“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 28 June 2011

മാമ്പുഴത്തോട്ടില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കുറ്റിക്കാട്ടൂര്‍: ഇന്നലെ രാവിലെ കുറ്റിക്കാട്ടൂര്‍ മാമ്പുഴത്തോടിന്റെ കളരിയില്‍ താഴത്തുള്ള ഭാഗത്ത് രണ്ടു ദിവസം പഴക്കമുള്ള, മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.
തമിഴ്‌നാട് സേലം സ്വദേശി ഗണേശന്‍ എന്ന സാമിയുടേതാണ് (55) മൃതദേഹമെന്ന് കൂടെ ജോലിചെയ്യുന്നവര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ കരാര്‍ തൊഴിലാളികളുടെ കൂടെ പൈങ്ങോട്ടുപുറത്ത് ഒരു വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടുദിവസമായി ഒരു വിവരവുമില്ലായിരുന്നുവെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സേലത്തുനിന്ന് പുറപ്പെട്ട ബന്ധുക്കള്‍ എത്തിയതിനുശേഷം മൃതദേഹം വിട്ടുകൊടുക്കും.




എ.ഡബ്ല്യു.എച്ച് പോളിയില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

കുറ്റിക്കാട്ടൂര്‍: എ.ഡബ്ല്യു.എച്ച് പോളിടെക്‌നിക് കോളജിലെ സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞ സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്ക്. അരക്കിണര്‍ സഹീര്‍മഹല്‍ ഹലീമിന്റെ മകന്‍ സഹീര്‍ (19), മലപ്പുറം കദിയുമ്മ മന്‍സിലില്‍  ഹുസ്സയിന്‍ മകന്‍ മുഹമ്മദ് സാബിത് (20), ബാലുശ്ശേരി ഏകരൂര്‍ അസ്‌കര്‍ മന്‍സിലില്‍ മുഹമ്മദ് മകന്‍ മുഹമ്മദ് അസ്‌കര്‍ (21) എന്നിവരാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പാലാഴി സുര്‍ജിത് (20) സ്വകാര്യ ചികില്‍സ തേടി.
കഴിഞ്ഞ തിങ്കല്‍ മുതല്‍ പോളിയിലെ വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ അപര്യാപ്തത മൂലം സമരത്തിലാണ്. ഇന്നലെ കാലത്ത് ക്ലാസ് തുടങ്ങിയതിനുശേഷം രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സമരത്തിന്റെ മെമ്മോ നല്‍കാന്‍ എത്തിയപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ അടിച്ചോടിക്കുകയായിരുന്നു.  പിന്നീട് സംഘടിച്ചെത്തിയ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പകരം വീട്ടിയപ്പോഴാണ് സംഘര്‍ഷം  രൂക്ഷമായത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗംശാന്തമാക്കി.


Tuesday 21 June 2011

'ക്ലീന്‍ കുറ്റിക്കാട്ടൂര്‍' പരിപാടിക്ക് തുടക്കം.

കുറ്റിക്കാട്ടൂര്‍: മാലിന്യവും കൈയേറ്റവും വികൃതമാക്കിയ കുറ്റിക്കാട്ടൂര്‍ ടൗണിനെ രക്ഷിക്കാന്‍ നാട്ടുകാരുടെ ഇടപെടല്‍.
കുറ്റിക്കാട്ടൂര്‍ മാലിന്യമുക്തമാക്കാനും റോഡ് കൈയേറിയ ഭാഗങ്ങള്‍ ഒഴിപ്പിക്കാനും രംഗത്തിറങ്ങാന്‍ പുതുതായി രൂപവത്കരിച്ച പൗരസമൂഹ പ്രതിനിധി കൂട്ടായ്മ തീരുമാനിച്ചു.
ഇതടിസ്ഥാനത്തില്‍ നടപ്പാതകളില്‍ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ ഉടന്‍ എടുത്തുമാറ്റും. ഓവുചാലുകളിലേക്ക് വെള്ളം ഒഴുക്കുന്നതിന് തടസ്സമാവുന്നവ ഒഴിവാക്കും.'ക്ലീന്‍ കുറ്റിക്കാട്ടൂരി'ന്റെ പ്രഥമ നടപടികള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങിയത്. വാര്‍ഡ് അംഗം അനീഷ് പാലാട്ട് ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. മുഹമ്മദ് കണ്‍വീനറുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
പെരുവയല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊതാത്ത് മുഹമ്മദ്, വാര്‍ഡ് അംഗം രാധാകൃഷ്ണന്‍ പേങ്കാട്ടില്‍, കെ.പി. സുരേന്ദ്രന്‍, വിജയന്‍ കല്ലട, നിസാര്‍ മുഹമ്മദ് മേലേടത്ത്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, മെഹബൂബ് തിയ്യര്‍തൊടി എന്നിവര്‍ സംസാരിച്ചു.
കുറ്റിക്കാട്ടൂര്‍ ടൗണ്‍ ബസ്‌സ്‌റ്റോപ്പ് പരിസരം, എല്‍.പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി.

