“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 30 October 2015

ചന്ദ്രകാന്ത"ത്തിൽ തനൂജ (51 ) നിര്യാതയായി..


കുറ്റിക്കാട്ടൂർ :ശ്രീകൃഷ്ണ നഗർ "ചന്ദ്രകാന്ത"ത്തിൽ റിട്ട ;എ .എസ്  ഐ  ചന്ദ്രൻറെ ഭാര്യ   തനൂജ (51 )നിര്യാതയായി.
മക്കൾ ;അനൂഷ് (ഐ .എം .സി എച് നഴ്സ് )അപർണ (ചെസ്റ്റ് ഹോസ്പിറ്റൽ )പിതാവ് :പരേതനായ കുമാരൻ വൈദ്യർ ,മാതാവ്‌ :ജാനകി
മരുമകൻ :രതീഷ്‌  (കേരള പോലീസ് ),സഹോദരങ്ങൾ :രാജീവ്‌ ,ബിനൂജ ,

Monday 26 October 2015

ഹിറ്റ്ലറുടെ മാതൃക ആർ .എസ് .എസ് പിൻപറ്റുന്നു -പിണറായി


കുറ്റിക്കാട്ടൂർ ;ഇന്ത്യയുടെ ബഹുസരതയേയും ഭാരതീയ സംസ്കാരത്തെയും തള്ളി  കളയുന്ന ആർ .എസ് .എസ് അവരുടെ മാതൃകയായി ഉയർത്തിക്കാണി ക്കുന്നത് നാസി ജർമനിയിലെ  ഹിറ്റ്ലർ നടപ്പാക്കിയ ഫാഷിസമാണെന്ന് പിണറായി വിജയൻ പറഞ്ഞു .പുവ്വാട്ടു  പറമ്പിൽ  പെരുവയൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച  എൽ .ഡി .എഫ്  റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദളിതുകളെയും .മുസ്‌ലിം ,ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെയും ഇപ്പോൾ ഇവർ ആക്രമിക്കുകയും ചുട്ടു കൊല്ലുകയും ചെയ്യുന്നത് വരാനിരിക്കുന്ന ആർ .എസ് .എസ്അജണ്ടയുടെ തുടക്കമാണ് .ഇതിനെ പ്രതി രോധിക്കാൻ ഇടതു  മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ മുന്നേറ്റ മുണ്ടാകണം .കേരളത്തിൽ   ആർ .എസ് .എസ് നു കടന്നു വരാൻ യു ഡി എഫ് മുന്നണി    വടകരയിലും ,ബേപ്പൂരും അവസരമൊരിക്കയപ്പോൾ മതേതര മനസ്സുള്ള  ജനങ്ങൾ ഇതിനെ  ഒറ്റക്കെട്ടായി ചെറുത്തു .മതേതര മനസ്സുള്ള ഈ കേരളത്തെ തകർക്കാൻ എസ് എൻ ഡി പി വഴി ബി ജെ പി നടത്തുന്ന ശ്രമത്തിനു ഉമ്മൻ ചാണ്ടി എല്ലാ വിധ ഒത്താശയും ചെയ്യുകയാണ് .ഇന്ത്യയുടെ സമ്പദ്  രംഗം കുത്തകകളുടെ വളർച്ചക്ക് വേണ്ടി മോഡി തുറന്നിടുമ്പോൾ കേരളത്തിൽ ഒരു തൊഴിലവസരവും സൃഷ്ടിക്കാതെ യു. ഡി .എഫ് അഴിമതിക്കാർക്ക് വളരാൻ അവസരം സൃഷ്ടിക്കുകയാണ്. ഇത്തരം ഭരണം കേരളത്തിൽ അവ സാനി പ്പിക്കാൻ ഇടതു  മതേതര മുന്നണി  സഥാനാര്തികളെ വിജയിപ്പിക്കുക .പിണറായിയുടെ പ്രസംഗം ആർ .എസ് .എസ് നയങ്ങളെ ശക്തമായി ആക്രമിച്ചു കൊണ്ടുള്ള തായിരുന്നു പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയെ വിമർശിച്ചപ്പോൾ ലീഗിനെ ഒഴിവാക്കുകയും ചെയ്തു 
ചടങ്ങിൽ ഏരിയ സെക്രടറി ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു .പി ടി എ
റ ഹീം എം എൽ എ .ആര്‍ സുബ്ര മണ്യൻ ഏന്നിവർ സംസാരിച്ചു് .

Friday 23 October 2015

പ്രചരണം ചൂട് പിടിക്കുന്നു ;തങ്ങളും പിണറായിയും പുവ്വാട്ടു പറമ്പിൽ .













കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പു
പ്രചരണത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോൾ ഇരു മുന്നണികളും സംസ്ഥാന നേതാക്കളെ കൊണ്ടുവന്നു പ്രചരണം കൊഴുപ്പിക്കാനുള്ള   ഒരുക്കത്തിലാണ്.മുസ്‌ലിം  ലീഗ്  . സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും സി പി എം മുൻ  സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനുമാണ് തെരഞ്ഞെടുപ്പു പ്രചരണത്തിന് എത്തുന്നത് .
തങ്ങൾ 24 നു വൈകുന്നേരം 4 മണിക്ക്  പുവ്വാട്ടു പറമ്പിൽ .പന്ത്രണ്ടാം വാർഡിലെ കറുപ്പൻ വീട്ടിൽ  നടക്കുന്ന നടക്കുന്ന  കുടുമ്പ യോഗത്തിൽ പങ്കെടുക്കും .ഇവിടെ യു ഡി എഫ് സ്ഥാനാർഥി ശറഫുദ്ധീനാണ് മത്സരിക്കുന്നത് .സി പി എം മുൻ  സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയൻ 25 നു രാവിലെ 10 മണിക്ക്  പുവ്വാട്ടു പറമ്പിൽ നടക്കുന്ന  തെരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ സംസാരിക്കും .പെരുമണ്ണ .പെരുവയൽ .കുന്നമംഗലം .പഞ്ചായത്തുകളിലെയും ബ്ലോക്ക് ,ജില്ല പഞ്ചായത്ത് സ്ഥാനാർഥി കളെയും യോഗത്തിൽ പരിചയപ്പെടുത്തും .  ഭരണം നില നിർത്താൻ യു ഡി എഫ് വികസനം അജണ്ടയാക്കുമ്പോൾ പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റിംഗ് റിപ്പോർട്ട്‌ ഉയർത്തിപ്പിടിച്ചാണ് ഇടതു മുന്നണി രംഗത്തുള്ളത് . 

Thursday 22 October 2015

കടയിൽ തീ പിടുത്തം ;സുരക്ഷിതമായി ഗ്യാസ് സിലിണ്ടർ വൻഅ പകടം ഒഴിവായി.

കത്തിയ കടയുടെ ഉൽ ഭാഗം 

കുറ്റിക്കാട്ടൂർ :രാത്രി പൂട്ടിയിട്ട കൂൾബാറിൽ തീപിടിച്ചു സാധനങ്ങൾ കത്തി നശിച്ചു .കടയിലുണ്ടായിരുന്ന  ഗ്യാസ് സിലിണ്ടറിന്റെ ടൂബ് കത്തിയെങ്കിലും സിലിണ്ടർ പൊട്ടി തെറിക്കാതെ  വൻ അ പകടം             ഒഴിവായി .സിലിണ്ടറിന് മുകളിൽ ഫ്രിഡ്ജ് ലെ വെള്ളം മറിഞ്ഞു വീണത്‌ കാരണം കത്തിയ ടൂബിലെ തീ കെട്ടതാവാമെന്നു സംശയിക്കുന്നു . മുണ്ടുപാലം റോഡിലെ റിയാസിന്റെ  മദീന കൂൾബാറിലാണ്‌ ബുധനാഴ്ച രാത്രി തീപിടിച്ചു ഫ്രിഡ്ജും ഫർണീച്ചറുകളും കത്തിനശിച്ചത് .കടയുടമ രാവിലെ തുറന്നു നോക്കിയപ്പോഴാണ് തീ പിടുത്തം കണ്ടത് .സിലിണ്ടറിൽ തീ പടർന്നു  പൊട്ടിയിരുന്നെങ്കിൽ  തൊട്ടടുത്ത വീടും കെട്ടിടവും തകരുമായിരുന്നു .വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നു ..രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു . 

