“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 30 August 2013

പാലിയേറ്റിവ് ഹെല്‍പ് ഡെസ്ക് തുടങ്ങി-ഫോണ്‍: 0495-2354166.


സാന്ത്വന പരിചരണ സേവനങ്ങളെയും സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന ചികിത്സാസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ഐ.പി.എം ഡയറക്ടര്‍ ഡോ. കെ. സുരേഷ്കുമാര്‍, എം. ഗീത, ഡോ. എസ്. സുധ, ഷജില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
എന്‍.ആര്‍.എച്ച്.എം-ആരോഗ്യ കേരളം പദ്ധതിക്ക് കീഴിലാണിത്. രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ കോഴ്സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയെക്കുറിച്ചും വിവരം ലഭിക്കും. രണ്ട് നഴ്സുമാരുടെയും ഒരു കോഓഡിനേറ്ററുടെയും നേതൃത്വത്തില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം. ഫോണ്‍: 0495-2354166.

Wednesday 28 August 2013

ജനാധി പത്യ പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍ ;ഈജിപ്ത്യന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഡ്യം

  കേന്ദ്ര ശൂറ  അംഗം ടി കെ അബ്ദുള്ള ഐക്യ ദാര്‍ഡ്യം ഉത്ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂര്‍ :ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ്റ് മുഹമ്മദ്‌ മുര്സിയെ അട്ടിമറിച്ച പട്ടാള നടപടിക്കെതിരെ പൊരുതുകയും രക്ത സാക്ഷിത്തം വരിക്കുകയും ചെയ്യുന്ന ജനാധി പത്യ  പോരാളികള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല സംഘടിപ്പിച്ച" ജനാധി പത്യ പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍"പരിപാടിയില്‍ ജനാധി പത്യ പ്രവര്ത്തകരും സാംസ്കാരിക നായകരും ഈജിപ്ത്യന്‍ ജനതയ്ക്ക് പിന്തുണ  പ്രഖ്യാപിചു.
 പട്ടാള അട്ടിമറിയെ അട്ടിമറി എന്ന് വിശേഷിപ്പിക്കാത്ത അമേരിക്കന്‍ നടപടിയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പട്ടാളത്തിനു പിന്തുണ പ്രഖ്യാപിച അറബ് രാജ്യങ്ങളിലെ ഭരണ കൂടം ചത്വരങ്ങളിലെ   ജനാധി പത്യ പോരാട്ടങ്ങളെ ഭയ ക്കുന്നവരാണെ ന്നു കേന്ദ്ര ശൂറ  അംഗം ടി കെ അബ്ദുള്ള പറഞ്ഞു .ഇവരുടെ പിന്തുണ ഇസ്രായേല്‍ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു .
.പി സുരേന്ദ്രന്‍ സംസാരിക്കുന്നു ഹുസൈന്‍ മടവൂര് വേദിയില്‍ 
 ഷരീഫ്  കുറ്റിക്കാട്ടൂര്‍ :അദ്ധ്യക്ഷനായിരുന്നു .പി സുരേന്ദ്രന്‍ , ഹുസൈന്‍ മടവൂര് ,ഒ അബ്ദുറഹ്മാന്‍ ,സുലൈഖ പുത്തൂര്‍ ,പി കെ പാറക്കടവ് .ഇല്യാസ് മൗലവി ,പി  ബാസ്കര ന്‍ ,വി എ കബീര്‍ ,ഖാലിദ്‌ മൂസ നദ വി ,തുടങ്ങിയവര്‍ സംസാരിച്ചു . ജമാഅത്തെ ഇസ്‌ലാമി കേരള അമീര് ടി ആരിഫലി സമാബന പ്രഭാഷണം നിര്‍ വഹിച്ചു . പോരാട്ട കവിതകളും ,മുദ്ര വാക്യങ്ങളും കൊണ്ട് രാവിലെ തുട ങ്ങിയ  ഐക്യ ദാര്‍ഡ്യ പരിപാടി ഒരു ജനതയോടുള്ള മലയാളിയുടെ അടങ്ങാത്ത പിന്തുണയുടെ നേര് സാകഷ്യ മായിരുന്നു .

Saturday 24 August 2013

സുരഭി കൃഷ്ണയുടെ തട്ടിപ്പില്‍ നാട്ടുകാരും കുടുങ്ങി ;മാനം പോയവര്‍ മിണ്ടുന്നില്ല .


