“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 31 August 2012

64 പേര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം പൊലീസ്

കുന്ദമംഗലം: സമൂഹത്തില്‍ ഏകരായി കഴിയുന്ന 64 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം ജനമൈത്രി പൊലീസ് മാതൃകയായി. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ വിതരണം ചെയ്തു. അസി. കമീഷണര്‍ ബിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്രൈം ഡിറ്റാച്മെന്‍റ് അസി. കമീഷണര്‍ പ്രദീപ്, ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയില്‍, സി. രാജന്‍, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, പി.എന്‍. ശശിധരന്‍, വിവേകാനന്ദന്‍, എം.പി. കേളുക്കുട്ടി, ഇ. വാസുദേവന്‍, രതീഷ് മാസ്റ്റര്‍, പി.കെ. ബാപ്പുഹാജി, കെ.പി. വസന്തന്‍, ഇ. ഭാസ്കരന്‍, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം എസ്.ഐ കെ.ജി. റോയ് സ്വാഗതവും പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെംബര്‍ മഹേഷ്ബാബു നന്ദിയും പറഞ്ഞു.

പഴ്സ് ഉടമക്ക് തിരിച്ചേല്‍പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക

പന്തീരാങ്കാവ്: ഓട്ടോയില്‍ മറന്നുവെച്ച പണമടങ്ങിയ പഴ്സ് യാത്രക്കാരുടെ വീട്ടിലെത്തി തിരിച്ചേല്‍പിച്ച് സത്യസന്ധതയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഒരു കോഴിക്കോടന്‍ മാതൃക കൂടി. വെള്ളയില്‍ ‘സ്നേഹാഞ്ജലി’യില്‍ കെ.പി. മുജീബ്റഹ്മാനാണ് (41) നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരിലെ നന്മ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിയത്.
ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരായ ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെംബറും പന്തീരാങ്കാവ് സ്വദേശിയുമായ ചോലക്കല്‍ രാജേന്ദ്രനും എച്ച്.എം.ടി ജീവനക്കാരനായ സഹോദരന്‍ രവീന്ദ്രനും വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുജീബ്റഹ്മാന്‍െറ കെ.എല്‍.11 എ.എച്ച് 8268 ഓട്ടോ വിളിച്ചത്. പന്തീരാങ്കാവ് കൊടല്‍ നടക്കാവിലെ വീട്ടിലെത്തി പണം കൊടുത്ത് ഓട്ടോ മടക്കി അയച്ചശേഷമാണ് രവീന്ദ്രന്‍െറ പണവും ലൈസന്‍സും മറ്റു രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ഓട്ടോഡ്രൈവറുമായി ബന്ധപ്പെടാന്‍ വഴിയൊന്നുമില്ലാതെയിരിക്കവേയാണ് ഒരുമണിക്കൂറിനുശേഷം മുജീബ്റഹ്മാന്‍ മടങ്ങിയെത്തി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സ് ഉടമക്ക് കൈമാറിയത്. തിരിച്ചുപോവുമ്പോള്‍ ഓട്ടോയില്‍ കയറിയ മറ്റൊരു യാത്രക്കാരനാണ് പിന്‍സീറ്റിലുള്ള പഴ്സ് ഡ്രൈവറെ ഏല്‍പിച്ചത്.
പണവും രേഖകളും തിരികെ ലഭിച്ച രവീന്ദ്രന്‍ സന്തോഷപൂര്‍വം നല്‍കിയ ഉപഹാരം മുജീബ്റഹ്മാന്‍ നിരസിക്കുകയായിരുന്നു.

Thursday 30 August 2012

ആഷിക്ക് കുടുംബ സഹായ കമ്മിറ്റി

കുറ്റിക്കാട്ടൂര്‍ : നിര്‍മാണത്തിലിരുന്ന കെട്ടിടം വീണ് മരിച്ച മുണ്ടിക്കല്‍താഴം കോട്ടാപറമ്പ് കിഴക്കെ പാറോല്‍ ആഷിക്കിന്‍െറ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപവത്കരിച്ചു. ആഷിക്കിന്‍െറ മരണത്തെ തുടര്‍ന്ന് രണ്ടു വയസ്സുള്ള മകനും രോഗിയായ പിതാവും അവിവാഹിതയായ സഹോദരിയും അടങ്ങുന്ന കുടുംബം നിരാലംബരായിരിക്കുകയാണ്.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷിനോജ്കുമാര്‍ (ചെയര്‍.), കെ.കോയ (കണ്‍.) എന്നിവരാണ് കിഴക്കെ പാറോല്‍ ആഷിക്ക് കുടുംബസഹായ കമ്മിറ്റി ഭാരവാഹികള്‍. മാമുക്കോയ മാസ്റ്റര്‍ രക്ഷാധികാരിയാണ്. ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍െറ മുണ്ടിക്കല്‍താഴം ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് (നമ്പര്‍ 568) തുടങ്ങിയിട്ടുണ്ട്.

പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വന്‍ അപകടം ഒഴിവായി

കുറ്റിക്കാട്ടൂര്‍ :നിയന്ത്രണം വിട്ട പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വീടിന്റെ മുന്‍ ഭാഗം തകര്‍ത്തു  .വീട്ടുകാര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് വന്‍
ദുരന്തം ഒഴിവായി .കുറ്റിക്കാട്ടൂര്‍ മുണ്ട് പാലം റോഡിലെ കൊളപുറത്തുമ്മല്‍  തനിയന്റെ വീട്ടിലേക്കാണ് വാന്‍ ഇടിച്ചു  കയറിയത് .ഓണ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത് . മില്‍മ യുടെ വാനിലെ ഡ്രൈവര്‍ മിനുങ്ങിയതാണ്
നിയന്ത്രണംവിടാന്‍ കാരണമെന്ന് പറയപ്പെടുന്നു .വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട് .വീട്ടുകാര്‍ കുടുമ്പ വീട്ടില്‍ പോയ സമയത്താണ് അപകടം നടന്നത് .

ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 22 ,15  വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ നേന്ത്ര ത്തത്തില്‍ സൌജന്യ ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു .വിതരണ ഉത്ഘാടനം പഞ്ചായത്ത് വൈസ് ;പ്രസി :സദാശിവന്‍ നിര്‍വഹിച്ചു .വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ടു .പൊതാത്തു മുഹമ്മദ്‌ എന്നിവരാണ് കിറ്റുകള്‍ നല്‍കിയത് .

Monday 27 August 2012

ഖുര്‍ആന്‍ ക്വിസ് സമ്മാനം വിതരണം ചെയ്തു

കുറ്റിക്കാട്ടൂര്‍ :റമദാനില്‍ ഹിറ മസ്ജിദില്‍ നടത്തിയ ഖുര്‍ആനിലെ അശൂറ അദ്ധ്യയത്തിനെ ആസ്പതമാക്കി നടത്തിയ പ്രശ്നോത്തരിയിലെ വിജയികള്‍ക്കുള്ള സമ്മാനം മീഡിയ വന്‍ റിപ്പോര്ടര്‍ മുജീബ് അക്കോട് വിതരണം ചെയ്തു .ഒന്നാം സമ്മാനം ടി പി ശഹുല്‍ ഹമീദിനുംരണ്ടും മൂന്നും ഇബ്രാഹിം ടി ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവരും നേടി .ടി എം ശരീഫ് അദ്ധ്യക്ഷനായിരുന്നു .

Friday 17 August 2012

കുറ്റിക്കാട്ടൂര്‍ : കുന്ദമംഗലം നിയോജക മണ്ഡലം msf കമ്മിറ്റി മണ്ഡലം തലത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം സങ്കടിപ്പിച്ചു. ശാഖ, പഞ്ചായത്ത് തല മത്സരങ്ങളിലെ വിജയികള്‍ പങ്കെടുത്ത മണ്ഡലം തല മത്സരത്തില്‍ പെരുവയല്‍ പഞ്ചായത്തും, ചാത്തമംഗലം പഞ്ചായത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എം.എ.റഷീദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഷമീര്‍ പെരുവയല്‍, ഹബീബ് ചെറൂപ്പ, മുഹമ്മദ്‌ ഷാക്കിര്‍, ഇര്‍ഷാദ് അഹ്മദ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എ.പി.മുഹ്സിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിറാജുദ്ദീന്‍ എരഞ്ഞോളി സ്വാഗതവും റഹൂഫ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

Tuesday 7 August 2012

ഗോശാലിക്കുന്നുമ്മല്‍ മൂസ്സ (78) നിര്യാതനായി

കുറ്റിക്കാട്ടൂര്‍ : ഗോശാലിക്കുന്നുമ്മല്‍ മൂസ്സ (78) നിര്യാതനായി. പഴയ കാല മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകന്‍. ഭാര്യ- മറിയുമ്മ, മക്കള്‍ - ജി.കെ.അബ്ദുറഹിമാന്‍ (സി.എച്ച്. സെന്‍റെര്‍ വളണ്ടിയര്‍ കണ്‍വീനര്‍), ജി.കെ.മുഹമ്മദ്‌ (പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌), ഫാത്വിമ, മരുമക്കള്‍ - മൊയ്തീന്‍ ചാത്തമംഗലം, മറിയക്കുട്ടി കട്ടാങ്ങല്‍, ആയിഷബി പിലാശ്ശേരി.


