“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 28 February 2012

പണി മുടക്ക് നാട് നിക്ഷലമായി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്‌യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. പണിമുടക്കിന് പിന്തുണ നല്‍കി കൊണ്ട് കോഴിക്കോട്ടു പത്ര ജീവനക്കാര്‍ പ്രകടനം നടത്തി . സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയിട്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിലും വാഹനങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായി.കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറമ്പ്വെള്ളിപരമ്പ് അങ്ങാടികള്‍ നിക്ഷലമാണ് .കടകള്‍ അടഞ്ഞു കിടന്നു .റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത് .ഉള്‍ പ്രദേശങ്ങളിലെ ചില കടകള്‍ തുറന്നിട്ടുണ്ട് .
നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ സ്വകാര്യ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലേക്ക് ജീവനക്കാരുമായിപോയ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പണിമുടക്ക് ഭാഗികമാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഒരു വിഭാഗം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രയോഗിച്ചിട്ടുണ്ട്.മുംബൈയില്‍ വാഹന ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ആര്‍.ബി.ഐ ക്ലിയറിങ്ങ് ഹൗസും അടഞ്ഞു കിടക്കുകയാണ്. പശ്ചിമ ബംഗാളില്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


കുറ്റിക്കാട്ടൂര്‍ ഹയര്‍ സെകണ്ട്രിയില്‍ ഫര്‍ണീച്ചര്‍ വിതരണ ഉദ്ഘാടനം കാനത്തില്‍ ജമീല നിര്‍വഹിച്ചു

സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി ലഭിച്ച സൈകിളുമായി വിദ്യാര്‍ഥികള്‍
കുറ്റിക്കാട്ടൂര്‍:ജില്ലാ പഞ്ചായത്ത് സ്കൂളുകള്‍ക്ക് നല്‍കുന്ന ഫര്‍ണീച്ചര്‍ വിതരണത്തിന്റെ ജില്ലാ തല ഉത്ഘാടനം കുറ്റിക്കാട്ടൂര്‍ ഗവ :ഹയര്‍ സെകണ്ട്രി സ്കൂളില്‍
 കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കാനത്തില്‍ ജമീല നിര്‍വഹിച്ചു .സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പത്മനാഭന്‍ നമ്പൂതിരി
ഫര്‍ണീച്ചര്‍ എട്ടു വാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരു മ ണ്ണ അദ്ധ്യകഷനായിരുന്നു .ചടങ്ങില്‍ സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി പട്ടിക ജാതി പട്ടിക വിഭാഗം വിദ്ധ്യാര്തികള്‍ക്കുള്ള സൈക്കിള്‍ വിതരണം പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്റ് അസ്മാബി നിര്‍വഹിച്ചു .ബ്ലോക്ക് മെമ്പര്‍ മാധവ ദാസ്  പി ടി എ പ്രസിഡന്റ്റ് കെ പി കോയ .മുസ്തഫഹാജി എന്നിവര്‍ സംസാരിച്ചു .വാര്‍ഡ്‌ മെമ്പര്‍ രാധാ കൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപല്‍ ഒ .എം പ്രകാശ്‌ നന്ദിയും പറഞ്ഞു .

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം-ഫര്‍സാന. കെ

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം
2002 മാര്‍ച്ച് ഒന്നിന് ഉച്ച വെയിലിന്റെ തെളിച്ചത്തെ പോലും ഇരുട്ടിലാഴ്ത്തിയ പുകമറക്കും ഭ്രാന്തമായ കൊലവിളികള്‍ക്കുമിടയിലൂടെയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ജീവന് വേണ്ടി കേഴുന്ന നിസ്സഹായനായ ആ മനുഷ്യന്റെ കണ്ണിലെ ഭയം ഒരു സമൂഹത്തിന്റെ തന്നെ ഭാവമായിരുന്നു.
ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കുത്ബുദ്ദീന്‍ അന്‍സാരി എന്ന 28 കാരന്റെ ചിത്രം  2002ലെ ഗുജറാത്ത് വംശീയ ലഹളയുടെ തീവ്രത മുഴുവന്‍ വിളിച്ചോതി. രക്തക്കറ പടര്‍ന്ന മുഷിഞ്ഞ കുപ്പായവും കൈകൂപ്പി നിസ്സഹായമായുള്ള നില്‍പും   നിറഞ്ഞ കണ്ണുകളിലെ  ഭയപ്പാടും ആര്‍കോ ദത്തക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി അന്‍സാരിയെ കണ്ടുമുട്ടിയപ്പോള്‍ ആര്‍കോയുടെ ഓര്‍മകള്‍ക്ക് കണ്ണീരിന്റേയും പുഞ്ചിരിയുടേയും ചുവ. പണ്ട് അന്‍സാരിയെ കണ്ടുമുട്ടിയ അതേ വരാന്തയില്‍ നിന്ന് കൊണ്ട് ഓര്‍മകള്‍ പങ്കുവെക്കവെ അന്‍സാരിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ആര്‍കോയുടെ വാക്കുകളില്‍.

അന്ന് പട്ടാളക്കാരുടെ വാനില്‍ പുകമറക്കിടയിലൂടെ കടന്ന് പോകവെ ഒരു മിന്നായം പോലെയാണ് ആര്‍കോയും കുട്ടരും അന്‍സാരിയെ കണ്ടത്. നിസ്സഹായരായ ആ കൂട്ടത്തെ രക്ഷിക്കാതെ പോകാന്‍ പാടില്ലെന്ന പത്രക്കാരുടെ വാശിയാണ് അന്‍സാരിക്ക് പുതു ജീവനിലേക്ക് പാത തെളിച്ചത്.
സംഭവത്തെ അന്‍സാരി വിവരിക്കുന്നതിങ്ങനെ, കത്തിപ്പടരുന്ന തീനാളത്തില്‍  എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷത്തിലാണ് പട്ടാളക്കാരുടെ വാന്‍ ആ വഴി വന്നത്. ഒരു സംഘം അക്രമികള്‍ തീ വെച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെട്ടുപോയ ഒരു കൊച്ചു സംഘം. പ്രതികരണമില്ലാതെ കടന്ന് പോയ ആ വാന്‍ അല്‍പ നേരത്തിനകം തിരിച്ച് വന്നു. ഒരു കൊച്ചു സംഘത്തിന്റെ ജീവനുമായി.
ജീവന് വേണ്ടി യാചിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ ദയനീയ ചിത്രം കണ്ടാണ് അടുത്ത പുലരി ഉദിച്ചുയര്‍ന്നത്. ലോകമെമ്പാടുള്ള പത്രങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകളുടെ  മുഖമായി ഇതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊന്നും അന്‍സാരി അറിഞ്ഞില്ല. ഈ ചിത്രം കാരണം അന്ന് താന്‍ ഒരുപാട് വേട്ടയാടപ്പെട്ടുവെന്നാണ് അന്‍സാരി പറഞ്ഞത്. തന്റെ ജോലിയും നാടും നഷ്ടമായതും ഒടുവില്‍ സഹോദരിമാരേയും കൂട്ടി മഹാരാഷ്ട്രയില്‍ അഭയം തേടിയതും ഈ ചിത്രം കാരണമെന്നാണ് അന്‍സാരി. മാധ്യമങ്ങളുടെ വേട്ടയാടലില്‍ അന്‍സാരിക്ക് പിന്നേയും ഒത്തിരി ജോലികള്‍ നഷ്ടമായി. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഇതിനെ പ്രചാരണായുധമാക്കി.
എന്നാല്‍ ഒരു ടീ ഷര്‍ട്ട് വിലകുറച്ച് കിട്ടിയതും ഉമ്മയുടെ ഹജ്ജ് കുത്തിവെപ്പ് വേഗത്തില്‍ നടന്നതും ഈ ചിത്രം നല്‍കിയ നല്ല ഓര്‍മകളില്‍ ചിലതാണ്. മാപ്പ് ചോദിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ആര്‍കോയോട് അന്‍സാരിക്ക് പറയാന്‍ ഒന്നേയുള്ളു. 'ഒന്നും ആരുടേയും കുറ്റമല്ല. താങ്കള്‍ താങ്കളുടെ തൊഴില്‍ ചെയ്യുന്നു. ഞാന്‍ എന്റേയും. ഇവിടെ എന്താണ് നടന്നതെന്ന് ആചിത്രം ലോകത്തിന് കാണിച്ച് കൊടുത്തു. ബാക്കിയെല്ലാം എന്റെ വിധിയാണ്'.


