“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 29 November 2016

മാമ്പുഴ കയ്യേറ്റം വ്യാപകം; ഒഴിപ്പിക്കാൻ പരാതി നൽകി .

കുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീരം കയ്യേറി ഭിത്തി കെട്ടിയ ഭാഗം 

കുറ്റിക്കാട്ടൂർ :സർവ്വേ നടത്തി കയ്യേറ്റം കണ്ടെത്തിയ മാമ്പുഴ തീരം സ്വകാര്ര്യ വ്യക്തികളും റിയൽ എസ്റ്റേറ്റ്
ഇടപാടുകാരും വീണ്ടും കയ്യേറി .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്ക്  പരാതി നൽകി . പെരുവയൽ പഞ്ചായത്തിലെ 15 ,16 വാർഡുകളിൽ പെട്ടകുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീര മാണ്  സ്വകാര്ര്യ വ്യക്തി കരിങ്കൽ ഭിത്തി കെട്ടി കൈയേറിയത് .നേരെത്തെ വ്യാപകമായ കയ്യേറ്റം നടന്ന മാമ്പുഴ തീരം ജില്ലാ സർവേയറുടെ നേന്ത്രുത്വത്തിൽ സർവേ നടത്തി കല്ലുകൾ നാട്ടിയുരുന്നു .ഈ ഭൂമിയിലുള്ള വൃക്ഷങ്ങൾ നമ്പറിട്ടു ഏറ്റെടുക്കുന്ന നടപടിക്ക്  ഒളവണ്ണ ,പെരുമണ്ണ ,പെരുവയൽ  പഞ്ചായത്തുകൾ തുടക്കം കുറിച്ചിരുന്നു .ഇതിനിടയിലാണ് വീണ്ടും കയ്യേറാനുള്ള ശ്രമം .നേരെത്തെ ജില്ലാ കളക്ടറുടെ നേൻതൃത്വത്തിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പുഴ സംരക്ഷിക്കാൻ നടപടിസ്വീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു .ഇതിൽ വന്ന കാല താമസമാണ് ആളുകൾക്ക് വീണ്ടും  പുഴ കയ്യേറാൻ അവസരം ഒരുക്കിയത് .കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു .സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ എ അസീസ് യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു ,സെക്രട്ടറി ആനന്ദൻ ,മുജീബ് റഹ്മാൻ ,കെ .പി അബ്ദുല്ലത്തീഫ്
സി രാജീവ് ,റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .

Thursday 24 November 2016

കുറ്റിക്കാട്ടൂർ പാലിയേറ്റിവ് ജീവിത ശൈലിരോഗ നിർണയ ക്യാമ്പ് നടത്തി.

കു റ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് മിനാർ ഗ്രൂപ് നൽകിയ
 ഹോം കെയർ വാനിന്റെ താക്കോൽ എച് .ആർ .മാനേജർ മുസ്തഫയിൽ നിന്ന്
 പെരുവയൽ പഞ്ചായത്തപ്രസിഡണ്ട് .വൈ
വി ശാന്ത ഏറ്റു വാങ്ങുന്നു .


