“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 23 December 2016

നോട് നിരോധം രാജ്യം അടിയന്തിരാവസ്ഥയിലേക്ക് ; വെൽഫെയർ പാർട്ടി പ്രചരണ കാമ്പയിൻ .

പഞ്ചായത്തു തല ഉത്‌ഘാടനം പാർടി  സംസ്ഥാന സമിതി
 അംഗം  പി. കെ  അബ്ദു റഹിമാൻ നിർവഹിക്കുന്നു 

കുറ്റിക്കാട്ടൂർ :നോട് നിരോധം രാജ്യം  അടിയന്തിരാവസ്ഥയിലേക്ക് 'പ്രചരണ കാമ്പയിന്റെ ഭാഗമായി  വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം വാഹന  പ്രചരണ ജാഥ നടത്തി .പെരുവയൽ ,പെരുമണ്ണ  ,ഒളവണ്ണ പഞ്ചായത്തുകളിലെവിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി . പഞ്ചായത്തു തല ഉത്‌ഘാടനം കുറ്റിക്കാട്ടൂരിൽ  പാർടി  സംസ്ഥാന സമിതി അംഗം പി. കെ  അബ്ദു റഹിമാൻ നിർവഹിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട മോഡിജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും അടിയന്തിരാവസ്ഥയിലേക്ക് കൊണ്ട് പോകുകയുമാണെന്ന് അദ്ദേഹം പറഞ്ഞു .
 സുബൈദ കക്കോടി ,ഖയ്യൂം .വേലായുധൻ .പി കെ ,അസ്‌ലം ചെറുവാടി ,ഷാഹുൽ ഹമീദ് .ടി പി ,റഫീഖ് ചാത്തമ്പത്ത് ,അനീസ് മുണ്ടോട്ട് ,അൻവർ  സാദത് കുന്നമംഗലം,സുമയ്യ , അഷ്‌റഫ് വെള്ളിപ്പറമ്പ്  തുടങ്ങിയവർ പ്രസംഗിച്ചു .

Wednesday 21 December 2016

മാമ്പുഴ തോട്ടിൽ മാലിന്യം;നടപടി ആവശ്യപെട്ടു പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു .


കുറ്റിക്കാട്ടൂർ :മാമ്പുഴയുടെ കൈവഴിയായ കോഴിക്കോട് -മാവൂർ റോഡിനു സമാന്തരമായി ഒഴുകുന്ന കുറ്റിക്കാട്ടൂർ വലിയ തോട്ടിൽ മാലിന്യം ഒഴുക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പെരുവയൽ പഞ്ചായത്ത് സെക്രട്ടറി ഇ .കെ വിശ്വനാഥനെയും ഹെൽത് ഇൻസ്‌പെക്ടർ സമീറിനെയും ഉപരോധിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തു ഭീതിപ്പെടുത്തുന്ന വിധം  വലിയ തോട്ടിൽ മാലിന്യം കുമിഞ്ഞു കൂടിയിരുന്നു. .ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു മാമ്പുഴ സംരക്ഷണ സമിതിനൽകിയ  പരാതിയിൽ മാലിന്യം നീക്കം ചെയ്യുന്നതിന്  നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം .
രണ്ടു ദിവസത്തിനകം  മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ നൽകിയ   ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .മാലിന്യം കെട്ടിക്കിടക്കുന്ന തോട്ടിൽ നിന്നും   സംരക്ഷണ സമിതി ശേഖരിച്ച വെള്ളം കോഴിക്കോട് സി .ഡബ്ലി .യു ആർ .ഡി എമ്മിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു .ഇതിൽ മാരക രോഗം പരത്തുന്ന കോളി ഫാമ് ബാക്ടീരിയയുടെ അളവ് അറുപത്തി എട്ട് ശതമാണെന്നു കണ്ടെത്തിയിരുന്നു .ഇതിനെ കുറിച്ച വാർത്ത നേരെത്തെ മാധ്യമങ്ങളിൽ വന്നിട്ടും നടപടി എടുക്കാത്തത് കൊണ്ടാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്ന് മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ആനന്ദൻ പറഞ്ഞു .
ആരോഗ്യ രംഗത്തും ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പഞ്ചായത്തിന് വിപുലമായ അധികാരമുണ്ടായിട്ടും ബന്ധപ്പെട്ടവർ ഇതിനെതിരെ നടപടി എടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പെരുവയൽ .പെരുമണ്ണ ,ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും കയ്യേറ്റം കണ്ടെത്തി പുഴസംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകൾ

ഇത് വരെ  തയ്യാറായിട്ടില്ല .സർവ്വേ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണു പഞ്ചായത്ത്‌ അധികൃതർ പറയുന്നത് . ഇതിനിടയിൽ പുഴയോരത്തെ ഭൂമിയിൽ  തെങ്ങിന്  നമ്പറിട്ടു പഞ്ചായത്തുകൾ കയ്യേറ്റം ഏറ്റെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു .എന്നാൽ സർവ്വേ റിപ്പോർട്ടില്ലാതെ നടത്തിയ ഈ പരിപാടി ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത് .പുഴ സംരക്ഷിക്കാൻ  ജില്ലാ കലക്ടർ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് ഈ നടപടി . പ്രദേശത്തെ ജല സ്രോതസ്സായ മാമ്പുഴ ശുചീകരിക്കാൻ വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ .എസ് .എസ് യൂണിറ്റുകൾ തയ്യാറായിട്ടുണ്ട് .അതിനു മുൻപ് ഇതിൽ ഇറങ്ങുന്നവർക്ക് രോഗം പടരാതിരിക്കാൻ വലിയ തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .പെരുവയൽ പഞ്ചായത്ത് അംഗങ്ങൾ ,  സെക്രട്ടറി,ആരോഗ്യ ഇൻസ്പെക്ടർ എന്നിവരെ മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ  നേരിൽ കൊണ്ട് വന്ന്  മാലിന്യം നിറഞ്ഞ തോടിന്റെ ഭീതിതാവസ്ഥ ബോധ്യപ്പെടുത്തി .സമരത്തിന് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരായ ആനന്ദൻ ,പി കോയ ,രാജീവ് .സി ,ഷെയ്ഖ് ബാവ ,കെ പി അബ്ദുല്ലത്തീഫ് ,ഷാഫി,റഹ്മാൻ കുറ്റിക്കാട്ടൂർ ,സുരേന്ദ്രൻ എന്നിവർ നേന്ത്രു ത്വം നൽകി .

Saturday 17 December 2016

ചങ്ങരമ്പലത്ത് ഉമ്മേരിഹജ്ജുമ്മ നിര്യാതയായി.


കുറ്റിക്കാട്ടൂർ :പരേതനായ ചങ്ങരമ്പലത്ത് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഉമ്മേരി  ഹജ്ജുമ്മ (85)നിര്യാതയായി .മക്കൾ :കുഞ്ഞാമു മാസ്റ്റർ (റിട്ട :അധ്യാപകൻ മോഡൽ സ്‌കൂൾ )മൂസക്കോയ ഹാജി (ജാമിയ യമാനിയ വർക്കിങ് സെക്രട്ടറി ,ലീവാഹുൽ ഹഖ് മഹല്ല് പ്രസിഡണ്ട് )ആയിഷ ,ആമിന ,ഖദീജ ,അബ്ദുൽ ഗഫൂർ ,(സിംല സ്റ്റോർ )
മരുമക്കൾ :അരീക്കൽ മൊയ്‌തീൻ കോയ ഹാജി (വെള്ളി പറമ്പ്) അബ്ദുറസാഖ് (കുറ്റിക്കാട്ടൂർ)മുജീബ്റഹ്മാൻ (മാവൂർ )മറിയം (ഫറൂഖ് )ഫാത്തിമ (ഊർക്കടവ് )ജമീല (വില്യാപ്പള്ളി )ഹാജറ (പുളിക്കൽ )
സഹോദരങ്ങൾ:ആലി ഹാജി ,അബ്ദുൽ ഖാദർ മുസ്‌ലിയാർ ,പരേതരായ അഹമ്മദ് കോയ ,ആമിന ,ആയിഷ.
നമസ്കാരം ശനി വൈകീട്ടു 5 ന് വെള്ളിപ്പറമ്പ ആറാം മൈൽ ജുമാഅത് പള്ളിയിൽ .

Thursday 1 December 2016

മുൻഗണന ലിറ്റിൽ പേരില്ല ;നാട്ടുകാർ റേഷൻ കട ഉപരോധിച്ചു .

മുൻഗണ ലിസ്റ്റിൽ തഴയപ്പെട്ട ആക്ഷേപത്തിന് സിവിൽ സപ്ലൈ റേഷനിംഗ്
 ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ കടയിലെത്തി ആളുകൾക്ക് വിശദീകരണം നൽകുന്നു

കുറ്റിക്കാട്ടൂർ : നീണ്ട അനിശ്ചിതത്തത്തിനു  ശേഷം  പുറത്തിറക്കിയ റേഷൻ കാർഡിലെ  മുൻഗണനാ ലിസ്റ്റിൽ അർഹർ തഴയപ്പെട്ടതായി ആക്ഷേപം . റേഷൻ കടയിൽ സാധനം വാങ്ങാൻ എത്തിയവർ കട ഉപരോധിച്ചത് കാരണം റേഷൻ വിതരണം തടസ്സപ്പെട്ടു .കുറ്റിക്കാട്ടൂർ ആനക്കുഴിക്കര എ .ആർ .ഡി 362 നമ്പർ അബ്ദുൽ കരീമിന്റെ കടയാണ് നാട്ടുകാർ ഉപരോധിച്ചത് .
അർഹരായ പലരും മുൻഗണനാ പട്ടികയിൽനിന്നും തഴയപ്പെട്ടപ്പോൾ അനർഹർ പലരും ലിസ്റ്റിൽ ഇടം നേടിയതാണ് കടയിലെത്തിയവരെ ക്ഷുപിതരാക്കിയത് .ഇതുകാരണം കട തുറക്കാൻ  ഇവർ അനുവദിച്ചില്ല.
സിവിൽ സപ്ലൈ ഓഫീസിൽ നിന്നും റേഷനിംഗ് ഇൻസ്‌പെക്ടർ വന്നു വിശദീകരണം നൽകിയതിന് ശേഷമാണ് റേഷൻ വിതരണം നടത്താൻ അനുവദിച്ചത് .
നേരെത്തെ ഇവിടെ ഉണ്ടായിരുന്ന 970 പേരിൽ ഇപ്പോൾ പുതിയ ലിസ്റ്റ് പ്രകാരം മുന്നൂറ്റി മുപ്പത് പേർക്കാണ് റേഷൻ അനുവദിച്ചിട്ടുള്ളത് . ഇതിൽ മുൻഗണന മാനദണ്ഡ പ്രകാരം  40 ശതമാനം അനർഹരാണെന്നെന്നാണ് പറയുന്നത് .എന്നാൽ  ഏറെ പേർ   തഴയപ്പെട്ടവരിൽ പെടുന്നതാണ് ആക്ഷേപത്തിനിടയാക്കിയത് .ആയിരം സ്‌ക്വയർ ഫീറ്റ് വീടുള്ളവർ ,600 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത് .മുൻഗണന ലിസ്റ്റ് തെയ്യാറാക്കിയപ്പോൾ പിഴവുകളും അബദ്ധങ്ങളും കയറിക്കൂടിയത് തിരുത്താൻ മാസങ്ങളാണ് എടുത്തത് .മാത്രമല്ല ഇതിന്റെ പേരിൽ ജനങ്ങളെ ഏറെ  വട്ടം കറക്കുകയും ചെയ്തു .എന്നിട്ടും ബന്ധപ്പെട്ടവർ കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ കാണിച്ചതെന്നാണ് ഇപ്പോഴുള്ളആക്ഷേപം .
 രണ്ടു മാസത്തിനു ശേഷമാണ്  ഇപ്പോൾ റേഷൻ വിതരണം നടക്കുന്നത് .
ഇപ്പോൾ ലിസ്റ്റിൽ പെട്ടവർക്ക് കാർഡിലെ  ഓരോ അംഗത്തിനും  നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക .നേരെത്തെ രണ്ടു രൂപയ്ക്കു അരി ലഭിച്ചവർക്ക് ഇനി മുതൽ കാർഡിൽ രണ്ടു കിലോ അരി മാത്രമാണ് ലഭിക്കുക .റേഷൻ എത്തി തുടങ്ങിയതോടെ കടകൾക്കു മുൻപിൽ പ്രശ്നങ്ങൾക്ക് ഇത് തുടക്കമാകും .

Tuesday 29 November 2016

മാമ്പുഴ കയ്യേറ്റം വ്യാപകം; ഒഴിപ്പിക്കാൻ പരാതി നൽകി .

കുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീരം കയ്യേറി ഭിത്തി കെട്ടിയ ഭാഗം 

കുറ്റിക്കാട്ടൂർ :സർവ്വേ നടത്തി കയ്യേറ്റം കണ്ടെത്തിയ മാമ്പുഴ തീരം സ്വകാര്ര്യ വ്യക്തികളും റിയൽ എസ്റ്റേറ്റ്
ഇടപാടുകാരും വീണ്ടും കയ്യേറി .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്ക്  പരാതി നൽകി . പെരുവയൽ പഞ്ചായത്തിലെ 15 ,16 വാർഡുകളിൽ പെട്ടകുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീര മാണ്  സ്വകാര്ര്യ വ്യക്തി കരിങ്കൽ ഭിത്തി കെട്ടി കൈയേറിയത് .നേരെത്തെ വ്യാപകമായ കയ്യേറ്റം നടന്ന മാമ്പുഴ തീരം ജില്ലാ സർവേയറുടെ നേന്ത്രുത്വത്തിൽ സർവേ നടത്തി കല്ലുകൾ നാട്ടിയുരുന്നു .ഈ ഭൂമിയിലുള്ള വൃക്ഷങ്ങൾ നമ്പറിട്ടു ഏറ്റെടുക്കുന്ന നടപടിക്ക്  ഒളവണ്ണ ,പെരുമണ്ണ ,പെരുവയൽ  പഞ്ചായത്തുകൾ തുടക്കം കുറിച്ചിരുന്നു .ഇതിനിടയിലാണ് വീണ്ടും കയ്യേറാനുള്ള ശ്രമം .നേരെത്തെ ജില്ലാ കളക്ടറുടെ നേൻതൃത്വത്തിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പുഴ സംരക്ഷിക്കാൻ നടപടിസ്വീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു .ഇതിൽ വന്ന കാല താമസമാണ് ആളുകൾക്ക് വീണ്ടും  പുഴ കയ്യേറാൻ അവസരം ഒരുക്കിയത് .കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു .സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ എ അസീസ് യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു ,സെക്രട്ടറി ആനന്ദൻ ,മുജീബ് റഹ്മാൻ ,കെ .പി അബ്ദുല്ലത്തീഫ്
സി രാജീവ് ,റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .

Thursday 24 November 2016

കുറ്റിക്കാട്ടൂർ പാലിയേറ്റിവ് ജീവിത ശൈലിരോഗ നിർണയ ക്യാമ്പ് നടത്തി.

കു റ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് മിനാർ ഗ്രൂപ് നൽകിയ
 ഹോം കെയർ വാനിന്റെ താക്കോൽ എച് .ആർ .മാനേജർ മുസ്തഫയിൽ നിന്ന്
 പെരുവയൽ പഞ്ചായത്തപ്രസിഡണ്ട് .വൈ
വി ശാന്ത ഏറ്റു വാങ്ങുന്നു .


കുറ്റിക്കാട്ടൂർ ;ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിന്കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മലബാർ ഗ്രൂപ് $ഡയമണ്ട് ,ഇഖ്‌റ ഹോസ്പിറ്റൽ ,സ്നേഹ സ്പർശം എന്നിവയുടെ സഹകരണത്തോടെ രോഗ നിർണയ ക്യാമ്പ് നടത്തി .ക്യാമ്പിന്റെ ഉത്‌ഘാടനം കുന്നമംഗലം ബ്ളോക് പഞ്ചായത്തു പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു .കു റ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് മിനാർ ഗ്രൂപ് നൽകിയ ഹോം കെയർ വാനിന്റെ താക്കോൽ മിനാർ എച് .ആർ .മാനേജർ മുസ്തഫയിൽ നിന്ന് പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്തയും പാലിയേറ്റിവ് ചെയർമാൻ എ.പ്രദീപ് കുമാറും ചേർന്ന് ഏറ്റു വാങ്ങി ക്യമ്പ് സ്വാഗത സംഘം ചെയർമാൻ അനീഷ് പാലാട്ട് അദ്ധ്യക്ഷനായിരുന്നു .കുന്നുമ്മൽ ജുമൈല (പെരുവയൽ പഞ്ചായത്തു വൈ :പ്രസിഡണ്ട്)വാർഡ് അംഗങ്ങളായ കൃഷ്ണൻ കുട്ടി ,സഫിയ മാക്കിനിയാട് ,ഷമീന വെള്ളക്കാട്ട് ,മിനി ശ്രീ കുമാർ , തുടങ്ങി എം .കുഞ്ഞഹമ്മദ് ,ടി ടി .സുലൈമാൻ ,ബാബുകാമ്പുറത് ,റഹ് മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .

Friday 18 November 2016

സംഘികൾ മലപ്പുറത്ത് ബംഗ്ലാദേശുകാരെ തിരയേണ്ട; ഒ .രാജഗോപാലിന്റെ പ്രസ്താവന വിവാദമാകുന്നു .കുത്തകകൾക്ക് നൽകിയതിന്റെ കണക്കിതാ..


 കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ പ്രസ്താവന അതിരു വിട്ട മുസ്‌ലിം വിരോധവും കേന്ദ്ര സർക്കാർ കുത്തകകൾക്ക് നൽകിയ ഔദാര്യം മറച്ചു വെക്കാനുള്ളതുമാണ് .
ഇക്കഴിഞ്ഞ  ദിവസങ്ങളിലായി  കോർപറേറ്റുകൾക്ക് വേണ്ടി ബാങ്കുകൾ  എഴുതിത്തള്ളിയ കണക്കുകൾ
പുറത്തു വന്നത് മോദിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു .  ഇതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ഇത് വരെ നിയമസഭയിൽ വാ തുറക്കാത്ത രാജഗോപാൽ മലപ്പുറവും ബംഗ്ലദേശും ഉയർത്തി വിവാദ പ്രസ്താവനയുമായി വന്നിരിക്കുന്നത് .  സഹകരണബാങ്കുകളിലെ പണം നിക്ഷേപിച്ച സാധാരണക്കാര്‍ അല്‍പം പ്രയാസം സഹിക്കേണ്ടിവരുമെന്നും വേണ്ടിവന്നാല്‍ ചികിത്സക്ക് കൈ വെട്ടിമാറ്റേണ്ടിവരുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു .എന്നാൽ കുത്തകകളെ സേവിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന മോദിക്കും ടീമിനും ഇപ്പോൾ കണക്കുകൾ കൊണ്ടാണ് ജനം മറുപടി കൊടുക്കുന്നത്  .
 വരുമാനത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധന കാണിച്ച് നിയമത്തെ പറ്റിക്കേണ്ടെന്ന് പറഞ്ഞ  ജെയ്റ്റ്‌ലിയുടെ കണക്കുകൾ ഒന്ന് നോക്കൂ .
2011 നവംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക്ക് റിഫോംര്‍മ്‌സ്(എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളനുസരിച്ച് 23.86 കോടിയായിരുന്നു ജെയ്റ്റ്‌ലിയുടെ ആസ്തി. 2003ലെ സുപ്രീകോടതി ഉത്തരവനുസരിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ നീരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ അഹമ്മദാബാദ് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് എ.ഡി.ആര്‍. എന്നാല്‍ 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെയ്റ്റ്‌ലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം തന്നെ കാണിച്ച ആസ്തി 120 കോടിയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ടുണ്ടായത് 5 ഇരട്ടി വര്‍ദ്ധന. - ഇനി കുത്തകളോടു രാജ ഗോപാലിന്റെ പാർട്ടി സ്വീകരിച്ച നയം മലപ്പുറത്തു വരി നിൽക്കുന്ന  പാവം ബംഗ്ലാദേശുകാർ  അറിഞ്ഞിരിക്കില്ല ,
കൈയില്‍ കാശില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍  ക്യൂനിന്ന് തളരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യാന്‍ സര്‍ക്കാറും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നതാണ്  7016  കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി കുത്തകമുതലാളിമാരുടെ കാലുകള്‍ തിരുമ്മിക്കൊടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  എടുത്ത തീരുമാനം. ഇത്തരക്കാരില്‍നിന്ന്  വായ്പ തിരിച്ചുപിടക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയമേലാളന്മാര്‍ ധൈര്യപ്പെടില്ളെന്നുറപ്പ്.
വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ച 63 വന്‍ വ്യവസായികളില്‍ കെ.എസ് ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെറ്റ് പവര്‍, സായ് ഇന്‍ഫോസിസുമൊക്കെ പെടുന്നുണ്ട്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. കിട്ടാക്കടത്തിന്‍െറ പട്ടികയില്‍പെടുത്തിയതോടെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇനി ശ്രമിക്കില്ളെന്ന് അര്‍ഥമാക്കേണ്ടതില്ല എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം കാപട്യത്തിന്‍േറതാണ്. 17 ബാങ്കുകള്‍ക്കായി ഏഴായിരം കോടിയോളം കൊടുക്കാനുള്ളപ്പോള്‍ മല്യയെ ലണ്ടനിലേക്ക് യാത്രയയച്ച ഭരണകൂടത്തിനു ഈ വിഷയത്തിലുള്ള ആത്മാര്‍ഥത എന്തുമാത്രമാണെന്ന് ജനത്തിന് നന്നായി അറിയാം.
. ഈ സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി  കിട്ടാക്കടമായി മാറുമെന്നതിനാല്‍ ബാലന്‍സ്ഷീറ്റ് വെടിപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണത്രെ. രാജ്യത്തെ ഒന്നാംനിരയിലുള്ള പത്ത് ബിസിനസ് സ്ഥാപനങ്ങളെല്ലാംകൂടി മാത്രം 5,00,000 കോടി രൂപ ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ട്. റോഡുകള്‍, വിമാനത്താവളം, സ്റ്റീല്‍ പ്ളാന്‍റ്, മാളുകള്‍ തുടങ്ങിയ വ്യത്യസ്ത ആസ്തികള്‍ വിറ്റിട്ടെങ്കിലും വായ്പ തിരിച്ചുപിടിക്കണമെന്ന് തീരുമാനമെടുക്കുമെങ്കിലും എല്ലാറ്റിനുമൊടുവില്‍ എഴുതിത്തള്ളിയ വാര്‍ത്തയായിരിക്കും പുറത്തുവരുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 1,87,070 കോടിയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് 1,21,000 കോടിയും. വാര്‍ഷിക പലിശ ഇനത്തില്‍ 8,299 കോടിയാണത്രെ അനില്‍ അടക്കേണ്ടത്. എസ്സാര്‍ ഗ്രൂപ്പിന്‍െറ കടബാധ്യത 1,01,461 കോടിയാണ്്. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടപ്പെട്ട ആളായ ഗൗതം അദാനിക്ക് 96,031 കോടിയുടെ ബാങ്ക് കടമുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടി വരുകയാണ്. 2002 മുതല്‍ 2013 വരെ കാലയളവില്‍ ഉണ്ടായ കിട്ടാക്കടങ്ങളുടെ ഇരട്ടിയാണത്രെ 2016ല്‍ മാത്രം ഉണ്ടായത്. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടം 15,551 കോടിയാണെങ്കില്‍ മോദിയുഗം ആരംഭിച്ചശേഷം 2015ല്‍ അത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടി വരെ എത്തി. 2013-2015 സാമ്പത്തിക വര്‍ഷത്തില്‍ 29 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് പത്രം ശേഖരിച്ച ഒൗദ്യോഗിക വിവരത്തില്‍ പറയുന്നു.

വിവിധ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍, ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വായ്പകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം. 2013ല്‍ 5,594 കോടിയാണ് കിട്ടാക്കടമെങ്കില്‍ 2015ല്‍ 21,313 കോടിയായി അത് പെരുകി. തൊട്ടടുത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക്് നില്‍ക്കുന്നു. 2015ല്‍ 6,587 കോടിയാണ് അതിന്‍െറ കിട്ടാക്കടം.

28 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് റദ്ദാക്കണമെന്നും അവ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ നേതൃത്വത്തിലുള്ള ‘പൊതുവ്യവഹാര കേന്ദ്രം’ സമര്‍പ്പിച്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കിട്ടാക്കടം വരുത്തിവെച്ച അതിസമ്പന്നരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.പക്ഷെ സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താൻ നോടീസുമായി നടക്കുന്ന ആദായ നികുതി വകുപ്പ് സാധാരണക്കാരന്റെ കഴുത്തിനു പിടിക്കാനാണ് ഓടുന്നത് .അത് കൊണ്ട് തന്നെ സംഘികൾക്ക് ജനരോഷം നേരിടാതെ മുന്നോട്ടു പോകാൻ കഴിയില്ല .

Thursday 17 November 2016

മതിയായ നോട്ടില്ല;സാങ്കേതിക തകരാറും,ജനം വലയുന്നു .

 കുറ്റിക്കാട്ടൂർ കാനറാ ബാങ്കിൽ  നീണ്ട ക്വു 
കുറ്റിക്കാട്ടൂർ :അസാധു നോട് മാറ്റാനെത്തുന്നവർക്ക് മതിയായ നോട് തിരിച്ചു നൽകാൻ കഴിയാതെ ബാങ്കുകൾ നിസ്സഹായാവസ്ഥയിൽ . നോട് മാറ്റാൻ വരിനിന്നവർക്ക്  പുതിയ നോട്ടുകൾ നൽകാൻ കഴിയാതെ  അടുത്ത ദിവസത്തെ ടോക്കൺ നൽകിയാണ്  ആളുകളെ തിരിച്ചയക്കുന്നത് .ഇതിനിടെ കുറ്റിക്കാട്ടൂർ കാനറാ ബാങ്കിന്റെ സർവർ തകരാർ കാരണം കഴിഞ്ഞ രണ്ടു ദിവസവും ഇടപാടുകൾ നടത്താൻ കഴിയാതെ പലരും  തിരിച്ചു പോവുകയാണുണ്ടായത്.ഇവർക്ക് നേരത്തെ എടുത്ത ടോക്കണിൽ പിറ്റേന്നാണ്‌ പണം നൽകിയത് .കയ്യിലുള്ള നോട്ടു മാറാൻ എത്തുന്നവരിൽ അധികവും സ്ത്രീകളാണ് .സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ നിന്നും കുടുമ്പ ശ്രീ സമ്പാദ്യ പദ്ധതിയിലൂടെയും മിച്ചം വെച്ച തുക മാറ്റാനാണ് പ്രായമായവരിൽ ഏറെയും ബാങ്കിലെത്തിയത് .കാർഷിക ലോൺ നൽകുന്ന കാനറാ ബാങ്കിൽ ലോൺ തിരിച്ചടക്കുന്നവരുടെ തിരക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് .
പണയം വെച്ച സ്വർണം തിരിച്ചെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു .എന്നാൽ
.വിദേശത്തുള്ള ബന്ധുക്കളുടെ  പേരിലുള്ള അക്കൊണ്ടിൽ നിന്നും പണം പിൻ വലിക്കാൻ എ .ടി എം മാത്രം ആശ്രയിക്കുന്ന കുടുമ്പങ്ങൾക്ക് കൊണ്ടറുകളിൽ പണമില്ലാത്തത് കാരണം നിത്യാവശ്യങ്ങൾക്ക് പണം കിട്ടാത്ത അവസ്ഥയാണുള്ളത് .
 വിദേശത്തുള്ളവർ ചെക്ക് ഒപ്പിട്ടു നൽകിയാലേ ബാങ്കിൽ നിന്ന് നേരിട്ട്  തുക പിൻവലിക്കാൻ കഴിയുകയുള്ളു.പലരും ഗൾഫിൽ പോകുന്നവർ ഏൽപ്പിച്ച എ .ടി എം കാർഡ് വഴിയാണ് തുക പിൻവലിച്ചിരുന്നത് .
നേരെത്തെ ചെക്ക് കയ്യിലില്ലാത്തവർക്കാണ് ഇത് ദുരിതമായത്. 

Monday 14 November 2016

ശാഹ് അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണവും പണ്ഡിത സംഗമവും നടത്തി .

അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണസമ്മേളനം
അബുൽ ബുഷ്‌റ മൗലവി ഉത്‌ഘാടനം ചെയ്യുന്നു .
കുറ്റിക്കാട്ടൂർ :ബാഖിയാത് സ്വാലിഹാത്തിന്റെ സ്ഥാപകൻ ശാഹ് അബ്ദുൽ വഹാബുൽ ഖാദിരിയുടെ നൂറാം
ഉറൂസ് മുബാറക്കും പണ്ഡിത സംഗമവും കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ അൽ ആരിഫ് കോളേജിൽ  നടന്നു .
ജീർണതകളും അനൈക്യവും കൊണ്ട് ആഭ്യന്തര ശൈഥില്യം നേരിടുന്ന മുസ്ലിം സമുദായം  ശാഹ് അബ്ദുൽ വഹാബിൽ നിന്ന് ജീവിത മാതൃക പിൻ പറ്റണമെന്ന് അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട്   ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ചേലക്കുളം അബുൽ ബുഷ്‌റ മൗലവി പറഞ്ഞു .
പണ്ഡിത സമ്മേളനം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മൂസ മൗലവിഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ  മസ്‌കനുൽ അൻവാർ പ്രിൻസിപ്പൽ ഇബ്രാഹിം മൗലവി അധ്യക്ഷനായിരുന്നു .കോഴിക്കോട് ഖാദി
വി ഇമ്പിച്ചമ്മദ് ഹാജി ,കക്കാട് മുഹമ്മദ് ഫൈസി ,മുസ്തഫ ബാഖവി ,മുഹമ്മദ് മുസ്‌ലിയാർ ,ഹസൻ ബസരി ,
മുഹമ്മദ് സുൽത്താൻ ,തുടങ്ങിയവർ പ്രസംഗിച്ചു .

Wednesday 9 November 2016

ദൈവീക ദർശനം വിമോചനാത്മകമാണ്-ശിഹാബ് പൂക്കോട്ടൂർ


കുറ്റിക്കാട്ടൂർ : ദൈവീക ദർശനം വിമോചനാത്മകമാണ്. ആലംബമറ്റ മുഴുവൻ ജനങ്ങൾക്കും സഹായമാകലാണ് യഥാർഥ ഇസ് ലാം എന്നുള്ളതെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
'ഇസ് ലാം സന്തുലിതമാണ്' എന്ന തലക്കെട്ടിൽ ജനുവരിയിൽ നടക്കുന്ന ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ മെഡിക്കൽ കോളേജ് ഏരിയാ പ്രചരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം
ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് വി.പി.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡണ്ട് ടി.മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.  ബഷീർ മൗലവി ഖിറാഅത്തും പ്രോഗ്രാം കൺവീനർ റഫീഖ് റഹ് മാൻ മൂഴിക്കൽ സ്വഗതവും സ്വാഗതസംഘം കൺവീനർ സലീം വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.

Monday 24 October 2016

പാലിയേറ്റീവ് കെയർ മെഡിക്കൽ ക്യാമ്പ് സ്വാഗത സംഘം.

മെഡിക്കൽ ക്യാമ്പ്ന്റെ  സ്വാഗത സംഘംപെരുവയൽ പഞ്ചായത്ത്
 പ്രസിഡണ്ട്വൈ .വി ശാന്ത 
ഉത്‌ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ :ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിന് കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗ്രൂപ് &ഡയമണ്ട്, ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച് നവമ്പർ 24 ന് നടത്തുന്ന   മെഡിക്കൽ ക്യാമ്പ്ന്റെ  സ്വാഗത സംഘം രൂപീകരിച്ചു മുഖ്യരക്ഷാധികാരിയായി പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത യും രക്ഷാധികാരികളായി വാർഡ് മെമ്പർമാരായ മിനി ,സമീന വെള്ളക്കാട്ട് ,ജുമൈല ,കൃഷ്ണൻ കുട്ടി  പ്രസീത് കുമാർ ,മഹിജകുമാരി മുൻ മെമ്പർ പൊതാത്ത് മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു .
മറ്റുഭാരവാഹികൾ,അനീഷ് പാലാട്ട് (ചെയർമാൻ )ബാബു കാമ്പുറത് (കൺവീനർ )വിവിധവകുപ്പ് കൺവീനർമാരായി മഹ്ഷൂമ് മാക്കിനിയാട്ട്,ഹമീദ് തടപ്പറമ്പിൽ ,സുരേന്ദ്രൻ കെ ,സുലൈമാൻ .ടി .ടി ,കുഞ്ഞഹമ്മദ് മായിൻകോട്ട്‌ ,പ്രദീപ് കുമാർ ,എ ,ശിവാനന്ദൻ ,പ്രശാന്ത് 
ക്യാംപ് കോ -ഓഡിനേറ്ററായി റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങി നൂറ്റൊന്ന് അംഗ കമ്മറ്റിരൂപീകരിച്ചു .യോഗത്തിൽ പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു  പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത യോഗം ഉത്‌ഘാടനം ചെയ്തു .

Thursday 29 September 2016

കെ .എം .സി .സി യുടെ 'കൈത്താങ്ങ്' വിതരണം ചെയ്തു .

 കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ
വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂർ :കുന്ദമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുമ്പങ്ങൾക്ക്‌ ദുബൈ കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്തു .
മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു ഗുണഭോക്താക്കൾക്കുള്ള തിരിച്ചറിയൽ രേഖ കെ .എം .സി .സി മണ്ഡലം കോ -ഓഡിനേറ്റർ കെ സി ഷെരീഫിന് നൽകി.
ഇബ്രാഹിം എളേറ്റിൽ ,എം .എ റസാഖ് മാസ്റ്റർ ,യു .സി രാമൻ ,സി കെ വി യൂസുഫ് ,എൻ പി ശിഹാബുദ്ധീൻ ,സാജിത് നടുവണ്ണൂർ ,സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ,കെ. പി കോയ ,ബാബു മോൻ ,എ .ടി ബഷീർ ,ടി പി മുഹമ്മദ് 
തുടങ്ങിയവർ സംസാരിച്ചു .

Tuesday 13 September 2016

സൽവ സിമന്റ്സ് ഉടമ സി.കുഞ്ഞാമു നിര്യാതനായി.


കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് സൽവ സിമന്റ്സ് ഉടമയും വെള്ളിപ്പറമ്പ് 6 / 2 നെല്ല്യേടത്ത്പരേതനായ കുഞ്ഞഹമ്മദ് -ആമിന എന്നിവരുടെ മകനുമായ സി . കുഞ്ഞാമു(56 ) നിര്യാതനായി .ഭാര്യ ജമീല തിക്കോടി ,മക്കൾ ഹിജാസ്(സൗദി) ജസ്‌ന ,ജുൽസ.മരുമക്കൾ ;ഷംസീർ (പെരുമണ്ണ ,സൗദി)റിയാസ് ആണകുഴിക്കര ,
സഹോദരങ്ങൾ :ഫാത്തിമ ,ആയിഷ ,നഫീസ ,സുലൈമാൻ ,മുഹമ്മദ് ,റഷീദ് ,

Saturday 10 September 2016

എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അവാർഡ് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് .

എഴുത്തുകാരി ഇന്ദുമേനോന്‍ ഉത്‌ഘാടനം
നിർവഹിച്ചു സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ :എന്‍റെ എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കാഷ് അവാർഡ് കുറ്റിക്കാട്ടൂർ  പാലിയേറ്റിവ് കെയറിനും നന്‍മ കോഴിക്കോടിനും ലഭിച്ചു . നളന്ദയിൽ നടന്ന ചടങ്ങിൽ പാലിയേറ്റിവ് വളണ്ടിയർ കൺവീനർ  രഘു മാസ്റ്റർ തുക ഏറ്റു വാങ്ങി .എന്‍റെ എഴുത്തുപുര'യുടെ  രണ്ടാംവാര്‍ഷികാഘോഷം പ്രമുഖ എഴുത്തുകാരി ഇന്ദുമേനോന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തുനിന്നുമുളള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മെമ്പര്‍മാര്‍ സമാഹരിച്ച സഹായധനമാണ്  അവാർഡ് തുകയായി നൽകിയത്
രഘു മാസ്റ്റർ 
. ഏറ്റവും നല്ല അഡ്മിന്‍സിനും എഴുത്തുകാര്‍ക്കൂമുളള അവര്‍ഡ് വിതരണവും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയില്‍ ഗ്രൂപ്പ് ഓണര്‍ വിനയന്‍ ഫിലിപ്പ് അധ്യക്ഷം വഹിച്ചു. രേഷ്മാ അനില്‍, നിഷാദ് അബ്ദുറഹ്മാന്‍, ലിജീഷ് പളളിക്കര, ഗോവിന്ദ് കുറുപ്പ്, രൂപേഷ്, മുകുന്ദന്‍ കുന്നരില്‍ എന്നിവര്‍ സംസാരിച്ചു.        

'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കാമ്പയിൻ ശ്രേദ്ധേയമാകുന്നു.

കുറ്റിക്കാട്ടൂർ :കിടപ്പിലായ രോഗികൾക്ക്  ഓണം പെരുന്നാൾ ആഘോഷത്തിന്റെ സന്തോഷം പകരാൻ കുറ്റിക്കാട്ടൂർ  പാലിയേറ്റിവ് കെയർ ആവിഷ്കരിച്ച  'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കാമ്പയിന്  നല്ല പ്രതികരണം .പെരുവയൽ ,പെരുമണ്ണ ,കുന്നമംഗലം പഞ്ചായത്തുകളിലെ കിടപ്പിലായ ആളുകൾക്ക് പുതു വസ്ത്രം ,ഭക്ഷണകിറ്റ്‌ ,മരുന്ന് എന്നിവയാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ നൽകുന്നത്  '
ആഘോഷങ്ങൾ നൽകുന്ന  സന്തോഷങ്ങൾ മറ്റുള്ളവർക്ക്‌ കൂടി പങ്കു വെക്കാൻ പ്രേരിപ്പിക്കുന്ന പ്രചരണ ബോർഡുകളും വാട്സ് അപ് ഗ്രൂപ്പിലൂടെ സന്ദേശങ്ങളും നൽകിയാണ് ഓണം -പെരുന്നാളിന് ഒരു കിറ്റ് പദ്ധതിക്ക്  പാലിയേറ്റിവ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത് .ഇതിനു പ്രവാസികളിൽ നിന്നും  നാട്ടുകാർക്കിടയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി പാലിയേറ്റിവ് ചെയർമാൻ എ .പ്രദീപ് കുമാർ പറഞ്ഞു .
യു .എ .ഇ യിലെ കുറ്റിക്കാട്ടൂർ പ്രവാസി കൂട്ടായ്മ ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട് . കാമ്പയിനിന്റെ ഭാഗമായി പെരുന്നാൾ രാവിൽ( ഞായറാഴ്ച ) രാത്രി പ്രവർത്തകർ  ബക്കറ്റ് പിരിവു നടത്തും . കുറ്റിക്കാട്ടൂർ  പാലിയേറ്റിവ് കെയർ ഇപ്പോൾ നാല്പതിലേറേ ആളുകൾക്ക് ഹോം കെയർ പരിചരണം  നൽകുന്നുണ്ട് . നേഴ്‌സിങ് സേവനം ,മരുന്ന് എന്നിവ സൗജന്യമായാണ് നൽകുന്നത് .ഇതിനു മാസത്തിൽ നാല്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ടെന്നു ബന്ധപ്പെട്ടവർ അറിയിച്ചു . 