Wednesday 15 June 2011

മാമ്പുഴ കൈയേറ്റം: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

പന്തീരാങ്കാവ്: മാമ്പുഴയുടെ തീരങ്ങളിലെ ഭൂമികൈയേറ്റം കണ്ടെത്താന്‍ ജില്ലാ - താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി.
മാമ്പുഴ സംരക്ഷണ സമിതി പി.ടി.എ റഹീം എം.എല്‍.എക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ജല വിഭവ മന്ത്രി പി.ജെ. ജോസഫിന് കൈമാറിയതിനെ തുടര്‍ന്ന് മന്ത്രിയാണ് ജില്ലാ കലക്ടര്‍ക്ക് അന്വേഷണ ഉത്തരവ് നല്‍കിയത്.
കുറ്റിക്കാട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് ഓഫിസുകളിലെ രേഖകള്‍ പ്രകാരമാണ് പരിശോധന നടന്നത്. കൈയേറ്റം കണ്ടുപിടിക്കുന്നതിന് വിശദ പരിശോധന ആവശ്യമാണെന്ന് സര്‍വേ സംഘം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ഉദ്ഭവിച്ച് പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ കല്ലായില്‍ ചേരുന്ന മാമ്പുഴ കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റിക്കാട്ടൂര്‍ വില്ലേജ് പരിധിയിലാണ് പുഴ കൂടുതല്‍ കൈയേറ്റത്തിന് വിധേയമായതെന്ന് മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. പുഴ കൈയേറ്റം ഒഴിപ്പിക്കുന്നതോടൊപ്പം ആഴം കൂട്ടി ചളി നീക്കം ചെയ്യാനും നടപടിയുണ്ടാവണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പരിശോധനക്ക് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഗോപകുമാര്‍, സര്‍വേ വകുപ്പ് ജില്ലാ മേധാവി പി. മുഹമ്മദ് അഷ്‌റഫ്, താലൂക്ക് സര്‍വേയര്‍മാരായ രാജീവ്, ബാബുരാജ്, തോമസ് പണിക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ കെ.പി. ആനന്ദന്‍, പി. കോയ, കെ.പി. അബ്ദുല്‍ലത്തീഫ്, ഇടക്കണ്ടി മുജീബ് റഹ്മാന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റിക്കാട്ടൂര്‍ സകാത് & റിലീഫ് കമ്മറ്റി സംഘടിപ്പിച്ച പുസ്തക വിതരണം വാര്‍ഡ്‌ മെമ്പര്‍ രാധാകൃഷ്ണന്‍ നിര്‍വഹികുന്നു

ജില്ലയിലെ മികച്ച സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടിയ കുന്ദമംഗലം പഞ്ചായത്തിലെ ഇ.ബാലകൃഷ്ണനെ ജമാഅത് ഇസ്ലാമി സംഘടിപ്പിച്ച programil വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ ആദരിക്കുന്നു .