പത്ത് വര്‍ഷം അന്‍സാരിയില്‍ ഒരുപാട് മാറ്റം വരുത്തി. എട്ടുവയസ്സുകാരന്‍ മകനും നാല് വയസ്സുകാരി മകളും പുതുതായി വന്നു. മൂത്തവള്‍ക്ക് 14 വയസ്സായി. ഉപജീവനത്തിന് ഒരു കൊച്ചു തയ്യല്‍ക്കടയും.  തന്നെ എന്നും നല്ല സുഹൃത്തായി കാണണമെന്നായിരുന്നു അന്‍സാരിയോട് ആര്‍കോയുടെ അപേക്ഷ. ഇന്ന് അന്‍സാരിയുടെ മുഖത്ത് കാണുന്ന ചിരി ഒരിക്കലും നഷ്ടമാവല്ലേ എന്ന് പ്രാര്‍ഥനയും.
(കടപ്പാട്- ബി.ബി.സി)

Monday 27 February 2012

പ്രവാചകന്മാരുടെ വിമോചന ദൌത്യം മറച്ചുപിടിക്കുന്നത് പൌരോഹിത്യ അജണ്ട -ഖാലിദ്‌ മൂസ്സ നദവി

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്റ്‌ ഖാലിദ്‌ മൂസ്സ നദവി പറഞ്ഞു  . ജമാഅത്തെ ഇസ്‌ലാമി  വെള്ളി പറമ്പ്സംഘടിപ്പിച്ച  പ്രവാചകന്‍ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :ദൈവദൂതന്മാരായ പ്രവാചകന്‍മാര്‍ കാലഘട്ടത്തിലെ വിമോചകരായിരുന്നു എന്ന വിപ്ലവ ആശയത്തെ മറച്ചു പിടിക്കാനും ഇസ്‌ലാമിനെ അപകീര്‍ത്തി പെടുത്താനും വേണ്ടിയാണ് പൌരോഹിത്യം വ്യാജ മുടികളുമായി രംഗത്ത് വന്നെതെന്നു ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്റ്‌ ഖാലിദ്‌ മൂസ്സ നദവി പറഞ്ഞു  . ജമാഅത്തെ ഇസ്‌ലാമി  വെള്ളി  വെള്ളി പറമ്പ സംഘടിപ്പിച്ച  പ്രവാചകന്‍ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .നബിയുടെ പ്രവര്‍ത്തന മേഖലയായിരുന്ന പുണ്യ ഭൂമിയില്‍  എവിടെയും പ്രവാചകന്റെ  ഭൌതിക ശരീരത്തിന്റെ സൂക്ഷിപ്പുകള്‍ക്ക് വേണ്ടി ഒരു പള്ളിയും നിര്മിക്കാതിരുന്ന  അനുയായികള്‍ അദ്ധേഹത്തിന്റെ ആശയങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കാനാണ് പരിശ്രമിചിരുന്നത്.മനുഷ്യരെ വരിഞ്ഞു മുറുക്കിയ അടിമത്വത്തിന്റെ ഭാണ്ഡം ഇറക്കി വെക്കാന്‍ നിയുക്തനായ പ്രവാചകനെയാണ് പിണറായിക്ക് പരിചയപെടുത്തി കൊടുക്കേണ്ടതെന്നു ഖാലിദ്‌ മൂസ  പറഞ്ഞു .ചടങ്ങില്‍ പ്രൊഫസര്‍ ഇമ്പിച്ചി കോയ അദ്ധ്യക്ഷനായിരുന്നു .സലിം സ്വാഗതവും സാദിക് നന്ദിയും പറഞ്ഞു .

Saturday 25 February 2012

മെഡിക്കല്‍ കോളെ ജിനടുത്തു ബസ്‌ മറിഞ്ഞു നേഴ്സിംഗ് വിദ്ധ്യാര്‍ത്തി മരിച്ചു-4pm

കുറ്റിക്കാട്ടൂര്‍:മൂഴിക്കല്‍ - മെഡിക്കല്‍ കോളജ് റോഡില്‍ പാലക്കോട്ട് വയലില്‍ ബസ് വയലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കോട്ടുവയലില്‍ താമസിക്കുന്ന കേക്കാവള്ളി സണ്ണിയുടെ മകള്‍ റോസ് മേരി ( 26) യാണ് മരിച്ചത്. നഴ്സിങ് വിദ്യാര്‍ത്ഥിയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.

ടിപ്പര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

രാമനാട്ടുകര ബൈപ്പാസില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുതുക്കോട് സ്വദേശിയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ആരോപണവിധേയനായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം

പന്തീരാങ്കാവ്: വിജിലന്‍സ് അന്വേഷണം നേരിടുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് അതേ ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കം. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നിയമവിരുദ്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണവിധേയനായ സെക്രട്ടറിമാരിലൊരാളെയാണ് യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളുടെ താല്‍പര്യത്തില്‍ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാവുംമുമ്പ് തിരിച്ചുകൊണ്ടുവരുന്നത് അഴിമതി മൂടിവെക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇരിങ്ങല്ലൂരിലെ ഒരു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തില്‍ 20 ലക്ഷം രൂപ വെട്ടിപ്പ് നടത്താന്‍ സഹായിച്ചെന്ന ആരോപണം രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നിയോഗിച്ച അന്വേഷണത്തിലും വകുപ്പുതല അന്വേഷണത്തിലും രേഖകളിലെ കൃത്രിമമുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തുകയും പണം തിരിച്ചടക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 2005 മുതലുള്ള മുഴുവന്‍ കെട്ടിടനിര്‍മാണ അനുമതികളും വിജിലന്‍സ് അന്വേഷിക്കുകയാണ്. നിലവിലെ സെക്രട്ടറി അടുത്ത മാസം സര്‍വീസില്‍നിന്ന് പിരിയാനിരിക്കെയാണ് ആരോപണവിധേയനായ സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
സി.പി.എം ഭരിക്കുന്ന ഒളവണ്ണയില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സെക്രട്ടറിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി യു.ഡി.എഫിന്റെ നിവേദനം വകുപ്പുമന്ത്രി ഡോ. എം.കെ. മുനീറിന് ശിപാര്‍ശ ചെയ്തു. മന്ത്രിയില്‍നിന്ന് അനുകൂല മറുപടി ലഭിച്ച് പുതിയ സെക്രട്ടറിക്കായി കാത്തിരിക്കുമ്പോഴാണ് പുതിയ നീക്കം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.


Thursday 23 February 2012

ഇന്ന് വാര്‍ത്ത ഇല്ല .! വാത്സല്യം ബാക്കി വെച്ചു കണ്മുന്നില്‍ കടന്നു പോയ ഒരു കൊച്ചു മകളെ കുറിച്ച് ..

