“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 30 June 2012

കോഴിക്കോട്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം- സ്വന്തം ലേഖകന്‍

കോവൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത കാര്‍
കുറ്റിക്കാട്ടൂര്‍ : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്   കോഴിക്കോട്   ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം.

കോവൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തകര്‍ത്തു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനായി പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്.

അരീക്കാട് കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അരീക്കാട് നിര്‍ത്തിയിട്ടു. വടകരയ്ക്ക് സമീപം വാഹനങ്ങള്‍ തടഞ്ഞു. വടകര ചെമ്മരത്തൂര്‍ മീന്‍കണ്ടിയില്‍ വെയ്റ്റിങ് ഷെഡ്ഡ് സമരാനുകൂലികള്‍ തകര്‍ത്തു. വടകര വില്യാപ്പള്ളിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.

ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല. രാവിലെ പലയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.
              

Friday 29 June 2012

എട വ ണ്ണ പാറ ബൈക്കപകടം കായലം സ്വദേശികളായ രണ്ടു പേരും മരിച്ചു .

പ്രദീപ്‌ (31 )
രാജേഷ്‌ (31 
കുറ്റിക്കാട്ടൂര്‍ :വ്യയാഴ്ച രാത്രി 10 മണിക്ക്   എട വ ണ്ണ പാറയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കായലം വാര്യെ പ്പാടം രാജേഷ്‌ (31 ) ആണ്  വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചത് .സുഹുര്തായ കായലം കണ്നതോച്ചു മീത്തല്‍ പ്രദീപ്‌ (31 ) സംഭവ സ്ഥലത്ത് മരിച്ചിരുന്നു .വ്യയാഴ്ച രാത്രി 10 മണിക്ക്ഇവര്‍ സഞ്ചരിച്ച ബൈകില്‍ ലോറി ഇടിക്കുകയായിരുന്നു .

സ്നേഹ സ്പര്‍ശം: പള്ളികളില്‍ ഫണ്ട് ശേഖരണം വിശ്യാസികളുടെ സജീവ സഹകരണം

കുറ്റിക്കാട്ടൂര്‍ :വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ആവിഷ്കരിച്ച ‘സ്നേഹസ്പര്‍ശം’ പദ്ധതിയുടെ ധനശേഖരണാര്‍ഥം വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്കാരത്തിനുശേഷം  നടന്ന  പിരിവ് വന്‍ വിജയമായിരുന്നു വന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു .നാട്ടിലെ എല്ലാ പള്ളികളിലും പിരിവു നടന്നു .ഹിര മസ്ജിദില്‍ നിന്നും 2500 രൂപ ലഭിച്ചു .കോവൂരില്‍ നിന്നും 9000 വും ലഭിച്ചു .   പദ്ധതി ചീഫ് കോ ഓഡിനേറ്റര്‍ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, ചെയര്‍പേഴ്സന്‍ കാനത്തില്‍ ജമീല എന്നിവ രുടെ  അഭ്യര്‍തനയും മത പണ്ഡിതന്മാരുടെ ആഹ്വാനവും ഉണ്ടായിരുന്നു . ശേഖരിച്ച പണം ജൂലൈ രണ്ടാം വാരം പൊതുപരിപാടിയില്‍വെച്ച് സൊസൈറ്റിയെ ഏല്‍പിക്കും. ജൂലൈ മാസത്തില്‍ ചര്‍ച്ചുകളിലും അമ്പലങ്ങളിലും പിരിവ് നടത്തും.പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൃക്കരോഗത്തിനുള്ള പരിശോധന നടത്താനും മറ്റുമുള്ള സൗകര്യങ്ങളോടെ 50 ലക്ഷം രൂപ ചെലവില്‍ വാഹനത്തിന്‍െറ പണി പൂര്‍ത്തിയായി വരുകയാണ്. മൂന്നാംഘട്ടത്തില്‍ വൃക്ക മാറ്റിവെക്കേണ്ട രോഗികള്‍ക്ക് സഹായം ലഭ്യമാക്കാനും നാലാം ഘട്ടത്തില്‍ വൃക്ക മാറ്റിവെക്കുന്നതിനും ഡയാലിസിസിനുമുള്ള റീനല്‍ യൂനിറ്റ് കോഴിക്കോട് കേന്ദ്രമാക്കി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി

രാമനാട്ടുകര-മെഡിക്കല്‍ കോളജ് റൂട്ടില്‍ ട്രിപ് മുടക്കം: രാത്രി യാത്രക്കാര്‍ പെരുവഴിയില്‍


പന്തീരാങ്കാവ്: ബസുകളുടെ ട്രിപ് മുടക്കം യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. രാമനാട്ടുകര-പന്തീരാങ്കാവ്-മെഡിക്കല്‍ കോളജ് റൂട്ടിലെ മിനി ബസുകളാണ് രാത്രിയില്‍ ട്രിപ് മുടക്കം പതിവാക്കുന്നത്. കീഴ്മാട്, പയ്യടിമത്തേല്‍, പുത്തൂര്‍മഠം, പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ഭാഗങ്ങളിലുള്ളവര്‍ക്ക് ഏക ആശ്രയം ഈ റൂട്ടിലെ മിനി ബസുകളാണ്. മെഡിക്കല്‍ കോളജിലേക്കും തിരിച്ചുമുള്ള രോഗികള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുമാണ് ബസുകളുടെ രാത്രിയിലെ അപ്രഖ്യാപിത മുടക്കം ഏറെ പ്രയാസമാവുന്നത്. 15ലേറെ ബസുകളുള്ള റൂട്ടില്‍ വൈകീട്ട് ഏഴു മണിക്കുശേഷം ട്രിപ്പെടുക്കുന്നത് അപൂര്‍വമാണ്. സമയത്തിന് ബസ് കിട്ടാതെ വന്‍ സംഖ്യ ഓട്ടോചാര്‍ജ് നല്‍കിയാണ് യാത്രക്കാര്‍ ലക്ഷ്യത്തിലത്തെുന്നത്. നേരത്തെ ഈ റൂട്ടില്‍ മൂന്ന് മിനി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തോളമായി ഈ ബസുകള്‍ നിലച്ചതോടെയാണ് സ്വകാര്യ ബസുകളുടെ സര്‍വീസും വഴിപാടായത്.
രാത്രിയിലെ ട്രിപ് മുടക്കത്തിനൊപ്പം ഉച്ചക്കും രാവിലെ സ്കൂള്‍ സമയത്തുമെല്ലാം വ്യാപകമായി ട്രിപ് മുടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. രാവിലെ സ്കൂള്‍ വിദ്യാര്‍ഥികളും മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കാരും കാത്തിരിക്കുമ്പോഴാണ് പലപ്പോഴും ബസ് ട്രിപ് മുടക്കിയതായി അറിയുന്നത്. യാത്രക്കാരെ ദുരിതത്തിലാക്കുന്ന ട്രിപ് മുടക്കത്തിനെതിരെ സമരത്തിനുള്ള തയാറെടുപ്പിലാണ് യാത്രക്കാര്‍.

