“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 23 September 2017

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം;ബഹുജന റാലി .



കൂറ്റിക്കാട്ടൂർ :പീഡിതരായ മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്  കൂറ്റിക്കാട്ടൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  ബഹുജന റാലി നടത്തി .ഇന്ത്യയിലേക്ക് അഭയം തേടി വന്നവരെയും ഇവിടെ വസിക്കുന്നവരെയും ഒരുപോലെ സംരക്ഷിച്ച നമ്മുടെ ദേശീയ നയം മോഡി ഭരണ കൂടം തകർക്കാൻ ശ്രമിക്കുകയാണ് .രാജ്യത്ത് പൗരന്മാർക്കിടയിൽ വിവേചനം തുടരുന്ന സർക്കാർ നയംതിരുത്താൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണം . എസ് .വൈ .എസ് സംസ്‌ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു .റാലിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇ .അബൂബക്കർ വഹബി .പി ബാവഹാജി ,കെ .പി കോയ .ഒ .പി അഷ്‌റഫ് എന്നിവർ റാലിക്കു നേന്ത്രത്വം നൽകി .

Tuesday 12 September 2017

കണ്ണന് പിറന്നാൾ ;നാടും നഗരവും അമ്പാടിയായി .


കുറ്റിക്കാട്ടൂർ :കണ്ണന്റെ ജന്മദിനത്തിൽ നാടും നഗരവും ഉണ്ണിക്കണ്ണന്മാർ നിറഞ്ഞ അമ്പാടിയായി .രാധയുടെയും, കുചേലന്റെയും ഗോപികമാരുടെയും അടക്കമുള്ള പുരാണ വേഷങ്ങൾ അണിഞ്ഞു കുട്ടികൾ  നടത്തിയ മഹാ ശോഭായാത്ര നാടിനു കുളിർമയായി .ശ്രീ കൃഷ്ണ ജയന്തിആഘോഷത്തിൽ  ആനകുഴിക്കര ,കുറ്റിക്കാട്ടൂർ ,വെള്ളിപ്പറമ്പ് ഭാഗങ്ങളിലെ ഭക്തർ അണിനിരന്ന ശോഭ യാത്ര കുറ്റിക്കാട്ടൂർ നരസിംഹ വാമന ക്ഷേത്രത്തിൽ സമാപിച്ചു .
നിരവധി പ്ലോട്ടുകൾ ഒരുക്കിയാണ്   അമ്പാടിയെയും കണ്ണനെയും കുറിച്ച ഓർമകളിലേക്ക് വർത്തമാന കാലത്തെ കൊണ്ട് പോയത് .റോഡരുകിൽ നിരവധി പേർ ശോഭ യാത്ര കാണാനെത്തിയിരുന്നു .

Monday 11 September 2017

അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം. സോഷ്യൽ മീഡിയകളിൽ സംഘി സന്തോഷം .


കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിലിൽ അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചത് സോഷ്യൽ മീഡിയയിൽ സംഘി  മനസ്സുള്ളവർ ആഘോഷമാക്കിയത് വിവാദമാകുന്നു.കുറ്റിക്കാട്ടൂർ ആനകുഴിക്കര വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ( കാനറാ ബാങ്ക് സീനിയർ അക്കൗണ്ടന്റ് ) മകൾ വിജിഷ (21 )എന്നിവരാണ്മരിച്ചത്   .ഇവരുടെ മരണം മറ്റൊരു ഹാദിയ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നന്നായി എന്ന് തുടങ്ങിയ പോസ്റ്റുകളുളാണ് പരിവാർ മനസ്സുള്ളവർ പ്രചരിപ്പിക്കുന്നത് .മറ്റൊരു കൂട്ടർ പ്രമുഖ ചാനലിന്റെ ജീവനക്കാരാണ് ഇവരെന്നും ചാനൽ കവറേജിന്‌ വയനാട്ടിലേക്ക് അയച്ചതാണെന്നും കാച്ചുകയാണ് .മാത്രമല്ല ദുരന്ത ചിത്രങ്ങൾ ലൈവായി പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കുടുമ്പത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയും ആഘാതവുമാണ് ഏൽപ്പിച്ചത് .ഇക്കാര്യത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട് .
മീഡിയ വൺ  നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
'കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ വാഹനാപകട മരണ വാർത്ത നിങ്ങളും അറിഞ്ഞു കാണും .സോഷ്യൽ മീഡിയയിലൂടെ യാതൊരു ദയയും ഇല്ലാതെ പ്രചരിച്ച ചിത്രങ്ങളും വാർത്തയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല .
നിങ്ങള്ക്ക് ഏത്ര പേർക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാം എന്ന് ബോധ്യമില്ല .
എങ്കിലും അറിയുന്ന സത്യം ലോകത്തെ അറിയിക്കാതിരിക്കുന്നത് കൊടിയ പാപം ആണെന്നുറപ്പുള്ളതിനാലും, ഇവരോട് ഈ ജന്മത്തിൽ ചെയ്യാൻ സാധിക്കുന്ന അവസാനത്തെ ഉത്തരവാദിത്തം ആയതിനാലും ഇവിടെ കാര്യം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു .
.4 വര്ഷം മുൻപ് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ തുശരഗിരി ഭാഗത്തുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷം ഒരു പ്ലസ്2 ഗെറ്റ് ടുഗെദർ പോലെ പങ്കെടുക്കാൻ പോയതാണ് . വീട്ടിൽ അറിയിച്ചുകൊണ്ടാണ് വിജിഷ പങ്കെടുത്തത് .
പരിപാടി കഴിഞ്ഞു മടങ്ങി വരാൻ സമയം കോഴിക്കോട് ഭാഗത്തേക്ക് ഒറ്റയ്ക്ക് ബൈക്കിൽ പോകുന്ന വഹാബിനോട് , പെട്ടെന്നു വീട്ടിൽ എത്തേണ്ട ആവശ്യമുണ്ടെന്ന് വിജിഷ മറ്റു സുഹൃത്താക്കളോട് അറിയിച്ചതിനെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വിജിഷയെയും കൂടെ കയറ്റാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ..
ഈ വിവരം കരഞ്ഞു കൊണ്ട് മോർച്ചറിയിൽ വച്ച് അവർ ബന്ധുക്കളോട് വിശദീകരിക്കുന്നതോടെയാനു ഉണ്ടായിരുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും മാറുന്നതും , നിഷകളങ്കരായ ആ മക്കളെ പറ്റി അൽപ നേരമെങ്കിലും തെറ്റിദ്ധരിച്ചവർ പോലും കുറ്റബോധത്തോടെ തിരുത്തിയത് .
കണ്ണിലെ നിസ്സഹായത നോക്കി നെഞ്ചിൽ ആഴത്തിൽ കത്തി കയറ്റി ഇറക്കി മുഖത്തു തെറിച്ച ചോര വടിക്കാതെ അടുത്ത വെട്ടു വെട്ടാൻ അറപ്പില്ലാത്ത മനുഷ്യരുടെ മറ്റൊരു അവതാരമാണ് സോഷ്യൽ മീഡിയയിൽ ആ ആത്മാക്കളെ ക്രൂശിക്കുന്നതും അപമാനിക്കുന്നതും ...
പ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങളുടെ നേരം പൊക്കിന്റെ ഊർജ്ജമാകുന്നത് ...
അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദാരുണമായ ചിത്രങ്ങളും വീഡിയോയും വാട്സാപ്പിലും മറ്റും ഷെയർ ചെയ്തു ഞാൻ ആണ് ഈ വലിയ സംഭവം ആദ്യം ഇത്രയും പേരിലേക്ക് അറിയിച്ചതെന്നു അഹങ്കരിക്കുന്ന മനോരോഗികളായ ആളുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ആഘാതമാണ് ഈ വാർത്തകൾ നേരിട്ട് കാണാനും അറിയാനും ഇടയാകുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ..

Saturday 9 September 2017

കോഴിയിറച്ചിയിൽ പൂപ്പൽ' ഇറച്ചിക്കട പൂട്ടിച്ചു.