ശസ്ത്രക്രിയക്ക് കൈക്കൂലി: മെഡിക്കല്‍ കോളജ് അസോ. പ്രൊഫസറെ അറസ്റ്റുചെയ്തു

കോഴിക്കോട്: ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി  ആവശ്യപ്പെട്ട ഡോക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. എം. ജയകുമാറിനെയാണ് ചേവായൂര്‍ ശാന്തിനഗര്‍ കോളനിയിലെ വീട്ടില്‍നിന്ന് വിജിലന്‍സ് ഡിവൈ.എസ്.പി സുനില്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ട് പരാതിക്കാരന്‍ കൈമാറിയശേഷമായിരുന്നു അറസ്റ്റ്.
ഡോ. ജയകുമാറിനെതിരെ മീഞ്ചന്ത ചിറക്കല്‍ പറമ്പ് ആശാ ഹൗസില്‍   ബഷീര്‍ അഹമ്മദ് ആരിഫാണ് (36) പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മകന്‍ അബൂ സുബൈറിന്റെ (11) കാലിന് നേരത്തേ മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയത്ത് ഇതേ ഡോക്ടര്‍ക്ക് 2000 രൂപ കൈക്കൂലി നല്‍കിയിരുന്നുവത്രെ. ഒന്നാമത്തെ ശസ്ത്രക്രിയയുടെ സമയത്ത് അസ്ഥികള്‍ക്കിടയില്‍ സ്ഥാപിച്ച സ്‌ക്രൂ, കമ്പി എന്നിവ  നീക്കം ചെയ്യാനാണ് വീണ്ടും ഇവര്‍ ശസ്ത്രക്രിയക്കായി എത്തിയത്. പണംകൊടുക്കാത്തതിനാല്‍ മൂന്നുതവണ ഇവരെ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. പിന്നീട്  മേയ് 31ന് ജയകുമാര്‍ ലീവിലുള്ള സമയത്ത് ജൂനിയര്‍ ഡോക്ടര്‍ ഇവരെ അഡ്മിറ്റ് ചെയ്‌തെങ്കിലും ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയ ഡോക്ടര്‍ ജയകുമാര്‍ കഴിഞ്ഞ എട്ടിന് ഡിസ്ചാര്‍ജ് എഴുതിക്കൊടുക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ബ്ലഡ് ഇല്ലെന്ന കാരണമാണ് പറഞ്ഞത്.  വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ആദ്യം വന്നതുപോലെ തന്നെ വീട്ടില്‍ വന്ന് കാണാനായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ബഷീര്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ വൈകീട്ട് ഡോക്ടറുടെ വീട്ടിലെത്തിയതും അവര്‍ നല്‍കിയ 2000 രൂപ കൈമാറിയതും.
സി.ഐമാരായ വി.എം. അബ്ദുല്‍ വഹാബ്, കെ. സുമേഷ്, സിബിച്ചന്‍ ജോര്‍ജ്, പി.വി. മനോജ്കുമാര്‍ എന്നിവരാണ് ഡോക്ടറെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത്

മാമ്പുഴ കൈയേറ്റം: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

പന്തീരാങ്കാവ്: മാമ്പുഴയുടെ തീരങ്ങളിലെ ഭൂമികൈയേറ്റം കണ്ടെത്താന്‍ ജില്ലാ - താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി.
മാമ്പുഴ സംരക്ഷണ സമിതി പി.ടി.എ റഹീം എം.എല്‍.എക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ജല വിഭവ മന്ത്രി പി.ജെ. ജോസഫിന് കൈമാറിയതിനെ തുടര്‍ന്ന് മന്ത്രിയാണ് ജില്ലാ കലക്ടര്‍ക്ക് അന്വേഷണ ഉത്തരവ് നല്‍കിയത്.
കുറ്റിക്കാട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് ഓഫിസുകളിലെ രേഖകള്‍ പ്രകാരമാണ് പരിശോധന നടന്നത്. കൈയേറ്റം കണ്ടുപിടിക്കുന്നതിന് വിശദ പരിശോധന ആവശ്യമാണെന്ന് സര്‍വേ സംഘം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ഉദ്ഭവിച്ച് പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ കല്ലായില്‍ ചേരുന്ന മാമ്പുഴ കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റിക്കാട്ടൂര്‍ വില്ലേജ് പരിധിയിലാണ് പുഴ കൂടുതല്‍ കൈയേറ്റത്തിന് വിധേയമായതെന്ന് മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. പുഴ കൈയേറ്റം ഒഴിപ്പിക്കുന്നതോടൊപ്പം ആഴം കൂട്ടി ചളി നീക്കം ചെയ്യാനും നടപടിയുണ്ടാവണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്പരിശോധനക്ക് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഗോപകുമാര്‍, സര്‍വേ വകുപ്പ് ജില്ലാ മേധാവി പി. മുഹമ്മദ് അഷ്‌റഫ്, താലൂക്ക് സര്‍വേയര്‍മാരായ രാജീവ്, ബാബുരാജ്, തോമസ് പണിക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ കെ.പി. ആനന്ദന്‍, പി. കോയ, കെ.പി. അബ്ദുല്‍ലത്തീഫ്, ഇടക്കണ്ടി മുജീബ് റഹ്മാന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Monday 13 June 2011

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More