“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 6 August 2013

നന്‍മകള്‍ വിതറുന്ന സ്നേഹത്തിന്റെ ഈദ്‌...


മനസ്സും ശരീരവും വിശുദ്ധമാക്കിയ റമദാന്‍ വിട  പറയുമ്പോള്‍ വിശ്യാസിക്കു ഇനിയുള്ള ജീവിതത്തിന്റെ 
കരു തലായി വിശുദ്ധിയുടെ  ആത്മ ബോധം  കൂടെഉണ്ടാവും . മറിച്ചാണെങ്കില്‍ വ്രതംജീവിതത്തെ സ്പെര്‍ ഷിക്കാതെ കടന്നു പോയ നഷ്ട കാലത്തെ ഓര്മപ്പെടു ത്തും .
 സന്തോഷത്തിന്റെ 
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രിക തെളിയുമ്പോള്‍ 
നോമ്പുകാരന്റെ ആഘോഷമായി
ഈദുല്‍ ഫിത്വര്‍..
 ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്. 
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള 
പരിശീലനമായിരുന്നു ഒരു മാസക്കാലം. പരിശീലനത്തില്‍ നാം വിജയിച്ചുവോ? 
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം. 
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍ 
പഠിപ്പിച്ചു പ്രവാചകന്‍. ,റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ 
തെളിനീരുറവയാകണം ഈദ്‌. ,അന്യന്‍റെ ഉള്ളം കാണാത്തവനും 
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല 
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍. 
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌. ,ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ പ്രകടനങ്ങളാണ്. 
സ്നേഹമാണ് ഈദിന്റെ ഭാഷ. സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം.. സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു സ്നേഹ പ്രവാചകന്‍. 
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്. ഒരു മാസത്തെ വ്രതം നല്കിയതെന്തു 
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ 
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌. 
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!. ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു .പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍. 
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല. 
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക! അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക. 
ജനാതിപത്ത്യത്തെ  ബാരക്കുകളിലേക്ക് കൊണ്ട് പോയ ഈജിപ്തില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിക്കും 
പട്ടാളത്തിന്റെ ഭീകരതക്കും  എതിരെ ജന ലക്ഷങ്ങള്‍ തെരുവിലാണ് . അവരുടെ ഈദ് ആത്മ സമര്പ്പണ ത്തിനുള്ള പ്രതിരോധത്തിന്റെ പാഠ ങ്ങളാണ് ...നമ്മുടെ പ്രാര്‍ ഥനയില്‍ അവരെ ഉള്‍പ്പെടുത്തുക .

വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും ,ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക. കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ...നന്‍മകള്‍ വിതറുന്ന
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ! 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More