക്കമുള്ള രേഖകള്‍ ഇപ്പോഴും ബാങ്കില്‍ തന്നെയാണ്. മറ്റു പലരെയുംപോലെ നിയമത്തിന്‍െറ കണ്ണില്‍പെടാതെ ജീവിതത്തിന്‍െറ ഇരുതലയും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയമം നിതാഖാതിന്‍െറ രൂപത്തില്‍ കര്‍ശനമാവുന്നത്. ജീവിതപ്രതീക്ഷകള്‍ പാതിവഴിയിലവസാനിപ്പിച്ച് പാസ്പോര്‍ട്ടില്‍ എക്സിറ്റടിച്ച് തിരിച്ചുപോരുകയേ മുഹമ്മദലിക്ക് വഴിയുണ്ടായിരുന്നുള്ളൂ. വീടിനടുത്ത് കോട്ടായിത്താഴത്ത് പ്ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാന്‍ തന്നെ മുഹമ്മദലി തീരുമാനിച്ചു. ബെഞ്ചും സ്റ്റൂളും പാത്രങ്ങളും ഗ്യാസടുപ്പും സംഘടിപ്പിച്ച് അതിജീവനത്തിന് തയാറായപ്പോഴാണ് ലോകത്തിനൊപ്പം മലയാളിയും വ്യാപകമായി ചര്‍ച്ചചെയ്യുന്ന നിതാഖാത് തന്നെ തന്‍െറ ചായമക്കാനിക്ക് പേരായി കിടക്കട്ടെയെന്ന് തീരുമാനിച്ചത്.

Friday 3 May 2013

മത പ്രസംഗ രംഗത്ത് "ഇറക്കുമതി'പിറകില്‍ വന്‍ സംഘം

exclusive    


കുറ്റിക്കാട്ടൂര്‍ :മത പ്രസംഗ രംഗത്തു പുതിയ കള്‍ട് പരിവേഷവുമായി വന്നവര്‍ക്ക് പിറകില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം . വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കീഴി ല്‍ നടക്കുന്ന പരിപാടികള്‍ക്ക് തെക്ക ന്‍ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മുസ്‌ലിം മത പ്രഭാഷകര്‍ക്കാണ് ഈ സ്ന്ഘം പ്രതിഫലം നിക്ഷയിച്ചു കമ്മീഷന്‍പറ്റുന്നത്  ഇത്തരം പ്രഭാഷകരുടെ പബ്ലി സിറ്റി ഇവര്‍   ഏറ്റെടുത്തു നടത്തുകയാണ് . 25000 മുതലാണ്‌  ഒരു ദിവസത്തെ പ്രഭാഷകരുടെ  ഫീസ്‌ . ഫ്ലക്സ് ബോര്ടുകളും മറ്റും ഫോടോ സഹിതം സ്ഥാപിച്ചു ഒരു പ്രത്യേക പൌരോഹിത്യ ജാടയും പ്രചരണവു മാണ് മത പ്രഭാഷകര്‍ക്ക്  ഇവ ര്‍നല്കുന്നത്  . ഇവരെ കൊണ്ട് വരുന്നതിനും പബ്ളി സിറ്റി നല്കുന്നതിനും വേണ്ടി ഒരു സംഘം പ്രവര്ത്തിക്കുന്നുണ്ട്  ഇവരാണ് വില നിക്ഷയിച്ചു തിയ്യതി ഉറപ്പിക്കുന്നത് . കമ്മറ്റിക്കാര്‍ക്ക് ആവശ്യമുള്ള തുക കേള്‍വി ക്കാരി ല്‍ നിന്നും പ്രഭാഷകന്‍ പിരിച്ചു നല്കാ ന്‍ നിര്‍ ബന്ദ്ധിതരായത് കൊണ്ട് പൊതു ജനത്തിനെ ആത്മീയത യില്‍ കയറ്റിയിരുത്താ ന്‍ നടത്തുന്ന അഭ്യാസമാണ് ഇവരുടെ തുരുപ്പു ശീട്ട് .  നേരത്തെ ഇത്തരം ചിലര്‍ മലബാറിലെ സ്റ്റേ ജുകളി ല്‍  അമിത "മത സുഖം ' എടുത്തിരുന്നു . അന്ന് ജനം പട്ടിണി കിടക്കുമ്പോള്‍ ഇവര്‍ക്ക് പൊരിച്ച കോഴിയും എ സിയും വേണമായിരുന്നു .  ഇതിനിടയില്‍ ഇസ്‌ലാമിക സംഘടനകള്‍ സാധാരണ ക്കാര്ക്ക് കാര്യം മനസ്സിലാക്കി കൊടുത്തപ്പോള്‍ ഇത്തരക്കാര്‍ ക്ക്  പച്ചയി ല്‍ "രംഗത്ത് വരാന്‍ മടിയായിരുന്നു . ശൈലിയും രീതിയും മാറ്റിയാണ് പിന്നീട് ചിലര് പിടിച്ചു നിന്നത് .  ഇക്കൂട്ടര് വാര്ഷിക പരംപരയും മറ്റും നടത്തി രംഗത്ത് നിന്നപ്പോള്‍ ചിലര് ഔടായി . ഈ സാഹചര്യം മുതലെടുത്താണ് തെക്കന്‍ കേരളത്തിലെ ചിലര് രംഗത്ത് വന്നത് . സമുദായ സംഘടനകളുടെ ഭിന്നിപ്പ് രൂക്ഷമാക്കാനും ഇക്കൂട്ടര്  എണ്ണ ഒഴിക്കുന്നുണ്ട് . സമുദായത്തിലെ  ധൂര്‍ ത്ത് . സ്ത്രീ ധനം . പലിശ . സക്കാത്ത് ഇതൊന്നും ഇവര്ക്ക് വിഷയമല്ല .  അതി ല്‍ തൊട്ടാല്‍ വേദിയിലെ മൂപ്പന്മാര്ക്ക് പൊള്ളും എന്നതും  ഒരു പ്രശ്നമാണ് . ആഡമ്പരത്തോട് പ്രിയം കൂടുമ്പോള്‍ ഒഴിക്കിനെതിരെ നീന്താന്‍ കള്‍ട്ടിനും ആവില്ല .

Thursday 2 May 2013

മാമ്പുഴക്കായി നാട്ടുകാര്‍ സമരത്തിന്

 
മാമ്പുഴ

പന്തീരാങ്കാവ്: ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി സമരം തുടങ്ങുന്നു.
പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ പുഴ സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിക്കുന്നതിനെതിരെ ഒരുവര്‍ഷം മുമ്പാണ് ജനകീയ ചെറുത്തുനില്‍പ് തുടങ്ങിയത്.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.
മഴക്കുമുമ്പ് സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേയ് ആറിന് രാവിലെ പത്തുമണിക്ക് സിവില്‍ സ്റ്റേഷനില്‍ ബഹുജന ധര്‍ണ നടത്താന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു.
പി.എം. ബാലകൃഷ്ണന്‍, മുരളി മംഗലോളി, കെ.പി. അബ്ദുല്‍ ലത്തീഫ്, ടി. നിസാര്‍, കെ.പി. ആനന്ദന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, മുരളി തിരുത്തിമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. കോയ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More