പൂപ്പൽ പിടിച്ച കോഴി ഇറച്ചി 

കുറ്റിക്കാട്ടുർ:  കോഴിക്കടയിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പൂപ്പൽ.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.പെരുവയൽ ടി.എസ്.ചിക്കൻസ്റ്റാളിൽ നിന്ന് എരഞ്ഞം പറമ്പത്ത് ബബീഷ് വാങ്ങിയ ഇറച്ചി വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽ പെട്ടത്. ഉടനെ കടയിലെത്തി പ്രശ്നമാക്കുകയും ഉദ്യോ സ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
ഭക്ഷ്യ സുരക്ഷ പ്രവർത്തകരെത്തി നടത്തിയ അന്വേഷണത്തിൽ നാലു മാസമായി കടക്ക് ലൈസൻസില്ലെന്നും
വൃത്തിഹീനമായ നിലയിലാണ് കച്ചവടം നടത്തുന്നത് എന്നു o കണ്ടെത്തി .
കോഴിക്ക് നൽകുന്ന തീറ്റയിൽ വിഷാംശം അടങ്ങിയിട്ടുളളതിനാൽ ഇറച്ചിയിൽ പൂപ്പൽ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Friday 8 September 2017

പുവ്വാട്ടു പറമ്പിൽ വിദേശ മദ്യ ഔട്ട് ലറ്റ് തുറക്കാൻ നീക്കം പ്രതിഷേധം ശക്തം

ഇ ടി മുഹമ്മദ് ബഷീർ എം പിഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ : സർക്കാരിന്റെമദ്യ നയത്തിന്റെ ഭാഗമായി  പുവ്വാട്ടു പറമ്പിൽ തുറക്കുന്ന വിദേശ മദ്യ ഔട്ട് ലറ്റിനെതിരെ വിവിധ സംഘടനകളുടെ നേന്ത്രത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു .ഇവിടെ ഔട്ട് ലറ്റ്തുറക്കാനുള്ള നീക്കം  ജനങ്ങളോട് കാണിക്കുന്ന വെല്ലു വിളിയാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു  . കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നടത്തിയ 24 മണിക്കൂർ ഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മ ദ്യ മാഫിയകൾ വിലക്കെടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി .ചടങ്ങിൽ പി പി അബ്ദു റഹ്മാൻ ഹാജി അദ്ധ്യക്ഷനായിരുന്നു .
.നേരെത്തെ വിവിധസംഘടനകൾ  ഇതിനെതിരെ രംഗത്തു വന്നിരുന്നു. മദ്യം വ്യാപകമാക്കാനുള്ള നടപടി ശക്തമായി ചെറുക്കുമെന്ന് മത -സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി .
മധ്യ ഷാപ്പുകൾ തുടങ്ങുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം സർക്കാർ എടുത്തുകളഞ്ഞത് മദ്യ ലോബിക്ക് എവിടെയും ബാറുകളും സർക്കാരിന്  ഔട്ട്ലറ്റുകളും തുടങ്ങാൻ അവസരമൊരുക്കാൻ വേണ്ടിയായിരുന്നു .

Thursday 7 September 2017

ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു .മരിച്ചത് കുറ്റിക്കാട്ടൂർ സ്വദേശിയും .

അബ്ദുൽ വഹാബ്
കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിൽ ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ  വിദ്യാർഥികൾ മരിച്ചു .കുറ്റിക്കാട്ടൂർ വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ(സീനിയർ അക്കൗണ്ടന്റ് ) മകൾ  വിജിഷ (21 )എന്നിവരാണ്മരിച്ചത്   .കൈതപ്പൊയിൽ പാലത്തിനടുത്തു വെച്ചാണ് അപകടം .ടിപ്പറും കാറുംവയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു .
 ബൈക് എതിർ ദിശയിൽ വരികയായിരുന്നു .കാറിന്റെ ഇടിയേറ്റു ബൈക്കിലുള്ളവർ ടിപ്പറിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു കാർ നിർത്താതെ പോയി .  ഫറൂഖ് ചുങ്കം  എം .ബി .എൽ മീഡിയ സ്‌കൂൾ വിദ്യാർത്ഥിയാണ്  വഹാബ് .മാതാവ് ഫാത്തിമ (വെള്ളിപ്പറമ്പ )സഹോദരിമാർ ഷബ്‌ന ,ഷരീജ ,സലൂജ ,നമസ്കാരം  വെള്ളി ഉച്ചക്ക് മണിയമ്പലം പള്ളിയിൽ ,ബിന്ദുവാണ് വിജിഷയുടെ മാതാവ് ,സഹോദരി ബബിഷ .


Friday 1 September 2017

കാരുണ്യത്തിന്റെ പൂക്കള മൊരുക്കി വിദ്യാർഥികൾ മാതൃകയായി.

പാലിയേറ്റീവ് ജോയിന്റ്  കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങുന്നു  

കുറ്റിക്കാട്ടൂർ:പൂക്കള മൊരുക്കാൻ  വെച്ച തുകകിടപ്പിലായവർക്ക് നൽകി  കാരുണ്യത്തിന്റെ മാതൃകയായി വിദ്യാർഥികൾ.
 സന്തോഷം നിറഞ്ഞ ആഘോഷങ്ങൾ  അനുഭവിക്കാൻ കഴിയാത്തവരുടെ വേദനകൾ ഓർത്തപ്പോൾ കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയിലെ  സയൻസ് ഗ്രൂപ് എ ഡിവിഷനിലെ പ്ലസ് ടു വിദ്യാർഥികൾ പൂക്കളം മാറ്റി വെച്ച് വേദനിക്കൊന്നവർക്കൊപ്പം പങ്ക് ചേർന്നു.
പൂക്കളത്തിന് വേണ്ടി ക്ലാസിൽ സ്വരൂപിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് നൽകിയാണ് ഇവർ മാതൃകയായത്.ഇവരുടെ സന്നദ്ധതയെ അദ്ധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു . 
സ്കൂളിൽ നടന്ന ചടങ്ങിൽ  വിദ്യാർഥികളിൽ നിന്ന് പാലിയേറ്റീവ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റു വാങ്ങി.
ചടങ്ങിൽ മുഹ്സിൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ പ്രിയ പ്രോത്താഡിസ് മുഖ്യ പ്രഭാഷണം നടത്തി.
റഹ്മാൻ കുറ്റിക്കാട്ടൂർ, ക്ലാസ് ലീഡർ റിഥുൽ ,.അധ്യാപകരായ അബ്ദുൽറഹ്മാൻ ഇ കെ. ബഷീർ അഹമ്മദ്,എന്നിവർ സംസാരിച്ചു.

Friday 18 August 2017

വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്ക് വിട;കാത്തിരിപ്പിനൊടുവിൽ ഹനിയും ഉമ്മയുംകണ്ടുമുട്ടി

  .
കുറ്റിക്കാട്ടൂർ : വേർപെട്ടു പോയ മകനെ കാത്തിരുന്ന ഉമ്മ നൂർജഹാന്റെ  വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്കും  പ്രാർഥനക്കും  സാഫല്യമായി കൊച്ചു കുട്ടിയായിരിക്കുമ്പോൾ സുഡാനിലേക്കു കൊണ്ടുപോയ മകൻ ഹനിയെ  16  വർഷത്തിനു ശേഷം ഉമ്മ കണ്ടെത്തി .സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കോഴിക്കോട്  പെരുമണ്ണയിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടിയത് ഷാർജയിൽ . ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും.
ഉമ്മ നൂർജഹാനും സഹോദരി ഷ മീറക്കുമൊപ്പം ഹനി
 സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച  ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു. മുമ്പ് സുഡാനിൽ നിന്ന് ഏറെ ത്യാഗം സഹിച്ച്​ ദുബൈയിലുള്ള സഹോദരി സമീറയുടെ അരികിലെത്തിയ ഹനിതനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതേതുടർന്ന് ഹനിയുടെ കഥ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാ സമൂഹവും അത് ഏറ്റെടുക്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പാകിസ്താൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത്.
സുഡാനിൽ നിന്ന്​ കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്​ 16 വർഷം മുൻപ്​ കൂട്ടിക്കൊണ്ടു പോകു​േമ്പാൾ ഹനി നടക്കാവിലെ നഴ്​സറിയിൽ  പഠിക്കുകയായിരുന്നു. ​പിന്നീട്​ നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും  വിവാഹ വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട്​ സ്വദേശി  ഫാറൂഖിനോട്​ ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു.ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ്​ സഹോദരങ്ങൾ വിവരമറിഞ്ഞത് .സു ഡാനി യുവാവ്​ കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ്​ ബന്ധുക്കളിലൊരാളായ ഷിഹാബ്​ ബന്ധപ്പെട്ടു .വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തി​െയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോട്ടെ  വീട്ടിലിരുന്ന്​ ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ​ജീവിത കഷ്​ടപ്പാടിന്​ അൽപമെങ്കിലുംആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്​തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത്​​ പിതാവ്​ അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർ​ശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്​.കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. . ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ​ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരും മുൻപ് യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർ​ശിക്കാനായിരുന്നു​ സുഹൃത്തുക്കളുടെ ഉപദേശം.ഒരിക്കലും കാണാനാവില്ലെന്ന്​ കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽനൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.

