Just in....!!!!!!
Tuesday, 28 June 2011
എ.ഡബ്ല്യു.എച്ച് പോളിയില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
കുറ്റിക്കാട്ടൂര്‍: എ.ഡബ്ല്യു.എച്ച് പോളിടെക്‌നിക് കോളജിലെ സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞ സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്ക്. അരക്കിണര്‍ സഹീര്‍മഹല്‍ ഹലീമിന്റെ മകന്‍ സഹീര്‍ (19), മലപ്പുറം കദിയുമ്മ മന്‍സിലില്‍ ഹുസ്സയിന്‍ മകന്‍ മുഹമ്മദ് സാബിത് (20), ബാലുശ്ശേരി ഏകരൂര്‍ അസ്‌കര്‍ മന്‍സിലില്‍ മുഹമ്മദ് മകന്‍ മുഹമ്മദ് അസ്‌കര്‍ (21) എന്നിവരാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പാലാഴി സുര്‍ജിത് (20) സ്വകാര്യ ചികില്‍സ തേടി.
കഴിഞ്ഞ തിങ്കല്‍ മുതല്‍ പോളിയിലെ വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ അപര്യാപ്തത മൂലം സമരത്തിലാണ്. ഇന്നലെ കാലത്ത് ക്ലാസ് തുടങ്ങിയതിനുശേഷം രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സമരത്തിന്റെ മെമ്മോ നല്‍കാന്‍ എത്തിയപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ അടിച്ചോടിക്കുകയായിരുന്നു. പിന്നീട് സംഘടിച്ചെത്തിയ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പകരം വീട്ടിയപ്പോഴാണ് സംഘര്‍ഷം രൂക്ഷമായത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗംശാന്തമാക്കി.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment