“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 13 July 2016

ചെമ്മാട് ദാറുൽഹുദാ കോഴ്സ് കുറ്റിക്കാട്ടൂർ ശംസുൽ ഹുദയിൽ തുടങ്ങുന്നു . ഉത്‌ഘാടനം ജൂലായ് 20 ന് .

കുറ്റിക്കാട്ടൂർ:പ്രശസ്തമായ ചെമ്മാട്  ദാറുൽഹുദാ യൂണിവേഴ്‌സിറ്റിയുടെ സിലബസടങ്ങിയ കോഴ്സുകളും ഹുദവി ബിരുദവും നൽകുന്ന പുതിയകോഴ്‌സിന് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന കാമ്പസിൽ ശംസുൽ ഹുദാ അക്കാദമി ഒരുങ്ങുന്നു .
ജൂലായ്  20 ന് നടക്കുന്ന ചടങ്ങിൽ അക്കാദമിയുടെ ഉത്‌ഘാടനം പാണക്കാട് സാദിഖലി തങ്ങൾ  നിർവഹിക്കും .11 വയസ്‌ പൂർത്തിയാവാത്ത സമസ്തയുടെ അഞ്ചാം തരം പരീക്ഷ പാസായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് .40 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അഡ്മിഷൻ നൽകിയത് .12 വർഷമാണ് കോഴ്‌സിന്റെ കാലാവധി .
 ഓരോ വർഷവും പുതിയ ബാച്ചിലേക്കു കുട്ടികളെ എടുക്കും .പഠനത്തിനും താമസത്തിനുമുള്ള സൗകര്യം യതീം ഖാനയിൽ ഒരുക്കിയതായി കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സെക്രട്ടറി ഇ .എം കോയ ഹാജി ,ശംസുൽ ഹുദാ അക്കാദമി പ്രിൻസിപ്പൾ ഉനൈസ് ഹുദവി കൂട്ടിലങ്ങാടി എന്നിവർ അറിയിച്ചു .കേരളത്തിലും പുറത്തും അറിയപ്പെടുന്ന മികച്ച അക്കാദമിക പരിശീലനം നൽകുന്ന സ്ഥാപനമാണ്ചെമ്മാട് ദാറുൽ ഹുദായൂണിവേഴ്‌സിറ്റി.
ആദ്ധ്യാത്മികവും ബൗദ്ധികവുമായ അറിവും സാമൂഹ്യ കാഴ്ചപ്പാടും സംഘടനാ സങ്കുചിതത്വങ്ങൾക്ക് അതീതമായി ഇടപെടാനുള്ള വീക്ഷണവും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെ സമസ്തയുടെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത് .കർമശാസ്‌ത്രം ഹദീസ് ,തർക്ക ശാസ്ത്രം ,അറബി,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട് .
ഉൽഘാടന പരിപാടിയിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ചെയർമാൻ ബഷീറലി തങ്ങൾ  ചെമ്മാട്  ദാറുൽഹുദാ വൈസ് ചാൻസലർ പ്രൊഫ ,ബഹാവുദ്ധീൻ നദ്‌വി ,ദാറുൽഹുദാ പി ,ജി ഡീൻ മുഹമ്മദ് ബാഖവി തുടങ്ങിയവർ സമ്പന്ദ്ധിക്കും .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More