Tuesday 26 June 2012

കുറ്റി ക്കാട്ടൂരിനു വീണ്ടും റാങ്ക് തിളക്കം ;ശഹിന്ഷ ക്ക് എഞ്ചി:എന്ട്രന്സിനു നാലാം റാങ്ക്

കുറ്റിക്കാട്ടൂര്‍ :എന്ജിനീയറിംഗ് പൊതു പ്രവേശ പരീക്ഷയില്‍ കോഴിക്കോടിനു  വിജയ തിളക്കം നല്‍കിയ  നാലാം റാങ്കുകാരന്‍   ശഹിന്ഷ കുറ്റി ക്കാട്ടൂരിനു അഭിമാനമായി .571.46 മാര്‍ക്ക്  നേടി  കുറ്റിക്കാട്ടൂര്‍ പാറ ക്കോട്ട് താഴം കോഴി മഠം വീട്ടില്‍ ശഹിന്ഷയാണ് നാടിനു അഭിമാനമായത് .ജില്ലയിലെ ഒന്നാം റാങ്കും  അഖി;ഇന്ത്യ  പ്രവേശ പരീക്ഷയില്‍ പതിനേഴാം റാങ്കും ശഹിന്ഷ ക്കാണ് .നേരത്തെ മെഡിക്കല്‍ പൊതു പ്രവേശ പരീക്ഷയില്‍ കുറ്റി ക്കാട്ടൂരിലെ സനൂജ 433 -ആം റാങ്ക് നേടിയിരുന്നു .വീണ്ടും നാട്ടിലേക്ക് റാങ്ക് വന്നതില്‍ സന്തോഷത്തിലാണ് നാട്ടുകാര്‍ .കാവന്നൂരില്‍ കൃഷി ഓഫീസറായ കെ എം കോയയുടേയും ഹസീനയുടെയും മകനാണ് .ചെന്നൈ എയറോ  സ്പേസില്‍ തുടര്‍ പഠനത്തിനു അഡ്മിഷന്‍ നേടിയിട്ടുണ്ട് .സഹോദരി സിന്‍സി ബി ടെക് രണ്ടാം വര്ഷം .അനുജന്‍ +1 നു   പഠിക്കുന്നു . 

കാരാട്ട് പറമ്പത് അബൂബക്കര്‍ ഹാജി 62 നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;റിട്ടയേഡ് ലോക്കല്‍ ഫണ്ട്   ഓഡി റ്റരും പൈങ്ങോട്ടു പുറം മഹല്ല് മുസ്ലിം ജമാഅത് കമ്മറ്റി സെക്രടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കാരാട്ട് പറമ്പത് അബൂബക്കര്‍ ഹാജി 62 തിങ്കളാഴ്ച രാത്രി 10 മണിക്ക്   നിര്യാതനായി
ഭാര്യ :ലൈല , മാതാവ് :ആയിഷ ഹജ്ജുമ്മ  , മക്കള്‍ :മുഹമ്മദ്‌ ഫൈസല്‍ (ഇന്‍ഫോസിസ് മംഗലാപുരം )ഷബീര്‍ അലി (എന്‍ജിനീയര്‍ ,ബംഗ്ലൂര്‍ )
തസ്നീം .,മരുമക്കള്‍ :നൌഷാദ് പൊന്നാട് (ദുബായ്)റുഫ്സിന പുതിയങ്ങാടി ,ശാദിയ പുതിയങ്ങാടി ,
സഹോദരങ്ങള്‍ :കെ പി മോയിദീന്‍  ഹാജി ,ഹുസൈന്‍ .പരേതരായ മുഹമ്മദ്‌ കോയ ,അബ്ദുള്ള ,മയ്യത് നമസ്കാരം ചൊവ്വാഴ്ച രാവിലെ
11 മണിക്ക് പൈങ്ങോട്ടു പുറം മഹല്ല് ജുമാ അത് പള്ളിയില്‍ നടക്കും

Monday 25 June 2012

വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപനം ;സുദേ ഷന്‍ പ്രസിഡന്റ്റ്,അനീഷ്‌ സെക്രടറി

വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ  പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപന കണ്‍ വന്‍ഷന്‍ കോഴിക്കോട്  ജില്ലാ പ്രസിഡന്റ്റ് പി സി ഭാസ്കരന്‍ ഉത്ഘാടനം
ചെയ്യുന്നു 
കുറ്റിക്കാട്ടൂര്‍ :വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ  പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപന കണ്‍ വന്‍ഷന്‍ കോഴിക്കോട്  ജില്ലാ പ്രസിഡന്റ്റ് പി സി ഭാസ്കരന്‍ ഉത്ഘാടനം ചെയ്തു .രാജ്യത്ത്  പട്ടിണി  കിടക്കുന്നത് തീവ്ര വാദ പ്രവര്‍ത്തനമായി കാണുന്ന ഭരണ കൂടമാണ് ആദിവാസികളെ മാവോയിസ്റ്റ് കളായി മുദ്ര കുത്തി വേട്ടയാടുന്നതെന്നു ഭാസ്കരന്‍ പറഞ്ഞു .രാജ്യത്തെ കോര്‍പറേ റ്റുകളുടെ ജനാധി പത്യത്തില്‍ നിന്നും രക്ഷിച്ചു പൌര സമൂഹത്തിന്റെ യദാര്‍ത്ഥ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ വെല്‍ഫെയര്‍ പാര്‍ടി മുന്നിട്ടിറ ങ്ങുമെന്നു അദ്ദേഹം പറഞ്ഞു കുറ്റിക്കാട്ടൂര്‍ അമാന ടവറില്‍ നടന്ന കണ്‍ വന്ഷനില്‍  കുന്ന മംഗലം മണ്ഡലം പ്രസിഡന്റ്റ് ജോന്സന്‍ നെല്ലിക്കുന്ന് അദ്ധ്യക്ഷനായിരുന്നു . ജില്ലാ സെക്രടറി ശംസുദ്ധീന്‍ ചെറുവാടി  പാര്‍ടിയുടെ നയം വിശദീകരിച്ചു .  .മാമുകോയ ചെറുകുന്ന് .ശശിധരന്‍ . സുദേ ഷന്‍ പറക്കോളില്‍   എന്നിവര്‍ പ്രസംഗിച്ചു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും സി കോയ  നന്ദിയും പറഞ്ഞു . ഭാരവാഹികള്‍ :സുദേ ഷന്‍ പറക്കോളില്‍ (പ്രസിഡന്റ്റ്) അനീഷ്‌ മുണ്ടോട്ടു (സെക്രടറി ) സി കോയ (ട്രഷറര്‍ ) ടി പി സുകുമാരന്‍ ,ടി പി സിദ്ധീക്ക് (വൈസ് : പ്രസിഡന്റ്റ്) ജിഷ ഗോശാലികുന്നു ,കെ ഫൈസല്‍ ( ജോയിന്റ്  സെക്രടറി)