  ജന്മത്തില്‍ ദൈവം ചേര്‍ത്ത് നിര്‍ത്തിയ വിധി നമുക്ക് തട്ടി മാറ്റുക സാദ്ധ്യമല്ല .കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കെ വാത്സല്യം  നല്‍കി വളര്‍ത്തുന്ന നമ്മുടെ മക്കള്‍  വിട പറഞ്ഞു മരണത്തിലേക്ക് നടന്നു പോകുന്നത് നിസ്സഹായമായി കണ്ടു നിക്കുക്കയെ നിവര്‍ത്തിയുള്ളൂ .പക്ഷെ ..മടിയില്‍ വെച്ച് താരാട്ട് നല്‍കുമ്പോഴും
വളര്‍ച്ചയുടെ ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും ഓരോ ഇന്നും ദൈവം തന്ന കാരുണ്യമായി കണ്ടു  മകള്‍ക്ക്  വാത്സല്യം നല്‍കിയ പിതാവിന്റെ കൂടെ ഇന്നലെ യാത്ര ചെയ്ത ഈയുള്ളവന്‍ രാത്രിയില്‍   .... ആ കൊച്ചു മകളുടെ മരണ വാര്‍ത്തയാണ് കേട്ടത് .....
ചിരിച്ചു തമാശകള്‍ പറയുന്ന  മാധ്യമത്തിലെ  സുഹുര്‍ത്ത് ലത്തീഫിന്റെ  കൂടെ  വടകരയില്‍ മാധ്യമം മീറ്റിങ്ങിനു  പോയി വരുമ്പോള്‍  യാത്രക്കിടയില്‍ ലത്തീഫ് പറഞ്ഞു ..മകളുടെ ഫോണാണ് ഉപ്പ നേരെത്തെ  എത്തില്ലേ എന്ന് ചോദിച്ചു  മകള്‍ ജെന്ന  വിളിക്കുകയാണ്‌ .രണ്ടു പ്രവിശ്യമായി വിളിക്കുന്നു . അല്‍പ്പം വൈകും എന്ന് പറഞ്ഞപ്പോള്‍' എന്നാലും എത്തുമല്ലോ' എന്ന് അവള്‍ സമാശ്വസിച്ചു .പിന്നെയാണ് അവന്‍ മകള്‍ ജെന്ന എനിക്ക് കണ്മുന്നില്‍ നിന്നും എപ്പൊഴു മരണത്തിലേക്ക് ഊളിയിട്ടു പോകുമെന്ന് ഡോക്ടര്‍ മാര്‍ വിധി എഴുതിയ മകളാണെന്ന് പറഞ്ഞു കണ്ണ് തുടച്ചത്‌ . ജന്മത്തില്‍ തന്നെ ഹൃതയതിന്റെ തകരാര്‍ ഉണ്ടായിരുന്ന മകളെ ചികിത്സിക്കാന്‍ വൈദ്യ ശാസ്ത്രത്തിന്റെ എല്ലാ വാതിലുകളിലും മുട്ടിയപ്പോള്‍ എല്ലാവരും ഒരു കാര്യം തന്നെ പറഞ്ഞു .ഇങ്ങിനെ  ഇത്ര ദിവസം ....ഇത്ര കാലം ..പിന്നെ മുന്നോട്ട് പോകാന്‍ കഴിയില്ല ....പക്ഷെ ദൈവം അവള്‍ക്കു പതിനൊന്നു വര്ഷം നല്‍കി .സ്കൂളില്‍ കൂട്ടുകാരോടൊപ്പം കളിച്ചും പരിപാടികളില്‍  പങ്കെടുത്തും അവളും ഒരു വിദ്യാര്‍ഥിയായി ... ജന്നയുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും തലോടുംപോഴും ലത്തീഫും ഭാര്യ  ജുമൈലയും കണ്മുന്നില്‍ നിന്നും മറയുന്ന ജന്നയെ കുറിച്ചോര്‍ത്തു  കണ്ണുകള്‍ നനയുന്നത്  അവളറിയാതെ തുടയ്ക്കും ....ഇത് പറഞ്ഞു ലത്തീഫ് കണ്ണ് തുടച്ചു .ദുഖത്തിന്റെ ഈ കഥ പറഞ്ഞു .ജീപ്പ്  എലത്തൂര്‍ എത്തി .വണ്ടി നിര്‍ത്തി  കല്ലുമ്മക്കായ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ മകള്‍ ജന്നക്ക് ഇഷ്ടമാണെന്ന്  പറഞ്ഞു ലത്തീഫും  കല്ലുമ്മക്കായ  വാങ്ങി. കോഴികൊട്  മാധ്യമം ഓഫീസില്‍ ഇറങ്ങി  ഞാന്‍  തിരിച്ചു വീട്ടിലെത്തി . രാത്രി  എട്ടര മണി യായികാണും ഭാര്യ യുടെ സ്നേഹിതയുടെ കോള്‍. ലത്തീഫിന്റെ മകള്‍ ജന്ന മരിച്ചിരിക്കുന്നു ...അവള്‍ ഇത് പറയുമ്പോള്‍ അവന്‍ ജന്നക്ക് വേണ്ടി വാങ്ങിയ കല്ലുമാക്കായ യുമായി അവിടെ എത്തിയ രംഗം ഞാന്‍  ഓര്‍ത്തു പോയി ..  മരിക്കും മുന്‍പ് അവന്‍ എത്തിയിരുന്നോ എന്നതായിരുന്നു  എന്നെ അലട്ടിയത് .  ഉടന്‍ ഭാര്യ കുല്സുവിനെയും കൂട്ടി മുണ്ട് മുഴിയിലേക്ക് പുറപ്പെട്ടു ...ആ കൊച്ചു മുഖത്ത് ബാപ്പെയേ കാത്തിരുന്നു ഉമ്മ വെക്കാന്‍ ബാകി വെച്ച കൊച്ചു മോഹം മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു ..ഇല്ല ഫോണ്‍  ചെയ്തു കാത്തിരുന്ന മകള്‍ ജെന്ന അവസാന മായി ഉപ്പയെ ഒന്ന് നോക്കി ജീവിതത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ കാത്തിരുന്ന പോലെ ലത്തീഫ് കയറി വരുമ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു    .ജെന്നയുടെ ഉമ്മ ജുമൈല മകള്‍ വിട്ടു പോകുകയാണെന്ന് തീര്‍ച്ചപെടുത്തി മനസ്സില്‍ കരുതി വെച്ച  വിശ്യാസത്തിന്റെ ശക്തിയില്‍   ശാന്തമായ അവളുടെ മുഖം  വെളുത്ത തുണി കൊണ്ട്  പതുക്കെ മറച്ചു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങള്‍ അവളുടെ വരവ് കാത്തു നില്‍ക്കെ യാണ് കണ്ണുകള്‍ അടച്ചു അവള്‍ ആകാശത്തിലേക്ക് കയറിപ്പോയത് ..അങ്ങിനെ  എപ്പൊഴും വിട പറയാനുള്ള മകളുടെ കഥ കേട്ട ഞാന്‍  പകല്‍ അവസാനിക്കും മുന്‍പ് വിട പറഞ്ഞ ജന്നയുടെ  നിഷ്കളങ്കമായ മുഖമാണ് രാത്രിയില്‍ കാണുന്നത്.ജുമൈലയും ലത്തീഫും ജെന്നയുടെ സഹോദരങ്ങള്‍ യുനുസ് ,ശബീബ് .ശാഹിദ് .ഹുദയും ആഗ്രഹങ്ങള്‍ ബാക്കി വെച്ച മുഖത്ത്
ഉമ്മ വെച്ചു അവളെ യാത്രയാക്കി . .

Monday 20 February 2012

പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു

 പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി എം കെ രാഘവന്‍ എം പി ഉത്ഘാടനം ചെയ്യുന്നു
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 15  ആം വാര്‍ഡ്‌  പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി എം കെ രാഘവന്‍ എം പി ഉത്ഘാടനം ചെയ്തു .അമ്പതു വീട്ടുകര്‍ക്കുള്ള  കുടിവെള്ള പദ്ധതിയാണ് കുന്നമംഗലം ബ്ലോക്കിന്റെ സഹായത്തോടെ നടപ്പാക്കിയത് .ചടങ്ങില്‍ പെരുവയല്‍  പഞ്ചായത്ത് പ്രസിടണ്ട് അസ്മാബി അദ്ധ്യക്ഷയായിരുന്നു .സാദാ ശിവന്‍( പഞ്ചായത്ത് വൈസ് :  പ്രസിടണ്ട് )  ദിനേശ് പെരുമന്ന( ബ്ലോക്ക്  മെമ്പര്‍ ) അനീഷ്‌ പാലാട്ടു ,രാധാകൃഷ്ണന്‍ (വാര്‍ഡ്‌ മെമ്പര്‍) നിസാര്‍ അഹമ്മദ് ,നന്ദകുമാര്‍ .ശ്രീദേവി ,എന്നിവര്‍ സംസാരിച്ചു .ബ്ലോക്ക് മെമ്പര്‍ സി .മാധവ  ദാസ് സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു  .

തിരുകേശ വിവാദം മതത്തിന്റെ കളത്തിനു പുറത്തു കടന്നു ; കാന്തപുരം പ്രതിരോധത്തില്‍ .

കുറ്റിക്കാട്ടൂര്‍ :പ്രവാചകന്റെ മുടി തന്റെ കയ്യിലുണ്ടന്നും അത് സൂക്ഷിക്കാന്‍ പള്ളി പണിയുമെന്നും പറഞ്ഞു രംഗത്ത് വന്ന കാന്തപുരത്തിന് തുടക്കം മുതലേ എതിര്‍പ്പുകളും ഇതിനെതിരെയുള്ള  മതസന്ഘടനകളുടെ നിലപാടുകളും നേരിട്ടെങ്കിലും ഇപ്പോഴുള്ള പിണറായി വിവാദം  കാന്തപുരത്തെ പ്രതിരോധതിലാക്കിയിരിക്കയാണ് .ഇത് വരെ  എതിര്‍ ഭാഗത്ത്‌ നിലയുറപ്പിച്ച ഇ കെ വിഭാഗത്തെ നേരിട്ടിരുന്ന കാന്തപുരം പൊതു സമൂഹത്തില്‍ നിന്ന്  ആദ്യം ഉയര്‍ന്ന പ്രതികരണം എന്ന നിലക്ക് പിണറായിയുടെ പ്രസ്താവനയെ വളരെ ശക്തമായാണ് നേരിട്ടത് .മതത്തില്‍ പുറത്തുള്ളവര്‍ അഭിപ്രായം പറയണ്ട എന്നതും ഇത് വര്‍ഗീയമായി മാറും എന്നതും മറ്റു രാഷ്ട്രീയക്കര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് .മുസ്ലിം ലീഗ് പിണറായിയുടെ പ്രസ്താവനയെ രാഷ്ട്രീയ മൈലേജ് ആയി കാണുമെന്നതാണ് ഇ കെ വിഭാഗം പെട്ടെന്ന് പ്രതികരണവുമായി രംഗത്ത് വരാന്‍ കാരണം .മതത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നാണ് ഇവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത്.ഇത് ലീഗിനുള്ള ഒരു മുന്നറിയിപ്പും എ പി യുടെ സങ്കുചിത വീക്ഷണ ത്തിനുള്ള മറുപടിയുമാണ്‌ .തിരുകേശം വെക്കാന്‍' ശ അ റെ മുബാറക് 'എന്ന് പേരിട്ടു പള്ളി പണിയാന്‍ പ്രചരണം നടത്തി അവസാനം ശില സ്ഥാപനം നടത്തിയപ്പോള്‍ ഇതിന്റെ പേര്‍ മാറ്റിആസാര്‍ മസ്ജിദ് എന്നാക്കി .ഇതും വിവാദമായിരുന്നു .ഇതിനിടെ ഇ കെ വിഭാഗം കാന്തപുരത്തിന്റെ കയ്യിലുള്ള മുടി  വ്യാജ മുടി യാണന്നു സ്ഥാപിച്ചു  പ്രദര്‍ശനം നടത്തിയതും മുടി കത്തിക്കാന്‍ വെല്ലു വിളിച്ചതും  ഇത് പരിശുദ്ധമായി മുസ്ലിം സമൂഹം കാണുന്നില്ല എന്ന ത്തിന്റെ തെളിവായാണ്  പിണറായിയെ പോലുള്ളവര്‍  കാണുന്നത് . തിരു കേശം എവിടെ വെക്കും എന്ന് ഇപ്പോഴും എ പി വ്യക്തമാക്കാത്തതും ഇനി വരും നാളുകളില്‍കേശ  ത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കും .

കാന്തപുരം കേശം കത്തിച്ച്് പിണറായിക്ക് മറുപടി നല്‍കണം -ഇ.കെ. വിഭാഗം

തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അത് കത്തിച്ച് ആധികാരികത തെളിയിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സുന്നി യുവജന സംഘം (ഇ.കെ. വിഭാഗം) സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിണറായി വിജയനെ പോലെ വിശ്വാസികളല്ലാത്ത ഉന്നതര്‍ക്ക് ഇനിയും വിമര്‍ശിക്കാന്‍ വക നല്‍കരുത്. കേശം കത്തിച്ച് പരീക്ഷിച്ച് ഇതിന് മറുപടി നല്‍കണം. എന്നാല്‍, മുസ്ലിം സമുദായത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും ഇല്ലാതാവും. പൊതുസമൂഹത്തിന്റെ മുന്നിലും പ്രവാചകന്റെ അമാനുഷികത ബോധ്യപ്പെടുത്താനുള്ള നല്ല അവസരമാണിത്. ഇനിയും അതിന് തയാറായില്ലെങ്കില്‍ പൊതു സമൂഹം ഇസ്ലാമിനെ സംശയിക്കും.
പ്രവാചക കേശത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താന്‍ കത്തിച്ചു പരീക്ഷിക്കാമെന്ന് കാന്തപുരം വിഭാഗം തന്നെ പുറത്തിറക്കിയ പുസ്തകങ്ങളിലും ചരിത്ര രേഖകളിലും ഉണ്ട്. ഇസ്ലാമിനെ കുറിച്ച് മറ്റു മതസ്ഥര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന കാന്തപുരത്തിന്റെ നിലപാട് ശരിയല്ല. മത കാര്യങ്ങളില്‍ മറ്റ് മതസ്ഥര്‍ അഭിപ്രായം പറഞ്ഞാല്‍ വര്‍ഗീയതയുണ്ടാവുമെന്ന് പറയുന്നത് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. മാന്യമായി ആര്‍ക്കും അഭിപ്രായവും വിമര്‍ശനവും നടത്താം. പിണറായിയെ പോലെയുള്ളവര്‍ക്ക് വിമര്‍ശിക്കാന്‍ അവസരം നല്‍കുംവിധം പ്രവാചകനെ ദുരുപയോഗപ്പെടുത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തോട് മാപ്പു പറയണമെന്നും അബ്ദുല്‍ ഹമീദ് ഫൈസി ആവശ്യപ്പെട്ടു.

തിരുകേശം; പിണറായിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല- കാന്തപുരം

കുറ്റിക്കാട്ടൂര്‍ : തിരുകേശവിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ളെന്ന് കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യാര്‍. വടകരയില്‍  പിണറായിയുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശങ്ങളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ളെന്നും ഇസ്ലാം മതത്തെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റു മതവിശ്വാസികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അധികാരമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതക്ക് കാരണമാകുമെന്നും എ.പി പറഞ്ഞു. രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ളെന്നും എ.പി മുന്നറിയിപ്പ് നല്‍കി.  
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്ന ഇക്കാലത്ത് ആള്‍ദൈവങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നും  ഏത് മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ളെങ്കിലും മുടി കത്തുമെന്നും കത്തില്ളെന്നുമുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിണറായി തന്‍്റെ
പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു.

Saturday 18 February 2012

റോഡ്‌ ജങ്ക്ഷനിലെ ബസ്‌ സ്റ്റോപ്പ്‌ ഗതാഗത കുരുക്കുണ്ടാക്കുന്നു

കുറ്റിക്കാട്ടൂര്‍ :  ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന ബസ്‌ സ്റ്റോപ്പില്‍ യാതക്കാര്‍ ബസ്സിനു വേണ്ടി നെട്ടോട്ടം  . കുറ്റിക്കാട്ടൂര്‍ കിഴക്കെ ബുസ്റൊപ്പിനടുത്തുള്ള ബസ്‌ കാത്തിരുപ്പ് കേന്ദ്രം ആളുകള്‍ക്ക്  നിന്ന്  തിരിയാന്‍ ഇടമില്ലാത്ത ജന്ക്ഷനിലായതാണ് ഗതാഗത കുരുക്കിന് കാരണം.കുന്ന മംഗലം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്താണ് ഇപ്പോള്‍ ബസ്‌ സ്ടോപ്പുള്ളത്. ഈ റൂട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മാവൂര്‍ രൂട്ടിലേക്ക് കടക്കുമ്പോള്‍
 സ്റ്റോപ്പില്‍  ബസ്സുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്നില്ല .മാത്രമല്ല  ഇവിടെ ഓട്ടോ സ്റ്റാന്‍റ്റും ഗതാഗത കുരുക്കിന് കാരണമാകുന്നു .ഇവിടെത്തെ നിരവധി വിദ്യാലയങ്ങളിലെ
കുട്ടികള്‍ ബസ്‌ കയറുന്നതും ഇവിടെ നിന്നാണ് .അപകട ജങ്ക്ഷനില്‍ നിന്നും ബസ്‌ സ്റ്റോപ്പ്‌ കിഴക്ക് ഭാഗത്തേക്ക് മാറ്റിയാല്‍ ഈ കുരുക്ക്ഒഴിവാക്കാന്‍ കഴിയും .ഈ കാര്യത്തിനു നാട്ടുകാര്‍ നേരത്തെ  സിറ്റി ട്രാഫിക്  അസി :കമ്മീഷണര്‍ക്ക് പരത്തി നല്‍കിയിരുന്നു .

കലുങ്ക് തകര്‍ന്നു ,അപകടം കണ്മുന്നില്‍

കുറ്റിക്കാട്ടൂര്‍ : കുറ്റിക്കാട്ടൂര്‍ വാട്ടര്‍ സര്‍വിസിനു അടുത്തുള്ള മെയിന്‍  റോഡിലെ കലുങ്കിന്റെ ഭിത്തി തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു . റോഡ്‌ വീതി കൂടിയപ്പോള്‍ വീതി കൂട്ടാതിരുന്ന കലുങ്കിന്റെ പാര്‍ശ്വ ഭിത്തിയാണ് അടര്‍ന്നു താഴെ മാമ്പുഴയില്‍ വീണത്‌.കഴിഞ്ഞ ദിവസം ഇത് വഴി നടന്നു പോയ  യാത്രക്കാരന്‍ അപകടത്തില്‍ പെട്ടിരുന്നു .പുഴയിലേക്ക് വീണ ഇയാളെ അടുത്തുള്ള സര്‍വീസ് സ്റേഷന്‍ ജീവനക്കാരനാണ് രക്ഷപെടുത്തിയത് .നാട്ടുകാര്‍ കലുങ്ക് പൊളിഞ്ഞ ഭാഗത്ത്‌ ചൂടി കെട്ടി അടയാളപ്പെടുതിയിരിക്കയാണ് മാവൂരിലേക്ക്  നിരവധി  വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ വീതി കുറവായത് കാരണം കാല്‍ നട  യാത്ര ദുഷ്കരമായിരുന്നു . മെഡിക്കല്‍ കോളേജില്‍ നിന്നും മാവൂരിലെക്കുള്ള റോഡ്‌  വീതി കൂട്ടിയപ്പോള്‍ ഈ ഭാഗത്തുള്ള കലുന്കുകളുടെ  പാലം വീതി കൂട്ടിയിരുന്നില്ല .മാത്രമല്ല തകര്‍ന്ന കലുങ്കിന്റെ അടിഭാഗം ഭിത്തികള്‍ അടര്‍ന്നു പോയിട്ടുണ്ട് .അടിയന്തിരമായും കലുങ്കിനു പാര്‍ശ്വ ഭിത്തി കെട്ടിയില്ലന്കില്‍ അപകടം കണ്‍ മുന്നില്‍ കാണേണ്ടി വരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ .

Wednesday 15 February 2012

നെല്‍ വയലില്‍ ഇനി കാരറ്റും ബീറ്റ്രൂട്ടും

കാരറ്റും ബീട്ട്രൂട്ടുംവിളവെടുപ്പ് ഉത്ഘാടനം പി ടി എ രഹീം എം എല്‍ എ നിര്‍വഹിക്കുന്നു
കുറ്റിക്കാട്ടൂര്‍ :നെല്‍ വിളയുന്ന വയലില്‍ കാരറ്റിനും ബീറ്റ് റൂട്ടിനും നിറഞ്ഞ വിളവ്‌. പെരുവയല്‍ പഞ്ചായത്തിലെ ചെരുകുളതൂര്‍ മഞ്ഞോ ടിയിലെ പച്ചകറി കര്‍ഷകനായ മല്ലര് വീട്ടില്‍ ചന്ദ്രനാണ് തണുപ്പുള്ള ഇടങ്ങളില്‍ വിളയിക്കുന്ന ഈ പച്ചകറികള്‍ വിളയിച്ചത് .വെജിടബില്‍ ആന്‍ഡ്‌ ഫ്രൂട്ട് കൌണ്‍സിലിന്റെ സഹായത്തോടെ പങ്കാളിത ഗവേഷണ പദ്ധതി അനുസരിച്ചാണ്കാരറ്റും ബീട്ട്രൂട്ടും കൃഷി ചെയ്തത് .വിളവെടുപ്പ് ഉത്ഘാടനം പി ടി എ രഹീം എം എല്‍ എ നിര്‍വഹിച്ചു .ചടങ്ങില്‍ പഞ്ചായത്ത് പ്രസിടന്റ്റ് അസ്മാബി .വാര്‍ഡ്‌ മെമ്പര്‍ ചന്ദ്ര ശേഖരന്‍ എന്നിവര്‍ സംസാരിച്ചു .

Tuesday 14 February 2012

പ്രേംസിങ്ങിനെ രക്ഷിക്കാനാകും, നിങ്ങള്‍ സഹായിച്ചാല്‍

ഫുട്ബാളിലെ കുരുന്നു പ്രതിഭ പ്രേംസിങ് ബോഗ്ര സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നു. കളിക്കളത്തിലെ ഈ മിന്നും താരം ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ അപ്ലാസ്റ്റിക് അനീമിയ എന്ന മാരക രോഗത്തിന് ചികിത്സയിലാണ്.
സംസ്ഥാന സബ്ജൂനിയര്‍ ടീം വൈസ് ക്യാപ്റ്റനും ‘സെപ്റ്റി’ന്‍െറ അണ്ടര്‍-12 ടീമംഗവുമായ ഈ നേപ്പാളി ബാലനില്‍ തികവൊത്ത ഭാവിതാരത്തെ കണ്ടവര്‍ നിരവധിയാണ്. അത്ര വേഗതയിലായിരുന്നു ആ കുതിപ്പ്.
ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ പ്രേംസിങ് ‘സെപ്റ്റി’ന്‍െറ മലേഷ്യന്‍ പര്യടനത്തിലും  ഗോവ പര്യടനത്തിലും ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അച്ഛനൊപ്പം ഇന്ത്യയിലത്തെിയ പ്രേംസിങ്ങിനെ പക്ഷേ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. മാറാരോഗത്തില്‍നിന്ന് ഈ കുരുന്നു പ്രതിഭയെ രക്ഷിക്കാന്‍ 12 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ‘ബോണ്‍മാരോ’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ. ഇതിനായി കളിക്കൂട്ടുകാരും നാട്ടുകാരും ഫുട്ബാള്‍ പ്രേമികളും സെപ്റ്റ് ഭാരവാഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രേംസിങ്ങിന്‍െറ ജീവന്‍ രക്ഷിക്കാനുള്ള കൂട്ടായ്മയായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ മാവൂര്‍ റോഡ് ശാഖയില്‍ അക്കൗണ്ടും തുടങ്ങി. നല്ല മനസ്സുകളുടെ കാരുണ്യമായി അതിലേക്ക് പണം വരുന്നുണ്ടെങ്കിലും ചികിത്സക്ക് ആവശ്യമായതിന്‍െറ അടുത്തെങ്ങും  എത്തിയില്ളെന്ന ആശങ്കയിലാണ് സംഘാടകര്‍. ശനിയാഴ്ച വരെ 1.91 ലക്ഷം രൂപയാണ് ലഭിച്ചത്. ഇനിയും 10 ലക്ഷം രൂപയുണ്ടെങ്കിലേ പ്രേംസിങ്ങിന്‍െറ ജീവന്‍ രക്ഷിക്കാനാവൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
എസ്.ബി. അക്കൗണ്ട് നമ്പര്‍ 852410110001771, ഐ.എഫ്.എസ്. കോഡ് BKID 0008524.