Wednesday 21 October 2015

.വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ; പെരുവയൽ പഞ്ചായത്ത് സെക്രടറി യെ സി പി എം ഉപരോധിച്ചു.


കുറ്റിക്കാട്ടൂർ :അവസാന ദിവസം വോട്ട് ചേർക്കേണ്ട അവസരം കള്ള വോട്ട് ചേർക്കാ ൻ ലീഗുകാർ  ദുരുപയോഗിചെന്നു ആരോപിച്ചു  സി പി എം ജില്ല കമ്മറ്റി അംഗം പ്രേം നാഥ് ,ഏരിയ സെക്രടറി കെ ആർ സുബ്രമണ്യൻ ,കെ കൃഷ്ണൻ കുട്ടി ,പി അനിത എന്നിവരുടെ നേന്തൃ ത്ത ത്തിലെത്തിയ സി പി എം പ്രവർത്തകർ പെരുവയൽ പഞ്ചായത്ത് സെക്രടറി വിശ്വ നാഥനെ  ഉപരോധിച്ചു .
അഞ്ചാം വാർഡിലെ 716 ,മുതൽ 726 വരെയുള്ള ക്രമ നമ്പറുകളിൽ പെട്ട ആളുകളെ ആറാം വാർഡിലെ വോട്ട ർ പട്ടികയിൽ  947 മുതൽ 956 വരെയുള്ള  നമ്പറുകളായാണ് ചേർത്തത് .ഇവർ അഞ്ചാം വാർഡിലെ സ്ഥിര താമസക്കാരാ ണെന്ന് പറയുന്നു .അത് പോലെ കുന്നമംഗലം പഞ്ചായത്തിൽ പെട്ട എ ടി ബഷീറിന്റെ വോട്ട് പെരുവയൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്ക് മാട്ടിയതും വ്യജ രേഖകൾ സമർപ്പിച്ചാ ണെന്ന് ഇവർ  തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു .ആറാം വാർഡ്‌ തെരഞ്ഞെടുപ്പു കണ്‍ വീണർ വി ശശിധരൻ പതിമൂന്നാം വാർഡ്‌ തെരഞ്ഞെടുപ്പു കണ്‍ വീണർ കെ പ്രേമരാജൻ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കിയത്

പ്രചരണത്തിൽ യു .ഡി എഫ് മുന്നിൽ .ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം .



കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ പ്രചരണത്തിൽ  യു .ഡി എഫ് മുന്നിൽ നിൽക്കുമ്പോൾ ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം. പ്രചരണത്തിന്റെ ഒന്നാം ഘട്ടമായുള്ള വീട് കയറിയുള്ള പ്രവർത്തനം എല്ലാ പാർടികളും പൂർത്തീകരിച്ചപ്പോൾ പരസ്യ പ്രചാരണത്തിൽ മുസ്ലിം ലീഗ് ,കോണ്ഗ്രസ് സ്ഥാനാർ ഥി കളാണ് മുന്നിട്ടു നിൽക്കുന്നത് .എൽ ഡി എഫ് നാളെ മുതൽ നടക്കുന്ന കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചാവും  പ്രചാരണത്തിനു ചൂട് പകരുക .ഇതിനിടെ ബി ജെ പി വിജയിച്ച പതിനാലാം വാർഡിൽ ഇക്കുറി സീറ്റ്‌ തിരിച്ചുപിടിക്കാൻ കോണ്ഗ്രസും കൊണ്ഗ്രസിലെ അസംതൃപ്തി യിൽ ആശ്വാസം കണ്ട് ഈ വാർഡിൽ വിജയിക്കുമെന്ന് സി പി എമ്മും പറയുന്നു ..ഇതിനിടെ പ്രവചനാതീത മത്സരം നടക്കുന്ന പതിനഞ്ചാം വാർഡിൽ കഴിഞ്ഞ തവണത്തെ വിജയം ഉറപ്പിക്കാൻ മുസ് ലിം ലീഗ് ശക്തമായ പ്രചാരണമാണ് നടത്തുന്നത് .