സുരഭി കൃഷ്ണ

കുറ്റിക്കാട്ടൂര്‍ :കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ (ഐ.ഐ.എസ്.ആര്‍) പേരില്‍ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് നടത്തിയ മുന്‍ താല്‍ക്കാലിക ജീവനക്കാരി  കുറ്റിക്കാട്ടൂര്‍ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണ യുടെ  തട്ടിപ്പില്‍ നാട്ടുകാരും അയല്‍  വാസികളും  കുടുങ്ങിയതായി സംശയം .പലരും മാനം ഓര്‍ത്ത്‌ വിവരം  മറച്ചു വെക്കുകയാണ് . ഇതിനിടെ ചിലര്‍ ഭീഷണിപ്പെടുത്തി പണം തിരിച്ചു വാങ്ങിയിട്ടുണ്ട്  .ഇന്നലെ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണയെ  എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തില്‍   ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂരിലെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ക്ളര്‍ക്ക് നിയമനത്തിന് നാലുലക്ഷം രൂപ കൈക്കൂലി നല്‍കിയ യുവാവിന്‍െറ പരാതിയിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 33.85 ലക്ഷം രൂപ തട്ടിയെടുത്തതിന്‍െറ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 420, 468 വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമക്കുക, അന്യായമായി ലാഭമുണ്ടാക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ യുവതിയെ 24 വരെ റിമാന്‍ഡ് ചെയ്തു. ബന്ധപ്പെട്ട മജിസ്ട്രേറ്റ് വെള്ളിയാഴ്ച അവധിയായതിനാല്‍ പ്രതിയെ ശനിയാഴ്ച വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഇടിയപ്പത്തു കൃഷ്ണന്റെ മകളായ സുരഭി വീട്ടുകാര്ക്ക് ധാരാളിത്ത ജീവിതത്തിനു വഴി തുറന്നു കൊടുക്കുകയായിരുന്നു .
കുറ്റിക്കാട്ടൂരിലെ വീടിനടുത്തുള്ള സ്ഥലത്ത് 10  ലക്ഷം രൂപയിലേറെ വീടിന്റെ തറക്ക് ചിലവഴിചിട്ടുന്ടെന്നു അയല്‍ വാസികള്‍ പറയുന്നു .മകളുടെ ഈ പണത്തെ ക്കുറിച്ച് വീട്ടുകാര്‍ക്ക് ധാരനയുന്ടെന്നാണ് പറയപ്പെടുന്നത്‌ . നാട്ടുകാരുടെ പണം
തിരിച്ചു ചോദിച്ചപ്പോള്‍ തട്ടിപ്പ് വിവരം പുറത്തു വന്നിരുന്നു .തട്ടിപ്പ് ഇത്ര വ്യപകമാണെന്നു നാട്ടില അറിയില്ല .യുവതിയെ
വിവാഹം ചെയ്ത തു  താമരശ്ശേരി സ്വദേശിയാണ്
നിയമന തട്ടിപ്പ് സംബന്ധിച്ച് ഐ.ഐ.എസ്.ആര്‍ ഡയറക്ടര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍പോലും ആദ്യം പൊലീസ് തയാറായില്ല. സുരഭിക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതായ ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് വ്യാഴാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത ചേവായൂര്‍ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ചെലവൂരിലെ ഓഫിസിലത്തെിയ പൊലീസ്, യുവതി വ്യാജരേഖ ചമച്ചതിന്‍െറ രേഖകള്‍ കസ്റ്റഡിയിലെടുത്തു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, മാതൃസ്ഥാപനമായ ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് (ഐ.സി.എ.ആര്‍) എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡ്, വ്യാജ എംബ്ളം, ഡയറക്ടറുടെ വ്യാജ ഒപ്പ് എന്നിവ കസ്റ്റഡിയില്‍ എടുത്തവയില്‍ ഉള്‍പ്പെടും.
രണ്ട് സ്ഥാപനങ്ങളുടെയും ലെറ്റര്‍ഹെഡില്‍ യുവതി ഏതാനും പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു. ഇത്തരമൊരു വ്യാജ നിയമന ഉത്തരവുമായി എല്‍.ഡി ക്ളര്‍ക്ക് ജോലിക്ക് മെഡി. കോളജ് സ്വദേശി എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചുള്ള ആദ്യവിവരം പുറത്തായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന്‍െറ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ മറ്റൊരാള്‍ക്ക് നിയമന ഉത്തരവ് നല്‍കി താഴെ ബോര്‍ഡ് ഓഫ് റിക്രൂട്ട്മെന്‍റ് എന്നെഴുതി ഒപ്പിട്ടിരുന്നു. ഈ ഒപ്പ് സുരഭി കൃഷ്ണയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്യവെ വേതനം വാങ്ങിയ വൗച്ചറില്‍ പതിച്ച ഒപ്പും നിയമന ഉത്തരവിലെ ഒപ്പും സാമ്യമുള്ളതാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഒപ്പുകള്‍ വിദഗ്ധ പരിശോധനക്ക് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലേക്ക് അയക്കുമെന്ന് ചേവായൂര്‍ എസ്.ഐ പറഞ്ഞു. ഇതിനകം കോടിയിലധികം രൂപയുടെ തട്ടിപ്പ് യുവതി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈജിപ്ത്; പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍ ആഗസ്റ്റ്‌ 28 ന് ടൌണ്‍ ഹാള്‍