ചികിത്സ കമ്മറ്റി രൂപീകരിച്ചു


Friday 22 June 2012

മണല്‍ വാരലിനു ഞായറാഴ്ച മുതല്‍ താല്‍ക്കാലിക നിരോധം

മണല്‍ തോണി രാവിലെ കടവിലേക്ക് അടുക്കുന്നു ഊര്കടവില്‍ നിന്നുള്ള ദൃശ്യം
കുറ്റിക്കാട്ടൂര്‍ :പുഴകളില്‍ നിന്നും മണല്‍ എടുക്കുന്നതിനു ജൂണ്‍ 24 മുതല്‍ താല്‍ക്കാലിക നിരോധം .മഴക്കാലത്ത്‌ പൂഴി എടുക്കുന്നതിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം  ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
ഇത് കാരണം നേരത്തെ മണല്‍ പാസ് കിട്ടിയവര്‍ ഇന്നും നാളെയുമായി കടവുകളില്‍ നിന്നും പൂഴി എടുത്തില്ലെങ്കില്‍ നിരോധനത്തിന് ശേഷമാണു മണല്‍ ലഭിക്കുക കടവുകളില്‍ മണല്‍ എടുക്കുന്നതിനു തടസ്സം നേരിട്ട ദിവസങ്ങളില്‍ മണല്‍ കിട്ടാത്തവര്‍ക്ക് നിരോധനത്തിന് മുന്‍പേ മണല്‍ കൊടുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുകള്‍ ഇതിനിടെ കൃത്യമായി തോണികള്‍ മണല്‍ വാരലിനു പോകാത്തത്  നിക്ഷിത എണ്ണം ടോക്കന്‍ പ്രകാരം മണല്‍   നല്‍കാന്‍ കടവുകാര്‍ക്ക് കഴിയുന്നില്ല .ഇത് കാരണം ടോക്കന്‍ ലഭിച്ചവരുടെ മണല്‍ പിന്നീടുള്ള തിയ്യതിയിലേക്ക് മാറ്റി വെക്കുകയാണ് .കടവുകളില്‍ സര്‍ക്കാര്‍ കണക്കാക്കിയ ചാര്‍ജിനു പുറമേ തോണിക്കാര്‍ 500  രൂപ അധികമായി ഈടാക്കുന്നത് പഞ്ചായത്തിന്റെ മൌനാനുവാ ദത്തോടെയാണ് .ലോറിയില്‍ മാര്‍ക്ക് ചെയ്തത്തില്‍ കൂടുതല്‍ പൂഴി നല്‍കാനാണ് ഇത് വാങ്ങുന്നത് .പക്ഷെ പലര്‍ക്കും നേരത്തെ കണക്കാക്കിയ 5 ടണ്ണില്‍ കൂടുതല്‍ മണല്‍ ലഭിക്കാറില്ല .മാവൂര്‍ പഞ്ചായത്തിലെ ഊര്ക്കടവില്‍ പലപ്പോഴും ടോക്കന്‍ പ്രകാരം കൃത്യമായി പൂഴി ലഭി ക്കാറില്ലെന്നും ആക്ഷേപമുണ്ട് .നിരോധന കാലത്താണ് മണല്‍ കള്ള ക്കടത് സജീവമാകുന്നത് .ഇത് നേരിടാന്‍ അധിക്ര്തര്‍ തയ്യാറെടുക്കുന്നുണ്ട്‌ .

Wednesday 20 June 2012

കോഴിക്കോട് നേരിയ ഭൂചലനം



കുറ്റിക്കാട്ടൂര്‍ : നഗരത്തിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ചെറിയശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.

ചലനം നാലു സെക്കന്റ് നീണ്ടുനിന്നു. നഗരത്തില്‍ കൂടാതെ
കുറ്റിക്കാട്ടൂര്‍ , മലാപ്പറമ്പ്, ബേപ്പൂര്‍, മീഞ്ചന്ത, മെഡിക്കല്‍ കോളജ്, സിവില്‍ സ്‌റ്റേഷന്‍ തുടങ്ങി നിരവധി സമീപപ്രദേശങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.