ലീഗിന്റെ സഫിയ മാക്കിനിയാട്ടാണ്  രംഗത്തുള്ളത് ,  കഴിഞ്ഞ തവണ ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ രമണി യാണ്ബി ജെ പി സ്ഥാനാർഥി . എൽ  ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഹർഷ നന്ദനയും  മത്സരിക്കുന്നു .കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ ഇക്കുറി ബി ജെ പി യെ തുണക്കില്ലെന്നാണ് പറയുന്നത് .സ്ഥാനാർഥി വാർഡിലും പൊതു രംഗത്തും
പരിചിതമല്ലെന്നതു  എൽ  ഡി എഫ്നെ തുണ ക്കുമെന്നാണ് കരുതുന്നത്  ഏതായാലും സി പി എം നുള്ളിലെ പ്രശ്നവും പ്രവർത്തകരുടെ തണുപ്പൻ നിലപാടും എല്ലാ പ്രതീക്ഷകളും അട്ടി മറിക്കുമോ എന്നാ ആശങ്കയും സി പി എം നുണ്ട് .

Tuesday 20 October 2015

ആണ്‍ തട്ടകത്തിലും വിട്ടു കൊടുക്കാതെ പെണ്‍ പട .


പെരുമ ണ്ണ :അമ്പതു ശതമാനം  വനിതാ സംവരണം നൽകിയിട്ടും വിട്ടു കൊടുക്കാൻ തയ്യാറില്ലാതെ   ആണ്‍ തട്ടകത്തിലും പെണ്‍ പട .പെരുമ ണ്ണ പഞ്ചായത്തിലെ ജനറൽ സീറ്റായ പെരുമ ണ്ണ സൌത് നാലാം വാർഡിൽ  ലീഗിലെ റുഹൈ മത്തും നെരാട്   കുന്നിൽ ഒമ്പതാം വാർഡിലെ കോണ്‍ ഗ്രസിലെ ബീനാ കോട്ടായിയുമാണ് മത്സരിക്കുന്നത് . .ഇവർ കഴിഞ്ഞ പ്രാവിശ്യം മത്സരിച് ജയിച്ച വാർഡുകൾ ജനറൽ സീറ്റായിമാറുകയായിരുന്നു
 ഇരുവർക്കും എതിരാളികൾ പുരുഷന്മാരാണ്.പ്രാദേശിക  കമ്മറ്റികൾഇവരെ വീണ്ടും മത്സരിപ്പിച്ചപ്പോൾ ഇടതു മുന്നണിയും ബി ജെ പി യും ഇവരെ നേരിടാൻ പുരുഷന്മാരെ തന്നെയാണ് നിർത്തിയത് .റുഹൈ മത്തിനു മുഖ്യ എതിരാളി  സി പി എം പെരുമ ണ്ണ സൌത് ബ്രാഞ്ച് സെക്രടറി കെ ഇ റഷീദാണ് ബീനാ കോട്ടായിക്ക് സി പി എം ലോക്കൽ കമ്മറ്റി അംഗം ഇ കെ സുബ്രമണ്യ നാണ് ,ഇരു സ്ഥലത്തും ബി ജെ പി യും രംഗത്തുണ്ട് .വിമത ശല്യം ഇരുവർക്കുമുണ്ട് .

Monday 19 October 2015

കോണ്‍ഗ്രസിനും ലീഗിനും കോണ്‍ഗ്രസ് റിബൽ ; ഇരു വിഭാഗം പ്രവർത്തകരിലുംഅസംതൃപ്തി.


കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലും പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിലും യു .ഡി .എഫിന് റിബൽ തലവേദന . പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കളുടെ ചിത്രം വ്യക്തമായപ്പോൾ  കോണ്‍ഗ്രസിലെ രമ്യ ഹരിദാസിന് പുറമേ മാവൂർ പാറമ്മൽ ഭാഗത്ത് നിന്നുള്ള ഐ വിഭാഗത്തിന്റെ പിന്തുണയോടെ മാലിനിസോമനും   സ്ഥാനാർഥിയായി രംഗത്തുണ്ട് .നേതാക്കൾ ഇടപെട്ടിട്ടും പിന്മാറാൻ തയ്യാറാവാതെ മൊബൈൽ ചിഹ്ന ത്തിലാണ് ഇവർ  മത്സരിക്കുന്നത് ,ഇടതു മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി ബുഷ്‌റ അനീസ്‌ റോസാ പൂവ് ചിഹ്ന ത്തിലും  .ബി ജെ പി സ്ഥാനാർഥിയായി വിജയ കുമാരിയും രംഗത്തുണ്ട് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ ഉൾപെട്ട പെരുവയൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ലിനിഷ ബാലചന്ദ്രന് റിബലായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രൂപം നല്കിയ ജനകീയ മുന്നണിയുടെ പിന്തുണയോടെ എൻ ബി ബിന്ദുവാണ് മത്സരിക്കുന്നത്   . ഇതിനിടെ പഞ്ചായത്തിൽ ലീഗും കോണ്‍ഗ്രസം അവസാന നിമിഷം ഉണ്ടാക്കിയ വെടി  നിർത്തൽ ചില വാർഡുകളിൽ ഇരു വിഭാഗം പ്രവർത്തകരെയും തൃപ്തി പെടുത്തിയിട്ടില്ല .  
ഇരുപത്തി രണ്ടാം വാർഡിൽ മെമ്പറാ യിരുന്ന അനീഷ്‌ പാലാട്ടു  പൊതു രംഗത്ത് വളർത്തി കൊണ്ട് വന്ന ബിന്ദു മുരളിയാണ്   ഇപ്പോൾ .ബി ജെ പി സ്ഥാനാർഥിയായി രംഗത്തുള്ളത് .ഇവരുടെ   സംഘ പരിവാർ ബന്ധം ലീഗുകാർ
ചൂണ്ടി കാണിച്ചിട്ടും ലീഗ് വനിതകൾക്ക് അവസരം ലഭി ചില്ലന്നും ആക്ഷേപമുണ്ട് .മാത്രമല്ല ഈ വാർഡ്‌ ലീഗിന് വിട്ടു നൽകാതെ കോണ്ഗ്രസ് വനിതക്ക് നൽകിയതിലെ അസംതൃപ്തി പരിഹരിക്കാൻ നേതാക്കൾ ഇടപെട്ടു നടത്തിയ നീക്കവും വിജയിച്ചിട്ടില്ല .ഈ വാർഡിനു പകരം പതിനഞ്ചാം വാർഡ്‌ കോണ്ഗ്രസ്നു നല്കാമെന്നു പറഞ്ഞിട്ടും കോണ്ഗ്രസ് വഴങ്ങിയിരുന്നില്ല .ഈ പ്രശ്നത്തിൽ തട്ടി ഇരു കൂട്ടരും പ്രചരണ രംഗത്ത് നിന്നും പരസ്പരം മാറി നില്ക്കുകയാണ് .ഇതിനിടെ ഈ വാർഡുകളിൽ ബി ജെ പി വോട്ട് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് .ഇടതു സ്ഥാനാർഥിയായി ബ്രിന്ദ യും .യു ഡി എഫ് സ്ഥാനാർഥിയായി ശാന്തയുംഇരുപത്തി രണ്ടാം വാർഡിൽ  രംഗത്തുണ്ട് . 