കുറ്റിക്കാട്ടൂർ ;ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിന്കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മലബാർ ഗ്രൂപ് $ഡയമണ്ട് ,ഇഖ്‌റ ഹോസ്പിറ്റൽ ,സ്നേഹ സ്പർശം എന്നിവയുടെ സഹകരണത്തോടെ രോഗ നിർണയ ക്യാമ്പ് നടത്തി .ക്യാമ്പിന്റെ ഉത്‌ഘാടനം കുന്നമംഗലം ബ്ളോക് പഞ്ചായത്തു പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു .കു റ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് മിനാർ ഗ്രൂപ് നൽകിയ ഹോം കെയർ വാനിന്റെ താക്കോൽ മിനാർ എച് .ആർ .മാനേജർ മുസ്തഫയിൽ നിന്ന് പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്തയും പാലിയേറ്റിവ് ചെയർമാൻ എ.പ്രദീപ് കുമാറും ചേർന്ന് ഏറ്റു വാങ്ങി ക്യമ്പ് സ്വാഗത സംഘം ചെയർമാൻ അനീഷ് പാലാട്ട് അദ്ധ്യക്ഷനായിരുന്നു .കുന്നുമ്മൽ ജുമൈല (പെരുവയൽ പഞ്ചായത്തു വൈ :പ്രസിഡണ്ട്)വാർഡ് അംഗങ്ങളായ കൃഷ്ണൻ കുട്ടി ,സഫിയ മാക്കിനിയാട് ,ഷമീന വെള്ളക്കാട്ട് ,മിനി ശ്രീ കുമാർ , തുടങ്ങി എം .കുഞ്ഞഹമ്മദ് ,ടി ടി .സുലൈമാൻ ,ബാബുകാമ്പുറത് ,റഹ് മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .

Friday 18 November 2016

സംഘികൾ മലപ്പുറത്ത് ബംഗ്ലാദേശുകാരെ തിരയേണ്ട; ഒ .രാജഗോപാലിന്റെ പ്രസ്താവന വിവാദമാകുന്നു .കുത്തകകൾക്ക് നൽകിയതിന്റെ കണക്കിതാ..


 കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ പ്രസ്താവന അതിരു വിട്ട മുസ്‌ലിം വിരോധവും കേന്ദ്ര സർക്കാർ കുത്തകകൾക്ക് നൽകിയ ഔദാര്യം മറച്ചു വെക്കാനുള്ളതുമാണ് .
ഇക്കഴിഞ്ഞ  ദിവസങ്ങളിലായി  കോർപറേറ്റുകൾക്ക് വേണ്ടി ബാങ്കുകൾ  എഴുതിത്തള്ളിയ കണക്കുകൾ
പുറത്തു വന്നത് മോദിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു .  ഇതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ഇത് വരെ നിയമസഭയിൽ വാ തുറക്കാത്ത രാജഗോപാൽ മലപ്പുറവും ബംഗ്ലദേശും ഉയർത്തി വിവാദ പ്രസ്താവനയുമായി വന്നിരിക്കുന്നത് .  സഹകരണബാങ്കുകളിലെ പണം നിക്ഷേപിച്ച സാധാരണക്കാര്‍ അല്‍പം പ്രയാസം സഹിക്കേണ്ടിവരുമെന്നും വേണ്ടിവന്നാല്‍ ചികിത്സക്ക് കൈ വെട്ടിമാറ്റേണ്ടിവരുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു .എന്നാൽ കുത്തകകളെ സേവിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന മോദിക്കും ടീമിനും ഇപ്പോൾ കണക്കുകൾ കൊണ്ടാണ് ജനം മറുപടി കൊടുക്കുന്നത്  .
 വരുമാനത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധന കാണിച്ച് നിയമത്തെ പറ്റിക്കേണ്ടെന്ന് പറഞ്ഞ  ജെയ്റ്റ്‌ലിയുടെ കണക്കുകൾ ഒന്ന് നോക്കൂ .
2011 നവംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക്ക് റിഫോംര്‍മ്‌സ്(എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളനുസരിച്ച് 23.86 കോടിയായിരുന്നു ജെയ്റ്റ്‌ലിയുടെ ആസ്തി. 2003ലെ സുപ്രീകോടതി ഉത്തരവനുസരിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ നീരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ അഹമ്മദാബാദ് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് എ.ഡി.ആര്‍. എന്നാല്‍ 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെയ്റ്റ്‌ലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം തന്നെ കാണിച്ച ആസ്തി 120 കോടിയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ടുണ്ടായത് 5 ഇരട്ടി വര്‍ദ്ധന. - ഇനി കുത്തകളോടു രാജ ഗോപാലിന്റെ പാർട്ടി സ്വീകരിച്ച നയം മലപ്പുറത്തു വരി നിൽക്കുന്ന  പാവം ബംഗ്ലാദേശുകാർ  അറിഞ്ഞിരിക്കില്ല ,
കൈയില്‍ കാശില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍  ക്യൂനിന്ന് തളരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യാന്‍ സര്‍ക്കാറും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നതാണ്  7016  കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി കുത്തകമുതലാളിമാരുടെ കാലുകള്‍ തിരുമ്മിക്കൊടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  എടുത്ത തീരുമാനം. ഇത്തരക്കാരില്‍നിന്ന്  വായ്പ തിരിച്ചുപിടക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയമേലാളന്മാര്‍ ധൈര്യപ്പെടില്ളെന്നുറപ്പ്.
വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ച 63 വന്‍ വ്യവസായികളില്‍ കെ.എസ് ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെറ്റ് പവര്‍, സായ് ഇന്‍ഫോസിസുമൊക്കെ പെടുന്നുണ്ട്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. കിട്ടാക്കടത്തിന്‍െറ പട്ടികയില്‍പെടുത്തിയതോടെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇനി ശ്രമിക്കില്ളെന്ന് അര്‍ഥമാക്കേണ്ടതില്ല എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം കാപട്യത്തിന്‍േറതാണ്. 17 ബാങ്കുകള്‍ക്കായി ഏഴായിരം കോടിയോളം കൊടുക്കാനുള്ളപ്പോള്‍ മല്യയെ ലണ്ടനിലേക്ക് യാത്രയയച്ച ഭരണകൂടത്തിനു ഈ വിഷയത്തിലുള്ള ആത്മാര്‍ഥത എന്തുമാത്രമാണെന്ന് ജനത്തിന് നന്നായി അറിയാം.
. ഈ സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി  കിട്ടാക്കടമായി മാറുമെന്നതിനാല്‍ ബാലന്‍സ്ഷീറ്റ് വെടിപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണത്രെ. രാജ്യത്തെ ഒന്നാംനിരയിലുള്ള പത്ത് ബിസിനസ് സ്ഥാപനങ്ങളെല്ലാംകൂടി മാത്രം 5,00,000 കോടി രൂപ ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ട്. റോഡുകള്‍, വിമാനത്താവളം, സ്റ്റീല്‍ പ്ളാന്‍റ്, മാളുകള്‍ തുടങ്ങിയ വ്യത്യസ്ത ആസ്തികള്‍ വിറ്റിട്ടെങ്കിലും വായ്പ തിരിച്ചുപിടിക്കണമെന്ന് തീരുമാനമെടുക്കുമെങ്കിലും എല്ലാറ്റിനുമൊടുവില്‍ എഴുതിത്തള്ളിയ വാര്‍ത്തയായിരിക്കും പുറത്തുവരുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 1,87,070 കോടിയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് 1,21,000 കോടിയും. വാര്‍ഷിക പലിശ ഇനത്തില്‍ 8,299 കോടിയാണത്രെ അനില്‍ അടക്കേണ്ടത്. എസ്സാര്‍ ഗ്രൂപ്പിന്‍െറ കടബാധ്യത 1,01,461 കോടിയാണ്്. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടപ്പെട്ട ആളായ ഗൗതം അദാനിക്ക് 96,031 കോടിയുടെ ബാങ്ക് കടമുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടി വരുകയാണ്. 2002 മുതല്‍ 2013 വരെ കാലയളവില്‍ ഉണ്ടായ കിട്ടാക്കടങ്ങളുടെ ഇരട്ടിയാണത്രെ 2016ല്‍ മാത്രം ഉണ്ടായത്. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടം 15,551 കോടിയാണെങ്കില്‍ മോദിയുഗം ആരംഭിച്ചശേഷം 2015ല്‍ അത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടി വരെ എത്തി. 2013-2015 സാമ്പത്തിക വര്‍ഷത്തില്‍ 29 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് പത്രം ശേഖരിച്ച ഒൗദ്യോഗിക വിവരത്തില്‍ പറയുന്നു.