(
(ഈജിപ്ത് പ്രക്ഷോ പകാരികളെ സൈന്യം വെടി വെച്ച് കൊല്ലുന്നു )

കുറ്റിക്കാട്ടൂര്‍ :തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ പ്രഥമ പ്രസിഡന്റ്റ്‌ മുഹമ്മദ്‌ മുര്‍സിയെ തിരിച്ചു കൊണ്ട് വരണ മെന്നാവിഷ്യപ്പെട്ടു പട്ടാള ഭരണ കൂടത്തിനെതിരെ പ്രക്ഷോപം നടത്തുന്ന  പോരാളികള്‍ക്ക്ജമാത്തെ ഇസ്‌ലാമിയുടെനേന്ത്രത്വത്തില്‍ 12 മണിക്കൂര്‍  ഐക്യ ദാര്‍ഡ്യം .കോഴിക്കോട് ടൌണ്‍ഹാളില്‍ ആഗസ്റ്റ്‌ 28 ന് രാവിലെ  9 മണി മുതല്‍ രാത്രി  9 മണി വരെയാണ് പരിപാടി . ടി ആരിഫലി , ഡോ;ഹുസൈന്‍ മടവൂര്‍ ,ടി കെ അബ്ദുല്ല ,ടി ഡി രാമ കൃഷ്ണന്‍ , ഒ അബ്ദുറഹ്മാന്‍  ഡോ പി ജെ വിന്‍സന്റ് ,പി സുരേന്ദ്രന്‍,സി ദാവൂദ് ,ഒ അബ്ദുല്ല,ടി പി ചെറൂപ്പ .മൊയ്ദുണ്ണി  ,പി സി ഭാസ്കരന്‍ തുടങ്ങി   സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖ ലയിലെ പ്രമുഖരും ബഹു ജനങ്ങളും പങ്കെടുക്കും .

Monday 19 August 2013

കെ.പി. കോയ പുരസ്കാരം ഏറ്റുവാങ്ങി;അവാര്‍ഡ് തുക സി.എച്ച് സെന്‍ററിന് സംഭാവന നല്‍കി.



‘സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ പുരസ്കാരം’ കെ.പി. കോയ ഏറ്റു വാങ്ങുന്നു
 കുറ്റിക്കാട്ടൂര്‍ :  റിയാദ് കെ.എം.സി.സി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ‘സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ പുരസ്കാരം’ കെ.പി. കോയ ഏറ്റുവാങ്ങി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും മെമന്‍േറായും കെ.പി. കോയക്ക് നല്‍കി. അവാര്‍ഡ് തുക കെ.പി കോയയുടെ പിതാവ് ചാലില്‍ പുറായില്‍ ബീരാന്‍ സി.എച്ച് സെന്‍ററിന് വേദിയില്‍ വെച്ച് സംഭാവനയായി നല്‍കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പ്രശസ്തി പത്രം നല്‍കി. സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ പൊന്നാടയണിയിച്ചു. കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. തേനുങ്ങല്‍ അഹമ്മദ്കുട്ടി പരിചയപ്പെടുത്തി.
നാലു പതിറ്റാണ്ടായി സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ കെ.പി കോയ, മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സി.എച്ച് സെന്‍റര്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റുമാണ്.
എം.സി. മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റര്‍, കെ.പി. മുഹമ്മദ്കുട്ടി, യു.സി. രാമന്‍, പി.കെ. ഫിറോസ്, ടി.പി. ചെറൂപ്പ, വി. ബാലകൃഷ്ണന്‍ നായര്‍, എം. ധനീഷ് ലാല്‍, പി.സി. കരിം, ടി.പി. ബാലകൃഷ്ണന്‍ നായര്‍,ടി.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി കോയ മറുപടി പ്രസംഗം നടത്തി. കെ. മൂസ മൗലവി സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.

