“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 29 April 2014

ഇനി വൈദ്യുദി ലൈന്‍ ഭൂമിക്കടിയില്‍ ;പണി പുരോഗമിക്കുന്നു


കേബിളിന് വേണ്ടി കുഴിയെടുക്കുന്നു 
കുറ്റിക്കാട്ടൂര്‍:  കാറ്റും മഴയും വരുമ്പോള്‍ മരം മുറിഞ്ഞു വീണു ഇനി വൈദ്യുദി മുടങ്ങില്ല . കേരള വൈദ്യുദി
ബോര്‍ഡ്‌  കെ വി ലൈനുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ട് പോകുന്ന  പുതിയ പദ്ധതി  നടപ്പാക്കി തുടങ്ങി . ഓരോവര്‍ഷവും കാലവര്‍ഷകെടുതിയിലും മറ്റുമായി മരം മുറിഞ്ഞും കാലവര്‍ഷത്തില്‍  പെട്ടും   കെ വി ലൈനുകള്‍ തകരുന്നത് സാമ്പത്തികമായി വന്‍ നഷ്ടമാണ് വരുത്തി വെക്കുന്നത് .മാത്രമല്ല പവര്‍ നഷ്ടവും വരുന്നുണ്ട് .ഇതിനുള്ള പരിഹാരം എന്ന നിലക്കാണ് ന  ഭൂമിക്കടിയിലൂടെ കേബിളുകള്‍  വഴി വൈദ്യുദി കൊണ്ട് പോകുന്നത് . വെള്ളി പറംബ് സബ് സ്റ്റെഷനില്‍ നിന്നും ഇപ്പോൾ ഇതിന്റെ പണി തുടങ്ങി .തൊട്ടടുത്തുള്ള ട്രന്സ്ഫോര്മറിലേക്കുള്ള  ലൈനുകലുളും കെ വി ലൈനുകളും കൊണ്ട് പോകുന്ന പണി പുരോഗമിക്കുന്നു .ഇപ്പോൾ കുറ്റിക്കാട്ടൂര്‍ വരെ ലൈനിട്ടുഇ കഴിഞ്ഞു .ഇതിനിടെമറ്റു  കേബിളുടെ ഇടയിലൂടെ ഇത് കടന്നു പോകുമ്പോള്‍ അപകട സാദ്ധ്യത യുള്ളത് തള്ളികളയാന്‍ കഴിയില്ല .വലിയ ശുദ്ധ ജല പൈപ്പുകള്‍ കടന്നു പോകുന്നതിനു മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .ഇതും അപകടം വരുത്തും .ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകള്‍ ഒരു ഭീ ഷണിയാണ് .

Thursday 17 April 2014

രജിത് മാവൂരിനു മാധ്യമ പുരസ്കാരം


ജില്ല പഞ്ചായത്തംഗം ഷറീന സുബൈര്‍ പുരസ്കാരം രജിത്നു നല്കുന്നു
കുറ്റിക്കാട്ടൂര്‍  :ജവഹര്‍ മാവൂര്‍എര്‍ പെ ടുത്തിയ വികസനോന്മുഖ പത്ര പ്രവര്‍ത്തനത്തിനുള്ള  മാധ്യമപുരസ്കാരം രജിത് മാവൂരിനു ലഭിച്ചു .മാവൂരിലെ പ്രമുഖ ക്ലബ്ബായ ജവഹറിന്റെ നാല്പത്തഞ്ചാം വാര്ഷികത്തിന്റെ ഭാഗമായി ഏര്‍പെടുത്തിയ പുരസ്കാരം ജില്ല പഞ്ചായത്തംഗം ഷറീന സുബൈര്‍ രജിത്നു നല്കി .മാധ്യമം മീഡിയ വന്‍  ലേഖ കനാണ് ഇദ്ദേഹം .

Wednesday 16 April 2014

എസ് എസ് എല്‍ സി ഫലം ; പെരിങ്ങളം സ്കൂളിനു 97% കുറ്റിക്കാട്ടൂര്‍ 95%.,

   ഒന്‍പത് എ പ്ളസ് നേടിയ പെരിങ്ങളം സ്കൂളിലെനന്ദിത

കുറ്റിക്കാട്ടൂര്‍ :2013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. എങ്കിലും വിജയ ശതമാനം റെക്കോര്‍ഡ് നിലയില്‍ വര്‍ധിച്ചു.
95.47 ശതമാനം ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.17 ആയിരുന്നു ഇത്. ഗള്‍ഫ്മേഖലയില്‍ 99.2ശതമാനവും ലക്ഷദ്വീപില്‍ 76.5 ശതമാനവുമാണ് വിജയം.എസ് എസ് എല്‍  സി വിജയശതമാനത്തില്‍  കുറ്റിക്കാട്ടൂര്‍ സ്കൂള്‍ ഇക്കുറി അല്പം കുറവ് അതെ സമയം   പെരിങ്ങളം  സ്കൂള്‍ നില മെച്ചപ്പെടുത്തി .പെരിങ്ങള ത്തിനു  97 ശതമാനവും കുറ്റിക്കാട്ടൂര്‍     95ശതമാനവും പേര്‍ വിജയിച്ചു  . കുറ്റിക്കാട്ടൂര്‍ കഴിഞ്ഞ വര്ഷം ഇത് 96 ശതമാനം ആയിരുന്നു .പരീക്ഷ എഴുതിയ 450 പേരില്‍  17 പേര്‍  തുടര്‍  പഠനത്തിനു അര്‍ ഹത നേടിയിട്ടില്ല .നാല് കുട്ടികള്‍ക്ക്മുഴുവന്‍ വിഷയത്തിലും എ പ്ളസ്ഉണ്ട് .   പെരിങ്ങളത്ത് 157 പേരില്‍  5 പേര്‍  പരാജയപ്പെട്ടു .വിജയികളില്‍ ഒന്‍ പതു എ പ്ളസ് നേടിയ രണ്ടു പേര്‍   നന്ദിത ,ആര്യ ,എന്നിവരാണ്‌ .

Friday 11 April 2014

സൂപര്‍' താരത്തെ കാണാന്‍ ബൂത്തില്‍ ജനം ഇടിച്ചു കയറി

 പോളിംഗ് ബൂത്തില്‍ രേഖകള്‍ ശരിയാക്കുന്ന സന്തോഷ്‌ പണ്ടിത്  

 കുറ്റിക്കാട്ടൂര്‍ :സിനിമയിലെ   സൂപര്‍' താരത്തെ പോളിംഗ് ബൂത്തില്‍ കണ്ടപ്പോള്‍ വോട്ടര്മാരല്ലാത്തവരും കു നിന്നു .പഞ്ച് ഡയലോഗുകളിലൂടെ സിനിമാ  ലോകത്തെ കുത്തുകയും കോറുകയും  ചെയ്ത  ആക്ഷേപ ഹാസ്യക്കാരന്‍  ജനാധിപത്യത്തിന്റെ  ജോലിക്ക് വന്നപ്പോഴാണ് പോളിംഗ് ബൂത്തിനു താര പരിവേഷം കിട്ടിയത് .കോഴിക്കോട് ലോക  സഭ   മണ്ഡലത്തില്‍ പെട്ട പുവ്വാട്ടുപറമ്പ എല്  പി സ്കൂളില്‍ പോളിംഗ് ഓഫീസറായി വന്ന  സന്തോഷ്‌ പണ്ടിത്തിനെ കണ്ട വോടെര്‍ മാരാണ് സൂപര്‍' താരത്തെ  കണ്ട ആവേശത്തില്‍  വോട്ട് ചെയ്തത് .വാട്ടര്‍  അതോറിറ്റിയില്‍  സിവില്‍  എന്ജ്ജിനീയരിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ നാണ് .തെരഞ്ഞെടുപ്പു ജോലിക്ക്   എത്തുന്നത് ഇത് രണ്ടാം തവണയാണ് . കഴിഞ്ഞ തവണ കടലുണ്ടിയിലായിരുന്നു .അന്നു  ജനം തിരിച്ചറിഞ്ഞില്ല .ഇപ്പോള്‍  തിരിച്ചറിഞ്ഞപ്പോള്‍  ജനം നിയന്ത്രണം വിടുമോ എന്നപേടിയും സന്തോഷ്‌ പണ്ടിത്തിനു ഉണ്ടായിരുന്നു .  വോടെര്‍ മാരല്ലാത്തവര്‍  പുറത്തു  നിന്ന് പാവങ്ങളുടെ  സൂപര്‍' താരത്തെ കണ്ടു .