ചാത്തമ്പത്ത് ദാമോദരന്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :ചാത്തമ്പത്ത് ദാമോദരന്‍(72 )നിര്യാതനായി.ഭാര്യ :സരോജിനി .മക്കള്‍ :രാജീവ് .സജീവ് .ശ്രീജ .മരുമക്കള്‍ :പ്രേമന്‍ .സ്വപ്ന .ലിസിത

Monday 13 February 2012

കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് ഹുബ്ബുറസൂല്‍ സംഗമം നാളെ സമാപനം

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് സംഘ ടിപ്പിച്ച ഹുബ്ബുറസൂല്‍ സംഗമം നാളെ ദിക്ക്ര്‍ ദുആ സമ്മേളനത്തോടെ
 സമാപിക്കും .ഫെബ്രുവരി നാലിന് നബിദിന ഘോഷ യാത്രയോടെയാണ് സന്ഘമത്തിന്  തുടക്കം കുറിച്ചത് . പരിപാടിയില്‍
ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി .പി കെ കെ ബാവ തുടങ്ങിയ പമുഖര്‍ സംപന്ധിച്ചു.നാളെ നടക്കുന്ന സമാപന പരിപാടിയില്‍ ഹംസ മുസ്ലിയാര്‍ മൂരയാട് നേന്ത്രത്വം നല്‍കും .യു ഹൈദ്രോസ് ബാഖവി ഉത്ബോധനം നടത്തും .

മാവൂര്‍ നീര്‍ തടം പക്ഷി സര്‍വെയില്‍ 150 തിലേറെ ഇനങ്ങളെ കണ്ടെത്തി

മാവൂര്‍ :പക്ഷി നിരീക്ഷകനായ രാജന്‍ മണാ ശ്ശേരിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ച് മലബാര്‍ നാച്ചുറല്‍ സൊസൈറ്റിയുടെ  ആഭിമുഖ്യത്തില്‍ മാവൂര്‍ നീര്‍ തടത്തില്‍ നടത്തിയ സര്‍വെയില്‍ ദേശാടന പക്ഷികളടക്കംവിവിത ഇനങ്ങളില്‍ പെട്ട 150   തി ലതികം പക്ഷികളെ കണ്ടെത്തി .ഇതില്‍ വംശ നാശം നേരിടുന്ന ഡാട്ടര്‍ പകല്‍ സമയം മാത്രം കാണുന്ന കോട്ടന്‍ ഡീല്‍ എന്നിവ യെ ഇവിടെ കണ്ടെത്തി.

Thursday 9 February 2012

മായിന്കോട്ടു ( സിംല കോയ ) മൂസ്സ കോയ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :പരേതനായ മായിന്കോട്ടു മുഹമ്മദിന്റെ മകന്‍ മൂസ്സ കോയ ( സിംല  കോയ  ) 63  നിര്യാതനായി .ഭാര്യ :ഫാത്തിമ ,റസിയ.മക്കള്‍: റിയാസ് (റിയാദ്) ഷാനവാസ് (ഷാര്‍ജ) റിനാസ്(ഷാര്‍ജ )റിസാനത്‌.മരുമക്കള്‍ :ഫസല്‍ ചേന്ന മങ്ങല്ലൂര്‍  ,നുസ്രത് .ശബ്ന .തന്സില .,സഹോദരങ്ങള്‍ :കുഞ്ഞഹമ്മദ് ,അബ്ദുള്ളകോയ ,ഫാത്തിമ പാത്തൈ.

Wednesday 8 February 2012

സി എച് സെന്റര്‍ ആക്രമണം ;പ്രതിഷേധം ഇരമ്പി

മുസ്ലിം ലീഗിന്റെ കുറ്റിക്കാട്ടൂര്‍ കേന്ദ്രമായ സി എച് സെന്റര്‍ ആക്രമിച്ചതില്‍ പ്രതി ശേധിച്ചു ലീഗ് പ്രവര്‍ത്തകര്‍ കുറ്റിക്കാട്ടൂര്‍ ടൌണില്‍ പ്രകട നം നടത്തുന്നു
കുറ്റിക്കാട്ടൂര്‍ :മുസ്ലിം ലീഗിന്റെ കുറ്റിക്കാട്ടൂര്‍ കേന്ദ്രമായ സി എച് സെന്റര്‍ ആക്രമിച്ചതില്‍ പ്രതി ശേധിച്ചു ലീഗ് പ്രവര്‍ത്തകര്‍ കുറ്റിക്കാട്ടൂര്‍ ടൌണില്‍ പ്രകടനവും യോഗവും നടത്തി .പ്രകടനത്തിന് കെ പി കോയ ,എ .ടി ബഷീര്‍ ,കെ എം കോയ എന്നിവര്‍ നെന്ത്രത്വം നല്‍കി . ചൊവ്വാഴ്ച രാത്രിയാണ് സെന്റര്‍ ആക്രമിക്കപ്പെട്ടത് .എസ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പ്രകടനക്കാര്‍ ആരോപിച്ചു .സെന്ററിനു നേരെ കല്ലെറിയാന്‍ വന്നവരുടെ   ബൈക് നമ്പര്‍  എസ എഫ് ഐ പ്രവര്‍ത്തകരുടെ താണെന്ന് ഇവര്‍ പറഞ്ഞു  ഇത് .പോലീസില്‍ നല്‍കിയ പരാതിയില്‍ ലീഗ് സൂചിപ്പിച്ചിട്ടുണ്ട്.

കുടുമ്പത്തിലെ ഏക മകളുടെ ദാരുണ അന്ത്യം നാടിനെ നടുക്കി ;നടുക്കം മാറാതെ മക്കള്‍ .

കുറ്റിക്കാട്ടൂര്‍:  ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച  കുറ്റിക്കാട്ടൂര്‍ പേരിയയിലെ  മഠത്തില്‍ കോയയുടെ ഏക മകളായ റസീന (34 )  യുടെ അന്ത്യം നാടിനെ നടുക്കി . കാരന്തൂരിലെ സ്വന്തം വീട്ടില്‍ വെച്ചാണ് റസീന  ചൊവ്വാഴ്ച രാത്രി   ഭര്‍ത്താവ്  അബ്ദു റഹ്മാന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് . ഉമ്മയെ വെട്ടുന്നത് കണ്ട മക്കള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല . മൂത്ത മകള്‍ നജ്മ മര്‍കസ് ഗേള്‍സ്‌ സ്കൂളില്‍ പത്താം ക്ലാസ്സിലും രണ്ടാമത്തെ മകള്‍ ഫര്‍ഹാന്‍ ഇവിടെ തന്നെ എട്ടാം ക്ലാസ്സിലുമാണ് .ചെറിയ മകള്‍ ഫാത്തിമ പര്‍വീന്‍ കുന്ന മംഗലം എ എം എല്‍ പി സ്കൂളില്‍ നാലാം ക്ലാസ്സിലാണ് .പിതാവിന്റെ ആക്രമണം കണ്ട കുട്ടികളുടെ നില വിളി കേട്ടാണ് അയല്‍വാസികള്‍ ഓടി എത്തിയത് .മിക്ക ദിവസവും ഇവിടെ ഭര്‍ത്താവ് അബ്ദുറഹ്മാന്‍ ബഹളം വെക്കുന്നത് കാരണം അയല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല . .കഴുത്തിന്‌ കൊടുവാള്‍ കൊണ്ട് വെട്ടേറ്റ നിലയില്‍ രസീനയെ  അയല്‍ വാസികളാണ്  ആശുപത്രിയില്‍ എത്തിച്ചത് .രക്തം വാര്‍ന്നാണ് റസീന മരിച്ചതെന്ന്  ഡോക്ടര്‍ പറഞ്ഞു .ലോറി ഡ്രൈവറായ അബ്ദുറഹ്മാന്‍ സംശയ രോഗത്തിന്റെ അടിമയായിരുന്നു .ഇതായിരുന്നു ഇയാളുടെ ബഹളത്തിനു കാരണം എന്ന് പറയപെടുന്നു . രസീനയെ വെട്ടിയ ശേഷം ഇയാള്‍  കുന്നമംഗലം പോലീസ്സ് സ്റെഷനില്‍  കീഴടങ്ങി .റസീനയുടെ മയ്യത് ജന്മനാടായ കുറ്റി ക്കാട്ടൂര്‍ കണിയാത് ഖബര്‍ സ്ഥാനില്‍ ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക്  ഖബറടക്കി. ഉമ്മയുടെ ദാരുണ രംഗം കണ്ട മക്കള്‍ ഭീതിയും ദുഖവും വിട്ടൊഴിയാതെ തളര്ന്നിരിക്കുകയാണ് . ഇതില്‍ രണ്ടാമത്തെ മകള്‍ ഫര്‍ഹാന്‍ സംഭവ  ശേഷം  .മിണ്ടിയിട്ടില്ല . മഠത്തില്‍ വീട്ടില്‍ കോയയും ഭാര്യ ഖദീജയും ഏക  മകള്‍ക്ക് ഈ വിധി വരുമെന്ന് ഓര്‍ത്തില്ല .സഹോദരങ്ങള്‍ ഹനീഫ .മനാഫ് .റഊഫ്.

കുറ്റിക്കാട്ടൂര്‍ സി എച് സെന്ററിനു നേരെ ആക്രമണം ;ജനല്‍ ചില്ലുകള്‍ തകര്‍ത്തു .

കുറ്റിക്കാട്ടൂര്‍ : കുറ്റിക്കാട്ടൂര്‍ സി എച് സെന്ററിനു നേരെ ആക്രമണം.മുസ്‌ലിം ലീഗ്ഓഫീസായി പ്രവര്‍ത്തിക്കുന്ന  സി എച്  സെന്റര്‍ ചൊവ്വാഴ്ച രാത്രി യാണ് ആക്രമിക്കപെട്ടത്‌ . സെന്ററിന്റെ ജനല്‍ ഗ്ലാസ്സുകള്‍ക്കു നേരെ ബൈകിലെത്തിയ സംഘം കല്ല്‌ കൊണ്ട് എറിയുകയായിരുന്നു  .ഏറു കൊണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു .കല്ലുകള്‍ ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കിടക്കുന്നുണ്ട് .രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത് .ബൈക്കുകള്‍ അകലെ നിര്‍ത്തിയാണ് ഇവര്‍ വന്നതെന്ന് സെന്ററിനു അടുത്തുള്ള ചായ കടക്കാരന്‍ പറഞ്ഞു . എറിഞ്ഞ ശേഷം അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു .ബൈകിനെ കുറിച്ച് പോലീസിനു സൂചന ലഭിച്ചതായി  അറിയുന്നു. കണ്ടാലറിയാവുന്ന 12  പേര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലിസ് കേസ് എടുത്തിട്ടുണ്ട് . നാട്ടില്‍  പാര്‍ടി ഓഫീസ് ആക്രമിക്കപ്പെടുന്നത് ഇത് ആദ്യമാണ് . കഴിഞ്ഞ ആഴ്ച എ ഡബ്ലിയു .എച് .എന്ജിനീയറിംഗ് കോളേജില്‍ എസ എഫ് ഐ നെന്ത്രത്വത്തില്‍ നടന്ന പ്രകടനക്കാര്‍ ചന്ദ്രിക റിപോര്ടര്‍ ഇര്ഷാദു  അഹമ്മദിനെ അക്രമിച്ചിരുന്നു .ഇതിനെതിരെ ഇവര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിരുന്നു .ഇതിന്റെ പേരില്‍ ആക്രമണം നടത്താനുള്ള സാധ്യത പൊലിസ് തള്ളികളയുന്നില്ല.ആക്രമണത്തെ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ അപലപിച്ചു . ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തുമെന്ന് മുസ്‌ലിം ലീഗ് കുന്നമംഗലം പഞ്ചായത്ത് പ്രസി ഡാന്ട് കെ പി കോയ അറിയിച്ചു .

പേരിയ കോയയുടെ മകള്‍ റസീനയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കുറ്റിക്കാട്ടൂര്‍ :കാരന്തൂരിലെ ഭര്‍തൃ വീട്ടില്‍ വെച്ച്  ചൊവ്വാഴ്ച രാത്രി  ഭര്‍ത്താവ് അബ്ദു രഹിമന്റെ വെട്ടേറ്റു കുറ്റിക്കാട്ടൂര്‍  പേരിയ കോയയുടെ മകള്‍ പൂവാം പറമ്പ് റസീന (34) കൊല്ലപെട്ടു .രാത്രി  10  മണിക്ക് ഭാര്യയുമായി വഴക്കിടുകയും കൊടുവാള്‍ കൊണ്ട് റ സീനയുടെ  കഴുത്തിന്‌ വെട്ടുകയുമായിരുന്നു .അയല്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു .മുറിവ് ഗുരുതരമായിരുന്നു .രാത്രി 1 30 നു റസീന മരിച്ചു  മയ്യത്ത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . ഭര്‍ത്താവ് അബ്ദു റഹ്മാന്‍ കുന്നമംഗലം പോലീസ് കസ്റ്റ ടിയിലാണ്.  മയ്യത് ഇന്ന് ഉച്ചക്ക് 1 മണിക് ക ണിയാത് ജുമാ മസ്ജിത് ഖബര്‍ സ്ഥാനില്‍ ഖബറടക്കും .മക്കള്‍ :നജ്മ .ഫര്‍ഹാന .ഫാത്തിമ പര്‍വീന്‍.മൂന്ന് സഹോദരങ്ങളുണ്ട് .കോയയുടെ ഏക മകളാണ് റ സീന.

Monday 6 February 2012

മണക്കടവ്-പൊന്നേമ്പാടം ജനകീയ ബോട്ട് സര്‍വീസിന് ഉത്സവാന്തരീക്ഷത്തില്‍ തുടക്കം

കന്നി സര്‍വീസിനു എത്തിയ ജന പ്രതിനിധികളും നാട്ടുകാരും
പന്തീരാങ്കാവ്: കോഴിക്കോട് ജില്ലയിലെ മണക്കടവിനെയും മലപ്പുറം ജില്ലയിലെ പൊന്നേമ്പാടത്തെയും ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള ബോട്ട് സര്‍വീസിന് ഉത്സവാന്തരീക്ഷത്തില്‍ തുടക്കമായി.മണക്കടവില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം എം.എല്‍.എ അഡ്വ. പി.ടി.എ. റഹീം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി യാത്രാടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.എം. ഹിബത്തുല്ല മാസ്റ്റര്‍, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വനജ ടീച്ചര്‍, കോഴിക്കോട് ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാമകൃഷ്ണന്‍, കെ. തങ്കമണി, മൂസ ഫൗലൂദ്, പ്രമീള, പി. ആസിഫ്, പി. ജയശ്രീ, എം.പി. ലതിക, ഇ.കെ. ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. പി.വി. മാധവന്‍ സ്വാഗതവും പി.കെ. ഉണ്ണിപ്പെരവന്‍ നന്ദിയും പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കടത്തുതോണി നിലച്ചതിനാല്‍ പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ടിവന്നിരുന്നു. 500 രൂപ വീതമുള്ള 400ഓളം ഷെയറുകളെടുത്തുള്ള ജനകീയ സര്‍വീസ് മണക്കടവ്-പൊന്നേമ്പാടം ചാലിയാര്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് തുടങ്ങിയത്.

Sunday 5 February 2012

ഐ .എന്‍ എല്‍ സമ്മേളന ത്തിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചു പ്രകടനം

കുറ്റിക്കാട്ടൂര്‍ :കണ്ണൂരില്‍ നടന്ന ഐ .എന്‍ എല്‍ ഉത്തര മേഖല സമ്മേളന റാലി  അലങ്കോല പെടുത്താന്‍ കെ എം ഷാജിയുടെ നേന്ത്രത്വത്തില്‍ ശ്രമം നടന്നതില്‍ പ്രതിഷേധിച്ചു  ഐ .എന്‍ എല്‍ പ്രവര്‍ത്തകര്‍ ടൌണില്‍ പ്രകടനം നടത്തി . പോലീസിന്റെ മൌനാനുവാദ തോടെ നടന്ന ഈ നീകത്തില്‍ സമ്മേളനം അലങ്കോല പെടുത്താനുള്ള ഗൂഡ നീക്കം നടന്നതായി ഇവര്‍ ആരോപിച്ചു .പ്രകടനത്തിന് ടി ടി മെഹബൂബ് .ഹമീദ് ഹാജി .സുലൈമാന്‍ ടി പി .വി വി ഉമ്മര്‍ എന്നിവര്‍ നേന്ത്രത്വ നല്‍കി .ഇതിനിടെ മുസ്ലിം ലീഗ് മാധ്യമത്തിനും ഐ എന്‍ എല്‍ ലൈനും എതിരെ പ്രകടനം നടത്തി .  .

Saturday 4 February 2012

പൊന്‍ പറ കുന്നില്‍ വന്‍ തീ പിടുത്തം

കുറ്റിക്കാട്ടൂര്‍ :പെരു വയല്‍ മാവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ചെറൂപ്പ പൊന്‍ പറ കുന്നില്‍ തീ പടരന്നത് നാട്ടുകാരില്‍ ഭീതി പരത്തി .വൈകീട്ട് തീ കത്തുന്നത് കണ്ട നാട്ടുകാര്‍ മര കംപുകളും  മറ്റും ഉപയിഗിച്ചു തീ കെടുത്താന്‍ തുടങ്ങിയെങ്കിലും തീ കൂടുതല്‍ സ്ഥലത്തേക്ക്  പടര്‍ന്നതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചു .താഴ്വരയിലെ ചില വീടുകള്‍ തീ വിഴുങ്ങുമോ എന്ന് ഭയം ഉണ്ടായിരുന്നു .ഇത് തടയാനാണ് പിന്നീട് ഫയര്‍ ഫോഴ്സ് ശ്രമിച്ചത് .മൂന്ന് ,മണിക്കൂര്‍ കഴിഞ്ഞാണ് തീ അണക്കാന്‍ കഴിഞ്ഞത് .ഇതിനിടെ മാവുകളും മറ്റു വ്ര്‍ക്ഷങ്ങളും കത്തിയിരുന്നു . തുടങ്ങിയ

സര്‍ക്കാര്‍ ആകാശംപോലും വില്‍ക്കാന്‍ ശ്രമിക്കുന്നു -നസിറുദ്ദീന്‍

കുറ്റിക്കാട്ടൂര്‍ : ആകാശംപോലും വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഭാവിതലമുറക്ക് ഒന്നും ബാക്കിവെക്കാത്ത നടപടിയുമായി മുന്നോട്ടുപോവുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ കുറ്റപ്പെടുത്തി.
ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സംഘടന നടത്തിയ ജില്ലാ വാഹന പ്രചാരണ ജാഥയുടെ സമാപന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാധ്യമ മേഖലകളിലേക്ക് വിദേശ കുത്തകകളെ ക്ഷണിക്കുന്ന സര്‍ക്കാര്‍ ചെറുകിടക്കാരെ രാജ്യത്ത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലയിലുള്ളവരും ചേര്‍ന്ന് ഒറ്റക്കെട്ടായ സമരമാണ് ഇനി വേണ്ടതെന്ന് നസിറുദ്ദീന്‍ പറഞ്ഞു.
ട്രഷറര്‍ ജോസ് ചെറുവള്ളില്‍ അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഷ്റഫ് മുത്തേടത്ത്, പി.സി. അഷ്റഫ്, ഒ. ചന്ദ്രന്‍, കെ.പി. കുഞ്ഞബ്ദുല്ല, എം. ഷാഹുല്‍ ഹമീദ്, കെ. സേതുമാധവന്‍, സി.ജെ. ടെന്നിസണ്‍, പി.കെ. ബാപ്പുഹാജി, ടി. മുഹമ്മദലി, ഏറത്ത് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫെബ്രുവരി 22ന് നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന്‍െറ മുന്നോടിയായാണ് ജില്ലയില്‍ പ്രചാരണ ജാഥ സംഘടിപ്പിച്ചത്.
ജനുവരി 30ന് തൊട്ടില്‍പാലത്തുനിന്ന് ആരംഭിച്ച ജാഥയാണ് ഇന്നലെ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചത്.

Thursday 2 February 2012

തട പറമ്പില്‍ കുടിവെള്ള വിതരണം തുടങ്ങി

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തടപരംബില്‍ സംഗമം അയല്പക്ക വേദിയുടെ നെന്ത്രത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങി .ചടങ്ങിന്റെ ഉത്ഘാടനം വേദി പ്രസി ഡാന്ട് പെന്കാട്ടില്‍ അഹമ്മദ് നിര്‍വഹിച്ചു . വാര്‍ഡ്‌ മെമ്പര്‍  അനീഷ്‌ പാലാട്ടു അദ്ധ്യക്ഷനായിരുന്നു .ടി .പി ബാല കൃഷ്ണന്‍ സ്വാഗതവും ഓമന നന്ദിയും പറഞ്ഞു .കുടുംപശ്രീ ,സി ഡി എസ് .അംഗങ്ങള്‍ പങ്കെടുത്തു.

Wednesday 1 February 2012

സിന്‍ ഡി ക്കെറ്റ് അംഗങ്ങളുടെ സന്ദര്‍ശനത്തിനിടെ എ .ഡബ്ലിയു .എച് .കോളേജില്‍ അക്രമം

കുറ്റിക്കാട്ടൂര്‍ :ജീവനക്കാരുടെ സമരം കാരണം അടച്ചിട്ട  കുറ്റിക്കാട്ടൂര്‍   എ .ഡബ്ലിയു .എച് എന്ജിനീയറിംഗ് കോളേജ് സന്ദര്ശിക്കാനെത്തിയ സിന്‍ ഡി ക്കെറ്റ് അംഗവും എം എസ എഫ് സംസ്ഥാന സെക്രടരിയുമായ അഷ്‌റഫ്‌ അലിയുടെ സന്ദര്‍ശനത്തില്‍ പ്രതി ഷേധിച്ചു എസ എഫ് ഐ കോളേജില്‍ നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിച്ചു .കോളേജിന്റെ ജനല്‍ ചില്ലുകളും നോട്ടീസ് ബോര്‍ഡും ഇവര്‍ അടിച്ചു  തകര്‍ത്തു .ഇതിനിടെ ഫോടോ എടുക്കാന്‍ ശ്രമിച്ച ചന്ദ്രിക പ്രാദേശിക ലേഖകന  ഇര്‍ഷാദിനു മര്‍ദ്ദന മേറ്റു.ഇദ്ദേഹം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി . എം എസ എഫി ന്റെ  നെന്ത്രത്വതില്‍ യുനിവേര്‍സിറ്റി പ്രധിനിതികള്‍ വന്നതാണ് എസ എഫ് ഐ ക്കാരെ പ്രകോപിപ്പിച്ചത് . സമരം ഒത്തു തീര്പാക്കാന്‍ ബന്ധപെട്ടവരുടെ ഭാഗത്ത്‌ നിന്നും ഒരു ശ്രമവും ഉണ്ടാകാത്തതും രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട് .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More