വിവിധ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍, ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വായ്പകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം. 2013ല്‍ 5,594 കോടിയാണ് കിട്ടാക്കടമെങ്കില്‍ 2015ല്‍ 21,313 കോടിയായി അത് പെരുകി. തൊട്ടടുത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക്് നില്‍ക്കുന്നു. 2015ല്‍ 6,587 കോടിയാണ് അതിന്‍െറ കിട്ടാക്കടം.

28 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് റദ്ദാക്കണമെന്നും അവ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ നേതൃത്വത്തിലുള്ള ‘പൊതുവ്യവഹാര കേന്ദ്രം’ സമര്‍പ്പിച്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കിട്ടാക്കടം വരുത്തിവെച്ച അതിസമ്പന്നരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.പക്ഷെ സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താൻ നോടീസുമായി നടക്കുന്ന ആദായ നികുതി വകുപ്പ് സാധാരണക്കാരന്റെ കഴുത്തിനു പിടിക്കാനാണ് ഓടുന്നത് .അത് കൊണ്ട് തന്നെ സംഘികൾക്ക് ജനരോഷം നേരിടാതെ മുന്നോട്ടു പോകാൻ കഴിയില്ല .

Thursday 17 November 2016

മതിയായ നോട്ടില്ല;സാങ്കേതിക തകരാറും,ജനം വലയുന്നു .

 കുറ്റിക്കാട്ടൂർ കാനറാ ബാങ്കിൽ  നീണ്ട ക്വു 
കുറ്റിക്കാട്ടൂർ :അസാധു നോട് മാറ്റാനെത്തുന്നവർക്ക് മതിയായ നോട് തിരിച്ചു നൽകാൻ കഴിയാതെ ബാങ്കുകൾ നിസ്സഹായാവസ്ഥയിൽ . നോട് മാറ്റാൻ വരിനിന്നവർക്ക്  പുതിയ നോട്ടുകൾ നൽകാൻ കഴിയാതെ  അടുത്ത ദിവസത്തെ ടോക്കൺ നൽകിയാണ്  ആളുകളെ തിരിച്ചയക്കുന്നത് .ഇതിനിടെ കുറ്റിക്കാട്ടൂർ കാനറാ ബാങ്കിന്റെ സർവർ തകരാർ കാരണം കഴിഞ്ഞ രണ്ടു ദിവസവും ഇടപാടുകൾ നടത്താൻ കഴിയാതെ പലരും  തിരിച്ചു പോവുകയാണുണ്ടായത്.ഇവർക്ക് നേരത്തെ എടുത്ത ടോക്കണിൽ പിറ്റേന്നാണ്‌ പണം നൽകിയത് .കയ്യിലുള്ള നോട്ടു മാറാൻ എത്തുന്നവരിൽ അധികവും സ്ത്രീകളാണ് .സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ നിന്നും കുടുമ്പ ശ്രീ സമ്പാദ്യ പദ്ധതിയിലൂടെയും മിച്ചം വെച്ച തുക മാറ്റാനാണ് പ്രായമായവരിൽ ഏറെയും ബാങ്കിലെത്തിയത് .കാർഷിക ലോൺ നൽകുന്ന കാനറാ ബാങ്കിൽ ലോൺ തിരിച്ചടക്കുന്നവരുടെ തിരക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് .
പണയം വെച്ച സ്വർണം തിരിച്ചെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു .എന്നാൽ
.വിദേശത്തുള്ള ബന്ധുക്കളുടെ  പേരിലുള്ള അക്കൊണ്ടിൽ നിന്നും പണം പിൻ വലിക്കാൻ എ .ടി എം മാത്രം ആശ്രയിക്കുന്ന കുടുമ്പങ്ങൾക്ക് കൊണ്ടറുകളിൽ പണമില്ലാത്തത് കാരണം നിത്യാവശ്യങ്ങൾക്ക് പണം കിട്ടാത്ത അവസ്ഥയാണുള്ളത് .
 വിദേശത്തുള്ളവർ ചെക്ക് ഒപ്പിട്ടു നൽകിയാലേ ബാങ്കിൽ നിന്ന് നേരിട്ട്  തുക പിൻവലിക്കാൻ കഴിയുകയുള്ളു.പലരും ഗൾഫിൽ പോകുന്നവർ ഏൽപ്പിച്ച എ .ടി എം കാർഡ് വഴിയാണ് തുക പിൻവലിച്ചിരുന്നത് .
നേരെത്തെ ചെക്ക് കയ്യിലില്ലാത്തവർക്കാണ് ഇത് ദുരിതമായത്. 