Tuesday 8 April 2014

കൊട്ടികലാശം, അടിപിടി ,പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് .

കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തുന്നു 

കുറ്റിക്കാട്ടൂർ : വീറും വാശിയും പൊടി  പൂരമാക്കിയ കൊട്ടികലാശം മെഡിക്കൽ കോളേജ്    പരിസരത്തു ഉരസലിൽ സമാപിച്ചു .എൽ  ഡി എഫ് പ്രവർത്തകർ യു ഡി എഫ് കാരെ ആക്രമിച്ചു എന്നാരോപിച്ച് കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തി .മതിയായ പോലീസുകാർ സ്ഥലത്തില്ലാത്തതാണ് കൊണ്ഗ്രസ്സുകാർക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത് .
  എൽ  ഡി എഫ് പ്രകടനത്തിൽ പങ്കെടുത്തവർ ഇവര്ക്ക് നേരെ കല്ലെറി ഞ്ഞതാണ് പ്രശ്നത്തിന് കാരണം .മതിയായ പോലീസ് സംരക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച് കുത്തിയിരിപ്പ് നടത്തിയ ഇവരെ സി ഐ  ഉല്ലാസ് എത്തി ശാന്തരാക്കി തിരിച്ചയച്ചു .  

ജനങ്ങള്‍ക്ക്‌ മുന്‍പില്‍ നയവും നിലപാടും പറയാന്‍ കഴിയാതെ പ്റമുഖ പാര്‍ടികള്‍;കൊട്ടികലാശം ഇന്ന്

കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡിനരികില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്തികളുടെപ്റ ചരണ ബോഡുകള്‍ 

കുറ്റിക്കാട്ടൂര്‍ :പതിനാറാം ലോകസഭ യിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരളം മറ്റെന്നാള്‍  പോളിംഗ് ബൂത്തിലേക്ക് നീങ്ങുംപോള്‍ രാജ്യത്തെ ബാധിക്കുന്ന പ്റ ശ്നങ്ങളില്‍  നയവും നിലപാടും പറയാന്‍  കഴിയാതെ പ്റമുഖ പാര്‍ടികള്‍   വിയര്ക്കുന്നു .പത്തു വര്ഷം ഭരിച്ച  പ്റധാന മന്ത്റിയുടെ പടം പോലും സ്ഥാനാര്തികളുടെ ചിത്രത്തോടൊപ്പം വെക്കാന്‍  കഴിയാതെ യു ഡി എഫ് വികസന  രാഷ്ട്റീയം  പറയുന്നു .ഇടതുപക്ഷം  5 മണ്ഡലങ്ങളില്‍  പാര്ടി പതാക ഒരിക്കലും കയ്യിലെന്താത്തവരെ  നിര്‍ത്തി മൂന്നാം  മുന്നണിയെ  
 അധികാരത്തിലേറ്റാ നാണ്‌ പറയുന്നത്. ബി ജെ പി ക്ക് ഗുജറാത്ത്‌  വികസനത്തിന്റെ മാതൃക നടപ്പിലാക്കാന്‍ രാജ്യത്തിന്‌ മോദി  പ്റധാന മന്ത്റി ആവേണ്ടതുണ്ട്‌ .  ഗുജറാത്തിലെ സാധാരണക്കാരന്റെ പ്റ ശ്നങ്ങള്‍ മറച്ചു വെച്ച് മോഡി അനുകൂല മീഡിയയുടെ സഹായത്തോടെയുള്ള കള്ള പ്ചാരണമാണ് ഇവര്‍ നടത്തുന്നത് . കേരളത്തില്‍  ഇക്കുറി ജനകീയ പ്റശ്നങ്ങള്‍    ഏറ്റെടുത്ത ആളുകളും സംഘടനകളും മത്സര രംഗത്ത് വന്നത് രാഷ്ട്രീയ പാര്ട്ടികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട് . എം പി ഫണ്ട് വാങ്ങി വികസനം നടപ്പാക്കിയതിന്റെ ക്റഡിറ്റിനപുറം  പാര്‍ ലിമെന്റില്‍ ജനങ്ങളുടെ  പ്റ ശ്നങ്ങളില്‍  ഇവര്‍  സീകരിച്ച   നയവും നിലപാടും ചര്ച്ച ചെയ്യാന്‍ ഇവര്‍  തയ്യാറല്ല .ഓയല്‍  കോര്‍ പറേ ഷനെ കമ്പനിയാക്കിയപ്പൊള്‍ .വര്ഗീയ വിരുദ്ധ ബില്‍  അവതരിച്ചപ്പോള്‍ .ആധാര്‍കാര്‍ഡ് വിഷയത്തില്‍  ഉള്ള നിലപാടുകള്‍ .അങ്ങിനെ ജനങ്ങളോട് ഉത്തരം പറയേണ്ട വിഷയങ്ങളില്‍ 
എം പി മാര്‍ എന്ത് നിലപാട് സീകരിച്ചു എന്ന് ജനം അറിയേണ്ടതുണ്ട് .ഇക്കാരിയങ്ങള്‍ വിളിച്ചു പറയുന്നത് പുതുതായി നിലവില്‍  വന്ന ജനകീയ രാഷ്ട്രീയ സംഘടനകളാണ് . വെല്‍ ഫെയര്‍ പാര്‍ടി  .എസ്  ഡി പി ഐ  ,ആര്‍ എം പി ,എന്നിവരാണ് പ്റമുഖ രാഷ്ട്രീയ പാര്‍ ടികളോ ടൊപ്പം രംഗത്തുള്ളത് .കോഴിക്കോട് മണ്ഡലം തിരിച്ചു പിടിക്കാന്‍ സി പി എം ന്റെ വിജയ രാഘവന്‍  പ്റ ചരണത്തില്‍ മുന്നിലാണ് .കോണ്ഗ്റസിന്റെ എം കെ   രാഘവന്‍ സീറ്റ് നില നിര്‍ത്താനുള്ള തീവ്റ ശ്റമത്തിലാണ് .    വെല്‍ ഫെയര്‍ പാര്‍ടി പിന്തുണയോടെ  ആര്‍ എം പി സ്ഥാനാര്‍ഥി  പ്റ താപ് കുമാറും , എസ്  ഡി പി ഐ സ്ഥാനാര്‍ഥി  മുസ്തഫ കൊമ്മേരിയും ബി ജെ പി യുടെ  സി കെ പത്മ നാബനും രംഗത്തുണ്ട് . 