മാവൂര്‍ ഗ്രാസിം ഭൂമി പിടിച്ചെടുത്തു വ്യവസായം തുടങ്ങുക ;വെല്‍ ഫെയര്‍ പാര്‍ട്ടി


കുറ്റിക്കാട്ടൂര്‍ :മാവൂര്‍ ഗ്രാസിം ഭൂമി പിടിച്ചെടുത്തു പരിസ്തിഥി അനുകൂല വ്യവസായം തുടങ്ങുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നു  വെല്‍ ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി ഉപാധ്യക്ഷന്‍ തെന്നലാപുരം രാധാകൃഷ്ണന്‍ ആവശ്യപെട്ടു .  സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലങ്കില്‍ഭൂ മി പിടിച്ചെടുത്തു  ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നു അദ്ദേഹം പറഞ്ഞു .ജില്ലാ പ്രസി ഡന്റ്റ് പി സി ഭാസ്കരന്‍അദ്ധ്യക്ഷനായിരുന്നു .സെക്രടറി പി കെ അബ്ദുറഹ് മാന്‍ മുഖ്യ പ്രഭാഷണം നടത്തി .ശിഹാബുദ്ധീന്‍ഇബ്നു ഹംസ ,ജോണ്സന്‍നെല്ലിക്കുന്ന്, കൃഷ്ണന്‍ന്‍ നന്മണ്ട. രജിത പേരാമ്പ്ര . സുബൈദ കക്കോടി . എ പി വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു .മാവൂരില്‍  നടന്ന പ്രകടനത്തിന് ശംസുദ്ധീന്‍ ചെറുവാടി അനീഷ്‌ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ നേന്ത്രത്വം നല്കി  .

Friday 16 August 2013

ഈജിപ്ത് കൂട്ടക്കുരുതി; പ്രതിഷേധ പ്രകടനം


 കുറ്റിക്കാട്ടൂര്‍: പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകരെ ക്രൂരമായി കൊല ചെയ്ത പട്ടാള ഭരണ കൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ജമാഅത്തെ ഇസ്‌ലാമി മെഡിക്കല്‍ കോളേജ് ഏരി യ പ്രകടനം നടത്തി .നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍  പ്രതിഷേധം തുടരുകയാണ് .ജനാധിപത്യത്തെ പട്ടാളം ബാരക്കുകളിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചുദിവസങ്ങളായി റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും ബ്രദര്‍ ഹൂഡിന്റെ നേന്ത്രത്തില്‍ സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകര്‍ ക്ക് നേരയാണ് സൈന്യം കൂട്ട കുരുതി നടത്തിയത് .ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇസ്‌ലാമി സ്റ്റു കള്‍ നടത്തുന്ന പ്രക്ഷോപത്തിന് പിന്തുണ നല്കാത്ത ഇടതു സെക്കുലര്‍ കാപട്യത്തെ പ്രകടനക്കാര്‍ വിമര്‍ഷിച്ചു .പ്രകടനത്തിനു ഏറിയ പ്രസിഡണ്ട് കെ പി സി ഹുസൈന്‍ .ജില്ല സെക്രടറി ടി എം ഷരീഫ് .പറക്കൊളില്‍ അഷ്‌റഫ്‌ .കെ പി കുഞ്ഞി മൂസ്സ എന്നിവര് നേന്ത്രത്വം നല്‍കി .