Thursday 18 August 2016

അമിത വേഗത്തിൽ വന്ന ബസ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നു , വൻ ദുരന്തം ഒഴിവായി .മൂന്നു പേർക് പരിക്ക് .

അപകടം നടന്ന സ്ഥലം 
കുറ്റിക്കാട്ടൂർ : അമിത വേഗത്തിൽ നിയന്ത്രണം വിട്ട ബസ് ബസ്റ്റോപ്പിൽ ഇടിച്ചു  മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക് .കുറ്റിക്കാട്ടൂർ ബീ ലൈൻ ഇംഗ്ളീഷ് സ്‌കൂളിനടുത്ത ബസ്റ്റോപ്പിലാണ് വൻ ദുരന്തം ഒഴിവായ അപകടം നടന്നത് . പരിക്കേറ്റ കുറ്റിക്കാട്ടൂർ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ കൊണ്ടട മീത്തൽ താമസിക്കുന്ന സുഹാന ജുബിൻ ,ഹെന്ന തസ്‌നീം ,ഫിയ കുഞ്ഞിബി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സ്‌കൂളിലേക്ക് പോകുകയായിരുന്ന ഇവരെ ബസ് തട്ടി തെറിപ്പിക്കുകയായിരുന്നു .ഒരു കുട്ടിയെ ബസിനടിയിൽ നിന്നുമാണ് ര ക്ഷപ്പെടുത്തിയത് . ഈ സമയം സ്‌കൂൾ വിദ്യാർത്ഥികളും യാത്രക്കാരും ബസ്‌സ്റ്റോപ്പിലുണ്ടായിരുന്നു  .അമിത വേഗതയിൽ കോഴിക്കോട് ഭാഗത്തേക്ക്  വന്ന അരീക്കോട് എടവണ്ണപ്പാറ കെ. എൽ.11എ. ഡി 3969 സഫ   ബസ് എയ്‌സ്‌ വാനിൽ ഇടിച്ചാണ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നത് .ബസ് ഇനിയും മുന്നോട്ടു പോയിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി നേരിടുമായിരുന്നു .രാവിലെ 9  മണിക്ക് സ്‌കൂൾ കുട്ടികളുടെ തിരക്കുള്ള സമയമായിരുന്നു ഇത് . കുന്നമംഗലം റോഡിൻറെ ജംക്‌ഷനായ ഇവിടെ അപകട സാദ്ധ്യത കൂടുതലാണ് .മാത്രമല്ല  കുന്നമംഗലം-കുറ്റിക്കാട്ടൂർ റൂട്ടിലോടുന്ന ബസ്സുകൾ ഇവിടെ നിന്നും തിരിക്കുന്നത്  ഗതാഗത തടസ്സവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു .റോഡിനു അരികിലെ നടക്കാനുള്ള വഴിയിൽ സാധനങ്ങൾ ഇറക്കി വെച്ചതും ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട് .

Friday 12 August 2016

മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം .

   കലക്‌ടർ വിളിച്ച യോഗത്തിലാണ് തീരുമാനം .
മാമ്പുഴ
 

                  കുറ്റിക്കാട്ടൂർ: മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക്‌  ശ്രമം.ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒക്ടോബർ രണ്ടിനകം വീണ്ടെടുക്കാൻ ഒളവണ്ണ .പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകൾക്ക് കലക്ടർ  നിർദേശം നൽകി. സർവേ നടത്തിയ ഭാഗങ്ങളിൽ  കല്ലിടാനും സർവേ നടക്കാത്ത ഭാഗങ്ങളിൽ വീണ്ടും സർവേ ചെയ്യാനുംയോഗം തീരുമാനിച്ചു .  മാലിന്യം നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനങ്ങളുംടെ നേന്ത്രത്വത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും . അരികു ഭിത്തി സംരക്ഷിക്കാൻ ജൈവവേലി നിർമാണവും കണ്ടൽ കാടുകളുടെ സംരക്ഷണവും നടപ്പാക്കാൻ പദ്ധതി സമർപ്പിക്കാൻ  ഇറിഗേഷൻ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു .പി. ടി. എ  റഹീം എം .എൽ .എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  രമ്യ ഹരിദാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് മനോജ് കുമാർ  പെരുവയൽ  പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വാർഡ് അംഗങ്ങളായ രജനി ,നാസർ ,മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ ടി .കെ .എ അസീസ് ,ആനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ സർവേ സൂപ്രണ്ട് സലിം  ഇറിഗേഷൻ, വനം

വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

Thursday 11 August 2016

ജാമിയ ആരിഫിയ്യ അൻവാരിയ്യ സമ്മേളനം സമാപിച്ചു .


കുറ്റിക്കാട്ടൂർ :മൂന്ന് ദിവസമായി കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ നടക്കുന്ന ജാമിയ ആരിഫിയ്യ അൻവാരിയ്യ പതിമൂന്നാം വാർഷിക നാലാം സനദ് ദാന ആത്മീയ തർബിയത് സമ്മേളനം സമാപിച്ചു.മലപ്പുറം ഖാദി .ഒ  പി. എം
മുത്തു കോയ തങ്ങൾ സനദ് ദാന സമ്മേളനം ഉത്‌ഘാടനം ചെയ്തു .ഹൈദരാബാദിലെ മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ,അഹമ്മദ് മുഹ്‌യുദ്ധീൻ ജീലാനി നൂരിഷാ സാനി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ ബുഷ്‌റ മൗലവി ,സൈദ് മുഹമ്മദ് ബാഖവി ,യൂസുഫ് നിസാമി ശാഹ് (ജാമിയ ആരിഫിയ്യ അൻവാരിയ്യ പ്രിൻസിപ്പൽ ,കുറ്റിക്കാട്ടൂർ)യു .മുഹമ്മദ് ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ബിരുദ ദാനം നിർവഹിച്ചു .

Saturday 30 July 2016

വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി വെള്ളം തിളപ്പിച്ച് സമരം


കുറ്റിക്കാട്ടൂർ :വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നയത്തിൽ പ്രതിഷേധിച്ചു   വെൽഫെയർ പാർട്ടി വെള്ളം തിളപ്പിക്കൽ സമരം നടത്തി . കുന്നമംഗലം മണ്ഡലം നടത്തിയ വെള്ളം തിളപ്പിക്കൽ സമരം പാർട്ടി ജില്ലാ ഉപാധ്യക്ഷൻ പി സി മുഹമ്മദ് കുട്ടി ഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അൻവർ സാദത്ത് അദ്ധ്യക്ഷനായിരുന്നു .ടി പി
ഷാഹുൽ ഹമീദ്, മധുസൂദനൻ നായർ എസ് .പി ,അർഷാദ് മണക്കടവ് ,സി പി സുമയ്യ ,ഇ സി അബ്ദു റസാഖ് ,ബിന്ദു ഇടവലത്ത് ,ഉമ്മർ മാസ്റ്റർ ,കൗസർ ,എം
എന്നിവർ സംസാരിച്ചു .

കുടിവെള്ളത്തിനു വേണ്ടി ഹിലാൽ കത്തെഴുതി, ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി .

ഹിലാൽ സിദ്ധീഖ് 
കുറ്റിക്കാട്ടൂർ :സ്‌കൂളിലും പരിസരത്തും കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോൾ കുറ്റിക്കാട്ടൂർ ഗവ :ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലസ്സുകാരൻ  ഹിലാൽ സിദ്ധീഖിന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല . അവൻ പരാതിയുമായി  പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടത് ബാലാവകാശ കമ്മീഷനെ .പ്രശ്നത്തിൽ ഇടപെട്ട കമ്മീഷൻ കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടിയെടുക്കാൻ ഉത്തരവിറക്കി ബന്ദ്ധപ്പെട്ടവർക്കു നോടീസയച്ചു .കഴിഞ്ഞ വേനലിൽ കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോഴാണ്
ഹിലാൽ  ബാലാവകാശ കമ്മീഷനു പരാതി നൽകിയത് .ഇത് ഫയലിൽ സ്വീകരിച്ച കമ്മീഷൻ ജില്ലാ-ഗ്രാമ  പഞ്ചായത്തിനോടും സ്‌കൂൾ പി ടി എ യോടും വിദ്യാർത്ഥികൾക്ക് കുടി വെള്ളമെത്തിക്കാൻ നടപടി എടുക്കാനാണ്
ആവശ്യപ്പെട്ടത് .വേനൽ കാലത്തു രൂക്ഷമായ കുടിവെള്ള പ്രശനം നേരിടുന്ന പ്രദേശമാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പ കുന്ന് .മുവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന ഇവിടെ വാട്ടർ അതോറിട്ടിയുടെ പദ്ധതി നടപ്പിലാക്കാനും
മലാപ്പറമ്പ  വാട്ടർ അതോറിറ്റി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട് .

ഓറഞ്ച് മൾട്ടി ഷോറൂം ബ്രാൻഡുകൾ കൊണ്ട് സമ്പന്നം .


കുറ്റിക്കാട്ടൂർ :വിവിധ ബ്രാൻഡുകളുമായി  ഓറഞ്ച് മൾട്ടി ഷോറൂം ശ്രേദ്ധേയമാകുന്നു .എല്ലാം ഒരിടത്ത് ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത് .വുഡ് ലാൻഡ് ,ബാറ്റ ,വി.കെ.സി തുടങ്ങി ഫാൻസി ,ഗിഫ്റ്റ് എല്ലാം ഇവിടെ ലഭിക്കുന്നുണ്ട് .വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .
കുറ്റിക്കാട്ടൂർ പടിഞ്ഞാറ് ഭാഗത്ത് ടി .എ.കെ ബിൽഡിങ്ങിലാണ് ഷോറൂം പ്രവർത്തിക്കുന്നത് .പി. ടി.എ റഹീം എം.എൽ.എ യായിരുന്നു ഓറഞ്ച് മൾട്ടി ഷോറൂം ഉത്‌ഘാടനം നിർവഹിച്ചത് .മുണ്ടുപാലം
നന്താനത്ത് കുടുമ്പ ത്തിലെ മൂന്നാ മത്തെ ഷോറൂമാണ് ഇത് .

Wednesday 27 July 2016

കട്ടയാട്ട് ആലിക്കോയ നിര്യാതനായി


കുറ്റിക്കാട്ടൂർ :കട്ടയാട്ട് ആലിക്കോയ(70 ) നിര്യാതനായി .ഭാര്യമാർ : നഫീസ ,പരേതയായ ബിച്ച ,മക്കൾ :ജഹാൻഗീർ ,മഖ്ബൂൽ ,ഷബ്‌ന ,സജ്‌ന ,ഹൈറുന്നിസ ,സൈറാബാനു ,നവാൽബീഗം,സാജിറാബാനു ,നജാത്,ഷബ്‌ന ,സജ്‌ന . 

Tuesday 26 July 2016

പൈങ്ങോട്ടു പുറം ഇടവലത്തു മുഹമ്മദ് ( ഖാദർ) നിര്യാതനായി .


കുറ്റിക്കാട്ടൂർ :പൈങ്ങോട്ടു പുറം ഇടവലത്തു ചെറിയ  മുഹമ്മദ് എന്ന ഖാദർ{62 } നിര്യാതനായി .
കുറ്റിക്കാട്ടൂർ ചുമട്ടു തൊഴിലാളി യൂണിയൻ (എസ് .ടി .യു )ചെയർമാൻ ,കുന്നമംഗലം പഞ്ചായത് എസ് .ടി .യു വൈസ് പ്രസിഡന്റ് ,മുസ്‌ലിം ലീഗ് പൈങ്ങോട്ടുപുറം ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു .ഇന്ന് രാവിലെയാണ് മരണം നടന്നത് .
ഭാര്യ :നഫീസ ,മക്കൾ :അനസ് (സൗദി )ഹാരിസ് ,ഫൗസിയ ,സുഹറ ,
മരുമക്കൾ :അബ്ദു റഷീദ് പടനിലം ,അബ്ദു സലാം (മുണ്ടിക്കത്താഴം )ആബിദ
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച (ഇന്ന് )ഉച്ചക്ക് 1 മണിക്ക് ഖാദിരിയ്യ ജുമാ മസ്ജിദിൽ .

Wednesday 13 July 2016

ചെമ്മാട് ദാറുൽഹുദാ കോഴ്സ് കുറ്റിക്കാട്ടൂർ ശംസുൽ ഹുദയിൽ തുടങ്ങുന്നു . ഉത്‌ഘാടനം ജൂലായ് 20 ന് .