‘യുദ്ധഭൂമിയിലെ പ്ളാറ്റൂണ്‍ അറ്റാക്’ വിസ്മയക്കാഴ്ചയായി

മാവൂര്‍: രൂക്ഷയുദ്ധത്തിന്‍െറ പ്രതീതി ജനിപ്പിച്ച പ്ളാറ്റൂണ്‍ അറ്റാക് വിസ്മയക്കാഴ്ചയായി. മാവൂര്‍ ഗ്രാസിം സ്റ്റാഫ് കോളനി പരിസരത്താരംഭിച്ച 9-കേരള ഗേള്‍സ് ബറ്റാലിയന്‍െറ വാര്‍ഷിക ദശദിന ക്യാമ്പിനിടയിലാണ് പ്ളാറ്റൂണ്‍ അറ്റാക്കിന്‍െറ പ്രദര്‍ശനം നടത്തിയത്.
ബോംബിന്‍െറയും ഗ്രനേഡിന്‍െറയും ടാങ്കിന്‍െറയും മെഷീന്‍ഗണ്ണുകളുടെയും കാതടപ്പിക്കുന്ന ശബ്ദം. യുദ്ധഭൂമിയിലെ പുകപടലങ്ങള്‍ക്കിടയില്‍ വെടിയേറ്റുമരിച്ച ജവാന്മാരുടെ ചിതറിക്കിടക്കുന്ന ശരീരങ്ങള്‍. അവക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി ശത്രുപക്ഷത്തിന്‍െറ ഓരോ പോസ്റ്റുകളും കീഴടക്കി ഇന്ത്യയുടെ വീരജവാന്മാര്‍ മുന്നേറുന്നതുമായ രംഗമാണ് വേറിട്ട കാഴ്ചയായത്. 20 മിനിറ്റോളം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ മലബാറിലെ ആറ് ജില്ലകളില്‍നിന്നും തെരഞ്ഞെടുത്ത 22 കാഡറ്റുകള്‍ പങ്കെടുത്തു.
പരിശീലനത്തിനത്തെിയ കാഡറ്റുകള്‍ക്ക് യുദ്ധമേഖലയിലെ സൈനികര്‍ ശത്രുസൈനികര്‍ക്കെതിരെ എങ്ങനെ മുന്നേറുമെന്നതും യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതും നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നതിനായിരുന്നു പ്രദര്‍ശനം.
പ്ളാറ്റൂണ്‍ അറ്റാക് വീക്ഷിച്ച് വിലയിരുത്തുന്നതിനുവേണ്ടി അഡീ. ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ സി.എസ്. പഥം, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേരള ലക്ഷദ്വീപ് ബ്രിഗേഡിയര്‍ സുബ്രഹ്മണ്യന്‍, ഗ്രൂപ് കമാന്‍ഡര്‍ കേണല്‍ പുരുഷോത്തമന്‍, ജോ. ഡയറക്ടര്‍ ലഫ്റ്റനന്‍റ് കേണല്‍ ദലാല്‍, കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്‍റ് കേണല്‍ ഇന്ദു പ്രകാശ് മിശ്ര തുടങ്ങിയവര്‍ ക്യാമ്പിലത്തെി. കാഡറ്റുകളെയും പരിശീലകരായ ഹവില്‍ദാര്‍ ബെന്നി സി. പൗലോസ്, ഹവില്‍ദാര്‍ കെ.ഒ. ജോയി തുടങ്ങിയവരെയും വൈസ് അഡ്മിറല്‍ അനുമോദിച്ചു. പ്ളാറ്റൂണ്‍ അറ്റാക്കില്‍ പങ്കെടുത്ത മുഴുവന്‍ കാഡറ്റുകളെയും സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന തന്‍സൈനിക് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.

Tuesday 19 June 2012

പ്രതിഷേധ മിരമ്പി വെല്‍ഫയര്‍ പാര്‍ടി എയര്‍ ഇന്ത്യ മാര്ച്

കെ അമ്പുജാക്ഷന്‍ മാര്ച് ഉത്ഘാടനംചെയ്യുന്നു

 

കുറ്റിക്കാട്ടൂര്‍ :പ്രവാസികളെ ദുരിതതിലാക്കുന്ന എയര്‍ ഇന്ത്യ സമരത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന  ക്രൂരവും കുറ്റ കരവുമായ നിലപാടില്‍ പ്രതിഷേധിച് വെല്‍ഫയര്‍ പാര്‍ടി പ്രവര്‍ത്തകര്‍  കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .മാര്ച്എയര്‍ ഇന്ത്യ പരിസരത്ത് പോലീസ് തടഞ്ഞു .വെല്‍ഫയര്‍ പാര്‍ടി സംസ്ഥാന സെക്രടറി കെ അമ്പുജാക്ഷന്‍ മാര്ച് ഉത്ഘാടനം ചെയ്തു .ഭരണകൂടം ജനാധിപത്യ സംവിധാനത്തില്‍  വിശ്യസിക്കുന്നില്ല എന്നത് കൊണ്ടാണ് യാര്‍ ഇന്ത്യ പയലറ്റ്  മാരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ എടുക്കാത്തത് .ഗള്‍ഫുകാരന്റെ വിയര്‍പ്പു കൊണ്ടാണ് കേരളം പച്ച പിടിച്ചത് .ഇത് മറന്നു കൊണ്ടാണ് വിദേശ വിമാന കമ്പനികള്‍ക്ക് വിദേശ മലയാളിയെ പിഴിയാന്‍ ഭരണ കൂടം അവസരം ഒരുക്കുന്നതെന്ന് കെ അമ്പുജാക്ഷന്‍ പറഞ്ഞു .ചടങ്ങില്‍ ജില്ല പ്രസി:സി ഭാസ്കരന്‍ അദ്ധ്യക്ഷനായിരുന്നു .ശിഹാബുദ്ധീന്‍ പോയതും കടവ് .ജോന്സന്‍ നെല്ലിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു .ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ സ്വാഗതവും ശംസുദ്ധീന്‍ ചെറു വാടി നന്ദിയും പറഞ്ഞു

നവീകരിച്ച പെരുവയല്‍ പഞ്ചായത്ത് സാംസ്കാരിക നിലയം ഉത്ഘാടനം ചെയ്തു .

പെരുവയല്‍ പഞ്ചായത്ത് സാംസ്കാരിക നിലയം കുറ്റി ക്കാട്ടൂരില്‍ പഞ്ചായത്ത് പ്രസി ;പി അസ്മാബി ഉത്ഘാടനംചെയ്യുന്നു

കുറ്റിക്കാട്ടൂര്‍ :നവീകരിച്ച  പെരുവയല്‍ പഞ്ചായത്ത് സാംസ്കാരിക നിലയം കുറ്റി ക്കാട്ടൂരില്‍ പഞ്ചായത്ത് പ്രസി ;പി അസ്മാബി ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ പൂമുറ്റ ത്തൊരു പുസ്തകം പദ്ധതി യുടെ ഉത്ഘാടനംകുന്ന മംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി മാധവദാസ്നിര്‍വഹിച്ചു .പഞ്ചായത്ത് വൈസ്  പ്രസി സി സദാ ശിവന്‍ അദ്ധ്യക്ഷനായിരുന്നു .പോത്തു മുഹമ്മദ്‌ (ചെയര്‍മാന്‍ ,ക്ഷേമ കാര്യം ) വാര്‍ഡ്‌മെമ്പര്‍മാരായ സുബിത തോട്ടഞ്ചേരി .സുലൈഖ കുന്നുമ്മല്‍ .പേന്‍ കാട്ടില്‍ രാധാ കൃഷ്ണന്‍ ,പേന്‍ കാട്ടില്‍ അഹമ്മദ് (അയല്പക്ക വേദി )കെ ശാന്ത ,പ്രബിത കുമാരി എന്‍ കെ യൂസുഫ് ഹാജി .ഇ മുജീബു റഹ്മാന്‍ ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,വി കെ ഗോപി നാഥ് ,ശാന്ത വൈ വി .ബിന്ദു മുരളി .പുഷ്ക്കരന്‍  എന്നിവര്‍ പ്രസംഗിച്ചു .വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട് സ്വാഗതവും ലൈബ്രേറിയന്‍ രവി കുമാര്‍ നന്ദിയും പറഞ്ഞു .നവീകരണ പ്രവര്‍ത്തിക്കും പുസ്തകത്തിനും 2 ലക്ഷം രൂപ വിനിയോഗിച്ചു .