Monday 12 August 2013

നാടിന്റെ സേവകന് കെ എം സി സി പുരസ്ക്കാരം


കെ പി കോയ
 കുറ്റിക്കാട്ടൂര്‍ ; മികച്ച പൊതു പ്രവര്ത്തകനുള്ള റിയാദ്   കെ എം സി സി ഏര്‍പ്പെടുത്തിയ സി എച് മുഹമ്മദ്‌ കോയ പുരസ്ക്കാരത്തിനു  സി എച് സെന്റര്‍ പ്രസിഡന്റും കുന്നമംഗലം ബ്ലോക്ക് അംഗവുമായ   കെ പി കോയഅര്‍ഹനായി  . ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്ത്രവുമട ങ്ങു ന്നതാണ് അവാര്‍ഡ് .മെഡിക്കല്‍കോളേജ് കേന്ദ്രമായുള്ള സി എച് സെന്റര്‍ പ്രവര്ത്തനങ്ങ ള്‍ ക്ക്  നേന്ത്ര ത്തംനല്കുന്നതിലും പൊതുരങ്ങത്തും മികവുറ്റ പ്രവര്ത്തനം നടത്തിയതിനാണ് പുരസ്ക്കാരം ലഭിച്ചത് .മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന് ,എസ വൈ എസ് ജില്ല ട്രഷറര്‍,എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു ,ആഗസ്റ്റ് 18 നു കുന്നമങ്ങലത്ത് നടക്കുന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്ക്കാരം നല്കും .  

ആഘോഷം നിറച്ച ഈദ് സോഷ്യല്‍


സൗദി ഗസറ്റ്  പത്രാധിപ സമിതി അംഗംഹസ്സന്‍  ചെറൂപ്പ മുഖ്യ പ്രഭാഷണംനിര്‍വഹിക്കുന്നു 
കുറ്റിക്കാട്ടൂര്‍ :  സ്നേഹവും സൌഹാര്‍ദവും പങ്കു വെച്ച് ഹിറ സെന്റെര്‍ കുറ്റിക്കാട്ടൂര്‍ ഈദ് സോഷ്യല്‍ നടത്തി  ആഘോഷങ്ങളും ആരാധനകളും നല്കുന്ന ആത് മീയ അനുഭൂതി പൊതു സമൂഹത്തിനു കൂടി നന്മകള്‍ നല്‍കുന്നതായിരിക്കണമെന്നും ചെറിയ പെരുന്നാള്‍ നല്കുന്ന സന്ദേശം അതാണെന്നും സൗദി ഗസറ്റ്  പത്രാധിപ സമിതി അംഗംഹസ്സന്‍  ചെറൂപ്പ മുഖ്യ പ്രഭാഷണംനിര്‍വഹിച്ചു കൊണ്ട് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസി ഡന്റ്റ് കെ പി സി ഹുസൈന്‍ അദ്ധ്യക്ഷനായിരുന്നു .ക്ഷേത്ര സംരക്ഷണ സമിതി താലൂക്  കാര്യ വാഹക്  ശമര്‍ മാസ്റ്റര്‍ .ബ്ലോക്ക് അംഗം മാധവദാസ്‌ ,പെരുവയല്‍ പഞ്ചായത്ത്   അംഗം രാധാകൃഷ്ണന്‍, ജോന്സന്‍ നെല്ലിക്കുന്ന് , കെ സുരേന്ദ്രന്‍, എന്നിവര്  സംസാരിച്ചു .സലിം വെള്ളി പറമ്പ
ഈദ് സന്ദേശം  നടത്തി റഹ്മാ ന്‍കുറ്റിക്കാട്ടൂര്‍ സ്വാഗതവും  കെ പി മുസ്തഫനന്ദിയും പറഞ്ഞു  .

Wednesday 7 August 2013

മാസപ്പിറവി കണ്ടു: നാളെ ചെറിയ പെരുന്നാള്‍



 കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വലിയ ഖാസി അയ്യിദ് കോയ തങ്ങള്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും വ്യാഴാഴ്ച തന്നെയായിരിക്കും ചെറിയ പെരുന്നാളെന്ന് പാളയം ഇമാം അറിയിച്ചു.
മഴ ശക്തമായതിനാല്‍ വിവിധ സംഘടനകള്‍ നടത്തുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്കാരം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഡോട്ട് കോമിന്റെ ഈദ് ആശംസകള്‍

Tuesday 6 August 2013

നന്‍മകള്‍ വിതറുന്ന സ്നേഹത്തിന്റെ ഈദ്‌...