Friday 4 April 2014

മാമ്പുഴ മാലിന്യം ;മലിനീകരണ ബോര്‍ഡ്‌ അന്യേഷിക്കും


മാമ്പുഴയില്‍ കെട്ടി നില്ക്കുന്ന മാലിന്യം
 കുറ്റിക്കാട്ടൂര്‍ : മാമ്പുഴയില്‍  കക്കൂസ് മാലിന്യം തള്ളി യതുമായി ബന്ധപ്പെട്ടു മലിനീകരണ നിയന്ത്രണ  ബോര്‍ഡ്‌ അന്യേഷിക്കും . ഒഴുക്ക് നിലച്ച മാമ്പുഴയുടെ കൈത്തോട്ടില്‍  പുതുക്കി പണിയുന്ന കെട്ടിടത്തിലെ  കക്കൂസ് മാലിമാണ്  തള്ളിയത് . ഇതിനെതിരെനാട്ടുകാര് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട് .തോടിന്റെ കരയിലുള്ള സ്ഥാപനങ്ങളിലെ മനില ജലവും ഇറ ചികടയിലെ മാലിന്യവും കൊണ്ട് തോട് നിറ ഞ്ഞിരിക്കയാണ് .രോഗാണുക്കള്‍  തിളച്ചു മറിയുന്ന ഇവിടെ പകര്‍ച്ച വ്യാധികള്‍  ഏ തു സമയവും  പടരാനുള്ള സാധ്യതയുണ്ട് .പരിസര വാസികള്‍  രോഗ ഭീതിയില്‍ കഴിയുകയാണ് . മാലിന്യം തള്ളുന്നത് ക്രിമിനല്‍കുറ്റമാണ് .അത് കൊണ്ട് തന്നെ പോലീസ് കേസെടുക്കാനുള്ള ഒരുക്കത്തിലാണ് . മാമ്പുഴ സംരക്ഷണ സമിതി ബന്ദ്ധപ്പെട്ടവര്‍ ക്ക് പരാതി കൊടുത്തിട്ടുണ്ട് 

Thursday 3 April 2014

കുറ്റിക്കാട്ടൂര്‍ രോഗ ഭീതിയില്‍ ; കക്കൂസ് മാലിന്യം മാമ്പുഴയില്‍ തള്ളുന്നു

മാമ്പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യം

 കുറ്റിക്കാട്ടൂര്‍:പരിസരത്തെ കെട്ടിട ഉടമ കക്കൂസ് മാലിന്യം മാമ്പുഴയുടെകൈത്തോട്ടില്‍  തള്ളിമണ്ണിട്ട്‌ മൂടി  .മാത്രമല്ല കെട്ടിടത്തിലെ മാലിന്യ പൈപ്പുകള്‍  തോട്ടിലേക്ക് തുറന്നു വെചതു കാരണം മലിന ജലം ഇവിടെ കെട്ടിനിന്നു രോഗാണുക്കള്‍  തിളക്കുകയാണ് .പണി നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റെണ്‍ ഹോടലില്‍  നിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളിയതെന്ന് സംശയിക്കുന്നു .തൊട്ടടുത്ത അമാന ടവര്‍ , കോഴിക്കട എന്നിവിടത്തെയും മാലിന്യം ഇവിടെ കെട്ടി കിടക്കുകയാണ് ,ഒഴിക്കില്ലാത്ത തോട്ടില്‍ ഇവ കുമിഞ്ഞു കൂടി പരിസരത്തു രോഗം പടര്ന്നു പിടിക്കാന്‍  ഇതിടയാക്കും . മഴ പെയ്താല്‍  ഇവ മാമ്പുഴയിലേക്ക് ഒഴുകുകയും ചെയ്യും .കുറ്റിക്കാട്ടൂര്‍ സര്‍വീസ് സ്റ്റെഷന്‍  മുതല്‍  ആനകുഴിക്കര വരെയുള്ള ഭാഗങ്ങളില്‍
കക്കൂസ് മാലിന്യം മാമ്പുഴയില്‍ 
കൈത്തോടിന്റെ പരിസരത്തുള്ള  സ്ഥാപനങ്ങളും  കൈത്തോട്ടില്‍ ആണ് മാലിന്യം  തള്ളുന്നത് .ഇതിനെതിരെ നേരത്തെ മാമ്പുഴ സംരക്ഷണ സമിതിപെരുവയല്‍  പഞ്ചായത്തിനും ആരോഗ്യ വിഭാഗത്തിനും പരാതി നല്കിയിരുന്നു .ഇക്കാര്യത്തില്‍  വേണ്ടത്ര  നടപടി എടുക്കാത്തത് കൊണ്ടാണ് പ്രശ്നം രൂക്ഷമായത് . മാലിന്യം തള്ളിയവര്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന്  മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More