Monday 14 November 2016

ശാഹ് അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണവും പണ്ഡിത സംഗമവും നടത്തി .

അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണസമ്മേളനം
അബുൽ ബുഷ്‌റ മൗലവി ഉത്‌ഘാടനം ചെയ്യുന്നു .
കുറ്റിക്കാട്ടൂർ :ബാഖിയാത് സ്വാലിഹാത്തിന്റെ സ്ഥാപകൻ ശാഹ് അബ്ദുൽ വഹാബുൽ ഖാദിരിയുടെ നൂറാം
ഉറൂസ് മുബാറക്കും പണ്ഡിത സംഗമവും കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ അൽ ആരിഫ് കോളേജിൽ  നടന്നു .
ജീർണതകളും അനൈക്യവും കൊണ്ട് ആഭ്യന്തര ശൈഥില്യം നേരിടുന്ന മുസ്ലിം സമുദായം  ശാഹ് അബ്ദുൽ വഹാബിൽ നിന്ന് ജീവിത മാതൃക പിൻ പറ്റണമെന്ന് അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട്   ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ചേലക്കുളം അബുൽ ബുഷ്‌റ മൗലവി പറഞ്ഞു .
പണ്ഡിത സമ്മേളനം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മൂസ മൗലവിഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ  മസ്‌കനുൽ അൻവാർ പ്രിൻസിപ്പൽ ഇബ്രാഹിം മൗലവി അധ്യക്ഷനായിരുന്നു .കോഴിക്കോട് ഖാദി
വി ഇമ്പിച്ചമ്മദ് ഹാജി ,കക്കാട് മുഹമ്മദ് ഫൈസി ,മുസ്തഫ ബാഖവി ,മുഹമ്മദ് മുസ്‌ലിയാർ ,ഹസൻ ബസരി ,
മുഹമ്മദ് സുൽത്താൻ ,തുടങ്ങിയവർ പ്രസംഗിച്ചു .

Wednesday 9 November 2016

ദൈവീക ദർശനം വിമോചനാത്മകമാണ്-ശിഹാബ് പൂക്കോട്ടൂർ


കുറ്റിക്കാട്ടൂർ : ദൈവീക ദർശനം വിമോചനാത്മകമാണ്. ആലംബമറ്റ മുഴുവൻ ജനങ്ങൾക്കും സഹായമാകലാണ് യഥാർഥ ഇസ് ലാം എന്നുള്ളതെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
'ഇസ് ലാം സന്തുലിതമാണ്' എന്ന തലക്കെട്ടിൽ ജനുവരിയിൽ നടക്കുന്ന ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ മെഡിക്കൽ കോളേജ് ഏരിയാ പ്രചരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം
ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് വി.പി.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡണ്ട് ടി.മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.  ബഷീർ മൗലവി ഖിറാഅത്തും പ്രോഗ്രാം കൺവീനർ റഫീഖ് റഹ് മാൻ മൂഴിക്കൽ സ്വഗതവും സ്വാഗതസംഘം കൺവീനർ സലീം വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More