Monday 18 June 2012

മാമ്പുഴ സര്‍വേ നടപടികള്‍ പുനരാരമ്പിക്കണം

വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു
സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :മാമ്പുഴ നവീകരണവും സംരക്ഷണവും ലക്‌ഷ്യം വെച്ച് തുടങ്ങിയ സമഗ്ര സര്‍വേ നടപടികള്‍ മുടങ്ങിയതില്‍ മാമ്പുഴ സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനം അമര്‍ഷം രേഖ പെടുത്തി .മാമ്പുഴ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപെട്ടു .ചടങ്ങില്‍ പ്രസി :കെ പി ആനന്ദന്‍ അദ്ധ്യക്ഷനായിരുന്നു .വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു ,വി സി .ജിഷ ,ഹരിദാസന്‍ .വാസുദേവ കുറുപ്പ് .നാരായണന്‍ മാസ്റര്‍ .എന്നിവര്‍ സംസാരിച്ചു പുതിയ ഭാരവാഹികളായി  ടി കെ എ .അസീസ്‌ .(പ്രസി )പി ഹരിദാസന്‍ ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,എന്‍ കെ വേലായുധന്‍ .(വൈസ്  ;പ്രസി ) പി കോയ (സെക്രടറി ) കെ പി സന്തോഷ്‌ .കെ പി അബ്ദുല്ലത്തീഫ് .അഖിലേഷ്  കൂടതും പാറ ( ജോയിന്റ്  സെക്രടറി )കെ .പി ആനന്ദന്‍ (ട്രഷറര്‍ )എന്നിവരെ തിരഞ്ഞെടുത്തു .പി കോയ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു .ടി കെ എ .അസീസ്‌ സ്വാഗതവും കെ പി സന്തോഷ്‌ നന്ദിയും പറഞ്ഞു .

സമഗ്ര ശുചിത്വ ബോധ വത്കരണം ഒരുഭാഗത്ത്‌ ;കക്കൂസ് മാലിന്യം മറു ഭാഗത്ത്‌, വാര്‍ഡ് മെമ്പര്‍മാര്‍ കേട്ട ഭാവം നടിചില്ലെന്നു ആക്ഷേപം .

ഫ്ലാറ്റി നടുത്ത് മലിന ജലം കെട്ടി നിന്ന് കറുപ്പ് നിറമായത്
കുറ്റിക്കാട്ടൂര്‍ :മഴക്കാലം തുടങ്ങും മുന്‍പേ രോഗം പടര്‍ന്നു വന്നിട്ടും ശുചിത്വ നടപടികള്‍ ഇഴയുന്നു .ചാലിയിറക്കല്‍ താഴം വയലില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കക്കൂസ് മാലിന്യം പര ന്നൊഴികിയിട്ടും പെരു വയല്‍ പഞ്ചായത്ത് നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ .അടുത്തുള്ള ബഹു നില ഫ്ലാറ്റിന്റെ കക്കൂസ് ടാങ്കില്‍ വെള്ളം നിറഞ്ഞാണ് ഇത് വയലിലേക്കു ഒഴുകുന്നത്‌  .ഇത് കാരണം വെള്ളത്തിന്‌ കറുപ്പ് നിറവും അസഹനീയ മണവും തുടങ്ങിയിട്ടുണ്ട് മഴ കുറ വായതിനാല്‍ ഇത് ഇവിടെ കെട്ടി നില്‍ക്കുകയാണ് .പ്രദേശത്ത് കൊതുക് വളരാനും രോഗം പറക്കാനും ഇത് കാരണമാവും .ബന്ധപെട്ട വാര്‍ഡ് മെമ്പര്‍മാരുടെ ശ്രദ്ധയില്‍ പെടുതിയിട്ടും നടപടിയില്ലെന്നാണ് പറയുന്നത് .ഓരോ വാര്‍ഡിലും ആരോഗ്യ പ്രവര്‍ത്തനത്തിന് 35000 രൂപ സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട് .എന്നിട്ടും വേണ്ടത്ര പ്രവര്‍ത്തനം നടന്നിട്ടില്ലെന്നാണ്  ആക്ഷേപം

Monday 11 June 2012

സൌജന്യ മനശാസ്ത്ര കൌണ്സിലിംഗ്

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്ത് സാംസ്കാരിക നിലയം കുറ്റിക്കാട്ടൂര്‍ സൌജന്യ മനശാസ്ത്ര കൌണ്സിലിംഗ് നല്‍കുന്നു .വിദ്യാര്‍ത്ഥികളില്‍
കണ്ടു വരുന്ന വിഷാദം .അമിതമായ ഉത്കണ്ട സ്വഭാവ വ്യതിയാനം അമിതമായ പേടി .അമിതമായ ദേഷ്യം .ആത്മ വിശ്യാസ കുറവ്
.ഏകാഗ്രതയില്ലായ്മ അക്രമ വാസന തുടങ്ങിയ വക്കു വിദഗ്ധര്‍ 
സൌജന്യ മനശാസ്ത്ര കൌണ്സിലിംഗ്  നല്‍കുന്നു .രജി സ്ട്രേഷന്
 കുറ്റിക്കാട്ടൂര്‍
സാംസ്കാരിക നിലയവുമായി ബന്ധപെടുക .ഫോണ്‍ 9745592803