Saturday 5 August 2017

രോഗ ഭീതിപരത്തി തമിഴ് കോളനി .ഉറക്കം നടിച്ചു പഞ്ചായത്ത് അധികൃതർ

കുറ്റിക്കാട്ടൂർ :ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് കോളറയും മലമ്പനിയും പടർന്നു പിടിക്കുന്ന വാർത്തകൾ   റിപ്പോർട്ടു ചെയ്തിട്ടും പെരുവയൽ പഞ്ചായത്ത്  രോഗ ഭീതി പടർത്തുന്ന വാസ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നു .  കുറ്റിക്കാട്ടൂരിലെ മാമ്പുഴയുടെ കൈത്തോടിന് ഇരു വശത്തുമുള്ള   തമിഴ് കോളനിയാണ് ഏതു സമയവും പകർച്ച വ്യാധികൾ പടർത്തുന്ന കേന്ദ്രമായി നിൽക്കുന്നത് .വൃത്തിഹീനമായ ചതുപ്പു നിലങ്ങളിൽ കെട്ടി ഉയർത്തിയ തകര ഷെഡ്ഡുകളിലാണ്  ഇരുനൂറിലേറെ തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്നത്   .മഴ ക്കാലമായതോടെ ശുചിമുറിയും കിടപ്പിടവും ചളി കെട്ടി നിൽക്കുന്ന മാലിന്യത്തിനു നടുവിലാണ് .ഇത്തരം ഷെഡ്ഡുകൾക്കു സ്ഥലം ഉടമകൾ ഒരാൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയും അതിനു മുകളിലുമാണ് വാങ്ങുന്നത് .പഞ്ചായത്തിന്റെ ഒത്താശയോടെയാണ് ഇത്തരം കേന്ദ്രങ്ങൾ നില നിൽക്കുന്നത് .മാത്രമല്ല മാമ്പുഴയുടെ കൈത്തോടിനടുത്തുള്ള കോഴി സ്റ്റാളും  ഇറച്ചിക്കടയും അവരുടെ മാലിന്യം തള്ളുന്നത് തോട്ടിലേക്കാണ് .ഇപ്പോൾ മഴക്കാലമായതോടെ എല്ലാ മാലിന്യവും ഇവിടേയ്ക്ക് തള്ളി വിടുകയാണ് .
കൈത്തോടിനടുത്തുള്ള കോഴിക്കട 
കുറ്റിക്കാട്ടൂരിലും പരിസരത്തും ഡെങ്കി പനിയും മറ്റു പകർച്ച വ്യാധികളും പടർന്നു പിടിച്ചിട്ടും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട് . തൊട്ടടുത്ത മാവൂർ പഞ്ചായത്തത്തിലെ തെങ്ങിലക്കടവിലെ ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് കോളറ റിപ്പോർട് ചെയ്തത് .ഇതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളിൽ ശക്തമായ ആരോഗ്യ ബോധവത്‌കരണ പ്രവർത്തനവും സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടിയും എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു .ഈ നിർദേശങ്ങൾ നടപ്പിലായില്ലെങ്കിൽ പ്രദേശം പകർച്ച വ്യാധികളുടെ കേന്ദ്രമാകും 

Thursday 3 August 2017

Monday 26 June 2017

സംഘ് പരിവാർ ഭീകരത;എസ് .ഐ .ഒ ദേശീയ കാംപയ്‌നൊരുങ്ങുന്നു.കുറ്റിക്കാട്ടൂരിൽ പ്രകടനം

"ഓ  ജുനൈദ് " നിൻ രക്തം പാഴാവില്ല .എസ് .ഐ .ഒ
പ്രവർത്തകർ പ്രതിഷേധ  പ്രകടനം നടത്തുന്നു .

 കുറ്റിക്കാട്ടൂർ :ഇന്ത്യയുടെ തലസ്ഥാന നഗരിക്കടുത്തു പെരുന്നാൾ വസ്ത്രം വാങ്ങി വരുന്ന ജുനൈദ് എന്ന  ചെറുപ്പക്കാരനെ ഹിന്ദുത്വ ഭ്രാന്തന്മാർ കുത്തി കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധയിൽ  കൊണ്ട് വരുന്നതിന് സ്റ്റുഡന്റ്സ്  ഇസ്‌ലാമിക് ഓർഗനൈസേഷൻ കാമ്പയിന് ഒരുങ്ങുന്നു .ഡൽഹി-മധുര ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ട ജുനൈദ് ഇന്ത്യയിൽ ഫാഷിസം നടപ്പാക്കുന്ന മുസ്‌ലിം  വംശഹത്യയുടെ അവസാന ഇരയാണ് .ആക്രമണത്തിൽ പരിക്കേറ്റ സഹോദരൻ ഗുരുതര നിലയിൽ ആശുപത്രിയിലാണ് .ഡൽഹിക്കടുത്ത  ബല്ലബ്‌ഗഡ്‌ നിവാസികളായ ഇവർ   പെരുന്നാൾ വസ്ത്രം വാങ്ങി വരുമ്പോഴാണ് ബീഫ് കഴിക്കുന്നവരെന്നുപറഞ്ഞു ഇവരെ ആക്രമിച്ചത് .ഇത് മുസ്‌ലിം യുവാക്കൾക്കിടയിൽ  ശക്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത് .പെരുന്നാൾ ആശംസകൾ ജുനൈദിനുള്ള പ്രാർത്ഥനയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഒഴുകുന്നത് .
 ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ  പ്രകടനം നടത്തി .  സംഘ് പരിവാർ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ  ഇരയാണ് ജുനൈദ്  . ഫാഷിസത്തിന്റെ ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ എല്ലാവരെയും ചേർത്തു വിശാലമായ കാമ്പയിനാണ് എസ് .ഐ .ഒ ദേശീയ നേന്ത്രത്വം ഒരുങ്ങുന്നത് .ഇതിന്റെ ഭാഗമായി പെരുന്നാൾ ദിവസം  ജുനൈദ് സംഗമങ്ങൾ .പ്രകടനം എന്നിവ സംഘടിപ്പിക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു  ഫാസിൽ ,ഷാഹിദ് ഇല്യാസ്,ഫയാസ് ,നിസാഫ് ,ഫാരിസ് ,അഷ്ഫാഖ് ,ഷബിൽ  സയ്യാഫ്, ഹാമീം , ,എന്നിവർ നേന്ത്രു ത്വംനൽകി .  

Monday 19 June 2017

സ്നേഹവിരുന്നൊരുക്കി ഇഫ്ത്താർ സംഗമം .

 മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ;അകൽച്ചയുടെ അതിരുകൾക്കപ്പുറം സ്നേഹത്തിന്റെ  വെളിച്ചം കണ്ടെത്താനുംപരസ്പരംഅടുത്തറിയാനുംകഴിയുന്നവർക്ക്  അസഹിഷ്ണുതയുടെ കാലത്തെ അതിജീവിക്കാൻ കഴിയുമെന്നുണർത്തിയ  ഹിറാ സെന്റർ സ്നേഹ സംഗമം സൗഹൃദത്തിന്റെ വേദിയായി .
കുറ്റിക്കാട്ടൂർ മസ്ജിദ് ഹിറയിൽ ഒരുക്കിയ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു .മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി .ടി. എം ശരീഫ്  അദ്ധ്യക്ഷനായിരുന്നു .അനീഷ് പാലാട്ട് ,പൊതാത് മുഹമ്മദ്   ഹാജി  മുഹമ്മദ് റാഫി ,ശിവാനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ  തുടങ്ങിയവർ സംസാരിച്ചു .

വെള്ളിപറമ്പ് 6/2പുത്തലത്ത് കുഞ്ഞോയി (41) നിര്യാതനായി


കുറ്റിക്കാട്ടൂർ:വെള്ളിപറമ്പ് 6/2 പുത്തലത്ത് കോയക്കുട്ടി മുസ്‌ലിയാർ  -ഖദീജ ദമ്പതികളടെ മകൻ കുഞ്ഞോയി (41) നിര്യാതനായി.കോഴിക്കോട് കോർപറേഷൻ ജീവനക്കാരനാണ്.
ഭാര്യ: ആരിഫമക്കൾ: ഫിദ, മുഹമ്മദ് ആദിൽ, മുഹമ്മദ് നാസിൽ
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുല്ല ,ലത്തീഫ് ,മറിയം,
ഫാതിമ, ആയിശ, മൈമൂന, നഫീസ.

Friday 16 June 2017

ബീഫ് നിരോധം- ഫാസിസം ,ഷിബിലിന്റെ ചിത്രങ്ങൾ ശ്രേദ്ധേയമായി .

 
കുറ്റിക്കാട്ടൂർ :ബീഫ് നിരോധം  ഫാസിസത്തിത്തിനെതിരെ പുതിയ പ്രതിരോധം തീർക്കാനുള്ള അവസാനത്തെ അവസരമാണെന്നു ഉണർത്തി യുവ ഫോട്ടോഗ്രാഫർ  ടി പി ഷബിൽ  പകർത്തിയ  ചിത്രങ്ങൾ
ശ്രേദ്ധേയമായി.പശു രാഷ്‌ട്രീയത്തിന്റെ ആശയ ശൂന്യത വിളിച്ചുപറയുന്നതായിരുന്നു ഷിബിലിന്റെ  ഫോട്ടോ പ്രദർശനം .
എസ് .ഐ. ഒ കുറ്റിക്കാട്ടൂർ യുണിറ്റ്  നടത്തിയ ബീഫ് നിരോധം- ഫാസിസം പ്രദർശനത്തിന്റെ ഉത്‌ഘാടനം സംസ്ഥാന ശൂറാ അംഗം റമീസ്  നിർവഹിച്ചു. 
സാധാരണക്കാരന്റെ ഭക്ഷണ സ്വാതന്ത്ര്യം വിലക്കുന്ന ഭരണകൂടം കോർപറേറ്റ് കളുടെ ബീഫ് കയറ്റുമതിക്ക് യാതൊരു നിയന്ത്രണവും  വെക്കാത്തത് ഫാസിസത്തിന്റെ കോർപറേറ്റ് താല്പര്യമാണ് വ്യക്തമാക്കുന്നതെന്ന് റമീസ് പറഞ്ഞു .  
ഷബിൽ 
                                                              
ചടങ്ങിൽ ഫാസിൽ  അദ്ധ്യക്ഷനായിരുന്നുവാഹിദ് ,ഷബിൽ എന്നിവർ സംസാരിച്ചു . ഇല്യാസ് ,ടി പി ,ഷാഹുൽ ഹമീദ് ,അബ്ദുല്ല ടി കെ എന്നിവർ സംബന്ധിച്ചു .