കുറ്റിക്കാട്ടൂർ:പ്രശസ്തമായ ചെമ്മാട്  ദാറുൽഹുദാ യൂണിവേഴ്‌സിറ്റിയുടെ സിലബസടങ്ങിയ കോഴ്സുകളും ഹുദവി ബിരുദവും നൽകുന്ന പുതിയകോഴ്‌സിന് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന കാമ്പസിൽ ശംസുൽ ഹുദാ അക്കാദമി ഒരുങ്ങുന്നു .
ജൂലായ്  20 ന് നടക്കുന്ന ചടങ്ങിൽ അക്കാദമിയുടെ ഉത്‌ഘാടനം പാണക്കാട് സാദിഖലി തങ്ങൾ  നിർവഹിക്കും .11 വയസ്‌ പൂർത്തിയാവാത്ത സമസ്തയുടെ അഞ്ചാം തരം പരീക്ഷ പാസായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് .40 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അഡ്മിഷൻ നൽകിയത് .12 വർഷമാണ് കോഴ്‌സിന്റെ കാലാവധി .
 ഓരോ വർഷവും പുതിയ ബാച്ചിലേക്കു കുട്ടികളെ എടുക്കും .പഠനത്തിനും താമസത്തിനുമുള്ള സൗകര്യം യതീം ഖാനയിൽ ഒരുക്കിയതായി കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സെക്രട്ടറി ഇ .എം കോയ ഹാജി ,ശംസുൽ ഹുദാ അക്കാദമി പ്രിൻസിപ്പൾ ഉനൈസ് ഹുദവി കൂട്ടിലങ്ങാടി എന്നിവർ അറിയിച്ചു .കേരളത്തിലും പുറത്തും അറിയപ്പെടുന്ന മികച്ച അക്കാദമിക പരിശീലനം നൽകുന്ന സ്ഥാപനമാണ്ചെമ്മാട് ദാറുൽ ഹുദായൂണിവേഴ്‌സിറ്റി.
ആദ്ധ്യാത്മികവും ബൗദ്ധികവുമായ അറിവും സാമൂഹ്യ കാഴ്ചപ്പാടും സംഘടനാ സങ്കുചിതത്വങ്ങൾക്ക് അതീതമായി ഇടപെടാനുള്ള വീക്ഷണവും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെ സമസ്തയുടെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത് .കർമശാസ്‌ത്രം ഹദീസ് ,തർക്ക ശാസ്ത്രം ,അറബി,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട് .
ഉൽഘാടന പരിപാടിയിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ചെയർമാൻ ബഷീറലി തങ്ങൾ  ചെമ്മാട്  ദാറുൽഹുദാ വൈസ് ചാൻസലർ പ്രൊഫ ,ബഹാവുദ്ധീൻ നദ്‌വി ,ദാറുൽഹുദാ പി ,ജി ഡീൻ മുഹമ്മദ് ബാഖവി തുടങ്ങിയവർ സമ്പന്ദ്ധിക്കും .

Saturday 9 July 2016

സമഗ്ര ഭൂപരിഷ്കരണ നിയമം;ഭൂസമര സമിതി നിവേദന മാർച് നടത്തി .

 വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ
പി ടി എ റഹീം  എം.എൽ.എക്ക് നിവേദനം നൽകി സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ : സമഗ്ര ഭൂപരിഷ്കരണ നിയമം നിയമസഭയിൽ പാസാക്കുന്നതിന് മുൻകൈയെടുക്കെണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്ക പ്പെട്ട 140 എം.എൽ.എമാരുടെ ഓഫീസുകളിലേക്ക് വെൽഫെയർ പാർട്ടി ഭൂസമര സമിതി  സമിതി  നിവേദന മാർച് നടത്തി .
ഇതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി  കുന്ദമംഗലംമണ്ഡലം
ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ
പി ടി എ റഹീം  എം.എൽ.എയുടെ ഓഫീസിലേക്ക് മാർച് നടത്തി നിവേദനം നൽകി .
മാർച്ചിന് മണ്ഡലം ഭൂസമര സമിതി കൺവീനർ മധു സൂദനൻ നായർ ,മണ്ഡലം പ്രസിഡന്റ്അൻവർ സാദത്ത്സെക്രട്ടറി ടി .പി ശാഹുൽ ഹമീദ് ,പ്രഹ്ലാദേവി
സി. അബ്ദുറഹ്മാൻ, ഉമ്മർ മാസ്റ്റർ എന്നിവർ  നേന്ത്രു ത്വം നൽകി .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂരഹിതരില്ലാത്ത പദ്ധതിയിൽ അപേക്ഷിച്ചത് മൂന്നര ലക്ഷം പേരാണ് .ഇതിനേക്കാൾ വരും ഭൂരഹിതരുടെ എണ്ണം.ഭൂപരിഷ്കരണ നിയമം അവഗണിച്ച ദലിതർ കോളനികളിൽ ദുരിത ജീവിതം നയിക്കുകയാണ് .എന്നാൽ ഈ നിയമത്തിലെ പഴുതു ഉപയോഗപ്പെടുത്തി തോട്ട ഭൂമിയെന്ന പേരിൽ കമ്പനികളും വ്യക്തികളും അഞ്ചു ലക്ഷം ഏക്കറോളം ഭൂമി അനധികൃതമായി കൈവശം വെച്ചത് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയുണ്ട് .ഇതു തിരിച്ചു പിടിക്കാൻ സമഗ്ര ഭൂപരിഷ്കരണ നിയമം പാസാക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത് .

Friday 8 July 2016

വിചിത്തിന്റെ'തച്ചിൽ 'വിശുദ്ധ വാക്യങ്ങൾ ഒരുങ്ങുന്നു .

കുറ്റിക്കാട്ടൂർ : വിശുദ്ധഖുർആനിലെ അദ്ധ്യായം തേക്കിൽ കൊത്തിയെടുത്ത് തച്ചു ശാസ്ത്രത്തിന്റെ സൗന്ദര്യ ശാസ്ത്രം കാലത്തിന്റെ ചുമരിൽ പതി പ്പിക്കുകയാണ് നല്ലളം പറമ്പത്ത് കാവിൽ വിജിത് .
ഖുർആനിലെ സൂക്തമായ ആയത്തുൽ ഖുർസിയാണ് തേക്കിൽഅക്ഷരങ്ങളായി
ശില്പസൗന്ദര്യത്തോടെ ഉളികൊണ്ടു കൊത്തിയുണ്ടാക്കുന്നത്.
ഖുർആൻ സൂക്തങ്ങൾ ഡി .ടി.പിയിൽ പ്രിന്റെടുത്ത് തേക്കു പലകയിൽ വരച്ച ശേഷം ഉളി കൊണ്ടു കൊത്തിയെടുക്കുകയാണ് ചെയ്യുന്നത് .
  തച്ചു ശാസ്ത്ര പ്രകാരം ക്ഷേത്ര നിർമിതിയും ഹിന്ദു പുരാണങ്ങളിലെ ഇതിഹാസങ്ങളും വ്യാളി മുഖങ്ങളും വിചിത്തിന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ക്ഷേത്രകല കുലതൊഴിലായി സ്വീകരിച്ച കുടുമ്പത്തിലെ അംഗമാണ് വിജിത് ലാൽ.
അറേബ്യൻ ചരിത്രഭൂമികളിൽ ഇസ്‌ലാമിന്റെ വരവ് അടയാളപ്പെടുത്തുന്ന ഒട്ടകവും മരുഭൂയാത്രയും ഫലകങ്ങളിലേക്കു പകർത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. 



Thursday 30 June 2016

സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ.


കുറ്റിക്കാട്ടൂർ :സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ നാലു പതിറ്റാണ്ടു പിന്നിടുന്നു .പുവ്വാട്ടുപറമ്പ് എടത്തിൽ ഖാദർ മുസ്‌ലിയാർഅദ്ധ്യാപകജീവിതത്തോടൊപ്പംതുടങ്ങിയതാണ്  സൈക്കിൾ യാത്ര.
 കർമനിരതമായജീവിതത്തോടൊപ്പമുള്ള വ്യായാമം കൂടിയാണ് ഇദ്ദേഹത്തിന് സൈക്കിളോട്ടം .
ഓത്തു പള്ളിയിൽ കാത്തിരുന്ന കുട്ടികൾക്ക്   അക്ഷരം പഠിപ്പിക്കാൻ പോയിതുടങ്ങിയതാണ് സൈക്കിൾ യാത്രയുടെ തുടക്കം .1975 ൽ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തു നടത്തുന്ന കണിയാത്ത് മദ്രസയിൽ അധ്യാപകനായി ജോലിക്കു കയറിയ മുതൽ ഇതു വരെ  യാത്ര മുഴുവൻ സൈക്കിളിൽ തന്നെ. അന്ന് സൈക്കിളിൽ വരുന്ന ഉസ്താദ്നെ കാണാൻ കുട്ടികൾക്ക്   കൗതുകമായിരുന്നു .അപൂർവം ആളുകളായിരുന്നു അന്ന് സൈക്കിൾ ഉപയോഗിച്ചിരുന്നത് .രാവിലെ 6 മണിക്ക്
വീട്ടിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മദ്രസയിലെത്തുന്നത് .ഇന്നും അതേ സൈക്കിളിൽ ഈ യാത്ര ഖാദർ മുസ്‌ലിയാർ തുടരുകയാണ് .
20 രൂപ ശമ്പളമായിരുന്നു അന്ന് ശമ്പളമായി ലഭിച്ചത്.തുടക്കത്തിൽ മൂന്നാം ക്‌ളാസ് വരെയുള്ള മദ്രസ ഇപ്പോൾ പ്ലസ്‌ടു  വരെയായി .41 വർഷം പിന്നിടുമ്പോഴും ശമ്പളം നാലക്കം കടന്നിട്ടില്ല .പക്ഷേ  യാത്ര സൈക്കിളിലായതു കൊണ്ട് യാത്രാ കൂലി വർദ്ധിച്ചതൊന്നും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല .മാത്രമല്ല  ആരോഗ്യത്തെ ഈ യാത്ര ബലപ്പെടുത്തുകയും ചെയ്തു എന്നാണ്
മുസ്‌ലിയാരുടെ  അഭിപ്രായം .
   മഴക്കാലത്ത് പ്രളയം വരുമ്പോൾ മദ്റസയിലേക്കുള്ള ഒറ്റയടിപ്പാതയിൽ വെള്ളം കയറും,അപ്പോൾ മാത്രമാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള യാത്ര. .നാട്ടിലും അയൽ പ്രദേശത്തുമായി  ഇദ്ദേഹത്തിൽ  നിന്നും ആദ്യാക്ഷരം പഠിച്ചവർ ഒരു തലമുറ പിന്നിടുമ്പോൾ ഖാദർ മുസ്‌ലിയാർക്ക്  64 വയസ്സായി. അക്കാലത്ത് പലരും അര മുറുക്കിയുടുത്തുള്ള ജീവിതത്തോടൊപ്പമാണ് മത പഠനത്തിന്  സമയം കണ്ടെത്തിയത് . പള്ളി ദർസിൽ നിന്നും മത പഠനം കഴിഞ്ഞാണ്ഇദ്ദേഹം  അധ്യാപകനായി മദ്രസയിൽ സേവനത്തിനെത്തിയത് .ഇന്ന് ഈ രംഗത്ത്ഇത്തരം ദർസ് വിദ്യാഭ്യാസം നേടിയവർ കുറഞ്ഞു വരികയാണ്.   .
   

Monday 27 June 2016

സ്വാശ്രയ സംഘം വക പാലിയേറ്റിവിനു വീൽചെയർ


കുറ്റിക്കാട്ടൂർ: കിടപ്പിലായ ആളുകൾക്ക് വെള്ളിപ്പറമ്പ് 6 / 2  ഐശ്വര്യ സ്വാശ്രയസംഘം നൽകിയ വീൽചെയർ കുറ്റിക്കാട്ടൂർ
പാലിയേറ്റിവ് കെയർ പ്രവർത്തകർ ഏറ്റു  വാങ്ങി .
പാലിയേറ്റിവ് കെയർ ഓഫീസിൽ നടന്നചടങ്ങിൽ സ്വാശ്രയസംഘം പ്രതിനിധി മോഹനൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കൈമാറി .പാലിയേറ്റിവ് കെയർ ചെയർമാൻ എ . പ്രദീപ് കുമാർ ,മിനാർ ടി എം ടി സ്റ്റീൽ മാനേജർ സുൾഫിക്കർ  പാലിയേറ്റിവ് കെയർ ട്രഷറർ എം .കുഞ്ഞഹമ്മദ് ,രഘു ,ബക്കർ വെള്ളി പറമ്പ ,പ്രശാന്ത് ,സുധീഷ് ,അലി പുത്തലത്ത് ,ടി പി ശാഹുൽ ഹമീദ് തുടങ്ങിയവർ സമ്പന്ധിച്ചു .


Thursday 23 June 2016

സ്‌കൂൾ മുറ്റത്തുമരം വീണു:കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷിതാവിന് ഗുരുതര പരിക്ക് .