മുജാഹിദ് സമ്മേളന പ്രചരണ ഉത്ഘാടനം

മുജാഹിദ് 8 -മത് സംസ്ഥാന സമ്മേളനത്തിന്റെ മെഡിക്കല്‍ കോളേജ് ഏരിയ  പ്രചരണ ഉത്ഘാടനം കുറ്റി ക്കാട്ടൂരില്‍ ഹനീഫ് കായക്കൊടി നിര്‍വഹിക്കുന്നു
കുറ്റിക്കാട്ടൂര്‍ :മുജാഹിദ് 8 -മത് സംസ്ഥാന സമ്മേളനത്തിന്റെ മെഡിക്കല്‍ കോളേജ് ഏരിയ  പ്രചരണ ഉത്ഘാടനം കുറ്റി ക്കാട്ടൂരില്‍ നടന്നു .നവോതാനത്തിന്റെ ഒരു നൂറ്റാണ്ട് "എന്ന പ്രമേയത്തില്‍ പ്രഭാഷണം നടന്നു .മുസ്ലിങ്ങളിലെ നവോതാന നായകരെ കാഫിറാക്കിയ യാഥാസ്ഥിക പണ്ഡിതന്മാര്‍ ഇന്ന് അവരുടെ സ്മരണകള്‍ പ്രസിദ്ധീകരിക്കുകയാണ് .മക്തി തങ്ങളെ വേട്ടയാടിയ പുരോഹിതന്മാര്‍ അദ്ദേഹം നല്‍കിയ വെളിച്ചത്തിലേയ്ക്കു വരുമ്പോഴും ഒരു ഭാഗത്ത്‌ ആത്മീയ ചൂഷ ണത്തിനാണ് പൌരോഹിത്യം ഇറങ്ങി പുറപ്പട്ടിരിക്കുന്നത് .ഖബര്‍ പൂജയും മുടി പ്രദര്‍ശനവും ശിര്‍ക്കന്‍ ആചാരങ്ങളിലേക്കു മുസ്‌ലിങ്ങളെ  കൊണ്ട് പോകാനുള്ള ശ്രമമാണെന്നും പ്രസങ്ങകര്‍ പറഞ്ഞു . ഹനീഫ് കായക്കൊടി മുഹമ്മദ്‌ മദനി എന്നിവര്‍ പ്രസംഗിച്ചു

Wednesday 6 June 2012

കുറ്റിക്കാട്ടൂര്‍ എല്‍ പി യില്‍ മാധ്യമം അക്ഷര പ്രകാശം

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ എല്‍ പി യില്‍ (പുതിയേടത്ത് ) മാധ്യമം അക്ഷര പ്രകാശം. പ്രവേശനോല്സവത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ്‌ പാലാട്ടു മാധ്യമം വെളിച്ചം ഉത്ഘാടനം ചെയ്തു  സ്കൂള്‍ പ്രധാന അദ്ധ്യാപിക അമ്പിക പത്രം  ഏറ്റു വാങ്ങി .പി ടി എ പ്രസി ;നിസാര്‍ അഹമ്മദ് ,പ്രദീപ്‌ മാസ്റര്‍ .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .

Tuesday 5 June 2012

അറിവിന്‍െറ ആകാശത്തേക്ക് അവശതയെ അതിജീവിച്ച് റാഷിദ്.

 കുറ്റിക്കാട്ടൂര്‍ :  ശിങ്കാരിമേളവും ഘോഷയാത്രയും കൊടിതോരണങ്ങളുമായി പ്രവേശോത്സവം നടക്കുന്ന സ്കൂള്‍ അങ്കണത്തേക്ക് ഖദീജ ടീച്ചറോടൊപ്പം തന്‍െറ വീല്‍ചെയറില്‍ മുഹമ്മദ് റാഷിദ ് എത്തിയത് എട്ടാംക്ളാസ് പ്രവേശത്തിന്. പുത്തനുടുപ്പില്‍ ചുളിവു വീഴ്ത്താതെ വര്‍ണപങ്കകളും പൂക്കളും പിടിച്ച് മുന്‍നിരയിലിരിക്കുന്ന ഒന്നാംക്ളാസുകാരുടെ കൂടെ റാഷിദും ഇരുന്നു, അവരോട് കുശലംചോദിച്ചു, അവരേക്കാള്‍ കൗതുകം പ്രകടിപ്പിച്ചു. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സ്കൂള്‍കുട്ടിയായെത്തുകയാണ് റാഷിദ് എന്ന 13കാരന്‍.
കുറ്റിക്കാട്ടൂര്‍ അബ്ദുള്‍ റഹ്മാന്‍-സാദിറ ദമ്പതികളുടെ മൂത്തമകനായ റാഷിദ് പഠിക്കാന്‍ ഉത്സാഹം കാണിക്കുന്ന കുട്ടിയായിരുന്നു. മലപ്പുറം ചേലുംപാടം യു.പി സ്കൂളില്‍ രണ്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വിധി റാഷിദിനെ ബാല്യത്തിന്‍െറ കുസൃതികളില്‍നിന്ന് ആശുപത്രികിടക്കയിലെത്തിച്ചത്.
2004ല്‍ പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസില്‍ നടന്ന ഒരപകടത്തില്‍ അരക്കു കീഴോട്ട് തകര്‍ന്നെങ്കിലും മകന്‍െറ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു മാതാപിതാക്കള്‍.
ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ നാലു ചുമരുകളില്‍ റാഷിദിനെ ഒതുക്കാന്‍ അവന്‍െറ കൂട്ടുകാര്‍ ഒരുക്കമല്ലായിരുന്നു.അവര്‍ റാഷിദിനു ചുറ്റും കളിക്കളം സൃഷ്ടിച്ചു. വീല്‍ ചെയറില്‍ ഇരിക്കാമെന്നായപ്പോള്‍ മെല്ലെ തങ്ങളുടെ കുട്ടിക്കുറുമ്പുകളിലേക്ക് അവനെയും കൂട്ടി പുറത്തിറങ്ങി. ഉമ്മ സാദിറ പഴയ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് അവനെ പഠിപ്പിച്ചു തുടങ്ങി. ഒട്ടും അലസതകാണിക്കാതെ റാഷിദും അറിവിന്‍െറ ലോകത്തേക്ക് പിച്ചവെച്ചുതുടങ്ങി. പത്രങ്ങളും വാര്‍ത്താ ചാനലുകളും അവന്‍ മുടങ്ങാതെ ശ്രദ്ധിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ശ്രദ്ധാകേന്ദ്രമെന്ന പദ്ധതിയുടെ ഭാഗമായി കിടപ്പിലായ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ മനസ്സിലാക്കി വിദ്യാലയങ്ങളിലേക്ക് തിരിച്ചയക്കുന്ന ‘കാന്‍റില്‍’ പരിപാടിയില്‍ ടീച്ചറായ സമീറ, മുഹമ്മദ് റാഷിദിനെ പരിചയപ്പെടുകയും സ്കൂളിലേക്ക് പോകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അങ്ങനെയാണ് റാഷിദ് പെരിങ്ങളം ജി.യു.പി സ്കൂളില്‍ ഏഴാം തരത്തില്‍ പ്രൈവറ്റായി ചേര്‍ന്ന് സഥിരമായി സ്കൂളില്‍ പോയിതുടങ്ങിയത്.
ഓട്ടോറിക്ഷയിലുള്ള സ്കൂള്‍ യാത്രയില്‍ ഓട്ടോയുടെ പിന്‍സീറ്റിലിരുന്ന് വെറും കാഴ്ചകള്‍ കാണാതെ ഓട്ടോ എങ്ങനെ ഓടിക്കുന്നുവെന്നാണ് റാഷിദ് നോക്കിയിരുന്നത്. പിന്നീട് വീട്ടുകാരുടെ സഹായത്തോടെ വീട്ടിലുള്ള ‘സ്കൂട്ടി’ മെല്ലെ ഓടിച്ചു തുടങ്ങി. മൂന്നു ചക്രങ്ങള്‍വെച്ച് ശരിയാക്കിയ തന്‍െറ സ്കൂട്ടി ഇപ്പോള്‍ റാഷിദ് നന്നായി ഓടിക്കും.
ഏഴാം ക്ളാസ് മികച്ച മാര്‍ക്കോടെ പാസായ റാഷിദ് പെരിങ്ങൊളം ജി.എച്ച്.എസ്.എസില്‍ എട്ടാം ക്ളാസുകാരനായി ചേര്‍ന്നു. ഇനി ഹാജര്‍ പുസ്തകത്തില്‍ പേരുള്ള എല്ലാ ടേം പരീക്ഷയും എഴുതുന്ന കുട്ടിയായി റാഷിദിനും ക്ളാസിലിരിക്കാം. പഠിക്കണം, പഠിച്ചു നല്ല ജോലി നേടണം-തന്‍െറ ശാരീരികപോരായ്മകളെയും വേദനകളെയും വെല്ലുവിളിച്ച് അറിവിന്‍െറ നിറവിലൂടെ സ്വപ്നങ്ങളെത്തിപ്പിടിക്കാന്‍ പരിശ്രമിക്കുകയാണ് റാഷിദ്.