Friday 16 October 2015

പട്ടാപകൽ വീട് കുത്തി തുറന്നു മോഷണം.സ്വർ ണവും പണവും നഷ്ടപ്പെട്ടു .


കുറ്റിക്കാട്ടൂർ : പട്ടാപകൽ പൂട്ടിയിട്ട  വീടിന്റെ ചുമർ  കുത്തി തുറന്നു വൻകവർച്ച .കുറ്റിക്കാട്ടൂർ എളമ്പി ലാശ്ശേരി ഖദീജയുടെ വീടിന്റെ ചിമ്മിനി ഭാഗത്തുള്ള ചുമർ തുരന്നു അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണവും 50000 രൂപയും 2 മൊബൈൽ ഫോണും അപഹരിച്ചു .ചുമരിൽ തൂക്കിയിട്ട താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത് .
ഭർതൃ പിതാവിന്റെ ആണ്ടു നേര്ച്ചക്കായി വ്യയാഴ്ച രാവിലെ വീട്ടമ്മ വെള്ളി പറമ്പിലേക്ക് പോയ സമയത്താണ് മോഷണം . തൊട്ടടുത്തു വീടുകളുണ്ടായിട്ടും മോഷണ വിവരം വീട്ടുകാർ വൈകുന്നേരം 5 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് .വളരെ ആസൂത്രിതമായി നടന്ന മോഷണമാ ണിതെന്നാണ് പോലീസിന്റെ നിഗമനം .മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്കോ ഡുമായി പരിശോധന നടത്തി 

Thursday 15 October 2015

പള്ളി മാലിൽ ഹൈദ്രോസ്‌ ഹാജി നിര്യാതനായി .


കുറ്റിക്കാട്ടൂർ : ജമാഅത്തെ ഇസ്‌ലാമി മുൻകാല പ്രവർത്തകനും പാളയം സിറ്റി ടിൻവർക്സ് ഉടമയുമായിരുന്ന വെള്ളിപറമ്പ് 6 / 4 പള്ളി  മാലിൽ ഹൈദ്രോസ്‌ ഹാജി നിര്യാതനായി (94 )  .ഭാര്യമാർ :പരേതയായ ഫാത്തിമ പി ,   ഫാത്തിമ ടി  പി ,
മക്കൾ :മുഹമ്മദ്‌  ബഷീർ ,അബ്ദുൽ കരീം (കുവൈത്ത് )ആയിഷബി (യു എ ഇ )
മഷ്ഹൂർ,അഫ്സൽ  (യു എ ഇ )മർളിയസുഹറാബി ,ശരീഫ, നുസ്രത് , മുനീറ ,മൻസൂർ ,പരേതനായ അബ്ദുസ്സലാം
മരുമക്കൾ :മരക്കാർ അഹമ്മദ് ,ടി പി ,(യു എ ഇ )ഹസ്സൻ (കൊളത്തറ )മുഹമ്മദ്‌ കുട്ടി (യു എ ഇ )മുസ്തഫ (പന്തീരാങ്കാവ് )സലീം ചെറൂപ്പ (ആർ ടി ഒ കോഴിക്കോട് )അബ്ദുനാസർ (ആരാമ്പ്രം )സകീന ,ഹഫ്സ ,സാജിത ,ഫൗസിയ ,ജസീല ,ശിഫാന
 സഹോദരങ്ങൾ :പരേതനായ അഹമ്മദ് കുട്ടി ,പരേതയായ കുഞ്ഞീരു കു ട്ടി .സൈ നുദ്ധീൻ ഹാജി ,പി ,അബൂബക്കർ ,അലവി കുട്ടി ,ഉമ്മർ ,ആച്ചുമ്മ ,ആമിന 

Wednesday 14 October 2015

പത്രിക സമർപ്പണം ഇന്ന് പൂർത്തിയാകും ,ലീഗ് -കോണ്ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തി .