കുറ്റിക്കാട്ടൂർ :കടപുഴകിയ മരം സ്‌കൂൾ മുറ്റത്തു വീണു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മകളെ കൂട്ടാൻ വന്ന മാതാവ്കരിമ്പന്നൂർ ഫാത്തിമക്ക് തലക്കുഗുരുതരമായി പരിക്കേറ്റു.ഇവരെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പുതിയേടത്ത് എ.എൽ.പി സ്‌കൂളിലാണ് വൻ അപകടം വഴിമാറിയ മരം വീണത് .സ്‌കൂൾ ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തായിരുന്നു അപകടം .ഭക്ഷണം വാങ്ങാൻ കുട്ടികളെ വരി നിർത്തിയത് കൊണ്ടു കുട്ടികൾ എല്ലാം ഒരുഭാഗത്തായിരുന്നു .അതിനാൽ മുറ്റത്തു കളിക്കുന്ന കുട്ടികൾഭക്ഷണം വാങ്ങാൻ വന്ന നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം .അദ്ധ്യാപകരും രക്ഷിതാക്കളും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല . മരത്തിന്റെ ചില്ലകൾ അടുത്തുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടി നിന്നതു കൊണ്ടാണ് കുട്ടികൾക്ക് നിൽക്കുന്ന ഭാഗത്തും സ്‌കൂളിനുമേലും പതിക്കാതിരുന്നത് .മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് മുകളിൽ പതിച്ചു സ്‌കൂളിന് ഭാഗികമായി കേടു പറ്റിയിട്ടുണ്ട് .തൊട്ടടുത്ത പറമ്പിലെ ഉണങ്ങിയ ഉപ്പൂത്തിയാണ് മറിഞ്ഞു വീണത് .ഇതു സ്‌കൂൾ മാനേജരുടെ അടുത്തുള്ള പറമ്പിലുള്ളതാണ് .സ്‌കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിട്ടും ഉടമകൾ ശ്രദ്ധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു .വെളിച്ചവും നല്ല ടോയ്‌ലെറ്റും ഇല്ലാത്ത സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു .സംഭവ സ്ഥലം വില്ലേജ് ഓഫീസർ മുരളീധരൻ സന്ദർശിച്ചു .

Monday 20 June 2016

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി .


കുറ്റിക്കാട്ടൂർ:പരിചരണവും സ്വാന്തനവുമായി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് ജൂൺ 19 നു തുടക്കം കുറിച്ചു .പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മുതൽ വെള്ളി പറമ്പ് കോർപറേഷൻ അതിർത്തി വരെയും കുന്നമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടു പുറം 16, 17 വാർഡുകളും പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡും കുറ്റിക്കാട്ടൂർ പാലിയേറ്റീവ് പ്രവർത്തന പരിധിയിൽ വരും .
 പരിശീലനം ലഭിച്ച വളണ്ടിയർമാരും നേഴ്സും ചേർന്നാണ് കിടപ്പിലായ രോഗികൾക്ക്  ഹോം കെയർ നടത്തുന്നത് .
ഹോം കെയറി നുള്ള വാഹനം പാലിയേറ്റീവ് കെയർ ട്രഷറർ മായിൻ കോട്ട് കുഞ്ഞഹമ്മദ് സ്പോൺ സർ ചെയ്തിരുന്നു .മെഡിസിൻ ,നഴ്സ് സേവനം മറ്റു ഉപകരണങ്ങൾ, നിത്യ ജീവിതത്തിനു പ്രയാസ പ്പെടുന്നവർക്കുള്ള ഭക്ഷണ കിറ്റ്  എന്നീ ഇനങ്ങളിലായി മാസത്തിൽ 35000 രൂപയോളം ചുരുങ്ങിയ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്.നാട്ടിലെ സഹായ സന്നദ്ധരായ വ്യക്തികളും വിദേശത്തുള്ള സുഹൃ ത്തുക്കളും മാസ വരിസംഖ്യയായി നൽകുന്ന തുകയാണ് ഇതിന്റെ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത് .
ആദ്യദിന ഹോം കെയർ ഡ്യൂട്ടിക്ക് സിസ്റ്റർ സിമി ,വളണ്ടിയര്മാരായ
മുസ്ലിഹ്പെരിങ്ങൊളം ,പ്രശാന്ത് ,നയന ,ബുഷ്ര മുണ്ടോട്ട് ,എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ എ .പ്രദീപ്‌ കുമാർ ,കുഞ്ഞഹമ്മദ് മായൻ കോട്ട്, ടി ടി  സുലൈമാൻ ,ബാബു കാമ്പുറത്ത് ,റഹ്മാൻ കുറ്റിക്കാട്ടൂർ ,സിവാനന്ദൻ ,ഹമീദ് തടപറമ്പിൽ
റഫീഖ്സി,രഘു,തുടങ്ങിയവർ സംബന്ദിചു .
 പാലിയേറ്റീവ് കെയർ ഓഫീസ് കുറ്റിക്കാട്ടൂർ ഓർഫനേജിനു മുൻപിലുള്ള ശ്രീഹരി ബിൽഡിങ്ങിലെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുന്നത് .
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ  എക്കൌണ്ട് കനറാ ബാങ്ക്കുറ്റിക്കാട്ടൂർ ശാഖയിൽ  തുടങ്ങിയിട്ടുണ്ട് .എക്കൌണ്ട്നമ്പർ 4690101005668 IFC CNRB0004690.

  

Wednesday 15 June 2016

മകനെ അനുമോദിക്കുന്ന ചടങ്ങിൽ പിതാവ് മരണപ്പെട്ടു.


കുറ്റിക്കാട്ടൂർ: എസ്.എസ്. എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മകനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിതാവ് നെഞ്ച് വേദന അനുഭവപ്പെട്ടു മരിച്ചു.
വെളുത്തേടത്ത്  അബൂബക്കറിന്റെ
മകൻ മൊയ്തീൻ കുട്ടി (46) യാണ്
ചടങ്ങിനിടെ മരണപ്പെട്ടത്.
പുവ്വാട്ട് പറമ്പിൽ ചെറുകിട വ്യവസായ അസോസിയേഷൻ മകൻ ആഖിബിനെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: സുബീന .
മക്കൾ: ആഖിബ്'ആദിൽ. അമൽ
സഹോദരങ്ങൾ: ഫൈസൽ, സുലൈഖ, സാജിറ.മയ്യത്ത് നമസ്കാരം ചാലിയിറക്കൽ ജുമാമസ്ജിദിൽ ബുധൻ രാത്രി 8 മണിക്ക് 

Friday 3 June 2016

കുറ്റിക്കാട്ടൂർ റാങ്ക് തിളക്കം .


കുറ്റിക്കാട്ടൂർ: കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ സർക്കാർ ക്വാട്ടയിൽ എം. ബി. ബി .എസ് യോഗ്യത നേടിയ ഫാത്തിമ ജസ്നക്ക്  നാടിന്റെ അനുമോദന പ്രവാഹം .375 ന്റെ  റാങ്ക് തിളക്കമാണ് ജസ്നക്ക്  ലഭിച്ചത് .കഴിഞ്ഞ വര്ഷം റാങ്ക് ഉണ്ടായിരുന്നങ്കിലും പണം കൊടുത്ത് മെഡിസിനു പോവേണ്ടതില്ല എന്ന് തീരുമാനിച്ചാണ് ഇക്കുറി ജസ്ന   പ്രവേശന പരീക്ഷ എഴുതിയത്
അവളുടെ നിക്ഷയ ദാർഡ്യമാണ് ഇക്കുറി ഈ വിജയത്തിലെത്തിച്ചത് .ഇതിൽ
കുടുമ്പം ഏറെ സന്തോഷത്തിലാണ് .ഇക്കുറി പ്രദേശത്തെ ഉയർന്ന റാങ്കാ ണിത് .നാട്ടിലെ വിവിധ സംഘടനകൾ ജസ്നയെ അനുമോദിച്ചു . കുറ്റിക്കാട്ടൂർ ചാലിയിറക്കൽ ജാസ്മിൻ -നൌഷാദ് ദമ്പതികളുടെ മകളാണ് ജസ്ന . 

Monday 30 May 2016

ഹുമൻ കെയർ - ഹിറ സെൻറർ എജുകാച് സ്കൂൾ കിറ്റ് വിതരണം.

 എജുകാച് സ്കൂൾ കിറ്റ് വിതരണം  പഞ്ചായത്ത് പ്രസിഡണ്ട് 
വൈ വി ശാന്ത നിർവഹിക്കുന്നു  .
 കുറ്റിക്കാട്ടൂർ :ഹുമൻ കെയർ  ഫൌണ്ടേഷനും കുറ്റിക്കാട്ടൂർ ഹിറ സെൻററും സംയുക്തമായി വിദ്യഭ്യാസ സഹായം ആവശ്യമുള്ള തെരഞ്ഞെടുത്ത  വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ്കൾ  വിതരണം ചെയ്തു .
.ചടങ്ങിന്റെഉത്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിച്ചു .
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .കുറ്റിക്കാട്ടൂർ സാകാത് ആൻഡ്‌ റിലീഫ് കമ്മറ്റി   പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് ,സെക്രടറി ടി പി സിദ്ധീഖ് കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ , .മുസ്തഫ മാതോട്ടംഎന്നിവർ സംസാരിച്ചു .ബാഗ്‌ ,നോട്ബുക്ക് ,ഗണിത ബോക്സ് ,പെന്നുകൾ എന്നിവയാണ് നൽകിയത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് കൊണ്ട് ഹുമൻ കെയർ ഇത്തരം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട് .

Monday 23 May 2016

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ അനുമോദനം.

പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത അവാർഡ്‌ നല്കുന്നു 
 കുറ്റിക്കാട്ടൂർ :എസ്.എസ്.എൽ .സി ,പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ  വിദ്യാർഥികൾക്ക് എസ്.ഐ.ഒ കുറ്റിക്കാട്ടൂർ യൂനിറ്റ് അനുമോദനവും ഉപഹാരവും   നൽകി .ചടങ്ങിന്റെ ഉത്ഘാടനം പെരുവയൽ
പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത നിർവഹിച്ചു .വാർഡ്‌ മെമ്പർ മിനി ശ്രീകുമാർ  .ഹൈസ്കൂൾ പ്രധാപകൻ രാമൻനമ്പൂതിരി ,ജമാഅത്തെ ഇസ്‌ലാമി  ഏരിയ പ്രസിഡണ്ട്ടി എം ഷരീഫ് റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .
സദസ്സ് 
എസ്.ഐ.ഒ ഏരിയ പ്രസിഡണ്ട്ടി ശാഹിദ് അദ്ധ്യക്ഷനായിരുന്നു .വിദ്യാർഥികളായ അശ്വനി ,ആയിഷ ഹനാൻ .ഷാനു ശഹൽ ,അമൃത ,സ്നേഹ ,കാവ്യ ,ആയിഷ ശഹാന ,തസിൽ , ആഷിഖ് യൂസുഫ് ,വൈഷ്ണവ് ,ഐഷര്യ ,സൂര്യ ,ആഖിബ് ,ഫസ്ന, ഹസ്ന എൻ ,ഫസ്ന പി എന്നിവർ അവാർഡ്‌ ഏറ്റു വാങ്ങി . ഫാസിൽ സ്വാഗതവും തബ്ഷിർ നന്ദിയും പറഞ്ഞു .  

Thursday 19 May 2016

റഹീമിന്റെ വിജയംവ്യക്തി വിശുദ്ധിക്ക് കിട്ടിയഅംഗീകാരം .


കുറ്റിക്കാട്ടൂർ :കുന്ദമംഗലം  മണ്ഡലത്തിൽ നിന്നുംവിജയിച്ച റഹീമിന്റെ ഭൂരിപക്ഷം ഇടതു പക്ഷത്തെ പോലും അത്ഭുതപ്പെടുത്തി .കഴിഞ്ഞ തവണ 3269 വോട്ടു ഭൂരിപക്ഷത്തിന് യു സി രാമനെപരാജയപ്പെടുത്തിയ റഹീംഇക്കുറി 5000 ത്തിൽ താഴെ വോട്ടിനു വിജയിക്കുമെന്നാണ് കണക്കാക്കിയിരുന്നത് .ഫലം വന്നപ്പോൾ11205 മണ്ഡലത്തിലെ  ഉയർന്ന ഭൂരിപക്ഷ മായി ഇത് മാറി . ഇത്ര വലിയ തിരിച്ചടി യു ഡി എഫ് കണക്കാക്കിയിരുന്നില്ല .ടി സിദ്ധീഖിനെ നിർത്തിയപ്പോൾ ന്യൂജൻവോട്ടുകൾ യു ഡി എഫ് കിട്ടുമെന്നായിരുന്നു ഈ കേന്ദ്രങ്ങൾ കണക്കു കൂട്ടിയത് .എന്നാൽ റഹീമിന്റെ സംശു  ദ്ധമായ പൊതു ജീവിതത്തിനു ജനങ്ങൾ നൽകിയ അംഗീ കാരമാണ് ഭൂരിപക്ഷത്തി ലുണ്ടായ വർദ്ധന .  മണ്ഡലത്തിലെ പുതുമു ഖമായി വന്നു യു .ഡി എഫി ൽ നിന്നും സീറ്റ് പിടിച്ചെടുത്ത റഹീം വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തെ മാറ്റി നിർത്തിയ വ്യക്തിയായിരുന്നു .കൊടുവള്ളിയിൽ നിന്നും ലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച റഹീമിനെ ഒതുക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും അതി ജീവിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ റഹീം  ലീഗിലേക്ക് പോകും എന്ന് എഴുതിയ ലഘു ലേഖ യും പണം നൽകിയതായുള്ള  ശബ്ദ രേഖയും പുറത്തു വിട്ടെങ്കിലുംജനങ്ങൾ ഇതൊക്കെ തള്ളി കളഞ്ഞു   സിദ്ധീഖിനു വേണ്ടി ലീഗിലെ യുവജനങ്ങളെ മുന്നില്നിർത്തി സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുപ്പിക്കാൻ ഒരു വിഭാഗം രംഗത്ത് ഇറങ്ങിയപ്പോഴും അസംതൃപ്തർ പ്രത്യക്ഷ പ്രചരണത്തിൽ നിന്നും വിട്ടു നിന്നത്  സിദ്ധീഖിന്റെ പേരിലുള്ള ആരോപണം കാരണമാണെന്ന് പറയപ്പെടുന്നു  .ലീഗിന് മണ്ഡലം കിട്ടാത്തതിലുള്ള അമർഷവും ഇതിനു പിന്നിലുണ്ട് .സിദ്ധീഖിന്റെ പ്രചാരണത്തിനു മുൻപിൽ നിന്ന യു ഡി എഫ് നേതാക്കളുടെ ഇമേജും മണ്ഡലത്തിൽ വോട്ടു കിട്ടുന്നതിനു തടസ്സമായതായി പറയപ്പെടുന്നു . മാത്രമല്ല ഇടതു പക്ഷത്തിന്റെ മിഷിനറി വേണ്ടത്ര ചാലിക്കതിരുന്നിട്ടുംചലിക്കാതിരുന്നിട്ടും റഹീം നേടിയ വിജയം അദ്ദേഹത്തിനു കിട്ടിയ അന്ഗീകാരമാണ് .

കുന്ദ മംഗലം ഇടത് ശക്തി , റഹീമിന് വൻ ഭൂരിപക്ഷം .


കുറ്റിക്കാട്ടൂർ :കേരളത്തിൽ വീശിയടിച്ച ഇടതു ശക്തിയിൽ കുന്ദ മംഗലവും കരുത്തുകാട്ടി പി ടി എ റഹീം ചരിത്ര വിജയം നേടി .ഭൂരിപക്ഷം 11205 .യു . ഡി .എഫ് സ്ഥാനാർഥി ടി സിദ്ധീഖിനെയാണ് റഹീം പരാജയപ്പെടുത്തിയത്. റഹീം 77410 , സിദ്ധീഖിന് 66205 ,ബി. ജെ ,പി  സ്ഥാനാർഥി സി കെ പത്മനാഭൻ 32702 . എ ന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.നോട്ടക്ക് 1148 വോട്ടു ലഭിച്ചു .കോഴിക്കോട് ജില്ലയിലെ വാശിയേറിയ മത്സരം നടന്ന ഇവിടെ ജില്ലയിലെ ഏറ്റവും ഉയർന്ന വോടിങ്മാനമാണ് രേഖപ്പെടുത്തിയത്,85.5ശതമാനം പേർ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരുന്നു .2011ലെ വോട്ടുനിലയിൽ നിന്നും നന്നായി മെച്ചപ്പെടുത്തിയത് ബി. ജെ ,പി യാണ് .കഴിഞ്ഞ തവണ സി കെ പത്മനാഭനു ലഭിച്ചത് 17123 വോട്ടായിരുന്നു .എൽ.ഡി. എഫിന് ലഭിച്ചത് 66169 ഇപ്പോൾ ഇത്
77410 വോട്ടായി ഉയർന്നു .കഴിഞ്ഞ തവണ യു .സി .രാമനു ലഭിച്ച 62900 ത്തിൽ നിന്നും ഇപ്പോൾ  ടി സിദ്ധീഖിന് അധികം ലഭിച്ചത് 3305 വോട്ടുകൾ മാത്രമാണ്  അതായത് ന്യൂജൻ വോട്ടുകൾ അധികവും ബി.ജെ.പി ക്കും റഹീമിനുമാണ് കിട്ടിയത് .തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് 6563 വോട്ടുകളാണ് ഭൂരിപക്ഷമുണ്ടായിരുന്നത് .
മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 17182 വോട്ടാണ് .ഇത് നേടിയത് 1965 ലെ തെരഞ്ഞെടുപ്പിൽഎസ് .എസ് .പി യിലെ വി .കുട്ടി കൃഷ്ണനാണ് .അന്ന് കോൺ ഗ്രസ്സിലെ ഇമ്പിച്ചി അഹമ്മദ് ഹാജിയെയാണ് ഇദ്ദേഹം തോൽപ്പിച്ചത് .ഏറ്റവുംകുറഞ്ഞ  ഭൂരിപക്ഷം 1987ൽ  സി പി ബാലൻ വൈദ്യർക്കാണ് കിട്ടിയത്.293 വോട്ട് .
ബി. ജെ ,പിക്ക് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കാൾ 1073 വോട്ടുകളാണ് അധികം ലഭിച്ചത് .വോട്ടു കച്ചവടം എന്ന അപരാധം ബി.ജെ ,പിക്ക്ഒഴിഞ്ഞു കിട്ടി .
ഇക്കുറിതുടക്കത്തിലെ.യു. ഡി .എഫ്ൽ  സ്ഥാനാർഥി നിർണയത്തെ ചൊല്ലി   വിവാദംഉടലെടുത്തിരുന്നു .ലീഗിലെ ഒരു വിഭാഗം നേരത്തെ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു .മണ്ഡലത്തിൽമുഖ്യ മന്ത്രിയും .ആഭ്യന്തര മന്ത്രിയും വന്നുസിദ്ധീഖിനു വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തിയിട്ടും അത് വോട്ടർമാരെ സ്വാധീനിച്ചില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത് .വെൽ ഫെയർ പാർട്ടിയുടെ പിന്തുണ പി ടി എ റഹീ മിനായിരുന്നു .

Tuesday 17 May 2016

കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.


കുറ്റിക്കാട്ടൂർ : പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക്‌ ആത്മ വിശ്വാസവും കരുത്തും നൽകുന്നതിന് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ  കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.ഈ  രംഗത്ത്  സന്നദ്ധ സേവകരാവാൻ തയ്യാറുള്ള ആളുകളെ അണി നിരത്തി മിഷ്യൻ കുറ്റിക്കാ ട്ടൂരിന്റെ ഭാഗമായാണ്  പാലിയേറ്റീവ് കെയർ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു . രൂപീകരണത്തിന്റെ ഭാഗമായി  കുറ്റിക്കാട്ടൂർ  റസിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ 3 ന് രോഗവും പരിചരണവും ശില്പശാലയും മെയ്1ന്  വാഴക്കാട്   പാലിയേറ്റീവ് സെൻററിൽ ഹോം കെയർ വളണ്ടിയർമാർക്കുള്ള പരിശീലനവും നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് മെയ് 12ന് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ അസോസിയേഷൻ രൂപീകരിച്ചത് .
ഭാരവാഹികൾ
എ പ്രദീപ് കുമാർ (ചെയർമാൻ)അലി പുത്തലത്ത്,ടി ടി സുലൈമാൻ(വൈ. ചെയർമാൻ)റഹ്മാൻ കുറ്റിക്കാട്ടൂർ(കൺവീനർ)പ്രശാന്ത് കുമാർടി.പി.ഷാഹുൽ ഹമീദ്(കൺവീനർമാർ)കുഞ്ഞഹമ്മദ് മായൻകോട്ട്(ട്രഷറർ)ബാബു കാമ്പുറത്ത്, സുരേന്ദൻ കെ(കൺവീനർ, ഫൈനാൻസ്)
ശിവാനന്ദൻ, സിദ്ധീഖ് ടി.പി റഫീഖ് c ഷബിൽ, ആയിശ (കൺ .ഹോം കെയർ)
രവികുമാർ ,പ്രശാന്ത്, കൗസർ, രവീന്ദ്രൻ, സൽമാൻ(കൺ ,സൈകോ സോഷ്യൽ സപോർട് $ മെഡിസിൻ )രഘു മാസ്റ്റർ ,മുസ്ലിഹ്, അതുൽ കൃഷ്ണ(വളണ്ടിയർ കോഓഡിനേഷൻ ആൻറ് അവയ്ർ നസ് ടെയിനിങ്)
സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് അംഗങ്ങൾ (SIP)
അജിത്, ജിഷ്ണു 'അർജുൻആശിഖ, ഹെന്ന, ശ്രീ ഷ്ണ, ആര്യ തുടങ്ങിയവരെ വിവിധ വകുപ്പ് കൺവീനർമാരും ടീം അംഗങ്ങളുമായി തെരഞെടുത്തു.
ചടങ്ങിൽ പാലിയേറ്റീവ് കോ-ഓഡിനേറ്റർമാരായ പ്രവീൺ കുമാർ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ സംസാരിച്ചു.ആനക്കുഴിക്കര  മുതൽ വെളിപ്പറമ്പ് ഉൾപ്പെട്ട 9 വാർഡുകൾ കേന്ദ്രീകരിച് പ്രവർത്തിക്കാനാണ് ഈ സന്നദ്ധ ഗ്രൂപ് ഉദ്ദേശിക്കുന്നത്.
സമൂഹത്തിലെ വിവിധ ആളുകളുമായി ബന്ധപ്പെട്ട് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിലെ ഹോം കെയർ വളണ്ടിയർമാർ വാഴക്കാട് ,പുവ്വാട്ട് പറമ്പ്   പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനം നടത്തുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള ആളുകൾക്ക് വേണ്ടി
2016 മെയ് 22ന് ഞായർ  രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ  പരിശീലന പരിപാടി നടക്കുമെന്ന് സംഘാടകർ പറഞ്ഞു .

Friday 6 May 2016

കുന്ദമംഗലം പ്രചരണം ചൂടേറുന്നു;കാലിടറാതെ എൽ.ഡി.എഫ് കാലുറപ്പിക്കാൻ യു.ഡി.എഫ്.


കുറ്റിക്കാട്ടൂർ :കനത്ത ചൂടിലും പ്രചരണം
കൊഴുപ്പിച്ചു ഇരു മുന്നണികളും ഒപ്പം ബി ജെ പി യും മണ്ഡലത്തിലെ ഒന്നാം ഘട്ടം പിന്നിടുന്നു .സീറ്റ് നില നിർത്താൻ പി ടി എ റഹീമും മണ്ഡലം തിരിച്ചു പിടിക്കാൻ ടി. സിദ്ധീഖും നില മെച്ചപ്പെടുത്താൻ ബി ജെ പി യുടെ സി .കെ പത്മനാഭനും ചൂടിനെ വക വെക്കാതെ വോട്ടർമാരെ നേരിൽ കാണുകയാണ് .ഇതിൽ  പ്രചരണത്തിൽ മുന്നിട്ടു നിക്കുന്നത്
യു.ഡി.എഫ് സ്ഥനാർതി  ടി. സിദ്ധീഖാണ് .മണ്ഡലത്തിൽ കോണ്ഗ്ര സിന്റെ സംസ്ഥാന നേതാക്കൾ ഒന്നാം ഘട്ട പ്രചാരണത്തിനു വന്നു പോയതിൽ പിന്നെ യു.ഡി.എഫ് കേന്ദ്രങ്ങൾ ആവേശത്തിലാണ് .
മുഖ്യ മന്ത്രിഉമ്മൻ‌ചാണ്ടി കുന്ദമംഗലത്തും രമേശ്‌ ചെന്നി തല പെരുമണ്ണയിലും പ്രചാരണത്തിന് എത്തിയിരുന്നു .ലീഗിന്റെ യുവജന വിഭാഗം പഴയ പിണക്കങ്ങൾ മാറ്റി വെച്ച് സിദ്ധീഖിനു വേണ്ടി സജീവമായി രംഗത്തുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സെക്കുലർ ലീഗിന്റെ നേതാവും
സിറ്റിംഗ്എം എൽ എ യുമായ പി ടി എ റഹീമിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ആത്മ വിശ്വാസവുമായിഎൽ.ഡി.എഫ്കേന്ദ്രങ്ങൾ
ചിട്ടയായ പ്രവർത്തനങ്ങളുമാ യാണ്നീങ്ങുന്നത്‌ . ബി ജെ പികുന്ദമംഗലം മണ്ഡലം സംസ്ഥാന ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളിൽ ഒന്നായാണ് കാണുന്നത്
 സിനിമാ താരം കവിയൂർ പൊന്നമ്മയെ മണ്ഡലങ്ങളിൽ കൊണ്ട് വന്നു പ്രചരണം നടത്തിയാണ്ബി.ജെ. പി ജന ശ്രദ്ധ ആകർഷിക്കുന്നത്. ഇതൊക്കയാണെങ്കിലും ബി.ജെ .പിയെ മുഖ്യ ഭീഷണിയായി ആരും കാണുന്നില്ല .വോട്ട് കച്ചവടത്തിന്റെ പഴി പേറുന്ന ഇവർ സി .കെ പത്മനാഭനായത് കൊണ്ട് അഡജസ്റ്റുമെന്റ്നു നില്ക്കില്ലന്നാണ് പൊതുവെ വിലയിരുത്തൽ .വോട്ടിംഗ് നിലയിൽ കഴിഞ്ഞ കണക്കുകൾ ഇടതു മുന്നണിക്ക്‌ അനുകൂലമാണ് .2011 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പി ടി എ റഹീമിന് 3235 വോട്ടിനു ഭൂരിപക്ഷമുണ്ട്  എം കെ രാഘവൻ വിജയിച്ച .കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ്ന്റെ വിജയരാഘവന് മണ്ഡലത്തിൽ 235  വോട്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി ക്കാണ് മുൻ‌തൂക്കം.എൽ.ഡി.എഫ്71760  യു.ഡി.എഫ് 65197 ബി. ജെ. പി  31269 എന്നിങ്ങനെയാണ് കണക്കുകൾ .ഇതിൽ 6563  വോട്ട് ഇടതിന് ലീഡുണ്ട് .ഇത് പ്രാദേശിക മായബന്ദ്ധങ്ങളും മറ്റും സ്വാധീനം ചെലുത്തിയ കണക്കുകളാണ്.എന്നാൽ മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഉൾ കൊള്ളുന്ന ഡിവിഷനുകളിൽ 3235 വോടിനു .എൽ.ഡി.എഫ് മുന്നിലാണ് ,ഇത് രാഷ്ട്രീയ സ്വാധീനമുള്ള വോട്ടുകളാണ് .ഇത് മറികടക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ സജീവമാണ് .എന്നാൽ റഹീമിന്റെ സംശുദ്ധ വ്യക്തിത്വവും വികസന നയങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത്‌ .
 .2011 ൽ നേടിയ 17123 വോട്ടിൽ നിന്നും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക്  31269 വോട്ടായി വർദ്ധിച്ചത് ഇവരുടെ ആത്മ വിശ്വാസം വർദ്ധി പ്പിച്ചിട്ടുണ്ട് .ഇതിനിടയിൽ മണ്ഡലത്തിൽ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം നടക്കുന്നതായി പറയപ്പെടുന്നു .ഏതായാലും ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത് . 

Tuesday 3 May 2016

ജീപ്പ് കടയിൽ പാഞ്ഞു കയറി നാല് പേർക്ക് പരിക്ക് ,ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തു .

നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞു കയറിയ നിലയിൽ 
കുറ്റിക്കാട്ടൂർ : നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി നാല് പേർക്ക് പരിക്ക്.തിങ്കളാഴ്ച രാത്രി ഒന്പതോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്തെ ചാത്ത മ്പത്ത് കുഞ്ഞിമൂസ്സയുടെ കടയിലേക്ക് ജീപ്പ് പാഞ്ഞു കയറുകയായിരുന്നു .
കടയുടെ മുന്നിലുണ്ടായിരുന്ന പാലാട്ടു മുസ്തഫ (38)ഫൈസൽ കണിയാത്(36 ) ഹമീദ് കണിയാത്(35 )റിയാസ് വെളുത്തേടത്ത് (39 )എന്നിവർക്കാണ് പരിക്കേറ്റ ത് .ഇവരെ മെഡിക്കൽ കോളേജു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാഹനത്തിലുണ്ടായിരുന്നവർ മദ്യത്തിലായിരുന്നു എന്ന് സംശയം തോന്നിയ നാട്ടുകാ ർ ഇവരെ കൊണ്ട് പോവാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞു .ഇത് പ്രദേശത്ത്‌ സംഘർഷാവസ്ഥ സൃ ഷ്ടിച്ചു .മെഡിക്കൽ കോളേജ് സി ഐ എത്തിയ ശേഷമാണ് ജീപ്പിലുള്ളവരെ കൊണ്ട് പോവാൻ അനുവദിച്ചത് .ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിരുന്നു . അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു . ശോഭ ബിൽ ഡേ ഴ് സിലെ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത് .

Saturday 30 April 2016

സ്കൂൾ വിദ്യാർഥിനിയെ ലൈകികമായിപീഡിപ്പിച്ച പ്രതികൾ മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ .

കുറ്റിക്കാട്ടൂർ :സ്കൂൾ വിദ്യാർഥി നിയെ തട്ടി കൊണ്ട് പോയി മയക്കു മരുന്ന് നൽകി ലൈകികമായി പീഡിപ്പിച്ച പ്രതികൾ പ്രദേശത്തെ മയക്കു മരുന്ന് വിതരണത്തിലെ  മുഖ്യ കണ്ണികളായ ക്രിമിനലുകൾ .
ഇന്നലെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്ത മുണ്ടക്കൽ മർക്കണങ്ങോട് വിഷ്ണു (20 )പെരിങ്ങളം പുൽ പറമ്പിൽ ജിഷ്ണു(20) എന്നിവർ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെബലമായിതട്ടിക്കൊണ്ടുപോയി ലൈകികമായി പീഡിപ്പിക്കുകയായിരുന്നു. പൈങ്ങോട്ടു പുറം , കൊട്ടാം പറമ്പ് .കുറ്റിക്കാട്ടൂർ,പെരിങ്ങളം എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു  വിദ്യാർഥികൾക്കിടയിൽ മയക്കു മരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.ഇവിടങ്ങളിലെ നിരവധി പേർ
ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നു . കുട്ടികളെ പലവിധത്തിൽ മയക്കുമരുന്ന് നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക്‌ വരുതിയിലാക്കി വരുന്ന പ്രധാന കണ്ണികളാണ് പിടിക്കപ്പെട്ട പ്രതികൾ .സ്കൂളുകളിൽ നിന്നും ഇതിനു വേണ്ടി കുട്ടികളെ വശീകരിച്ച് ഇതിൽ കണ്ണി ചേർക്കുകയും ഇവരെ മയക്കു മരുന്നിനു അടിമകളാക്കുകയും ചെയ്യുന്നതിലൂടെ മയക്കു മരുന്ന് വിതരണം വ്യാപിപ്പിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട് .പെൺകുട്ടികളെ വശീകരിച്ചു ഇതിൽ കണ്ണി ചേർക്കുന്നത്  പ്രണയം  അഭിനയിച്ചാണ്‌ .കുറേകാലമായി ഈ പ്രദേശത്തു മയക്കു മരുന്ന് വ്യാപാരം കോളേജ് ഹോസ്റ്റ ലുകൾ .മൈതാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടന്നു വരുന്നു .പെൺ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ്‌ ഇവരെ അറസ്റ്റ് ചെയ്തത് .

Tuesday 26 April 2016

ലഹരിക്കെതിരെ ജാഗ്രത സമ്മേളനം ;ഒറ്റക്കെട്ടാവാൻ ആഹ്വാനം .

പി.ടി.എ റഹീം എം.എൽ.എ സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ :മയക്കു മരുന്നും മദ്യവും ആയുധ വിപണിയുമാണ് ലോകത്തെ നിയന്ത്രിക്കുന്ന ശക്തികളെന്നും ഏതൊരു ഭീകരതയും ഇതുമായി ബന്ദ്ധപ്പെട്ടതാണെന്നും ഇതിനെ ചെറുക്കാൻ ശക്തമായ നടപടിയും ബോധ വത്കരണവുമാണ് വേണ്ടതന്ന് ഗ്രീൻ കാസിൽ ക്ലബ് ലഹരിക്കെതിരെ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തിയ  ജാഗ്രത സമ്മേളനത്തിൽ സംസാരിച്ചവർ  അഭിപ്രായപ്പെട്ടു .
കുന്നമംഗലം മണ്ഡലത്തിൽ മത്സരിക്കുന്ന സി. കെ പത്മ നാഭൻ ,പി. ടി. എ റഹീം എം.എൽ  എ ,ടി .സിദ്ധീഖ് തുടങ്ങിയസ്ഥാനാർഥികളും   എ ടി ബഷീർ , എം .ടി മാമുകോയ .എന്നിവരും  സംസാരിച്ചു .ഇതിനിടയിൽ.ടി .സിദ്ധീഖ് വേദി രാഷ്ട്രീയ പ്രസംഗത്തിനു ഉപയോഗിച്ചത് വിവാദമായിരുന്നു
 ഇ .മുജീബുറഹ്മാൻ അദ്ധ്യക്ഷനായിരുന്നു .എം .പി സലിം സ്വാഗതം പറഞ്ഞു .

ദൈവത്തുംകണ്ടിയിൽ ശിവദാസൻ നിര്യാതനായി .


                   കുറ്റിക്കാട്ടൂർ :ദൈവത്തുംകണ്ടിയിൽപരേതരായ രാരുക്കുട്ടി
                      നാരായണി ദമ്പതികളുടെ  മകൻ ശിവദാസൻ
(67 )നിര്യാതനായി .
                      ഭാര്യ :ഗിരിജ ,മക്കൾ :സുജിത് ,ജിതേഷ് ,മരുമക്കൾ :ദിവ്യ ,ജിഷ്
                            സഹോദരങ്ങൾ :ഹരിദാസൻ ,കൃഷ്ണൻ ,വത്സല ,പുഷ്പ ,ചന്ദ്രൻ  സുരൻ   ,ദിനേശ് ,വിനോദ് .സഞ്ചയനം വ്യയാഴ്ച .

Wednesday 20 April 2016

ലഹരിക്കെതിരെ ജാഗ്രതസമ്മേളനം;സ്ഥാനാർഥികൾ പങ്കെടുക്കും .


കുറ്റിക്കാട്ടൂർ :ലഹരി വിമുക്ത നാട് കാമ്പയിന്റെ ഭാഗമായി  ഗ്രീൻ കാസിൽ ആര്ട്സ് ആൻഡ്‌ സ്പോട്സ് ക്ലബ് നടത്തുന്ന ജാഗ്രത സമ്മേളനത്തിൽ കുന്നമംഗലം മണ്ഡലത്തിലെ ഇരു മുന്നണികളുടെയും ബി ജെ പി യുടെയും സ്ഥാനാർഥികൾ പങ്കെടുക്കും . ഏപ്രിൽ 23 നു വൈകുന്നേരം 7 മണിക്ക് കുറ്റിക്കാട്ടൂർ നടക്കുന്ന കാമ്പയിൻ ഉത്ഘാടന സമ്മേളനത്തിൽ സിറ്റിംഗ്
 എം.എൽ.എ യും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി. ടി. എ റഹീം    യു.ഡി.എഫ് സ്ഥാനാർഥി ടി സിദ്ധീഖ് ബി. ജെ .പി സ്ഥാനാർഥി സി കെ പത്മനാഭൻ എന്നിവർ പങ്കെടുക്കുമെന്ന് ബന്ദ്ധപ്പെട്ടവർ അറിയിച്ചു .
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമാണ്  ജാഗ്രത പരിപാടി ..

Wednesday 13 April 2016

ഭരണ തുടർച്ച അനിവാര്യം ;ഇ .ടി .


കുറ്റിക്കാട്ടൂർ :കേരളത്തിന്റെ  വികസന തുടർച്ചക്ക് യു. ഡി. എഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് ഇ .ടി മുഹമ്മദ്‌ ബഷീർ എം. പി പുവ്വാട്ട്പറമ്പിൽ നടന്ന കുന്ദ മംഗലം മണ്ഡലംയു. ഡി. എഫ്   തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരണ യോഗംഉത്ഘാടനം നിർവഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം .
കമ്മറ്റി ചെയർമാൻ മൊയിദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .പി കെ ഫിറോസ്‌ ,മൂസ മൗലവി ,ഖാദർമാസ്റ്റർ,സ്ഥാനാർഥി ടി സിദ്ധീഖ് ,ദിനേശ് പെരുമണ്ണ  എന്നിവർ സംസാരിച്ചു .

വിഷുവിനു കണി വെള്ളരി ഒരുക്കി കുറ്റിക്കാട്ടൂർ .

എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ  സമൃദ്ധിയുടെ  വിഷു ആശംസകൾ ..
കുറ്റിക്കാട്ടൂർ :ഇത്തവണയും സമൃദ്ധിയുടെ  നാളുകൾ കണികാണാൻ കുറ്റിക്കാട്ടൂർ പ്രദേശത്തെ വയലുകളിൽ കണി വെള്ളരിയുടെ വിളവെടുപ്പ് .മുണ്ടുപാലം റോഡിലെ  മാക്കിനിയാട്ടു താഴം ,പാറക്കോട്ട് താഴം
പെരിങ്ങോളം . പൈങ്ങോട്ടു പുറം വയലുകളിലും പെരുവയൽ പാടങ്ങളിലുമാണ്   കോഴിക്കോട് ജില്ലയിൽ വെള്ളരിയുടെ വിളവെടുപ്പ് കൂടുതലും നടക്കുന്നത് .
ഇതിൽ കണി വെള്ളരി കൃഷി ഈ ഭാഗങ്ങളിൽ മാത്രമാണുള്ളത് .കോഴിക്കോട് പാളയം മാർക്കറ്റിൽ എത്തുന്ന കണിവെള്ളരികൾക്ക് നല്ല ആവശ്യക്കാരാണ് .മറ്റു ജില്ലയിലെ  മൊത്ത കച്ചവടക്കാർ ഉത്പാദന കേന്ദ്രത്തിൽ  നേരിട്ട് വന്നുവെള്ളരി  വാങ്ങുന്നതു കൊണ്ട്  ഇതിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട് കിലോക്ക് 40 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 30 രൂപയായിട്ടുണ്ട് .ചില്ലറ വില അൻപതും അതിനു  മുകളിലുമാണ് .
ഇപ്രാവിശ്യം മഴപെയ്യാത്തത് കൊണ്ട് കർഷകർക്ക് വിളവ്‌ നഷ്ടം വന്നിട്ടില്ല .
കണി വെള്ളരി കൃഷി വർഷങ്ങളായി നാടിന്റെ പെരുമയായി കൊണ്ട് നടക്കുകയാണ് ഇവിടത്തെ കർഷകർ .എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ  സമൃദ്ധിയുടെ  വിഷു ആശംസകൾ ..

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More