Monday 5 June 2017

മഴക്കാലം വന്നാലും കോയ മോനെ നാട് മറക്കില്ല.

കോയമോൻ കുടിവെള്ള വിതരണത്തിൽ 
കുറ്റിക്കാട്ടൂർ :മഴക്കാലം വന്നു നാടിനു ദാഹം തീർന്നെങ്കിലും വെന്തുരുകും കാലത്ത് ജനങ്ങളുടെ ദാഹം തീർത്ത കോയമോൻ സന്നദ്ധതയുടെ ആളടയാളമായി വേറിട്ട് നില്ക്കും .കയ്യും കണക്കുമില്ലാത്ത കുടിവെള്ളമാണ് നാട്ടുകാരുടെ ദാഹം തീർക്കാൻ ഓരോ വീടിനു മുൻപിലും കോയമോൻ എത്തിച്ചത് . വേനൽ കനക്കുമ്പോൾ നാട്ടുകാർക്ക് മുൻപിൽ കോയമോൻ ഓടിയെത്താൻ തുടങ്ങിയിട്ട് നാല് വർഷമായി .
ഏപ്രിൽ മെയ് മാസങ്ങളിൽ വെള്ളം കിട്ടാക്കനിയായപ്പോൾ നാട്ടുകാർ വിളിച്ചത് കോയമോന്റെ മൊബൈലിലേക്കാണ് .പുലർച്ചെ മുതൽ രാത്രി 11  മണി വരെ കോയമോൻ എത്തിച്ചു നൽകിയത് എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളമാണ്.
പെരുമണ്ണ .പെരുവയൽ ,കുന്നമംഗലം പഞ്ചായത്തുകളിലെ കാത്തിരിക്കുന്ന നൂറുകണക്കിന്കുടുമ്പങ്ങളിലേക്കാണ് ഇങ്ങനെ  കുടി വെള്ളമെത്തിച്ചത്  .
പെരുമണ്ണ പുളിക്കൽ താഴം പുതുമ ലൈറ്റ് ആൻറ് സൗണ്ട് ഉടമ താഴെ കുനിപ്പുറത്തു ഉസ്മാൻ കൊയെയെന്ന കോയമോൻ  ഈ രംഗത്തെ അപൂർവ മാതൃകയാണ് താഴത്തെ വീടിനോട് ചേർന്ന് കുഴിച്ച കുഴൽ കിണറിൽ നിന്ന് ദിവസം ഒന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തന്റെ നിസാൻ വണ്ടിയിൽ വിതരണം ചെയ്യുന്നത് .
 കോയമോന്റെ മൂന്നു ലോറികളിലും സുഹൃത്തുക്കളുടെ
വണ്ടികളിലുമായായിരുന്നു വിതരണം .ദിവസം ഇരുപതു ട്രിപ്പ് വരെ വെള്ളം എത്തിച്ചിരുന്നു .ഒരു  ബോർഡ് പോലുമില്ലാതെയായിരുന്നു കോയമോന്റെ ദാഹ ജല വിതരണം .ചില എട്ടുകാലി മമ്മൂഞ്ഞിമാർ വെള്ളം ഇപ്പോൾ വരും എന്ന് പറഞ്ഞു ആളായപ്പോഴാണ് കോയമോൻ  സ്ഥാപനത്തിന്റെ പേർ  വെച്ച് ജല വിതരണം നടത്തിയത് .
ഈസേവനം കോയമോന് നാട്ടുകാരോടുള്ള കടം വീട്ടൽ  കൂടിയാണ്
പതിനഞ്ചാം വയസ്സിൽ അർബുദം വന്നു ഇടതു കൈ മുറിച്ചു മാറ്റാൻ ഡോക്ടർമാർ വിധി എഴുതിയപ്പോൾ വീടും പുരയിടവും വിറ്റു മകനെ ചികിൽസിക്കുകയെ പിതാവിന് മുന്നിലുണ്ടായിരുന്നുള്ളു .ഇതറിഞ്ഞ നാട്ടുകാർ ചികിത്സ ഏറ്റെടുത്തു .ഇടതു കൈ നഷ്ടപ്പെട്ടെങ്കിലും അന്ന് സഹായിച്ച നാട്ടുകാരോടുള്ള നന്ദി കൂടിയാണ് ഈ രംഗത്തെ സേവനം .ഒരു കൈ മാത്രം ബലത്തിൽ ലൈറ്റ് ആൻറ് സൗണ്ട്  ജോലികൾ എല്ലാം കോയമോൻ പ്രയാസമില്ലാതെ നിർവഹിക്കും .

Saturday 29 April 2017

വ്യാപാര ഭവൻ ഉത്ഘടനവും കുടുമ്പ സംഗമവും .

 
കുറ്റിക്കാട്ടൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നിർമിച്ച കുറ്റിക്കാട്ടൂർ  യൂണിറ്റ്  വ്യാപാര ഭവൻ ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ്  ടി നാസിറുദ്ധീനും  വ്യാപാരികൾ അംഗങ്ങളായ വെൽഫയർ ട്രസ്റ്റ് കെട്ടിടത്തിന്റെ ഉത്ഘാടനം  മീഡിയ വൻ സീനിയർ ന്യൂസ് എഡിറ്റർ ഗോപീ കൃഷ്ണനും  നിർവഹിച്ചു.ചടങ്ങിൽ കുറ്റിക്കാട്ടൂർ  യൂണിറ്റ് പ്രസിഡണ്ട് വി മാമുകുട്ടി അദ്ധ്യക്ഷനായിരുന്നു .
രാവിലെ നടന്ന കുടുമ്പ സംഗമം ബ്ളോക് പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു .മുൻ കാല നേതാക്കളെ ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടം  ചടങ്ങിൽ ആദരിച്ചു .
ജനറൽ സെക്രട്ടറി മമ്മദ് ,കെ പി അബ്ബാസ് ,ബാപ്പുഹാജി ,സേതു മാധവൻ ,മെഡിക്കൽ കോളേജ് സി ഐ മൂസ വള്ളിക്കാടൻ ,പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്ത തുടങ്ങിയവർ സംസാരിച്ചു .


Wednesday 5 April 2017

മൊബൈൽ കടക്കാർ ബി. എസ്. എൻ .എൽ സേവനം നിർത്തി.അധികൃതർക്ക് മൗനം .


കുറ്റിക്കാട്ടൂർ :ബി. എസ്. എൻ .എൽ  അധികൃതർ സിം  നാട്ടുകാർക്ക് നേരിട്ട്  നൽകിയതിൽ പ്രതിഷേധിച് മൊബൈൽ കടക്കാർ   ബി. എസ്. എൻ .എൽ സേവനം നിർത്തി. . വെള്ളി പറമ്പ് മുതൽ മാവൂർ വരെയുള്ള കടകളിലാണ്  മൊബൈൽ ഷോപ് ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരം ബി. എസ്. എൻ .എൽ റീ ചാർജ് ,സിം ആക്റ്റിവേഷൻ ,തുടങ്ങിയ  മുഴുവൻ സേവനവും നിർത്തിയത് .പ്രധിഷേധം തുടർന്നിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാത്തത്  കാരണം ഉപഭോക്താക്കൾ ബി. എസ്. എൻ .എൽ സേവനത്തിനു സമര പരിധിക്കു പുറത്തു പോകേണ്ട അവസ്ഥയാണുള്ളത്. .കഴിഞ്ഞ ദിവസം ബി. എസ്. എൻ .എൽ കുറ്റിക്കാട്ടൂരിൽ  സൗജന്യ  സിം വിതരണം നടത്തിയിരുന്നു . ഇത് മൊബൈൽ കടകളിലെ കച്ചവടത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് ബഹിഷ്കരണം തുടങ്ങിയത് .
ഇതേ സിം ബി . എസ്. എൻ .എൽ കടക്കാർക്കു 56 രൂപയ്ക്കാണ്  നൽകുന്നത് ഇത് കാരണം കടകളിൽ നിന്ന് ആളുകൾ ബി. എസ്. എൻ .എൽ സിം വാങ്ങുകയില്ല എന്നാണ്  മൊബൈൽ കടക്കാരുടെ വാദം .ബി . എസ്. എൻ .എൽ അവരുടെ ഔട് ലറ്റുകളിൽ നൽകുന്നതിന് പകരം മൊബൈൽ കടകൾക്കു മുൻപിൽ വെച്ച് വിതരണം നടത്തിയതിലുള്ള പ്രതിഷേധം അറിയിച്ചിട്ടും ബന്ധപ്പെട്ടവർ ചർച്ചക്ക് തയ്യാറായിട്ടില്ലെന്നു അസോസിയേഷൻ സെക്രട്ടറി ഒ . പി  ഹാരിസ് പറഞ്ഞു .മറ്റു കമ്പനികൾ ആളുകൾക്ക് സൗജന്യം നൽകുമ്പോൾ കടക്കാർ വഴി നൽകുന്നതിന് കമ്മീഷൻ നൽകുന്നതു കൊണ്ട് കച്ചവടത്തെ ബാധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു .

മരണത്തിന്റെ മണം .

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുറം ചുമരിൽ
എൻ ഐ ടി എൻ എസ്  എസ്  വിദ്യാത്ഥികള വരച്ച  ചിത്രം 

മരുന്നിന്റെ മണവും വേദനയുടെ നിലവിളിയും വിങ്ങി നിൽക്കുന്ന മതിൽ കെട്ടിനകത്താണ് അവസാന ശ്വാസം  നിലച്ചു വിട പറയുന്നവരുടെ പേരുകൾ മരണരജിസ്റ്ററുകളിൽ പതിയുന്നത് .സൈറൺ മുഴക്കി എത്തുന്ന ആംബുലൻസുകൾ അത്യാഹിത  വാർഡുകൾക്കു   മുൻപിൽ വന്നു നിൽക്കുന്നത്  മരണത്തെ തോൽപ്പിക്കുന്ന വേഗതയിലാണ് .എന്നാലും ചിലർ ജീവിതത്തെ തോൽപ്പിച്ചു മരണത്തിലേക്ക് കടന്നു പോകും.ഇവിടെ മറ്റു വാർഡുകളിൽ   എത്തുന്ന പോലെ  ദിവസങ്ങൾക്കു ശേഷമുള്ള പരിചരണത്തിനൊടുവിലാവില്ല മരണം അവരെ കൈപിടിച്ച് പോകുന്നത്. ജീവിതത്തിലേക്ക്അ തിരിച്ചു നടന്നവരും മരണത്തിലേക്ക് ഊളി ഇട്ടവരും ഇവിടെയുണ്ടാവും .അപകടത്തിൽ മുഖം മുറിഞ്ഞും തല പിളർന്നും എത്തിയവരും ,കൊടും ചൂടിൽ തളർന്നു വീണവരും ,ജീവിത സമ്മർദ്ധത്തിൽ രക്തക്കുഴലുകൾ അടഞ്ഞവരും ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയം എടുത്തെറിഞ്ഞവരും പനി കയറി ശരീരം വിറ വന്നവരും അത്യാഹിതത്തിന്റെ മുറി കയറി ഇറങ്ങിയാണ് ആയുസ്സിന്റെയും ആശ്വാസത്തിന്റെയും ഇട നാഴികകൾ കടക്കുന്നത് .
ആയുസ്സു ബാക്കി വെച്ചവർ  ജീവിതത്തിലേക്ക് തിരിച്ചു നടക്കും.  .അപകടത്തിൽ  അറ്റു പോയ ശരീരങ്ങളുമായ് അപായ സൂചന മുഴക്കി എത്തുന്ന വണ്ടികൾ കിതച്ചു നിൽക്കുമ്പോൾ ആളെ കാത്തു നിൽക്കുന്ന സ്‌ട്രെച്ചറുകൾ വണ്ടിക്കരികിലേക്കു ആൾക്കൂട്ടമായി വരും .ഇടവിട്ട നിലവിളികളും ആധികയറിയ നെടുവീർപ്പുകളും ആളുകളുടെ പരക്കം പാച്ചിലുകൾക്കിടയിൽ   മറ്റാരും കേൾക്കണമെന്നില്ല .മരണത്തെ അടയാളപ്പെടുത്താൻ ഒരു  വെളുത്ത തുണി ശരീരം മൂടി മുഖം മറക്കുമ്പോൾ തേങ്ങലുകളുടെ ഉയർച്ച ചുമരുകളിൽ തട്ടി  മരണത്തിൻറെ മണം എല്ലാവരെയും അറിയിക്കും .രാത്രിയും പകലുമില്ലാതെ ഈ മണം ഇവിടെ കയറി ഇറങ്ങും.മടക്കമില്ലാത്ത യാത്രയുടെ വഴി  സ്‌ട്രെച്ചർ ഉരുണ്ടു വന്ന ഇരുമ്പു കവാടം കടന്നാണെന്ന് നമുക്ക്   തോന്നും ..
ഉരുണ്ടു തുടങ്ങുന്ന വണ്ടിയിൽ മൗനത്തെ വാരിപ്പുണർന്നു  എടുത്തു വെക്കുമ്പോൾ രജിസ്റ്ററിൽ ചേർത്ത പേർ മൃതി അക്ഷരങ്ങളായി മാറും.മണ്ണിന്റെ അറയിലേക്ക് എടുത്തു വെക്കാൻ തിടുക്കം കൂട്ടുന്നവർക്കു മുൻപിൽ നിന്ന് കൊടുക്കുകയെന്നതാണ് ഓരോ മയ്യത്തിന്റെയും വിധി .സ്വർഗ്ഗത്തിന്റെ  മണം വന്നു ആകാശത്തെ മൂടുമ്പോൾ കൂടെ വന്നവർ പിരിഞ്ഞു പോയിട്ടുണ്ടാവും ...കാറ്റിൽ കരിയിലകൾ  പള്ളിക്കാട്ടിലെ സബോക്ക് വള്ളികളിൽ കയറി നിൽക്കും ..മരണത്തിന്റെ മണം ഉലുവാൻ പുക  പോലെ അവിടെ തങ്ങി നിൽക്കും ..
അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ മുടികളിൽ വിരലുകളോട്ടി  കവിളിൽ ഇടയ്ക്കിടെ ഉമ്മ വെക്കുന്ന അമ്മക്ക് എപ്പോഴും കണ്ണിൽ വെള്ളം നിറയുന്നത് എന്തിനാണെന്ന് ജിഷ്ണുവിന് അറിയില്ല .നാലാം പിറന്നാളിന് കേക്ക് മുറിച്ചു തന്നപ്പോഴും 'അമ്മ കരഞ്ഞിരുന്നു .മെഡിക്കൽ കോളേജിലെ അൻപത്തി ആറാം വാർഡ്ന് ജിഷ്ണുവിനെ പോലെയുള്ള കളിക്കൂട്ടുകാരുടെ ലോകമാണ് .വാർഡിനു പുറത്തെത്തിയാൽ കിഴക്കു ഭാഗത്തുള്ള പൂന്തോട്ടത്തിലാണ് കൂട്ടുകാരുടെ സന്തോഷങ്ങൾ വിരിയുന്നത് .മല്ലികയും ,റോസും,ദയമന്തിയും പൂവിനേക്കാൾ സൗന്ദര്യത്തിൽ ഒതുക്കി നിർത്തിയ പൂക്കളില്ലാത്ത പുൽ ചെടികളും നിറഞ്ഞ ഇവിടെയാണ് ആശുപത്രിക്കു പുറത്തെ ജിഷ്ണുവിന്റെ ലോകം . വൈകുന്നേരങ്ങളുടെ ഇരുപ്പിലാണ് അമ്മയുടെ
കുട്ടിക്കഥകൾ  ജിഷ്ണു കാതു കൂർപ്പിച്ചു കേൾക്കുന്നത് . വാടിപോകുന്ന പൂക്കൾ അടർന്നു വീഴുന്നതും അടക്ക കിളികൾ തേൻ നുകരുന്നതും   നോക്കിയാണ്  കയ്യിൽ കരുതിയ കടലാസിൽ ജിഷ്ണു വരയ്ക്കാൻ തുടങ്ങുക . കളർ  പെൻസിലുകളും കടലാസും വാർഡിലെ കിടക്കക്കടിയിൽ നിന്നും എടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയും .ഓരോ പ്രാവിശ്യം എടുക്കുന്ന രക്ത സാമ്പിളുകളിലും വെള്ള  അണുക്കളുടെ അളവ് കൂടരുതേ എന്നാണു പ്രാർത്ഥന .ആകാശത്തു പറക്കുന്ന പട്ടവും ചാറ്റൽ മഴയിൽ കുട പിടിക്കുന്ന കുട്ടിയും കടലാസ്സിൽ  വർണങ്ങളായി വിരിയും .നിർത്തം വെക്കുന്ന പാവയാണ് വരക്കാൻ എപ്പോഴും ഇഷ്ടം ..ആശുപത്രിക്കു പുറത്തെ ചുമരിൽ  ആരോ വരച്ചിട്ട ചിത്രങ്ങളിലാണ്  ആകാശത്തു പറക്കുന്ന  കുട്ടികളെ അവൻ കണ്ടത് .പിന്നെ അവന്റെ ഓരോ വരയും നിർത്തം വെക്കുന്ന കുട്ടികളായിരുന്നു .കുട്ടികൾക്ക് ആകാശത്തു നല്ല രസാല്ലേ മ്മെ ..ഈ ചിത്രങ്ങൾ കാണുമ്പോഴെല്ലാം അവൻ ചോദിക്കും ...ഓരോ വരയിലും ആകാശവും കുഞ്ഞുടുപ്പിട്ട കുട്ടികളും കടന്നു വരും ...ആശുപത്രിയുടെ പുറത്തെ ചുമരുകൾ നിറയെ ഇപ്പോൾ പാറിക്കളിക്കുന്ന കുട്ടികളാണുള്ളത് ...അമ്മയെപ്പൊഴും ആചിത്രങ്ങൾ നോക്കി  ജിഷ്ണുവിനെ തിരയും .. .

Thursday 30 March 2017

കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം എൻ .എസ്. എസ് വിദ്യാർഥികൾ.

പെരിങ്ങൊളം ഹയർ സെക്കണ പ്രിൻസിപ്പാൾ  അനിൽകുമാർ  യു .കെ യിൽ  നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു  വാങ്ങുന്നു 

 കുറ്റിക്കാട്ടൂർ :കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം ഹയർ സെക്കണ്ടറി എൻ .എസ്. എസ്  വിദ്യാർഥികൾ സമാഹരിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിനു കൈമാറി. സ്‌കൂൾ പ്രിൻസിപ്പാൾ  അനിൽകുമാർ  യു .കെ യിൽ  നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു  വാങ്ങി . പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ അധ്യാപകനും എൻ .എസ് എസ് പ്രോഗ്രാം ഓഫീസറുമായ  കുഞ്ഞി മുഹമ്മദ് മാസ്റ്ററുടെ നേന്ത്ര ത്വത്തിലായിരുന്നു  ഫണ്ട് ശേഖരണം നടത്തിയത് .പൊതു ജനങ്ങളിൽ നിന്നും പിരിച്ച ഇരുപതിനായിരം രൂപയാണ് ചടങ്ങിൽ കൈമാറിയത് .
 പാലിയേറ്റിവ് ഡേ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന്റെ അനുമോദന പത്രം പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ   എൻ .എസ്. എസ് വളണ്ടി യർമാരായ മുഹമ്മദ് ഹിലാൽ ,അശ്വതി എന്നിവർ ഏറ്റുവാങ്ങി .പ്രിൻസിപ്പാൾ  അനിൽകുമാർ  അദ്ധ്യക്ഷനായിരുന്നു .മുരളീധരൻ പി,രഞ്ജിത്ത് .എം ,രമണി, കുഞ്ഞി മുഹമ്മദ് , സിസ്റ്റർ സിമി എന്നിവർ ചടങ്ങിൽ സംസാരിച്ചു . 

Wednesday 22 March 2017

ലോക ജലദിനം :കിണറുകൾ ശുചീകരിച്ചു .


കുറ്റിക്കാട്ടൂർ: ലോകജല ദിനാചാരണത്തിന്റെ ഭാഗമായി "ഹരിതം" റസിഡൻസ് അസോസിയേഷൻ പാറക്കോട്ട് താഴം കിണറുകൾ ശുദ്ധീകരിച്ചു. അസോസിയേഷൻ പരിധിയിലെ ജലലഭ്യത ഉള്ളതും ഉപയോഗ ശൂന്യവും ആയ കിണറുകൾ ആണ് ഞായറാഴ്ച (19/01/2017) ശുദ്ധീകരിച്ചത്.
ശുദ്ധീകരിച്ച കിണറുകളിൽ നിന്ന് വത്യസ്ത സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം ഇല്ലാത്ത വീടുകളിൽ വിതരണം ചെയുവാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ ബാലൻ നിർവഹിച്ചു.
പ്രവർത്തനത്തിന്
അസോസിയേഷൻ ഭാരവാഹികൾ ആയ K.V .കോയ, രാധാകൃഷ്ണൻ, സലിം സി , മുഹമ്മദ് എ.പി, വാസുദേവൻ
എന്നിവരും
വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ ആയ ,സി മുഹമ്മദ് ഹാജി, മുഹമ്മദ് കെ ., ബാബുരാജൻ , ശിവൻ,നന്ദകുമാർ, എന്നിവരും വിവധ ക്ലബ്കളെ പ്രതിനിധീകരിച്ചു. അനിൽകുമാർ, ആരിഫ് മുഹ്സിൻ എന്നിവരും നാട്ടുകാരായ മോദി , ചന്ദ്രൻനായർ , സുനിൽകുമാർ, ജയേഷ് , ആഷിഖ്,കൃഷ്ണൻകുട്ടി , കുഞ്ഞാലിക്കുട്ടി എന്നിവരും വ്യത്യസ്ത കിണറുകൾ ശുദ്ധികരിക്കാൻ നേതൃത്വം നൽകി.

Wednesday 8 March 2017

സർവേയിൽ ദുരൂഹത ;സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു .

ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലുംസർവേ  സംഘം
 ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയത് 


കുറ്റിക്കാട്ടൂർ : വീടുകളിൽ പെൺ കുട്ടികളുടെ  കണക്കെടുക്കാൻ സർവേ നടത്തിയ  സംഘത്തെ നാട്ടുകാർ തടഞ്ഞു .ചൊവ്വാഴ്ച  കുറ്റിക്കാട്ടൂർ  കുന്നമംഗലം റോഡിലെ വെളുത്താറമ്പത് ഭാഗത്തെ ഇരുപതോളം വീടുകളിലാണ് പ്രായപൂർത്തിയായ പെൺകുട്ടികളുടെ കണക്കെടുക്കാൻ  എന്ന പേരിൽ രണ്ടു യുവതികളടങ്ങിയ സംഘം സർവേ നടത്തിയിരുന്നത് .ഈ സംഘം ബുധനാഴ്ചയും സർവേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത് .വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് സർവേ സംഘത്തെ കസ്റ്റഡിയിലെടുത്തു .ഹൈദ്രബാദ് കേന്ദ്രമായുള്ള നാന്ദി ഫൗണ്ടേഷന് വേണ്ടിയാണ് സർവേ നടത്തുന്നതെന്നാണ് സർവേ സംഘത്തിലെ പെൺ കുട്ടികൾ പോലീസിനോട് പറഞ്ഞത്. കുട്ടികളിലുള്ള   വിളർച്ച കണ്ടെത്തുന്നതിനാണ് സർവേ നടത്തുന്നതെന്ന് ഇവർ പറഞ്ഞു .ആരുടെ നിർദേശ പ്രകാരമാണ് സർവേ എന്ന ചോദ്യത്തിന് ഇവർക്ക് മറുപടി ഇല്ലായിരുന്നു .ബന്ദ്ധപ്പെട്ട ഏജൻസികൾക്ക് സർക്കാരിൽ നിന്നും നിർദേശം ലഭിച്ചതിന്റെ രേഖയും ഇവർ വശം ഇല്ല .നാന്ദി ഫൗണ്ടേഷന് വേണ്ടി ദൽഹി കേന്ദ്രമായുള്ള കാർവി ഇൻസൈറ്റ് എന്ന മാർക്കറ്റിങ് ഏജൻസിയാണ് സർവേ  നടത്തുന്നതെന്നു അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്നു മെഡിക്കൽ കോളേജ് എസ് .ഐ ഹബീബുള്ള പറഞ്ഞു . രേഖകൾ ഹാജരാക്കാമെന്നു അറിയിച്ചത് പ്രകാരം കസ്റ്റഡിയെലെടുത്തവരെ  പോലീസ് വിട്ടയച്ചു .സർവേ നടത്തുന്നതിന് ബന്ദ്ധപ്പെട്ടവർ നൽകിയ അനുമതി മെഡിക്കൽ കോളേജ് പോലീസിൽ ഹാജരാക്കുമെന്ന്‌ സർവേക്ക് നേതൃത്തം നൽകുന്ന കേരള ടീം ലീഡർ സുനിൽ പറഞ്ഞു .

  പഞ്ചായത്തുകളിൽ നിന്നും ഇത്തരം സർവേക്ക് അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം  പകൽ  വീടുകളിൽ ചെന്ന് കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണെന്നു പറഞ്ഞാണ് വീട്ടിലെ സ്ഥിതി വിവരകണക്കുകൾ ശേഖരിചിരുന്നത്  .പ്രായപൂർത്തിയായ പെൺ കുട്ടികളുടെ വിവരങ്ങളാണ് ഇവർ ശേഖരിച്ചത് .സർവേ നടന്ന വീടുകൾക്കടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലും ഇവർ വിവിധ കോഡുകളിൽ ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയതാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത് . സ്ഥിതി വിവരം ശേഖരിക്കാൻ കുടുമ്പ ശ്രീ ആശാ പ്രവർത്തകർ എന്നിവരെയാണ് സർക്കാർ ചുമതല പെടുത്തുക . 

Monday 27 February 2017

മാമ്പുഴ സർവേതുടങ്ങി :കയ്യേറ്റം തിരിച്ചു പിടിക്കും .


 കുറ്റിക്കാട്ടൂർ :കയ്യേറ്റം കൊണ്ടും  മാലിന്യം തള്ളിയും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാമ്പുഴ വീണ്ടെടുക്കാൻനിരന്തരമുറവിളികൾക്കൊടുവിൽ
അധികൃതർ രംഗത്തിറങ്ങി.സർവേ നടപടികൾ പൂർത്തിയാക്കാത്ത പെരുവയൽ പഞ്ചായത്തിലെ മാമ്പുഴയുടെ അതിർത്തി  നിർണയിക്കാനാണ് പഞ്ചായത്തിന്റെ നേന്ത്ര ത്തത്തിൽ സർവേ ആരംഭിച്ചത് .കുറ്റിക്കാട്ടൂർ മുതൽ കീഴ്‌മാട്‌ വരെയാണ് ഇപ്പോൾ സർവേ നടത്തുന്നത് .ഞായറാഴ്ച ആരംഭിച്ച സർവേ കുറ്റിക്കാട്ടൂരിൽ നിന്നും തുടങ്ങി കുറ്റിയാൽ  ഭാഗം വരെ പൂർത്തീകരിച്ചപ്പോൾ പുഴക്കടുത്തു അഞ്ചു മീറ്റർ വീതിയിൽ പലയിടങ്ങളിലും കയ്യേറിയതായി കണ്ടെത്തി .10 മുതൽ 20 മീറ്റർ വരെ വീതിയുള്ള പുഴ മണ്ണടിഞ്ഞും കയ്യേറിയും ചുരുങ്ങി ഒഴുക്ക് നിലച്ച നിലയിലാണ് .സർവേയിൽ  കണ്ടെത്തിയ സ്ഥലം തിരിച്ചു പിടിച്ചു കമ്പി വേലി കെട്ടി സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു .നേരത്തെ സർവേ പൂർത്തിയാക്കിയ ഇടങ്ങളിലെ കയ്യേറ്റം തിരിച്ചു പിടിക്കാൻ നടപടി എടുക്കാത്തതിൽ പരക്കെ വിമർശനം ഉയർന്നിരുന്നു .തണ്ണീർ തടവും പുഴകളും സംരക്ഷിക്കേണ്ടത് പഞ്ചായത്തി രാജ് നിയമപ്രകാരം തദ്ദേശ  സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വ മാണ് ,മാമ്പുഴ സംരക്ഷണ സമിതി നിരന്തരം ഉയർത്തിയ പ്രക്ഷോപമാണ് മാമ്പുഴയെ   ജനകീയ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് .സർവേ നടപടികൾക്ക് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് വൈ .വി ശാന്ത , വൈസ് പ്രസിഡന്റ് ജുമൈല വാർഡ് അംഗങ്ങളായ ശറഫുദ്ധീൻ ,സുബിത തൊട്ടാഞ്ചേരി ,ആഷിക് ,മുൻ അംഗം അനീഷ് പാലാട്ട് ,മാമ്പുഴ സംരക്ഷണ സമിതി അംഗങ്ങളായ അബ്ദു ലത്തീഫ് പി. കെ ,റഹ്മാൻകുറ്റിക്കാട്ടൂർ, ഇ ,മുജീബ് റഹ്മാൻ  എന്നിവർ പങ്കെടുത്തു .

Wednesday 22 February 2017

ഇയ്യക്കുനി ആലി നിര്യാതനായി .


കുറ്റിക്കാട്ടൂർ :നാട്ടിൽനിന്നും ഔദ്യോഗിക ആവശ്യത്തിന്
മംഗലാപുരത്തെത്തിയ കോഴിക്കോട്  കുറ്റിക്കാട്ടൂർ സ്വദേശി ഇയ്യക്കുനി ആലി (54 )റോഡിൽ  കുഴഞ്ഞു വീണു മരിച്ചു.ട്രാൻസ്‌പോർട് മാനേജ്‌മെന്റ് നടത്തുന്ന ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയതായിരുന്നു .ചൊവ്വാഴ്ച രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ട ഇദ്ദേഹം മംഗലാപുരത്തു  ട്രെയിൻ ഇറങ്ങി നടക്കുന്നതിനിടയിൽ  തൊട്ടടുത്ത കടക്കു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.അടുത്തുള്ള  സർക്കാർ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചിരുന്നു .വിവരം .മംഗലാപുരത്തുള്ളവർ നാട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു .പരേതനായ ഇയ്യകുനിമ്മൽ കോയക്കുട്ടിയുടെ മകനാണ് .മാതാവ് :ആയിഷാബി ,ഭാര്യ :റംല ,മക്കൾ :ജസ്‌ന ,ജാസിർ അലി ,ജാബിർ അലി,സഹോദരങ്ങൾ :മുനീർ (കേരള പൊലീസ് )റംല (ബ്ളോക് മെമ്പർ )ജമീല ,സഫിയ .
മയ്യത്ത് നമസ്കാരം ബുധനാഴ്ച  വൈകീട്ട് 6 ന് കണിയാത്ത് ജുമാമസ്ജിദിൽ 

Sunday 19 February 2017

തെക്കേ കണ്ടി പോക്കർ കുട്ടി ഹാജി (83 )നിര്യാതനായി.


കുറ്റിക്കാട്ടൂർ :തെക്കേ കണ്ടി പോക്കർ കുട്ടി ഹാജി (83 )നിര്യാതനായി .
ഭാര്യ :ഹലീമ ,മക്കൾ :മുഹമ്മദ് ബഷീർ ,റുഖിയ്യ ,അബ്ദുൽഖാദർ ,അഹമ്മദ് കബീർ ,മരുമക്കൾ :സഖീന ,(വെള്ളിമാട് കുന്ന് )അസൂറ (കുറ്റിക്കടവ് )നുസ്രത് (പോക്കുന്ന് )
സഹോദരങ്ങൾ :ആലിമാസ്റ്റർ ,സുലൈമാൻ ,പരേതനായ അബ്ദുറഹ്മാൻ കുട്ടി .കുഞ്ഞഹമ്മദ് ,
ഉമ്മയ്യ വി പി ,(കുറ്റിക്കാട്ടൂർ)ആമിന ,ഫാത്തിമ (പാലാഴി).

Saturday 21 January 2017

പെൺകുട്ടിയുടെ മരണം ;പിടിയിലായ യുവാവിന് ക്രിമിനൽ പശ്ചാത്തലം .

കുറ്റിക്കാട്ടൂർ: യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത.തിരുപ്പൂരിൽ കഴിഞ്ഞ ദിവസം തീവണ്ടിയിൽ നിന്ന് വീണു പരിക്കേറ്റു മരണപ്പെട്ട കോഴിക്കോട് ജയിൽ റോഡനു സമീപം പുതിയേടത്തു കണ്ടി പറമ്പിൽ ജോഷിയുടെ മകൾ ഹനീഷ ഷെറിൻറെ  (19) കൂടെ യാത്ര ചെയ്ത യുവാവ് കസ്റ്റഡിയിലായിട്ടും മരണം സംഭവിച്ചതിലെ ദുരൂഹത  പൊലീസിന് വ്യക്തമായിട്ടില്ല .വെള്ളിയാഴ്ച രാത്രി വൈകി കോഴിക്കോട് പെരിങ്ങൊളത്തിനടുത്ത  പെരുവഴിക്കടവ് ക്ഷേത്രത്തിനു സമീപത്തു  നിന്നും കസബ എസ് .ഐ  സജീവന്റെ നേന്ത്രത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത കുറ്റിക്കാട്ടൂർ സർവീസ്സ്റ്റേഷനടുത്ത് താമസിക്കുന്നമാക്കിനിയാട്ടു
അഭിരാംസജീന്ദ്രൻ (20)നേരെത്തെ ക്രിമിനൽ കേസുകളിൽ പോലീസ് പിടി കൂടിയ വ്യക്തിയാണെന്ന് അറിയുന്നു .ഇദ്ദേഹത്തെ നേരെത്തെ മോഷണ കേസുകളിൽ പോലീസ് പിടി കൂടിയിരുന്നതായി നാട്ടുകാർ പറഞ്ഞു .
 ഷെറിന്റെ മരണത്തിനു ശേഷം അഭിരാം  തിരുപ്പൂർ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു .യുവാവിന്റെ മൊഴിയിൽ വൈരുധ്യമുള്ളത് കൊണ്ട് മരണം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് തീർത്ത് പറയാൻ പൊലീസിന് കഴിയുന്നില്ല. ആദ്യം പറഞ്ഞത് ബൈക്കിൽ നിന്ന് വീണു പരിക്കേറ്റെന്നും കൂടുതൽ ചോദ്യം ചെയ്തപ്പോൾ തീവണ്ടിയിൽ നിന്ന്  വീണതാണെന്നും മൊഴി നൽകിയിരുന്നു .ഇതായിരിക്കാം മരണ കാരണമെന്നാണ് പോലീസ് അനുമാനിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് അഭിറാമുമായി തെളിവെടു പ്പിന് തിരുപ്പൂരിലേക്കു പോകുകയാണ് പോലീസ് .തിരുപ്പൂർ പോലീസിന്റെ പരിധിയിലാണ് കേസിനാസ്പദമായ സംഭവം .
വീട് വിട്ടിറങ്ങിയ ഷെറിൻ ബംഗളൂരുവിലേക്ക് ജോലിക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് .പിന്നീട് മരണപ്പെട്ട വിവരമാണ് വീട്ടുകാർ അറിയുന്നത്.
  

Sunday 15 January 2017

കൈത്താങ്ങാവാൻ കൈകോർത്തു നാടിനു മാതൃകയായി .


കുറ്റിക്കാട്ടൂർ :കിടപ്പിലായവർക്ക് പരിചരണവും സ്വാന്തനവും നൽകുന്നത് സമൂഹത്തിന്റെ കൂടെ കടമയാണെന്ന് ഓർമപ്പെടുത്തി ജനുവരി പതിനഞ്ച് കുറ്റിക്കാട്ടൂർപാലിയേറ്റിവ്  കെയർ ബോധ വൽക്കരണ ജാഥ നടത്തി  .ദിനമായി ആചരിക്കുകയാണ് .
ചുറ്റുപാടുമുള്ള സ്വാന്ത്വനം കാത്തു കഴിയുന്നവർക്ക് ഒരു കൈത്താങ്ങാവാകാൻ കൈ കോർത്ത ദിനമായിരുന്നു ഇന്ന് .
ഇതൊരു സ്നേഹ പ്രവർത്തിയും ആത്മീയ ഉല്ലാസം നൽകുന്ന കർമവുമായിരുന്നു .
കിടപ്പിലായ ആളുകൾക്ക് സ്വാന്തനവും ചികിത്സയും നൽകേണ്ടത് സാമൂഹ്യ ബാദ്ധ്യതയാണെന്ന് ഓർമപ്പെടുത്തിയാണ്  കുറ്റിക്കാട്ടൂർ പാലിയേറ്റിവ്  കെയർ സൊസൈറ്റിറ്റിയുടെ നേന്ത്രത്വത്തിൽ എൻ .എസ് .എ സ് വളണ്ടിയർമാരും  പാലിയേറ്റിവ് പ്രവർത്തകരും പാലിയേറ്റിവ് ദിന ബോധവൽകരണ ജാഥ നടത്തിയത് .
കുറ്റിക്കാട്ടൂർ എ .ഡബ്ലിയു .എച് .എൻജിനീയറിങ് കോളേജ് ,എ .ഡ ബ്ലിയു എച് പോളിടെക്നിക് , കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ,പെരിങ്ങൊളം  ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ  എൻ .എസ് .എസ് വിദ്യാർത്ഥികളും അദ്ധ്യാപകർ ജാഥയിൽ അണി  ചേർന്നു  .പെരിങ്ങൊളം  ഹയർ സെക്കണ്ടറി സ്‌കൂൾ എൻ .എസ് .എസ്  കോ -ഓർഡിനേറ്റർ കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടക്കം മുത അവസാനം വരെ ഇതിന്റെ സംഘടകനായി നേന്ത്രുത്വം നൽകിയത്മാതൃകയായി.92  എൻ .എസ് .എസ് അംഗങ്ങൾ 32 പാലിയേറ്റിവ്  വളണ്ടിയർമാർ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങി150 ലേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു .24 ഗ്രൂപ്പുകളാ യി നടത്തിയ ധനസമാഹരണത്തിൽ 63340 രൂപ ലഭിച്ചു .
നേന്ത്രുത്വവും അംഗങ്ങളും ഇതിന്റെ വിജയത്തിൽ എല്ലാവരോടും കൃതജത അറിയിക്കുകയുണ്ടായി  . എട്ടു മാസം മുൻപ് തുടക്കമിട്ട ഈ നന്മയ്ക്കു നാട് വെള്ളവും വെളിച്ചവും നൽകി സംരക്ഷിക്കുമെന്നുള്ള ത്തിനുള്ള തെളിവാണ് ഇതിനു ലഭിച്ച  എന്ന് ബന്ദ്ധപ്പെട്ടവർ പറഞ്ഞു .


Tuesday 10 January 2017

'എല്ലാവർക്കും പരിചരണം' വിദ്യാർത്ഥികളും നാട്ടുകാരും സ്വാന്തനമേകാൻ കൈ കോർക്കും .


കുറ്റിക്കാട്ടൂർ:കിടപ്പിലായവർക്ക് പരിചരണവും സ്വാന്തനവും നൽകുന്നത് സമൂഹത്തിന്റെ കൂടെ കടമയാണെന്ന് ഓർമപ്പെടുത്തി ജനുവരി പതിനഞ്ച് ലോക പാലിയേറ്റിവ്.ദിനമായി ആചരിക്കുകയാണ് .
രോഗ്യമെന്നാൽ രോഗമില്ലായ്മ മാത്രമല്ല , ശാരീരികവും മാനസികവും സാമൂഹ്യവുമായ സൗഖ്യമാണെന്നും ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നു .
 അന്തസ്സോടെയുള്ള ജീവിതം മൗലികാവകാശമാകുമ്പോൾ ജീവിതത്തിന്റെ അവസാനം ദുരിതത്തിന്റേതാവാൻ ഇടവരരുത് .
സമൂഹത്തിൽ പരിചരണത്തെക്കുറിച്ച അറിവും സന്നദ്ധതയും പകർന്നു നൽകുന്നതിന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി ജനുവരി 10 മുതൽ 30  വരെ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നു .'സ്വാന്തനമേകാൻ കൈ കോർക്കുക, എല്ലാവർക്കും പരിചരണം എല്ലാവർക്കും പരിശീലനം'എന്നതാണ് കാമ്പയിൻ മുദ്രാവാക്യം ,  പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,എൻ ,എസ് ,എസ് വളണ്ടിയർമാർ സന്നദ്ധ   പ്രവർത്തകർ എന്നിവർ കാമ്പയിനിൽ അണിചേരും. എ ഡബ്ലി യു എച് എഞ്ചിനീയറിംഗ് കോളേജ് ,കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ,പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്‌കൂൾ,ബീ ലൈൻ പബ്ലിക് സ്‌കൂൾ ,സദ്‌ഭാവന വേൾഡ് സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാമ്പയിനുമായി സഹകരിക്കും .പതിനഞ്ചിനു രാവിലെ 9 ന്   നാട്ടുകാരും വിദ്യാർത്ഥികളും പ്രഘോഷണ യാത്ര നടത്തും .കാമ്പയിന്റെ ഭാഗമായി ലഘു ലേഖ ,പോസ്റ്റർ ,ബോർഡ് എന്നിവ തയ്യാറാക്കിയിട്ടുണ്ട് .  

Sunday 1 January 2017

നന്മയും നേരും നിറഞ്ഞതാവട്ടെ പുതു വര്ഷം .എല്ലാവർക്കും നവ വത്സരാശംസകൾ


കാലത്തിന്റെ മഹാ പ്രവാഹത്തിൽ വിടപറയുന്ന നിമിഷവും ദിവസവും ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ വിലപ്പെട്ട യുഗം തന്നെയാണ് .
കണ്മുന്നിലൂടെ കടന്നു പോയ ഓരോ നിമിഷങ്ങളും
 തിരിഞ്ഞു നോക്കുമ്പോൾ ചേർത്തു പിടിക്കാൻ കഴിയാതെ പോയ അനുഭവങ്ങളായിരുന്നു .
ദുരിതത്തിന്റെ തീയിൽ വെന്തുരുകുന്നവർ കാരുണ്യത്തിന്റെ കരങ്ങൾ 
കാത്തു നിന്നതും .
കത്തുന്ന ഗോതമ്പ് പാടങ്ങൾക്കിടയിൽ നിന്നുള്ള  അവസാനത്ത നിലവിളികൾക്കുത്തരം നൽകാൻ കഴിയാതെ പോയതും ..
ഓർമയിലെ നടുക്കുന്ന ചിത്രങ്ങളാണ് .
തീർന്നില്ല...
യുദ്ധ ഭൂമിയിൽ നിന്നും പറിച്ചെറിയപ്പെട്ട കുരുന്നുകൾ ,അമ്മമാർ ,അന്ത്യ ചുംമ്പനം നൽകി 
 ചെങ്കടലിന്റെ തീരങ്ങളിൽ നിത്യ യാത്ര നടത്തിയതും.. 
 ഓർമയിൽ നിന്നും മറയില്ല ....
വരല്ലേ ഇനിയുള്ള വർഷങ്ങളിൽ കരൾ പിളരുന്ന കാഴ്ചകൾ ..
പറിച്ചെറിയപ്പെടല്ലേ ഇനിയുള്ള മനുഷ്യരെ ..
ഓർമകളിൽ നല്ല കാഴ്ചകൾ ബാക്കി വെക്കാൻ ..
ഈവർഷം കൂടെ നിൽക്കുമോ ...ആർക്കറിയാം ..പിന്നെ എന്തെന്നുമാർക്കറിയാം ...




Music

Share

Twitter Delicious Facebook Digg Stumbleupon Favorites More