പത്രിക സമർപ്പണത്തിന് എത്തിയ ലീഗ് സ്ഥാനാർഥി കളും
പ്രവര്ത്തകരും 

കുറ്റിക്കാട്ടൂർ :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ  പത്രിക സമർപ്പണം ഇന്ന് അവസാനിക്കുമ്പോൾ ചിത്രം വ്യക്തമാകുമെങ്കിലും മുന്നണി ഘടക കക്ഷികൾക്കിടയിലെ അസംതൃപ്തി  യു .ഡി എഫിന് തലവേദന സൃ ഷ്ടിക്കുന്നു .പെരുവയൽ പഞ്ചായത്തിൽ ,ലീഗ് -കോണ്ഗ്രസ് ബന്ധം സീറ്റ്‌ വിഭജന പ്രശ്നത്തിൽ തട്ടി ഭീഷണിയുടെ സ്വരത്തിലേക്ക്നീങ്ങിയതിനെ തുടർന്ന് കോണ്ഗ്രസ് വഴങ്ങി.  ലീഗ് ആവശ്യപെട്ട  കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റിക്കാട്ടൂർ ഡിവിഷൻ വിട്ടു കൊടുത്താണ് പ്രശ്നം പരിഹരിച്ചത് ഇവിടെ മുൻ പഞ്ചായത്ത് അംഗം ടി കെ റംല മത്സരിക്കും . എന്നാലും പഞ്ചായത്തിലെ 22 ,15  വാർഡ്‌ കൾ പരസ്പരം മാറാനുള്ള ആവശ്യം കോണ്ഗ്രസ് അന്ഗീകരിച്ചില്ല . ലീഗ് ഭൂരിപക്ഷമുള്ള വാർഡ്‌22 വിട്ടു കിട്ടണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം പകരം ലീഗ് വിജയിച്ച 15 കൊണ്ഗ്രസ്സിനു വിട്ടു നല്കും. ഇത് അന്ഗീകരിക്കതിരുന്നത് കൊണ്ടാണ് കുറ്റിക്കാട്ടൂർ ബ്ലോക്ക് ഡിവിഷൻ കൊണ്ഗ്രസ്സിനു നഷ്ടപ്പെട്ടത് .ഇതിനിടെ 22 ആം വാർഡ്‌  കോണ്ഗ്രസ്ന്റെ പഞ്ചായത്ത് അംഗം  ഇപ്പോൾ  ബി. ജെ. പി   സ്ഥാനാർഥി  യായി മത്സരിക്കുന്ന പ്രവർത്തകയെ വാർഡിന്റെ മുഖ്യ സ്ഥാനത്ത് കൊണ്ടുവന്നതിൽ  ആരോപണം നേരിടുന്നതും യു ഡി എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട് . വാർഡിന്റെ  എ ഡി എസ് ,സി ഡി എസ്  രംഗത്തുള്ളവരാണ് ഇപ്പോൾ വാർഡിൽ മത്സരിക്കുന്നത് .ഈ രംഗത്ത് നിന്നും  ലീഗിന്റെ  വനിതകൾ പുറന്തള്ള പ്പെട്ടതിൽ  അണികൾക്കിടയിൽ രോഷമുണ്ട് .പഞ്ചായത്തിലെ വോട്ടു  നില മെച്ചപ്പെടുത്തി ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് എൽ  ഡി എഫ് .മതെതരത്ത്വത്തിനു ഭീഷണിയായ സംഘ പരിവാറിനെ ചെറുക്കാൻ ചില നീക്ക് പോക്കുകൾ ഇവർ നടത്തുന്നുണ്ട് .ഇത്തരം ഭീഷണി യുള്ള ഇടങ്ങളിൽ ലീഗിന്റെ സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ .വെൽഫെയർ പാർടിയുടെ പിന്തുണ ഇക്കാര്യത്തിൽ അവർ ഉറപ്പു നൽകിയിട്ടുണ്ട് .15,14 22 വാർഡുക ളിലാണ് ഇത്തരം നീക്ക് പോക്കുകൾ നടക്കാൻ സാധ്യത .