Monday 6 August 2012

സൌഹ്രദം പങ്കു വെച്ച ഇഫ്താറുകള്‍ നന്മയുടെ ഒത്തു ചേരലായി

ജമാഅത്തെ ഇസ്‌ലാമി കുറ്റിക്കാട്ടൂര്‍ വനിതാ യുനിട്ട്‌  സംഘ ടിപ്പിച്ച  ഇഫ്താറില്‍ സഫിയമാകിനിയാട്ടുസംസാരിക്കുന്നു .
ഹിറ സെന്റര്‍ സംഘ ടിപ്പിച്ച  ഇഫ്താറില്‍ പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പൊതാതു മുഹമ്മദ്‌സംസാരിക്കുന്നു

 
കുറ്റിക്കാട്ടൂര്‍ : സൌഹ്ര്ദ വും സ്നേഹവും പങ്കുവെച്ചു കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടന്ന ഇഫ്താര്‍ വിരുന്നുകള്‍ നന്മയുടെ കൂട്ടായ്മയായി .സമൂഹത്തിലെ വിവിത തുറകളിലുള്ളവര്‍ ഒത്തുചേര്‍ന്ന ഇഫ്താര്‍  സ്ത്രീകള്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി വനിതാ യുനിറ്റും പുരുഷന്മാര്‍ക്ക് വേണ്ടി മസ്ജിദുല്‍ ഹിറ യുമാണ്‌ സംഘടിപ്പിച്ചത് .രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍  ജനപ്രതി നിധികള്‍ .രാഷ്ട്രീയ  സാമൂഹ്യ പ്രവര്‍ത്തകര്‍ .വ്യാപാര പ്രതി നിധികള്‍ .തുടങ്ങിയവര്‍ പങ്കെടുത്തു .വനിതാ ഇഫ്താറില്‍ പെരുവയല്‍ പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ സകീന ,കുന്നമംഗലം പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍മാരായ സുബൈദ ,ഷമീന വെള്ളക്കാട്ടുഎന്നിവരും എ .ഡി .എസ്. പ്രസീദ .മാകിനിയാട്ടു സഫിയ .നിര്‍മല ,സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു .നബീസ ടീച്ചര്‍ സന്ദേശം നല്‍കി .സീനത്ത് അദ്ധ്യക്ഷത വഹിച്ചു .ജമീല മുസ്തഫ സ്വാഗതം പറഞ്ഞു .
 ഹിറ സെന്റര്‍ സംഘ ടിപ്പിച്ച  ഇഫ്താറില്‍
പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പൊതാതു മുഹമ്മദ്‌ ,
വാര്‍ഡ്‌ മെമ്പര്‍മാരായ പേന്‍ കാട്ടില്‍ രാധാ കൃഷ്ണന്‍ ,അനീഷ്‌ പാലാട്ടു . വ്യാപാരി വ്യവസായി ഏകോപന സമിതി യുനിട്ട്‌ പ്രസിഡണ്ട് വി  മുഹമ്മദ്‌ ,  കെ എം കോയ .ജോന്സന്‍ നെല്ലിക്കുന്ന്.ടി ടി മെഹബൂബ് എന്നിവര്‍ സംസാരിച്ചു .മീഡിയ വന്‍ റിപോര്ടര്‍ മുജീബ് ആക്കൊട് സന്ദേശം നല്‍കി .ഡോ:കെ അബ്ദു റഹ്മാന്‍ അദ്ധ്യക്ഷനായിരുന്നു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും സിദ്ധീക്ക് പറക്കൊളില്‍ നന്ദിയും പറഞ്ഞു .

Thursday 2 August 2012

സി പി എം ഹര്‍ത്താല്‍ :പെരുവയല്‍ പഞ്ചായത്തില്‍ പൂര്‍ണം ഇരു ചക്ര വാഹനവും തടയുന്നു.