മനസ്സും ശരീരവും വിശുദ്ധമാക്കിയ റമദാന്‍ വിട  പറയുമ്പോള്‍ വിശ്യാസിക്കു ഇനിയുള്ള ജീവിതത്തിന്റെ 
കരു തലായി വിശുദ്ധിയുടെ  ആത്മ ബോധം  കൂടെഉണ്ടാവും . മറിച്ചാണെങ്കില്‍ വ്രതംജീവിതത്തെ സ്പെര്‍ ഷിക്കാതെ കടന്നു പോയ നഷ്ട കാലത്തെ ഓര്മപ്പെടു ത്തും .
 സന്തോഷത്തിന്റെ 
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രിക തെളിയുമ്പോള്‍ 
നോമ്പുകാരന്റെ ആഘോഷമായി
ഈദുല്‍ ഫിത്വര്‍..
 ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്. 
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള 
പരിശീലനമായിരുന്നു ഒരു മാസക്കാലം. പരിശീലനത്തില്‍ നാം വിജയിച്ചുവോ? 
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം. 
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍ 
പഠിപ്പിച്ചു പ്രവാചകന്‍. ,റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ 
തെളിനീരുറവയാകണം ഈദ്‌. ,അന്യന്‍റെ ഉള്ളം കാണാത്തവനും 
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല 
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍. 
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌. ,ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ പ്രകടനങ്ങളാണ്. 
സ്നേഹമാണ് ഈദിന്റെ ഭാഷ. സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം.. സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു സ്നേഹ പ്രവാചകന്‍. 
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്. ഒരു മാസത്തെ വ്രതം നല്കിയതെന്തു 
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ 
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌. 
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!. ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു .പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍. 
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല. 
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക! അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക. 
ജനാതിപത്ത്യത്തെ  ബാരക്കുകളിലേക്ക് കൊണ്ട് പോയ ഈജിപ്തില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിക്കും 
പട്ടാളത്തിന്റെ ഭീകരതക്കും  എതിരെ ജന ലക്ഷങ്ങള്‍ തെരുവിലാണ് . അവരുടെ ഈദ് ആത്മ സമര്പ്പണ ത്തിനുള്ള പ്രതിരോധത്തിന്റെ പാഠ ങ്ങളാണ് ...നമ്മുടെ പ്രാര്‍ ഥനയില്‍ അവരെ ഉള്‍പ്പെടുത്തുക .

വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും ,ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക. കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ...നന്‍മകള്‍ വിതറുന്ന
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ! 

Saturday 3 August 2013

കുറ്റിക്കാട്ടൂര്‍ സക്കാത്ത് & റിലീഫ് കമ്മറ്റി മികച്ച പ്രവര്‍ത്തനവുമായി 13 വര്ഷം പിന്നിടുന്നു



കുറ്റിക്കാട്ടൂര്‍ :ഹിറസെന്റര്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന  കുറ്റിക്കാട്ടൂരിലെ പ്രഥമ സംഘടിത സക്കാത്ത്  സംരംഭമായ കുറ്റിക്കാട്ടൂര്‍ സക്കാത്ത് & റിലീഫ് കമ്മറ്റി മികച്ച പ്രവര്‍ത്തനവുമായി 13 വര്ഷം  പിന്നിടുന്നു ഓരോ വര്ഷവും സാമൂ ഹ്യ സേവന ദുരിതാശ്യാസ മേഖലയില്‍ തുക വിനിയോഗിക്കുന്നത് കൊണ്ട്  പ്രദേശത്തെ ഒട്ടേറെ പേര്ക്ക്  ഗുണം ലഭിക്കുന്നു .കഴിഞ്ഞവര്‍ഷം 189206  രൂപ വിവിധ ഇനങ്ങളിലായിനല്‍കിയിട്ടുന്ദ് .ഇതില്‍ ചികിത്സ മേഖലയിലാണ് കൂടുതല്‍ തുക ചിലവഴിച്ചത് .55912 രൂപ,കടാശ്യാസം ,വീട് നിര്മാണം ,റേഷന്‍ ,സ്വയം തൊഴില്‍,വിദ്യാഭ്യാസ സഹായം ,എന്നീ മേഖലകളിലായി   186   പേര്‍ ഗുണഭോക്താക്കളായി.പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിക്കാനും  സംഘടിത സക്കാത്ത്  സംരംഭ ത്തോട് സഹകരിപ്പിക്കാനും കമ്മറ്റി നടത്തിയ ശ്രമം വിജയം കണ്ടു വരുന്നതിന്റെസൂച നയാണ്    പിന്തുണ .പെന്‍ഷന്‍  പദ്ധതിയും ,സ്വയം തൊഴില്‍ എന്നിവക്ക് കൂടുതല്‍  പ്രാമുഖ്യം നല്കുമെന്ന് പ്രെസിഡ ന്റ് ടി പി  ശാഹുല്‍ഹമീദ് പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More