Thursday 8 October 2015

പെരുവയല്‍ പഞ്ചായത്ത്: ഇരു മുന്നണികളിലും സീറ്റ് തര്‍ക്കം.


കുറ്റിക്കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങിയെങ്കിലും പെരുവയല്‍ പഞ്ചായത്തില്‍ ഇരു മുന്നണികളിലും സീറ്റ് തര്‍ക്കവും പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ക്ഷാമവും വഴിമുടക്കിനില്‍ക്കുന്നു. എസ്.സി സംവരണ പഞ്ചായത്തിലേക്ക് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത് പ്രതിപക്ഷ നേതാവായിരുന്ന കെ.എം. ഗണേശനെയാണ്. അദ്ദേഹത്തോട് എല്‍.ഡി.എഫ് വിജയിച്ച 21ാം വാര്‍ഡില്‍ മത്സരിക്കാനാവശ്യപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ദാസനെയും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി ഷാജി പുന്നക്കലിനെ മൂന്നാം വാര്‍ഡിലും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഇരുമുന്നണികളും ചെറിയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി സ്വതന്ത്രന്മാരെ രംഗത്തിറക്കി മത്സരിപ്പിക്കാനും കിണഞ്ഞുശ്രമിക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്തര്‍ക്കം രൂക്ഷമാണ്. ഐ ഗ്രൂപ്പിലെ രവികുമാര്‍ പനോളിയെ മാറ്റിനിര്‍ത്തി എ ഗ്രൂപ്പില്‍പെട്ട ആളെ മത്സരിപ്പിക്കാനുള്ള ശ്രമം തകൃതിയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ചില വാര്‍ഡുകള്‍ കോണ്‍ഗ്രസില്‍നിന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുന്നതും വാര്‍ഡുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയാറാവാത്തതും കാരണം യു.ഡി.എഫ് ചര്‍ച്ച വഴിമുട്ടി.
എല്‍.ഡി.എഫില്‍ പല വാര്‍ഡുകളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം കഴിയാത്തതില്‍ അണികള്‍ നിരാശയിലാണ്.
ബി.ജെ.പിയാവട്ടെ, സ്ത്രീസംവരണ വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ ലഭിക്കാതെ നെട്ടോട്ടത്തിലാണ്. പഞ്ചായത്ത് വിഭജനം യാഥാര്‍ഥ്യമാവാഞ്ഞതിനാലും നേരത്തേ യു.ഡി.എഫ് നേതാക്കള്‍ വിജയിച്ച വാര്‍ഡുകള്‍ സ്ത്രീസംവരണമായതിനാലും പ്രസിഡന്‍റുപദം എസ്.സി വിഭാഗത്തിനായതിനാലും പലരും നിരാശയിലാണ്. ഏതായാലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ചിത്രം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

വെളുത്തേടത്തു കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി .


കുറ്റിക്കാട്ടൂർ : വെളുത്തേടത്തു കുഞ്ഞഹമ്മദ് ഹാജി(88 )  നിര്യാതനായി.
ഭാര്യ :ആമിന ഹജ്ജുമ്മ .മക്കൾ: അബ്ദുൽ ഖാദർ ,മൂസ്സകോയ ,ഉണ്ണി മോയി ഹാജി ,ഫാത്തിമ ,ആയിഷ ,നഫീസ ,സഫിയ  മരുമക്കൾ :അബ്ദുൾ ഗഫൂർ (മടവൂർ )മുഹമ്മദ്‌ കുട്ടി (പെരുമ ണ്ണ )അബ്ദുൾ ഗഫൂർ(പൂനൂർ )പരേതനായ കോയ ഹസ്സൻ, സുഹറ ,ആമിന ,ശരീഫ .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More