കുറ്റിക്കാട്ടൂര്‍ :ഇന്ന് നടക്കുന്ന ഹര്‍ത്താല്‍ നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും പൂര്‍ണം .പെരുവയല്‍ പഞ്ചായത്തില്‍ മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍
റോഡുകള്‍ തടസ്സപെടുത്തി ഇരു ചക്ര വാഹനങ്ങള്‍ വരെ തടയുന്നു .പെരുവയല്‍ വെള്ളിപരമ്പ ആറാം മയില്‍ ,പുവ്വാട്ട് പറമ്പ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്
ഇന്നലെ വൈകുന്നേരം  പന്തീരന്കാവിനടുത്ത പുന്നയൂര്‍ കുളം വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന  കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ദമ്പതികളെ  പ്രകടനക്കാര്‍ ആക്രമിച്ചു .അക്രമത്തില്‍ വെസ്റ്റെന്‍ ഹോട്ടല്‍ പടിഞാരയില്‍ ഉസ്മാനും ഭാര്യക്കും മര്‍ദധന മേറ്റു. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .  

കളരിയില്‍ കുഞ്ഞി എന്ന അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കളരിയില്‍ കുഞ്ഞി എന്ന അബ്ദുല്‍ റഹ്മാന്‍ ഹാജി (77 ) നിര്യാതനായി.ബുധനാഴ്ച രാത്രിയായിരുന്നു മരണം .ഭാര്യ :ആമിന ,മക്കള്‍ :കോയ ,മുഹയുദ്ധീന്‍ ,മുഹമ്മദ്‌ ,മറിയ,മരുമക്കള്‍ :ജമീല .റസിയ.സുഹറ.അഹമ്മദ് (പന്തീരന്കാവ് )കണിയാത്തു ജുമാത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Wednesday 1 August 2012

വൈദ്യുതി വില വര്‍ധന ;വെല്‍ഫെയര്‍ പാര്‍ടി വൈദ്യുതി ഒഫീസികളിലേക്ക് മാര്‍ച്ച് നടത്തി .

കുന്നമംഗലം വൈദ്യുതി  ഓഫീസ്  മാര്‍ച്ച് ജില്ല കമ്മറ്റി അംഗം ടി ഷാകിര്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്യുന്നു .
കുറ്റിക്കാട്ടൂര്‍ :യു ഡി എഫ് സര്‍ക്കാരിന്റെ ജന വിരുദ്ധ നയത്തിന്റെ ഭാഗമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍ വലിക്കണ മെന്നാവശ്യപെട്ടു വെല്‍ഫെയര്‍ പാര്‍ടി കുന്ന മംഗലം മണ്ഡലം കമ്മറ്റി  വൈദ്യുതി ഓഫീസിലേക്ക്   മാര്‍ച്ച് നടത്തി . കുന്നമംഗലം വൈദ്യുതി  ഓഫീസ് പരിസരത്തു   പോലീസ് മാര്‍ച്ച് തടഞ്ഞു .  ജില്ല കമ്മറ്റി അംഗം ടി ഷാകിര്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു .പ്രതിപക്ഷം നിഷ്ക്രിയമായ സമയം നോക്കി കേരളത്തില്‍ ജന വിരുദ്ധ നയം നടപ്പാക്കുകയാണ് സര്‍ക്കാര്‍  ചെയ്യുന്നത് .കുത്തകകളും പൊതു മേഖലയും സര്‍ക്കാരിനു നല്‍കാനുള്ള 1600  കോടി രൂപ പിരിചെടുക്കാതെ അധിക ബാധ്യത ജനങളുടെ മേല്‍ കേട്ടിയെല്‍പ്പിക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു . കെ അന്‍വര്‍ സാദത്ത്‌ അദ്ധ്യക്ഷനായിരുന്നു .കെ അബ്ദുറഹ്മാന്‍ സ്വാഗതവും സുധേശന്‍ പറക്കൊളില്‍
നന്ദിയും പറഞ്ഞു .
മാര്‍ച്ചിനു അനീഷു മുണ്ടോട്ടു ,സുധേശന്‍ പറക്കൊളില്‍ .ദാസന്‍ കട്ടാങ്ങല്‍ .അന്‍വര്‍ സാദത് എന്നിവര്‍ നെന്ത്രുത്വം നല്‍കി .കേരളത്തിലെ 137  മണ്ഡലങ്ങളിലും പാര്‍ടി ഇന്ന് മാര്‍ച്ച് നടത്തി .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More