“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 25 February 2012

ആരോപണവിധേയനായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം

പന്തീരാങ്കാവ്: വിജിലന്‍സ് അന്വേഷണം നേരിടുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് അതേ ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കം. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നിയമവിരുദ്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണവിധേയനായ സെക്രട്ടറിമാരിലൊരാളെയാണ് യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളുടെ താല്‍പര്യത്തില്‍ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാവുംമുമ്പ് തിരിച്ചുകൊണ്ടുവരുന്നത് അഴിമതി മൂടിവെക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇരിങ്ങല്ലൂരിലെ ഒരു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തില്‍ 20 ലക്ഷം രൂപ വെട്ടിപ്പ് നടത്താന്‍ സഹായിച്ചെന്ന ആരോപണം രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നിയോഗിച്ച അന്വേഷണത്തിലും വകുപ്പുതല അന്വേഷണത്തിലും രേഖകളിലെ കൃത്രിമമുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തുകയും പണം തിരിച്ചടക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 2005 മുതലുള്ള മുഴുവന്‍ കെട്ടിടനിര്‍മാണ അനുമതികളും വിജിലന്‍സ് അന്വേഷിക്കുകയാണ്. നിലവിലെ സെക്രട്ടറി അടുത്ത മാസം സര്‍വീസില്‍നിന്ന് പിരിയാനിരിക്കെയാണ് ആരോപണവിധേയനായ സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
സി.പി.എം ഭരിക്കുന്ന ഒളവണ്ണയില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സെക്രട്ടറിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി യു.ഡി.എഫിന്റെ നിവേദനം വകുപ്പുമന്ത്രി ഡോ. എം.കെ. മുനീറിന് ശിപാര്‍ശ ചെയ്തു. മന്ത്രിയില്‍നിന്ന് അനുകൂല മറുപടി ലഭിച്ച് പുതിയ സെക്രട്ടറിക്കായി കാത്തിരിക്കുമ്പോഴാണ് പുതിയ നീക്കം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More