Just in....!!!!!!
Saturday, 21 January 2017
പെൺകുട്ടിയുടെ മരണം ;പിടിയിലായ യുവാവിന് ക്രിമിനൽ പശ്ചാത്തലം .
കുറ്റിക്കാട്ടൂർ: യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത.തിരുപ്പൂരിൽ കഴിഞ്ഞ ദിവസം തീവണ്ടിയിൽ നിന്ന് വീണു പരിക്കേറ്റു മരണപ്പെട്ട കോഴിക്കോട് ജയിൽ റോഡനു സമീപം പുതിയേടത്തു കണ്ടി പറമ്പിൽ ജോഷിയുടെ മകൾ ഹനീഷ ഷെറിൻറെ (19) കൂടെ യാത്ര ചെയ്ത യുവാവ് കസ്റ്റഡിയിലായിട്ടും മരണം സംഭവിച്ചതിലെ ദുരൂഹത പൊലീസിന് വ്യക്തമായിട്ടില്ല .വെള്ളിയാഴ്ച രാത്രി വൈകി കോഴിക്കോട് പെരിങ്ങൊളത്തിനടുത്ത പെരുവഴിക്കടവ് ക്ഷേത്രത്തിനു സമീപത്തു നിന്നും കസബ എസ് .ഐ സജീവന്റെ നേന്ത്രത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത കുറ്റിക്കാട്ടൂർ സർവീസ്സ്റ്റേഷനടുത്ത് താമസിക്കുന്നമാക്കിനിയാട്ടു
അഭിരാംസജീന്ദ്രൻ (20)നേരെത്തെ ക്രിമിനൽ കേസുകളിൽ പോലീസ് പിടി കൂടിയ വ്യക്തിയാണെന്ന് അറിയുന്നു .ഇദ്ദേഹത്തെ നേരെത്തെ മോഷണ കേസുകളിൽ പോലീസ് പിടി കൂടിയിരുന്നതായി നാട്ടുകാർ പറഞ്ഞു .
ഷെറിന്റെ മരണത്തിനു ശേഷം അഭിരാം തിരുപ്പൂർ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു .യുവാവിന്റെ മൊഴിയിൽ വൈരുധ്യമുള്ളത് കൊണ്ട് മരണം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് തീർത്ത് പറയാൻ പൊലീസിന് കഴിയുന്നില്ല. ആദ്യം പറഞ്ഞത് ബൈക്കിൽ നിന്ന് വീണു പരിക്കേറ്റെന്നും കൂടുതൽ ചോദ്യം ചെയ്തപ്പോൾ തീവണ്ടിയിൽ നിന്ന് വീണതാണെന്നും മൊഴി നൽകിയിരുന്നു .ഇതായിരിക്കാം മരണ കാരണമെന്നാണ് പോലീസ് അനുമാനിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് അഭിറാമുമായി തെളിവെടു പ്പിന് തിരുപ്പൂരിലേക്കു പോകുകയാണ് പോലീസ് .തിരുപ്പൂർ പോലീസിന്റെ പരിധിയിലാണ് കേസിനാസ്പദമായ സംഭവം .
വീട് വിട്ടിറങ്ങിയ ഷെറിൻ ബംഗളൂരുവിലേക്ക് ജോലിക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് .പിന്നീട് മരണപ്പെട്ട വിവരമാണ് വീട്ടുകാർ അറിയുന്നത്.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment