“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 4 February 2012

സര്‍ക്കാര്‍ ആകാശംപോലും വില്‍ക്കാന്‍ ശ്രമിക്കുന്നു -നസിറുദ്ദീന്‍

കുറ്റിക്കാട്ടൂര്‍ : ആകാശംപോലും വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഭാവിതലമുറക്ക് ഒന്നും ബാക്കിവെക്കാത്ത നടപടിയുമായി മുന്നോട്ടുപോവുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ കുറ്റപ്പെടുത്തി.
ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സംഘടന നടത്തിയ ജില്ലാ വാഹന പ്രചാരണ ജാഥയുടെ സമാപന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാധ്യമ മേഖലകളിലേക്ക് വിദേശ കുത്തകകളെ ക്ഷണിക്കുന്ന സര്‍ക്കാര്‍ ചെറുകിടക്കാരെ രാജ്യത്ത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലയിലുള്ളവരും ചേര്‍ന്ന് ഒറ്റക്കെട്ടായ സമരമാണ് ഇനി വേണ്ടതെന്ന് നസിറുദ്ദീന്‍ പറഞ്ഞു.
ട്രഷറര്‍ ജോസ് ചെറുവള്ളില്‍ അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഷ്റഫ് മുത്തേടത്ത്, പി.സി. അഷ്റഫ്, ഒ. ചന്ദ്രന്‍, കെ.പി. കുഞ്ഞബ്ദുല്ല, എം. ഷാഹുല്‍ ഹമീദ്, കെ. സേതുമാധവന്‍, സി.ജെ. ടെന്നിസണ്‍, പി.കെ. ബാപ്പുഹാജി, ടി. മുഹമ്മദലി, ഏറത്ത് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫെബ്രുവരി 22ന് നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന്‍െറ മുന്നോടിയായാണ് ജില്ലയില്‍ പ്രചാരണ ജാഥ സംഘടിപ്പിച്ചത്.
ജനുവരി 30ന് തൊട്ടില്‍പാലത്തുനിന്ന് ആരംഭിച്ച ജാഥയാണ് ഇന്നലെ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More