Monday 4 June 2012

സ്കൂള്‍ പ്രവേശന ഉത്സവം പെരിങ്ങളത്തിനു ആഘോഷമായി

സ്കൂള്‍ പ്രവേശന ഉത്സവ ചടങ്ങിലെ സ്ത്രീകളുടെ ഷിന്ഗാരി മേളം
ചടങ്ങില്‍ മാധ്യമം വെളിച്ചം പരിപാടിയുടെ ഉത്ഘാടനം പി ടി എ റഹീം എം എല്‍ എനിര്‍വഹിച്ചു
കുറ്റിക്കാട്ടൂര്‍ :ജില്ലാസ്കൂള്‍ പ്രവേശന ഉത്സവം  പെരിങ്ങളത്തിനു ആഘോഷമായി.നവാഗതരെ വരവേല്‍ക്കാന്‍ വാദ്യ ഘോഷവും വര്ണ യാത്രയും ഒരുക്കി നാട്ടുകാര്‍ പൊതു വിദ്യാലയത്തിന്റെ ജനകീയ പെരുമ വിളമ്പരം ചെയ്തു .സ്കൂള്‍ മുറ്റത്ത്‌ ഒരുക്കിയ ചടങ്ങില്‍ ജനപ്രതി നിധികളും നാട്ടുകാരും വിദ്യഭ്യാസപ്രവര്‍ത്തകരും പങ്കെടുത്തു .പി ടി എ റഹീം എം എല്‍ എ പ്രവേശന ഉത്സവം ഉത്ഘാടനം നിര്‍വഹിച്ചു .ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസി :കാനത്തില്‍ ജമീല അധ്യക്ഷയായിരുന്നു .സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്ജന്‍ കുമാര്‍ , പെരുവയല്‍ പഞ്ചായത്ത് പ്രസി :അസ്മാബി .ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമന്ന വിദ്യഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു .ചടങ്ങില്‍ മാധ്യമം വെളിച്ചം പരിപാടിയുടെ ഉത്ഘാടനം പി ടി എ റഹീം എം എല്‍ എനിര്‍വഹിച്ചു .ഡോള്‍ഫിന്‍ ബില്‍ ഡിനഗ് ഡയരക്ടര്‍ പത്രം സ്പോന്‍സര്‍ ചെയ്തു .നീന്തല്‍ താരം ആധിലിനെ ചടങ്ങില്‍ ആദരിച്ചു .

എക്സലന്‍സ് പ്ലസ്‌-2012

മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ സനൂജ നസ്രീന് എം എല്‍ എ ഉപഹാരം നല്‍കുന്നു
കുറ്റിക്കാട്ടൂര്‍ : കുന്ദമംഗലം നിയോജക മണ്ഡലം എം.എസ്.എഫ്.കമ്മിറ്റി സംഘടിപ്പിച്ച "എക്സലന്‍സ് പ്ലസ്‌-2012" എം.എല്‍.എ.ഉമ്മര്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ്, +2, SSLC  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ എം.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.ഫിറോസ്‌ മുഖ്യ പ്രഭാഷണം നടത്തി.
സി.ടി.മുഹമ്മദ്‌ ഷരീഫ് അധ്യക്ഷത വഹിച്ചു.
ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എ.ഖാദര്‍ മാസ്റ്റര്‍, ജില്ല യൂത്ത് ലീഗ് സെക്രട്ടറി കെ.എം.എ.റഷീദ്, പി.ജി.മുഹമ്മദ്‌, കെ.മൂസ മൗലവി, ഓ.എം.നൗഷാദ്, എ.ഷിജിത്ത് ഖാന്‍, എം.നഫീസ്, എ.കെ.ഷൌക്കത്തലി, എ.ടി.ബഷീര്‍, ഇ.മുജീബ് റഹ്മാന്‍, ഹക്കീം മാസ്റ്റര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
എ.പി.അബ്ദു സമദ് സ്വാഗതവും ശര്‍ഷാദ് നന്ദിയും പറഞ്ഞു.

Saturday 2 June 2012

മാതസ് $സയന്‍സ് ഗൈ ഡന്‍സ് കേന്ദ്രം ഉത്ഘാടനം ചെയ്തു

മാതസ് $സയന്‍സ് ഗൈഡന്‍സ് കേന്ദ്രം കുറ്റിക്കാട്ടൂര്‍ ബദര്‍ ബില്‍ഡി ന്ഗില്‍ പെരുവയല്‍ പഞ്ചായത്ത് വൈസ് :പ്രസി ഡന്റ് കെ സദാശിവന്‍ ഉത്ഘാടനംചെയ്യുന്നു
കുറ്റിക്കാട്ടൂര്‍ :വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിനും കണക്കിനും മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുന്നതിന് ഒരു കൂട്ടം അധ്യാപകര്‍ ചേര്‍ന്നു നടത്തുന്ന മാതസ് $സയന്‍സ് ഗൈഡന്‍സ് കേന്ദ്രം കുറ്റിക്കാട്ടൂര്‍ ബദര്‍ ബില്‍ഡി ന്ഗില്‍ പെരുവയല്‍ പഞ്ചായത്ത് വൈസ് :പ്രസി ഡന്റ് കെ സദാശിവന്‍ ഉത്ഘാടനം ചെയ്തു .അനീഷ്‌ പാലാട്ടു .കെ രാധ കൃഷ്ണന്‍, സുബൈദ കെ   (വാര്‍ഡ്‌ മെമ്പര്‍ ) റഹ്മാന്‍ കുറ്റിക്കാട്ടൂര്‍  റസാക്ക് .എന്നിവര്‍ സംസാരിച്ചു .ഡയരക്ടര്‍ ഷൈജു അധ്യക്ഷത വഹിച്ചു .ഷമീര്‍ സ്വാഗതവും ശാഖി നന്ദിയും പറഞ്ഞു ബന്ധപെ ടേണ്ട ഫോണ്‍ നമ്പര്‍ ,9495308650

Friday 1 June 2012

കോടികള്‍ ചെലവഴിച്ച റോഡ് അന്തര്‍സംസ്ഥാന പാതയാക്കാന്‍ മടി

മാവൂര്‍: കോഴിക്കോടുനിന്ന് ഊട്ടിയിലേക്കുള്ള എളുപ്പമാര്‍ഗമായി കോടികള്‍ ചെലവഴിച്ച് റോഡ് നിര്‍മിച്ചിട്ടും അന്തര്‍ സംസ്ഥാന പാതയാക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നു. മാവൂര്‍-നിലമ്പൂര്‍ വഴി ഊട്ടിയിലേക്കാണ് റോഡ് നിര്‍മിച്ചത്. 2009ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ സി.ആര്‍.എഫ് ഫണ്ടില്‍നിന്ന് അനുവദിച്ച 9.51 കോടി രൂപ ഉപയോഗിച്ച് ഹ്രസ്വദൂര പാതക്കുവേണ്ടി മാവൂര്‍ പഞ്ചായത്തിലെ തെങ്ങിലക്കടവ് മുതല്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവുവരെയാണ് 10.9 മീറ്റര്‍ റോഡ് നിര്‍മിച്ചത്.
2011ല്‍ തന്നെ റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ഇതുവരെ ഒരു കെ.എസ്.ആര്‍.ടി.സി ബസുപോലും ഊട്ടിയിലേക്കോ മറ്റിടങ്ങളിലേക്കോ സര്‍വീസ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് നഗരത്തില്‍നിന്ന് മറ്റു റോഡുകളിലൂടെ ഊട്ടിഭാഗത്തേക്ക് ഏറെദൂരം ചുറ്റിസഞ്ചരിക്കേണ്ടിവരുമ്പോള്‍ മാവൂര്‍-നിലമ്പൂര്‍ വഴി പോകുന്നവര്‍ക്ക് 29 കിലോമീറ്റര്‍ ദൂരം കുറഞ്ഞുകിട്ടും. അതോടൊപ്പം മലപ്പുറം ജില്ലയിലെ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍നിന്നെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പവഴി കൂടിയാണ് റോഡ്.
ഇരു ജില്ലകളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് റോഡ് നിര്‍മിച്ചത്. സി.ആര്‍.എഫ് ഫണ്ടില്‍ നിര്‍മിച്ച പാത അന്തര്‍ സംസ്ഥാന കരാറില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ അന്തര്‍സംസ്ഥാന ബസ്സര്‍വീസ് തുടങ്ങാനാവുകയുള്ളൂ. എന്നാല്‍, അതിനുള്ള മുന്നൊരുക്കങ്ങളൊന്നും ഇതുവരെയായിട്ടില്ലെന്ന് ചീഫ് ട്രാഫിക് മാനേജര്‍ ഇന്‍ചാര്‍ജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. ഗതാഗതമന്ത്രിയുടെ നാടുവഴി കടന്നുപോകുന്ന റോഡ് കൂടിയായതുകൊണ്ട് അദ്ദേഹം മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയില്‍ നിരവധി സംഘടനകളും പാസഞ്ചേഴ്സ് അസോസിയേഷനുകളും പൊതുപ്രവര്‍ത്തകരുമെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്.

പൈപ്പ് ലൈന്‍ മാറ്റല്‍; നഗരത്തിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടു

 കുറ്റിക്കാട്ടൂര്‍ ; റോഡിനടിയിലെ ചോര്‍ച്ചയുള്ള പൈപ്പ് ലൈന്‍ മാറ്റുന്നതിനുള്ള പ്രവൃത്തി തുടങ്ങിയതോടെ കോഴിക്കോട് നഗരത്തിലേക്കുള്ള ജല വിതരണം ഭാഗികമായി തടസ്സപ്പെട്ടു. കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനു മുന്നില്‍ വെള്ളിപറമ്പിലാണ് മാറ്റുന്ന നടപടിയാരംഭിച്ചത്. അതോടെ നേരത്തേതന്നെ വെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്ന കോഴിക്കോട് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുള്ളവരും കൂടുതല്‍ ദുരിതത്തിലായി. ആഴ്ചകള്‍ക്ക് മുമ്പാണ് വെള്ളി പറമ്പില്‍ ചോര്‍ച്ച വന്ന പൈപ്പ്ലൈന്‍ മാറ്റുന്നതിന് തുടക്കം കുറിച്ചത്. 15 വര്‍ഷം മുമ്പ് ചോര്‍ച്ചവന്ന കാസ്റ്റയേണ്‍ പൈപ്പിന്‍െറ എസ് ആകൃതിയിലുള്ള ജോയന്‍റ് മാറ്റി പകരം എം.എസ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. 10 ലക്ഷത്തോളം രൂപയാണ് അതിനുവേണ്ടി ടെണ്ടര്‍ ചെയ്തത്.
മുന്‍ കാലങ്ങളിലൊന്നും ചോര്‍ച്ചയടക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടയില്‍ എന്തെങ്കിലും ചെറിയ പാളിച്ചകള്‍വന്നാല്‍ മാസങ്ങളോളം കോഴിക്കോട്ടേക്കുള്ള ജലവിതരണം തടസ്സപ്പെടും. അങ്ങനെ വന്നാല്‍ അത് വലിയ ജനരോഷത്തിനിടയാക്കും. അതാണ് മുമ്പ് അധികൃതര്‍ പൈപ്പ് മാറ്റുന്നതിന് തയാറാവാത്തത്.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More